പദ്മനാഭാമരപ്രഭോ

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ശ്രീ പദ്മനാഭക്ഷേത്രം ദീപപ്രഭയില്‍(കടപ്പാട് ബ്ലോഗ് സുഹൃത്തുക്കളോട്)
തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഇഷ്ടദൈവമായിരുന്നു ശ്രീ പദ്മനാഭന്‍.അതുകൊണ്ടുതന്നെ, ഇഷ്ടം കൂടിക്കൂടി വന്ന് അവര്‍ സ്വയം പദ്മനാഭദാസന്മാരായി പ്രഖ്യാപിക്കുന്ന അവസ്ഥയുമെത്തി.അതായത് രാജ്യം ഭരിക്കുന്നത് പദ്മനാഭന്‍,തങ്ങള്‍ അദ്ദേഹത്തിനുവേണ്ടി അദ്ദെഹത്തിന്റെ ഹിതം നാട്ടില്‍ നടപ്പാക്കുന്ന ഭൃത്യര്‍ എന്ന ഭാവത്തിലായിരുന്നു രാജാവും രാജവംശവും.
                      തന്നേയുമല്ല കേരളത്തിലെ മാത്രമല്ല ഭാരതത്തിലെ തന്നെ മുഖ്യമായ വൈഷ്ണവക്ഷേത്രങ്ങളിലൊന്നായിരുന്നു തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രം.ഇവിടേയും തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലും മാത്രമാണ് അനന്തശയനം പ്രതിഷ്ഠയുള്ളത്.വിവിധ വിഭാഗങ്ങള്‍ നാടുനീളെ നടന്ന് ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചപ്പോള്‍ അതില്പെടാതിരുന്ന ഒരേയൊരു ക്ഷേത്രമാണ് ഈ പദ്മനാഭസ്വാമിക്ഷേത്രം.മുന്‍‌കൂട്ടികണ്ട് ഉണ്ടാക്കിയതാണോ എന്ന് പറയാന്‍ പറ്റില്ലെങ്കിലും സമീപക്ഷേത്രങ്ങളിലൊന്നും ഇല്ലത്തമാതിരി നിരവധി സുരക്ഷാ അറകളും മറ്റുമായാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്.അതുകൊണ്ടു തന്നെ സമീപപ്രദേശങ്ങളിലേയും മറ്റു ക്ഷേത്രങ്ങളിലേയും രാജകൊട്ടാരങ്ങളിലേയും സ്വത്തുക്കള്‍ സൂക്ഷിക്കുവാനുള്ള സ്ട്രോങ്ങ് റൂമായിക്കൂടി ഈ ക്ഷേത്രത്തെ കണ്ടിരിക്കണം.ഇതിനെ സാധൂകരിക്കുന്ന നിരവധി ചരിത്രരേഖകളും ഉണ്ട്.
                   ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരം ഒരിക്കലും വഴിപാടുസ്വത്താണ് എന്നു വിചാരിക്കാന്‍ നിവര്‍ത്തിയില്ല.ആയത് ഭണ്ഡാരവക സ്വത്തായിരിക്കാനേ കാര്യമുള്ളു.പ്രായശ്ചിത്തം,പിഴ,പാരിതോഷികം,സംഭാവന,ചുങ്കം എന്നിവയിലൂടെ തിരുവിതാംകൂര്‍ രാജവംശം അനവധി സ്വത്തുക്കള്‍ കൈക്കലാക്കിയിരുന്നു.അമിതമായ ചുങ്കം കരം പിരിവ്, ദണ്ഡനപിഴ എന്നിവ ഇവര്‍ നടത്തിയിരുന്നതായി തെളിവികളുണ്ട്.കൂടാതെ സമ്പന്നമായ തിരുവിതാംകൂര്‍ രാജവംശത്തിലെ സാമന്തന്മാരായ നിരവധി ചെറു ചെറു രാജാക്കന്മാര്‍ കാഴ്ച്ച വച്ച പാരിതോഷികങ്ങള്‍ ഒക്കെ ഇവയില്‍ പെടുന്നു.അതുപോലെ തന്നെ പ്രധാനമായതാണ് കുരുമുളക് കയറ്റുമതി.അന്ന് കുരുമുളക് ഉല്പാദനത്തില്‍ പേരുകേട്ട രാജ്യമായിരുന്നു തിരുവിതാംകൂര്‍.രാജ്യത്തെ തുറമുഖങ്ങളില്ലൂടെ ടണ്‍ കണക്കിനു കുരുമുളക് ആണ് ഓരോ വര്‍ഷവും ഇതിലെ കയറിപ്പൊയ്ക്കൊണ്ടിരുന്നത്, വിദേശരാജ്യങ്ങളിലേക്ക്.തിരുവിതാംകൂര്‍ രാജ്യത്തിലേക്ക് വന്‍‌തോതില്‍ വിദേശനാണ്യം നേറ്റിത്തരാന്‍ ഈ കുരുമുളക് കയറ്റുമതിക്ക് കഴിഞ്ഞു.കുരുമുളക് കയറ്റുമതി നിയന്ത്രിക്കുന്നതിനുമാത്രമായി ഒരു മന്ത്രിയും അദ്ദേഹത്തെ സഹായിക്കാനായി നിരവധി ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നു.മുളക് മടിശ്ശീലയെന്നാണാ ഖജനാവ് അറിയപ്പെട്ടിരുന്നത്.
                     ഇങ്ങനെയൊക്കെ സ്വരൂപിച്ച പണം സൂക്ഷിച്ചുവൈക്കാന്‍ പറ്റിയ സ്ഥലമായി ഈ അമ്പലം മാറി.അമ്പലത്തിന്റെ സുരക്ഷയും മറ്റും കാരണം സമീപപ്രദേശത്തുനിന്നു പോലും പണം സൂക്ഷിക്കാനായി ഇവിടെയെത്തി.തിരുവനതപുരത്തിനു സമീപത്തുള്ള തിരുവെട്ടാര്‍ ക്ഷേത്രത്തില്‍ നിന്നുള്ള സമ്പത്തുവരെ സൂക്ഷിക്കാനായി ഇവിടെയെത്തി.
                         മാര്‍ത്താണ്ഡവര്‍മ്മക്കു രണ്ടു രാജാക്കന്മാര്‍ക്കു മുന്‍പ് ഈ ക്ഷേത്രം രാജകൊട്ടാരത്തിന്റെ വകയായി മറി.അങ്ങിനെ ഈ ക്ഷേത്രം രാജകൊട്ടാരത്തിന്റെ സ്വകാര്യസ്വത്തായി മാറി.പിന്നീട് 1749 ലെ കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തുകയും ഡച്ച് വൈസ്രോയിയായിരുന്ന ഡിലനോയിയെ പിടിച്ചുകൊണ്ടു പോകുകയും ചെയ്തു.അദ്ദേഹത്തില്‍ നിന്നും യുദ്ധ തന്ത്രങ്ങളും തോക്കുപയോഗിക്കാനും മറ്റും പഠിച്ച മാര്‍താണ്ഡവര്‍മ്മ ശക്തനായ രാജാവായി മാറുകയും വലിയൊരു പടയുമായി വടക്കന്‍ പറവൂര്‍ വരെ കീഴടക്കുകയും ചെയ്തു.ഈ പ്രദേശങ്ങളില്‍നിന്നെല്ലാം പിടിച്ചെടുത്ത വന്‍‌തോതിലുള്ള സ്വത്ത് അദ്ദേഹത്തെ അതി സമ്പന്നനാക്കി മാറ്റി.എന്നാല്‍ നേറ്റിയ വിജയം നിലനിറുത്താന്‍ കഴിയില്ലെന്നും ശത്രുക്കള്‍ തിരിച്ചടിക്കുമെന്നും ബോധ്യപ്പെട്ട അദ്ദേഹം ഭാരിച്ച തന്റെ സ്വത്തുമുഴുവനും ക്ഷേത്ര അറകളില്‍ ഭദ്രമായി സൂക്ഷിച്ചു വച്ചു.ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഈ സ്വത്തുമുഴുവന്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തേതാണ്. മതിലകം ഗ്രന്ഥവരി പ്രകാരം ഇതു സാധൂകരിക്കുകയും ചെയ്യുന്നു.
                    അതുകൊണ്ടുതന്നെ ഈ സ്വത്ത് പൊതുസ്വത്താണ്, ചരിത്രസമ്പത്താണ്.ഇതിന്റെ ഇന്നത്തെ ഒരേ ഒരവകാശി കേന്ദ്രഗവണ്മെന്റ് മാത്രമാണ്.എന്നാല്‍ ചരിത്രമുറങ്ങുന്ന ഈ പൈത്രുകസ്വത്ത് ഒരിക്കലും ഒരു ഗവണ്മെന്റ്റിനും വില്‍ക്കാനാകില്ല.ഇത് പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരം ഉണ്ടാക്കുകയാണ് വേണ്ടത്.ഒരു മ്യൂസിയം. ഇവിടെ ഈ സ്വത്ത് പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരം ഉണ്ടാക്കുകയും വേണം.

2 comments :

  1. രാജ്യം തന്നെ ശ്രീ പദ്മനാഭന് സമര്‍പ്പിച്ചതിനലാണ് പദ്മനാഭ ദാസന്‍മാര്‍ എന്ന പേര് വന്നത് .

    ReplyDelete
  2. അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാക്കന്മാര്‍ ബ്രാഹ്മണന്മാര്‍ ആയിരുന്നു അവരെ കൊന്നതിനാല്‍ ബ്രഹ്മഹത്യ പാപം ഉണ്ടാകും ഇത് മറികടക്കാന്‍ ചെയ്ത പണി ആണ് പത്മനാഭന്റെ പേരില്‍ രാജ്യം ആക്കിയത് പാപം പത്മനാഭന് ഭരണം മാര്ത്താന്ധ വര്‍മ്മക്ക് ഏതായാലും രാജ കുടുംബത്തില്‍ അനന്തരാവകാശി പ്രസവിച്ചു ഉണ്ടായിട്ടില്ല ഈ പാപം ആണെന്ന്‍ പറയപ്പെടുന്നു , ഇത് വെളിയില്‍ എടുത്താല്‍ മോഷണം പോകും നൂറു തരം

    ReplyDelete