BC 384 മുതല്‍ BC 322 വരെ ജിവിച്ചിരുന്ന തത്വചിന്തകനും ശാസ്ത്രജ്ഞനായിരുന്നു അരിസ്റ്റോട്ടില്‍.താന്‍ ജീവിച്ചിരുന്ന കാലത്തേയും പിന്നീട് വളരെക്കലത്തേയും തത്വചിന്തകന്മാരേയും ശാസ്ത്രജ്ഞരേയും വളരെ അധികം ഉദ്ദീപിപ്പിച്ചിരുന്ന മഹാനായിരുന്നു അരിസ്റ്റോട്ടില്‍.അരിസ്റ്റോട്ടില്‍ പറയുന്നത് ഒരു തര്‍ക്കവും കൂടാതെ എല്ലാവരും അംഗീകരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു.താന്‍ ജീവിച്ചിരുന്ന കാലത്തൊരിക്കല്‍ അരിസ്റ്റോട്ടില്‍ ഒരു കണ്ടുപിടുത്തം നടത്തി.പുരുഷന്മാര്‍ക്ക് 32 പല്ലുകളും സ്ത്രീകള്‍ക്ക് 24 പല്ലുകളും ഉണ്ട് എന്ന് ആ കണ്ടുപിടുത്തത്തിലൂടെ അരിസ്റ്റോട്ടില്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചുകളഞ്ഞു.രണ്ടു ഭാര്യമാരുണ്ടായിരുന്ന അദ്ദേഹം ഈ കണ്ടുപിടുത്തം നടത്തുന്നതിനു മുന്‍പ് ഏതെങ്കിലും ഒരു ഭാര്യയുടെ വായിലെ പല്ലുകള്‍ എണ്ണിനോക്കിയാല്‍ ഈ വിഡ്ഡിത്തം പറയില്ലാതിരുന്നു. ഇതിലെ തമാശ അതല്ല.അക്കാലത്തേയും പിന്നീട് കുറേക്കാലത്തേയും ശാസ്ത്രജ്ഞര്‍ അദ്ദേഹം പറഞ്ഞത് ശരി വൈക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു പോന്നു.
ഇനി ഒരു കേസിന്റ കഥ.അഛന്‍ അമ്മയെ തല്ലി എന്നതാണ് സംഭവം.പക്ഷെ തല്ലിന്റെ ശക്തി കൂടിയതുകൊണ്ടാണോ എന്തോ സംഗതി കേസായി.കോടതിയില്‍ മോള് മൊഴികൊടുത്തത് അഛന്‍ അമ്മയെ തല്ലി എന്നു തന്നെയാണ്.എന്നാല്‍ അഛനോട് താല്‍പ്പര്യമുള്ള മകന്‍ പറഞ്ഞു’ അഛന്‍ “ഹാ “ എന്നു പറഞ്ഞു കൈ വീശിയപ്പോള്‍ അമ്മ പുറം അവിടെ വച്ചുകൊടുത്തതാണ് എന്ന്. എന്താ ശരിയല്ലേ.അഛന്‍ കൈ വീശിയപ്പോള്‍ അമ്മ കൃത്യമായി അവിടെത്തന്നെ പുറം കൊണ്ടു വച്ചു കളഞ്ഞു, അതിന് “അടി“ എന്നും പറയാം. കേസ് എന്തായി എന്നെനിക്കറിയില്ല എന്നുതന്നേയുമല്ല അതില്‍ നമുക്ക് ഒരു താല്പര്യവുമില്ല.