Showing posts with label പ്രതികരണങ്ങൾ. Show all posts
Showing posts with label പ്രതികരണങ്ങൾ. Show all posts

മരടിലെ ഫ്ലാറ്റു പൊളിക്കൽ

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

              തീരദേശ നിയമം ലംഘിച്ചു നിർമ്മിച്ച അഞ്ച് ഫ്ലാറ്റുകളും പൊളിക്കാനായി സുപ്രീംകോടതി നിർദ്ദേശിച്ച തീയതിയായ സെപ്തംബർ 20 കഴിഞ്ഞുപോയി.ഫ്ലാറ്റുകൾ ഇപ്പോഴും പൊളിച്ചു നീക്കിയിട്ടില്ല.പകരം സർക്കാർ സുപ്രീംകോടതിക്കു മുന്നിൽ അഫിഡവിറ്റ് സമർപ്പിച്ചിരിക്കയാണ്.ഫ്ലാറ്റ് പൊളിക്കുന്നതിനായി മരട് നഗരസഭ ടെൻഡർ ക്ഷണിച്ചപ്പോൾ 13 പേരാണ്പൊളിക്കാൻ തയ്യാറായി വന്നിരിക്കുന്നത്.
                     ഈ പ്രശ്നവുമായി ഒരുപാട് അഭിപ്രായങ്ങളാണ് മുഖപുസ്തകത്തിൽ വന്നുകൊണ്ടിരിക്കുന്നത്.ഇവയെ പ്രധാനമായും മൂന്ന് ഗ്രൂപ്പുകളായി തിരിക്കാം.ആദ്യത്തെ ഗ്രൂപ്പ് സർക്കാരിനും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കുമൊപ്പം നിൽക്കുന്നവരാണ്.ഫ്ലാറ്റുകൾ പൊളിക്കാതെ തന്നെ പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നവർ.ഈ ഗ്രൂപ്പിൽ പെടുന്നവർ അധികമില്ല എന്നത് രാഷ്ട്രീയ പാർട്ടികളും സർക്കാരും മനസ്സിലാക്കേണ്ടതാണ്.രണ്ടാമത്തെ ഗ്രൂപ്പുകാർ എന്നത് നാട്ടിലെ പരിസ്ഥിതി പ്രവർത്തകരാണ്.അവരൊന്നടങ്കം ഫ്ലാറ്റ് പൊളിച്ചേ മതിയാകൂഎന്നാവശ്യപ്പെടുന്നു,വിശദാംശങ്ങളിലേക്കു പോകുമ്പോൾ വിവിധ തട്ടുകളിലാണെങ്കിലും.വ്യക്തിപരമായി ഞാനും ആ പക്ഷത്താണ്.എൻറെ സംഘടനയായ കേരള ശാസ്ത്രസാഹിത്യ പരിഷത്തും ഫ്ലാറ്റുകൾ പൊളിക്കണമെന്ന പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.
                     മൂന്നാമത്തെ ഗ്രൂപ്പാണെങ്കിലോ,ശ്രീ.പിണറായി വിജയൻ മുഖ്യമന്ത്രിയായതുകൊണ്ടു മാത്രം ഫ്ലാറ്റ് പൊളിക്കണമെന്ന അഭിപ്രായക്കാരാണ്. അതിനവർ നൽകുന്ന (ദുഃ)സൂചനകളാണ് രസകരം.ആദ്യം പറഞ്ഞത് ശബരിമലയിൽ കാണിച്ച ഉൽസാഹം മരടിൽ കാണിക്കുന്നില്ല എന്നായിരുന്നു.ശബരിമല സുപ്രീം കോടതിയുടെ വിധിയാണെന്നും മരടിലേത് അങ്ങനെയല്ലെന്നും ചൂണ്ടിക്കാണിച്ചതോടെ ആ വാദത്തിൻറെ മുനയൊടിഞ്ഞു. പിന്നീട് വന്ന ആക്ഷേപങ്ങളായിരുന്നു മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ,മുത്തങ്ങ കുടിയൊഴിപ്പിക്കൽ,ചെങ്ങര കുടിയൊഴിപ്പിക്കൽ.ഇവിടെയൊന്നും പരിസ്ഥിതി സംരക്ഷണമായിരുന്നില്ല പ്രശ്നം.വികസനവും വീടുവയ്ക്കാനുള്ള ഭൂമിയും മറ്റുമായിരുന്നു പ്രശ്നം.തന്നേയുമല്ല അവിടങ്ങളിലെ യഥാർത്ഥ പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയുമാണ് ഈ സർക്കാർ അതിൻറെ ലൈഫ് പദ്ധതിയിൽ പെടുത്തി.അപ്പോൾ നിലവിലെ ഗവൺമെൻറ് പരിഹരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തെ ഉയർത്തിക്കാട്ടി ആ ഗവൺമെൻറിനെ തന്നെ അടിക്കാൻ ശ്രമിക്കുന്ന കാഴ്ച രസകരം തന്നെ.
                                 എന്തായാലും ഫ്ലാറ്റ് പ്രശ്നത്തിലേയ്ക്കു വരാം.കാര്യങ്ങൾ എല്ലാവർക്കുമറിയാമെന്നതുകൊണ്ട് വിശദീകരിക്കുന്നില്ല.ഈ അഞ്ച് ഫ്ലാറ്റുകളിലുമായി നാനൂറ് കുടുംബങ്ങൾ താമസിക്കുന്നു.ശരാശരി ആയിരത്തിയഞ്ഞൂറു പേർ.ഈ ആയിരത്തിയഞ്ഞൂറു പേരെ ഒരു സുപ്രഭാതത്തിൽ റോഡിലേയ്ക്ക് വലിച്ചെറിഞ്ഞ് അവരുടെ മുഴുവൻ കിടപ്പാടം തകർത്തുകളയാൻ ഒരു ജനകീയ ഗവൺമെൻറിനും സാധ്യമല്ല.അവർ പണക്കാരായിരിക്കാം,ഒരുപക്ഷെ അവരെ പറ്റിച്ചതായിരിക്കാം,അല്ലെങ്കിൽ അവർ ബിൽഡർമാരെ പറ്റിച്ചതായിരിക്കാം.പലർക്കും ഈ ഫ്ലാറ്റുകൾക്ക് പുറമേ രണ്ടും മൂന്നൂം അതിൽ കൂടുതലും വീടുകൾ ഉണ്ടായിരിക്കാം.ഇതൊന്നും ഇന്ത്യൻ ഭരണഘടനയുടെ ലംഘനമല്ലല്ലോ നിലവിലെ നിയമപ്രകാരം ഒരാൾക്ക് എത്ര വീടുകൾ വേണമെങ്കിലും കൈവശം വയ്ക്കാം.
                       ഇത്രയുമൊക്കെയാണ് എന്നതുകൊണ്ട് ഒരു ജനകീയ ഗവൺമെൻറും ഒരാളേയും ഇറക്കിവിടാൻ പോകുന്നില്ല,എന്നല്ല ഇറക്കി വിടരുത്.പകരം സംവിധാനമാകുന്നതു വരെയെങ്കിലും സർക്കാർ അവരെ സംരക്ഷിക്കണമെന്നത് നിയമപരമായ എന്നതിലുപരി മനുഷ്യത്വപരമായ കാര്യമാണ്.സുപ്രീം കോടതി ഫ്ലാറ്റുടമകളോട് ആകെ പറഞ്ഞത് ഇവർക്ക് വേണമെങ്കിൽ മറ്റു ഫോറങ്ങളിൽ പോയി നഷ്ടപരിഹാരം തേടാവുന്നതാണ്.ബിൽഡർമാർ ഇക്കാര്യത്തിൽ പറഞ്ഞത് തങ്ങൾക്കതിൽ ഉത്തരവാദിത്വം ഇല്ലെന്നാണ്. എന്നുവച്ചാൽ നഷ്ടപരിഹാരം സംബന്ധിച്ച് കേസിനുപോയാൽ അതൊരിക്കലും അവസാനിക്കാതെ നീണ്ടുപോകാനാണ് സാധ്യത.പോരാത്തതിന് ഇന്ത്യൻ നീതിന്യായക്കോടതികളുടെ ഒച്ചിനെ വെല്ലുന്ന വേഗതയും.അപ്പോൾ ഫ്ലാറ്റുടമകൾ ഇറങ്ങിക്കൊടുക്കാത്തതാണ് ബുദ്ധി.
                      അപ്പോൾ ചോദിക്കും,സുപ്രീം കോടതിയുടെ പൊളിക്കാനുള്ള  ഉത്തരവോ എന്ന്.കോടതി മാനുഷീകമായപരിഗണന  കാണിച്ചിട്ടേയില്ല.അവർ നിയമം മാത്രം നോക്കി.ബാക്കി മനുഷ്യത്വമോ മറ്റു കാര്യങ്ങൾക്കുമോ ചെവി കൊടുക്കേണ്ട ഉത്തരവാദിത്വം അവർ കാണിക്കാത്തതുകൊണ്ട് ആ പണി ജനകീയ സർക്കാരിനുമായി.
                     ഇനി വേറൊരു തരത്തിലൂടെ ഈ പ്രശ്നത്തെ ഒന്നു നോക്കൂ.2004 മുതലോ മറ്റോആണ് ഈ ഫ്ലാറ്റുകളുടെ പണി ആരംഭിക്കുന്നത്.2019ലാണ് പൊളിക്കാനുള്ള കോടതി വിധിയുണ്ടാകുന്നത്.ഇത്രയും വർഷങ്ങളായി ഈ ഫ്ലാറ്റുകൾ ഒരുപാട് പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് നിലനിൽക്കുന്നത്.ഈനില ഒരൽപ്പകാലം കൂടി തുടർന്നാലും വലിയമാറ്റങ്ങളൊന്നും സംഭവിക്കാനില്ല.അപ്പോൾ നിലവിലെ സ്ഥിതി തുടർന്നുകൊണ്ട് ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് മാന്യമായ റീഹാബിലിറ്റേഷൻ നൽകാൻ ബിൽഡർമാരിൽ സമ്മർദ്ദം ചെലുത്തുകയാണ് ഗവൺമെൻറ് ചെയ്യേണ്ടത്.മറ്റൊന്ന് തീർച്ചയായും ഫ്ലാറ്റ് പൊളിക്കൽ ധാരാളം പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കും.ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് അത്തരം പ്രശ്നങ്ങൾക്കുകൂടി പരിഹാരം കണ്ടെത്തിയ ശേഷം പൊളിച്ചു കളയുന്നതല്ലേ പ്രായോഗീകം.




വാച്ചും ദൈവവും.

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

                            ഇന്ന് യാദൃശ്ചികമായി യു റ്റൂബിലൂടെ കടന്നുപോകുമ്പോഴാണ് "മനുഷ്യന്റെ പരിണാമം " എന്ന പേരിൽ ദിലീപ് മാമ്പിള്ളിൽ നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ(https://www.youtube.com/watch?v=ervayWzBBRc) കണ്ടത്.സംഭവം വളരെ സിമ്പിളായതുകൊണ്ടും പരിണാമത്തേക്കുറിച്ച് എനിക്കിപ്പോഴും ചില സംശയങ്ങൾ നിലനിൽക്കുന്നതുകൊണ്ടും ആ സംശയങ്ങൾ ദൂരീകരിക്കാൻ ഞാൻ സമീപിക്കേണ്ടത് വീണ്ടും വീണ്ടും ശാസ്ത്രത്തെ തന്നെ ആയതുകൊണ്ടും ഞാനാ വീഡിയോ ഡൗൺലോഡ് ചെയ്തെടുത്തു.അത് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ആ വീഡിയോയ്ക്കുതാഴെ നിരവധി കമന്റുകൾ കാണുന്നത്.അതിലൊരു കമന്റ് എന്റെ ശ്രദ്ധയെ പിടിച്ചുനിറുത്തി.നാലുമാസങ്ങൾക്കു മുമ്പ് പോസ്റ്റ് ചെയ്ത ആ കമന്റ് ഇതാണ്.

    4 months ago
മനുഷ്യന്റെ ഉൽപ്പത്തിയെപ്പറ്റിയെ അറിയാൻ ബൈബിൾ വായിക്കൂ. താങ്കളുടെ കൈയിൽ കെട്ടിയിരിക്കുന്ന വാച്ച് കൈയിലെ തൊലി കൂടി ഉണ്ടായതല്ലല്ലോ? അതിനെ സൃഷ്ടിച്ച ഒരു കമ്പനിയെ കാണിക്കുന്നു എന്നതുേ പോലെ ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടിതാവുണ്ട്. സയൻസ് പൂർണ്ണതയാണോ? ആകാശത്തിന്റെ കണ്ടെത്താൻ സാധിക്കുമോ?
അങ്ങനെയാണ് ഞാനാ വാച്ചിനേക്കുറിച്ച് കൂടുതൽ ചിന്തിക്കാനിടയായത്.ആദ്യം വാച്ചിന്റെ ചരിത്രമാണ് എന്റെ മനസ്സിലേയ്ക്ക് വന്നത്.അതിങ്ങനെയായിരുന്നു.
 
                       മനുഷ്യൻ കാലത്തെ അളക്കാൻ ശ്രമിച്ചത് ഇങ്ങനെയായിരിക്കാം.അവന്റെ ഭാവനയിൽ ആകാശവസ്തുക്കളൊക്കെ ഭൂമിയ്യേ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.അതിലവന്റെ ശ്രദ്ധ ആകർഷിച്ചത് സൂര്യനും ചന്ദ്രനുമായിരിക്കണം.അതുകൊണ്ടുതന്നെ അവയുടെ ചലനവുമായി ബന്ധപ്പെടുത്തിയായിരിക്കണം മനുഷ്യൻ കാലത്തെ അളന്നത്.ഉദാഹരണത്തിന് സൂര്യൻ അവനു ദൃശ്യമാകുന്ന സമയം(ഇന്ന് നാം പ്രഭാതം എന്നുപറയും.) മുതൽ അവന്റെ ഉച്ചിയിലെത്തുന്ന സമയവും പിന്നീട് പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ മറയുന്നതുവരേയുള്ള സമയം(പ്രദോഷം).പിന്നീട് ചന്ദ്രൻ ഉദിക്കുന്നതും അസ്തമിക്കുന്നതും അതിന്റെ ഏറ്റക്കുറച്ചിലുകൾ അവനെ കുഴക്കിയെങ്കിലും ചന്ദ്രനേയും കാലഗണനയ്ക്കുപയോഗിച്ചു ആദിമമനുഷ്യൻ.

                           പിന്നീട് നിഴലുകളുടെ വലിപ്പച്ചെറുപ്പം നോക്കി സമയത്തെ അളക്കാൻ ശ്രമിക്കുകയും അതിന്നായി നിഴൽ ഘടികാരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു അവൻ.എന്തെല്ലാം കുറവുകളുണ്ടെങ്കിലും അന്നത്തെ മനുഷ്യന്റെ മുന്നേറ്റമായിരുന്നു അത്.പിന്നീട് ചെറിയ സമയങ്ങളെ അളക്കുവാനായി മണൽ ഘടികാരവും ജലഘടികാരവും അവനുണ്ടാക്കിയതും അവന്റെ മുന്നേറ്റം തന്നെയായിരുന്നു.

                  പിന്നീട് സമയമളക്കുന്ന ഘടികാരം കാലങ്ങൾക്കുശേഷമാണ് പുതുരൂപം സ്വീകരിക്കുന്നത്.ശാസ്ത്രത്തിൽ മറ്റുരംഗത്തുണ്ടായ നേട്ടങ്ങളേക്കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കാലമളക്കൽ പുതുരൂപങ്ങളെ സ്വീകരിക്കുന്നത്.ഉദാഹരണത്തിന് അമർത്തിചുറ്റിവച്ച ചുരുളിൽ (Compressed Spring) ഊർജ്ജം സംഭരിക്കുന്നുണ്ടെന്ന കണ്ടുപിടിത്തത്തെ അടിസ്ഥാനമാക്കി, അത് ചുരുളഴിയുമ്പോൾ സ്വതന്ത്രമാകുന്ന ഊർജ്ജത്തെ ഉപയോഗപ്പെടുത്തി പൽചക്രങ്ങൾ ചലിപ്പിച്ച് സമയമളക്കുന്ന വിദ്യ നിലവിൽ വന്നു.അതൊരു കുതിച്ചുചാട്ടമായിരുന്നു സമയമളക്കലിന്റെ രംഗത്തെങ്കിലും.പിന്നീട് മാറ്റങ്ങൾ വളരെ വേഗമായിരുന്നു.ഈ ഘടികാരത്തിന് (ഇതിനുപയോഗിക്കുന്ന മലയാള വാക്കാണ് വാച്ച് , ഇംഗ്ലീഷിലുള്ള എന്ന Watch വാക്കിന്റെ മലയാളീകരിക്കൽ)ഉണ്ടായിരുന്ന കുഴപ്പം ചുരുളിലെ ഊർജ്ജം മുഴുവൻ തീരുമ്പോൾ വാച്ച് പ്രവർത്തനരഹിതമാകും.പിന്നീട് ആരെങ്കിലും വാച്ചിലുള്ള ഒരു ബട്ടൺ തിരിച്ച് ആ ചുരുൾ വീണ്ടും മുറുക്കണം. തുടർന്ന് ഇതിന്റെ ഓട്ടോമാറ്റിക് വകഭേദം വന്നു.നമ്മൾ കൈ അനക്കുന്നതനുസരിച്ച് വാച്ചിനുള്ളിലെ ചുരുൾ മുറുകിക്കൊണ്ടിരിക്കും.അതുകൊണ്ട് ബട്ടൺ തിരിച്ച് വാച്ചിനു ജീവൻ വൈപ്പിക്കുന്ന പണി ഒഴിവായിക്കിട്ടി.

                  പിന്നീടാണ് ഇലക്ടോണിക് വാച്ചുകളുടെ രംഗപ്രവേശം.ആദ്യമാദ്യം ബാറ്ററിയിൽ ഇലക്ടോമാഗ്നറ്റിക്കലായി പ്രവർത്തിപ്പിക്കുന്ന ഒരു സോളിനോയ്ഡ് ഉപയോഗിച്ച് ചുരുളിനെ ചലിപ്പിച്ചെങ്കിൽ ഈ വാച്ചുകളെ അതിവേഗം പുറന്തള്ളി ക്വാർട്സ് വാച്ചുകൾ വന്നു.
പുറത്ത് ശാസ്ത്രം പുരോഗമിക്കുകയായിരുന്നു.സീസിയം എന്ന ആറ്റം വിശ്രമാവസ്ഥയിൽ പൂജ്യം ഡിഗ്രി കെല്വിൻ ഊഷ്മാവിൽ 919,2631,770 തവണ കമ്പനം ചെയ്യാനെടുക്കുന്ന സമയമാണ് ഒരു സെക്കന്റ് എന്ന് മനുഷ്യൻ കണ്ടുപിടിച്ചു.വളരെ കൃത്യതയോടെ നടക്കുന്ന പല പരീക്ഷണങ്ങൾക്കും സമയകൃത്യത നിർബന്ധമാണ്.അത്തരം സ്ഥലങ്ങളിൽ ഈ കമ്പനത്തെ അടിസ്ഥാനമാക്കിയുള്ള സമയനിർണ്ണയരീതി പ്രാബല്യത്തിൽ വന്നു.ഇത് വാച്ചുകളിലേയ്ക്കും പകർന്നു.പിന്നീട് സ്മാർട്ട് വാച്ചുകളുടെ കാലമായി.നിങ്ങളുടെ പോക്കറ്റിലുള്ള മൊബൈൽ ഫോണുമായി ബന്ധിപ്പിച്ച് വരുന്ന കോളുകളും മെസ്സേജുകളും കാണിച്ചുതരാനും അങ്ങനെ ഒരു നൂറ് ഉപയോഗങ്ങളുള്ളതുമായ സ്മാർട്ട് വച്ചുകളാണ് ഇന്ന് രംഗം ഭരിക്കുന്നത്.

                              ഇതാണ് വാച്ചുകളുടെ ഒരു ഏകദേശചരിത്രം.ഈ ചരിത്രത്തിന്റെ ഏതുഘട്ടത്തിലാണ് ദൈവം ഇടപെട്ടത് എന്ന് കമന്റിട്ട സുഹൃത്തിനു പറയാൻ കഴിയുമോ?അതോ ഇന്ന് എന്റെ കയ്യിൽ കെട്ടിയ വാച്ചാണ് ദൈവം സൃഷ്ടിച്ചതെന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്? എന്തായാലും ആ ഉദ്ദേശം ശരിയല്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയും.കാരണം വാച്ചിന്റെ ക്രമാനുഗതമായ ചരിത്രത്തിൽ വാച്ചിനു പുറത്തുള്ള സാമൂഹ്യമണ്ഡലത്തിലെ മാറ്റങ്ങൾ വാച്ചിന്റെ ചരിത്രത്തേയും മാറ്റിയിട്ടുണ്ടെന്നുകാണാം ,അതല്ലാതെ പുറമേയുള്ള ഒരു ശക്തിയുടെ ഇടപെടൽ എങ്ങുമൊട്ട് കാണാനുമില്ല.

                            അതായത് നമ്മുടെ കയ്യിൽ കെട്ടിയിരിക്കുന്ന വാച്ച് നമ്മുടെ തൊലികൂടി ഉണ്ടായതല്ലെന്നും എന്നാൽ അതിനൊരു സൃഷ്ടികർത്താവില്ലെന്നും അത് മനുഷ്യസമൂഹത്തിന്റെയാകെയുള്ള ഉൽപ്പന്നമാണെന്നും മനസ്സിലാവുന്നു.ഹേയ് വാച്ചുണ്ടാക്കിയ കമ്പനിയില്ലേ എന്ന് ചോദിച്ചാൽ , ചരിത്രപരമായി വളർന്ന് വികസിച്ചുവന്ന ശാസ്ത്രവും ടെക്നോളജിയും ഉപയോഗിച്ച് നിരവധി തൊഴിലാളികളുടെ സാമൂഹ്യ ഉൽപ്പന്നമാണ് ഇന്ന് നമ്മൾ കയ്യിൽ കെട്ടിയിരിക്കുന്ന വാച്ച്. വാച്ചുണ്ടാക്കുന്ന കമ്പനിയിലെ ഒരു തൊഴിലാളി വാച്ചിന്റെ ഏതെങ്കിലും ഒരു ഘടകം മാത്രം നിർമ്മിക്കുന്ന സെക്ഷനിൽ പണിയെടുക്കുന്നവനായിരിക്കും.അങ്ങനെ നിരവധി സെക്ഷനുകളിലെ ഉൽപ്പന്നങ്ങൾ കൂട്ടിച്ചേർക്കൽ(അസ്സെബ്ലി) സെക്ഷനിലെ തൊഴിലാളികൾ കൂട്ടിച്ചേർക്കുമ്പോഴാണ് വാച്ചാകുന്നത്.അല്ലാതെ പഴയ ഫ്യൂഡൽ കാലത്തേതുപോലെ ഒരു കൊല്ലനിരുന്ന് ഇരുമ്പ് പഴുപ്പിച്ച് കൂടംകൊണ്ട് തല്ലി പരത്തി വായ്ത്തല മൂർച്ച കൂട്ടി തൂമ്പയുണ്ടാക്കുന്നതുപോലെയുള്ള ഒരു പ്രക്രിയയല്ല വാച്ചുനിർമ്മാണം. നമ്മുടെ കമന്റുകാരൻ അങ്ങനെ ധരിച്ചുവശായതുപോലെ തോന്നുന്നു.

                   അപ്പോൾ ബൈബിൾ കാലഘട്ടത്തിൽ നിന്നും ഖുറാൻ കാലഘട്ടത്തിൽ നിന്നും വേദകാലഘട്ടത്തിൽ നിന്നും മാറി ഇന്ന് മുതലാളിത്ത ഉൽപ്പാദനരീതി ഉപയോഗിക്കുന്ന കാലത്തെത്തി.അതും വെറും മുതലാളിത്തമല്ല, കുത്തക മുതലാളിത്തം.ഈ കാലഘട്ടത്തിൽ എവിടെയാണോ അസംസ്കൃതവസ്തുക്കളും തൊഴിലും മറ്റ് അനുസാരികളും വിലകുറഞ്ഞ് ലഭിക്കുന്നത് അവിടെ ഉൽപ്പാദനം നടത്തുക മറ്റൊരിടത്തത് വിൽപ്പനയ്ക്ക് വയ്ക്കുക (അതു ചിലപ്പോൾ ഒരു രാജ്യത്തിനകത്തു തന്നെയാകാം അല്ലെങ്കിൽ മറ്റു പലരാജ്യങ്ങളിലാവാം)എന്ന അവസ്ഥയിലേക്കെത്തി നിൽക്കുന്നു കാര്യങ്ങൾ.ഇതൊന്നും ബൈബിൾ ഖുറാൻ വേദകാലത്തെ ദൈവങ്ങൾക്ക് വിഭാവനം ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങളാണ്.എന്നാൽ മനുഷ്യനത് സാധ്യമായത് അവന്റെ സാമൂഹ്യമായ അധ്വാനവും അതിന്റെ സാരാംശം തലച്ചോറിൽ സൂക്ഷിക്കാനും പിന്നീട് ആ സൂക്ഷിച്ചുവച്ചതിൽ മാറ്റംവരുത്തി സമൂഹത്തിൽ പ്രയോഗിക്കാനും ആ മാറ്റവും തലച്ചോറിൽ രേഖപ്പെടുത്താനും കഴിഞ്ഞതുകൊണ്ടാണ്.ചുരുക്കിപ്പറഞ്ഞാൽ മനുഷ്യന്റെ ഇടപെടൽ സമൂഹത്തിൽ മാറ്റം വരുത്തുന്നു , അത് മനുഷ്യന്റെ തലച്ചോറിനെ മാറ്റുന്നു, ആ മാറിയ സമൂഹത്തിൽ മാറിയ തലച്ചോറോടെ വീണ്ടും ഇടപെടുന്നു,ഇത് രണ്ടിലും വീണ്ടും മാറ്റം വരുത്തുന്നു, ഈ ചരിത്രം തുടർന്നുകൊണ്ടേയിരിക്കുന്നു.ഈ മാറ്റം മനസ്സിലാക്കാത്തവരാണ് ചരിത്രത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ നിന്നുകൊണ്ട് അത് ദൈവസൃഷ്ടിയല്ലാതെ മറ്റൊന്നുമല്ല എന്ന് പറയുന്നത്.അതുകൊണ്ടുതന്നെയാണ് ചരിത്രത്തോടൊപ്പമല്ലാത്ത ശാസ്ത്രപഠനം അപൂർണ്ണമാണെന്നു പറയുന്നതും.

നെയ്യാറ്റിൻകരയും അതിനുശേഷവും.

**msntekurippukal | 6 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
അങ്ങനെ കാത്തുകാത്തിരുന്ന നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പു ഫലവും പുറത്തുവന്നു. എൽ.ഡി.എഫ് തോറ്റു, യു.ഡി.എഫ് ജയിച്ചു, ബി ജെ പി മൂന്നാം സ്ഥാനത്തായി.വിജയക്കൊടി പാറിച്ച ശ്രീ സെൽവരാജന് അഭിനന്ദനങ്ങളർപ്പിച്ചുകൊണ്ട് വന്ന ഒരു ഫോട്ടോ ഞാൻ ഫേസ് ബുക്കിൽ കണ്ടത് പുനപ്രസിദ്ധീകരിക്കുകയണ്.
                      ഈ ചോദ്യം അസ്ഥാനത്താവുമെന്ന് വിശ്വസിക്കാം നമുക്ക്.കാരണം അന്ന് എൽ.ഡി.എഫ് ടിക്കറ്റിൽ മാർക്സിസ്റ്റ് പാർട്ടി സ്ഥാനാർഥിയായാണ് ശ്രി.സെൽവരാജ് മൽസരിച്ച് ജയിച്ചത്.എന്നാൽ പ്രത്യേകിച്ച് കാരണമൊന്നും പറയാനില്ലാതെ അദ്ദേഹം എം എൽ എ സ്ഥാനവും പാർട്ടിയിലെ സ്ഥാനവും രാജിവൈക്കുകയാണുണ്ടായത്.രാജി വച്ചയുടൻ അദ്ദേഹം യു ഡി എഫ് പാളയത്തിലെത്തുകയും അവരുടെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ മൽസരിക്കുകയും ചെയ്തു.ഇത്രയും സംഭവിക്കുമ്പോഴും നാമറിയേണ്ട കാര്യം ഒരിക്കലും നെയ്യാറ്റിൻകര ഒരു ഇടതുപക്ഷ മണ്ഡലമായിരുന്നില്ല.നാളിതുവരെയുള്ള ചരിത്രത്തിൽ രണ്ടോ മൂന്നോ പ്രാവശ്യത്തിൽ കൂടുതൽ ഇടതുപക്ഷമവിടെ ജയിച്ചിരുന്നില്ലെന്നതണ് സത്യം.(എന്നാലീ സത്യം കൂട്ട ഓളിയിടലിനിടയിൽ മറഞ്ഞു പോവുകയാണുണ്ടായത്.) കഴിഞ്ഞ പ്രാവശ്യം ആ സീറ്റ് സെൽവരാജിനു പാർട്ടി നൽകിയപ്പോൾ അത് അദ്ദേഹത്തെ തോൽപ്പിച്ച് ഒതുക്കാൻ മാത്രമായിരുന്നെന്ന് അദ്ദേഹം പരിഭവം പറഞ്ഞതായി രാജി വച്ചയുടനെ പല പ്രാവശ്യം മാധ്യമങ്ങളിൽ കണ്ടിരുന്നു.(അന്ന് പാർട്ടിയെ അടിക്കാനുള്ള ഒരു വടിയായിരുന്നു സെൽവനെ ഒതുക്കാനുള്ള ഈ ശ്രമമെങ്കിൽ ഇന്നത് മാധ്യമങ്ങൾ മനപൂർവം മറച്ചുവൈക്കുകയാണ്.)
                   ഏതായാലും ഇലക്ഷൻ പ്രചരണമാരംഭിച്ചപ്പോൾ ഇടതുപക്ഷത്തിനനുകൂലമായിരുന്നു കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം.ഇത് ശരിക്കും സെൽവരാജിനെ വിയർപ്പിച്ചിരുന്നു.ആ കാലത്തെ വീഡിയോ ക്ലിപ്പിങ്ങുകളിലെ സെൽവരാജിന്റെ ശരീരഭാഷയിൽ നിന്ന് നമുക്കത് വായിച്ചെടുക്കാമായിരുന്നു.എന്നാൽ വളരെ വേഗം തന്നെ കേരളത്തിന്റെ മൊത്തം രാഷ്ട്രീയ അന്തരീക്ഷം മാറിമറിഞ്ഞു.ഒഞ്ചിയത്തെ ശ്രീ.ടി.പി.ചന്ദ്രശേഖരൻ വധമാണതിനു കാരണമായിത്തീർന്നത്.ഒരു പ്രാദേശീക പ്രശ്നത്തെ ചൊല്ലി ( ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി, അല്ലെങ്കിൽ ഒരു ചെറിയ അധികാരത്തർക്കത്തെതുടർന്ന് ) സി പി എമ്മിൽ നിന്നും പുറത്തുപോയ ഒരു പാർട്ടി പ്രവർത്തകനായിരുന്നു അദ്ദേഹം. അദ്ദേഹവും അദ്ദേഹത്തോടൊപ്പം കുറെ അനുയായികളും പുറത്തായി, ഇത് 2004 ലൊ മറ്റോ ആയിരുന്നു.2004 ൽ പാർട്ടിയെ വെല്ലുവിളി(?)ച്ച് പുറത്തുപോയ അദ്ദെഹത്തെ വധിക്കാൻ സി പി എമ്മിനു 2012 മെയ് വരെ കാത്തിരിക്കേണ്ടി വന്നു എന്നതു തന്നെ അവിശ്വാസനീയമണ്.പ്രത്യേകിച്ചും ആ പ്രദേശത്ത് ടിപിയുയർത്തിയ വെല്ലുവിളി ആറിത്തണുത്തുകൊണ്ടിരുന്ന വേളയിലും. തന്നേയുമല്ല സി പിമ്മുമായി സഹകരിക്കാൻ ടി പി തയ്യാറായെടുത്തുകൊണ്ടിരുന്ന വേളയിൽ.
               അപ്പോൾ ചിത്രം തെളിയുകയായിരുന്നു.പാർട്ടി വിമതനായ ടി പി ചന്ദ്രശേഖരൻ ക്രൂരമായി വധിക്കപ്പെടുന്നു കേരളത്തിന്റെ വടക്ക്, കേരളത്തിന്റെ തെക്ക് ഭരണകക്ഷി ഉപതിരഞ്ഞെടുപ്പിൽ വിയർത്തുകൊണ്ടിരിക്കുകയായിരുന്നു.അവർക്ക് അസുഖകരമായ കാര്യങ്ങൾ ദേശീയലവലിൽ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.നാളിതുവരെയില്ലാത്ത രീതിയിൽ പെട്രോളിന് വില കൂടുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ മോട്ടോർ ബൈക്കുകളുള്ള സ്ഥലം കേരളമാണ്. മണ്ണെണ്ണ വിലകൊടുത്താൽ പോലും കിട്ടാനില്ലാതെ വന്നത് നെയ്യാറ്റിൻകരയിലെ തീരദേശവാസികളുടെ ജീവിതത്തെ തന്നെ ബാധിച്ചു, അഞ്ചോ ആറോ കിലോ മീറ്ററുകൾക്കപ്പുറം തമിഴ്‌നാട്ടിലീ മണ്ണെണ്ണ സുലഭമാണുതാനും.വിലക്കയറ്റവും ജനജീവിതത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു.പവർ കട്ട്, കറന്റ് ചാർജ് വർദ്ധനവ് ഒക്കെയുണ്ടാക്കിയ ജീവിതഞെരുക്കം വേറെ.ഡീസലിനും പാചകവാതകത്തിനും വില കൂടുവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.
                               ഈയൊരു ഘട്ടത്തിലാണ് ടി പി വധം നടക്കുന്നത്.അധികാരത്തിനു പിന്നാലെ പായുന്ന ആരും ചെയ്യുന്ന ആ കാര്യം ചെയ്യാൻ ഭരണകക്ഷി തയ്യാറായി.സ്വന്തം നേതാവോ അണികളിലാരെങ്കിലുമോ കൊല്ലപ്പെട്ടാൽ പോലും ബന്ദോ ഹർത്താലോ നടത്താൻ ശ്രമിക്കാത്തവർ മറ്റൊരു പാർട്ടി (റെവലൂഷണറി മാർക്സിസ്റ്റ് പാർട്ടി - യു ഡി എഫിന്റെ ഘടകകക്ഷി പോലുമല്ല.) നേതാവ് വധിക്കപ്പെട്ടപ്പോൾ നാടെങ്ങും ഹർത്താൽ പ്രഖ്യാപിച്ചു.യു ഡി എഫിന്റെ മിക്കവാറും എല്ലാ നേതാക്കളും കണ്ണീർഒഴുക്കി അവിടെ പാഞ്ഞെത്തി.കാര്യങ്ങൾ വ്യക്തമാവുകയായിരുന്നു, യു ഡി എഫീ വധം രാഷ്ട്രീയ നേട്ടത്തിനുപയ്യോഗിക്കും - മരിച്ച( കൊല്ലപ്പെട്ട ) ഒരാളോട് ചെയ്യാവുന്ന ഏറ്റവും ഹീനമായ കാര്യം.തങ്ങളുടെ വർഗശത്രുവിന്റെ കൊലപാതകം ഏറ്റവും ഹീനമായ രീതിയിൽ ( ഇന്ന് യുഡി എഫിലുള്ള ജനതാദളിന്  പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നൽകുന്നതിലെ എതിർപ്പാണല്ലോ ടി പിയെ പാർട്ടിക്ക് പുറത്തെത്തിച്ചത്) താൽക്കാലീക രാഷ്ട്രീയനേട്ടത്തിനുപകാരപ്പെടുത്തുന്നത്ര നമ്മുടെ കേരളത്തെ യു ഡി എഫ്  അധ:പതിപ്പിച്ചു.കൊല ചെയ്ത അടുത്ത മണിക്കൂറിൽ യു ഡി എഫ് ഒന്നായി വായ്ത്താരി മുഴക്കി കൊന്നത് മാർക്സിസ്റ്റ് കാരാണെന്ന്.ഭരിക്കുന്ന ആഭ്യന്തര മന്ത്രി ഈ പ്രഖ്യാപനവുമായാണ് പോലീസിനെ കാണുന്നതു തന്നെ, കൂടെ കെ പി സി സി  പ്രസിഡണ്ടും.നോക്കണെ , പോലീസിനു നിർദ്ദേശം നൽകാൻ ആഭ്യന്തരമന്ത്രിയുണ്ട്, പോരെങ്കിൽ മുഖ്യമന്തരിയുണ്ട്, ഇതും പോരാത്തതിന് ഭരണപാർട്ടിയുടെ സംസ്ഥാനപ്രസിഡണ്ടും.ഇത്രമാത്രം അധികാരദുർവിനിയോഗം നടത്തിയണ് മാർക്സിസ്റ്റുപാർട്ടിക്കെതിരെ ഭരണമുന്നണി പട നയിച്ചത്.
                     ഇതിനൊക്കെ മകുടം ചാർത്തുന്ന രീതിയിലാണ് ഇവിടത്തെ മാധ്യമങ്ങളുടെ പെരുമാറ്റം. അസഹനീയമായിരുന്നു ഇവരുടെ പ്രകടനം.കൊന്നത് മാർക്സിസ്റ്റ് പാർട്ടിയാണന്ന് അവരങ്ങ് ഉറപ്പിച്ചു.എന്നിട്ട് അതിനു തെളിവുണ്ടാക്കുന്ന പരിപാടിയിലായിരുന്നു ഏതാണ്ട് ഇലക്ഷൻ കഴിയുന്നതുവരെ ഇവർ മുഴുകിയിരുന്നത്.തിരുവഞ്ചൂരിന്റെ പോലീസ് മാർക്സിസ്റ്റ്കാരെ അറസ്റ്റ് ചെയ്യുമ്പോഴൊക്കെ അവർ അങ്ങനെ മൊഴി നൽകി ഇങ്ങനെ മൊഴി നൽകി എന്ന വാർത്തകൾ മൽസരിച്ച് പൊടിപ്പും തൊങ്ങളും വച്ച് നൽകുകയായരിരുന്നു ഇവരുടെ പരിപാടി.മൊഴി നൽകിയപ്പോൽ ലോക്കൽ നേതാവ് പൊട്ടിക്കരഞ്ഞെന്നായിരുന്നു കുറച്ചു ദിവസത്തെ അവരുടെ സെന്റിമെന്റൽ വാർത്ത.എന്നാൽ ജാമ്യം കിട്ടിയ ഈ നേതാവ് ഇത്തരം വാർത്തകളൊക്കെ നിഷേധിക്കുകയും പകരം മറ്റൊരു കഥ പറയുകയും ചെയ്തു.യു ഡി എഫും പോലീസും ടാർജെറ്റ് ചെയ്തിരിക്കുന്ന ഒരു സി പി എം സംസ്ഥാന നേതാവിന്റെ പേർ അറസ്റ്റിലാവരെക്കൊണ്ട് പറയിപ്പിക്കാനുള്ള കൊടിയ മർദ്ദനത്തിന്റെ പാടുകളാണദ്ദേഹം ജാമ്യത്തിലിറങ്ങിയശേഷം പറഞ്ഞത്.എന്നാലത് കേൽക്കാനോ പ്രസിദ്ധീകരിക്കാനോ ഇന്നാട്ടിലെ ഒരു നിഷ്പക്ഷ മാധ്യമവും തയ്യാറായില്ല.
                    അങ്ങനെ ഏകപക്ഷീയമായി നടന്ന ക്രൂരമായ ഒറ്റപ്പെടുത്തലായിരുന്നു, നിയമവിധേയമായി ഇന്നാട്ടിൽ പ്രവർത്തിച്ചു വരുന്ന ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ വാസ്തവവിരുദ്ധമായ അധിക്ഷേപം ചൊരിയലായിരുന്നു യഥാർത്ഥത്തിൽ യു ഡി എഫും മാധ്യമങ്ങളും കൂടി നടത്തിയ നെയ്യാറ്റിൻകരയിലെ തിരഞ്ഞെടുപ്പു പ്രചരണം.നാട്ടിലെ പ്രാധാന്യമുള്ള മറ്റു കാര്യങ്ങളെല്ലാം ക്രൂരമായി മറച്ചു വൈക്കപ്പെട്ടു.പെട്രോളിന്റെ വില വർദ്ധന, മണ്ണെണ്ണ കിട്ടാക്കനിയായത്, നാട്ടിൽ വർദ്ധിച്ചു വരുന്ന നവലിബറൽ നയങ്ങൾ നടപ്പാക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ , കൂടിക്കൂടി വരുന്ന സാധാരണക്കാരന്റെ ജീവിതപ്രാരബ്ധങ്ങൾ, ദിനം പ്രതി തടിച്ചുകൊഴുത്തുവരുന്ന കോർപ്പറേറ്റ് മുതലാളിമാർ,ദിനം പ്രതി പുറത്തുവരുന്ന ഭീതിദമായ തുകകളുടെ അഴിമതി അങ്ങനെ എല്ലാം എല്ലാം സമർത്ഥമയി മറച്ചു വൈക്കപ്പെട്ടു.അതിന്റെ ഫലം കാണുകയും ചെയ്തു.സി പിഎമ്മിനെ ഇല്ലാതാക്കണമെന്ന ആഗ്രഹം നടന്നില്ലെങ്കിലും തൽക്കാലത്തേക്ക് തളക്കാനവർക്കു കഴിഞ്ഞു.നാട്ടിലെ എല്ലാ മാർക്സിസ്റ്റ് വിരുദ്ധരും മാർക്സിസ്റ്റ് വിരുദ്ധമാധ്യമങ്ങളും യു ഡി എഫും ഒക്കെ കൊണ്ടു പിടിച്ച് ഒരുമാസക്കാലം സർവസീമകളും ലംഘീച്ച് എല്ലാ വിധ പ്രചരണരീതികളും അവലംബിച്ചിട്ടും സി പി എമ്മിന്റെ വോട്ടുകൾ വല്ലാതെ കുറയ്ക്കാൻ കഴിഞ്ഞില്ല എന്നതു തന്നെയണ് സി പി എമ്മിന്റെ വിജയം.ഇത്രയും വലിയൊരു ഐക്യമുന്നണി പാർട്ടിക്കെതിരെ ഇളകിയാടുന്നത് കേരളത്തിന്റെ ചരിത്രത്തിലാദ്യം.എന്നിട്ടും പാർട്ടിയെ തോൽപ്പിക്കാനല്ലാതെ പാർട്ടിയെ നശിപ്പിക്കാനവർക്കായില്ല എന്നത് തന്നെയാണ് പാർട്ടിയുടെ കരുത്ത്.
                 ഇതോടൊപ്പം തിരഞ്ഞെടുപ്പുനടന്ന ആന്ധ്രാപ്രദേശില 18 മണ്ഡലങ്ങളിലെ 16 മണ്ഡലത്തിലും കോൺഗ്രസ്സ് തോറ്റു തൊപ്പിയിട്ടു എന്നത്ര ശക്തമാണ് കോൺഗ്രസ്സിനെതിരെയുള്ള ജനരോഷം.ഇതിനേയാണ് കുറേ പീറ മാധ്യമങ്ങളുടെ സഹായത്തോടെ കേരളത്തിലെ കോൺഗ്രസ്സ് പ്രഭ്രുതികൾ മാധ്യമങ്ങളെന്ന പാഴ്‌മുറം കൊണ്ട് അടയ്ക്കാൻ ശ്രമിക്കുന്നത് എന്ന് മാത്രം തൽക്കാലം പറയുന്നു.