Showing posts with label ലോകബാങ്ക്. Show all posts
Showing posts with label ലോകബാങ്ക്. Show all posts

മുന്‍പൊക്കെ ദൈവം പിന്നെ പിന്നെ ..................

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
നമ്മുടെ നാട്ടില്‍ നിലവിലുള്ള ഒരു പഴഞ്ചൊല്ലാണിത്, മുന്‍പൊക്കെ ദൈവം പിന്നെ പിന്നെ ഇപ്പോക്കെ ദൈവം അപ്പോള്‍ത്തന്നെ എന്നത്.പണ്ടുകാലങ്ങളില്‍ നാം ചെയ്യുന്ന കൃത്യങ്ങള്‍ക്കൊക്കെ പിന്നീടായിരിക്കും(മിക്കപ്പോഴും മരിച്ചു അങ്ങേ നാട്ടില്‍ ചെന്നു കഴിഞ്ഞിട്ട്) ദൈവം ഫലം തന്നുകൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അതങ്ങനെയല്ല ചെയ്തുകഴിഞ്ഞാലുടനെ അതിന്റെ ഫലവും നമുക്ക് കിട്ടും എന്നാണ് ഇതിലൂടെ വിവക്ഷിക്കുന്നത്.“ഇപ്പോ വരമ്പത്താ കൂലി“ എന്നും ഇന്ന് നാട്ടുകാര്‍ പറയുന്നതിന്റേയും അര്‍ത്ഥം ഇതു തന്നെയാണ്.
                       ഇപ്പോ ഈ പഴമൊഴികള്‍ ഓര്‍ക്കാനും ഉദ്ധരിക്കാനും കാരണം മറ്റൊന്നുമല്ല നമ്മുടെ അമേരിക്കയുടെ അനുഭവം ഓര്‍ത്തപ്പോഴാണ്.എന്താണ് അമേരിക്കയുടെ അനുഭവമെന്നല്ലേ? പറയാം.അതിനുമുന്‍പ് വേറെ ഒരു കാര്യം ആമുഖമായിപ്പറയാനുണ്ട്.അതൊന്നു പറഞ്ഞു കഴിഞ്ഞാല്‍ നമുക്ക് അമേരിക്കയിലേക്ക് പോകാം.
                    വേള്‍ഡ് ബാങ്ക് എന്നു പറഞ്ഞ് കേട്ടിട്ടില്ലേ! അമേരിക്ക ആസ്ഥാനമാക്കി ലോകത്തെ 186 രാഷ്ട്രങ്ങള്‍  ഷെയര്‍ എടുത്ത് ദരിദ്രരാജ്യങ്ങളെ സഹായിക്കാന്‍ തുടങ്ങിയ സ്ഥാപനമാണത്.യു.എന്‍.ഒ യുടെ നിയന്ത്രണത്തിലാണ് വേള്‍ഡ് ബാങ്ക് ആരംഭിച്ചതെങ്കിലും യഥാര്‍ത്ഥത്തില്‍ യു എന്നിന് ഇതില്‍ വലിയ നിയന്ത്രണങ്ങളൊന്നുമില്ല.ശരിക്കും ഈ ബാങ്കിനെ നിയന്ത്രിക്കുന്നത് അമേരിക്കയാണ്.1944 ലെ ബ്രെട്ടണ്‍ വൂഡ്‌സ് കോണ്‍ഫറന്‍സ് പ്രകാരം തുടങ്ങിയ ഇതിന് രണ്ടു സ്ഥാപനങ്ങളാണുള്ളത്; ഐ എം എഫ്( ഇന്റര്‍ നാഷണല്‍ മോണിട്ടറി ഫണ്ട്) ഉം ലോകബാങ്കും.രണ്ടിന്റേയും ആസ്ഥാനം നേരത്തെ പറഞ്ഞതു പോലെ അമേരിക്കയിലെ വാഷിങ്ങ്‌ടണ്‍ ആണെങ്കിലും വേള്‍ഡ് ബാങ്കിന്റെ ചെയര്‍മാന്‍ അമേരിക്കനും ഐ എം എഫിന്റെ നേതാവ് യൂറോപ്യനും ആയിരിക്കും.ദാരിദ്ര്യം ലോകത്തുനിന്നും തുടച്ചു നീക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
                                   ഈ ബാങ്കിന്റെ ആദ്യ ഉപഭോക്താവ് ഫ്രാന്‍സ് ആയിരുന്നു.ഫ്രാന്‍സിനോടൊപ്പം ലോണിനപേക്ഷിച്ച പോളണ്ടിനും ചിലിക്കും ലോണ്‍ നിഷേധിക്കപ്പെട്ടു.250 മില്ല്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു ഫ്രാന്‍സ് കടം വാങ്ങിയത്.പകുതി തുക അവരാവശ്യപ്പെട്ടു അനുവദിക്കുകയും ചെയ്തു.പക്ഷെ, ലോണ്‍ അനുവദിക്കുന്നതിനു മുന്‍പ് ഫ്രാന്‍സിന്റെ മൊത്തം  ( ആഭ്യന്തര) കണക്കുകളും വളരെ സൂക്ഷ്മതയോടെ വിലയിരുത്തപ്പെടുകയും ഭാവിയില്‍ അതെങ്ങനെ ആയിരിക്കണമെന്ന് പുതിയ നിര്‍ദ്ദേശങ്ങളും ബാങ്ക് വച്ചു.തന്നേയുമല്ല ഫ്രാന്‍സിന്റെ ഭാവി ഫണ്ടു വിനിയോഗം ( സാമ്പത്തീക ചിലവുകള്‍) കൃത്യമായും ബാങ്കിന്റെ നിരീക്ഷണത്തിലായിരിക്കും എന്നും ബാങ്ക് അറിയിച്ചു.അതോടൊപ്പം അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഒരു കണ്ടീഷന്‍ കൂടി വച്ചു; ഫ്രാന്‍സ് ഗവണ്മെന്റില്‍ ഇന്നുള്ള എല്ലാ കമ്യൂണിസ്റ്റ് സാന്നിദ്ധ്യങ്ങളും ഒഴിവാക്കണം( കടപ്പാട് വിക്കി പീഡിയ).ഗവണ്മെന്റ് ഇതു സമ്മതിച്ചു, മണിക്കൂറുകള്‍ക്കുള്ളില്‍ ലോണും പാസായി.അപ്പോള്‍ എന്തുകൊണ്ട് പോളണ്ടിന്റേയും ചിലിയുടേയും ലോണ്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ടു എന്നു മനസ്സിലായില്ലേ.