Showing posts with label സസ്പെന്‍ഷന്‍. Show all posts
Showing posts with label സസ്പെന്‍ഷന്‍. Show all posts

ടി വി രാജേഷിന്റെ തുറന്ന കത്ത് മുഖ്യമന്ത്രിക്ക് (നിങ്ങള്‍ക്കും വായിക്കാം)

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ആദരണീയനായ കേരളമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,
                               ഇത്തരത്തില്‍ താങ്കള്‍ക്കൊരു കത്തെഴുതേണ്ടിവരുമെന്ന് തീരെ പ്രതീക്ഷിച്ചതല്ല.എന്നാല്‍, കഴിഞ്ഞ കുറേ ദിവസങ്ങളായി താങ്കളും സഹപ്രവര്‍ത്തകരും നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ഇങ്ങനെയൊരു കത്തെഴുതാന്‍ എന്നെ നിര്‍ബന്ധിതനാക്കി.
                                 ഇന്നലെ നിയമസഭയില്‍ വച്ച് അങ്ങ് പറഞ്ഞുവല്ലോ ഒരു രാഷ്ട്രിയപ്രവര്‍ത്തകന് ജീവിതത്തിലുടനീളം ഉണ്ടാവേണ്ട ഗുണം നാലക്ഷരമാണ്, അത് മനുഷ്യത്വമാണ് എന്ന്.അതുപോലെതന്നെ ഉണ്ടാകാതിരിക്കേണ്ടത് പകയാണെന്നും.ബഹുമാന്യനായ ഉമ്മന്‍‌ചാണ്ടി,യഥാര്‍ഥത്തില്‍ അങ്ങ് പറഞ്ഞത് ഹൃദയത്തില്‍ തട്ടിയാണോ?അല്ല എന്ന് താങ്കള്‍ക്കും എനിക്കും കേരളത്തിലെ രാഷ്ട്രീയതിമിരം ബാധിക്കാത്ത മുഴുവനാളുകള്‍ക്കും അറിയാം.കാരണം,അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവനും പക കൊണ്ടും മനുഷ്യത്വരാഹിത്യം കൊണ്ടും നിറഞ്ഞിരിക്കുന്നു.നാല്പതും അതിലേറെയും വര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തനപരിചയമുണ്ടെന്നും അഭിമാനിക്കുന്ന അങ്ങേക്കും സഹപ്രവര്‍ത്തകര്‍ക്കും കേവലം നാലുമാസത്തെ മാത്രം പ്രവര്‍ത്തനപരിചയമുള്ള എന്നെ തേജോവധം ചെയ്യുന്നതിന് അങ്ങ് പറഞ്ഞ മഹാസൂക്തങ്ങളൊന്നും ബാധകമായില്ല.എന്തിനാണ് ഉമ്മന്‍ ചാണ്ടീ ഈ ഹിപ്പോക്രസി? ഈ രാഷ്ട്രീയ കപടനാടകമാടി ആരെയാണ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്? അങ്ങയുടെ മകന്റെ പ്രായം മാത്രമുള്ള എനിക്കെതിരെ അശ്ലീലമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അങ്ങും മന്ത്രിസഭയിലെ കൂട്ടാളികളും പിണിയാളുകളും വെള്ളിയാഴ്ച പകല്‍ മുഴുവന്‍ അഴിഞ്ഞാടിയപ്പോള്‍, അവയെല്ലാം കപടമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞപ്പോള്‍ ആര്‍ജവത്തിന്റെ ഒരു ചെറുകണികയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അങ്ങ് പശ്ചാത്തപിക്കുമായിരുന്നു.അതുചെയ്യാത്ത അങ്ങേക്ക് ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ ധാര്‍മികമായ അവകാശമില്ല.
                                 കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അന്യായമായ വെടിവൈപ്പിനെക്കുറിച്ച് മുഖ്യമന്ത്രി എന്ന നിലയില്‍ അങ്ങയുടെ ഭാഗത്തുനിന്നുള്ള നിഷേധാത്മക നിലപാടിനെതിരെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ച സന്ദര്‍ഭത്തില്‍ മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊടുന്നനേ പച്ചക്കള്ളം വിളിച്ചുപറഞ്ഞത് സഭാന്തരീക്ഷത്തെ വഴിതിരിച്ചുവിടുകയല്ലേ ചെയ്തത്? വനിതാ വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്തുവെന്ന പച്ചക്കള്ളം വിളിച്ചുപറഞ്ഞ മന്ത്രിസഭാംഗത്തിന്റെ നടപടി തെറ്റാണെന്നുപറയാനുള്ള തന്റേടം കാണിക്കുവാന്‍ അങ്ങേക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? പിന്നീട് അങ്ങയുടെ മന്ത്രിസഭയിലെ മറ്റൊരംഗമായ കെ.സി.ജോസഫും ചീഫ് വിപ്പ് പി സി ജോര്‍ജും എം എല്‍ എ ആയ പി സി വിഷ്ണുനാഥും മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ കൈയേറ്റം അപമര്യാദ എന്ന നിലയിലേക്ക് രൂപം മാറുകയും  എങ്ങനെയുള്ള അപമര്യാദ എന്ന് പി സി ജോര്‍ജ് ആംഗ്യം കാണിക്കുകയും ചെയ്തപ്പോള്‍ വ്യക്തമായ ഗൂഡാലോചനയെന്ന് വ്യക്തമായി.മുഖ്യമന്ത്രിയും മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയും അത് പിന്നീട് ഏറ്റുപാടുകയുമാണല്ലോ ചെയ്തത്.ഇത് ആരാണ് സംവിധാനം ചെയ്തത്?
                              വനിതാ വാച്ച് ആന്റ് വാര്‍ഡിനുനേരെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അങ്ങനെ പെരുമാറുന്ന ആളുകളല്ല ഞങ്ങളെന്നും ഞങ്ങളുടെ സാംസ്കാരീകബോധവും രാഷ്ട്രീയബോധവും അത് പഠിപ്പിക്കുന്നില്ലെന്നും ഞാനും ജെയിംസ് മാത്യുവും പറഞ്ഞത് മുഖവിലക്കെടുക്കാ‍തെ പ്രചണ്ഡമായ അപവാദപ്രചരണം നടത്താന്‍ അങ്ങയുടെ മുന്നണിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിനുശേഷം ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞപ്പോള്‍ ഒരു കുറ്റബോധവും പ്രദര്‍ശിപ്പിക്കാതെ പറഞ്ഞുപോയ വാക്കുകള്‍ എത്രമാത്രം വിഷമയമായിരുന്നുവെന്ന് തരിമ്പും ഖേദിക്കാതെ നിര്‍ലജ്ജം നിലകൊണ്ട അങ്ങേക്കുംസഹപ്രവര്‍ത്തകര്‍ക്കും മനുഷ്യത്വം എന്ന വാക്ക് ഉപയോഗിക്കാനുള്ള അവകാശമുണ്ടോ എന്ന് ഞാന്‍ സംശയിച്ചുപോകുന്നു.
                                     ഭരണത്തിലേറിയ നാള്‍മുതല്‍ അങ്ങയുടെ സര്‍ക്കാറിന്റെ അതിരുവിട്ട നടപടികളേയും ചില തെറ്റായ നയങ്ങളേയും വിട്ടുവീഴ്ച്ചയില്ലാതെ പ്രതിരോധിക്കുന്ന ഇടതുമുന്നണിയുടെ യുവജനപ്രതിനിധി എന്ന നിലയിലാണ് എന്നെ ഇരയാക്കാനുള്ള ഗൂഡതന്ത്രങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നത് എന്നല്ലെ ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയൂ. നിരപരാധികളാണ് ഞങ്ങളെന്ന് വീഡിയോ ദൃശ്യങ്ങലിലൂടെ വെളിപ്പെട്ടതിനുശേഷവും സംഭവങ്ങളില്‍ നിയമസഭാസ്പീക്കര്‍ക്ക് മുന്നില്‍ ഖേദപ്രകടനം നടത്തിയെന്ന വ്യാജപ്രസ്താവന സഭാതലത്തില്‍ ഉണ്ടായപ്പോള്‍ അത് എതിര്‍ക്കാതിരിക്കുന്നത് ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ആര്‍ജവമില്ലായ്മയാണ്.കള്ളം പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ലെന്ന് ഞങ്ങള്‍ കരുതുന്നു.അതുകൊണ്ട് സ്പീക്കര്‍ പറഞ്ഞതിനെതിരെ പ്രതിഷേധിച്ചു.ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, മുന്‍‌കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ താങ്കളപ്പോള്‍ ഒരു പ്രമേയം വായിക്കുകയാണ്, സ്പീക്കറുടെ റൂളിംഗിനെതിരെ സഭയില്‍ പ്രതിഷേധിച്ചതിന് ഞങ്ങളെ നിയമസഭയില്‍ നിന്ന് സസ്പെന്റ് ചെയ്യുന്നുവെന്ന് . തിങ്കളാഴ്ച സഭയില്‍ നടന്നത് അതാണ്.മറ്റു ചിലതുകൂടി നടന്നു.അങ്ങയുടെ മന്ത്രിസഭയിലെ ഒരംഗം സ്പീക്കര്‍ സഭയെ നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോള്‍ മുണ്ടുയര്‍ത്തി,മേശക്കുമേല്‍ കാല്‍കുത്തി ,ചാടി പ്രതിപക്ഷ അംഗങ്ങള്‍ക്കുനേരെ കുതിക്കുവാന്‍ ശ്രമിച്ചു.പക്ഷെ,അദ്ദേഹത്തിനെതിരെ നടപടിയില്ല, പ്രമേയമില്ല.കാരണം അദ്ദേഹം ഖേദം പ്രകടിപ്പിച്ചുവത്രെ.ഇതാണോ സഭാതലത്തിലെ നീതി?.ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കാതെ പ്രകടിപ്പിച്ചുവെന്ന് പറയുമ്പോള്‍ ഉടനടി തിരുത്തുന്നതിനേക്കാള്‍ കരണീയമെന്താണ്?മൂകനായി അത് സഹിച്ചിരിക്കുന്നതാണോ?ദയവു ചെയ്ത് ഞങ്ങളെ അങ്ങനെ കരുതരുത് മുഖ്യമന്ത്രീ. സഭാനാഥനായ സ്പീക്കറെ ഞങ്ങളേക്കാള്‍ ( അങ്ങനെ താങ്കള്‍ കരുതുന്നുണ്ടെങ്കില്‍) ഏറെ അപമാനിച്ച താങ്കളുടെ മന്ത്രിസഭാംഗത്തിനുനേരെ മറുത്തൊരക്ഷരം പറയാത്ത നീതിബോധം (?) സംശയാസ്പദമാണ്.
                                       വേട്ടയാടലുകള്‍ തുടരുകയാണ്.വാളകത്തെ സമരത്തിനുപോയി മടങ്ങുമ്പോള്‍ ഞാന്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിറുത്തിയ പോലീസ് സംഘത്തെ ഞാന്‍ കൈയേറ്റം ചെയ്തുവെന്നാണ് അങ്ങയുടെ പോലീസിന്റെ കണ്ടെത്തല്‍!.വാഹനം തടഞ്ഞു നിറുത്തിയ പോലീസ് സംഘത്തോട് ഞാന്‍ എം എല്‍ എ ആണെന്ന് പറയുകയും ഐഡന്റിറ്റി കാര്‍ഡ് കാണിക്കുകയും ചെയ്തശേഷവും വണ്ടിയുടെ നമ്പര്‍ കുറിച്ചെടുക്കാന്‍ തുനിഞ്ഞതിനേക്കുറിച്ച് ചോദിച്ചതാണ് കുറ്റം.അതിന്റെ പേരില്‍ എന്നോട് പോലീസ് മോശമായി പെരുമാറുകയുണ്ടായി.ആ വിഷയത്തില്‍ പോലീസ് സംഘം അവിറ്റെ വച്ച് എന്നോട് തെറ്റ് സമ്മതിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തതാണ്.ഇതിനെക്കുറിച്ച് സ്പീക്കര്‍ക്ക് ഞാന്‍ നല്‍കിയ പരാതിക്കുള്ള മറുപടി സ്പീക്കറില്‍നിന്ന് എനിക്ക് ലഭിക്കുന്നതിനുപകരം അങ്ങയുടെ പ്രസ് സെക്രട്ടറി അനൌദ്യോഗികം എന്ന് രേഖപ്പെടുത്തി മാധ്യമങ്ങള്‍ക്ക് ഫാക്സ് അയക്കുന്നു.അതില്‍ വാദി പ്രതിയായിരിക്കുന്നു.ബഹുമാന്യനായ മുഖ്യമന്ത്രീ, എന്തിനുവേണ്ടിയാണീ ഗൂഡാലോചന?താങ്കളുടെ ഓഫീസില്‍ നിന്ന് എനിക്കെതിരായി  ഗൂഡാലോചന നടത്തി, അപവാദപ്രചരണം നടന്നതിന്റെ തെളിവുകള്‍ പുറത്തുവന്നപ്പോള്‍  ഇന്ന് സഭയില്‍ താങ്കള്‍ ഖേദം പ്രകടിപ്പിക്കുകയും വീഴ്ച പറ്റിയെന്ന് സമ്മതിക്കുകയും ചെയ്തല്ലോ? ഇതില്‍ അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ എനിക്കെതിരെ വ്യാജവാര്‍ത്ത ചമച്ച് പ്രചരിപ്പിച്ച താങ്കളുടെ പ്രസ് സെക്രട്ടറിയുടെ പേരില്‍ നടപടിയെടുക്കാനുള്ള ആര്‍ജവം അങ്ങ് കാണിക്കുമോ?
                                      പ്രിയപ്പെട്ട മുഖ്യമന്ത്രീ, അങ്ങ് പറഞ്ഞ മനുഷ്യത്വം ഏറ്റവും വലിയ മൂല്യമായി കാണുന്നയാളാണു ഞാന്‍. പകപോക്കലിനെ അത്യന്തം വെറുക്കുകയും ചെയ്യുന്നു.പക്ഷെ വൈരുധ്യം , ഈ മഹത്തായ കാര്യങ്ങള്‍ പ്രസംഗിക്കുന്ന അങ്ങയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്നെ മനുഷ്യത്വരഹിതമായി പകപോക്കുന്നതിനുവേണ്ടി ലക്ഷ്യം വൈക്കുന്നു എന്നതാണ്.ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ ഏറ്റവും വലിയ കരുതല്‍ ധനം കറപുരളാത്ത പൊതുജീവിതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്റെ പ്രസ്ഥാനം എന്നെ പഠിപ്പിച്ചുതരുന്നത് അതാണ്. അശ്ലീലമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അങ്ങേക്കും സഹപ്രവര്‍ത്തകര്‍ക്കും ഭൂഷണമാണോ എന്നുകൂടി ചോദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
                               അങ്ങയുടെ മറുപടികള്‍ കാപട്യത്തിന്റെ മുഖമ്മൂടിയണിയാതെ സത്യത്തിന്റെയും ധാര്‍മികതയുടേയും വെളിച്ചം നിറഞ്ഞവയായിരിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്,
 വിശ്വസ്തതയോടെ
ടി.വി.രാജേഷ് എം എല്‍ എ.
(ഇന്നത്തെ ദേശാഭിമാനി ദിനപ്പത്രത്തില്‍നിന്ന്)

മോനേ രാജേഷേ നീയാടാ ആങ്കുട്ടി

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
അങ്ങനെ നിയമസഭയിലെ പ്രശ്നങ്ങള്‍ക്കൊരു അപ്രതീക്ഷിത അന്ത്യമായിരിക്കുകയാണല്ലോ.ഭീകരന്മാരായ രാജേഷും ജെയിംസ് മാത്യൂവും കൂടി ഒരു പാവം വാച്ച് ആന്റ് വാര്‍ഡ് കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നതാണ് കുറ്റം.സാധാരണ പെണ്‍കുട്ടിയല്ല വാച്ച് ആന്റ് വാര്‍ഡ് പെണ്‍കുട്ടി, അവള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു തുല്യമെന്നാണ് അവസാന കണ്ടെത്തല്‍.എന്തായാലും ആ രണ്ടു നരാധമന്‍‌മാര്‍ ക്രൂരമായി പീഡിപ്പിച്ചെന്നു പറഞ്ഞ് നെഞ്ചത്തടിച്ചു വിളിയും കരച്ചിലുമായിരുന്നു ശ്രീമാന്‍ ഉണ്ണിത്താനടക്കം സകലമാന കോണ്‍ഗ്രസ്സ് കാരും.എന്നിട്ടോ ആ പീഡനം മുഴുവന്‍ നിയമസഭക്കാര് ചലചിത്രമാക്കി വച്ചത്രേ.എന്നിട്ടത് നാട്ടുകാരുടെ മുന്‍പില്‍ കാണിക്കാന്‍ പ്രതിപക്ഷം സമ്മതിക്കുന്നില്ല, എന്താ കാരണം? പീഡനമല്ലെ എങ്ങനെ നാട്ടുകാരെ കാണിക്കും? മാര്‍ക്സിസ്റ്റ് പാര്‍ട്ടി നാറിപ്പോവില്ലേ?
                     പക്ഷെ അപ്പോഴേക്കും അച്ചുതാനന്ദന്‍ ഇടപെട്ടു പറഞ്ഞു, ജനത്തെ കാണിക്കേണ്ട എന്നല്ല ആദ്യം കക്ഷിനേതാക്കളെ കാണിക്കൂ എന്നിട്ട് ജനത്തെ കാണിക്കാം എന്നാണ് പറഞ്ഞതെന്നായി അച്യുതാനന്ദന്‍.കക്ഷിനേതാക്കളെ കാണിക്കുകയും നാട്ടുകാരെ കാണിച്ചോളാന്‍ അനുവദിക്കുകയും ചെയ്തു.പക്ഷെ കേരള കൌമുദി അതിങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു,:- വീഡിയോ ടേപ്പ് കണ്ടശേഷം പുറത്തുവന്ന ഭരണകക്ഷി നേതാക്കളില്‍ വനിതാ വാര്‍ഡനെ ആക്രമിച്ചു എന്ന നിലപാടില്‍ നിന്നും ഒരു മാറ്റം വന്നതായി കാണാമായിരുന്നു.അതോടെ പ്രശ്നത്തിന്റെ ഗ്യാസ് പോയി.അതോടൊപ്പം ആക്രമിക്കപ്പെട്ട വാര്‍ഡന്‍ ഒരു തീവ്ര കോണ്‍ഗ്രസ്സ് കുടുംബത്തില്‍നിന്നുമാണെന്ന വിവരം ദേശാഭിമാനി കണ്ടെത്തി.തന്നേയുമല്ല സംഘര്‍ഷം നടന്നതിനുശേഷം വാര്‍ഡനെ കണ്ടു സംസാരിച്ച പ്രതിപക്ഷ വനിതാ എം എല്‍ എ മാരോട് തന്നെ ആരും ആക്രമിച്ചില്ല എന്നവര്‍ പറഞ്ഞതായും ദേശാഭിമാനി പറയുന്നു.പിന്നീട് ഇവരെ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ കണ്ടു സംസാരിച്ചതിനുശേഷമാണ് ഇവര്‍ ആശുപത്രിയില്‍ അഭയം തേടിയത്.തന്നേയുമല്ല മാരകമായ പരിക്കുകളോടെ ആശുപത്രിയില്‍ അഡ്മിറ്റായ അവര്‍ 18 മണിക്കൂര്‍ തികയുന്നതിനുമുന്‍പ്  രോഗം മാറി വീട്ടില്‍‌പോവുകയും ചെയ്തത്രെ.
                       പിന്നെ തിങ്കളാഴ്ച്ച.ഖേദിക്കണമെന്ന് സ്പീക്കര്‍ രാജേഷിനോടും ജെയിംസ് മാത്യുവിനോടും.എന്നാല്‍ ചെയ്യാത്ത കുറ്റത്തിനു ഖേദിക്കില്ലെന്ന് രാജേഷും കൂട്ടരും.പിന്നെ സമവായ ചര്‍ച്ചകളായി.എന്തു സമവായം എന്ന് പ്രതിപക്ഷം.അപ്പോ വാര്‍ഡനെ പീഡിപ്പിച്ചതിനല്ല സ്പീക്കറുടെ മുന്നിലേക്കോടിയടുത്തതിന്നാവട്ടെ എന്ന് ഭരണപക്ഷം.അതാവാം, എന്നാല്‍ അതോടൊപ്പം മുഖ്യമന്ത്രിയും മറ്റുള്ളവരും തങ്ങളെക്കുറിച്ചപവാദപ്രചരണം നടത്തിയതിന് നടപടിയെടുക്കണം എന്നായി പ്രതിപക്ഷം.എന്നാല്‍ അവിടേയും ഖേദം പറ്റില്ല എന്ന് പ്രതിപക്ഷം.അവസാനം ഖേദം മാറ്റി വിഷമമാക്കി.അങ്ങനെ പ്രശ്നങ്ങള്‍ തീരുന്നു എന്ന പ്രതീതി വന്നപ്പോഴാണ് സ്പീക്കര്‍ പ്രസ്താവിച്ചത്, ഖേദം പ്രകടിപ്പിച്ചതിനാല്‍ മറ്റു നടപടികളില്‍നിന്ന് ഒഴിവാക്കുന്നു എന്ന്.ഉടനെ തന്നെ തങ്ങള്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല എന്ന് ആണുങ്ങളെപ്പോലെ എണീറ്റുനിന്ന് അലറുകയായിരുന്നു രണ്ടുപേരും.
              കേരള കൌമുദി പറയുന്നതു കാണുക:-എം എല്‍ എ മാര്‍ സ്പീക്കറുടെ ചേംബറില്‍ ഖേദം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ കടുത്ത നടപടികളിലേക്ക് കടക്കുന്നില്ലെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികെയന്‍ നിയമസഭയില്‍ റൂളിംഗ് നല്‍കിയപ്പോള്‍ “സ്പീക്കര്‍ പറയുന്നത് കളവാണ്, തങ്ങള്‍ ഖേദം പ്രകടിപ്പിച്ചില്ല” എന്ന് അലറിക്കൊണ്ട് ജെയിംസ് മാത്യുവും രാജേഷും സഭാതലത്തില്‍ പ്രതിഷേധിച്ചു.അതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.രണ്ടുപേരേയും രണ്ടുദിവസത്തേക്ക് സസ്പെന്റ് ചെയ്തുകൊണ്ടുള്ള പ്രമേയം ഉടനടി(അടിവര കൂട്ടിച്ചേര്‍ത്തത്) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിക്കുകയും പ്രതിപക്ഷബഹളത്തിനിടയില്‍ അത് പാസ്സാക്കുകയും ആയിരുന്നു.( കേ കൌ ഒക്ടോ 18,2011).
                 സംഭവത്തില്‍ ശ്രീ ജെയിംസ് മാത്യു കൂടി ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ശ്രീ രാജേഷിനെ മാത്രമായി ഞാനൊന്ന് അഭിനന്ദിക്കുകയാണ്.കാരണം വേറൊന്നുമല്ല, തന്റെ പേരില്‍ വ്യക്തിപരമായ ഒരാരോപണം, അതും ഹീനമായ ഒരാരോപണം വന്നപ്പോള്‍ എവിടെയാണ്, ആരോടാണ് എന്നൊന്നും നോക്കാതെ പൊട്ടിക്കരഞ്ഞ ദേഹമാണ് അദ്ദേഹം.അത്ര സരളഹൃദയനായ നിഷ്ക്കളങ്കനായ മനുഷ്യന്‍.ഇത്രയും കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മറ്റൊരാളെ വ്യക്തിപരമായി അദ്ദേഹം കുറ്റപ്പെടുത്തിയ ചരിത്രമില്ല.അത്രയും മാന്യനായ മനുഷ്യനെയാണ് യാതൊരടിസ്ഥാനവുമില്ലാതെ ഭരണപക്ഷം കുറ്റപ്പെടുത്തിയത്. അതദ്ദേഹത്തെ തീര്‍ച്ചയായും വേദനിപ്പിച്ചിരിക്കണം.അതിന്റെ സ്പുരണമാണ് സകലദൃശ്യമാധ്യമങ്ങളിലും കണ്ട ആ പൊട്ടിക്കരച്ചില്‍.പക്ഷെ അവിടെയാണദ്ദേഹത്തിനു തെറ്റു പറ്റിയത്.അദ്ദേഹം പൊട്ടിക്കരഞ്ഞത് മലയാളികളുടെ മുന്നിലായിപ്പോയി.അവരാണെങ്കിലോ സ്വന്തം അപ്പനെ കരഞ്ഞു കണ്ടാല്‍ പോലും അതില്‍ ഗ്ലിസറിന്‍ ചേര്‍ത്തിട്ടുണ്ടെന്ന് പറഞ്ഞ്, അതും ആദ്യം പറഞ്ഞ് ആളാകാനുള്ള വ്യഗ്രത കാണിക്കുന്നവരാണല്ലോ.ആ മലയാളിയുടെ മുന്നിലാണ് രാജേഷ് വികാരപ്രകടനം നടത്തിയതെന്ന ഒരൊറ്റ കുറ്റമേ അദ്ദേഹം ചെയ്തൊള്ളൂ. ആ കരച്ചില്‍ ,വിവരവും വിദ്യാഭ്യാസവുമില്ലാത്തവരെന്ന് മലയാളികള്‍ വിളിക്കുന്ന തമിഴന്റേയോ ബീഹാറിയുടേയോ മുന്നിലായിരുന്നെങ്കില്‍ ചിത്രം എത്ര മാറിയേനേ. ആരോ ഒരാള്‍ ചോദിക്കുന്നതു കേട്ടൂ,  അച്ചനും അമ്മയും പെങ്ങന്മാരും ഒക്കെയുള്ളയാളാളെന്ന് രാജേഷ് വിലപിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്കുമുണ്ടെന്നോര്‍ക്കണമായിരുന്നെന്ന്. രാജേഷ് എന്തു ചെയ്തു എന്നതിനു തെളിവായി അദ്ദേഹം പറഞ്ഞത്  രാജേഷും കൂട്ടരും പോലീസുകാരെ തല്ലിയെന്ന്.അതിനു തെളിവായി ഫേസ് ബുക്കില്‍ തല്ലുകൊണ്ടോടുന്ന ഒരു പോലീസുകാരന്റെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.പക്ഷെ വെപ്രാളത്തിനിടയില്‍ ഫോട്ടോ കൊടുത്ത  സുഹൃത്ത് ഒരു കാര്യം മറന്നു, താന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ അങ്ങകലെ അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്സുകാരുടെ തല്ലുകൊണ്ടോടുന്ന ഒരു പോലീസുകാരന്റേതായിരുന്നെന്നു.
                     പക്ഷെ മലയാളിക്ക് തെറിവിളിക്കന്‍ പുലയാട്ടുവിളിക്കാന്‍ ഇതൊന്നും ഒരു പ്രശ്നമല്ലല്ലോ.അവനിങ്ങനെ നിരന്തരം തെറിവിളിച്ചുകൊണ്ടേയിരിക്കണം.ഏറ്റവും വലിയ തെറിവിളിക്കുന്നവന്‍ ഏറ്റവും മിടുക്കന്‍ എന്നാണാപ്തവാക്യം.ഏതായാലും ആ തെറിവിളി വിദ്വാന്മാരുടെ മുന്നില്‍തന്നെ രാജേഷിന്റേയും ജെയിംസ് മാത്യുവിന്റേയും പീഡനമടങ്ങിയ വീഡിയോ അനാവരണം ചെയ്യപ്പെട്ടു.അതില്‍ കൊട്ടിഘോഷിക്കപ്പെട്ട പീഡനം മാത്രമില്ല എന്നു തന്നെയല്ല മര്യാദരാമനായ ഒരു മന്ത്രി ഇടതുകാലുയര്‍ത്തി മേശമേല്‍ വച്ച് ചാടാനൊരുങ്ങുന്നതും മറ്റൊരു മന്ത്രി അത് തടയുന്നതുമുണ്ട്.( കേ.കൌ ഒക്റ്റോ.18,2011).അതിനൊരു സസ്പെന്‍ഷനോ ഖേദമോ മലയാളിയുടെ സ്വതസിദ്ധമായ കുറ്റവിചാരണയോ ഒന്നുമില്ല താനും.
                   ഒരു കുറ്റാരോപണമുണ്ടാവുകയും അതില്‍ ദു:ഖിതനായി ജനങ്ങളുടെ മുന്‍പില്‍ നിരപരാധിത്വം ഏറ്റുപറയുകയും ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ കുറ്റം വെറും ആരോപണം മാത്രമായിരുന്നെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാവുന്നു.എങ്കിലും വീണ്ടും ആരോപണവിധേയനാവുന്നു( ഖേദം പ്രകടിപ്പിച്ചു എന്നു പറഞ്ഞാല്‍ കുറ്റം ചെയ്തെന്ന് സമ്മതിക്കുന്നതിനു തുല്യമാണല്ലോ) എങ്കിലും പഴയ വീറും വാശിയും വീണ്ടെടുത്ത് അദ്ദേഹം അലറുന്നു, താന്‍ , തങ്ങള്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല എന്ന്.ആ അലര്‍ച്ച വലിയൊരു ഗൂഡാലോചനയുടെ കുരുക്കഴിക്കുകയും കുരുക്കുണ്ടാക്കിയവരെ വെട്ടിലാക്കുകയും ചെയ്തു എന്നുതന്നെയാണര്‍ത്ഥം.അതുകൊണ്ടു തന്നെ ഞാന്‍ പറയുന്നു, ഈ നടപടിയിലൂടെ താങ്കള്‍,താങ്കളുടെ കൂടെ നില്‍ക്കുന്നവര്‍ മുഴുവന്‍ എണ്ണം പറഞ്ഞ ആണ്‍കുട്ടികളാണെന്ന് തെളിയിച്ചിരിക്കുന്നു.