![]() | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| പ്രിയ പെണ്‍കുട്ടി | നിന്റെ ആത്മാവിനു മുന്നില്‍ പ്രബുദ്ധ കേരളം | ലജ്ജിച്ച് തല താഴ്ത്തുന്നു. |
ശ്രീ കുഞ്ഞാലിക്കുട്ടിയും റൌഫും അവരുടെ കൊമ്പുകോര്‍ക്കലും കേരളത്തിന്റെ സാംസ്കാരീകാന്തരീക്ഷത്തെ എത്ര കണ്ട് മലിനപ്പെടുത്തിയെന്ന് ഞാന്‍ എന്റെ ഈ ബ്ലോഗില്‍ഊടെ വ്യക്തമാക്കിയതേയുള്ളൂ.അതൊടൊപ്പം തന്നെ സ്ത്രീ പുരുഷ ബന്ധത്തില്‍ വന്നിരിക്കുന്ന അസ്വാഭാവീകതയും അതില്‍ നിന്നും മുറിച്ചു കടക്കാനുള്ള ദീര്‍ഘമായ ശരിയായ വഴിയും അതോടൊപ്പം തന്നെ താല്‍ക്കാലീകമായി അതിനൊരു മാറ്റം വരുത്താനുമുള്ള മാര്‍ഗവും എനിക്കു തോന്നിയതുപോലെ ഞാന്‍ വിശദീകരിച്ചിരുന്നു,കഴിഞ്ഞ ബ്ലോഗില്‍.എന്നാല്‍ ആ ബ്ലോഗ് എന്റെ വായനക്കാരുടെ കയ്യിലേക്കെത്തുന്നതിനു മുന്‍പ് തന്നെ മറ്റൊരു നിന്ദ്യവും പൈശാചീകവുമായ ഒരു സംഗതി ഷൊര്‍ണൂരില്‍ അരങ്ങേറിയിരിക്കുന്നു.അവിടെ സന്ധ്യയ്ക്ക് ലോക്കല്‍ ട്രെയിനിന്റെ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ ഒറ്റക്ക് യാത്ര ചെയ്ത സൌമ്യ എന്ന പെണ്‍കുട്ടി ഞരമ്പുരോഗിയായ ഒരു പുരുഷനാല്‍ ക്രൂരമായി പീഡിപ്പിക്കപ്പേട്ടു.ഒറ്റക്ക് ചെറുത്തു നിന്ന അവളെ ആ ദ്രോഹി കമ്പാര്‍ട്ട്മെന്റില്‍ നിന്നും തള്ളി താഴെയിടുകയും അയാളും കൂടെ ചാടുകയും ചെയ്തു.എന്നിട്ട് ട്രാക്കില്‍ ബോധമറ്റുകിടന്ന അവളെ മാരകമായി പരിക്കേല്‍പ്പിക്കുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ശേഷം അയാള്‍ രക്ഷപെടുകയും ചെയ്തു.(ഭാഗ്യവശാല്‍ വളരെ പെട്ടെന്നു തന്നെ അയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.) ട്രാക്കില്‍ ബോധമറ്റുകിടന്ന അവളെ മറ്റു യാത്രക്കാര്‍ ( അതോ ഗാര്‍ഡോ) നല്‍കിയ വിവരമനുസരിച്ച് പെട്ടെന്നു തന്നെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കുശേഷം അവള്‍ മരിച്ചു പോയി.
ഒരു പെണ്‍കുട്ടി ആദ്യവും പിന്നാലെ ഒരു പുരുഷനും ( ഒറ്റക്കയ്യന്‍ എന്ന് പ്രത്യേകം മനസ്സിലാക്കിയത്രേ) ട്രെയിനില്‍ നിന്നും ചാടുന്നത് മറ്റു ബോഗ്ഗികളിലെ യാത്രക്കാര്‍ കണ്ടെങ്കിലും അവര്‍ അടുത്ത സ്റ്റേഷനില്‍ വണ്ടിയെത്തൂന്നതുവരെ വിദഗ്ധമായ മൌനം പാലിച്ചുകൊണ്ട് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്.എന്റെ അഭിപ്രായപ്രകാരം അവര്‍ക്കെതിരെകൂടി കൊലകുറ്റത്തിനു കേസ് എടുക്കേണ്ടതാണ്.
ഏതായാലും ഈ സംഭവത്തിന്റെ വെളിച്ചത്തില്‍ സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കാമെന്നു വിചാരിക്കുന്നു.
നമുക്കറിയാം ഒരൊറ്റ എക്സിക്യൂട്ടീവ് ഉത്തരവിലൂടെയോ ഒരു ഓര്‍ഡിനന്‍സില്‍ക്കൂടെയോ ദൈവം സൃഷ്ടിച്ചതല്ല മനുഷ്യനെ എന്ന് നമുക്കൊക്കെ അറിയാം.ആദ്യം പ്രപഞ്ചമുണ്ടായി, പിന്നെ വളരെയേറെ വര്‍ഷങ്ങള്‍ക്കുശേഷം ഭൂമിയുണ്ടായി, പിന്നീട് ഭൂമിയില്‍ നിരവധി അനവധി മാറ്റങ്ങളുണ്ടായി,ഉണ്ടായി അവസാനം ജീവിവര്‍ഗങ്ങളുണ്ടായി.അതില്‍ത്തന്നെ ആദ്യം ഒറ്റകോശജീവീ കടലിലുണ്ടാവുകയും പിന്നീട് കോശങ്ങളുടെ എണ്ണം കൂടുകയും ജീവി കടലില്‍ നിന്നും കരയിലേക്കു കയറുകയും ചെയ്തു.കരയിലേക്ക് കയറിയ ജീവി വര്‍ഗമാണ് പക്ഷിയായും മരമായും ജന്തു വര്‍ഗമായും മാറിയത്.അതില്‍ ജന്തു വര്‍ഗത്തിനുണ്ടായ പരിണാമത്തിന്റെ ഫലമായി മാറി മാറി അവസാനം മനുഷ്യനുമുണ്ടായി. ഇതാണ് പ്രപഞ്ചത്തില്‍ മനുഷ്യനുണ്ടായതിന്റെ ഒരു രത്നചുരുക്കം.എന്നു വച്ചാല്‍ രത്നചുരുക്കം എന്നു മാത്രമേ പറയാവൂ, വിശദാശങ്ങളിലും പലകാര്യങ്ങളിലും ഒക്കെ ഒരു പാട് ഒരു പാട് മാറ്റങ്ങളുണ്ടാകാം - സമയത്തിനും ക്രമത്തിനും മറ്റും.ഒരുശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍ ബിഗ് ബാങ്ങ് എന്ന ഇന്നത്തെ പ്രപഞ്ചമുണ്ടായ പൊട്ടിത്തെറിയുടെ സമയം രാത്രി 00.00 മണിയാണെങ്കില്‍ ഈ ഭൂമിയില്‍ മനുഷ്യന്‍ എന്നു പേരുള്ള ആ പ്രാകൃത സാധനം ഉണ്ടായ സമയം 23.45 മണിയാണത്രെ.ഇന്നത്തെ അധുനീകമനുഷ്യനുണ്ടായ സമയം 23.55 മണിയും, വീണ്ടും 00.00 മണിക്ക് എല്ലാം - ആ മനുഷ്യന്റെ പ്രവൃതികള്‍ കൊണ്ട് - നശിക്കാറായി നില്‍ക്കുകയുമാണത്രേ.
