Showing posts with label ഇടതുപക്ഷം. Show all posts
Showing posts with label ഇടതുപക്ഷം. Show all posts

ഇടതുപക്ഷത്തിന്റെ ഉപരോധസമരം.

**msntekurippukal | 5 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                            ടതു പക്ഷം, പ്രത്യേകിച്ച് മാര്‍ക്സിസ്റ്റു പാര്‍ട്ടി പ്രഖ്യാപിച്ച സെക്രട്ടേറിയേറ്റ് ഉപരോധസമരം രണ്ടു ദിവസത്തിനകം പിന്‍‌വലിച്ചിരുന്നു. ആ നടപടി വിരുദ്ധമാധ്യമങ്ങളും ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റ് വിപ്ലവകാരികളും വല്ലാതെ കൊണ്ടാടിയിരുന്നു.ഇതിനേക്കുറിച്ചൊരു പോസ്റ്റിടാമെന്ന് വിചാരിക്കുന്നു.
ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നില്‍ ദിവസങ്ങളോളം നടന്ന രാപ്പകല്‍ സമരം ഉദ്ദേശിച്ച ലക്ഷ്യം കാണാതെ വന്നപ്പോഴാണ് സെക്രട്ടേറിയേറ്റ് ഉപരോധം നടത്താന്‍ എല്‍ ഡി എഫ് തീരുമാനിച്ചത്. എന്തായിരുന്നു രാപ്പകല്‍ സമരത്തിന്റെ ലക്ഷ്യം?
                                            നമുക്കെല്ലാവര്‍ക്കും അറിയാവുന്നതു പോലെ തന്നെ , സോളാര്‍ അന്വേഷണത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ല എന്ന് ഇടതുപക്ഷം പ്രഖ്യാപിക്കുന്നു.കാരണം  ഭരണം നടത്തുന്ന മുഖ്യമന്ത്രി നിയന്ത്രിക്കുന്നതോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഇടപെടാന്‍ കഴിയാവുന്നതോ ആയ ഒരു ഏജന്‍സി നടത്തുന്ന അന്വേഷണം തീര്‍ച്ചയായും മുഖ്യമന്ത്രിയെ വെള്ളപൂശാനേ ഉപകരിക്കൂ  അതുകൊണ്ട് ഇടതുപക്ഷം ജുഡീഷ്യല്‍ അന്വേഷണമാണാവശ്യമെന്ന് പ്രഖ്യാപിച്ചു. തന്നെയുമല്ല അതിനു മുന്നോടിയായി മുഖ്യമന്ത്രി രാജിവച്ച് പുറത്തു നില്‍ക്കണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. ഈ ഡിമാന്റുകള്‍ അംഗീകരിക്കാനായി ഇടതുപക്ഷം ആവിഷ്കരിച്ച സമരമുറകളിലൊന്നു മാത്രമായിരുന്നു രാപ്പകല്‍ സമരം.
എന്തുകൊണ്ട് മുഖ്യമന്ത്രി?സത്യത്തില്‍ സോളാര്‍ അഴിമതിയ്ക്ക് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്.സ്വന്തം ഓഫീസില്‍ വച്ചു നടന്ന ഈ മാരകമായ അഴിമതി താന്‍ അറിഞ്ഞതല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ പോലും കാണില്ല എന്നതാണ് സത്യം. സ്വന്തമായി മൊബൈല്‍ ഫോണില്ലാത്ത മുഖ്യമന്ത്രി ആശയവിനിമയത്തിനായി ആശ്രയിക്കുന്നത് സ്വന്തം സന്തതസഹചാരിയായ ജോപ്പന്റെ ഫോണാണ്.ആ ഫോണിലേയ്ക്കാണ് സോളാര്‍ നായിക സ്ഥിരമായി വിളിച്ചുകൊണ്ടിരുന്നത്.അത് ജോപ്പന്റെ സൌന്ദര്യത്തില്‍ മയങ്ങിയല്ല എന്നത് സ്പഷ്ടം, പിന്നയോ മുഖ്യമന്ത്രിയുമായി ആശയവിനിമയത്തിനായിരുന്നു എന്നത് സ്പഷ്ടം.ഇതുമുതല്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും സോളാറുമായി ബന്ധിപ്പിക്കുന്ന നിരവധി തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരുന്നു.തുടങ്ങി വച്ച നിയമസഭ ഒന്നുരണ്ടു ദിവസത്തിനകം അവസാനിപ്പിച്ച് താനും തന്റെ പരിവാരങ്ങളും ഒളിച്ചോടിയപ്പോള്‍ പ്രതിപക്ഷം അതിന്റെ കടമ നിര്‍വഹിച്ചു.രാപ്പകല്‍ സമരം, മുഖ്യമന്ത്രിയേ വഴിയില്‍ തടയല്‍ , കരിങ്കൊടി കാണിക്കല്‍ . അവസാനം മുഖ്യമന്ത്രി പല പ്രധാനപരിപാടികളും മാറ്റിവൈക്കാന്‍ തുടങ്ങി എന്നു തന്നെയുമല്ല അദ്ദേഹം തന്റെ ചരിത്രപ്രധാനമായ പ്രസ്താവനയും ഇറക്കി, എത്ര നാണം കെട്ടിട്ടായാലും ഹൈക്കമാന്റ് പറയുന്നതുവരെ താന്‍ മുഖ്യമന്ത്രിക്കസേരയില്‍ തുടരും.ഇന്നത്തെ അവസ്ഥയില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന് , യു ഡി എഫിന് അങ്ങനെയൊരു ഗതികേടുണ്ടോ? നാണം കെട്ടാലും താന്‍ തുടരും എന്നല്ലാതെ ഞാനിതാ മാറി നില്ക്കുന്നു, നിങ്ങളാരെങ്കിലും ഭരിക്ക് എന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ്സിലും യു ഡി എഫിലുമുള്ള എത്രയോ പരിചറ്റസമ്പന്നര്‍ എത്തും ഭരിക്കാന്‍!
                                    ഇതിനിടയില്‍ ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെ ഇടപെടാന്‍ തുടങ്ങിയെങ്കിലും , പതുക്കെ പതുക്കെ പോരാത്തതിന് സരിതയുടെ പ്രസ്താവനയില്‍ വന്ന മാറ്റം , ശ്രീധരന്‍ നായരുടെ മൊഴിയില്‍ അന്വേഷണം നടത്താത്തത് തുടങ്ങി മുഖ്യമന്ത്രിക്കനുകൂലമായ ദുര്‍ബലമായ ചരടുകള്‍ പുറത്തുവരാന്‍ തുടങ്ങി.ഈ ചരടുകളുടെ പ്രാധാന്യം മനസ്സിലാക്കി യു ഡി എഫ് അനുകൂലമാധ്യമങ്ങള്‍ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ തുടങ്ങി.ഒരേ മനസ്സോടെ നിന്ന പൊതുജനത്തിന്റെ ഒരു വിഭാഗത്തിന്റെ മനസ്സില്‍ സംശയത്തിന്റെ വിത്തുകള്‍ പാകുന്നതില്‍ ഈ മാധ്യമങ്ങള്‍ പതുക്കെ പതുക്കെ വിജയിക്കാനാരംഭിച്ചു. എന്നാലീ പ്രക്രിയ വ്യാപകമായിരുന്നില്ല താനും.
ഈ ഘട്ടത്തിലാണ് ഇടതുപക്ഷം ഉപരോധസമരവുമായി മുന്നോട്ട് വന്നത്.കേരളം ഇതിനു മുന്‍പ് കാണാത്ത സമാനതകളില്ലാത്ത ഒരു സമരമുറയായിരുന്നു അത്. ഈ സമരത്തെ ഇല്ലാതാക്കാന്‍ ഉമ്മന്‍ ചെയ്യാവുന്ന എല്ലാ വൃത്തികേടുകളും കാണിച്ചു.പട്ടാളത്തെ ഇറക്കി സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ആദ്യം ശ്രമിച്ചത്.ആയിരത്തിതൊള്ളായിരത്തി നാല്പതുകളില്‍ പുന്നപ്ര വയലാറില്‍ സര്‍ സി പി ചെയ്തതുപൊലുള്ള ഒരു കളിയാണ് മുഖ്യമന്ത്രി ആദ്യം ശ്രമിച്ചത്.എന്നാലതിന് സ്വന്തം പാളയത്തില്‍ നിന്നു തന്നെ എതിര്‍പ്പു വന്നു.സമരഭടന്മാര്‍ എത്താതിരിക്കാന്‍ ദീര്‍ഘദൂര ബസ്സുകള്‍ നിറുത്തലാക്കി, മറ്റു വാഹനങ്ങളെ കേസില്‍ പെടുത്താന്‍ വഴിനീളെ ചെക്കിങ്ങ് സ്ക്വാഡുകള്‍ .ഭടന്മാര്‍ക്ക് താമസസൌകര്യം നല്‍കരുതെന്ന് തലസ്ഥാനത്തെ ലോഡ്ജുടമകള്‍ക്ക് നോട്ടീസ്, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് അവിടെ മുഴുവന്‍ പട്ടാളത്തെ കുത്തിനിറച്ചു.ചുരുക്കത്തില്‍ തലസ്ഥാനത്ത് ഒരു യുദ്ധക്കളത്തിന്റെ പ്രതീതിയുണ്ടാക്കി സമരക്കാരുടെ എണ്ണം ചുരുക്കാനാണ് ശ്രമിച്ചത്.എന്നിട്ടും ആദ്യദിവസം സമരത്തിനെത്തിയത് മുഖ്യമന്ത്രിയുടെ ഇന്റലിജന്‍സ് റിപ്പൊര്‍ട്ട് പ്രകാരം 72,000 പേര്‍.സമരക്കാരുടെ കണക്കു പ്രകാരം ഒരു ലക്ഷത്തിനു മേല്‍ .
ആര്‍ത്തലച്ചു വന്ന ഈ ജനക്കൂട്ടം ഒരു കാര്യം സ്പഷ്ടമായി വെളിപ്പെടുത്തി, കേരള മനസ്സ് മുഖ്യനെതിരാണ് എന്ന്.ആ തിരിച്ചറിവില്‍ പട്ടാളവും പോലീസും എങ്ങോ പോയ് മറഞ്ഞു.മനപൂര്‍വം പ്രകോപനം സൃഷ്ടിക്കപ്പെട്ടിട്ടും ആത്മസംയമനം പാലിച്ച ജനക്കൂട്ടം മുഖ്യനേയും കൂട്ടാളികളേയും അതുപോലെ തന്നെ അനുകൂല മാധ്യമങ്ങളേയും കിടുക്കിക്കളഞ്ഞു.വെണ്ടക്ക നിരത്തുകയല്ലാതെ മറ്റൊന്നും അവര്‍ക്ക് നിര്‍വഹിക്കാനില്ലാതായി.നില്‍ക്കക്കള്ളിയില്ലാതായ മുഖ്യന്‍ അവസാനം ഇടതുപക്ഷത്തെ ചര്‍ച്ചക്കു വിളിച്ചെങ്കിലും അവരതു തള്ളിക്കളഞ്ഞു.അങ്ങനെ നാണം കെട്ട് മുഖ്യന്‍ ആദ്യം മുതലേ പറഞ്ഞു കൊണ്ടിരുന്നതില്‍ നിന്നും പിന്നോട്ടിറങ്ങി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.തന്നെയുമല്ല അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായി ആലോച്ചിച്ചു തീരുമാനിക്കുമെന്നും പറഞ്ഞു.
ഇടതുപക്ഷം ഈ പ്രഖ്യാപനം ചര്‍ച്ച ചെയ്ത് സമരത്തിന്റെ ഒന്നാം ഘട്ടം വിജയിച്ചതിന്റെ വെളിച്ചത്തില്‍ ഉപരോധം അവസാനിപ്പിച്ചു.അപ്പോഴും അവര്‍ പറഞ്ഞു , ജുഡീഷ്യല്‍ അന്വേഷണപ്രഖ്യാപനം വിജയമാണെങ്കില്‍ കൂടിയും സമരത്തിന്റെ അന്തിമലക്ഷ്യം മുഖ്യന്റെ രാജി ആയതിനാല്‍ സമരത്തിന്റെ ഈ രൂപം തല്‍ക്കാലം അവസാനിപ്പിക്കുന്നെങ്കിലും മുഖ്യന്‍ രാജി വൈക്കുന്നതുവരെ സമരം തുടരുമെന്നും പുതുരൂപം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പ്രഖ്യാപിച്ചു.
                                                  ഇത്രയും സാധാരണക്കാരായ മലയാളികള്‍ക്കും കേരളീയര്‍ക്കും മനസ്സിലാവുന്ന കാര്യമായിരുന്നു.എല്ലാ സമരങ്ങളും എപ്പോഴും ഭാഗികമായി മാത്രമേ വിജയിക്കാറുള്ളൂ എന്നും ചില സമരങ്ങള്‍ വിജയം കാണാതെ തന്നെ സാഹചര്യങ്ങളില്‍ വരുന്ന മാറ്റം അനുസരിച്ച് അവസാനിപ്പിക്കേണ്ടി വരുമെന്നും അവര്‍ക്കറിയാം.സെക്രട്ടേറിയേറ്റ് ഉപരോധമെന്ന സമരരൂപം മലയാളികള്‍ക്ക് നവ്യമായൊരു അനുഭവമായിരുന്നെങ്കിലും സമരത്തിന്റെ സ്വീകാര്യത ഉണ്ടാക്കിയ ജനപ്പെരുപ്പവും എല്ലാം ഒരിക്കലും നേതാക്കളുടെ കണ്ണു മഞ്ഞളിക്കാന്‍ ഇടയാക്കിയില്ല എന്നത് അഭിനന്ദനാര്‍ഹമാണ്.പൊതുവേ ഇത്രയേറെ ആളുകളെ കാണുമ്പോള്‍ ( കേരളത്തിന്റെ നാളിതുവരേയുള്ള ചരിത്രത്തില്‍ ഇത്രയും സമരഭടന്മാര്‍ എത്തിയ മറ്റൊരുദാഹരണം ഇല്ലത്രെ.) അവരെ ഉപയോഗിച്ച് ഡിമാന്റുകള്‍ കൂട്ടി നിശ്ചയിക്കാനുള്ള ത്വര ആര്‍ക്കായാലും ഉണ്ടാകാം.എന്നാല്‍ ഇടതുപക്ഷനേതാക്കള്‍ കൃത്യമായി ഇടപെറ്റേണ്ടിടത്ത് ഇടപെട്ട് പ്രകോപനം സംഘര്‍ഷമായി വളരാതെ നോക്കി നിയന്ത്രിച്ച സമരവും ചരിത്രത്തില്‍ അധികം ഉണ്ടാകില്ല.കാരണം ഇത്രയധികം ആളുകള്‍ കൂടുമ്പോള്‍ , പ്രത്യേകിച്ച് ഒരു സമരരംഗത്ത് ഒന്നിക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ എളുപ്പമാണ്, ഉണ്ടായാലോ അത് നിയന്ത്രിക്കാനും കഴിയാതെ പോയേക്കാം. ഈ സത്യം ആദ്യം മനസ്സിലാക്കിയത് മുഖ്യനാണ് , കാരണം അദ്ദേഹത്തിന് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് കിട്ടിയിരുന്നുവെന്ന് വേണം വിചാരിക്കാന്‍.കാരണം ആരു പറഞ്ഞാലും ജുഡീഷ്യല്‍ അന്വേഷണം ഇല്ല എന്നു പറഞ്ഞയാള്‍ അത് പ്രഖ്യാപിക്കണമെങ്കില്‍ ഒരു സംഘര്‍ഷം ഉണ്ടായാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും മുഖ്യനായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഘടകകക്ഷികളേയും സ്മരിക്കാം.
                                                    ഇവിടെയാണ് വാലും തുമ്പുമില്ലാതെ കുറെ അതിവിപ്ലവവായാടികള്‍ സമരം പരാജയമാണെന്ന് സോഷ്യല്‍ സൈറ്റുകളില്‍ ഛര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നത്. ഒരു ലക്ഷം പേരെ മൊബിലൈസ് ചെയ്ത് തലസ്ഥാനത്തെത്തിക്കാന്‍ കഴിയുന്ന നേതൃത്വത്തിന് പക്വമായിത്തന്നെ ആ സമരം മുന്നോട്ട് കൊണ്ടു പോകാനും അവസാനിപ്പിക്കേണ്ട സമയത്ത് അവസാനിപ്പിക്കാനും കഴിയുമെന്ന സത്യം , തിരിച്ചറിവാണ് ഇവര്‍ക്കില്ലാതെ പോകുന്നത്. അവര്‍ക്ക് പറ്റിയ തെറ്റ് അപ്പപ്പോള്‍ സംഭവിക്കുന്നതുമാത്രമാണ് ചരിത്രം എന്ന വ്യാജ അറിവാണ് അവര്‍ക്കുള്ളത് എന്നതാണ്. മുഖ്യന്റെ രാജി ആവശ്യപ്പെട്ട് ഉപരോധം നടത്തിയെങ്കിലും അതിനും മുന്നെയുള്ള ആവസ്യമാണ് ജുഡീഷ്യല്‍ അന്വേഷണം.അന്വേഷണം നടക്കുമ്പോള്‍ മുഖ്യന്‍ രാജി വച്ച് മാറി നില്‍ക്കണമെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.അതിന്റെ ആദ്യഭാഗം നടന്നു ജുഡീഷ്യലന്വേഷണം പ്രഖ്യാപിച്ചു. അടുത്ത ഭാഗമായ മുഖ്യന്റെ രാജി ജുഡീഷ്യലന്വേഷണത്തിന്റെ ഭാഗമായി നടക്കും , അതിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനുള്ള സമരങ്ങള്‍ അതതു ഘട്ടത്തില്‍ നടക്കുകയും ചെയ്യും.
അപ്പോള്‍ സമരം പരാജയപ്പെട്ടു ഇടതുപക്ഷത്തിന്റെ ഒളിച്ചോട്ടമായിരുന്നു അവിടെ കണ്ടത് എന്നു ആഹ്ലാദിക്കുന്ന പ്രിയ സുഹൃത്തുക്കളോട് പറയാനുള്ളത് ഉപരോധസമരവുമായി തലസ്ഥാനത്ത് തടിച്ചുകൂടിയത് ഇടതുപക്ഷക്കാര്‍ മാത്രമായിരുന്നില്ല.കേരളാ കോണ്‍ഗ്രസ്സ് യൂത്ത് ഫ്രണ്ട് സമരം ചെയ്യാന്‍ എത്തിയിരുന്നു , യൂത്ത് ലീഗുകാര്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു, പരസ്യമായി പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ്സുകാരും ബി ജെ പീക്കാരും സമരം ചെയ്യാന്‍ വന്നിരുന്നു.ചുരുക്കി പറഞ്ഞാല്‍ സമരം സംഘടിപ്പിച്ചത് ഇടതുപക്ഷമാണെങ്കിലും അവിടെ എത്തി സമരം ചെയ്തത് കേരളം മുഴുവനുമായിരുന്നു, മൂന്നരകോടി ജനങ്ങളുടെ മനസ്സായിരുന്നു അവിടെ എത്തിയത്.അല്ലെങ്കില്‍ മുഴുവന്‍ കേരളത്തിന്റേയും ആഗ്രഹമായിരുന്നു മുഖ്യന്‍ ഒഴിഞ്ഞു പോവുക എന്നത്.അതിനെതിരെ നിന്നത് മുഖ്യനും ഉറ്റവരും അടക്കം വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അവരുടെ ഭാഗം ചെര്‍ന്ന് പ്രബുദ്ധകേരളത്തെ പെണ്ണു പിടിയന്മാര്‍ക്കും കള്ളന്മാര്‍ക്കും അഴിമതിക്കാര്‍ക്കും ആയി ഒറ്റിക്കൊടുക്കുന്നവരാണീ സോഷ്യം ഛര്‍ദ്ദിലുകാര്‍ .അവര്‍ക്കിത് ഭൂഷണമാണോ എന്ന് മാത്രം ചിന്തിക്കുക.

നാം പഠിക്കേണ്ട പാഠം.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കാലം 1952.
സ്ഥലത്തെ അംബലത്തിനു സമീപത്തുള്ള ആല്‍ത്തറയില്‍ നാട്ടുകൂട്ടം കൂടിയിരിക്കുകയാണ്.
കാര്യം മറ്റൊന്നുമല്ല,
ധീവര സമുദായത്തില്‍ പിറന്ന കുട്ടി
വിദ്യയഭ്യസിക്കുവാന്‍ പാഠശാലയില്‍ ചെന്നിരിക്കുന്നു!
അവനെതിരെ ശിക്ഷ നടത്തണം,അതിനാണിന്നത്തെ നാട്ടുകൂട്ടം.
കൂട്ടത്തില്‍ പങ്കെടുക്കാനെത്തിയവര്‍ അവിടിവിടെ കൂടി നിന്ന് സംസാരിക്കുന്നു,
സംസാരം മുഴുവന്‍ ധീവരന്റെ അഹങ്കാരത്തെക്കുറിച്ചായിരുന്നു
ഹും! ഹവന്റെ ഹഹമ്മതി!
ചെക്കന്‍ പഠിച്ച് പഠിച്ച് വലിയ മയിസ്രേട്ട് ആകാം എന്നാണവന്റെ വിചാരം!
ഹടിച്ച് പല്ലു തെറുപ്പിക്കണം ഹും!
                     അവരത് തന്നെ ചെയ്തു.പഠിക്കണമെന്ന താല്പര്യവുമായി സ്കൂളിന്റെ പടി കയറിച്ചെന്ന ആ ധീവരബാലനെ മുക്കാലിയില്‍ കെട്ടി ഒന്‍‌പത് അടി ചാട്ടവാറിനടിക്കുവാന്‍ വിധിച്ചു,നാട്ടുമൂപ്പന്‍!
                   കാലം സംഭവബഹുലമായി കടന്നു പോയി.ശ്രീ നാരായണഗുരുവിന്റേയും അയ്യന്‍‌കാളിയുടേയും തുടങ്ങിയവരുടേയും നേതൃത്വത്തില്‍ മത ജീര്‍ണ്ണതകള്‍ക്കെതിരെ അതിശക്തമായി പിന്നോക്ക ജാതിക്കാര്‍ ഉണര്‍ന്നെഴുനേറ്റു.ദളിതരെ അടക്കിഭരിച്ചിരുന്നവര്‍ക്ക് അടി തെറ്റി!
                            ദളിതര്‍ മുന്നേറാന്‍ തുടങ്ങി.ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ശ്രീ നാരായണഗുരുവും കൂട്ടാളികളും തുടങ്ങിവച്ച സമരം ഇടതുപക്ഷക്കാര്‍ ഏറ്റെടുത്തു.കേരളം മെല്ലെ മെല്ലെ പുരോഗതിയിലേക്ക് പിച്ച വൈക്കാന്‍ തുടങ്ങി.ഉള്ളത്  ഉള്ളവനു മാത്രമായി മറ്റു സംസ്ഥാനങ്ങള്‍ നീക്കിവച്ചപ്പോള്‍ ഉള്ളത് കൊണ്ട് ഓണം പോലെ എല്ലാവര്‍ക്കുമായി വീതിച്ച് ഈ മാവേലിനാട് ഒന്നാം സ്ഥാനത്തെത്തി, പലതിലും.!ആയുസ്സിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം,ജീവിച്ചിരിക്കുന്ന വയസ്സിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം,പ്രസവത്തില്‍ കുറവ് സ്ത്രീകളും കുട്ടികളും മരിക്കുന്നതില്‍ ഒന്നാം സ്ഥാനം,സാക്ഷരതയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം,സ്കൂളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തിലും തുടര്‍ന്ന് പഠിക്കുന്നവരുടെ എണ്ണത്തിലും ഒന്നാം സ്ഥാനം,വൃത്തിയിലും വെടുപ്പിലും ഒന്നാം സ്ഥാനം! അങ്ങിനെ ഏതെല്ലാം നല്ല കാര്യങ്ങള്‍ക്ക് ഒന്നാം സ്ഥാനമുണ്ടോ അതിനൊക്കെ ഒന്നാം സ്ഥാനം.
                                        വെറും ഒന്നാം സ്ഥാനം മാത്രമല്ല പണത്തിന്റേയും സമ്പത്തിന്റേയും കാര്യത്തില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന എല്ലാ വികസിത രാജ്യങ്ങളുടേയും ഒപ്പം ഈ പട്ടിണി നാടുമെത്തി!
                               എന്നാല്‍ ഇതില്‍ അസഹിഷ്ണുത പൂണ്ട ആളുകളും ശക്തികളുമുണ്ടായിരുന്നു ഈ കേരള നാട്ടില്‍.ദളിതന്‍ പഠിക്കുന്നതില്‍ വേപുഥ പൂണ്ട ആളുകള്‍, ദളിതനും മറ്റു പാവപ്പെട്ടവരും സര്‍ക്കാര്‍ സഹായത്തോടെ കിടപ്പാടം സ്വന്തമാക്കിയതില്‍ അസഹിഷ്ണുതയുള്ളവര്‍ - അങ്ങനെ ഈ പട്ടിക എത്ര വേണമെങ്കിലും നമുക്ക് നീട്ടാം. ഇവര്‍ മുഴുവന്‍ കോണ്‍ഗ്രസ്സിന്റെ പിന്നില്‍ അടിയുറച്ചു, അങ്ങനെ കോണ്‍ഗ്രസ്സ് ഒരു പിന്തിരിപ്പന്‍ ശക്തികളുടെ കൂടാരമായി മാറി.ഇടതുപക്ഷത്തെ തോല്പിക്കാന്‍ ഏതറ്റം വരെ പോകാനും അവര്‍ തയ്യാറായി.ഒളിഞ്ഞും തെളിഞ്ഞും ഈ കൂടാരത്തിലടിഞ്ഞു കൂടിയ പിന്തിരിപ്പന്‍ ശക്തികള്‍ ഇടതുപക്ഷത്തിനെതിരെ ആശയപരമായും അതിലധികം ശാരീരികമായും ആക്രമണങ്ങള്‍ സംഘടിപ്പിച്ചു.
എന്നാല്‍ കാലം മുന്നോട്ട് നീങ്ങിയപ്പോള്‍ ടി വി മാധ്യമങ്ങളും പത്രങ്ങളും എല്ലാം ഒറ്റക്കെട്ടായി ഈ പിന്തിരിപ്പന്‍ ശക്തികളെ സഹായിക്കാനെത്തി.അവരുടെ അപവാദപ്രചരണങ്ങളും നുണപ്രചാരണങ്ങളുമൊക്കെ ചേര്‍ന്ന് ഏറ്റവും അവസാനം ഇടതുപക്ഷത്തിനെതിരെ പുതിയൊരു സമരമുഖം തുറന്നു.
                            ഇടതുപക്ഷം ചെയ്യാത്ത കാര്യം ചെയ്തെന്നു പറയുക,വലതുപക്ഷം ചെയ്യുന്ന തോന്ന്യാസങ്ങള്‍ പോലും ഇടതുപക്ഷത്തിന്റെ ലേബലില്‍ വരുത്തുക,അങ്ങനെ മാന്യന്മാര്‍ ചെയ്യാന്‍ മടിക്കുന്നതെല്ലാം ഇടതുപക്ഷത്തിനെതിരെ ഇവര്‍ ചെയ്തുകൂട്ടി.
                                        ഈ വാര്‍ത്തകളുടെ - നുണകളുടെ മലവെള്ളപ്പാച്ചിലില്‍ ഒരു വിഭാഗം ജനങ്ങള്‍ പെട്ടു പോവുകയും അതിന്റെ ഫലമായി ഇടതുപക്ഷത്തെ തോല്പിച്ചുകൊണ്ട് വലതുപക്ഷം ഭരണത്തിലെത്തുകയും ചെയ്തു.സത്യത്തില്‍ ഇന്നാട്ടില്‍ മാന്യന്മാര്‍,സംസ്കാരസമ്പന്നര്‍ അകറ്റി നിറുത്തിയിരുന്ന ജാതി മത നേതാക്കളാണ് വലതുപക്ഷത്തിനെ വിജയിപ്പിച്ചത്.വലതുപക്ഷം ജയിച്ചതോടെ അവരെ ജയിപ്പിച്ച ജാതിമത ശക്തികള്‍ അവരവരുടെ പങ്കും ചോദിച്ച് എത്തി - അവര്‍ ഭരണം പങ്കുവച്ചെടുത്തു.ഓരോ വകുപ്പും ഓരോ ജാതിക്ക്, ഓരോ കാര്യവും ഓരോ ജാതിയെ കണ്ട് ചെയ്യുന്നതിലേക്കെത്തി കാര്യങ്ങള്‍.ഒരു ജാതിക്ക് ഒന്നു ചെയ്തുകൊടുക്കുമ്പോള്‍ വില പേശി വരുന്ന മറ്റേ ജാതിയെ സമാധാനിപ്പിക്കാന്‍ അതില്‍ക്കൂടുതല്‍ ചെയ്തുകൊടുക്കേണ്ട അവസ്ഥ.അങ്ങനെ സമത്വസുന്ദരമായ നമ്മുടെ നാടിനെ ഓരോ ജാതിമത ശക്തികള്‍ വീതം വച്ചെടുത്തു.ശ്രീ നാരായണഗുരുദേവനും കൂട്ടുകാരും തുടങ്ങിവച്ച ഇടതുപക്ഷം മുന്നോട്ട് കൊണ്ടുപോയ ആ മതേതര കേരളത്തെ തുണ്ടം തുണ്ടമാക്കി ജാതിശക്തികള്‍ വീതം വൈക്കുകയാണ്.
                               ഈ ജാതിമത ശക്തികളുടെ ഊറ്റം എവിടം വരെ എത്തി എന്നുള്ളതിന്റെ ഏറ്റവുംവലിയ ഉദാഹരണമാണ് ധീവരനായ ഒരു എം എല്‍ എ യെ പേരെടുത്ത് പറഞ്ഞ് താങ്കള്‍ ധീവരന്മാരുടെമാത്രം കാര്യം നൊക്കിയാല്‍ മതി കൃഷിക്കാരുടെ കാര്യം നോക്കാന്‍ (കാടുവെട്ടിപങ്കുവൈക്കാനെന്നു സാരം) കൃഷിക്കാരുടെ മകനായ താനുണ്ട് എന്ന പ്രഖ്യാപനം.
നോക്കൂ,  എത്ര മാത്രം കഷ്ടപ്പെട്ടാണ് നാമീ കൊച്ചുകേരളം പടുത്തുയര്‍ത്തിയതെന്ന്. ശ്രീ നാരായണഗുരുവും കൂട്ടരും പിന്നീട് വന്ന ഇടതുപക്ഷവും വിഭാവനം ചെയ്തിരുന്ന  ജാതിമതപിന്തിരിപ്പന്‍ ശക്തികളെ , പിന്തിരിപ്പന്‍ ശക്തികളെ മെരുക്കിനിരുത്തിയിരുന്ന ആ മതെതരകേരളത്തെയാണ് യാതൊരു ലജ്ജയുമില്ലാതെ വലതുപക്ഷം മുന്നിലേക്ക് വലിച്ചിടുന്നതെന്ന് .എന്നിട്ട് ഇക്കാ‍ര്യത്തില്‍ കോണ്‍ഗ്രസ്സിന് എന്തെങ്കിലും ഒരു മറുപടിയുണ്ടോ എന്ന് നോക്കൂ! എങ്ങനെ മറുപടിയുണ്ടാവാന്‍, കോണ്‍ഗ്രസ്സിന്റെ കഴുത്ത് ജാതിമത ശക്തികളുടെ കരവലയത്തിനകത്താണല്ലോ
                                ഈ കാര്യം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം ഇതാണ്, ഓരോ സംഭവത്തിലും പൊതുജനം ജാഗരൂകരായി നിന്നില്ലെങ്കില്‍ ഇന്നാട്ടിലെ മാധ്യമങ്ങളും വലതു നേതാക്കളും നമ്മെ കൃത്യമായി പറ്റിച്ചിരിക്കും.മാധ്യമങ്ങള്‍ ഓരോന്നിനും അവരുടേതായ സ്വന്തം അജന്റയുണ്ട് - മാതൃഭൂമിക്കാണെങ്കില്‍ വയനാട്ടിലെ കയ്യേറ്റ ഭൂമി സംരക്ഷിക്കണം, മനോരമയ്കാണെങ്കില്‍ പെരിന്തല്‍‌മണ്ണയിലെ കയ്യേറ്റഭൂമി സംരക്ഷിക്കണം, അങ്ങനെ അങ്ങനെ നൂറുകൂട്ടം അജന്റകള്‍, പൊതുവിലോ ഇടതുപക്ഷവിരോധവും.പാവം നമ്മള്‍ ജനത്തിനാണെങ്കിലോ തൊട്ടതിനും പിടിച്ചതിനും തീവിലയായി, നമ്മുടെ സ്വന്തമായ കൊച്ചുകേരളം പലകഷണങ്ങളായി പങ്കിട്ടുകൊണ്ടിരിക്കുന്നു.തിരഞ്ഞെടുപ്പുകാലത്ത് നമുക്ക് പറ്റിയ ഒരു കൊച്ചു കൈപ്പിഴയാണിതിനുകാരണമെന്നു ശരിയായി നാം മനസ്സിലാക്കുമ്പോഴേ ഭാവിയില്‍ ഇത്തെറ്റുപറ്റാതെ മതേതരകേരളത്തെ കാക്കാന്‍ നമുക്കാവൂ!

എ.കെ. ആന്റണി അന്തോണിയായി!

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
     LINK+IMAGE              ശ്രീ.എ.കെ.ആന്റണി അന്തോണിയായി.ഇത് 1990കളില്‍ അന്നത്തെ ഇ.കെ.നായനാര്‍ ഗവണ്മെന്റിനെ പിന്നില്‍നിന്നും കുത്തി മറുകണ്ടം ചാടിയപ്പോള്‍ അതിന്റെ നേതാവായിരുന്ന ശ്രീ.എ.കെ.ആന്റണിയെക്കുറിച്ച് മലയാളത്തിലെ പ്രമുഖ പത്രങ്ങളിലൊന്നായ കേരള കൌമുദി എഴുതിയ മുഖപ്രസംഗത്തിന്റെ തലക്കെട്ടായിരുന്നു ശ്രീ.എ.കെ.ആന്റണി അന്തോണിയായി എന്നത്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശ്രീമാന്‍ ആന്റണിയുടെ കേരളത്തില്‍ വന്നു നടത്തുന്ന പ്രസ്താവനകള്‍ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ ആ തലക്കെട്ടിലൊരു പോസ്റ്റിടാന്‍ തോന്നി.ദയവായി കേരള കൌമുദി ക്ഷമിച്ചുതരും എന്ന് വിശ്വസിക്കുന്നു.
                        ശ്രി എ.കെ ആന്റണി ഇന്‍ഡ്യയിലെ തന്നെ കോണ്‍ഗ്രസ്സ് നേതാക്കളില്‍ സമുന്നതരില്‍ സമുന്നതനാണ്.അഴിമതി തീണ്ടാത്ത അപൂര്‍വം കോണ്‍ഗ്രസ്സ് നേതാക്കളില്‍ ഒരാളാണ് അദ്ദേഹം.( ബാക്കിയുള്ളവരുടേ പേര് ചോദിക്കരുത്, ചുറ്റിപ്പോകും.)അതുകൊണ്ടുതന്നെ കേന്ദ്രത്തില്‍ പ്രസിഡണ്ട് ശ്രീമതി സോണിയാഗാന്ധിയുടേയും പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങിന്റേയും അടുത്താണ് അദ്ദേഹത്തിന്റെ സ്ഥാനം.അതുകൊണ്ടു തന്നെ കേന്ദ്രമന്ത്രി സഭയുടേ രണ്ടാം സ്ഥാനക്കാരനായി, പ്രതിരോധവകുപ്പിന്റെ മന്ത്രിയായി അവരദ്ദേഹത്തെ ആദരിക്കുന്നു.എന്നാലോ പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട് വരുന്ന അഴിമതിയാരോപണങ്ങളില്‍ അദ്ദേഹത്തെ ആരും ഇതുവരെ പെടുത്തിയിട്ടുമില്ല.
                           അങ്ങനെ ഉന്നതങ്ങളില്‍ വിരാജിക്കുന്ന ശ്രീ.ആന്റണി കഴിഞ്ഞകുറേ ദിവസങ്ങളായി കേരളത്തില്‍ വന്ന്, കേരളത്തില്‍ നടക്കുന്ന ഇലക്ഷനില്‍  അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ - കോണ്‍ഗ്രസ്സിന്റെ, യു ഡി എഫിന്റെ - പ്രചരണാര്‍ത്ഥം പ്രസംഗപര്യടനം നടത്തുകയാണ്. ഈ പ്രസംഗത്തിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് പകര്‍ന്ന് കൊടുക്കുന്ന ചില കാര്യങ്ങളേക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രേഖപ്പെടുത്തുക എന്നതാണീ പോസ്റ്റുകൊണ്ടുദ്ദേശിക്കുന്നത്.
                          പ്രസ്ഥവന നമ്പര്‍ 1.) കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിച്ചത് മന്‍ മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റാണ്.(പിന്നീടദ്ദേഹം ഈ പ്രസ്താവന തിരുത്തുകയും താനിങ്ങനെയാണ് പറഞ്ഞത് എന്ന രീതിയില്‍ മറ്റൊരു പ്രസ്താവന നടത്തുകയും ചെയ്തെങ്കിലും അത് മറ്റൊരു തമാശയായി.)
                       അദ്ദേഹം ഈ നടത്തിയ പ്രസ്ഥാവന ശരിയാണെന്നു തന്നെ വിശ്വസിക്കുക.അപ്പോള്‍ ഈ കര്‍ഷക ആത്മഹത്യകള്‍ തടഞ്ഞത്, പ്രത്യേകിച്ചും കേരളത്തിലെ, മന്‍ മോഹന്‍ സിങ്ങിന്റെ ഗവണ്മെന്റ് തന്നെയെന്ന് വിശ്വസിക്കുക. അപ്പോള്‍ ഈ ആത്മഹത്യകള്‍ക്ക് കാരണമായതാരാണ്?.കേന്ദ്രത്തിലെ ഒന്നാം യു.പി.എ ഗവണ്മെന്റാണോ അതോ ബി ജെ പിയോ, ഇനി അതോ ഇവിടുത്തെ ഇടതുപക്ഷമോ?
                           യഥാര്‍ഥത്തില്‍ ഇന്നീ ആട്ടിന്‍ തോലണിഞ്ഞു ചിരിച്ചുവരുന്ന ബി ജെ പി യും കോണ്‍ഗ്രസ്സും തന്നേയാണ് ഈ നാട്ടിലെ കര്‍ഷക ആത്മഹത്യക്കു പിന്നിലെന്ന് നിസ്സംശയം നമുക്ക് കാണാന്‍ കഴിയും.ഒന്നാം ബി ജെ പി ഗവണ്മെന്റ് തുടങ്ങി വയ്ക്കുകയും ഒന്നാം യു പി എ ഗവണ്മെന്റ് ആക്കം കൂട്ടുകയും ചെയ്ത കോര്‍പറേറ്റ്വല്‍ക്കരണമാണ് ഇവിടെ കര്‍ഷക ആത്മഹത്യകള്‍ക്കു കാരണക്കാര്‍.നമ്മൂടെ കേന്ദ്രഗവണ്മെന്റിന്റെ കാലങ്ങളായുള്ള ചേരി ചേരാ നയം മാറ്റി എന്ന് അമേരിക്കക്കു കുട പിടിക്കാന്‍ തുടങ്ങിയോ, കോര്‍പറേറ്റ് കുത്തകകള്‍ക്ക് ജയ ജയ പാടാന്‍ തുടങ്ങിയോ, എന്ന് കുത്തക സ്വകാര്യമുതലാളിമാരേ പിന്താങ്ങാന്‍ തുടങ്ങിയോ അന്ന് ഇവിടത്തെ കര്‍ഷകരടക്കമുള്ള പട്ടിണിപാവങ്ങളുടെ കഷ്ടകാലം തുടങ്ങി.സ്വകാര്യ - കോര്‍പറേറ്റ് കുത്തകകള്‍ക്കുവേണ്ടി കര്‍ഷകര്‍ക്കുള്ള സബ്സിഡികള്‍ - വിത്ത് വള കീടനാശിനി സബ്സിഡികള്‍ - എടുത്തുകളയുകയോ വെട്ടിക്കുറക്കുകയോ ചെയ്തു.അതോടൊപ്പം വന്ന ഒന്നും രണ്ടും  യു പി എ ഗവണ്മെന്റുകള്‍ കര്‍ഷകന്റെ വിധി സ്വകാര്യമുതലാളിമാര്‍ക്ക് വിട്ടുകൊടുത്തു.കൃഷിരംഗത്തവര്‍ നടപ്പാക്കിയ അവധിവ്യാപാരം കര്‍ഷകന്റെ നട്ടെല്ലോടിച്ചു.അതോടെ കടക്കേണിയിലായ പാവം കര്‍ഷകന്ന് ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാതായി.വേനല്‍ക്കാലത്ത് മരങ്ങളില്‍നിന്നും ഉണക്കയിലകള്‍ പൊഴിയുന്നതുപോലെ കര്‍ഷകര്‍ നാടിന്റെ നാനാഭാഗത്തെങ്ങും തുരു തുരാ ആത്മഹത്യ ചെയ്യാന്‍ തുടങ്ങി.
                ചില കണക്കുകള്‍ കാണുക. 1997നും 2002നും ഇടയില്‍ മഹാരാഷ്ട്ര,മധ്യപ്രദേശ്,കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രം ആത്മഹത്യ ചെയ്തവരുടെ എണ്ണം 89,362 ( എണ്‍പത്തൊന്‍പതിനായിരത്തി മുന്നൂറ്റി അറുപത്തിരണ്ടാണ്.)അതായത് ഓരോ 32 മിനിറ്റിലും ശരാശരി ഒരിന്‍ഡ്യന്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു.2002 ന് ശേഷം ഈ സംഖ്യ ഓരോ 30 മിനിറ്റിലും ഒരാള്‍ എന്ന നിരക്കിലായി.(ഹിന്റു 2007 നവമ്പര്‍ 15.)2006നു മുന്‍പായി കേരളതിലൊട്ടാകെ 1500 ല്‍ അധികം കര്‍ഷകര്‍ കേരളത്തിലൊട്ടാകെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ 2009 ല്‍ മാത്രം തമിഴ്നാട്ടില്‍ 1090 പേരും കര്‍ണാടകത്തില്‍ 2822 പേരും ആന്ധ്രാപ്രദേശില്‍ 1800 പേരും ആത്മഹത്യ ചെയ്തെന്നാണ് കണക്കുകള്‍ പറയുന്നത്.പഴയ രീതിയില്‍ത്തന്നെ കര്‍ഷക ആത്മഹത്യ മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ഇന്നും നടക്കുന്നു.ഇതില്‍ മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളും,തമിഴ് നാട് കോണ്‍ഗ്രസ്സും സഖ്യകക്ഷിയായ ഡി എം കെ യും, കര്‍ണാടകയില്‍ ബി ജെ പിയും ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. തന്നേയുമല്ല,ഈ ആത്മഹത്യകള്‍ ആഗോളതലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായപ്പോള്‍ അന്നത്തെ പ്രധാന മന്ത്രി ശ്രി.മന്‍ മോഹന്‍ സിങ്ങ് വിദര്‍ഭക്കുമാത്രമായി ഒരു സമാശ്വാസപാക്കേജ് പ്രഖ്യാപിച്ചിരുന്നു.

കോണ്‍ഗ്രസ്സും പാലത്തിന്റടിയിലെ ജാനുവും.

**msntekurippukal | 8 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കോണ്‍ഗ്രസ്സ് എന്നു പറഞ്ഞാല്‍ എന്താണെന്നെല്ലാവര്‍ക്കും അറിയാം.കേന്ദ്രത്തിലേയും വളരെക്കുറച്ച് സംസ്ഥാനങ്ങളിലേയും ഭരണകക്ഷി.എന്നാല്‍ പാലത്തിന്റടിയിലെ ജാനുവോ?.എന്റെ നാട്ടുകാരല്ലാതെ മറ്റാരും അവളെ അറിയുമെന്ന് തോന്നുന്നില്ല.പേര് സൂചിപ്പിക്കുമ്പോലെ അവള്‍ നാട്ടിലെ കലുങ്കിനടിയില്‍ പാര്‍ക്കുന്ന സ്ത്രീയാണ്., തന്നേയുമല്ല ഞങ്ങളുടെ നാട്ടിലെ ഏറ്റവും താഴ്ന്ന നിലവാരമുള്ള ചില പുരുഷന്മാര്‍ ആശ്രയിക്കുന്ന ഒരു താണ വേശ്യയുമാണ്.( ആഗോള വനിതാദിന ആഘോഷക്കാര്‍ ക്ഷമിക്കണം, നിങ്ങളെ ആരേയും വ്യസനിപ്പിക്കാനോ ആവേശം കൊള്ളിക്കാനോ കോപപ്പെടുത്തൂവാനോ അല്ല ഈ പോസ്റ്റ് കൊണ്ടുദ്ദേശിക്കുന്നത്,പിന്നയോ പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ അവള്‍ ഒരു കഥാപാത്രം, അല്ല ഒരുപമയായി മാറി എന്നു മാത്രം.)
                   മറ്റു വേശ്യകളില്‍ നിന്നും ഇവളെ വ്യത്യാസപ്പെടുത്തുന്നത് അവളുടെ ഒരു ശീലമാണ്, ചില കാലങ്ങളില്‍ കള്ളവാറ്റുകാരന്‍ ഗോവിന്ദനായിരിക്കും അവളുടെ ആള്‍.ആ സമയത്ത് മറ്റാരെങ്കിലും ആ ആവശ്യത്തിനായോ എങ്ങാന്‍ അവളെ സമീപിച്ചാല്‍, അങ്ങനെ ചെല്ലുന്നയാളെ അവള്‍ പൂരപ്പാട്ടുപാടി കുളിപ്പിച്ചു കളയും. പൂരപ്പാട്ടില്‍ അവളുടെയത്രയും വിദഗ്ദ്ധ ഞങ്ങളുടെ നാട്ടില്‍ മറ്റാരുമില്ലത്രേ.അങ്ങനെ ഒരു രണ്ടാഴ്ച കഴിയുമ്പോള്‍ കാണാം കള്ളവാറ്റ് ഗോവിന്ദനെ അവള്‍ കാലുമടക്കിയടിച്ച് പുറത്താക്കിയതായി കാണാം.പിന്നെ കുറച്ചുനാളേക്ക് ജയിലില്‍ നിന്നും വന്ന സ്ക്രൂഡ്രൈവര്‍ എല്‍ദോ ആയിരിക്കും അവളുടെ ആള്.അന്നേരം ഗോവിന്ദനടക്കം മറ്റെല്ലാവരും പുറത്ത്.ഇതൊരു കഷ്ടി രണ്ടാഴ്ച്ച നില്‍ക്കും.അതുകഴിഞ്ഞാല്‍ സ്ക്രൂഡ്രൈവര്‍ പുറത്തും മറ്റൊരാള്‍ അകത്തൂം.സംഗതി കൂശാല്‍.
                      ഞാനിതിപ്പം പറയാന്‍ കാരണം നമ്മുടെ കേന്ദ്രഭരണകക്ഷിയായ കോണ്‍ഗ്റ്റസ്സിനെക്കുറിച്ചോര്‍ത്തപ്പോഴാണ്.കോണ്‍ഗ്രസ്സിന്റെ ഇക്കാ‍ലത്തെ ചില ചെയ്തികള്‍ ജാനുവിന്റെ ചെയ്തികളെ ഓര്‍മ്മിപ്പിക്കുന്നു എന്നതാണ്.
                        1947 ആഗസ്റ്റ് മാസം 14-)0 തീയതി അര്‍ദ്ധരാത്രിക്ക് ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ഇവിടെ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്ന ഒറ്റപാര്‍ട്ടിമാത്രമേ ഉണ്ടായിരുന്നുള്ളു.അന്നത്തെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സിന് 82% സീറ്റുകളുണ്ടായിരുന്നു.എന്നുവച്ചാല്‍ ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്ന ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സിന് ജനമനസ്സുകളില്‍ സ്വാധീനവും അംഗീകാരവും ഉണ്ടായിരുന്നു എന്നര്‍ത്ഥം.ആ പാര്‍ട്ടിയെ ഭരണത്തിലേറ്റാന്‍ ജനങ്ങള്‍ മത്സരിച്ചുത്സാഹിച്ചു എന്നാണ് നാം മനസ്സിലാക്കേണ്ടത്.എന്നാല്‍ അന്നും കോണ്‍ഗ്രസ്സിന്റെ അന്തരാത്മാവും പരമാത്മാവും ആയിരുന്ന ശ്രീ.മഹാത്മാ ഗാന്ധി പറഞ്ഞു:- കോണ്‍ഗ്രസ് അതിന്റെ കടമ നിറവേറ്റിക്കഴിഞ്ഞു, അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് സ്വയം പിരിഞ്ഞു പോവുകയോ അല്ലാത്ത പക്ഷം അതിനെ പിരിച്ചുവിടുകയോ ചെയ്യണം.
                    അദ്ദേഹം എത്ര മാന്യന്‍, സത്യസന്ധന്‍,ഒരു, ഒരേ ഒരു നേതാവ് എന്ന നിലയില്‍, ക്രാന്തദര്‍ശിയായ നേതാവ് എന്ന നിലയില്‍ തന്റെ താഴേയുള്ള നേതാക്കളേയും അണികളേയും സത്യസന്ധമായി മനസ്സിലാക്കാന്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ തികച്ചും സ്വാഭാവീകമായ പ്രതികരണം മാത്രമായിരുന്നു ആ പ്രസ്താവന.

വറചട്ടിയില്‍നിന്ന് എരിതീയിലേക്ക്

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
പഴയ ഒരു കഥ വായിച്ചതോര്‍ക്കുന്നു. ഒരു പാവം,അയാള്‍ മരിച്ച് ദൈവസന്നിധിയില്‍ ചെന്നു വിധി കാത്തു നില്‍ക്കുകയാണ്.ദൈവം പ്രത്യക്ഷപ്പെട്ട് അയാളുടെ ജീവിതത്തിലെ കുറ്റങ്ങള്‍ മുഴുവന്‍ വായിക്കുന്നു,എന്നിട്ട് ശിക്ഷ വിധിക്കുന്നു, നീ ഒരു മാസം നരകത്തില്‍ പോയി ജീവിക്കുക.ഇതുകേട്ട് കുറ്റവാളി പൊട്ടിച്ചിരിക്കുകയാണ്.ജിജ്ഞാസയോടെ ദൈവം കാരണം തിരക്കൊയപ്പോള്‍ അയാള്‍ പറഞ്ഞു ദൈവമേ ഞാന്‍ വരുന്നതുതന്നെ നരകത്തില്‍ നിന്നാണ്,അതും അറുപതുകൊല്ലം ജീവിച്ചതിനു ശേഷം.ഇതുകേട്ട് ദൈവം അല്പമൊന്ന് ചിന്തിച്ചിട്ട് പറഞ്ഞു ബാക്കിയുള്ള കാലം മുഴുവന്‍ നിന്നെ സ്വര്‍ഗത്തിലയക്കാന്‍ പോവുകയാണ്. ഇതു കേട്ടയാള്‍ പറഞ്ഞു ദൈവമേ അങ്ങനെയൊരു വാക്ക് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല.പിന്നെ ഞാനെന്തുപറയാന്‍.
              യഥാര്‍ദ്ധത്തില്‍ ഇന്നത്തെ ഇന്‍ഡ്യയില്‍ ജീവിക്കുന്ന നൂറു കണക്കിന് ചത്തു ജീവിക്കുന്നവരെ ക്കുറിച്ചാണീ കഥ എന്നു പറയാം.കാരണം അത്രയേറെ ഭീകരമാണ് ഇന്‍ഡ്യയുടെ അവസ്ഥ, പ്രത്യേകിച്ചും ഇന്‍ഡ്യയിലെ ഗ്രാമങ്ങളുടെ.
              1990 കളിലെ ബി ജെ പി കേന്ദ്രഗവണ്മെന്റ് തുടങ്ങി വച്ച ഉദാരവല്‍ക്കരണം അതിന്റെ എല്ലാ സംഹാരരൂപത്തോടും കൂടി തിമിര്‍ത്താടുന്ന കാഴ്ച്ചയാണ് നാമിന്ന് കാണുന്നത്.90കളിലാണ് അന്നത്തെ ബി ജെ പി ഗവണ്മെന്റാണ് നിലവിലുണ്ടായിരുന്ന എല്ലാ മാനദണ്ഡങ്ങളും അട്ടിമറിച്ച് ഇസ്രായേലുമായി (നയതന്ത്ര)ബന്ധങ്ങളുണ്ടാക്കിയതും അമേരികന്‍ ഗവണ്മെന്റുമായി ആവശ്യത്തില്‍കൂടുതല്‍ അടുപ്പം പുലര്‍ത്താന്‍ തുടങ്ങിയതും

കേരളം കേരളം കേളീകദംബം.....

**msntekurippukal | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
വളരെ വിഷമം പിടിച്ചൊരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. നമ്മള്‍ എന്നാല്‍ ഈ ബ്ലോഗ് വായിക്കുന്നവര്‍ മാത്രമല്ല, ചുരുങ്ങിയ പക്ഷം മുഴുവന്‍ മലയാളികളേയുമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
എന്താണ് നമ്മുടെ , മലയാളികളുടെ മാത്രുഭൂമിയായ മലയാളമണ്ണില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്?. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിലുമുപരി എന്തെല്ലാം ചീത്തയാണ് ഇനിയും കേരളത്തില്‍ സംഭവിക്കാന്‍ ബാക്കി എന്നു ചോദിക്കുന്നതായിരിക്കും ഭംഗി.
കാരണം ലോകത്തു നടക്കുന്ന എല്ലാ ചീത്ത കാര്യങ്ങളും പത്തിരട്ടിയായി കേരളത്തില്‍ നടക്കുന്നു, എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ നമ്മള്‍ കാണാതിരിക്കുകയും ചെയ്യുന്നു.
കുടി വെള്ളത്തില്‍ പോലും മാലിന്യം കൊണ്ടിടുന്ന മലയാളികള്‍ - മരമായ മരമൊക്കെ വെട്ടി വെളുപ്പിക്കുന്ന മലയായ മലയൊക്കെ ഇടിച്ചു നിരത്തി വയലായ വയലൊക്കെ നിരത്തുന്ന മലയാളികള്‍ - മഴക്കാലത്തുപോലും, മഴസമ്ര്ദ്ധമായ ഈ നാട്ടില്‍ കുടിവെള്ളത്തിന് ടാങ്കര്‍ ലോറികളെ ആശ്രയിക്കുന്ന മലയാളികള്‍ - സ്വന്തം പെങ്ങളാണെങ്കിലും മകളാണെങ്കിലും അമ്മയാണെങ്കിലും തരം കിട്ടിയാല്‍ പീഡിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന മലയാളികള്‍ - കൊച്ചു കുട്ടിയാണെങ്കില്‍ പോലും തരം കിട്ടിയാല്‍ പീഡിപ്പിച്ച് പറ്റുമെങ്കില്‍ ഗര്‍ഭിണിയാക്കി രക്ഷപെടുന്ന മലയാളികള്‍ - പ്രായമായാല്‍ സ്വന്തം അച്ചനമ്മമാരെ പോലും വഴിയോരത്തുപേക്ഷിച്ച് തരം പോലെ രക്ഷപെടുന്ന മലയാളികള്‍ - അച്ചനുമമ്മയും ഉറങ്ങുന്ന റൂമില്‍ പോലും ഒളിക്യാമറ വച്ച് അത് കൂട്ടൂകാരുമായി ഷെയര്‍ ചെയ്ത് രസിക്കുന്ന മലയാളികള്‍
തല്‍കാലം ഇത്രയും പോരെ?പോരെങ്കില്‍ എത്ര വേണമെങ്കിലും കിട്ടും നമുക്ക് , പഴയ പത്രത്താളുകള്‍ ഒന്ന് മറിച്ച് നോക്കിയാല്‍ മതി.നമ്മുടെ സുഹ്ര്ത്തുക്കള്‍, സഹോദരങ്ങള്‍, മലയാളികള്‍ കാട്ടികൂട്ടുന്ന ലഘു വിനോദങ്ങളാണിവ.
ദിനപത്രങ്ങളില്‍ ഓരോ ദിവസവും ഓരോതരം പുതിയ വിനോദങ്ങള്‍ മലയാളികള്‍ പരീക്ഷിച്ചു നോക്കിയതിന്റെ ചൂടോടെയുള്ള വിവരണങ്ങള്‍ നമുക്ക് എന്നും വായിക്കാവുന്നതേയുള്ളൂ. ഹോ എന്തൊരു കഷ്ടം, നമ്മുടെ നാട് ഇങ്ങനെയായിപ്പോയല്ലോ എന്ന് നമ്മളൊന്ന് മനസ്സിലോര്‍ക്കും, പിന്നെ അടുത്ത പേജിലേക്കു നമ്മള്‍ മറിക്കും. ഇതല്ലെ എന്നും സംഭവിക്കുന്നത്? ഇതു മതിയോ? നാളെയും നമുക്കീ മലയാളഭൂമിയില്‍ ജീവിക്കേണ്ടേ, നമ്മളുടെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കും ഇവിടെ കളിച്ചു നടക്കേണ്ടേ? അതോ നമ്മുടെ തലമുറയോടെ ഈ ഭൂമി നശിപ്പിച്ചു കളയുകയാണോ വേണ്ടത്?,അതാണോ നമ്മുടെ പരിപാടി? വരും തലമുറക്കു വേണ്ടി കാത്തുസൂക്ഷിച്ച് അവര്‍ക്ക് കൈമാറിക്കൊടുക്കാന്‍ നമ്മുടെ മുന്‍ തലമുറ നമ്മെ ഏല്‍പ്പിച്ചതാണീ ഭൂമി എന്നു വിശ്വസിക്കുന്നവര്‍ മാത്രം തുടര്‍ന്നു വായിക്കുക.
ഇതിങ്ങനെ പോയാല്‍ മതിയോ? ഇതിനൊരവസാനം വേണ്ടേ? ഒരുനാള്‍ ദൈവം വന്ന് ഈ പ്രശ്നങ്ങളോക്കെ അവസാനിപ്പിച്ച് കേരളത്തെ നമുക്ക് തിരിച്ചു തരും എന്നു പ്രതീക്ഷിച്ചിരിന്നിട്ട് വല്ല കാര്യവുമുണ്ടോ?
ഈ പ്രശ്നങ്ങള്‍ക്കെതിരെ ആരെങ്കിലും ഒന്നു പ്രതികരിക്കണ്ടേ? ഒരുപാട് പ്രതികരണങ്ങള്‍ വരുന്നുണ്ട്, ശരിയാണ്, പക്ഷെ എല്ലാം വഴിപാട് പ്രതികരണങ്ങള്‍ മാത്രമാണ്.
ഒരുദാഹരണം പറയാം.ഈ പ്രശ്നത്തില്‍ വളരെയേറെ ചെയ്യാന്‍ കഴിവുള്ള ഒരു വുഭാഗമാണ് മാധ്യമപ്രവര്‍ത്തകര്‍.അവരെന്താണു ചെയ്യുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?.അവരിത്തരം സംഭവങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നു,അതോടൊപ്പം ഇത്തരം കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന വാര്‍ത്തകള്‍ അപ്പുറത്തൂം കൊടുക്കുന്നു. ഒരു വശത്ത് മാധ്യമങ്ങള്‍ വനനശീകരണം,വയല്‍ നിരത്തല്‍ തുടങ്ങിയവയില്‍ (മുതല)കണ്ണീരൊഴുക്കുമ്പോള്‍ത്തന്നെ അടുത്ത പേജില്‍ മറ്റു രാജ്യങ്ങളീലൊ സംസ്ഥാനങ്ങളിലോ ഉയര്‍ന്നു വരുന്ന അല്ലെങ്കില്‍ വന്ന മഹാസൊവ്ധങ്ങളെക്കുറിച്ചും മറ്റും വാര്‍ത്ത കൊടുക്കുകയും അതു നടക്കാത്ത നമ്മൂടേ സംസ്ഥാനത്ത് അതു വരാത്തതിനാല്‍ വികസനം മുരടിച്ചെന്നും പ്രചരിപ്പിക്കുന്നു.മറ്റു പ്രദേശങ്ങളില്‍ ഇത്തരം വികസനം വരുമ്പോള്‍ വയല്‍ നികത്തുന്നുണ്ടോ ഇല്ലയോ, നമ്മുടെ നാട്ടില്‍ വയല്‍ നികത്താതെ ഇവ കൊണ്ടുവരാന്‍ കഴിയുമോ എന്നൊന്നും ഇവര്‍ പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യില്ല. മരങ്ങള്‍ നശിച്ചാലും കുന്നുകള്‍ ഇല്ലാതായാലും വയലുകള്‍ നികത്തപ്പെട്ടാലും കുടിവെള്ളം മുട്ടിയാലും സാരമില്ല, വലിയ വലിയ വികസനം വന്നാല്‍ മതി എന്നാണവരുടെ പിന്‍ പേജിലെ കാഴ്ചപ്പാടെങ്കില്‍ വയലുകള്‍ നശിക്കുന്നതു,കുന്നുകളും മരങ്ങളും ഇല്ലാതാവുന്നതുമാണ് മുന്‍ പേജിലെ ഇവരുടെ കാഴ്ചപ്പാട്.
ഇനി വേറൊരു വിഭാഗം നമ്മുടെ നിയമവിദഗ്ധരാണ്. പൊതുസ്ഥലത്ത് മാടക്കടയുടെ ഓരത്ത് നിന്ന് ഒരു സിഗററ്റ് വലിച്ചാല്‍, ബീഡി കത്തിച്ചാല്‍ അത് വലിയ കുറ്റമായി.എന്നാല്‍ അന്തരീക്ഷം മുഴുവന്‍ വിഷവായു കൊണ്ടു മൂടിയാല്‍ അവന്‍ വ്യവസായിയും.പൊതുസ്ഥലത്ത് പുകവലി നിരോ‍ധിച്ചവര്‍ക്ക് , പൊതുവഴിയോരത്തുകൂടി ജാഥ നടത്തുന്നത്, ഒരു പൊതുയോഗം നടത്തുന്നത് നിരോധിച്ചവര്‍ക്ക് കുന്നുകള്‍ ഇടിച്ചു നിരത്തുന്നത് നിരോധിക്കണമെന്ന് തോന്നിയില്ല,കുടിവെള്ളം മുട്ടിച്ചതു തടയണമെന്നു തോന്നിയില്ല, സ്കൂള്‍ കുരുന്നുകള്‍ക്കിടയിലെ മയക്കുമരുന്നുപയോഗവും,മൊബൈല്‍ ഫോണ്‍ ദുരുപയോഗവും തടയണമെന്നു തോന്നിയില്ല. എന്തിനുമേതിനും വിമര്‍ശിക്കുന്ന എതിര്‍വാദങ്ങളുയര്‍ത്തൂന്ന മലയാളി ഇവിടേയും വാദങ്ങളുയര്‍ത്തും:- ഇതൊന്നും കോടതിയുത്തരവിലൂടെയല്ല നിരോധിക്കേണ്ടത്, അതിനൊരു പൊതു ബോധം വളര്‍ത്തിക്കൊണ്ടു വരണം എന്ന്.
ഞാന്‍ ആ എതിര്‍വാദക്കാരോട് ഒന്ന് ചോദിക്കട്ടെ, പൊതുവഴിയോരത്തെ പൊതുയോഗമാണോ അതൊ പൊതു കുടിവെള്ളസ്രോതസ്സില്‍ മാലിന്യം കലര്‍ത്തുന്നതാണോ ആദ്യം നിരോധിക്കേണ്ടത്?.
ഇനി വേറൊരു കൂട്ടരുണ്ട് ഞാന്‍ നേരത്തെ മന:പൂര്‍വം പേരു പറയാതിരുന്ന കൂട്ടര്‍, രാഷ്ട്രീയക്കാര്‍.
അവരെ രണ്ടായി കാണണമെന്നാണ് എനിക്കു തോന്നുന്നത്, വലതു പക്ഷവും ഇടതു പക്ഷവും.
ആര്‍ക്കെന്തു സംഭവിച്ചാലും വേണ്ടില്ല, ഞങ്ങള്‍ക്ക് അധികാരത്തില്‍ കയറണമെന്ന ഒരൊറ്റ വാശിയാണ് വലതു പക്ഷത്തിന്റെ മുഖമുദ്ര.ഇടതു പക്ഷത്തിനും ആ ഭ്രമം ഉണ്ടെങ്കിലും ഇത്രത്തോളം അധ:പതിച്ച രീതി കാണുന്നില്ല എന്നതില്‍ സര്‍വേശ്വരനോട് നന്ദി പറയുക.
അധികാരത്തിലേറാന്‍ എന്തു ചെയ്യാനും മടിക്കാത്തവരാണ് ആദ്യത്തെ കൂട്ടര്‍ എന്നു പറഞ്ഞല്ലോ.കുറേ നാളുകളായി അവരുയര്‍ത്തുന്ന മുദ്രാവാക്യം ശ്രദ്ധിച്ചിട്ടുണ്ടോ? ബാംഗളൂര്‍ കണ്ടോ, ബോംബേ കണ്ടോ, ഹൈദരാബാദ് കണ്ടോ, ചെന്നൈ കണ്ടോ ഹായ് എതൊരു വികസനം, എത്ര വികസനം. പക്ഷെ കേരളത്തില്‍ ഇതേ പോലെ വികസനമുണ്ടോ? വികസനവിരോധികളല്ലേ കേരളം ഭരിക്കുന്നത്? അവരെ പുറത്താക്കൂ, ഞങ്ങളെ വിളിക്കൂ ഞങ്ങളീ കേരളത്തിലെ ബാക്കിയുള്ള കുന്നുകള്‍ മുഴുവന്‍ ഇടിച്ചുനിരത്തി ഇനിയും അവശേഷിക്കുന്ന വയലുകള്‍ മുഴുവന്‍ നികത്തി കേരളത്തെ ഒരു കോണ്‍ക്രീറ്റ് കാടും മരുഭൂമിയും ( ദുബായ് ) ആക്കിത്തരാം എന്നല്ലെ അവര്‍ പറയുന്നത്.അപ്പോള്‍ അവര്‍ കൊണ്ടുവരുന്ന സംസ്കാരവും നമുക്ക് പറ്റിയതല്ല എന്നു സ്പഷ്ടം.
ഇനിയുള്ളത് ഇടതു പക്ഷമാണ്. വികസനവിരോധികള്‍,വികസനം മുടക്കികള്‍. ശരിയാണ്, മുഴുവനായിട്ടില്ലെങ്കിലും കുറച്ചെങ്കിലും വയലുകള്‍ ഇവിടെ അവശേഷിക്കുന്നത് ഈ വികസനവിരോധികള്‍ കാരണമാണ് എന്നോര്‍ക്കുക. തരിശുകിടന്ന ഭൂമി കുത്തകകള്‍ക്ക് പതിച്ചു കൊടുക്കാതെ, കൂറ്റന്‍ കോണ്‍ക്രീറ്റ് കാടുകളാക്കാതെ പതിനട്ടോ പതിനേഴോ ന്‍ഊറ്റാന്റീലേയോ പോലെ നെല്വയലുകളാക്കി വികസനം മുടക്കി ജനങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഇവര്‍ക്കേ കഴിയൂ.
പക്ഷെ ഇടതുപക്ഷം ഏറ്റെടുക്കുമെന്ന് നമ്മള്‍ വിചാരിച്ചതും ഇനിയും അവര്‍ ഏറ്റെടുക്കാന്‍ മടിക്കുന്നതുമായ പ്രശ്നമാണ് നമ്മുടെ സാമൂഹ്യജീവിതത്തിലുണ്ടായിട്ടുള്ള, ഞാന്‍ നേരത്തെ സൂചിപ്പിച്ചതുമായ അപചയം.നമ്മുടെ സ്ത്രീക്കളനുഭവിക്കുന്ന നിരവധി അനവ്ധി പ്രശ്നങ്ങളേക്ക്ക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചു കഴിഞ്ഞിരുന്നു.കുടുംബങ്ങളിലും പൊതുസ്ഥലങ്ങളിലും പണിസ്ഥലങ്ങളിലും അവരനുഭവിക്കുന്ന പീഡനങ്ങള്‍.ഇതിനെതിരെ പ്രതിരോധത്തിന്റേതായ ഗൌരവപൂര്‍ണമായ ഒരു സമീപനം ഇവിടെ ഉണ്ടാകുന്നില്ല എന്നതു ഖേദകരമാണ്.അവര്‍ക്കു പറയാന്‍ ഒരുപാടുണ്ടാകും.ഞങ്ങള്‍ അതു ചെയ്തില്ലെ,ഇതു ചെയ്തില്ലെ? എന്നൊക്കെ. അതു പോരാ സഹോദരങ്ങളെ, കേരളം മുഴുവന്‍ ഇളകി മറിയുന്ന മുഴുവനാളുകളൂടേയും ജീവിതത്തിലൂടെയും കടന്നു പോകുന്ന കേരളത്തെ മുഴുവന്‍ എല്ലാ തലത്തിലും മാറ്റി മറിക്കാനുതകുന്ന ഒരു വന്‍ മുന്നേറ്റത്തിന് കേരളത്തിന്റെ ഇടതുപക്ഷം തുടക്കം കുറിക്കണമെന്നാണ് ഈയുള്ളവന്റെ അഭ്യര്‍ഥന. കാരണം ഇങ്ങനെയൊരു മാറ്റത്തിനു തുടക്കം കുറിക്കാന്‍ അവര്‍ക്കേ കഴിയൂ എന്നവര്‍ മുന്‍പും കാണിച്ചു തന്നിട്ടുണ്ട്.
( എഴുതിയതൊരല്പം കൂടിപ്പോയി എന്നറിയാം,ക്ഷമിക്കണം, ഇനിയും ശ്രദ്ധിച്ചുകൊള്ളാം എന്നു മാത്രം പറയുന്നു.)

അഴിമതിയുടെ മാനങ്ങള്‍

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
അങ്ങനെ നാം ഒരു പുതുയുഗത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. അഴിമതി കാണിക്കാം, അതെത്ര ലക്ഷം കോടിയുടെതാണെങ്കിലും ധൈര്യമായി നിന്നാല്‍ മതി ആരും ഒന്നും ചെയ്യാനില്ല എന്നാണ് ഭരണപാര്‍ട്ടി തെളിയിച്ചുകൊണ്ടിരിക്കുന്നത്.എന്താണ് സംഭവിക്കുന്നതെന്നു നോക്കു, 2ജി സ്പെക്ട്രം അഴിമതി,ആദര്‍ശ് ഫ്ലാറ്റ് അഴിമതി,അതിനും മുന്‍പുള്ള കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി ഇതിലൊക്കെ ഭരണപാര്‍ട്ടി അവലംബിച്ചിരിക്കുന്ന നയം നോക്കൂ ! പാര്‍ലമെന്റില്‍ ഞങ്ങള്‍ക്കാണ് ഭൂരിപക്ഷം, നിങ്ങളെന്തു ചെയ്യും? ഇനിയും ഏതാണ്ട് ഒരു നാലുവര്‍ഷത്തോളം ഞങ്ങള്‍ ഭരിക്കാനുണ്ടാകും,അവസാനഘട്ടത്തില്‍ ഞങ്ങളെന്തെങ്കിലുമൊക്കെ ചെയ്ത് ജയിച്ചോളാം, ഈ മുഷ്കല്ലെ, ഇതല്ലെ അവര്‍ കാണിച്ചുകൊണ്ടിരിക്കുന്നത്?.
                                            മുഖ്യ പ്രതിപക്ഷമാകട്ടെ അവര്‍ക്കു ഭരിക്കാന്‍ കിട്ടിയ സംസ്ഥാനങ്ങളില്‍ അഴിമതിയില്‍ ആറാടുന്നു,ഇന്ഡ്യന്‍ ഭരണകക്ഷി അത് ചോദ്യം ചെയ്യാനുള്ള ആര്‍ജവം കാണിക്കാതിരിക്കുകയോ അവര്‍ അവരുടെ വഴിക്കും ഞങ്ങള്‍ ഞങ്ങളുടെ വഴിക്കും പരസ്പരം ഇടപെടാതെ നടക്കുന്നു.നി എന്റെ പുറം ചൊറിഞ്ഞാല്‍ ഞാന്‍ നിന്റെ പുറം ചൊറിയാം എന്ന നയം.
                                   ഇതില്‍ ഏറ്റവും ഭീതിജനകവും ദു:ഖകരവുമായ കാര്യം നമ്മുടെ മുഖ്യധാര മാധ്യമങ്ങളുടെ കാര്യമാണ്. ഇതൊന്നും ഞങ്ങള്‍ക്കൊരു പ്രശ്നമല്ലാ എന്ന അവരുടെ നാട്യത്തിന്റെ രഹസ്യം കൂടി പുറത്തായതോടെ നമ്മുടെ നാടിന്റെ ഗതി അധോഗതി എന്നു തീര്‍ച്ചപ്പെടുത്താറായി എന്നാണെനിക്കു തോന്നുന്നത്.
                             എന്നാല്‍ ഇവീടെ ഒരു ഇടിമിന്നല്‍ കണക്കെ ആഞ്ഞടിക്കേണ്ട ഇടതുപക്ഷമാകട്ടെ , ഇന്‍ഡ്യയിലാകമാനം വേരുകളില്ലാത്തതിനാല്‍ കാര്യമായി ഒന്നും ചെയ്യാനവര്‍ക്കാകുന്നുമില്ല.നമ്മുടെ ഇന്‍ഡ്യയിലെ വര്‍ത്തമാനകാലഘട്ടത്തിലെ ഏറ്റവും വലിയ ദുരന്തം ഇതാണെന്നാണ് തോന്നുന്നത്.ശക്തമായി പ്രതിഷേധിക്കുകയും എന്നാല്‍ നമ്മുടെ ബഹുഭൂരിപക്ഷത്തിലും അതെത്താതെ വരികയും ചെയ്യുക. അതാണ് നമ്മുടെയും ഇടതുപക്ഷത്തിന്റേയും ഇന്‍ഡ്യയുടേയും ദുരന്തം.