Showing posts with label സൂര്യന്‍. Show all posts
Showing posts with label സൂര്യന്‍. Show all posts

വൈകിയെത്തുന്ന വിഷു ആശംസകള്‍

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                               ന്ന് വിഷു. മലയാളിയ്ക്ക് ആഘോഷിക്കാനുള്ള ഒരു ദിവസം കൂടി.എന്തിനും ഏതിനുമൊക്കെ മലയാളിയ്ക്ക് ആഘോഷമാണല്ലോ, അത് ഓണമായാലും വേണ്ടില്ല വിഷുവുമായാലും വേണ്ടില്ല,ഹര്‍ത്താലായാലും വേണ്ടില്ല ആരെങ്കിലും മരിച്ചിട്ട് ഒഴിവു കിട്ടിയതായാലും വേണ്ടില്ല ഉടനെ ആഘോഷം തുടങ്ങുകയായി.
          നിത്യജീവിതത്തില്‍ ആഘോഷം എന്ന വാക്ക് നിയോലിബറിലസത്തിന്റെ തേര്‍‌വാഴ്ച്ചക്കിടയില്‍ ഞെരിഞ്ഞു പോയതുകൊണ്ടാകാം മലയാളി ഒരവസരം കിട്ടിയാല്‍ ഉടനെ ആഘോഷിക്കാനൊരുങ്ങുന്നത്.
         ഒരാഘൊഷം വരുമ്പോള്‍ അത് സമയത്താണോ , ഇപ്പോള്‍ ആഘോഷിക്കുന്നത് ശരിയാണോ എന്നൊന്നും ഒരു മലയാളിയും ചിന്തീക്കാറില്ല.അങ്ങു ദൂരെ പൊന്നമ്പലമേട്ടില്‍ പണ്ട് ആദിവാസികളും ഇന്ന് കെ എസ് ഇ ബി ജിവനക്കാരും പോലീസും കൂടി കൊളുത്തുന്ന വിളക്ക് കണ്ട് അത് ദൈവവിളക്കാണെന്നും പറഞ്ഞ് തുള്ളിയുറയുന്നവരില്‍ മലയാളിയും പുറകോട്ടല്ല സാക്ഷരതയില്‍ നൂറില്‍ നൂറാണെങ്കിലും.ഇതേ മനോഭാവമാണ് ആഘോഷത്തോട് ഒരു ശരാശരി മലയാളി പുലര്‍ത്തുന്നത്.അക്കൂട്ടത്തില്‍ പെടുത്താവുന്ന ഒരാഘോഷമാണ് വിഷുവും.
                 വിഷുവം (Equinox) ആണ് വിഷുവാകുന്നത്.മലയാളത്തിന്റെ പുതുവര്‍ഷാരംഭം, അശ്വതി നാളിന്റെ ആരംഭം, കൊയ്ത്തൊക്കെ കഴിഞ്ഞ് പത്തായമൊക്കെ നിറഞ്ഞ കാലം, എങ്ങും എവിടേയും സുഭിക്ഷതയുടെ കാലം, സര്‍വോപരി ഭൂമിയിലെല്ലായിടത്തും പകലും രാത്രിയും സമമായി വരുന്ന ദിവസം ആണ് നമ്മള്‍ വിഷു ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത്.അപ്പോള്‍ ആ ദിവസം - പകലും രാത്രിയും തുല്യമാകുന്ന ദിവസം മേടം ഒന്ന് അല്ലെങ്കില്‍ ഏപ്രില്‍ 14 ആണോ എന്ന് ഏതെങ്കിലും ഒരു കലണ്ടറില്‍ നോക്കൂ.മിക്കവാറും എല്ലാ കലണ്ടറിലും ഇന്ന് ഉദയാസ്ഥമനങ്ങളുടെ സമയം കൊടുത്തിട്ടുണ്ടാകും. എന്തായാലും മേടം ഒന്നിനല്ല ഈ പറയുന്ന സമരാത്രദിനം. അതുകൊണ്ടുതന്നെ ഇന്ന് വിഷുവായി ആഘോഷിക്കുന്നത് ശരിയല്ലല്ലോ? ഇനി എന്തുകൊണ്ടിത് സംഭവിക്കുന്നു എന്ന് നോക്കാം.
               ആകാശത്തെ ഭൂമിയെ പൊതിഞ്ഞിരിക്കുന്ന ഒരു ഗോളമായി സങ്കല്‍പ്പിക്കുന്നു.ഈ ഗോളത്തിനാണ് ഖഗോളം എന്ന് പറയുന്നത്.ഈ ഖഗോളത്തില്‍ കിഴക്കു പടിഞ്ഞാറായി ഭൂമധ്യരേഖയ്ക്കു സമാന്തരമായി വരയ്ക്കുന്ന ഒരു രേഖ സങ്കല്‍പ്പിക്കുക.ഈ രേഖയെ ഖഗോളമധ്യരേഖ എന്ന് വിളിയ്ക്കും.ഇനി വേറൊന്നുള്ളത് ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവാണ്.ലംബത്തില്‍ നിന്നും 231/2 ഡിഗ്രി ചെരിഞ്ഞതാണ്.അതായത് ഖഗോള മധ്യരേഖയും ഭൂമിയുടെ യഥാര്‍ത്ഥ മധ്യരേഖയും തമ്മില്‍ 231/2 ഡിഗ്രിയുടെ ചെരിവുണ്ട് എന്നര്‍ത്ഥം.അതുകൊണ്ട് ഈ രണ്ടുരേഖകളും രണ്ടിടത്ത് പരസ്പരം മുറിച്ചുകടക്കുന്നു.ഈ പോയിന്റുകളാണ് വിഷുവങ്ങള്‍.ആദ്യത്തേത് പൂര്‍വവിഷുവവും - വസന്തവിഷുവം(Vernal Equinox) എന്നും രണ്ടാമത്തേതിനെ ഉത്തരവിഷുവം ,തുലാവിഷുവം(Autumnal Equinox) എന്നും വിളിക്കും. ചിത്രം നോക്കുക.

ചിത്രത്തില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കുന്ന വസ്തുത പൂര്‍വവിഷുവത്തില്‍ കൃത്യം വിഷുവത്തിലുദിക്കുന്ന സൂര്യന്‍ പിറ്റേന്ന് ഒരല്‍പ്പം വടക്കുമാറി ഉദിക്കും(അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്നതായി ഭൂമധ്യരേഖയോടടുത്തുനില്‍ക്കുന്ന നമുക്ക് തോന്നും.)പിറ്റേന്ന് ഒരല്‍പ്പം കൂടി വടക്കുമാറി അങ്ങനെ മാറി മാറി 231/2 ഡിഗ്രി എത്തുന്നതുവരെ വടക്കോട്ട് മാറും.നാമതിനെ ഉത്തരായനം എന്ന് വിളിക്കും.231/2 ഡിഗ്രി സൂര്യന്‍ വടക്കോട്ട് മാറിക്കഴിഞ്ഞാല്‍ പിറ്റേന്ന് മുതല്‍ തെക്കോട്ട് നീങ്ങാന്‍ തുടങ്ങും സൂര്യന്‍.ഈ തെക്കോട്ട് നീങ്ങലിനെ നാം ദക്ഷിണായനം എന്നു വിളിക്കും.ഇത് തെക്കോട്ട് നിങ്ങി നീങ്ങി വിഷുവത്തിലെത്തി അത് മുറിച്ച് വീണ്ടും തെക്കോട്ട് നീങ്ങി 231/2 ഡിഗ്രി വരെ ദക്ഷിണായനം തുടരും.മാക്സിമത്തിലെത്തിയാല്‍ വീണ്ടും സൂര്യന്‍ ഉത്തരായനം തുടങ്ങും .അതുകൊണ്ട് വര്‍ഷത്തില്‍ രണ്ടേ രണ്ടു ദിവസം മാത്രമേ സൂര്യന്‍ മധ്യത്തിലുദിച്ച് പകലും രാത്രിയും തുല്യമാക്കുകയുള്ളു എന്നര്‍ത്ഥം.ഉത്തരായനകാലത്ത് സൂര്യന്‍ ഉത്തര അര്‍ത്ഥഗോളത്തിലായതിനാല്‍ അവിടെ ചൂട് കൂടുകയും പകല്‍ കൂടുകയും രാത്രി ചുരുങ്ങുകയും ചെയ്യും.ദക്ഷിണായനകാലത്ത് തിരിച്ചും.
             ഇനി അടുത്ത കാര്യത്തിലേയ്ക്ക് പോകാം.ഭൂമി അതീവവേഗതയോടെ കറങ്ങിക്കൊണ്ടിരിക്കുകയാണ്.മണിക്കൂറില്‍ 1600കിലോമീറ്റര്‍ വേഗതയില്‍ മധ്യരേഖാപ്രദേശം കറങ്ങിക്കൊണ്ടിരിക്കുകയാണ്.കൊച്ചുപിള്ളേരുടെ പമ്പരം കണ്ടിട്ടില്ലേ അതുപോലെ തന്നെ.ആ പമ്പരം കറങ്ങുമ്പോള്‍ അതിന്റെ അച്ചുതണ്ട് നിന്ന് ആടുന്നത് കണ്ടിട്ടില്ലേ?അപ്പോള്‍ അതിലുമെത്രയോ വേഗതയില്‍ കറങ്ങുന്ന ഭുംമയുറ്റെ കാര്യമോ? സത്യത്തില്‍ ഭൂമിയുടെ അച്ചുതണ്ടിനും അതുപോലെ ഒരു ചലനമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടൂണ്ട്.പുരസ്സരണം (Precession) എന്നാണിതിനു  പെര്.ഭൂമിയുടെ അച്ചുതണ്ട് കാലത്തിലൂടെ 26,000 വര്‍ഷം കൊണ്ട് ഒരു വൃത്തം പൂര്‍ത്തിയാക്കും,അതായത് 72 വര്‍ഷം കൂടുമ്പോള്‍ ഭുമിയുടെ അച്ചുതണ്ട് ഒരു ഡിഗ്രി പിന്നോക്കം നീങ്ങുന്നു.
           അപ്പോള്‍ അതാണ് കാര്യം.മേടമാസം ഒന്നിന് അശ്വതി നക്ഷത്രഗണത്തിന്റെ ആദ്യം വരുന്ന സമരാത്രദിനത്തിന്റന്ന് പുതുവര്‍ഷം ആരംഭിക്കുകയും അതിന്റെ ഓര്‍മ്മയ്ക്കായി വിഷു ആഘോഷം തുടങ്ങിവയ്ക്കുകയും ചെയ്തു പഴയകാല ഭാവനാസമ്പന്നരായ ജ്യോതിഷികള്‍. എന്നാല്‍ പുരസ്സരനത്തിന്റെ ഫലമായി ഈ സമരാത്രദിനം മീനമാസം 7‌)0 തീയതിയിലേയ്ക്ക് മാറിയിരിക്കുന്നു. ഈ വിവരം നമ്മുടെ സമകാലീനജ്യോതിഷികള്‍ക്കരിയാമെങ്കിലും അവരത് സൌകര്യപുര്‍വം മറച്ചുവൈക്കുന്നു.കാരണം ഇതവരംഗീകരിച്ചതായി ഭാവിച്ചാല്‍ വേറെ പലതും അവര്‍ അംഗീകരിക്കേണ്ടിവരും, അത് ജ്യോത്സ്യത്തിന്റെ അടിവെരറുക്കും.ഇതറിയാവുന്നവരായതിനാല്‍ വിഷുവിനു വന്നിരിക്കുന്ന മാറ്റം അവര്‍ മറച്ചുവൈക്കുന്നു. എന്നാല്‍ പ്രകൃതി ഈ മാറ്റം മനസ്സിലാക്കുന്നുവേന്നതിന്റെ തെളിവാണ് നേരത്തേ പൂക്കുന്നു എന്ന് നാം കുറ്റപ്പെടുത്തുന്ന കൊന്നപ്പൂക്കള്‍.
               നോക്കൂ കാലത്തിലും പ്രകൃതിയിലും വരുന്ന മാറ്റത്തെ അംഗീകരിക്കാത്തവരായിപ്പോലും നാം മാറിയിരിക്കുന്നു.കണ്ടാല്‍ പഠിക്കാത്തവരായി നാം മാറിയിരിക്കുന്നു, കൊണ്ടാലും പഠിക്കാന്‍ നാം കൂട്ടാക്കുന്നില്ല എന്നതിനു സാക്ഷിയാണ് പ്രകൃതിയില്‍ വന്ന ഈ മാറ്റം.
        ഒരു കൂട്ടര്‍ അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ ജനങ്ങളില്‍ നിന്നുംമ്പലതും മറച്ചുവൈക്കുമ്പോള്‍ ജനങ്ങള്‍ അവരുടെ കാര്യഗ്രഹണശേഷി ഇക്കാര്യത്തിലല്ല ഒരു കാര്യത്തില്‍ പോലും വ്ഇനിയോഗിക്കുന്നില്ല എന്നത് ഭാവിയില്‍ സര്‍വനാശത്തിനിടയാക്കാനാണ് സാധ്യത.
               

ബി നിലവറയും ജ്യോത്സ്യന്മാരും മഹാരാജാവും

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
അങ്ങനെ അവസാനം തമ്പുരാന്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു, ബി നിലവറ തുറക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട്.ആദ്യം അങ്ങേര്‍ ആഭരണങ്ങള്‍ പുറത്തെടുത്ത് ഫോട്ടോ എടുത്ത് വൈക്കാനാണ് തുടങ്ങിയത്.അന്നേരം അത് പബ്ലിക്കായി വേണമെന്ന് പറഞ്ഞ് മറ്റൊരാള്‍ കേസ് കൊടുത്തു.സുപ്രീം കോടതി അത് അനുവദിക്കുകയും ചെയ്തു.അങ്ങനെ ബി നിലവറയൊഴിച്ച് ബാക്കിയെല്ലാം പൊടിതട്ടിക്കുടഞ്ഞെടുത്ത് എണ്ണിക്കണക്കാക്കാക്കി വച്ചു.പ്രശ്നവിധിപ്രകാരമല്ലെങ്കിലും സുപ്രീം കോടതിയില്‍ കേസിനു പോയവന്‍ വടിയായി.എന്നാല്‍ ഭാഗ്യത്തിനന്ന് പ്രശ്നക്കാര്‍ എത്തിയിരുന്നില്ല.അതിനാല്‍ ആ മരണം ദൈവശാപത്താലെന്ന് വിധി വന്നില്ല.(ദൈവം കാത്തു.) അതൊഴിച്ച് ബാക്കിയെല്ലാം പ്രശ്നകാരന്മാര്‍ പറഞ്ഞു.അമ്പലത്തില്‍ കാര്യങ്ങളൊക്കെ അലമ്പായിട്ടാണ് നടക്കുന്നത്(സംശയമില്ലാതെ ആര്‍ക്കും പറയാവുന്ന കാര്യം),ആര്‍ക്കും ശുദ്ധിയും വൃത്തിയുമില്ല( അതു പറയാനും വലിയ ജ്യോതിഷമൊന്നും വേണ്ട).പിന്നീട് കാര്യങ്ങള്‍ നിലവറ പ്രശ്നത്തിലേക്ക് കടന്നു.സുപ്രീം കോടതിയല്ല അതിനപ്പുറത്തെ കോടതിയായാലും അമ്പലത്തെ തൊട്ടു കളിക്കരുതെന്ന് പറഞ്ഞു.പിന്നെയാണോര്‍ത്തത്, സുപ്രീം കോടതിക്കെതിരെ എന്തു ചെയ്യാന്‍ പറ്റും?.അതുകൊണ്ട് പതുക്കെ റൂട്ടൊന്നു മാറ്റി.ബി നിലവറ തുറക്കരുത്.തുറന്നാല്‍ തുറന്നവന്‍ തട്ടിപോകും.നിധിയുടെ മൂല്യം കണക്കാക്കരുത്.അവരും തട്ടിപ്പോകും.അപ്പോഴാണോര്‍ത്തത് കേരള മന്ത്രിസഭ നൂല്‍പ്പാലത്തിലൂടെയാണല്ലോ പോകുന്നത്.അതാണെങ്കില്‍ ദൈവവിശ്വാസികളുടേയും.എന്നാല്‍ ആ വഴിക്കും ഒന്ന് ശ്രമിച്ചു നോക്കാം എന്നുവച്ച് ഒരു തട്ട് അങ്ങോട്ടും.നാടിനും നാട്ടാര്‍ക്കും ആപത്ത്.( തങ്ങള്‍ ജീവിക്കുന്നത് നരകത്തിലായതിനാല്‍ ഇനിയും നരകത്തിലയക്കുമെന്ന് തമാശ പറയരുതെന്ന് പഴയ കഥ ഓര്‍ത്ത് നാട്ടുകാര്‍.) നാടിന്റെ ഭരണം തന്നെ മാറിപ്പോകും എന്ന് പ്രശ്നക്കാര്‍.അത് പെട്ടെന്നു തന്നെ എത്തേണ്ടിടത്ത് എത്തുകയും ചെയ്തു.ജനങ്ങളെ മാനിക്കുമെന്നും പ്രശ്നവിധി പഠിക്കട്ടെയെന്നും നമ്മുടെ മുഖ്യമന്ത്രി.പക്ഷെ പെട്ടെന്നദ്ദേഹം വായടച്ചുകളഞ്ഞു.അതോടെ ആ വഴിയും ചീറ്റി എന്നു തന്നെയല്ല ആനന്ദബോസിന്റെ നേതൃത്വത്തിലുള്ള മൂല്യനിര്‍ണ്ണയകമ്മിറ്റി പരിപാടിയുമായി മുന്നോട്ട് പോകുകയും സുപ്രീം കോടതി അതിനനുവദിക്കുകയും ചെയ്തതോടെ പ്രശ്നവിധിക്കാര്‍ തലയില്‍ മുണ്ടിട്ട് മടങ്ങുകയും ചെയ്തു.അങ്ങനെയാണ് മഹാരാജാവ് തന്റെ കാര്യസാദ്ധ്യത്തിനായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ ഇടയായത്.
                   ഏതായാലും ശബരിമലയില്‍ പരപ്പനങ്ങാടി കണ്ടെത്തിയതും പറഞ്ഞതും കേട്ടതും ഫോണ്‍ ഡ്രൈവറുടെ കയ്യില്‍ കൊടുത്തിട്ട് ഊണു കഴിക്കാന്‍ പോയതുപോലത്തെ അബദ്ധങ്ങള്‍ ഇത്തവണ പറ്റാഞ്ഞതുകൊണ്ടും തിരുവനന്തപുരത്തെ പ്രശ്നവിധി കത്തിക്കയറിയില്ല. തന്നേയുമല്ല പഴയ പരപ്പനങ്ങാടി പ്രശ്നത്തില്‍ കോടതി തെളിവുകള്‍ പത്രത്തില്‍ വന്നതു വായിച്ചു മനസ്സിലാക്കിയ ജനം ഒരു പരിധി വരെ പ്രശ്നത്തിലിടപെടാതെ മാറി നില്‍ക്കുകയും ചെയ്തതും ഈ പ്രശ്നം വളരെ പെട്ടെന്ന് കത്തിത്തീര്‍ന്നു.ഇതിനേക്കുറിച്ചഭിപ്രായം പറഞ്ഞ രണ്ടോ മൂന്നോ രാഷ്ട്രീയ നേതാക്കളേയുള്ളൂ.1.ഉമ്മന്‍ ചാണ്ടി.അദ്ദേഹം പറഞ്ഞത് പ്രശ്നവിധിയെ മാനിക്കും എന്ന ഒരു ചാണ്ടല്‍ പ്രസ്താവന മാത്രമാണ്.2.വി.എസ്.അദ്ദേഹം പ്രശ്നവിധിക്കെതിരെ ആഞ്ഞടിച്ചു.ഇത് രാജകുടുംബവും പ്രശ്നക്കാരുമായുള്ള ഒത്തുകളിയാണെന്ന് സ്വതസിദ്ധമായ ഭാഷയില്‍ അദ്ദേഹം പ്രതികരിച്ചു. 3. പിന്നീട് മാര്‍ക്സിസ്റ്റു പാര്‍ട്ടി സെക്രട്ടറി പിണറായിയും കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി ടീച്ചറും പ്രശ്നവിധിക്കെതിരെ പ്രതികരിച്ചു.
               അങ്ങനെ ആ കൊടുംകാറ്റും ചായക്കോപ്പയിലൊതുങ്ങിപ്പോയി.ഞാനിവിടെ തുനിയുന്നത് ജ്യോതിഷം എന്ന ശാസ്ത്രത്തെ(?) എനിക്കറിയാവുന്ന രീതിയില്‍ ഒന്നു വിശകലനം ചെയ്യാനാണ്.ഇതിനോട് യോജിക്കുന്നവരും അല്ലാത്തവരുമുണ്ടാകാം.എല്ലാവരും വിചാരിച്ചാല്‍ ഇതൊരു തുറന്ന ചര്‍ച്ചാ വേദിയാക്കി മുന്നേറാം.
                              മനുഷ്യനുണ്ടായ കാലം മുതല്‍ അല്ലെങ്കില്‍ അവനൊരല്‍പ്പം വിശ്രമസമയം കിട്ടിത്തുടങ്ങിയ കാലം മുതല്‍ തന്നെ ആകാശത്തുകാണുന്ന അല്‍ഭുതങ്ങളില്‍ വിസ്മയം കൂറിയതായി കാണുന്നു.പകല്‍ കത്തിജ്വലിച്ച സൂര്യന്‍ അന്തിയാവുമ്പോള്‍ കത്തിക്കരിഞ്ഞ് അസ്തമനക്കടലില്‍ താഴുന്നതും, രാത്രി മനോഹരിയായ ചന്ദ്രികയും  താരകളും നൃത്തമാടുന്ന ആ നീലാകാശവും പിന്നെ പിന്നെ കിഴക്കേ ചെരുവില്‍, തലേന്ന് പിണ്‍‌ടം വച്ച് പടിയിറക്കിയ സൂര്യന്‍ പതുക്കെ ഉദിച്ചുയരുന്നതും മനുഷ്യനെ അല്‍ഭുതപ്പെടുത്തഇയിരുന്നു.അന്നത്തെ ഭാവനക്കനുസരിച്ച് അവര്‍ പല നിഗമനങ്ങളിലും എത്തുകയും സാഹിത്യസൃഷ്ടികള്‍ നടത്തുകയും ചെയ്തിരുന്നു. പിന്നെ പിന്നെ അവര്‍ മറ്റൊരു സത്യം കണ്ടെത്തി, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം താനധിവസിക്കുന്ന ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നെന്ന്.എന്നു വച്ചാല്‍ ഈ പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്നവര്‍ കണ്ടെത്തി, അവരുടെ നിരീക്ഷണങ്ങളില്‍നിന്ന്.( ഇന്നും മനസ്സുവച്ചാല്‍, ഒന്നു നിരീക്ഷിച്ചാല്‍ താരങ്ങള്‍ ഭൂമിക്കുചുറ്റും കറങ്ങുന്നതു നമുക്ക് കാണാന്‍ കഴിയും.) എന്നാല്‍ ഈ ചുറ്റിത്തിരിയല്‍ ഭൂമിയുടെ കറക്കവും ഭ്രമണവും മൂലമായിരുന്നെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.അല്ലെങ്കില്‍ അത്രയും വലിയ ഒരു ഞ്നാനത്തിന്റെ ആവശ്യം അവര്‍ക്കുണ്ടായിരുന്നില്ല.അതുകൊണ്ടുതന്നെ മേല്‍പ്പറഞ്ഞ പ്രപഞ്ചവിജ്നാനവുമായി ജനം സുഖമായി ജീവിച്ചു.എന്തായിരുന്നു ആ പ്രപഞ്ചവിജ്നാനം? ഭൂമിയാണ് നമുക്ക് കാണാനാകുന്ന പ്രപഞ്ചത്തിന്റെ കേന്ദ്രം.ബാക്കിയുള്ളതെല്ലാം ഭൂമിയെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു.അതുകൊണ്ട് മനുഷ്യജന്മമാണ് ശ്രേഷ്ഠം, ആ ജന്മം നല്‍കിയ ഈശ്വരനെ വാഴ്ത്തുക.ഏതാണ്ടിങ്ങനെയാണ് അന്നത്തെ ആകാശസാസ്ത്രം പുരോഗമിച്ചത്.അന്നത്തെ ജീവിതത്തിനതു മതിയായിരുന്നു.അപ്പോഴും നക്ഷത്രങ്ങളെക്കൊണ്ട് ദീക്കറിയുക, സമയമറിയുക എന്നീ ഏകദേശ ഉപയോഗങ്ങളുമുണ്ടായിരുന്നു.ഭാരതം,ഗ്രീക്ക്,ചൈന,ഈജിപ്ത്,മൊസൊപ്പൊട്ടോമിയ( ഇന്നത്തെ ഇറാക്കിനെ ഭൂരിഭാഗവും കൂടിയത്) എന്നീ പ്രദേശങ്ങളായിരുന്നു ജ്യോതിശാസ്ത്രത്തില്‍ മികച്ചുനിന്നത്.എന്നാല്‍ ജ്യോതിഷം അന്ന് പ്രചാരത്തില്‍ വന്നതേയില്ല.തന്നേയുമല്ല നക്ഷത്രങ്ങളും ഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം അന്നുണ്ടായിരുന്നുമില്ല.