കേരളമടക്കം 5 സംസ്ഥാനങ്ങളില്‍ ഇലക്ക്ഷന്‍ പ്രഖ്യാപിച്ച സമയം.രാഷ്ട്രീയമായും കാര്യങ്ങളുടെ മാറിമറിയല്‍ കൊണ്ടും മറ്റും ഇന്‍ഡ്യ തിളച്ചുനില്‍ക്കുന്ന സമയം.ഇങ്ങനെയൊരു സന്ദര്‍ഭമായിട്ടും ഞാന്‍ തിരഞ്ഞെടുത്ത വിഷയം വെറും ഒരു നോവലിനെക്കുറിച്ചാണ്,അതും 1899 ല്‍ ജനിച്ച് 1961 ല്‍ ആത്മഹത്യ ചെയ്ത സാഹിത്യകാരന്റെ,1952 ല്‍ പ്രസിദ്ധീകരിക്കുകയും 1954 ല്‍ നോബല്‍ സമ്മാനം കിട്ടുകയും ചെയ്ത ആ നോവലിനെക്കുറിച്ച്.
പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വെറും നോവല്‍ മാത്രമല്ല, പിന്നയോ എന്റെ ജീവിതത്തിന്റെ ഒരു റീ ചാര്‍ജര്‍ കൂടിയാണ്. വര്‍ഷങ്ങളായി ഞാനീ പുസ്തകം എന്റെ കൂടെ കൊണ്ടു നടക്കുന്നു, ഞാന്‍ പോകുന്നിടത്തൊക്കെ ഈ പുസ്തകവും ഞാന്‍ കൊണ്ടുപോകാറുണ്ട്.എന്നിട്ട് എനിക്കെപ്പോഴെങ്കിലും മാനസികമായി തളര്‍ച്ച തോന്നുമ്പോള്‍ ഞാനീ പുസ്തകം എടുക്കും, കുറച്ചു വായിച്ചു കഴിയുമ്പോഴേക്കും ഞാനെന്റെ വിഷമങ്ങളൊക്കെ മറന്ന് ഉന്മേഷവാനാകും.ഇത്രയും അല്‍ഭുതകരമായ ശക്തിയാണ് ഞാനീ പുസ്തകത്തില്‍ കാണുന്നത്.
പലര്‍ക്കും ഇപ്പോള്‍ പുസ്തകത്തിന്റെ പേര് മനസ്സിലായിട്ടുണ്ടാകും, അതേ നിങ്ങള്‍ ഊഹിച്ചതു തന്നെ - ഏണസ്റ്റ് ഹെമിങ്ങ് വേ യുടെ കിഴവനും കടലും എന്ന പുസ്തകം തന്നെ.(The Old Man and the Sea by Ernest Hemingway).പറഞ്ഞുവരുമ്പോള്‍ ഇതൊരു ചെറിയ പുസ്തകമാണ്,അന്‍പതോ അറുപതോ പേജുകള്‍ മാത്രം.എന്നാല്‍ ഇതില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങള്‍ ഉയര്‍ത്തിവിടുന്ന കൊടുങ്കാറ്റോ ഈ പ്രപഞ്ചമെങ്ങും ചീറിയടിക്കുന്നതും.(ഇതുപോലെ അല്‍ഭുതകരമായ മറ്റൊരു പുസ്തകം ഞാന്‍ കണ്ടിട്ടുള്ളത് ഒരു ബാലസാഹിത്യമാണ്, എസ്.ശിവദാസ് എഴുതിയ ശാസ്ത്ര സാഹിത്യ പരിഷത് പ്രസിദ്ധീകരിച്ച “വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം”.അതൊരു മഹത്തായ പുസ്തകം തന്നെയാണ്,ഈ പോസ്റ്റ് വായിക്കുന്നവരെല്ലാം ആ പുസ്തകം ഓരോ കോപി വാങ്ങി യു.പി ക്ലാസില്‍ പഠിക്കുന്ന മക്കള്‍ക്കൊ കൊച്ചുകുട്ടികള്‍ക്കോ സമ്മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.)
കിഴവനും കടലും അങ്ങനെ സദാചാരപരമോ ഗുണപാഠം നിറഞ്ഞതോ ആയ കഥയൊന്നുമല്ല.പുസ്തകം വായിക്കാത്തവര്‍ക്കായി ഞാനൊരു ചെറിയ സൂചന കഥയെക്കുറിച്ച് തരാം.സാന്തിയാഗോ - അതാണ് കഥാനായകന്‍.75 വയസ്സിനു മുകളിലുള്ള അയാളുടെ പണി ചെറിയൊരു പായ്‌വഞ്ചിയില്‍ കയറി കടലില്‍ പോയി മറ്റുള്ളവരെപ്പോലെ മീന്‍ പിടിക്കുക എന്നതാണ്.പക്ഷെ ദൌര്‍ഭാഗ്യവാനായ അയാള്‍ക്ക് കഴിഞ്ഞ എഴുപതിലേറെ ദിവസങ്ങളായി ഒരു കൊച്ചുമീന്‍ പോലും കിട്ടുന്നില്ല.അതുകൊണ്ടുതന്നെ അയാളുടെ കൂടെയുണ്ടായിരുന്ന അസിസ്റ്റന്റായ പയ്യനെ രണ്ടാഴ്ചക്കൂള്ളില്‍തന്നെ പിന്‍ വലിക്കപ്പെട്ടു.എങ്കിലും അവന്റെ കനിവിലാണ് ഭാര്യയും കുടുംബവുമൊന്നുമില്ലാത്ത അയാളുടെ ജീവിതം.അങ്ങനെ ആ ദിവസവും അയാള്‍ വെളുപ്പിനെ മീന്‍ പിടിക്കാനായി പുറപ്പെട്ടു.വഞ്ചി തുഴഞ്ഞ് തുഴഞ്ഞ് 300 ആള്‍ താഴ്ചയെത്തിയപ്പോള്‍ അയാള്‍ ചൂണ്ടയിട്ടു.ഭാഗ്യത്തിന് അയാളുടെ ചൂണ്ടയിലൊരു മീന്‍ കൊത്തുന്നു,മുന്നൂറാള്‍താഴ്ചയില്‍.ചൂണ്ട വലിക്കാന്‍ നോക്കിയപ്പോള്‍ മീന്‍ അതിശക്തമായി പിടിച്ചു നിന്നു.അപ്പോളയാള്‍ മറ്റേതൊരു മീന്‍ പിടിത്തകാരനേയും പോലെ ചൂണ്ട വിട്ടു കൊടുത്തു.മീന്‍ ചൂണ്ടയും അതുവഴി വള്ളവും വലിച്ച് മൂന്ന് ദിവസം സഞ്ചരിച്ചു.മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് മീന്‍ പൊങ്ങി വന്നപ്പോള്‍ സാന്തിയാഗോ അല്‍ഭുതം കൊണ്ട് വായ് പൊളിച്ചു പോയി,അയാളുടെ വള്ളത്തേക്കാള്‍ വലിയ മീന്‍.പിന്നെ മീനുമായി അതിശക്തമായ പോരാട്ടം.അങ്ങനെ മീനെ കീഴടക്കി കടലില്‍ വഞ്ചിക്കു പുറത്ത് വഞ്ചിയോട് ചേര്‍ത്ത് കെട്ടി തിരിച്ച് കടലിലേക്ക് തുഴച്ചില്‍.ചത്ത മീനിനില്‍ നിന്നുംകടലിലേക്ക് പരന്ന രക്തഗന്ധമേറ്റ് അങ്ങ് അകലേ നിന്ന് സ്രാവുകള്‍ വന്ന് ആ മീനിനെ കാര്‍ന്ന് കാര്‍ന്ന് തിന്നാന്‍ തുടങ്ങി.അയാള്‍ കയ്യില്‍ കിട്ടിയതൊക്കെയെടുത്ത് സ്രാവുകളെ ആക്രമിക്കാന്‍ തുടങ്ങി.അങ്ങനെ അയാള്‍ കരക്കടുത്തപ്പോള്‍ ആ ഗ്രാമം മുഴുവന്‍ കടല്‍ക്കരയില്‍ അയാളെക്കാത്തുണ്ടായിരുന്നു. ആ ഗ്രാമത്തിലാരും ഇത്ര വലിയ മീന്‍ പിടിച്ചിട്ടില്ലെന്നാണ് മീനിന്റെ ബാക്കിയായ എല്ലുകണ്ട് ഗ്രാമവാസികള്‍ അവകാശപ്പെട്ടത്.
ഇത്രയേയുള്ളു കഥ.വളരെ ചെറിയ കഥ വലിയ വളച്ചുകെട്ടൊന്നുമില്ലാതെ സരളമായി നേരെ പറഞ്ഞിരിക്കുന്നു. ഞാനൊരു നിരൂപകനൊന്നുമല്ല.എന്നാല്‍ ഈ നോവല്‍ എന്തുകൊണ്ടെന്നെ ആകര്‍ഷിക്കുകയും എന്നെ ആവേശഭരിതനാക്കുകയും ചെയ്യുന്നു എന്നു മാത്രം പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഒന്നാമതായി സാന്തിയാഗോ എന്ന കഥാനായകന്‍ 70 - 75 വയസ്സായ ഒരു വയോവൃദ്ധനാണ്.നമ്മുടെ നാട്ടിലൊക്കെ, പണിയൊക്കെ കഴിഞ്ഞ് പണിയെടുക്കാന്‍ മേലാതായി കട്ടിലേല്‍ കയറുന്ന സമയം.ഈ സമയത്തും നമ്മുടെ വൃദ്ധന്‍ അദ്ധ്വാനശീലനാണ്.പക്ഷെ അത് കുടുംബവും സംരക്ഷിക്കാനാളുമില്ലാഞ്ഞിട്ടല്ല സ്വന്തം ഇഷ്ടപ്രകാരമാണെന്നതിന് തെളിവുകള്‍ നോവലില്‍തന്നെയുണ്ട്.വൃദ്ധന്റെ മാനസികനില മനസിലാക്കാന്‍ അങ്ങേര് ദിവസവും കാണുന്ന സ്വപ്നം മാത്രം മതി.ഹെമിംഗ് വേ പറയുന്നു:-അല്പസമയത്തിനകം അയാളുറങ്ങി.അപ്പോള്‍ അയാള്‍ തന്റെ ശൈശവങ്ങളിലെ ആഫ്രിക്കയെ സ്വപ്നം കണ്ടു.സ്വര്‍ണാഭവും ധവളാഭവുമായ കടല്‍ത്തീരങ്ങള്‍.കണ്ണുകളെ നോവിക്കും വിധത്തില്‍ വെണ്മ മുറ്റിയ ഉയരം കൂടിയ മുനമ്പുകള്‍.തവിട്ടുനിറം പൂണ്ട് ഗംഭീരങ്ങളായ കുന്നുകള്‍. ഈയിടെ എല്ലാ രാത്രികളിലും ആ കടല്‍ത്തീരങ്ങളിലൂടെ അയാള്‍ ജീവിക്കുകയായിരുന്നു.തന്റെ സ്വപ്നങ്ങളില്‍ തിരമാലകള്‍ ഗര്‍ജിക്കുന്നതയാള്‍ കേട്ടു.തിരമാലകളെ ഭേദിച്ചുകൊണ്ട് ആ പ്രദേശത്തെ തോണികള്‍ തുഴഞ്ഞു പോയി.ഡെക്കിലെ ടാറിന്റെ മണം ഉറക്കത്തിലയാള്‍ അനുഭവിച്ചു.പ്രഭാതത്തില്‍ കരക്കാറ്റ് ആഫ്രിക്കയുടെ മണം കൊണ്ടുവന്നു,അതയാള്‍ തീവ്രതയോടെ ഉള്‍ക്കൊണ്ടു.(വിവര്‍ത്തനംകടാങ്കോട് പ്രഭാകരന്‍,പ്രസാധനം നിശാഗന്ധി.)ഞാന്‍ വായിച്ച മറ്റൊരു പുസ്തകത്തില്‍ ആഫ്രിക്കന്‍ തീരത്ത് പൂച്ചക്കുട്ടികളെപ്പോലെ സിംഹക്കുട്ടികള്‍ കെട്ടിമറിഞ്ഞ് കളിക്കുന്നതയാള്‍ കാണുന്നുണ്ട്.നോക്കൂ, സ്വന്തം ഭാര്യയേയോ മക്കളേയൊ നാട്ടുകാരേയൊ ഒക്കെ സ്വപ്നം കാണുന്നതിനു പകരം അയാള്‍ കാണുന്നത് ചെറുപ്പത്തിലയാള്‍ ചെയ്ത വീരകൃത്യങ്ങളാണ്, പായ് വഞ്ചിയേറി തുഴഞ്ഞ് ആഫ്രിക്കന്‍ വന്‍ കരയുടെ തീരത്തു ചെല്ലുക,അവിടത്തെ കാര്യങ്ങള്‍ കാണുക,ഇതൊക്കെ.
പോരാഞ്ഞതിന് അന്നത്തെ കടല്‍ക്കാറ്റിന്റെയും കരക്കാറ്റിന്റേയും മണമെല്ലാം ഇന്നുമയാള്‍ അനുഭവിക്കുന്നു എന്നു പറഞ്ഞാല്‍ ഈ 75 -)0 വയസ്സിലും സാഹസീകനാകാന്‍ അയാള്‍ കൊതിക്കുന്നു എന്നര്‍ത്ഥം.( കൂട്ടത്തില്‍ പറയട്ടെ, ആക്കാലത്തെ ഏതൊരു മനുഷ്യനേക്കാളും സാഹസീകനായി ആണ് നോവലിസ്റ്റ് ഹെമിംഗ് വെ ജീവിച്ചത്.)
ഇനി നോക്കു കഴിഞ്ഞ 84 ദിവസങ്ങളായി അയാള്‍ വെറും കയ്യോടെയാണ് തിരിച്ചുവന്നിരിക്കുന്നത്, ഒരു പൊടിമീന്‍ പോലും പിടിക്കാന്‍ കഴിയാതെ.എന്നിട്ടുമയാള്‍ ഹതാശനാകുന്നില്ല.ഒരിക്കല്‍ പോലും മടുപ്പയാള്‍ പ്രകടിപ്പിക്കുന്നില്ല, തന്നേയുമല്ല ഓരോ ദിവസം കഴിയുംതോറും ഉത്സാഹം അയാള്‍ക്ക് ഏറിയേറിവരികയാണ് താനും.നോക്കു ഈ മനുഷ്യനെ ഞാന്‍ ഒരു റോള്‍ മോഡലാക്കിയില്ലെങ്കിലേ അല്‍ഭുതപ്പെടേണ്ടതൊള്ളു.ജീവിതത്തോടുള്ള അഭിനിവേശം,അതും ചുമ്മാതല്ല, ചെയ്യാനുള്ളത് അങ്ങേയറ്റംവരെ ചെയ്തുകൊണ്ട് ജീവിതത്തെ ജീവിച്ചു തീര്‍ക്കാനുള്ള അഭിനിവേശം അയാള്‍ കാണിക്കുന്നതു കണ്ടോ.അയാള്‍ക്ക് ഭക്ഷണം വെറുതെ കൊടുത്ത മാര്‍ട്ടിന്‍ മുതലാളിക്ക് അയാള്‍ പിടിക്കുന്ന മീനിന്റെ വയറിന്റെ വലിയ ഭാഗം നല്‍കണമെന്ന് വൃദ്ധന്‍ പറയുമ്പോള്‍ അയാളെ ഭരിക്കുന്ന ആ ആത്മവിശ്വാസം അനുകരണീയമല്ലേ.തന്നേയുമല്ല പയ്യനുമായുള്ള സംസാരത്തില്‍ വൃദ്ധന്‍ ആത്മവിശ്വാസം സ്പുരിക്കുന്ന വിധത്തില്‍ പറയുന്നതു കണ്ടോ എണ്‍പത്തിയഞ്ച് എന്റെ ഭാഗ്യനമ്പറാണെന്ന്.
ഇനി കടലില്‍ പോയി അയാളുടെ ചൂണ്ടയില്‍ ഒരു മീന്‍ കൊത്തുന്നു, അതയാളെ വലിച്ചുകൊണ്ട് മൂന്നു ദിവസം കടലിലൂടെ ഊളിയിട്ട് പായുന്നു. അയാള്‍ക്ക് വേണമെങ്കില്‍ ആ ചൂണ്ട അറുത്തു മുറിച്ചാല്‍ മതിയായിരുന്നു, ഈ കുരിശില്‍ നിന്നെല്ലാം രക്ഷപെടാന്‍.എന്നാല്‍ അയാളതാഗ്രഹിച്ചില്ല.എപ്പോഴും റിസ്ക് എടുക്കാന്‍ തന്നെ അയാളാഗ്രഹിക്കുന്നു, വെല്ലുവിളികളെ നേരിടാന്‍ അങ്ങനെ ജീവിതം ഒരു പുതിയ ചാലിലൂടെ - ഇതു വരെ ആരും ചെയ്യാത്ത പുതിയ ചാലിലൂടെ - ഒഴുക്കാന്‍ അയാളാഗ്രഹിച്ചു.അതുകൊണ്ടയാള്‍ ചൂണ്ടചരട് മുറിച്ചില്ല, അതുകൊണ്ടയാള്‍ മീനിനൊപ്പം കാണാദൂരങ്ങളിലൂടെ സഞ്ചരിച്ചു.പക്ഷെ അയാള്‍ക്കാ മീനിനോട് ഒരിക്കലും ദേഷ്യമില്ല.അയാളാ മീനിനെ സഹോദരാ എന്നു വരെ സംബോധന ചെയ്യുന്നുണ്ട് ഒരിക്കല്‍.അതിന്റര്‍ത്ഥം രണ്ടു പേരും ഒരേപോലെ തന്നെ തങ്ങളുടെ വിധിയോട് പൊരുതുകയാണ്,അവരവരുടെ രീതിയില്‍ അവരവരുടെ പോര്‍നിലങ്ങളില്‍, പരസ്പരം കാണാതെ.ആ പോരില്‍ അവര്‍ തമ്മില്‍ ഒരു ആദരം വളര്‍ന്നുവരുന്നുണ്ട് ഇടക്കിടക്ക്.നമ്മളും ജീവിതത്തില്‍ ഇതു തന്നെയല്ലെ ചെയ്യുന്നത്.ജീവിതത്തില്‍ അഞ്നാതമായ ശക്തികളോട് പോരടിച്ച് പോരടിച്ച് നമ്മുടെ ജീവിതം തീരുന്നു.നമ്മള്‍ അപ്പോള്‍ ധരിക്കുന്നത് നമ്മുടെ കുടുംബത്തിനു വേണ്ടി,ഭാര്യക്കുവേണ്ടി,മക്കള്‍ക്കു വേണ്ടി,അഛനമ്മമാര്‍ക്കുവേണ്ടി ആണ് നമ്മുടെ ജീവിതം അല്ലെങ്കില്‍ പലതും നേടാനുള്ള പോരാട്ടമാണ് ജീവിതം എന്ന്.പക്ഷെ അവസാനം ആകുമ്പോഴോ?
പിന്നീട് കഷ്ടപ്പെട്ട് ആ മത്സ്യത്തെ പിടികൂടി വഞ്ചിയോട് ചേര്‍ത്തുകെട്ടി കരയിലേക്ക് തുഴയാന്‍ തുടങ്ങുന്നു, ദീര്‍ഘമായ സമരത്തിനും അദ്ധ്വാനത്തിനും ശേഷം നമ്മളാഗ്രഹിച്ചത് സ്വന്തമാക്കി നമ്മള്‍ വീട്ടിലേക്ക് കുതിക്കുന്നതു പോലെ.ആഗ്രഹിച്ചതു കയ്യില്‍ വരുന്നതു വരെ നമ്മള്‍ വളരെയേറെ പീടഞ്ഞുകൊണ്ടിരിക്കും.ഊണിലും ഉറക്കത്തിലും അതു തന്നെ ചിന്ത.ചായയുമായി, സ്നേഹവുമായി അരികില്‍ വരുന്ന ഭാര്യയോട് നമ്മള്‍ കോപിക്കും,മക്കളെ ആട്ടിയോടിക്കും.എന്തിനേറെ ആ ഒരു കാര്യത്തിനായി നമ്മള്‍ ലോകത്തെ മുഴുവന്‍ വെറുപ്പിക്കും.എന്നിട്ട് അതു നേടിക്കഴിഞ്ഞാലോ, (എന്നെ സംബന്ധിച്ചിടത്തോളം) ഹോ ഇതിനു വേണ്ടിയാണോ ഞാനീ പാടുപെട്ടതെന്ന നിരാശ വളരെപ്പെട്ടെന്ന് നമ്മെ മൂടിക്കളയും.
ഇവിടെയും അതു തന്നെ സംഭവിക്കുന്നു.മത്സ്യവുമായി കരയിലേക്ക് തുഴഞ്ഞ വൃദ്ധന്റെ ആ സ്വത്തിനെ സ്രാവുകള്‍ ആക്രമിക്കുന്നു.പകല്‍ അയാള്‍ക്ക് സ്രാവുകളെ കാണാമായിരുന്നു, പിന്നെ രാത്രിയായി.കയ്യില്‍ കിട്ടിയ എല്ലാം വച്ചയാള്‍ സ്രാവുകളെ ആക്രമിക്കുന്നു, പാടുപെട്ടു നേടിയത് സ്വന്തമാക്കാന്‍.ആ ശക്തമായ പോരാട്ടത്തില്‍ അയാള്‍ക്ക് മാരകമായി പരിക്കേല്‍ക്കുന്നു, 75 കഴിഞ്ഞ വൃദ്ധനാണെന്നോര്‍ക്കണം.അയാളുടെ ആയുധങ്ങളൊക്കെയും നഷ്ടപ്പെടുന്നു.അങ്ങനെ എല്ലാം നഷ്ടപ്പെട്ടവനായി അയാള്‍ അലറുന്നു:- പട്ടികളെ, നിങ്ങള്‍ക്കെന്നെ കൊല്ലാം പക്ഷെ നശിപ്പിക്കനാവില്ല.ഇതിന്റെ ആദ്യഭാഗം ഇടക്കിടക്ക് നമ്മളും പറയാറുള്ളതാണ്, നിങ്ങള്‍ക്കെന്നെ കൊല്ലാം കൊല്ലാം എന്ന്. പക്ഷെ സാന്തിയാഗോവിനെ സാന്തിയാഗോവാക്കുന്നത് രണ്ടാമത്തെ ഭാഗമാണ്, പക്ഷെ നശിപ്പിക്കാനാവില്ല എന്ന ഭാഗം.ഇതാണ് മനുഷ്യനെ ആ മൃഗമെന്ന അവസ്ഥയില്‍ നിന്നും ഇന്നത്തെ മനുഷ്യനാക്കിയതെന്നു ഞാന്‍ പറയും.
അങ്ങനെ അയാള്‍ കരയിലെത്തുന്നു.കാണാതായ സാന്തിയാഗോവിനേക്കാത്ത് ഗ്രാമം മുഴുവന്‍ കടല്‍ക്കരയിലുണ്ട്.ആ ഗ്രാമം മുഴുവന്‍ , സാന്തിയാഗോ പിടിച്ച മീനിന്റെ വലുപ്പം കണ്ട് അല്‍ഭുതം കൂറുന്നു.ഇത്ര വലിയ മത്സ്യത്തെ അവിടെ ഇന്നുവരെ ആരും പിടിച്ചിട്ടില്ലെന്ന് ആ ഗ്രാമത്തിലെ വൃദ്ധജനം ആണയിടുന്നു.പാവം സാന്തിയാഗോ തകര്‍ന്നടിഞ്ഞ ശരീരവുമായി കിടക്കയില്‍ കിടന്നുറങ്ങുകയാണ്. ഉറക്കത്തിലയാള്‍ ആഫ്രിക്കന്‍ കടല്‍ത്തീരത്തേക്ക് പായ് വഞ്ചിയിലേറി പൊയ്ക്കൊണ്ടിരുന്നു.ശരീരം കൊണ്ട് അവശനാണെങ്കിലും മനസ്സുകൊണ്ട് ഇന്നുമയാള്‍ ഊര്‍ജസ്വലനാണെന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍ ഹെമിംഗ് വേയുടെ കിഴവനും കടലും എന്ന കൊച്ചു നോവല്‍ അവസാനിക്കുകയാണ്.
ഞാനീ നോവലിലെ സാന്തിയഗോവിനെ കാണുന്നത് മനുഷ്യവംശത്തിന്റെ മുഴുവന്‍ പ്രതിനിധിയായിട്ടാണ്.തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്ക് കൂപ്പുകുത്തുമ്പോഴും ശുഭാപ്തിവിശ്വാസം കൈമോശം വരാതെ സൂക്ഷിക്കുക.അതാണ് മനുഷ്യന്‍ എന്നാണ് ഞാന്‍ എണ്ണുന്നത്.അതുപോലെ തന്നെ ജീവിതത്തില്‍ അജ്ഞാതമായ ശക്തമായ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അതിനെ ശാന്തതയോടെ നേരിടുക.പഴയൊരു കഥ കേട്ടിട്ടില്ലേ, ഒരു യക്ഷനെ പേടിച്ച് അര്‍ജുനനും ശ്രീ കൃഷ്ണനും കൂടി ഒരു മരത്തിനു മുകളില്‍ ഇരിക്കുകയാണ്, യക്ഷന്‍ മരത്തിനു കീഴെ കാവലുമായി. കുറെ കഴിഞ്ഞപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു,ഞാനൊന്നുറങ്ങട്ടെ, നീയെനിക്ക് കാവലിരിക്കണമെന്ന്.അങ്ങനെ കൃഷ്ണനുറങ്ങിയപ്പോള്‍ യക്ഷന്‍ ആദ്യം അര്‍ജുനനെ പ്രലോഭിച്ചു നോക്കി, പിന്നീട് രണ്ടു പേരും തമ്മില്‍ യുദ്ധമായി, യുദ്ധം മൂത്തു,അര്‍ജുനനാണെങ്കില്‍ യക്ഷനോടുള്ള ദേഷ്യം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരികയും ചെയ്യുന്നു,അതനുസരിച്ചയാള്‍ തളരാനും തുടങ്ങി.ഭാഗ്യത്തിനീ സമയത്ത് കൃഷ്ണനുണര്‍ന്നു.യുദ്ധം കൃഷ്നനേറ്റെടുത്തു.അങ്ങേര്‍ വളരെ എളുപ്പത്തില്‍ ജയിക്കുകയും ചെയ്തു.കാരണമന്വേഷീച്ച അര്‍ജുനനോട് കൃഷ്ണന്‍ പറഞ്ഞു നീ ദേഷ്യപ്പെട്ടു,ആ വികാരം നിന്റെ ശക്തി ചോര്‍ത്തിയെന്ന്.അതുതന്നെയല്ലെ ഇവിടേയും കാണുന്നത്.മുന്നൂറാള്‍ താഴ്ചയില്‍ മീനിനോട് പോരാടുന്ന സാന്തിയാഗോ വളരെ കൂള്‍ ആയിരുന്നു,അയളാ മീനിനെ സഹോദരാ എന്നു വരെ സംബോധന ചെയ്യുന്നുമുണ്ട്.
പക്ഷെ പിന്നീട് സ്രാവുകളോട് പോരാടുന്ന സാന്തിയാഗോ വികാരങ്ങള്‍ക്കടിമപ്പേടുന്നുണ്ട്.അതിന്റെ ഫലം അയാള്‍ക്ക് കിട്ടുന്നുമുണ്ട്.എന്നിട്ടുമയാള്‍ തോല്‍ക്കുന്നില്ല എന്നതിനു തെളിവാണ് വീണ്ടുമയാള്‍ ഉറക്കത്തില്‍ കാണുന്ന സ്വപ്നം.എന്തായാലും ഹെമിംഗ് വേ മനുഷ്യനില്‍ വിശ്വസിക്കുന്ന മനുഷ്യകഥാനുയായിയായ ഒരു കഥാകാരനാണെന്ന് ഈയൊരു കൊച്ചുനോവല്‍ കൃത്യമായി പറഞ്ഞു തരുന്നു.അതുകൊണ്ടുതന്നെയാവും ഈ നോവലിന് നോബല്‍ സമ്മാനം ലഭിച്ചത്.

അല്പസമയത്തിനകം അയാളുറങ്ങി.അപ്പോള്‍ അയാള്‍ തന്റെ ശൈശവങ്ങളിലെ ആഫ്രിക്കയെ സ്വപ്നം കണ്ടു.സ്വര്‍ണാഭവും ധവളാഭവുമായ കടല്‍ത്തീരങ്ങള്‍.കണ്ണുകളെ നോവിക്കും വിധത്തില്‍ വെണ്മ മുറ്റിയ ഉയരം കൂടിയ മുനമ്പുകള്‍.തവിട്ടുനിറം പൂണ്ട് ഗംഭീരങ്ങളായ കുന്നുകള്‍. ഈയിടെ എല്ലാ രാത്രികളിലും ആ കടല്‍ത്തീരങ്ങളിലൂടെ അയാള്‍ ജീവിക്കുകയായിരുന്നു.തന്റെ സ്വപ്നങ്ങളില്‍ തിരമാലകള്‍ ഗര്‍ജിക്കുന്നതയാള്‍ കേട്ടു.തിരമാലകളെ ഭേദിച്ചുകൊണ്ട് ആ പ്രദേശത്തെ തോണികള്‍ തുഴഞ്ഞു പോയി.ഡെക്കിലെ ടാറിന്റെ മണം ഉറക്കത്തിലയാള്‍ അനുഭവിച്ചു.പ്രഭാതത്തില്‍ കരക്കാറ്റ് ആഫ്രിക്കയുടെ മണം കൊണ്ടുവന്നു,അതയാള്‍ തീവ്രതയോടെ ഉള്‍ക്കൊണ്ടു.
ReplyDeleteവായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം എന്റെ വീട്ടിലുണ്ട്. ആദ്യമായി അത് വായിച്ചത് മൂന്നാം ക്ലാസ്സിലെ മദ്ധ്യവേനലവധിയ്ക്കായിരുന്നു.
ReplyDeleteകിഴവനും കടലും വായിച്ചിട്ടില്ല, പക്ഷേ ആ കഥ പരിചയമുള്ളതു പോലെ :)
ഗോപീക്രിഷ്ണന്റെ ഒരു കാർടൂൺ ഓർക്കുന്നു.സാന്റിയാഗോ വി.എസ് ആണന്നു മാത്രം.
ReplyDeleteന്റേ പൊന്നെ,ഹാ പുത്തകം ഇങ്ങളും ബായിച്ചേക്കണോ,ഞമ്മക്ക് പെരുത്തിഷ്ടപ്പെട്ടിഷ്ടാ ആ പുത്തകം.നല്ല പ്തകം.
ReplyDeleteവായിച്ചു. ഇഷ്ടമാവുകയും ചെയ്തു
ReplyDeletevayichu ketto , manoharamayittundu........
ReplyDeleteഗംഭീരം
ReplyDelete