അപ്പപ്പോ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്നവര്‍

**Mohanan Sreedharan | 9 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                       ഇന്നത്തെ കേരളകൌമുദിയില്‍ കണ്ട ഒരു വാര്‍ത്തയാണീ കുറിപ്പിനാധാരം.കഴിഞ്ഞ ദിവസം വടകരയില്‍ അറസ്റ്റിലായ സി എച്ച് അശോകന്‍ ( ഒഞ്ചിയം ഏരിയാ സെക്രട്ടറി) മുന്‍‌കൂര്‍ ജാമ്യത്തിനപേക്ഷിച്ച അപേക്ഷയില്‍ വടകരയിലെ ഒരു വ്യവസായിക്ക് ടി പി ച്ചന്ദ്രശേഖരന്‍ വധവുമായുള്ള ബന്ധം അന്വേഷണവിധേയമാക്കണെമെന്ന് പറഞ്ഞിരുന്നു.വാര്‍ത്ത പത്രത്തില്‍ വന്നുകഴിഞ്ഞ് മുഴുവനാളുകളും വായിച്ചു കഴിഞ്ഞില്ല അതാ വരുന്നു കേരളകൌമുദി ‘ ആരോപണം വസ്തുതാവിരുദ്ധം, ചന്ദ്രശേഖരനെ അറിയില്ല,വിരോധവുമില്ല: വ്യവസായി.’ എന്ന വമ്പന്‍ വാര്‍ത്തയുമായി.തീര്‍ന്നില്ല, അശോകന്‍ പറഞ്ഞ കാര്യങ്ങള്‍ ആരോപണങ്ങള്‍ എന്ന കോളത്തിലും വിവാദവ്യവസായി പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യം എന്ന പേരില്‍ അടുത്ത കോളത്തിലും കൊടൂത്ത് കേരള കൌമുദി സത്യസന്ധതയും നിഷ്പക്ഷതയും തെളിയിക്കുന്നത് കണ്ടോ?
                    എത്ര സത്യസന്ധമായ പത്രപ്രവര്‍ത്തനമെന്ന് നോക്കൂ.അവിടെ മാര്‍കിസ്റ്റുകാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു, ചെയ്തോട്ടേ. അവര്‍ തന്നെയാണ് കൊലയാളികളെന്നും വൈക്കുക.ആ കൊലയുടെ പിന്നില്‍ ശ്രീ.പിണറായി വിജയന്റെ കറുത്ത കൈ ഉണ്ടെന്നും വൈക്കുക.എന്നാല്‍ അതൊക്കെ അന്വേഷിക്കേണ്ടതും തെളിവുകള്‍ കണ്ടെത്തേണ്ടതും നമ്മുടെ പോലീസല്ലേ.എന്നാല്‍ അവരെ നിഷ്പക്ഷമായ അന്വേഷണം നടത്താനനുവദിക്കുന്നില്ല എന്നാണ് സി പി എമ്മുകാര്‍ പറയുന്നത്.എന്നാല്‍ അത്തരം വാര്‍ത്തകളൊന്നും ഈ പത്രങ്ങളില്‍ വരുന്നതായി കാണുന്നില്ല.( സോറി, കേരള കൌമുദി പത്രത്തിനു പണം മുടക്കിയിരിക്കുന്നത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയല്ലല്ലോ അല്ലെ.) എന്നാല്‍ അറസ്റ്റു ചെയ്യപ്പെട്ട മാര്‍ക്സിസ്റ്റുകാരുടെ കുറ്റസമ്മതമൊഴികള്‍ കിറുകൃത്യമായി ഈ പത്രങ്ങളിലൊക്കെ വരികയും ചെയ്യുന്നു.തന്നേയുമല്ല ടി പി ചന്ദ്രശേഖരനെ ഒറ്റുകൊടുത്ത ലോക്കല്‍ കമ്മിറ്റി അംഗം പോലീസ് ചോദ്യം ചെയ്തപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കൈകള്‍ 30 ഡിഗ്രി ആംഗിളില്‍ കൂപ്പിയെന്ന് പത്രങ്ങള്‍ പറയുമ്പോള്‍ എനിക്ക് ചോദിക്കാനുള്ളത് ഈ പത്രക്കാരുടെ മുന്നില്‍ വച്ച് ലൈവ് ആയാണോ ഇവരെ ചോദ്യം ചെയ്തതെന്നാണ്.
                         അതുപോട്ടെ, കസ്റ്റഡിയിലെടുത്ത കശ്മലന്മാര്‍ മാര്‍ക്സിസ്റ്റുകാരാരേക്കുറിച്ചും വിവാദവ്യവസായി വാര്‍ത്ത കണ്ടെത്താന്‍ ഈ പത്രങ്ങള്‍ക്കൊന്നും കഴിഞ്ഞില്ലല്ലോ? അത് ആ മേഖലയിലെ / അല്ലെങ്കില്‍ ആ രണ്ടു ജില്ലകളിലെ മുഴുവന്‍ മാര്‍ക്സിസ്റ്റുകാരും ആ വധത്തില്‍ പങ്കാളികളാണോ എന്ന് ആ പത്രങ്ങള്‍ പറയേണ്ടിയീരിക്കുന്നു.കാരണം കസ്റ്റഡിയിലെടുക്കുന്ന എല്ലാ മാര്‍ക്സിസ്റ്റുകാരേക്കുറിച്ചും ( അല്ലെങ്കില്‍ മാര്‍ക്സിസ്റ്റുകാരേ മാത്രമേ കസ്റ്റഡിയിലെടുക്കുന്നൊള്ളൂ) ഇങ്ങനെ ക്രൂരകഥകള്‍ പൊലിപ്പിക്കാനുള്ളവ ഇവര്‍ക്കെവിടെനിന്നു കിട്ടുന്നു? ഈ അടുത്ത നാളുകളിലൊന്നും പാര്‍ട്ടിക്കെതിരെ ഇത്രക്രൂരവും പൈശാചീകവുമായ ഒരു വേട്ടയാടല്‍ ഉണ്ടായിട്ടില്ല എന്നതാണു സത്യം.കോണ്‍ഗ്രസ്സിനാണെങ്കില്‍ നെയ്യാറ്റിന്‍‌കരയില്‍ അവര്‍ക്കൊരു വിജയം അത്യാവശ്യമാണ്,അതിന് ഏതടവും അവര്‍ പയറ്റും.ഓര്‍ക്കുക, നമ്മുടെ മുഖ്യമന്ത്രി വികാരവിവശനായി ഗദ്ഗദകണ്ഠനായി പറയുന്നത് എല്ലാ ചാനലുകളും കാണിച്ചിരുന്നു: ജയിക്കാനൊരാളെ കൊല്ലണമെന്നു വന്നാല്‍ അവിടെ തോല്‍ക്കാനാണ് കോണ്‍ഗ്രസ്സ് ത്ലപര്യപ്പെടുക എന്ന്.അത് പറഞ്ഞ് വായടക്കുമ്പോഴേക്കും ഹസ്സന്‍ വന്നു കോണ്‍ഗ്രസ്സുകാരും കൊന്നിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട്.എന്നാല്‍ പരസ്യവരുമാനത്തെ ബാധിക്കുമെന്നതുകൊണ്ടായിരിക്കും ഒരു പത്രവും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തില്ല.
                  ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് നിയമപുസ്തകത്തില്‍ എഴുതിവച്ചിട്ടുള്ള ഈ നാട്ടിലാണ് നട്ടാല്‍ കുരുക്കാത്ത നുണകള്‍ ഒരു പ്രത്യേകപാര്‍ട്ടിയുടെ പേരില്‍ കെട്ടിയെഴുന്നെള്ളിക്കപ്പെടുന്നത്? ഇതിനൊരുത്തരമേ എനിക്കു തോന്നുന്നുള്ളൂ,മാര്‍ക്സിസ്റ്റുപാര്‍ട്ടി ചരിക്കുന്നത് തികച്ചും ശരിയായ പാതയിലൂടെ തന്നെയാണ്.കാരണം ഒരു സന്നിഗ്ദഘട്ടം വരുമ്പോള്‍ എല്ലാവരും അവരുടെ തനിനിറം കാണിക്കും എന്ന് പറഞ്ഞ മഹാനാരാ - ലെനിനോ മാവോയോ അതോ മാര്‍ക്സ് തന്നെയോ?
Post a Comment