മുല്ലപ്പൂ വിപ്ലവവും അതിനു ശേഷവും

**msntekurippukal | 5 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                              തൊഴില്‍ രഹിതനായ മുഹമ്മദ് ബുവാസി എന്ന ബിരുദധാരിയുടെ ജീവിതമാര്‍ഗമായിരുന്ന ഉന്തുവണ്ടിക്കച്ചവടം അധികൃതര്‍ നിറുത്തലാക്കിയപ്പോള്‍ 2010 ഡിസംബര്‍ 18 ന് അയാള്‍ ആത്മഹത്യ ചെയ്തു.ഇതില്‍ പ്രതിഷേധിച്ചുണ്ടായ പോരാട്ടമാണ് മുല്ലപ്പൂ വിപ്ലവമെന്ന പേരില്‍ അറബ് ലോകം മാത്രമല്ല, യൂറോപ്പും അമേരിക്കയും കടന്ന് ഏഷ്യയെ വരെ ബാധിച്ചത്.മുല്ലപ്പൂവിപ്ലവം ബാധിച്ച പ്രദേശങ്ങളിലെല്ലാം വളരെയേറെ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
                         ടുണീഷ്യയില്‍ അരങ്ങേറിയ ഈ വിപ്ലവത്തെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത് ഫേസ്‌ബുക്ക്, യു‌ട്യൂബ് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളാണെന്നുള്ള പ്രചരണം അന്നുമുതലേ ശക്തമായിട്ടുണ്ടായിരുന്നു.മുഖ്യധാരാമാധ്യമങ്ങളേക്കാള്‍ വേഗത്തിലും സത്യസന്ധമായും വാര്‍ത്തകളും ചിത്രങ്ങളും നല്‍കിയ ഇവ വളരെ വേഗം ജനശ്രദ്ധ പിടിച്ചെടുക്കുകയും ജനങ്ങളെ വിപ്ലവത്തിലേക്കാകര്‍ഷിക്കുകയും ചെയ്തു.ആഞ്ഞടിച്ച പ്രതിഷേധക്കൊടുങ്കാറ്റിനൊടുവില്‍ ഭരണാധികാരിയായ ബെന്‍ അലിക്ക് കീഴടങ്ങേണ്ടി വന്നു.
                         മുല്ലപ്പൂ വിപ്ലവത്തിന്റെ കൊടുംകാറ്റ് പിന്നീട് ആഞ്ഞടിച്ചത് ഈജിപ്തിലായിരുന്നു, അവിടത്തെ ഒരു ചെറുപ്പക്കാരനായ ഖാലിദ് സയ്യിദ് എന്ന ചെറുപ്പക്കാരന്റെ രക്തസാക്ഷിത്വത്തോടെ ആരംഭിച്ച ജനകീയ പ്രക്ഷോഭം ഭരണാധികാരി ഹുസ്നി മുബാറക്കിന്റെ പതനത്തിലാണ് കലാശിച്ചത്.ഈ സമരവുമായി ബന്ധപ്പെട്ട് അസ്മെ മെഹ്‌ഫൂസ് എന്ന സാധാരണ യുവതി ഫേസ്‌ബുക്കിലിട്ട ഒരു വീഡിയോ ക്ലിപ് ജനലക്ഷങ്ങള്‍ ഷെയര്‍ ചെയ്യുകയും സമരത്തിന്റെ തീക്ഷണത കൂട്ടാനിതുകാരണമാവുകയും ചെയ്തു.തുടര്‍ന്ന് അറബ് ലോകം മുഴുവന്‍ വിപ്ലവപോരാട്ടത്തിന്റെ അലയൊലി മുഴങ്ങി.അത് അവിടെ മാത്രമായി ഒതുങ്ങിയില്ലെന്ന് ചരിത്രം പറയുന്നു.അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം പോലും മുല്ലപ്പൂ വിപ്ലവത്തിന്റെ ഗന്ധം പേറിയിരുന്നു.
                      ഈ സമരങ്ങളിലൊക്കെ ട്വിറ്റര്‍,ബ്ലോഗ്,യുട്യൂബ്,ഫേസ്‌ബുക്ക് എന്നീ മീഡിയകള്‍ കൂടിച്ചേര്‍ന്ന സോഷ്യല്‍ മീഡിയ വളരെ നിര്‍ണായകമായ പങ്ക് വഹിചിരുന്നു എന്ന് നമുക്ക് കാണാന്‍ കഴിയും എന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു.ഭരണകൂടങ്ങളുടെ ഭാഗഭാക്കായ മറ്റു മുഖ്യധാരാമാധ്യമങ്ങള്‍ സത്യം പുറത്തുവരാതിരിക്കാന്‍ ശ്രദ്ധിച്ചപ്പോള്‍ സോഷ്യല്‍ മീഡിയക്കാര്‍ തങ്ങള്‍ക്കു ചുറ്റും നിന്ന് ലഭിച്ച സത്യങ്ങളുടെ ചെറിയ ചെറിയ ഭാഗങ്ങള്‍ തങ്ങളുടേതായ രീതിയില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുകയും അവ മറ്റു എഡിറ്റിങ്ങുകളോ മറക്കലുകളോ,മായ്ക്കലുകളോ ഇല്ലാതെ തന്നെ ജനങ്ങള്‍ക്കു മുന്നിലെത്തി.അവ ജനങ്ങളിലുണ്ടാക്കിയ സ്വാധീനം വളരെ വലുതായിരുന്നു എന്ന് ഈ സമരങ്ങളുടെ വിജയം കണ്ട് ഒരു വിഭാഗം ആമോദമടയുന്നു.മാര്‍ക്സിസവും വര്‍ഗസമരവും കുപ്പത്തൊട്ടിയിലേക്ക് പോകട്ടെ, ഇനിയൊരു വിപ്ലവം സോഷ്യല്‍ മീഡിയായിലൂടെ എന്നവര്‍ ആര്‍ക്കുന്നു.
                   എന്നാല്‍ എന്താണ് മുല്ലപ്പൂ വിപ്ലവങ്ങളുടെ അനന്തരഫലം എന്നുകൂടി നോക്കാം.വിപ്ലവാനന്തരം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ ടുണീഷ്യയിലും ഈജിപ്തിലും ഇസ്ലാമികപാര്‍ട്ടികള്‍ക്കാണ് ഭൂരിപക്ഷം ലഭിച്ചത് എന്ന സത്യം കൂടി നാമറിയണം.ഇവിടങ്ങളില്‍ മാത്രമല്ല മൊറോക്കോയിലെ രാജഭരണപ്രദേശത്തും ഇസ്ലാമിക ഭരണത്തിനാണ് മുന്തൂക്കം.ഇതൊക്കെ കണ്ടപ്പോള്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ ,അറബ് വസന്തത്തിന്റെ പിതൃത്വം ഏറ്റെടുത്ത് തീവ്ര  മതമൌലീകവാദികള്‍ രംഗത്തെത്തുകയും ചെയ്തിരിക്കുന്നു.ഇനി വിപ്ലവം നടത്തുക ഇടതുപക്ഷക്കാരല്ലെന്നും ഇസ്ലാമുകളാണെന്നും നടക്കാന്‍ പോകുന്നത് ഇസ്ലാമികവിപ്ലവങ്ങളാണെന്നും അറബ് വസന്തവും മുല്ലപ്പൂ വിപ്ലവവും ഉദ്ഘോഷിക്കുന്നെന്നും അവര്‍ ആവര്‍ത്തിക്കുന്നു,നമ്മുടെ നാട്ടില്‍‌പോലും.
                    ഇതു മാത്രമല്ല, ഗദ്ദാഫിയെ കൊലപ്പെടുത്തി അമേരിക്കന്‍ നാറ്റോ സഖ്യം പൊളിച്ചടുക്കിയ ജനകീയവിപ്ലവപ്രദേശമായ ലിബിയയിലും, അധികാരഭൃഷ്ടനാവാന്‍ കാത്തിരിക്കുന്ന യെമനിലും,കലാപം രൂക്ഷമായി തുടരുന്ന സിറിയയിലും ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ അധികാരത്തിലെത്തുക ഇസ്ലാമികഭരണമായിരിക്കും.തീര്‍ന്നില്ല, ഒരു ഭരണമാറ്റവും സൃഷ്ടിക്കുകയില്ലെങ്കിലും കുവൈറ്റിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ഭൂരിപക്ഷം ലഭിച്ചിരിക്കുന്നതും ഇസ്ലാമിസ്റ്റുകള്‍ക്കാണ്.
                      പക്ഷെ വിജയം ഇസ്ലാമിസ്റ്റുകളെ മറ്റൊരു പതനത്തിലെത്തിച്ചിരിക്കുന്നു.ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത് “നേടിയ രാഷ്ട്രീയ വിജയം ഇസ്ലാമിസ്റ്റുകളിലെ വിരുദ്ധ ചിന്താഗതികളെ ആളിക്കത്തിച്ചിരിക്കുന്നു” എന്നാണ്.ഇസ്ലാമിന്റെ ചട്ടക്കൂടില്‍ മതേതരത്വവും ആധുനീകതയും ചേര്‍ത്ത തുര്‍ക്കി മാതൃകയും ഇറാനില്‍ നിലനില്‍ക്കുന്ന മതാധിപത്യവും രാഷ്ട്രീയ ഇസ്ലാമില്‍ ഇന്ന് സജീവ ചര്‍ച്ചക്കു വിധേയമായിരിക്കുന്നു.(ടുഡെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇറാനില്‍ നടന്ന സമരം നിര്‍ണ്ണായകഘട്ടത്തില്‍ റാഞ്ചിയ ഖൊമേനിയെ ഓര്‍ക്കുക.)അതുകൊണ്ടുതന്നെ നിര്‍ണ്ണായകഘട്ടമെത്തിയപ്പോള്‍ ടുണീഷ്യയിലെ എന്നഹ്ദ ഇസ്ലാമികപാര്‍ട്ടിയുടെ നേതാവ് റഷീദ് ഗനുഷിയും ഇജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് പാര്‍ട്ടിയും സമരരംഗത്തേക്കിറങ്ങുകയായിരുന്നു.
                         കലാപാനന്തരം നടന്ന തിരഞ്ഞെടുപ്പില്‍ എന്നഹ്ദയുടെ പാര്‍ട്ടിക്ക് 40% വോട്ടാണ് ലഭിച്ചത്.രണ്ട് ഇടതുപക്ഷ പാര്‍ട്ടികളുള്‍പ്പെടെ 4 പാര്‍ട്ടികള്‍ ബാക്കി വോട്ട് പങ്കിട്ടു.217 അംഗ അസംബ്ലിയില്‍ ഇടതുമതേതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ എന്നഹ്ദ പാര്‍ട്ടി സമ്മതിച്ചിട്ടുണ്ട്.സാക്ഷരതയിലും വനിതാക്ഷേമത്തിലും മുന്‍‌നിരയിലുള്ള ടുണീഷ്യയില്‍ ഒരു ഇസ്ലാമിക പാര്‍ട്ടിയുടെ കടന്നുവരവ് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും അറബ് - മുസ്ലീം സത്വം മതേതരത്ത്വത്തിന്റെ പേരില്‍ നഷ്ടപ്പെടാനനുവദിക്കുകയില്ലെന്ന എന്നഹ്ദയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍.ഇതു പോലെ തന്നെ ഈജിപ്തില്‍ മൂന്നുഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിക്ക് 47% ഉം,തീവ്ര സലഫി ചിന്ത പുലര്‍ത്തുന്ന അല്‍‌നൂര്‍ 27%ഉം വോട്ട് നേടി.ഇടതുപക്ഷവും മിതവാദ വഫദ് പാര്‍ട്ടിയും 10% വീതം വോട്ടും നേടി.
                 സോഷ്യല്‍ മീഡിയാകളിലൂടെ ആകൃഷ്ടരായി വിപ്ലവത്തിനിറങ്ങിയ ചെറുപ്പക്കാരുടെ പ്രയ്ത്നഫലമാണിത്.ഫ്രീഡം പാര്‍ട്ടിയും അല്‍‌നൂറ് പാര്‍ട്ടിയും സഖ്യത്തില്‍ ഭരിച്ചാല്‍ മതാധിപത്യമായിരിക്കും ഫലം. ഇതിനാണോ സോഷ്യല്‍ മീഡിയ പ്രയത്നിച്ചത്?കടുത്ത മതവിശ്വാസികളായ അല്‍‌നൂറുമായി സഖ്യത്തിനില്ലെന്ന് ബ്രദര്‍ഹുഡ് പറയുന്നുണ്ടെങ്കിലും അത് മുഖവിലക്കെടുക്കാനാവില്ല എന്നാണ് പറയുന്നത്.
                          ഏകാധിപതിയായിരുന്നെങ്കിലും സ്വന്തം നാടിനു വേണ്ടി വളരെയേറെ ചെയ്തയാളായിരുന്നു,നാടിന്റെ വികസനത്തിൽ ശ്രദ്ധാലുവായിരുന്നു ഗദ്ദാഫി.എന്നാൽ അദ്ദേഹത്തിന്റെ ക്രൂരമായ കൊലയ്ക്കുശേഷം എണ്ണ സമ്പന്നമായ ലിബിയയെ നാറ്റോ അമേരിക്കൻ സഖ്യം അക്ഷരാർത്ഥത്തിൽ പങ്കിടുകയണ്.അൽഖൊയ്ദയും മറ്റു ജിഹാദി ഗ്രൂപ്പുകളും ആ സമ്പന്ന രാഷ്ടത്തെ കടിച്ചുകുടഞ്ഞു കീറിക്കൊണ്ടിരിക്കുകയണ്.നാറ്റോ അമേരിക്കൻ സഖ്യം അധികാരത്തിലേറ്റിയ ദേശീയ പരിവർത്തനകൗൺസിൽ നാടിന്റെ പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിലോ സമാധാനം പുനസ്ഥാപിക്കുന്നതിലോ പരാജയമാണ്.
                      കലാപകലുഷിതമായ സിറിയയിലും സമരത്തെ അടിച്ചമർത്താനുള്ള ശ്രമത്തിലായിരുന്നു ഭരണാധികാരിയായ ബാഷർ ആസാദും.കൂടെ ലിബിയയിൽ വിജയിച്ച തന്ത്രവുമായി അമേരിക്കയും, അമേരിക്കക്ക് പറയാനൊരു അറബ് ലീഗും.എന്നാൽ സ്വന്തം സഖ്യകക്ഷിയായ സിറിയയെ രക്ഷിക്കാൻ റഷ്യ മുന്നിട്ടിറങ്ങിയത് അമേരിക്കൻ സ്വപ്നങ്ങളെ പിന്നോട്ടടിച്ചു.ബാഷർ ആസാദിനെ സ്ഥാനഭ്രഷ്ഠനാക്കാൻ അമേരിക്ക യു എന്നിൽ കളിച്ച കളിയെ റഷ്യ വീറ്റോ ചെയ്യുകയും പകരം സിറിയയിലെ പ്രസിഡണ്ടിനേയും പ്രതിപക്ഷത്തിനേയും റഷ്യ ചർച്ചക്കു വിളിക്കുകയും ചെയ്തിരിക്കുന്നു.ലിബിയയിലേയും സിറിയയിലേയും തങ്ങൾക്കു വഴങ്ങാത്ത പ്രസിഡണ്ടുമാർക്കെതിരെ അട്ടിമറി പ്രോത്സാഹിപ്പിച്ച അമേരിക്ക തങ്ങളുടെ ചിറകിനടിയിലെ ഇസ്ലാമിക നേതാക്കൾക്കെതിരെ ഉരിയാടുന്നില്ല എന്നത് ശ്രദ്ധാർഹം.ഉദാഹരണം യെമൻ.അധികാരകൈമാറ്റമെന്ന നാടകത്തിലൂടെ ജനകീയ രോഷം തണുപ്പിക്കാനണ് അവിടുത്തെ ശ്രമം.നിലവിലെ വൈസ് പ്രസിഡണ്ടിനെ പ്രസിഡണ്ടാക്കുകയും സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ടിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടും ജനകീയ രോഷം തണുപ്പിക്കാനവർക്ക് കഴിഞ്ഞില്ല എന്നു തന്നെയുമല്ല ഒരു വർഷത്തിലേറെയായി നീളുന്ന സമരത്തിൽ അൽഖൊയ്ദ പോലുള്ള തീവ്രവാദ സംഘടനകൾ പിടിമുറുക്കുകയും ചെയ്തു.
                         സൗദിയിലാകട്ടെ രാജഭരണത്തിനെതിരെയുള്ള അമർഷവും ഷിയാവിഭാഗത്തിന്റെ കലാപവും പിടിവിട്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. അടിച്ചമർത്തലുകൾക്കെതിരെ സ്ത്രീകൾ പോലും രംഗത്തിറങ്ങിയിരിക്കുന്നു.ഷിയാകലാപം തന്നെയണ് ബഹറൈനിലും സ്ഥിതിഗതികൾ വഷളാക്കിയത്.യു എ ഇ യുടേയും മറ്റും സഹായത്തോടെ കലാപം അടിച്ചമർത്തപ്പെട്ടുവെങ്കിലും തീ അണഞ്ഞിട്ടില്ലെന്നു തന്നെയാണ് കാര്യങ്ങളുടെ പോക്ക് കാണിക്കുന്നത്.ഷിയാഭരണംഉള്ള ഇറാനും സോഷ്യലിസത്തിന്റെ പേരിൽ ഏകാധിപത്യഭരണം നടത്തുന്ന സിറിയയും നിലനിൽക്കുന്നത് സുന്നിഭൂരിപക്ഷരാജ്യങ്ങൾ അത്ര സുഖത്തിലല്ല കാണുന്നത്.അമേരിക്കയും അവരോട് ചേർന്നിരിക്കുന്നു.അറബ് വിപ്ലവത്തിന്റെ ഗുണഭോക്താവാൻ കാത്തിരുന്ന തുർക്കി സാഹചര്യം നോക്കി  സിറിയയുമായി അകലുകയും ചെയ്തു.ഈ സാഹചര്യത്തിൽ ആസാദില്ലാത്ത സിറിയയിലെ അടുത്ത നടപടികളെക്കുറിച്ച് തുർക്കിയുമായി ചർച്ചയും തുടങ്ങിവച്ചു.എന്നാൽ സിറിയയിലുണ്ടാകുന്ന ഏതു ചലനവും സ്ഫോടനാത്മകമായ സ്ഥിതിവിശേഷം നിലനിൽക്കുന്ന ലബനോണിൽ ചലനങ്ങളുണ്ടാക്കുമെന്ന് അമേരിക്കക്കറിയാം.സുന്നി ഷിയ വിഭാഗങ്ങൾക്കു പുറമെ നിരവധി ക്രൈസ്തവഗ്രൂപ്പുകളും ഡ്രൂസെ, മാരണൈറ്റ് തുടങ്ങിയ അനവധി തീവ്രവാദഗ്രൂപ്പുകൾ പരസ്പരം പോരടിക്കുന്ന രാഷ്ട്രമാണത്.അതുകൊണ്ടുതന്നെ അവിടത്തെ കലാപം ആളിക്കത്തിക്കാൻ തൽക്കാലം ആരും ആഗ്രഹിക്കുന്നില്ലെന്നു മാത്രം.
                         ഇതോടൊപ്പം കാണേണ്ട മറ്റൊരു കാര്യം, പാലസ്തീനിലെ വിരുദ്ധരാഷ്ട്രീയ ശക്തികൾ ദീർഘകാലമായുണ്ടായിരുന്ന വൈരം മറന്ന് സഖ്യത്തിലായത് ഇസ്രായേലിനും അമേരിക്കക്കും ആഘാതമായി.ഖത്തറിന്റെ മധ്യസ്ഥതയിൽ ഫത്തയുടെ നേതാവ് കൂടിയായ പാലസ്തീൻ (വെസ്റ്റ് ബാങ്ക്) പ്രസിഡണ്ടുമായ മെഹ്‌മൂദ് അബ്ബാസും ഗാസമുനമ്പ് ഭരിക്കുന്ന ഹമാസിന്റെ പ്രതിനിധി ഖാലിദ് മിഷാലും തമ്മിലാണ് ഒത്തുതീർപ്പുണ്ടായത്.
                     ചുരുക്കിപ്പറഞ്ഞാൽ സോഷ്യൽ മീഡിയായുടെ പിന്തുണയോടെ നടന്ന വിപ്ലവങ്ങൾ വിചാരിച്ച ഫലമല്ല ഉണ്ടാക്കിയത് എന്ന് കാണാം.വിപ്ലവത്തിന്റെ ഗുണഫലങ്ങൾ മതഗ്രൂപ്പുകളും അമേരിക്കയും ചേർന്ന് തട്ടിയെടുക്കുന്ന കാഴ്ചയാണ് കാണുന്നത്.എങ്കിലും ഒരിക്കൽ സ്വാതന്ത്രബോധത്തിലെത്തിപ്പെട്ട ജനത എപ്പോഴും സ്വാതന്ത്രത്തിനുവേണ്ടി പോരാടിക്കൊണ്ടേയിരിക്കും.   

5 comments :

  1. ചുരുക്കിപ്പറഞ്ഞാൽ സോഷ്യൽ മീഡിയായുടെ പിന്തുണയോടെ നടന്ന വിപ്ലവങ്ങൾ വിചാരിച്ച ഫലമല്ല ഉണ്ടാക്കിയത് എന്ന് കാണാം.വിപ്ലവത്തിന്റെ ഗുണഫലങ്ങൾ മതഗ്രൂപ്പുകളും അമേരിക്കയും ചേർന്ന് തട്ടിയെടുക്കുന്ന കാഴ്ചയാണ് കാണുന്നത്.എങ്കിലും ഒരിക്കൽ സ്വാതന്ത്രബോധത്തിലെത്തിപ്പെട്ട ജനത എപ്പോഴും സ്വാതന്ത്രത്തിനുവേണ്ടി പോരാടിക്കൊണ്ടേയിരിക്കും.

    ReplyDelete
  2. ഇതൊരിക്കലും മുല്ലപ്പുവല്ല...ചെബരത്തി വിപ്ലവമാ...ചുവന്ന വിപ്ലവം...

    ReplyDelete
  3. നല്ല വിവരണം.

    ReplyDelete
  4. വിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ ഒരിക്കലും അതിനു ഇറങ്ങിയവര്‍ക്കോ അതിനു വേണ്ടി മരിച്ചവര്‍ക്കോ കിട്ടാറില്ല ഉദാഹരണം മെഷീന്‍ ഗണ്നിനെതിരെ വാരിക്കുന്തം മതി എന്നും പറഞ്ഞു ഇറങ്ങിയ പാവങ്ങള്‍ അവര്‍ ചത്തു അവരെ തള്ളിവിട്ടവര്‍ ഭരിച്ചു പാര്‍ട്ടി എന്നും പറഞ്ഞു ചാവാന്‍ കിടക്കുന്നവര്‍ അവരുടെ മക്കള്‍ ഒരിക്കലും സര്‍ക്കാര്‍ ഉദ്യോഗം കിട്ടിയിട്ടില്ല പക്ഷെ അരുണ്‍ കുമാറോ കേവലം ഒരു എം സി ഇ കൊണ്ട് എവിടെ വരെ എത്തി?

    ReplyDelete
    Replies
    1. സുശീലൻ ചേട്ടോ ചേട്ടനാളു ഭയങ്കരൻ തന്നെ.വാരിക്കുന്തവുമായി മെഷീൻഗണ്ണിനെ നേരിട്ടത് വിപ്ല്വമാണ് അല്യോ ചേട്ടാ.അപ്പോ കൊടുവാളും മഴുവുമായി മുത്തങ്ങയിൽ പോലീസിനെ നേരിട്ട കാര്യം ചേട്ടനങ്ങു മറന്നാരുന്നോ?അതോ ചേട്ടൻ ആന്റി കമ്യൂണിസ്റ്റായതുകൊണ്ട് കമ്യൂണിസ്റ്റ് സമരത്തെ മാത്രമെ തല്ലിപ്പറയുകയൊള്ളോ? പക്ഷെ ചേട്ടൻ ഒന്നറിയണം ഞങ്ങൾ കമ്യൂണിസ്റ്റുകാർ വയലാറിലെ സമരം കൊണ്ട് വിപ്ലവം വന്നു എന്ന് വിചാരിക്കുന്നില്ലല്ലോ! എന്നാൽ വിപ്ലവം നടന്ന രാജ്യങ്ങളിൽ അവിടുത്തെ ജനങ്ങൾ മാന്യമായി വിപ്ലവത്തിന്റെ ഗുണഫലം അൻഉഭവിച്ചു തന്നെ ജീവിക്കുകയും ജീവിച്ചിരിക്കുകയും ചെയ്തെന്നും ഞങ്ങൾക്കറിയാം.വിപ്ലവം തകർന്നിടത്ത് ജനങ്ങൾ വീണ്ടും സംഘടിക്കുന്നതും ആ പൊയ്പോയ നല്ലകാലത്തെയോർത്താണെന്നും ഞങ്ങൾക്കറിയാം ചേട്ടോ

      Delete