ലീഗുസുഹൃത്തുക്കള്‍ക്ക് ഹരിതസലാം!!!

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                                  കാസറഗോഡേ ലീഗുസുഹൃത്തുക്കള്‍ക്ക് ആദ്യമായി ഈ പടുവൃദ്ധന്റെ വക ഹരിതവന്ദനം. എന്തിനാണെന്നല്ലേ, തങ്ങള്‍ക്കിഷ്ടമല്ലാത്ത നേതാക്കളെ അടിച്ചേല്‍പ്പികാന്‍ വന്ന സംസ്ഥാനനേതാക്കളെ അടിച്ചോടിച്ചതിന്.ആ പഹയന്മാര്‍ ഇനി കാസറഗോഡിന്റെ മണ്ണില്‍ കാലെടുത്തുകുത്തില്ലെന്ന് ഉറപ്പാക്കിയതിനാണീ സലാം.
                         എനിക്ക് ഈ ലീഗുകാരെ പണ്ടേ കണ്ണെടുത്താല്‍ കണ്ടുകൂടാത്തവരായിരുന്നു.കാരണം മറ്റൊന്നുമല്ല, അവര്‍ പൊതുലോകത്ത് വേണ്ടവിധം പ്രതികരിക്കുന്നവരായിരുന്നില്ല എന്നാണ് എനിക്കു തോന്നിയത്.അതിനു തക്ക കുറേ കാര്യങ്ങള്‍ എനിക്കനുഭവപ്പെടുകയും ചെയ്തിരുന്നു.ഉദാഹരണം പറഞ്ഞാല്‍ ഒരു മാതിരി ജനങ്ങളൊക്കെ യോഗം ചേരുകയും കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ യോഗം ചേരുമ്പോള്‍ ബിരിയാണി തിന്നുകയും തീരുമാനം പാണക്കാട്ടേക്ക് വിടുകയും ചെയ്യും.അങ്ങനെയങ്ങനെ എനിക്കു ദഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ നിങ്ങള്‍ സുഹൃത്തുക്കളെ ,ചെയ്തുകൂട്ടിയിരുന്നു.
                        അതുപോലെ തന്നെ നിങ്ങള്‍ ആധുനീകലോകത്തു ജീവിക്കുമ്പോള്‍ത്തന്നെ ആധുനീകലോകത്ത് ജീവിക്കാന്‍ കൊള്ളാത്തവരാണ് നിങ്ങളെന്നൊരു തോന്നല്‍ ഉണ്ടാക്കിയിരുന്നൂ നിങ്ങള്‍ എന്നെനിക്ക് തോന്നിയിരുന്നു, ശരിയാകാം തെറ്റാകാം.അന്ത്യം കാത്തു കഴിയുന്ന ഒരു വൃദ്ധന്റെ തോന്നലുകളല്ലെ?അതുപോലെ തന്നെ ശ്രീ.കുഞ്ഞാലിക്കുട്ടി സ്സായ്‌വിനെ പിന്തുണക്കാന്‍ നിങ്ങള്‍ കാണിച്ച ഒരു വീറും വാശിയുമുണ്ടല്ലോ, അതും കുറച്ചു കടുത്തുപോയി എന്ന ചിന്താഗതിക്കാരനായിരുന്നൂ ഞാന്‍.പ്രത്യേകിച്ച് ആ വിമാനത്താവളത്തിന്റെ മുകളിലെ പതാക മാറ്റി ഹരിതപതാക ഉയര്‍ത്തിയ നിങ്ങളുടെ ചെറുപ്പക്കാരുടെ ആ പരിപാടി കുറേ കടന്നു പോയി എന്നു തന്നെ ഞാന്‍ വിചാരിക്കുന്നു.
                         എന്നാല്‍ മാര്‍ക്സിസ്റ്റ് കാരുടെ ആ നിരീശ്വരവാദപുസ്തകം കത്തിച്ചത് അസ്സലായി എന്നു തന്നെ ഞാന്‍ പറയും.കാരണം നമുക്കറിയാം അക്ഷരം പഠിച്ചിട്ടൊന്നുമല്ലല്ലോ നാം ഇക്കാണുന്നതൊന്നും ഉണ്ടാക്കിയത്. തന്നേമല്ല അക്ഷരം പഠിച്ച് തലതിരിഞ്ഞുപോയ പഹയന്മാര്‍ നമ്മൂടെ വരുതിക്ക് നില്‍ക്കുകേമില്ല എന്നൊരു കുഴപ്പവുമുണ്ട്.അതുപോലെ സ്കൂളില്‍ പഠിപ്പിക്കാന്‍ വന്ന ആ മാഷെ തല്ലിക്കൊന്നതും കാര്യമായി. എന്താണന്നറിയോ, ഇവന്മാരാണ് നമ്മൂടെ പിള്ളേരെ നാശകോശമാക്കുന്നത്.അവന്മാരെ നിലക്കുനിര്‍ത്തേണ്ടത് അത്യാവശ്യമായിരുന്നു. ഏതായാലും അതോടെ അവന്മാരൊക്കെ ഒരു പാഠം പഠിച്ചു.
                       പറഞ്ഞ് പറഞ്ഞ് വിഷയം മാറിപ്പോയി. കാസറഗോഡിലേക്ക് തന്നെ ചെല്ലാം അവിടെ ജില്ലാക്കമ്മിറ്റിയുണ്ടാക്കാന്‍ വന്നവരോട് അന്നേ നമ്മള്‍ പറഞ്ഞതാ ഇപ്പഹയനെ വേണ്ടാ വേണ്ടാന്ന്.അന്ന് വന്നവരെ കാര്യം പറഞ്ഞ് മനസ്സിലാക്കിച്ച് അല്പസ്വല്പം ഒക്കെ കൊടുത്തുമൊക്കെയാണ് നമ്മള്‍ യാത്രയാക്കിയത്. എന്നിട്ട് പിന്നേം വന്നൂ രണ്ടുപേര്‍.ആവശ്യം ഇപ്പോഴും അപ്പോഴും ഒന്നുതന്നെ, നമുക്ക് വേണ്ടാത്ത ആളെ നമ്മൂടെ തലയില്‍ നേതാവാക്കി കെട്ടിവൈക്കണം.
                                പിന്നെ നമുക്കത് ചെയ്യേണ്ടിവന്നു. പ്രിയ സുഹൃത്തുക്കളേ ആ ചെയ്തിയിലൂടെ നിങ്ങള്‍ വളരെയേറെ കാണിച്ചു തന്നു ലോകത്തിന്. എന്താണന്നറിയുമോ? നിങ്ങളും മനുഷ്യരാണ്, ചോരയും നീരുമുള്ള , ചിന്തിക്കുന്ന, പ്രവര്‍ത്തിക്കാനറിയുന്ന ,വികാരങ്ങളുള്ള മനുഷ്യരാണെന്ന്.നിങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍തന്നെ തേടിപ്പിടിച്ചുകൊള്ളും,അതിനാരുടേയും ആവശ്യത്തില്‍കവിഞ്ഞ സഹായം നിങ്ങള്‍ക്ക് വേണ്ടെന്ന് നിങ്ങള്‍ പറയാതെ പറഞ്ഞിരിക്കുന്നു.നിങ്ങള്‍ക്കറിയാമല്ലോ, എങ്ങനെയാണ് ലീഗിന് രണ്ടു പ്രസിഡണ്ടുമാരുണ്ടായതെന്ന്. അതിനോടുള്ള നിങ്ങളുടെ ദേഷ്യം ഉള്ളില്‍ കെട്ടിക്കിടക്കുകയായിരുന്നു.പറ്റിയ സമയം വന്നപ്പോള്‍ നിങ്ങളത് പുറത്തെടുത്തു, നിങ്ങളുടെ വലിയ നേതാവായ പാണക്കാട്ടെ തങ്ങളെ വരെ നിങ്ങളത് കാണിച്ചുകൊടുത്തു.ഇതൊരു പാഠമാവട്ടെ എല്ലാവര്‍ക്കും, പ്രത്യേകിച്ച് അണികളെ മറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ നേതാക്കള്‍ക്കും എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ഇതൊരു പാഠമാകട്ടെ, അവരെ ഈ സംഭവം ഒരു വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കട്ടെ എന്നുകൂടി ആശംസിക്കുന്നു.അതോടൊപ്പം നിങ്ങള്‍ക്ക് സന്തോഷം ചെറിയ കുറച്ചുകാര്യങ്ങള്‍കൂടി.
                              കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ഒരെമ്മെല്ലെക്കും ഇതേ പോലൊരബദ്ധം പറ്റിയിരുന്നു.പണ്ട്, കഴിഞ്ഞ ഭരണകാലത്ത് അന്നത്തെ വികസനവിരുദ്ധരായ ആളുകള്‍ ഉണ്ടാക്കി ഉല്‍ഘാടനവും നടത്തിയ ഒരു പാലം ( അതോ റോഡോ ) ഇന്നത്തെ നമ്മൂടെ എമ്മെല്ലെ വീണ്ടും ഉല്‍ഘാടനം വച്ചു.അതിലെന്താ ഇത്ര തെറ്റ് അല്ലെ? ഒന്നാമത് വികസനവിരോധികള്‍ ഉണ്ടാക്കിയത്, രണ്ടാമത് ദൈവവിരോധികള്‍ ഉല്‍ഘാടനം നടത്തിയത്.നമ്മൂടെ എമ്മെല്ലെ എന്നു പറഞ്ഞാലോ, സ്ഥിരം ചന്ദനക്കുറിയുമൊക്കെ ആയി നല്ല ഐശ്വര്യമുള്ള ആളും.അങ്ങേരൊന്നു കൂടി ഉല്‍ഘാടനം നടത്തുക എന്നു പറഞ്ഞാല്‍ ഐശ്വര്യം കൂടുകയേ ഉള്ളൂ,പാലത്തിനായാലും റോഡിനായാലും. എന്നിട്ടോ,നാട്ടുകാര്‍ മുഴുവന്‍ കൂവി പരിപാടി നടത്താന്‍ കഴിയാതെ അവസാനിപ്പിച്ചു എന്നാണ് പറയുന്നത്. ചില ദോഷൈകദൃക്‌കുകള്‍ പറയുന്നത് ആ മാന്യനായ എമ്മെല്ലെ യെ കൈകാര്യം ചെയ്തു എന്നാണ്. അങ്ങേര്‍ മാര്‍ക്സിസ്റ്റക്രമം എന്നു പറയുന്നു,ശരിയായിരിക്കാം, നമ്മൂടെ പിള്ളേര്‍ ചെയ്യുന്ന പലകാര്യങ്ങളും നമ്മളാ മാര്‍ക്സിസ്റ്റുകാരുടെ തലയില്‍ വൈക്കാറുണ്ടല്ലോ.
                                    അപ്പോള്‍ അതുകൊണ്ട് എന്റെ കാസറഗോട്ടെ ലീഗുകാരായ സുഹൃത്തുക്കളെ നിങ്ങള്‍ക്കെന്റെ ഒരു നൂറായിരം ഹരിതവന്ദനം.!!!!!!!!!!!!!!!!

4 comments :

  1. ഇതൊരു പാഠമാവട്ടെ എല്ലാവര്‍ക്കും, പ്രത്യേകിച്ച് അണികളെ മറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ നേതാക്കള്‍ക്കും എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ഇതൊരു പാഠമാകട്ടെ, അവരെ ഈ സംഭവം ഒരു വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കട്ടെ എന്നുകൂടി ആശംസിക്കുന്നു

    ReplyDelete
  2. പാഠപുസ്തകം കത്തിച്ചതും,അദ്ധ്യാപകനെ തല്ലികൊന്നതും ശരിവെക്കുന്ന താങ്കളുടെ നിലപാടുകളോട് കടുത്ത വിയോജിപ്പുണ്ട്.

    ReplyDelete
    Replies
    1. സഹോദരാ, അപ്പോള്‍ നേതാക്കളെ കയ്യേറ്റം ചെയ്തതില്‍ താങ്കള്‍ക്ക് എതിര്‍പ്പില്ലെ?വിയോജിപ്പില്ലെ?
      ഇതുമൊത്തം ഒരു വ്യാജമാണെന്ന് താങ്കളെന്താണ് മനസ്സിലാക്കാത്തത്?മൊത്തം ഒരു ആക്ഷേപഹാസ്യമാണ് ഞാനുദ്ദേശിച്ചത്, സോറി.

      Delete
  3. nannayi mashe.....KT jayakrishanane clas muriyil vech vettikkonn CPM aanu ithinu mathrika kanichath. Achumamane Kuppi kmonderinjathum, Pinarayiye cheripp kondarinjathum CPM kar. Ith kandittavum Leegum thudangiyath.

    ReplyDelete