കുടിവെള്ളത്തിന്റെ കഥ.

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

                   ആദിയിൽ നായാടിയും നായാടപ്പെട്ടും നടന്ന മനുഷ്യന് വെള്ളം ജീവിക്കുവാനുള്ള ഒരുപാധിയായിരുന്നു.പിന്നീട് ക്രഷി ചെയ്യാൻ മനുഷ്യൻ പഠിച്ചുകഴിഞ്ഞപ്പോൾ വെള്ളത്തിന്റെ ഉപയോഗം കൂടി.കുടിക്കാനും കുളിക്കാനും ക്ർഷി ചെയ്യാനും വ്യവസായം ചെയ്യാനുമൊക്കെ വെള്ളത്തിന്റെ ആവശ്യം കൂടികൂടി വന്നു.വെള്ളം കിട്ടാനുള്ള സൊഉകര്യം പരിഗണിച്ച് മനുഷ്യർ കൂട്ടത്തോടെ നദീതീരങ്ങളിലേക്ക് താമസം മാറ്റുകയും അങ്ങനെ നദീതടസംസ്കാരങ്ങൾ വളർന്നു വരികയും ചെയ്തു.
                     കാലക്രമേണ വെള്ളത്തിന്റേ ആവശ്യം കൂടിവരുകയും അതുപോലെ തന്നെ ഭൂമിയിലും പരിസ്ഥിതിയിലുമുള്ള മനുഷ്യന്റെ കടന്നുകയറ്റം വന്യമായ അവസ്ഥയിലേക്കുമാറി.അങ്ങനെ പ്രക്രുതി തന്നെ മാറ്റത്തിനു വിധേയമാവുകയും അതിന്റെ ഫലമായി പ്രക്രുതിയിൽ വൻ മാറ്റങ്ങളുണ്ടാവുകയും ചെയ്തു.കേരളത്തിലെ കള്ളുചെത്തു നടത്തുന്ന സമുദായാംഗങ്ങൾക്കിടയിൽ ഒരു ഐതിഹ്യമുണ്ട് പോലും.ചെത്തുകാരന് പണ്ട് ചെത്താനുള്ള വ്രുക്ഷം തല കുനിച്ചു കൊടുക്കുമായിരുന്നത്രെ,അതുകൊണ്ടയാൾക്ക് മരത്തിൽ വലിഞ്ഞു കയറാതെ ചെത്തുവാൻ സാധിക്കുമായിരുന്നത്രെ.പക്ഷെ പിന്നീടെപ്പോഴോ ചെത്തുവാൻ പോയ ഏതോ ഒരു ചെത്തുകാരന്റെ ഭാര്യ പിഴച്ചു പോവുകയും അതിൽ പ്രതിഷേധിച്ച് മരങ്ങൾ തലകുനിക്കാതാവുകയും ചെയ്തെന്നാണാ ഐതിഹ്യം.അതുപോലെ ആദ്യകാലത്ത് പ്രക്രുതി മനുഷ്യന് എല്ലാ ഐശ്വര്യങ്ങളും വാരിക്കോരിക്കൊടുത്തിരുന്നു.വെള്ളത്തിനു വെള്ളം,ഫലഭൂയിഷ്ഠമായ, മണ്ണെറിഞ്ഞാൽ പൊന്നു വിളയുന്ന ഭൂമി,അവിടെ ഇരട്ടിക്കിരട്ടി കിട്ടുന്ന വിള അങ്ങനെയങ്ങനെ ഒരാൾക്ക് ലഭിക്കാവുന്ന എല്ലാ സൊഉഭാഗ്യങ്ങളും ഭൂമി,പ്രക്രുതി മനുഷ്യനായി ചൊരിഞ്ഞുകൊടുത്തു.എന്നാൽ കാലക്രമേണ അഹങ്കാരം മൂത്ത് പിഴച്ചുപോയ മനുഷ്യൻ ഭൂമിയെ, പ്രക്രുതിയെ ധൂർത്തടിച്ചു,അതിന്റെ ഫലമായി ഭൂമി, പ്രക്രുതി അതിന്റെ സൊഉഭാഗ്യങ്ങളെല്ലാം മടക്കിചുരുക്കി പിൻവലിച്ചു കളഞ്ഞു.അതോടെ പ്രക്രുതിയും പ്രക്രുതി വിഭവങ്ങളും മനുഷ്യന് കിട്ടാക്കനിയായി, പ്രത്യേകിച്ചും എന്നും എപ്പോഴും സുഭിക്ഷമായി ലഭിച്ചുകൊണ്ടിരുന്ന വെള്ളം.
                       വെള്ളമില്ലാതെ മനുഷ്യന് ചുരുങ്ങിയ നേരം പോലും നിലനിൽക്കാനാവില്ല എന്നതാണവസ്ഥ.അതുകൊണ്ടുതന്നെ വെള്ളത്തിനായി മനുഷ്യർ നെട്ടോട്ടമായി.അപ്പോഴാണ് അവിടെക്കൊരു പുതു അവതാരം വന്നണഞ്ഞത്.ആർക്കൊക്കെയാണോ കുടിവെള്ളം ഇല്ലാതാകുന്നത്,ആർക്കൊക്കെയാണോ കുടിവെള്ളം കാശുകൊടുത്തുവാങ്ങാൻ പാങ്ങുള്ളത് അവർക്ക് കുടിവെള്ളം കൊണ്ടുകൊടുക്കപ്പെടും,എത്ര വേണമെങ്കിലും.ഇതാണാ പുതിയ അവതാരത്തിന്റെ നടപ്പ് ലയിൻ.ആ അവതാരത്തിന്റെ പേരാണ് കുടിവെള്ള ടാങ്കർ ലോറികൾ.ആവശ്യക്കാർക്ക് പണം നൽകിയാൽ അവരുടെ ആവാസമേഖലയിലേക്കിവർ കുടിവെള്ളം എത്തിച്ചിരിക്കും.എവിടുന്നാണിവർ കുടിവെള്ളം സംഘടിപ്പിക്കുന്നതെന്നത് ഒരു വലിയ രഹസ്യമായി അവശേഷിച്ചു.ആലുവാ എറണാകുളം റൂട്ടിൽ ഓരോ മിനിറ്റിലും ഓരോ പ്രൈവറ്റ് ബസ് ഓടുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.മഴക്കാലം മാറി ഒരാഴ്ച്ച കഴിയുമ്പോഴേക്കും ഈ ബസ്സുകളുടെ എണ്ണത്തേക്കാൾ കൂടുതൽ കുടിവെള്ളടാങ്കറുകൾ
സർവീസ് നടത്തുന്നു എന്ന സ്ഥിതി വന്നു.എറണാകുളത്തെ എല്ലാ പ്രധാനകേന്ദ്രങ്ങളും കുടിവെള്ളത്തിനായി ഇവരെ ആശ്രയിക്കുന്ന സ്ഥിതിയായി.
                          തമാശ ഇതല്ല, പകൽ ശുദ്ധമായ കുടിവെള്ളവും (Pure Drinking Water) കൊണ്ടു പായുന്ന ഈ ടാങ്കറുകൾ പലതും രാത്രിയായാൽ കക്കൂസ് മാലിന്യവുമായും സ്ലറിയുമായും പായുന്നത് പതിവാകുകയും അത് പോലീസിന്റേയും ആർ ടി ഓ വിന്റേയും കസ്റ്റഡിയിലാവുകയും ചെയ്യാൻ തുടങ്ങി.ഇവരുടെ ന്യായം ഇത്രയേ ഒള്ളൂ, “രാത്രി ഓട്ടമില്ലാതെ കിടക്കുകയല്ലെ, സി സി അടയ്ക്കാൻ അത്രയുമായല്ലോ, ഓ ഇതൊക്കെ മഹാ നഷ്ടമാണെന്നേ” എന്ന പതിവു പല്ലവിയും.ഇവരുടെ / ആരുടേയും  ബിസിനസ്സ് ലാഭകരമാണെന്ന് ആരെങ്കിലും അവകാശപ്പെടുന്നത് നമ്മുടെ കൊച്ചു കേരളത്തിൽ / ഭാരതത്തിൽ കേട്ടിട്ടുണ്ടോ? മാസം മാസം പുതിയ വണ്ടി ഇവരിറക്കും,എന്നാലും കച്ചവടം നഷ്ടമാണു താനും. ആ നഷ്ടം നികത്താനാണത്രെ രാത്രിയിലെ കലാപരിപാടി.രാത്രി കക്കൂസ് മാലിന്യവും പകൽ കുടിവെള്ളവും! എങ്ങനെയുണ്ട്? എന്നിട്ടും ഈ നാറികൾ മാന്യരായി നമ്മൂടെ മുന്നിൽ ഇറങ്ങി നടക്കുന്നുണ്ടല്ലോ?
                   നാട്ടിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ തുടങ്ങിയപ്പോൾ വാട്ടർ അതോറൊറ്റി കുടിവെള്ള സംഭരണസ്രോതസ്സുകൾ പരിശോധിക്കുകയും ജനങ്ങളുടെ ആരോഗ്യരക്ഷയെക്കരുതി അതോറിറ്റി ചൂണ്ടിക്കാണിച്ചു തരുന്ന 21 കേന്ദ്രങ്ങളിൽ നിന്നു മാത്രമേ കുടിവെള്ളം സംഭരിക്കാവൂ എന്ന് പറയുകയും ചെയ്തു.ഇതു വല്യ പ്രശ്നമായില്ലേ, ഇതു പറയാൻ ഇവർക്കെന്തധികാരം? ഇത്ര നാളും ഞങ്ങൾ കുടിവെള്ളം നൽകിയിട്ടും അതു കുടിച്ചാരും മരിച്ചില്ലല്ലോ? പിന്നെന്തിനാണീ നിയന്ത്രണം? എന്നാൽ ഞങ്ങൾ കാണിച്ചു തരാം! കുടിവെള്ള ടാങ്കറുകാർ പണിമുടക്കി.ജനം കുടിവെള്ളം കിട്ടാതെ ദാഹിച്ചുവലഞ്ഞ് ചത്താലെന്താ ഞങ്ങളുടെ അവകാശം – മലിനജലം വിതരണം ചെയ്യുന്നതിനുള്ള അവകാശം – ഞങ്ങൾ സംരക്ഷിക്കും! ഈ പോസ്റ്റ് എഴുതുമ്പോഴും ( 23/04/2012) ഇവരുടെ അവകാശധർമ്മസമരം അവസാനിച്ചിട്ടില്ല.
                100% സാക്ഷരതയും വിദ്യാഭ്യാസവും വിവരവും ഒക്കെയുള്ള ഒരു നാട്ടിലാണീ അവകാശസമരം നടക്കുന്നത് എന്നത് ഓരോ കേരളീയനേയും ലജ്ജിപ്പിക്കേണ്ടതണ്. പക്ഷെ എങ്ങനെ ലജ്ജിക്കാൻ, കാരണം ആ പറഞ്ഞ സാധനം എന്നേ നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു.

2 comments :

  1. 100% സാക്ഷരതയും വിദ്യാഭ്യാസവും വിവരവും ഒക്കെയുള്ള ഒരു നാട്ടിലാണീ അവകാശസമരം നടക്കുന്നത് എന്നത് ഓരോ കേരളീയനേയും ലജ്ജിപ്പിക്കേണ്ടതണ്. പക്ഷെ എങ്ങനെ ലജ്ജിക്കാൻ, കാരണം ആ പറഞ്ഞ സാധനം എന്നേ നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു.

    ReplyDelete
  2. അതെ കുടിവെള്ള വിതരണം വല്യ ലാഭം നല്ക്കുന്നു ......

    മലിനജലം കൊള്ള ലാഭവും

    തിരുവനന്തപുരം സിറ്റി യില്‍ വിതരണം ചെയ്യുന്ന മഹാ ഭൂരിപക്ഷവും അരുവിക്കര ഡാമില്‍ നിന്നുള്ള വെള്ളമാണ് എന്ന് പറയാന്‍ തോന്നുന്നു , കാരണം സിറ്റിയില്‍ കുതിച്ചു പായുന്നവയില്‍ ഒരു ടാങ്കര്‍ പാവം പുണ്യാളന്റെ ആയും ഉണ്ടേ ഹ ഹ ഹ

    ReplyDelete