നാം പഠിക്കേണ്ട പാഠം.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കാലം 1952.
സ്ഥലത്തെ അംബലത്തിനു സമീപത്തുള്ള ആല്‍ത്തറയില്‍ നാട്ടുകൂട്ടം കൂടിയിരിക്കുകയാണ്.
കാര്യം മറ്റൊന്നുമല്ല,
ധീവര സമുദായത്തില്‍ പിറന്ന കുട്ടി
വിദ്യയഭ്യസിക്കുവാന്‍ പാഠശാലയില്‍ ചെന്നിരിക്കുന്നു!
അവനെതിരെ ശിക്ഷ നടത്തണം,അതിനാണിന്നത്തെ നാട്ടുകൂട്ടം.
കൂട്ടത്തില്‍ പങ്കെടുക്കാനെത്തിയവര്‍ അവിടിവിടെ കൂടി നിന്ന് സംസാരിക്കുന്നു,
സംസാരം മുഴുവന്‍ ധീവരന്റെ അഹങ്കാരത്തെക്കുറിച്ചായിരുന്നു
ഹും! ഹവന്റെ ഹഹമ്മതി!
ചെക്കന്‍ പഠിച്ച് പഠിച്ച് വലിയ മയിസ്രേട്ട് ആകാം എന്നാണവന്റെ വിചാരം!
ഹടിച്ച് പല്ലു തെറുപ്പിക്കണം ഹും!
                     അവരത് തന്നെ ചെയ്തു.പഠിക്കണമെന്ന താല്പര്യവുമായി സ്കൂളിന്റെ പടി കയറിച്ചെന്ന ആ ധീവരബാലനെ മുക്കാലിയില്‍ കെട്ടി ഒന്‍‌പത് അടി ചാട്ടവാറിനടിക്കുവാന്‍ വിധിച്ചു,നാട്ടുമൂപ്പന്‍!
                   കാലം സംഭവബഹുലമായി കടന്നു പോയി.ശ്രീ നാരായണഗുരുവിന്റേയും അയ്യന്‍‌കാളിയുടേയും തുടങ്ങിയവരുടേയും നേതൃത്വത്തില്‍ മത ജീര്‍ണ്ണതകള്‍ക്കെതിരെ അതിശക്തമായി പിന്നോക്ക ജാതിക്കാര്‍ ഉണര്‍ന്നെഴുനേറ്റു.ദളിതരെ അടക്കിഭരിച്ചിരുന്നവര്‍ക്ക് അടി തെറ്റി!
                            ദളിതര്‍ മുന്നേറാന്‍ തുടങ്ങി.ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ശ്രീ നാരായണഗുരുവും കൂട്ടാളികളും തുടങ്ങിവച്ച സമരം ഇടതുപക്ഷക്കാര്‍ ഏറ്റെടുത്തു.കേരളം മെല്ലെ മെല്ലെ പുരോഗതിയിലേക്ക് പിച്ച വൈക്കാന്‍ തുടങ്ങി.ഉള്ളത്  ഉള്ളവനു മാത്രമായി മറ്റു സംസ്ഥാനങ്ങള്‍ നീക്കിവച്ചപ്പോള്‍ ഉള്ളത് കൊണ്ട് ഓണം പോലെ എല്ലാവര്‍ക്കുമായി വീതിച്ച് ഈ മാവേലിനാട് ഒന്നാം സ്ഥാനത്തെത്തി, പലതിലും.!ആയുസ്സിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം,ജീവിച്ചിരിക്കുന്ന വയസ്സിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം,പ്രസവത്തില്‍ കുറവ് സ്ത്രീകളും കുട്ടികളും മരിക്കുന്നതില്‍ ഒന്നാം സ്ഥാനം,സാക്ഷരതയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം,സ്കൂളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തിലും തുടര്‍ന്ന് പഠിക്കുന്നവരുടെ എണ്ണത്തിലും ഒന്നാം സ്ഥാനം,വൃത്തിയിലും വെടുപ്പിലും ഒന്നാം സ്ഥാനം! അങ്ങിനെ ഏതെല്ലാം നല്ല കാര്യങ്ങള്‍ക്ക് ഒന്നാം സ്ഥാനമുണ്ടോ അതിനൊക്കെ ഒന്നാം സ്ഥാനം.
                                        വെറും ഒന്നാം സ്ഥാനം മാത്രമല്ല പണത്തിന്റേയും സമ്പത്തിന്റേയും കാര്യത്തില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന എല്ലാ വികസിത രാജ്യങ്ങളുടേയും ഒപ്പം ഈ പട്ടിണി നാടുമെത്തി!
                               എന്നാല്‍ ഇതില്‍ അസഹിഷ്ണുത പൂണ്ട ആളുകളും ശക്തികളുമുണ്ടായിരുന്നു ഈ കേരള നാട്ടില്‍.ദളിതന്‍ പഠിക്കുന്നതില്‍ വേപുഥ പൂണ്ട ആളുകള്‍, ദളിതനും മറ്റു പാവപ്പെട്ടവരും സര്‍ക്കാര്‍ സഹായത്തോടെ കിടപ്പാടം സ്വന്തമാക്കിയതില്‍ അസഹിഷ്ണുതയുള്ളവര്‍ - അങ്ങനെ ഈ പട്ടിക എത്ര വേണമെങ്കിലും നമുക്ക് നീട്ടാം. ഇവര്‍ മുഴുവന്‍ കോണ്‍ഗ്രസ്സിന്റെ പിന്നില്‍ അടിയുറച്ചു, അങ്ങനെ കോണ്‍ഗ്രസ്സ് ഒരു പിന്തിരിപ്പന്‍ ശക്തികളുടെ കൂടാരമായി മാറി.ഇടതുപക്ഷത്തെ തോല്പിക്കാന്‍ ഏതറ്റം വരെ പോകാനും അവര്‍ തയ്യാറായി.ഒളിഞ്ഞും തെളിഞ്ഞും ഈ കൂടാരത്തിലടിഞ്ഞു കൂടിയ പിന്തിരിപ്പന്‍ ശക്തികള്‍ ഇടതുപക്ഷത്തിനെതിരെ ആശയപരമായും അതിലധികം ശാരീരികമായും ആക്രമണങ്ങള്‍ സംഘടിപ്പിച്ചു.
എന്നാല്‍ കാലം മുന്നോട്ട് നീങ്ങിയപ്പോള്‍ ടി വി മാധ്യമങ്ങളും പത്രങ്ങളും എല്ലാം ഒറ്റക്കെട്ടായി ഈ പിന്തിരിപ്പന്‍ ശക്തികളെ സഹായിക്കാനെത്തി.അവരുടെ അപവാദപ്രചരണങ്ങളും നുണപ്രചാരണങ്ങളുമൊക്കെ ചേര്‍ന്ന് ഏറ്റവും അവസാനം ഇടതുപക്ഷത്തിനെതിരെ പുതിയൊരു സമരമുഖം തുറന്നു.
                            ഇടതുപക്ഷം ചെയ്യാത്ത കാര്യം ചെയ്തെന്നു പറയുക,വലതുപക്ഷം ചെയ്യുന്ന തോന്ന്യാസങ്ങള്‍ പോലും ഇടതുപക്ഷത്തിന്റെ ലേബലില്‍ വരുത്തുക,അങ്ങനെ മാന്യന്മാര്‍ ചെയ്യാന്‍ മടിക്കുന്നതെല്ലാം ഇടതുപക്ഷത്തിനെതിരെ ഇവര്‍ ചെയ്തുകൂട്ടി.
                                        ഈ വാര്‍ത്തകളുടെ - നുണകളുടെ മലവെള്ളപ്പാച്ചിലില്‍ ഒരു വിഭാഗം ജനങ്ങള്‍ പെട്ടു പോവുകയും അതിന്റെ ഫലമായി ഇടതുപക്ഷത്തെ തോല്പിച്ചുകൊണ്ട് വലതുപക്ഷം ഭരണത്തിലെത്തുകയും ചെയ്തു.സത്യത്തില്‍ ഇന്നാട്ടില്‍ മാന്യന്മാര്‍,സംസ്കാരസമ്പന്നര്‍ അകറ്റി നിറുത്തിയിരുന്ന ജാതി മത നേതാക്കളാണ് വലതുപക്ഷത്തിനെ വിജയിപ്പിച്ചത്.വലതുപക്ഷം ജയിച്ചതോടെ അവരെ ജയിപ്പിച്ച ജാതിമത ശക്തികള്‍ അവരവരുടെ പങ്കും ചോദിച്ച് എത്തി - അവര്‍ ഭരണം പങ്കുവച്ചെടുത്തു.ഓരോ വകുപ്പും ഓരോ ജാതിക്ക്, ഓരോ കാര്യവും ഓരോ ജാതിയെ കണ്ട് ചെയ്യുന്നതിലേക്കെത്തി കാര്യങ്ങള്‍.ഒരു ജാതിക്ക് ഒന്നു ചെയ്തുകൊടുക്കുമ്പോള്‍ വില പേശി വരുന്ന മറ്റേ ജാതിയെ സമാധാനിപ്പിക്കാന്‍ അതില്‍ക്കൂടുതല്‍ ചെയ്തുകൊടുക്കേണ്ട അവസ്ഥ.അങ്ങനെ സമത്വസുന്ദരമായ നമ്മുടെ നാടിനെ ഓരോ ജാതിമത ശക്തികള്‍ വീതം വച്ചെടുത്തു.ശ്രീ നാരായണഗുരുദേവനും കൂട്ടുകാരും തുടങ്ങിവച്ച ഇടതുപക്ഷം മുന്നോട്ട് കൊണ്ടുപോയ ആ മതേതര കേരളത്തെ തുണ്ടം തുണ്ടമാക്കി ജാതിശക്തികള്‍ വീതം വൈക്കുകയാണ്.
                               ഈ ജാതിമത ശക്തികളുടെ ഊറ്റം എവിടം വരെ എത്തി എന്നുള്ളതിന്റെ ഏറ്റവുംവലിയ ഉദാഹരണമാണ് ധീവരനായ ഒരു എം എല്‍ എ യെ പേരെടുത്ത് പറഞ്ഞ് താങ്കള്‍ ധീവരന്മാരുടെമാത്രം കാര്യം നൊക്കിയാല്‍ മതി കൃഷിക്കാരുടെ കാര്യം നോക്കാന്‍ (കാടുവെട്ടിപങ്കുവൈക്കാനെന്നു സാരം) കൃഷിക്കാരുടെ മകനായ താനുണ്ട് എന്ന പ്രഖ്യാപനം.
നോക്കൂ,  എത്ര മാത്രം കഷ്ടപ്പെട്ടാണ് നാമീ കൊച്ചുകേരളം പടുത്തുയര്‍ത്തിയതെന്ന്. ശ്രീ നാരായണഗുരുവും കൂട്ടരും പിന്നീട് വന്ന ഇടതുപക്ഷവും വിഭാവനം ചെയ്തിരുന്ന  ജാതിമതപിന്തിരിപ്പന്‍ ശക്തികളെ , പിന്തിരിപ്പന്‍ ശക്തികളെ മെരുക്കിനിരുത്തിയിരുന്ന ആ മതെതരകേരളത്തെയാണ് യാതൊരു ലജ്ജയുമില്ലാതെ വലതുപക്ഷം മുന്നിലേക്ക് വലിച്ചിടുന്നതെന്ന് .എന്നിട്ട് ഇക്കാ‍ര്യത്തില്‍ കോണ്‍ഗ്രസ്സിന് എന്തെങ്കിലും ഒരു മറുപടിയുണ്ടോ എന്ന് നോക്കൂ! എങ്ങനെ മറുപടിയുണ്ടാവാന്‍, കോണ്‍ഗ്രസ്സിന്റെ കഴുത്ത് ജാതിമത ശക്തികളുടെ കരവലയത്തിനകത്താണല്ലോ
                                ഈ കാര്യം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം ഇതാണ്, ഓരോ സംഭവത്തിലും പൊതുജനം ജാഗരൂകരായി നിന്നില്ലെങ്കില്‍ ഇന്നാട്ടിലെ മാധ്യമങ്ങളും വലതു നേതാക്കളും നമ്മെ കൃത്യമായി പറ്റിച്ചിരിക്കും.മാധ്യമങ്ങള്‍ ഓരോന്നിനും അവരുടേതായ സ്വന്തം അജന്റയുണ്ട് - മാതൃഭൂമിക്കാണെങ്കില്‍ വയനാട്ടിലെ കയ്യേറ്റ ഭൂമി സംരക്ഷിക്കണം, മനോരമയ്കാണെങ്കില്‍ പെരിന്തല്‍‌മണ്ണയിലെ കയ്യേറ്റഭൂമി സംരക്ഷിക്കണം, അങ്ങനെ അങ്ങനെ നൂറുകൂട്ടം അജന്റകള്‍, പൊതുവിലോ ഇടതുപക്ഷവിരോധവും.പാവം നമ്മള്‍ ജനത്തിനാണെങ്കിലോ തൊട്ടതിനും പിടിച്ചതിനും തീവിലയായി, നമ്മുടെ സ്വന്തമായ കൊച്ചുകേരളം പലകഷണങ്ങളായി പങ്കിട്ടുകൊണ്ടിരിക്കുന്നു.തിരഞ്ഞെടുപ്പുകാലത്ത് നമുക്ക് പറ്റിയ ഒരു കൊച്ചു കൈപ്പിഴയാണിതിനുകാരണമെന്നു ശരിയായി നാം മനസ്സിലാക്കുമ്പോഴേ ഭാവിയില്‍ ഇത്തെറ്റുപറ്റാതെ മതേതരകേരളത്തെ കാക്കാന്‍ നമുക്കാവൂ!

1 comment :

  1. നാം പണ്ട് പാടുപേട്ട് പണിയെടുത്ത് പടിയടച്ച് പിണ്ഡം വച്ചിരുന്ന ജാതിമത ശക്തികള്‍ ഗവണ്മെന്റില്‍ വളരെ സ്വാധീനം ചെലുത്തുന്ന കാഴ്ച്ചയാണ് ധീവര പ്രഖ്യാപനം കാണിക്കുന്നത്.നേരത്തെ ലീഗുകാര്‍ ഭരണത്തില്‍ കയ്യിട്ടുവാരിയതുപോലെ ഇന്ന് മറ്റൊരു കൂട്ടര്‍,നാളെ വേറൊരു കൂട്ടര്‍.ഇതിനൊക്കെ കാരണമോ, അന്ന് നമുക്ക് പറ്റിയൊരു കൈപ്പിഴയും.ഇതാണ് നമ്മള്‍ പൊതുജനം കണ്ണിലെ കൃഷ്ണമണിപോലെ കാത്താല്‍ മാത്രമേ ജനാധിപത്യം നിലനില്‍ക്കൂ എന്നു പറയുന്നത്.

    ReplyDelete