ജന്മ ജന്മാന്തര പാപങ്ങള്‍ കഴുകിക്കളഞ്ഞ് ......

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                         നസ്രേത്തില്‍ നിന്ന് നന്മ പ്രതീക്ഷിക്കണ്ട എന്നത് പഴഞ്ചൊല്ല്.എന്നാല്‍ യു ഡി എഫ് ഗവണ്മെന്റ് എന്ന നസ്രേത്തില്‍ നിന്ന് നന്മ മാത്രമല്ല ബുദ്ധിയും പ്രതീക്ഷിക്കേണ്ട എന്നാണ് സമീപകാലത്തെ അവരുടെ ചെയ്തികള്‍ തെളിയിക്കുന്നത്.
                                      മെട്രോ റെയില്‍ പ്രശ്നത്തില്‍ വരാല്‍ എന്ന മത്സ്യത്തെ വെല്ലുവിളിക്കുന്ന രീതിയിലുള്ള വഴുവഴുപ്പ് അവര്‍ കാണിക്കുന്നത് കണ്ടില്ലേ? എന്തിനാണവര്‍ 31/2 കോടി മലയാളികളേയും മണ്ടന്മാരും പൊട്ടന്‍‌മാരുമാക്കിക്കൊണ്ട് ഈ അറപ്പുണ്ടാക്കുന്ന വഴുവഴുപ്പ് പ്രകടിപ്പിക്കുന്നത്.? അത് മറ്റൊന്നിനുമല്ല ആ പദ്ധതി നടപ്പിലാകുമ്പോള്‍ കിട്ടിയേക്കാവുന്ന കമ്മീഷന്‍ എന്ന ഒരല്പം ചെമ്പുതുട്ടുകണ്ടുകൊണ്ടുള്ള വഴുവഴുക്കലാണ് എന്ന് ഏത് കണ്ണുപൊട്ടനും മനസ്സിലാകുന്ന രീതിയിലേക്ക് വരെ ആ പരിപാടി അവര്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു.ഇനി ഇവരാവശ്യപ്പെടുന്ന രീതിയില്‍ കമ്മീഷന്‍ നല്‍കാന്‍ തയ്യാറായാലോ നിര്‍മ്മാണക്കമ്പനിക്കാര്‍ ആ പണം ഈടാക്കുന്നത് പണിയില്‍ കൃത്രിമം കാണിച്ചിട്ടോ മറ്റോ ആയിരിക്കും.ഇത് ബാധിക്കുക മെട്രോ റെയിലിന്റെ ആരോഗ്യത്തേയും.ഈ കമ്മീഷനുവേണ്ടി വിലപേശുന്നവര്‍ ഇതറിയുന്നില്ലേ? അവര്‍ക്കെന്ത് ജനം അല്ലേ?
                    ഇനി അടുത്ത കഥ നോക്കാം.കുടുംബശ്രീ വഴി നാളിതുവരെ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന സഹായം മുഴുവന്‍ ഇനി ന്യൂനപക്ഷസ്ട്രികള്‍ വഴിയാക്കി.അതു വിതരണം ചെയ്യുന്നതിനായി ന്യൂനപക്ഷശ്രീ ഉണ്ടാക്കാന്‍ പോകുന്നു എന്ന് വാര്‍ത്ത.അപ്പോള്‍ എനിക്ക് ചോദിക്കുവാനുള്ളത് ന്യൂനപക്ഷസ്ട്രീകള്‍ക്ക് മാത്രമേ പ്രശ്നങ്ങളുള്ളോ?ബാക്കിയുള്ളവരുടെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചോ? അതോ സ്ത്രീകളെ ഒരു വഴിക്കാക്കി ആ ഫണ്ടും അടിച്ചുമാറ്റാനുള്ള പരിപാടിയാണോ ഇത്?
                       അങ്ങനെ ഇതും ആലോചിച്ചിരുന്നപ്പോഴാണ് പുതിയൊരു വാര്‍ത്തയുമായി പത്രമിറങ്ങിയത്.ദേവസ്വം ബോര്‍ഡ് മെംബര്‍മാരെ തിരഞ്ഞെടുക്കാനുള്ള അവകാശം നാളിതുവരെ ഹിന്ദു എം എല്‍ എ മാര്‍ക്കു മാത്രമായിരുന്നു.എന്നാല്‍ ഇപ്പോഴത് ഹിന്ദു എം എല്‍ എ മാരിലെ വിശ്വാസികള്‍ക്കുമാത്രമാക്കി യു ഡി എഫ് ഗവണ്മെന്റ്.ശരിയല്ലെ, ഭഗവാന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഭഗവാനില്‍ വിശ്വാസമുള്ളവര്‍ തന്നെ വരണം.എത്ര കൃത്യമായ കണ്ടു പിടിത്തം.ഇപ്പോള്‍തന്നെ ഇസ്ലാം ആഘോഷങ്ങള്‍ക്ക് ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രം അവധി,കൃസ്ത്യന്‍ ആഘോഷങ്ങള്‍ക്ക് കൃസ്ത്യാനികള്‍ക്ക് മാത്രം അവധി, ഹിന്ദുവിലെ നായര്‍ ആഘോഷങ്ങള്‍ക്ക് നായന്മാര്‍ക്ക് മാത്രം അവധി,ഈഴവരുടെ ആഘോഷങ്ങള്‍ക്ക് അവര്‍ക്കുമാത്രവും അങ്ങിനെ ഇനം തിരിച്ച് കേരള ജനതയെ വേര്‍തിരിച്ചുകഴിഞ്ഞു, ഇനി ദൈവവിശ്വാസികളേയും അവിശ്വാസികളേയും വേര്‍തിരിച്ചുകഴിഞ്ഞാല്‍ ഇവിടെ വിപ്ളവം വന്നിരിക്കും കട്ടായം.പക്ഷെ എന്റെ സംശയം അതല്ല , ഇലക്ഷന്‍ വരുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ - ഉദാഹരണത്തിന് നമ്മുടെ മുഖ്യമന്ത്രി തന്നെ പറയുമോ ദൈവവിശ്വാസമില്ലാത്തവര്‍ എനിക്ക് വോട്ടു ചെയ്യരുത് എന്ന്?
                       ഇനി അടുത്ത ചോദ്യം, എന്തുകൊണ്ടിതു സംഭവിക്കുന്നു പ്രത്യേകിച്ചും കേരളത്തില്‍? ഉത്തരം :- കേരള ജനതയുടെ ഒരു ചെറിയ നോട്ടപ്പിശക്, ഒരു ജാഗ്രതക്കുറവ്.ഇനി യു ഡി എഫ് ഭാഷയില്‍ പറഞ്ഞാല്‍ “പട്ടിയായും പുഴുവായും അങ്ങനെ ഏഴുജന്മമെടുത്ത് മുജ്ജന്മപാപങ്ങളൊക്കെ കഴുകിക്കളഞ്ഞേ മനുഷ്യന് മോക്ഷം  പ്രാപിക്കാന്‍ കഴിയൂ! അങ്ങനെ മോക്ഷത്തിലേക്കുള്ള പ്രയാണത്തില്‍ കേരള ജനത ഈയൊരു പാപം കൂടി സഹിക്കണം”

3 comments :

  1. എന്തുകൊണ്ടിതു സംഭവിക്കുന്നു പ്രത്യേകിച്ചും കേരളത്തില്‍? ഉത്തരം :- കേരള ജനതയുടെ ഒരു ചെറിയ നോട്ടപ്പിശക്, ഒരു ജാഗ്രതക്കുറവ്.ഇനി യു ഡി എഫ് ഭാഷയില്‍ പറഞ്ഞാല്‍ “പട്ടിയായും പുഴുവായും അങ്ങനെ ഏഴുജന്മമെടുത്ത് മുജ്ജന്മപാപങ്ങളൊക്കെ കഴുകിക്കളഞ്ഞേ മനുഷ്യന് മോക്ഷം പ്രാപിക്കാന്‍ കഴിയൂ! അങ്ങനെ മോക്ഷത്തിലേക്കുള്ള പ്രയാണത്തില്‍ കേരള ജനത ഈയൊരു പാപം കൂടി സഹിക്കണം”

    ReplyDelete
  2. ചേചേട്ടാ,അർഹിച്ചതേ കിട്ടൂ.....

    ReplyDelete
    Replies
    1. സത്യം രമേഷ് കുമാര്‍ സത്യം ഒരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണകൂടം തന്നെ ലഭിക്കും എന്നു പറഞ്ഞത് എത്ര വാസ്തവം.

      Delete