പെരുകുന്ന കുറ്റകൃത്യങ്ങള്‍ ചില സാമുദായിക ആശങ്കകള്‍

**Mohanan Sreedharan | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
[നവംബര്‍ 2012 ലക്കം വാല്യം 27 ലക്കം 11 യുക്തിരേഖ മാസികയില്‍ ശ്രീ.പി.കെ കുഞ്ഞാമു എന്നയാള്‍ പേരുവച്ചെഴുതിയ ലേഖനമാണ് ഈ പോസ്റ്റ്.കാലികപ്രസക്തിയുണ്ടെന്ന് തോന്നുകയാല്‍ ആ ലേഖനം പോസ്റ്റ് ചെയ്യുന്നു.]
                               ച്ചു ദിവങ്ങള്‍ക്കമുമ്പ് കണ്ൂരിലെ ഒരു യത്തീംാനെക്രട്ടി, അവിടെയുള് ആയുടെ സായത്തോടെ അന്തേവാസികായിരി പെണ്‍കട്ടികെ ( ആണ്‍കട്ടിേയും) പീഡിപ്പിച്ചിന്െ പേരില്‍ പിടിയിലാവുകുണ്ായി.ആയമായി അയള്‍ അവിഹിന്ധം പുലര്‍ത്തിപ്പോന്ു എന്ാണ് റ്റൊരു കേസ്.അിനുകുറച്ചമുന്‍പാണ്ുസ്ലങ്ങള്‍ക്കിടിലെ പുരൊഗമനിാഗത്തില്‍ പട്ട ഒരു പ്രന്‍ ന്െ വിദ്യാര്‍ത്ിനിയെ വിവാഹാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന് ആരോപത്തുടര്‍ന്ന് അറസ്റ്റിലായത്.ദ്രാ അദ്ധ്യാപര്‍ എട്ടും പൊട്ടും ട്ടും തിരിയാത്ത ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ലൈംഗീകമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ ഏറെക്കുറെ എല്ലാ ദിവസങ്ങളിലും പത്രങ്ങളില്‍ വരുന്നു.ഇവയില്‍ നിന്നെല്ലാം വായിച്ചെടുക്കാവുന്ന പൊതുനിഗമനം എന്താണ്? പൊതുസമൂഹത്തിനു സ്വീകാര്യമായ മൂല്യസങ്കല്‍പ്പങ്ങള്‍ നിലനിര്‍ത്താന്‍ മതമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടവര്‍ക്കുപോലും സാധിക്കുന്നില്ല.തങ്ങള്‍ പഠിച്ചുവൈക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സദാചാരമൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാന്‍ അവര്‍ക്ക് കഴിയുന്നില്ല.നല്ല വ്യക്തികളായി ജീവിക്കുവാനും നല്ല സമൂഹം പടുത്തുയര്‍ത്തുവാനും തുടര്‍ച്ചയായി ലഭിച്ചുപോരുന്ന മതപാഠങ്ങളും അവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ മതവിശ്വാസങ്ങളും അവര്‍ക്ക് സഹായകമാവുന്നില്ല.ധര്‍മ്മനിഷ്ഠ പുലര്‍ത്തുന്നതിന് മതവിദ്യാഭ്യാസം മുസ്ലീങ്ങളെ സാമാന്യേന പ്രാപ്തമാക്കുന്നില്ല എന്നാണ് ആവര്‍ത്തിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത് എന്ന് ചുരുക്കം.
                             ഈ സംഭവങ്ങളെ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന കുറ്റവാസനയുടെ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. കുറ്റകൃത്യങ്ങള്‍ പെരുകുകയാണെന്ന് സൂചിപ്പിക്കുന്നവയാണ് വാര്‍ത്തകളെല്ലാം.അതേസമയം കുറ്റവാളികളില്‍ വലിയൊരു ശതമാനം മുസ്ലീങ്ങളാണ്.മദ്യം,മയക്കുമരുന്ന്,ലൈംഗീകപീഡനം,കള്ളനോട്ട്,വേശ്യാവൃത്തി,കരിഞ്ചന്ത,സാമ്പത്തീകതട്ടിപ്പുകള്‍ തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലും മുസ്ലീം പ്രാതിനിദ്ധ്യം കൂടുതലാണെന്ന് പറയുന്നത് അത്യുക്തിയല്ല.ജയിലുകളില്‍ കൂടുതലും മുസ്ലീങ്ങളാണ്.കാര്‍ മോഷണം പോലുള്ള കുറ്റകൃത്യങ്ങള്‍ ഏറെക്കുറെ മുസ്ലീം സമുദായത്തിനുവേണ്ടി സംവരണം ചെയ്യപ്പെട്ടുകിടക്കുന്നു.കള്ളൂചെത്ത് നിരോധിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യത്തെ പരാമര്‍ശീച്ചുകൊണ്ട് കള്ളിനേക്കാള്‍ കള്ളനോട്ടാണ് രാജ്യം നേരിടുന്ന ഗുരുതരപ്രശ്നം എന്ന് വെള്ളാപ്പള്ളി നടേശന്‍ ഒളിയമ്പെയ്തത് മുസ്ലീങ്ങള്‍ക്ക് കുറ്റകൃത്യങ്ങളിലുള്ള കൂടിയ അനുപാതം മനസ്സില്‍ വച്ചുകൊണ്ടാകണം.ഉത്തമസമുദായമെന്ന് സ്വയം വിശേഷിപ്പിക്കുകയും സദാചാരനിഷ്ഠയില്‍ ഊന്നുകയും നിരന്തരം മതപഠനങ്ങള്‍ അഭ്യസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു മതവിഭാഗത്തിനിടയില്‍ എന്തുകൊണ്ട് കുറ്റകൃത്യങ്ങള്‍ അനിയന്ത്രിതമാം വണ്ണം വ്യാപകമാവുന്നു എന്നത് തീര്‍ച്ചയായും സാമൂഹികശാസ്ത്രപഠനങ്ങള്‍ക്ക് വിധേയമാവേണ്ട വിഷയമാണ്. മുസ്ലീം കുട്ടികള്‍ വളരെ ചെറിയ പ്രായത്തില്‍തന്നെ മതപഠനം മദ്രസ വിദ്യാഭ്യാസത്തിലൂടെയോ അല്ലാതെയോ ലഭിക്കുന്നവരാണ്.പള്ളികളില്‍ വെള്ളിയാഴ്ച്ച തോറും ഖുതുബകളിലൂടെ മുസ്ലീം സമൂഹം ഉദ്ബോധിപ്പിക്കപ്പെടുന്നു.സ്റ്റഡി ക്ലാസുകളും  മതപ്രസംഗങ്ങളും  അവര്‍ക്കിടയില്‍ ധാരാളം.വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന മതപ്രഭാഷണങ്ങള്‍ സാധാരണയായി മുസ്ലീങ്ങള്‍ക്കിടയില്‍ നടക്കുന്നു.വ്യക്തിപ്രഭാവമുള്ള നിരവധി പ്രഭാഷകര്‍ അവര്‍ക്കിടയിലുണ്ട്.ഇവയ്ക്ക് പുറമെയാണ് മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രസംഗങ്ങളും ദിക്ര് ഹല്‍ഖകളും മറ്റു രീതിയിലുള്ള നിരന്തരമായ പ്രബോധനപ്രവര്‍ത്തനങ്ങളും മറ്റും.ഇങ്ങനെ മറ്റൊരു സമുദായത്തിനിടയിലുമില്ലാത്തവിധം നിരന്തരമായി പ്രബോധനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കൂട്ടര്‍ എന്തുകൊണ്ട് നിത്യജീവിതത്തില്‍ പ്രസ്തുത പ്രബോധനത്തിന്റെ സ്വാധീനം പ്രകടമാക്കുന്നില്ല? ലളിതമായി ചോദിച്ചാല്‍ മുസ്ലീങ്ങള്‍ക്ക് ലഭിക്കുന്ന മതവിദ്യാഭ്യാസത്തില്‍ എന്തോ കുഴപ്പമുണ്ടെന്നല്ലെ അതിന്റെ അര്‍ത്ഥം.?
                           ഇവിടെ ഒരു മറുപടി തീര്‍ച്ചയായും ഉയര്‍ന്നുവരാവുന്നതാണ്.വസ്തുതകളെ പെരുപ്പിച്ച്കാട്ടി മുസ്ലീങ്ങളുടെ കുറ്റകൃത്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുകയാണ് എന്നായിരിക്കാം മറുപടി.ഒറ്റപ്പെട്ട അനാശാസ്യതകളെ ധിറുതിപിടിച്ച് സാമാന്യവല്‍ക്കരിക്കുകയാണെന്നും പറഞ്ഞേക്കാം.ഇതരസമുദായങ്ങള്‍ക്കിടയിലും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും അതിനുമപ്പുറം മുസ്ലീങ്ങളെ പ്രത്യേകിച്ച് കുറ്റപ്പെടുത്തേണ്ടതില്ലെന്ന വാദവുമുണ്ട്.ക്രിസ്തീയപുരോഹിതന്മാരും ഹൈന്ദവാചാര്യന്മാരും ഉള്‍പ്പെടുന്ന ലൈംഗീകാപവാദകേസുകളും അഴിമതിക്കഥകളും ധാരാളമാണ്.കള്ളന്മാരും കൊള്ളക്കാരും ഒരു സമുദായത്തില്‍ മാത്രമല്ല എന്നൊക്കെ.ആ നിലയ്ക്ക് മുസ്ലീങ്ങളെ മാത്രം കറുത്ത ചായത്തില്‍ വരയ്ക്കുന്നതെന്തിന്? ചോദ്യം പ്രസക്തമാണ്.എന്നാല്‍ സാമാന്യേന കുറ്റകൃത്യങ്ങളുടെ തോത് മുസ്ലീങ്ങള്‍ക്കിടയിലാണ് കൂടുതല്‍ എന്ന കേരളീയ സാഹചര്യങ്ങളില്‍ പരക്കെ അംഗീകരിക്കപ്പെട്ട വസ്തുത ചോദ്യത്തെ ദുര്‍ബലമാക്കുന്നു.മുസ്ലീം സമുദായം ഇതരമേഖലകളില്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു ജീര്‍ണത ന്യായീകരിക്കപ്പെടാവുന്നതല്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി.അതുകൊണ്ടു തന്നെ മുസ്ലീങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മതബോധനം എത്രത്തോളം ഫലപ്രദമാണ് എന്ന് കാര്യമായി ആലോചിക്കേണ്ടതുണ്ട്.
വളര്‍ച്ചയുടെ  മറുവശം.
                   ഒരു കാലത്ത് ആധുനീകവിദ്യാഭ്യാസത്തിന് പുറംതിരിഞ്ഞു നിന്ന മുസ്ലീം സമുദായം ഇന്ന് വിദ്യാഭ്യാസ രംഗത്ത് അതിദ്രുതം വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നു.സാമൂഹിക സാമ്പത്തീക രംഗങ്ങളിലും മുസ്ലീങ്ങള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നു.എഴുത്തിന്റേയും വായനയുടേയും കലയുടേയും മണ്ഡലങ്ങളില്‍ സജീവമായ മുസ്ലീം സാന്നിദ്ധ്യമുണ്ട്.അഞ്ചുദിനപത്രങ്ങളും അനവധി ആനുകാലീകപ്രസിദ്ധീകരണങ്ങളും മുസ്ലീങ്ങളുടേതായി പുറത്തിറങ്ങുന്നു.മെഡിക്കല്‍ എഞ്ചിനീയറിങ്,നേഴ്സിങ്ങ് തുടങ്ങിയ പ്രൊഫഷനുകളില്‍ മുസ്ലീങ്ങള്‍ സ്വന്തം ഇടം നേടിക്കഴിഞ്ഞു.ഈ അര്‍ത്ഥത്തില്‍ പിന്നോക്കാവസ്ഥയുടെ ഭാരം പേറി ഉറക്കം തൂങ്ങി നില്‍ക്കുന്ന ഒന്നല്ല ഇന്ന് മുസ്ലീം സമുദായം.വളരെ ചനലാത്മകമായ ഒരു മത വിഭാഗമാണത്.ഇമ്മട്ടില്‍ വലര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹം സ്വാഭാവികമായും അതിന് അനുസ്യൂതമായ തരത്തില്‍ സാമൂഹ്യപുരോഗതിയും കൈവരിക്കേണ്ടതുണ്ട്.മാത്രവുമല്ല വിദ്യാഭ്യാസ സാമൂഹീക സാമ്പത്തീക രംഗങ്ങളില്‍ മുസ്ലീം സമുദായം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതി മതമൂല്യങ്ങളെ പ്രത്യക്ഷത്തില്‍ നിരാകരിച്ചുകൊണ്ടല്ല താനും.മതാഭിമുഖ്യം മുസ്ലീങ്ങള്‍ക്കിടയില്‍ കൂടുകയാണ്.മതാനുഷ്ഠാനങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കുകയാണ്.പള്ളികളില്‍ ആള്‍ത്തിരക്ക് വര്‍ദ്ധിക്കുന്നു.അതേ തോതില്‍ തന്നെ മുസ്ലീംചെറുപ്പക്കാര്‍ കള്ളുഷാപ്പിലും തിക്കിതിരക്കുന്ന അവസ്ഥ എങ്ങനെ ന്യായീകരിക്കപ്പെടും എന്നതാണ് അടിസ്ഥാനപരമായ ചോദ്യം.
                         ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ വളരെ ലളിതമായ ചില വസ്തുതകകള്‍ ചൂണ്ടിക്കാണിക്കാതിരുന്നുകൂടാ.അവയില്‍ ഏറ്റവും പ്രധാനം നമുക്ക് ലഭിക്കുന്ന മതവിദ്യാഭ്യാസത്തിന്റെ ഉള്ളുറപ്പില്ലായ്മയാണ്.നമുക്ക് ധാരാളം മദ്രസകളുണ്ട്.ശാഖാപരമായി വ്യത്യസ്ഥത പുലര്‍ത്തുന്ന എല്ലാ വിഭാഗക്കാര്‍ക്കുമുണ്ട് മതപാഠശാലകള്‍.ദര്‍സകളുണ്ട്,മറ്റു പഠനസൌകര്യങ്ങളുണ്ട്,ഖുറാന്‍ പഠനത്തിനുള്ള അനൌപചാരിക ഏര്‍പ്പാടുകള്‍ വേറെയുണ്ട്.സീഡിയും പ്രൊജക്റ്ററുമുപയോഗിചുള്ള മതാദ്ധ്യാപനങ്ങള്‍ അവയ്ക്കു പുറമെ.എന്നാല്‍ മത വിദ്യാഭ്യാസത്തിന്റെ ഊന്നല്‍ പ്രധാനമായും അനുഷ്ഠാനങ്ങളിലാണ്, മൂല്യങ്ങളിലല്ല എന്നതൊരു വസ്തുതയാണ്.മതപ്രഭാഷണങ്ങള്‍ ഒട്ടുമുക്കാലും ആരാധനാകര്‍മ്മങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.മതരംഗത്തു നടക്കുന്ന ചര്‍ച്ചകളും കാര്യമായി അനുഷ്ഠാനകര്‍മ്മങ്ങളെക്കുറിച്ചു തന്നെ.നമസ്കാരത്തില്‍ കൈ കെട്ടുന്നതും ചൂണ്ടുവിരല്‍ ചലിപ്പിക്കുന്നതും പോലെയുള്ള അതിലളിതമായ കാര്യങ്ങള്‍ തോട്ട് ജിന്ന്,ഇഫ്രീത്ത്, റൂഹാനി തുടങ്ങിയ ‍അതീന്ദ്രിയ ജ്ഞാനസീമകള്‍വരെ ചുറ്റിക്കറങ്ങുകയാണ് മുസ്ലീങ്ങളുടെ മതവിജ്ഞാനചര്‍ച്ചകള്‍.വ്യാജ ആത്മീയതയുടെ മണ്ഡലങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെടുന്നു,ഭൌതികതലത്തില്‍ വ്യക്തിനന്മ എന്ന മൂല്യം സംസ്ഥാപിക്കുന്നതിനു വൈമുഖ്യം കാട്ടുന്ന തരത്തില്‍ ആത്മീയമോക്ഷത്തിന്റെ മായികപ്രതലം സൃഷ്ടിക്കപ്പെടുന്നു.അതായത് അവനവന്റെ പരലോകമോക്ഷവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ക്കാണ് മുഖ്യമായ ഊന്നല്‍.മതാദ്ധ്യാപനങ്ങളുടെ ശരിയായ ആത്മീയതയും സാമൂഹീകാഭിമുഖ്യവും നഷ്ടപ്പെടുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.ഈ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ പൊതുസമൂഹത്തില്‍ നല്ലവരായിത്തീരുന്നതിന്റെ പാഠങ്ങള്‍ കൃത്യമായി ലഭിക്കുകയില്ല.നന്മ എന്ന ആശയത്തെ ആരാധനകളിലേക്കും അനുഷ്ഠാനങ്ങളിലേക്കും ചുരുക്കുന്നതിന്റെ പരിണതിയാണിത്.കൈക്കൂലി വാങ്ങുകയോ അഴിമതി കാണിക്കുകയോ ചെയ്യുന്നതിന്റെ കുറ്റം ദിക്റുകള്‍(സ്തോത്രം) പെരുപ്പിക്കുകയും പ്രാര്‍ത്ഥന വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ നീങ്ങിക്കിട്ടുമെന്നാണ് ധാരണ.പാപം ചെയ്യാതിരിക്കുകയാണ് പാപമോചനത്തിനുള്ള ഏറ്റവും നല്ല വഴി എന്ന ആത്മീയപാഠം ഔപചാരികമായും അല്ലാതെയും നടക്കുന്ന മതാധ്യാപനത്തില്‍ നിന്നും ലഭിക്കുന്നുണ്ടോ എന്ന് തീര്‍ച്ചയായും ആലോചിക്കണം.മതപഠനം പുനര്‍നിര്‍വചിക്കപ്പെടണമെന്നു തന്നെയാണ് പറയുന്നതിന്റെ സാരം.
നവീകരണം ആവശ്യം
                            ഏതു സമൂഹവും അവര്‍ ജീവിക്കുന്ന   കാലത്തോട്  പൊരുത്തപ്പെടുന്നതും സാംസ്കാരീകജീര്‍ണതകളില്‍ നിന്നും വിമുക്തമാകുന്നതും നവീകരണപ്രക്രിയകളിലൂടെയാണ്.ഇത്തരം നവീകരണപ്രക്രിയകളോട് മുഖം തിരിച്ച് നില്‍ക്കാനുള്ള പ്രവണത മുസ്ലീം സമുദായത്തിന് ഉണ്ട് എന്നത് കാണാതിരുന്നുകൂട.അതുകൊണ്ട് കാലഹരണപ്പെട്ട ആശയങ്ങളില്‍ അഭിരമിക്കുക എന്നതായിത്തീരുന്നു സമുദായത്തിന്റെ സാമാന്യസ്വഭാവം.ഈ അവസ്ഥയില്‍ മുസ്ലീം സമുദായത്തെ തളച്ചു നിര്‍ത്തുന്നത് മതസമുദായ നേതൃത്വങ്ങളാണ്.ആത്മവിമര്‍ശനത്തിന് സമുദായനേതൃത്വം തയ്യാറല്ല, വേണ്ടത്  സമുദായത്തില്‍ വളര്‍ന്നു വരുന്ന കുറ്റവാസനയെപറ്റി ആത്മപരിശോധന നടത്തുകയാണ്.കൃത്യമായ കണക്കെടുത്തുകൊണ്ട് മഹല്ല് തോറും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്; അതിനാവശ്യമായ ബോധവല്‍ക്കരണം നടത്തുകയാണ്.പക്ഷെ ഈ രംഗത്തൊന്നും സമുദായസംഘടനകള്‍ ഒന്നിച്ചിരുന്ന് പ്രവര്‍ത്തനമാര്‍ഗങ്ങള്‍ ആരായുന്നില്ല.മറിച്ച് ആരെങ്കിലും ഇതേക്കുറിച്ച് പറഞ്ഞാല്‍ അത് സമുദായവിരുദ്ധപ്രവര്‍ത്തനമായി വ്യാഖ്യാനിക്കപ്പെടുന്നു.ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുപോലും സമുദായവഞ്ചനയായി ചിത്രീകരിക്കപ്പെടുന്നു.അതായത് സമൂഹത്തിന്റെ നവീകരണം മുസ്ലീം പൊതുമണ്ഡലത്തിന്റെ അജണ്ടയല്ലാതാവുന്നു.സംവരണം അവകാശനിഷേധം അവഗണന തുടങ്ങിയ മതേതരവിഷയങ്ങളില്‍ പൊതുവേദികള്‍ രൂപപ്പെടുത്തി മുന്നോട്ട് നീങ്ങുന്നതില്‍ പ്രകടിപ്പിക്കുന്ന ആവേശം സമൂഹസംസ്കരണത്തില്‍ മുസ്ലീം സമുദായനേതൃത്വങ്ങള്‍ പ്രകടിപ്പിക്കാറില്ല.ഒരു പക്ഷെ നേതൃത്വങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതാകാം ഇതിനുകാരണം.നമ്മൂടെ അറിയപ്പെട്ട മതപ്രഭാഷകരില്‍ ചിലരെങ്കിലും അവിഹിതബന്ധങ്ങള്‍ക്കൊടുവില്‍ രണ്ടാം വിവാഹങ്ങള്‍ കഴിക്കാന്‍ നിര്‍ബന്ധിതരായവരാണ്.പലരാഷ്ട്രീയ നേതാക്കളും സദാചാരനിഷ്ഠ പുലര്‍ത്താത്തവരാണ്.ഒരുപാടുപേര്‍ അവിഹിത മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നവരാണ്;മതനേതാക്കള്‍ പലരും തെറ്റായ രീതിയില്‍ നടത്തുന്ന ധനസമ്പാദനത്തെ യും അഴിമതിയേയും ആശീര്‍വദിക്കുന്നവരാണ്.ഇങ്ങനെയുള്ള ഉറക്കുത്തിയുള്ള നേതൃത്വം എങ്ങനെയാണ് സമൂഹത്തിന്റെ ഈടുറപ്പ് സാധ്യമാക്കുക?കുറ്റകൃത്യങ്ങള്‍ വ്യാപിക്കുന്നതിന് നേതൃതലത്തില്‍ നല്ല മാതൃകകളില്ല എന്നത് കാരണമാകുന്നു എന്ന് വ്യക്തം.
                         ആര്‍ഭാടം കാണിക്കുന്നതിലും ധൂര്‍ത്തടിക്കുന്നതിലും മുസ്ലീം സമുദായം മുന്‍പന്തിയിലാണ്.വിവാഹധൂര്‍ത്തിനും മറ്റും എതിരായി വാചകമേളകള്‍ നടക്കാറുണ്ടെങ്കിലും  പ്രയോഗത്തില്‍ ഗുണകരമായി   ഒന്നും സംഭവിക്കുന്നില്ല.ആര്‍ഭാടപൂര്‍ണമായ ജീവിതത്തോടുള്ള ആസക്തിയാണ് പലപ്പോഴും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണയാകുന്നത്.മോഷണകേസുകളിലും മറ്റും പിടിക്കപ്പെട്ടവര്‍ തങ്ങള്‍ അവിഹിതമാര്‍ഗത്തിലൂടെ സംബാദിക്കുന്ന പണമെല്ലാം ആര്‍ഭാടജീവിതത്തിനായാണുപയ്യോഗിക്കുന്നത്.അതിനാല്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടം ആരംഭിക്കേണ്ടത് ആഡംബരത്തിനെതിരായ പോരാട്ടത്തില്‍ നിന്നാണ്.ജീവിതലാളിത്യത്തിനുവേണ്ടിയുള്ള കാമ്പെയിന്‍ മുസ്ലീം സമുദായത്തില്‍ ആരംഭിക്കണം.ആഡംബരവീടുകള്‍,ആഡംബരകാറുകള്‍,അനിയന്ത്രിതമായ ജീവിതചിലവുകള്‍ എന്നിവയൊക്കെ വര്‍ജിക്കപ്പെടണം.പടുകൂറ്റന്‍ പള്ളികള്‍ പണിയുന്ന പ്രവണത പോലും നിരുത്സാഹപ്പെടുത്തേണ്ടതാണ്.അങ്ങനെ സാമ്പത്തീകരംഗത്ത് അച്ചടക്കമുണ്ടാക്കുകയും മുന്‍‌ഗണനകള്‍ പുനര്‍‌നിര്‍ണയിക്കുകയും മിച്ചം വരുന്ന പണം സാമൂഹികപുരോഗതിക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന പുതിയൊരു സാമുഹീക നവോത്ഥാനപ്രക്രിയ മുസ്ലീം സമുദായത്തില്‍ ആരംഭിക്കേണ്ടത് ആവശ്യമാണ്.
                             എന്നാല്‍ ഇങ്ങനെയൊന്നും സംഭവിക്കുന്നില്ല.മുസ്ലീം സമുദായത്തിലെ സംഘടനകള്‍ താരതമ്യേന സജീവമായി പ്രവര്‍ത്തിക്കുന്നവയാണ്.പക്ഷെ അവയില്‍ മിക്കവയും പൊതു അജണ്ടകളാണ് ഏറ്റെടുത്തിരിക്കുന്നത്.കൂടങ്കുളം ആണവനിലയത്തിനെതിരായും അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായും പരിസ്ഥിതിനാശത്തിനെതിരേയും ഒക്കെ അവര്‍  പ്രക്ഷോഭരംഗത്തിറങ്ങും.ഈ താല്പര്യം പക്ഷെ സമുദായത്തിനകത്തുള്ള പ്രശ്നങ്ങളുടെ കാര്യത്തില്‍ സാമാന്യമായിപറഞ്ഞാല്‍ മുസ്ലീം സംഘടനകള്‍ക്കില്ല.അതിനു പിന്നില്‍ അവര്‍ക്ക് പൊതുവായുള്ള അരക്ഷിതബോധം പ്രവര്‍ത്തിക്കുന്നുണ്ടാകാം.സ്വയം നവീകരണപ്രവര്‍ത്തനങ്ങള്‍ സമുദായത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന ഭീതിയുണ്ടാകാം.പുറത്തുനിന്ന് ആക്രമണങ്ങള്‍ വരുമ്പോള്‍ സ്വയം വിമര്‍ശനങ്ങള്‍ സമുദയശരീരത്തെ ദുര്‍ബലപ്പെടുത്തുമെന്ന ഭീതി സ്വാഭാവികം തന്നെ.പക്ഷെ അതുമൂലം ആത്മപരിശോധനയും സ്വയം വിമര്‍ശനവും പരിഹാരപ്രവര്‍ത്തനങ്ങളുമില്ലാതെ അലസമായി കഴിഞ്ഞുകൂടുകയാണെങ്കില്‍ അത് എത്തിച്ചേരുക സാംസ്കാരീക തകര്‍ച്ചയിലാകും.പൊതുമണ്ഡലത്തില്‍ മുസ്ലീം സമുദായം കൈവരിച്ചുകൊണ്ടിരിക്കുന്നപുരോഗതിയെ അതു അര്‍ത്ഥരഹിതമാക്കും.മൊത്തം സമൂഹത്തിന്റെ സാംസ്കാരീകവളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും.

Post a Comment