മനുഷ്യനിര്‍മ്മിതമായ പനി

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
[കേരളം വെള്ളപ്പൊക്കക്കെടുതിയിലും പനിക്കിടക്കയിലും ദുരിതമനുഭവിക്കുമ്പോള്‍ രാഷ്ട്രീയ കേരളം അഴിമതിവിവാദത്തില്‍ വിറകൊള്ളുന്നു.എന്നാല്‍ പനിയുടേയെങ്കിലും വാസ്തവം വെളിവാക്കുന്ന പ്രൌഡമായ ഒരു ലേഖനം ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുഖമാസികയായ ശാസ്ത്രഗതിയില്‍ വന്നു.എഴുതിയത് ജോജി കൂട്ടുമ്മേല്‍.ആ ലേഖനം ഇവിടെ പോസ്റ്റ് ചെയ്യുന്നു.]

                                                വര്‍ഷം             രേഖപ്പെടുത്തപ്പെട്ട                            മരണം
                                                                      ഡെങ്കി രോഗികള്‍

                                                2006                     1019                                             05

                                               2007                       657                                             11
                                              2008                       733                                             03
                                             2009                     1425                                             06
                                            2010                     2597                                             17
                                           2011                     1281                                             10
                   
             തുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കൊല്ലത്തെ 83 എന്നത് തീര്‍ച്ചയായും വളാരെ ഉയര്‍ന്നതും അപകടസൂചന നല്‍കുന്നതുമാണ് എന്ന് മനസ്സിലാക്കാം. ഇതുമാത്രമല്ല ഇതുവരേയും വന്നതൊക്കെ സൂചനകളായിരുന്നു എന്ന് വേണം വിചാരിക്കാന്‍.അപ്പോള്‍ ഇനി വരാനിരിക്കുന്നതോ? ഇമ്മട്ടിലാണ് പോക്കെങ്കില്‍ അതീവഗുരുതരാവസ്ഥ കേരളത്തെ കാത്തിരിക്കുന്നു എന്ന് കരുതണം.
                ചിക്കന്‍ ഗുനിയ ആദ്യം കാണപ്പെട്ടത് 2006-ലാണ്.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കോലാഹലങ്ങളുണ്ടാക്കി അതും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിന്നു.ഈഡീസ് ഈജിപ്തി കൊതുകാണ് ഡെങ്കിപ്പനി വരുത്തുന്നതെന്ന് എല്ലാവര്‍ക്കും അറിയാം.ഈഡിസ് ആല്‍ബൊപിക്റ്റസുമുണ്ട്.അത്തരം ശാസ്ത്രമൊക്കെ അവിടെ നില്‍ക്കട്ടെ.കൊതുക് പെരുകുന്നു എന്ന് പൊതുവായി പറയാം. കൊതുക് പെരുകുന്നതെങ്ങനെയെന്നും അറിയാം. പണമില്ലാത്ത പ്രശ്നമൊന്നുമില്ല.പനി  വാര്‍ത്ത വന്നു തുടങ്ങിയ ഉടനെ സര്‍ക്കാര്‍ വിവിധ ജില്ലകള്‍ക്ക് പനി പ്രതിരോധത്തിന് പണം അനുവദിച്ച വാര്‍ത്തയും വന്നിരുന്നു. ഇക്കൊല്ലം ജനുവരി - ജൂണ്‍ കാലത്ത് ഒമ്പത് ലക്ഷം പേര്‍ക്ക് പനി ബാധിച്ചുവെന്നാണ് ആദ്യം പറഞ്ഞ വാര്‍ത്തയില്‍ കാണുന്നത്.ആരെയും അല്‍ഭുതപ്പെടുത്തുന്ന ആരോഗ്യ സംവിധാനം.
              കൊതുകു പെരുകുന്നതിന്റെ സാധ്യതകള്‍ നോക്കൂ.ഈഡിസ് ആല്‍ബിപിക്റ്റസ് കേരളത്തിലെ തോട്ടം മേഖലയില്‍ വ്യാപകമായി പെരുകുന്നു.റബ്ബര്‍ തോട്ടത്തിലെ ചിരട്ടയില്‍,കൈതചക്കതോട്ടങ്ങളില്‍,ചെടിയുടെ ഇലകള്‍ക്കിടയില്‍,കൊക്കോത്തോട്ടത്തില്‍ ഒക്കെ കൊതുക് വളരുന്നു.വീട്ടകകൊതുകുകള്‍ ഉണ്ടു പോലും.മുമ്പേ പറഞ്ഞ ഈജിപ്റ്റി വീട്ടകത്ത് ധാരാളം കാണപ്പെടുന്നവയാണ്.അതുകൊണ്ട് സ്വീകരണമുറിയില്‍ മനോഹരമാക്കി സൂക്ഷിച്ചിരിക്കുന്ന പൂപ്പാത്രത്തിലും അവയ്ക്ക് മുട്ടയിടാം.ഡെങ്കിപ്പനിക്കെതിരായ സെമിനാര്‍ ആരോഗ്യവകുപ്പിന്റെ  അധികാരികള്‍ വലിയ വായില്‍ ഉല്‍ഘാടനം ചെയ്യുമ്പോഴും കൊതുക് നശീകരണത്തിനായി ജനങ്ങളെ ഉദ്ബോധിപ്പിക്കുമ്പോഴും പ്രസംഗകന്റെ മുന്നില്‍ മേശപ്പുറത്തിരിക്കുന്ന പൂപ്പാത്രത്തില്‍ ഒരു കൊതുക് മുട്ടയിടുന്നുണ്ടാകാം.പ്രതിരോധം അത്ര എളുപ്പമല്ല എന്നര്‍ത്ഥം.
               ഇതൊന്നുമല്ല ഇവിടെ പറയാന്‍ വന്ന കാര്യങ്ങള്‍. എന്തുകൊണ്ട് കൊതുക് പെരുകുന്നു എന്ന ചോദ്യത്തില്‍ നിന്ന് തുടങ്ങാം.മാലിന്യം പെരുകുന്നതുകൊണ്ട്  എന്നാണതിന്റെ ലളിതമായ ഉത്തരം.എന്തുകൊണ്ട് മാലിന്യം എന്ന് വീണ്ടും ചോദിക്കാം.എത്ര മാലിന്യം എന്നും ചോദിക്കാം.സ്ഥിതിവിവരക്കണക്കുകള്‍ ഇപ്പോള്‍ പ്രസക്തമാണോ എന്ന് സംശയിക്കുന്നവര്‍ ക്ഷമിക്കുക.ചില കണക്കുകള്‍ പറഞ്ഞേ പറ്റൂ.കഴിഞ്ഞവര്‍ഷം വന്ന കണക്കനുസരിച്ച് 8300 ടണ്‍ ഖരമാലിന്യമാണ് ഓരോ ദിവസവും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടത്.ഇതിന്റെ 70 - 80 % ജൈവ വിഘടനത്തിനു വിധേയമാകുന്നവയായിരുന്നു.മൊത്തം മാലിന്യത്തിന്റെ 13 ശതമാനവും അഞ്ച് മഹാനഗരങ്ങളില്‍ മാത്രം ഉണ്ടായവയാണ്.23% മാലിന്യം 53 പട്ടണങ്ങള്‍ ഉല്‍പ്പാദിപ്പിച്ചതും അവശേഷിക്കുന്ന 64% ഗ്രാമപ്രദേശങ്ങളില്‍ രൂപപ്പെട്ടവയുമാണ്.(ഡോ. ജോര്‍ഗ് ചക്കച്ചേരില്‍,കേരള കാളിങ്ങ്, 2012 ജൂണ്‍) കേരളത്തില്‍ മാലിന്യം ഉല്‍പ്പാദിപ്പിക്കുന്ന ഇടങ്ങള്‍ ഏതൊക്കെയാണെന്നു  നോക്കൂ.അഥവാ ഒരു ,മാലിന്യ സംസ്കരണ പദ്ധതിയുണ്ടായാല്‍ എവിടെയെല്ലാം ശുചീകരണ ശ്രദ്ധയെത്തണം? കേരളത്തില്‍ ഒരു മാലിന്യ സംസ്കരണ പദ്ധതിയുണ്ടായാല്‍ അത് എവിടെ നിന്നെല്ലാം മാലിന്യം ശേഖരിക്കണം? വീടുകള്‍,കമ്യൂണിറ്റി ഹാളുകള്‍,പൊതു ആപ്പീസുകള്‍,ആശുപത്രികള്‍,ഹോട്ടലുകള്‍,കാറ്ററിങ്ങ് കേന്ദ്രങ്ങള്‍,ചന്തകള്‍,അറവുശാലകള്‍,പൊതുനിരത്തുകള്‍,ജലാശയങ്ങള്‍ - അതെ സര്‍വപരിസരവും മാലിന്യം കൊണ്ട് മൂടിയിരിക്കുന്നു.എന്തിനധികം, നമ്മുടെ വിനോദസഞ്ചാരകേന്ദ്രങ്ങളും തീര്‍ത്ഥാടകകേന്ദ്രങ്ങളും പോലും വന്‍‌തോതില്‍ മാലിന്യം സൃഷ്ടിക്കുന്നു.ഗുരുവായൂരിലെ മാലിന്യോല്‍പ്പാദനത്തെക്കുറിച്ചൊരു പഴയ കണക്ക് പറയാം.2006 ലെ കണക്കാണ്.ആനപ്പിണ്ഡം 3.3 ടണ്‍,ആനത്തീറ്റയുടെ അവശിഷ്ടം 7.8 ടണ്‍,ഓരോ ദിവസവും.( ഡോ.അജയകുമാര്‍ വര്‍മ്മ.)
                 ഗാര്‍ഹികമാലിന്യം ബയൊ മെഡിക്കല്‍ മാലിന്യം,അഴുകാത്തവ,പ്ലാസ്റ്റിക് ഇലട്രോണിക് മാലിന്യങ്ങള്‍ എന്നിങ്ങനെ മാലിന്യം വിവിധ രൂപത്തില്‍ ഉണ്ടാകുന്നു.ഇതൊന്നും ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല.ഓരോ ദിവസവും ഇവ ഉല്‍പ്പാദിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.തെരുവോരത്തോ പൊതു ജലാശയങ്ങളിലോ അവ ഉപേക്ഷിക്കപ്പെടുന്നു.ഗ്രാമീണമേഖലയിലാണെങ്കില്‍ തോട്ടില്‍ കളയുക എന്നാണ് ചൊല്ല് തന്നെ.ഈയിടെ ഒരു ഗ്രാമത്തിലെ പ്രധാന ചന്തയ്ക്ക് സമീപം കണ്ട ഒരു പ്രതിഷേധ പരസ്യ പലകയില്‍ എഴുതിയിരുന്ന അഭ്യര്‍ത്ഥന ‘തോട്ടില്‍ കളഞ്ഞ് തോട്ടില്‍ കളഞ്ഞ് ചന്തത്തോട് കളയരുതേ’ എന്നായിരുന്നു. ചന്തയ്ക്ക് സമീപത്തുകൂടി ഒഴുകുന്ന പ്രധാന തോ‍ാട്ടിലേയ്ക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന വ്യാപാരികളോടായിരുന്നു ആ അഭ്യര്‍ത്ഥന.പാതയോരത്ത് മാലിന്യം വലിച്ചെറിയുന്ന സ്വഭാവത്തെക്കുറിച്ച് ധാരാളം എഴുതപ്പെടുകയും പറയപ്പെടുകയും ചെയ്തിട്ടുണ്ട്.ആഗോളവല്‍ക്കരണം തുടങ്ങിയതിനു ശേഷം അനുഭവപ്പെടുന്ന ഒട്ടുമിക്ക സാമൂഹ്യതിന്മകളുടേയും അടിത്തറ ജനസാമാന്യത്തിന്റെ ജിവിതശൈലി  തന്നെയാണ്. ഏറ്റവും സൌകര്യപ്രദവും സുഖപ്രദവും ആയ ജിവിതം കാംക്ഷിക്കുകയും അതിനാവശ്യമായ പനം മേച്ചപ്പെട്ട സേവനവേതനവ്യവസ്ഥകളുടെ ഫലമായോ പ്രവാസികളില്‍ നിന്ന് അയച്ചു കിട്ടുന്നതിനാലോ ജനസമൂഹത്തിന്റെ കയ്യിലുണ്ട്. ഈ രണ്ടു രിതിയിലും പനമില്ലെങ്കില്‍ ബാങ്കുകള്‍ വായ്പ തരും.അതുമല്ലെങ്കില്‍ എന്തെങ്കിലും തട്ടിപ്പുകള്‍ നടത്താം.അതിനും ധാരാളം പഴുതുകള്‍ ഇവിടെയുണ്ട്.ഏതു വിധേനയും സ്വരുക്കൂട്ടിയ പണമുണ്ട്,അതുപയോഗിച്ച് സുഖകരമെന്ന് താന്‍ വിശ്വസിക്കുന്ന രീതിയില്‍ ജീവിക്കാം.അതിന്റെ ഫലമായി ഉണ്ടാകുന്ന ഉച്ഛിഷ്ടങ്ങള്‍ പൊതുസ്ഥലങ്ങളിലോ അയല്‍ക്കാരുടെ പുരയിടത്തിലോ നിക്ഷേപിക്കാം. - ഇത്തരത്തില്‍ വിശ്വസിച്ചു വശായിരിക്കുന്ന സ്വന്തം പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങള്‍ സ്വയം ഏറ്റെടുക്കാന്‍ ബാധ്യതയും ധൈര്യവും കാട്ടാത്ത ഒരു ജനതയോട് ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് പ്രകൃതി പകരം ചോദിക്കുക?
                         മനുഷ്യന്‍ നഗരങ്ങളിലേയ്ക്ക് കുടിയേറുകയാണല്ലോ? കേരളീയ ജനതയുടെ പാതിയ്ക്കടുത്ത് ഇപ്പോള്‍ നഗരങ്ങളിലാണ് വസിക്കുന്നത്.2011ലെ കാനേഷുമാരി കണക്കനുസരിച്ച് അത് ആകെ ജനസംഖ്യയുടെ 47.70% വരും.2001 ല്‍ അത് 25.98% ആയിരുന്നു. പത്ത് കൊല്ലം കൊണ്ടാണ് നഗരജനസംഖ്യ കുതിച്ചുകയറിയത്.ഇതേ കാലത്ത് ഗ്രാമീണ ജനസംഖ്യ 74.40% ത്തില്‍ നിന്ന് 52.30% മായി കുറഞ്ഞു.എന്തിനാണ് ജനങ്ങള്‍ ഇങ്ങനെ നഗരത്തിലേയ്ക്ക് ചേക്കേറുന്നത്?തൊഴില്‍ തേടിയല്ല, കാരണം തൊഴില്‍ പങ്കാളിത്തത്തില്‍ കേരളത്തിലെ ഗ്രാമനഗരങ്ങള്‍ തമ്മില്‍ വലിയ അന്തരമൊന്നുമില്ല.നഗരത്തില്‍ കുറേക്കൂടി ജീവിത സൌകര്യങ്ങളുണ്ട്,അത്രമാത്രം.ചെറിയ ഒരു സ്ഥലത്ത് മദ്ധ്യവര്‍ഗത്തിലോ അതിലുമുയര്‍ന്ന വിഭാഗത്തിലോ ഉള്ള ജനസമൂഹം തിങ്ങിപ്പാര്‍ക്കുമ്പോള്‍ മാലിന്യോല്‍പ്പാദനം വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
                         ഒരു കണക്കു കൂടി പറയുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഖരമാലിന്യോല്‍പ്പാദനം  പ്രതിദിനം പ്രതിശീര്‍ഷം 0.21 മുതല്‍ 0.35 വരെ കിലോഗ്രാമായിരുന്നു.ഇതേകാലത്ത് കേരളത്തിലും സ്ഥിതി വ്യത്യസ്ഥമൊന്നുമായിരുന്നില്ല.നഗരങ്ങളില്‍ ജീവിതശൈലി തന്നെയാണ് പ്രധാനപ്രശ്നം.ഇങ്ങനെയുണ്ടാകുന്ന മാലിന്യങ്ങളൊക്കെ ഏതെങ്കിലും ഗ്രാമങ്ങളില്‍ കൊണ്ടുപോയി കൂട്ടിയിടുകയാണ് എല്ലാ നഗരഭരണാധികാരികളുടേയും എളുപ്പമാര്‍ഗം.തിരുവനന്തപുരത്ത് വിളപ്പില്‍ശാല,കൊല്ലത്ത് കുരീപ്പുഴ,ആലപ്പുഴയില്‍ സര്‍വോദയപുരം,എറണാകുളത്ത് ബ്രഹ്മപുരം,കോട്ടയത്ത് വടവാതൂര്‍,തൃശൂരില്‍ ലാലൂര്‍,കണ്ണൂരില്‍ എച്ചൂര്‍, കോഴിക്കോട് ഞെളിയന്‍ പറമ്പ്..................... അങ്ങനെതെക്കെയറ്റം മുതല്‍ വടക്കെയറ്റം വരെ നഗരമാലിന്യങ്ങള്‍ ഗ്രാമങ്ങളില്‍ കൂട്ടിയിടുന്ന പ്രവണത കാണാം.അത് നഗരത്തിനു വെളിയിലുള്ള ഗ്രാമീണമേഖലയിലൊ,നഗരാതിര്‍ത്തിക്കുള്ളിലെ ഗ്രാമസ്വഭാവമുള്ള പ്രദേശങ്ങളോ ആകാം.പലയിടത്തും ഗ്രാമവാസികളുടെ കടൂത്ത എതിര്‍പ്പിനെ അവഗണിച്ചാണ് നഗരവാസികള്‍ ഇതു ചെയ്യുന്നത്.ആലപ്പുഴയിലും കോഴിക്കോട്ടും ജനപങ്കാളിത്തത്തോടെ ചില മാലിന്യനിര്‍മ്മാര്‍ജന / സംസ്കരണ പദ്ധതികള്‍ നടക്കുന്നുണ്ട്.അത് എത്ര കാലം സജീവമായി തുടരും എന്നറിഞ്ഞാലേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാലിന്യമുക്തി സ്വപ്നം കാണാന്‍ കഴിയുമോ എന്ന് പറയാനാകൂ.
                          പറഞ്ഞ് വന്നത് മറ്റൊന്നാണ്.നഗരകേന്ദ്രീകൃതമായ ഒരു വികസനനയം കേരളത്തില്‍ നിലനില്‍ക്കുന്നു. ജനങ്ങളുടെ നഗരത്തിലേയ്ക്കുള്ള കുടിയേറ്റം ഭരണകൂടവും പ്രോത്സാഹിപ്പിക്കുകയാണ്.ജനങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോയാല്‍ ഗ്രാമങ്ങളിലെ നെല്‍പ്പാടങ്ങളടക്കമുള്ള വിശാലമായ ഭൂമി കുത്തകകള്‍ക്ക് വികസനത്തിന്റെ പേരില്‍ കയ്യേറാനുള്ള അവസരം തുറന്ന് കിട്ടുമെന്ന് അവര്‍ക്കറിയാം.അതുകൊണ്ട് നഗരങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ജീവിതസൌകര്യങ്ങള്‍ക്ക് ഭരണകൂടം എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കും.നഗരങ്ങളില്‍ പെരുകിവരുന്ന ഫ്ലാറ്റുകളുടെ കഥ നോക്കു. നൂറോ അതിനു മുകളിലോ കുറ്റുംബങ്ങാള്‍ വസിക്കുന്ന ഭവനസമുച്ചയങ്ങളില്‍ മാലിന്യസംസ്കരണ സംവിധാനമൂണ്ടായിരിക്കണമെന്ന നിര്‍ബന്ധനിയമമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലഈഡിസ് ഈജിപ്റ്റി നഗരമഖലയിലോ അര്‍ദ്ധനഗരമേഖലയിലോ ആണ് കൂടുതല്‍ കാണപ്പെടുന്നത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് എന്നതും ഇവിടെ കണക്കിലെടുക്കണം.
                      ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കണക്കുകള്‍ തന്നെയാവാം.കൊതുകും ഈച്ചയും എലിയും പെരുകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതാണ്, നമ്മുടെ കാലാവസ്ഥയും ജീവിതരീതികളും , ഇത് രോഗത്തിലേയ്ക്ക് നയിക്കുമെന്നത് സുനുശ്ചിതമാണ്. ഏതാണ്ട് ഒന്നര പതിറ്റാണ്ട് മുന്‍പ് തന്നെ ആദ്യലക്ഷണങ്ങള്‍ കണ്ടു തുടങ്ങി.സര്‍ക്കാര്‍ കണ്ടില്ലെന്നു നടികു.ജനങ്ങളാകട്ടെ ‘എന്റെ പിന്നാമ്പുറം ഒഴികെ‘  (Not in My BackYard Syndrome) എന്ന സമീപനം സ്വീകരിച്ചു.പരിഹാരമാര്‍ഗങ്ങള്‍ ഇല്ലാഞ്ഞിട്ടല്ലല്ലോ? കമ്പോസ്റ്റിങ്ങ് പണ്ടു മുതല്‍ക്കെ അറിയാവുന്ന ഒന്നാണ്.നഗരങ്ങളിലും അണുകുടുംബങ്ങളിലും അത് സാദ്ധ്യമല്ലാതായി.പിന്നെ മണ്ണിരകമ്പോസ്റ്റ് വന്നു,പൈപ് കമ്പോസ്റ്റിങ്ങ് വന്നു,ബക്കറ്റ് കമ്പോസ്റ്റിങ്ങ് വന്നു, ബക്കറ്റ് കമ്പോസ്റ്റിങ്ങ് വന്നു,പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ് വന്നു.മാലിന്യനിര്‍മ്മാര്‍ജനത്തിന് ജനകീയ പദ്ധതികള്‍ വരുമെന്ന് പല തവണ പ്രഖ്യാപനമുണ്ടായി.സമ്പൂര്‍ണ്ണ സാക്ഷരതാപ്രസ്ഥാനവും ജനകീയ ആസൂത്രണപരിപാടിയും വിജയിപ്പിച്ച ഒരു ജനസമൂഹത്തിന് ഇത് സാധ്യമാക്കാവുന്നതേയുള്ള.പക്ഷെ അതിന് ജനതയുടെ മനോഭാവം മാറണം.മാറേണ്ട മനോഭാവത്തെ നിലനിരുത്തുന്ന വികസനനയം മാറണം.അതിന് സര്‍ക്കാറിന്റെ സാമ്പത്തീക നയം മാറണം.അതായത് കേരളത്തിലെ ഡെങ്കിപനിയുടെ അടിവേരുകള്‍ അന്വേഷിച്ചു പോയാല്‍ നമ്മല്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ വികസനനയത്തിലും ഉപഭോഗത്തില്‍ ആണ്ടുപോയ ഒരു ജനതയുടെ സുഖാലസ്യരീതികളിലുമാണ് ചെന്നെത്തുക.
                        ജൂണ്‍ മാസമാകുമ്പോള്‍ മഴപെയ്യും എന്ന് എല്ലാവര്‍ക്കും അറിയാം.വെറുംമറിവല്ല,അതിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു.കഴിഞ്ഞവര്‍ഷം മഴയില്ലാതിരുന്നതിന്റെ ദുരിതങ്ങള്‍ അനുഭവിച്ചിരുന്നതിനാല്‍ ഇക്കൊല്ലം വിശേഷിച്ചും തീവ്രമായിരുന്നു കേരളത്തിന്റെ മഴപ്രതീക്ഷ. മഴ വേണമെന്നും അതു വരുമെന്നും അറിയാമായിരുന്നു എന്നര്‍ത്ഥം.മഴ വന്നാല്‍ കേരളത്തിന്റെ പെരുവഴിയോരത്ത് കൂട്ടിയിട്ടിരിക്കുന്ന ടണ്‍ കണക്കിനു മാലിന്യം ജിര്‍ണ്ണിക്കുമെന്നും അതില്‍ കൊതുകും ഈച്ചയും പരക്കുമെന്നും ഏതുകൊച്ചുകുട്ടിക്കും അറിയാം. ഗ്രാമവികസനത്തിനും പഞ്ചായത്തിനും പ്രത്യേകം വകുപ്പുകാളും മന്ത്രിമാരും ഉണ്ട്.കേരളത്തില്‍  ആരോഗ്യവകുപ്പുണ്ട്.തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ ശക്തമായ ശൃംഖലയുണ്ട്.ശുചീകരണത്തിനും ബോധവല്‍ക്കരണത്തിനും ജീവനക്കാരുണ്ട്.കേന്ദ്രപദ്ധതിയുടേ ഭാഗമായൂള്ള ‘ആശ‘ പ്രവര്‍ത്തകരുണ്ട്.നൂറുകണക്കിനു സന്നദ്ധസംഘടനകളുണ്ട്.യുവാക്കള്‍,വിദ്യാര്‍ത്ഥികള്‍,സ്ത്രീകള്‍,തൊഴിലാളികള്‍ തുടങ്ങി സനസ്ത ജനവിഭാഗങ്ങള്‍ക്കും സംഘടനകളുണ്ട്.സര്‍വൊപരി രൊഗപ്രതിരോധമാണ് ചികിത്സയേക്കാള്‍ പ്രധാനം എന്ന അറിവുമുണ്ട്.ഇവയെല്ലാം ചേര്‍ത്ത് മഴക്കാലത്തിന് മുന്‍പ് വിപുലമായ ഒരു മാലിന്യനിര്‍മാര്‍ജന  പ്രസ്ഥാനവും പരിപാറ്റിയും ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല എന്നതാണ് പ്രശ്നം.ജനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്.എന്നാല്‍ പനവും അധികാരവും വിഭവങ്ങളും കയ്യാളുന്ന സര്‍ക്കാരിനു തന്നെയാണ് ഒന്നാമത്തെ ഉത്തരവാദിത്വം - വിശേഷിച്ചും മാലിന്യോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്ന വികസനനയങ്ങള്‍ സര്‍ക്കാര്‍ പിന്തുടരുമ്പോള്‍.അതുകൊണ്ട് ഇപ്പോഴത്തെ പനി പ്രകൃതിദുരന്തമല്ല മനുഷ്യനിര്‍മ്മിതിയാണ്; അതിലുമുപരി ഭരണകൂടനിര്‍മ്മിതിയാണ്.



3 comments :

  1. മഴ വന്നാല്‍ കേരളത്തിന്റെ പെരുവഴിയോരത്ത് കൂട്ടിയിട്ടിരിക്കുന്ന ടണ്‍ കണക്കിനു മാലിന്യം ജിര്‍ണ്ണിക്കുമെന്നും അതില്‍ കൊതുകും ഈച്ചയും പരക്കുമെന്നും ഏതുകൊച്ചുകുട്ടിക്കും അറിയാം. ഗ്രാമവികസനത്തിനും പഞ്ചായത്തിനും പ്രത്യേകം വകുപ്പുകാളും മന്ത്രിമാരും ഉണ്ട്.കേരളത്തില്‍ ആരോഗ്യവകുപ്പുണ്ട്.തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ ശക്തമായ ശൃംഖലയുണ്ട്.ശുചീകരണത്തിനും ബോധവല്‍ക്കരണത്തിനും ജീവനക്കാരുണ്ട്.കേന്ദ്രപദ്ധതിയുടേ ഭാഗമായൂള്ള ‘ആശ‘ പ്രവര്‍ത്തകരുണ്ട്.നൂറുകണക്കിനു സന്നദ്ധസംഘടനകളുണ്ട്.യുവാക്കള്‍,വിദ്യാര്‍ത്ഥികള്‍,സ്ത്രീകള്‍,തൊഴിലാളികള്‍ തുടങ്ങി സനസ്ത ജനവിഭാഗങ്ങള്‍ക്കും സംഘടനകളുണ്ട്.സര്‍വൊപരി രൊഗപ്രതിരോധമാണ് ചികിത്സയേക്കാള്‍ പ്രധാനം എന്ന അറിവുമുണ്ട്.ഇവയെല്ലാം ചേര്‍ത്ത് മഴക്കാലത്തിന് മുന്‍പ് വിപുലമായ ഒരു മാലിന്യനിര്‍മാര്‍ജന പ്രസ്ഥാനവും പരിപാറ്റിയും ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല എന്നതാണ് പ്രശ്നം.ജനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്.എന്നാല്‍ പനവും അധികാരവും വിഭവങ്ങളും കയ്യാളുന്ന സര്‍ക്കാരിനു തന്നെയാണ് ഒന്നാമത്തെ ഉത്തരവാദിത്വം - വിശേഷിച്ചും മാലിന്യോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്ന വികസനനയങ്ങള്‍ സര്‍ക്കാര്‍ പിന്തുടരുമ്പോള്‍.അതുകൊണ്ട് ഇപ്പോഴത്തെ പനി പ്രകൃതിദുരന്തമല്ല മനുഷ്യനിര്‍മ്മിതിയാണ്; അതിലുമുപരി ഭരണകൂടനിര്‍മ്മിതിയാണ്.


    ReplyDelete
  2. സ്വയംകൃതാനര്‍ത്ഥംന്ന് പറയാം

    ReplyDelete
  3. കണക്കുകള്‍ വായിക്കുമ്പോള്‍ പേടിയാകുന്നു.കഴിഞ്ഞ മഴക്കാലത്ത് ഉറക്കം വരാത്ത ഒരു മന്ത്രിയുണ്ടായിരുന്നു,ജനങ്ങളെയോര്‍ത്ത്.എവിടെപ്പോയി ആ മന്ത്രി ഇപ്പോള്‍?അദ്ദേഹം ഇപ്പോള്‍ ഉറങ്ങുന്നുണ്ടോ ആവോ?ആരോട് ചോദിക്കാന്‍?

    ReplyDelete