അസഹിഷ്ണുതയുടെ നാനാർത്ഥങ്ങൾ!

**Mohanan Sreedharan | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
മലയാളനിഘണ്ടുവിൽ കാലങ്ങളായി ഉണ്ടായിരുന്ന ഒരുവാക്കാണ് " അസഹിഷ്ണുത" എന്നവാക്ക്.മലയാളത്തിൽ കാര്യമായ ഉപയോഗം ഇല്ലാതിരുന്നതിനാൽ മറവിയിലാണ്ടുകിടന്ന വാക്കുകളിലൊന്നാണ് ഈ അസഹിഷ്ണുത എന്നവാക്ക്.എന്നാൽ ഭാഗ്യമെന്നുപറയട്ടെ, കേന്ദ്രത്തിൽ ബിജെപി ഗവൺമെൻറ് അധികാരത്തിൽ വന്നതോടെ രക്ഷപെട്ട അപൂർവങ്ങളിലൊന്നായതാണ് ഈ വാക്ക്.ബിജെപി നേതാവ് "അഛാ ദിൻ" എന്ന് പറഞ്ഞത് അക്ഷരാർത്ഥത്തിൽ ഫലിച്ചത് ഈ വാക്കിനാണ്.
           നോക്കൂ, ബി ജെ പിയുടെ ഉത്തരവാദപ്പെട്ട നേതാവ് അല്ലെങ്കിൽ എംപി പറയുന്നു, ഹിന്ദുക്കളെല്ലാം രാമൻറെ മക്കളും അല്ലാത്തവരെല്ലാം ജാരസന്തതികളുമാണ്.ഇതിൽ എന്തെങ്കിലും അസഹിഷ്ണുത ആർക്കെങ്കിലും അനുഭവപ്പെടുന്നുണ്ടോ? ഇല്ലല്ലോ? ഇനി അഥവ ഉണ്ടെങ്കിൽ അത് നിങ്ങളുടെ അസഹിഷ്ണുത കൊണ്ടാണ്.ഇത്തരം ആളുകളുടെ സ്ഥാനം ഇന്ത്യയിലല്ല, പിന്നയോ പാക്കിസ്ഥാനിലാണ് എന്നവർ പറയുന്നത് അസഹിഷ്ണുത കോണ്ടാണെന്നു നമ്മൾ ചിന്തിക്കുന്നത് നമുക്ക് അസഹിഷ്ണുതയുള്ളതുകൊണ്ടാണെന്നവർ വിശദീകരിച്ചുതരും.
            അപ്പോൾ കാര്യങ്ങളെവിടെയെത്തിയെന്നു നോക്കൂ.നിഘണ്ടുവിൽ മറഞ്ഞുകിടന്ന ഒരുവാക്ക് എത്രപെട്ടെന്നാണ് ജനമധ്യത്തിലെത്തിയതും പുതിയപുതിയ അർത്ഥങ്ങളുണ്ടായതും.
               അസഹിഷ്ണുത വാചകപ്രയോഗം എന്നരീതിയിൽ നിന്ന് മാറി പ്രവർത്തനത്തിലേക്കെത്തിയ സംഭവമായിരുന്നു ഹരിയാനയിലെ അഖ്ലാക്കിനു സംഭവിച്ചത്.ബി ജെ പിക്കാർ തന്നെ , ഊണും ഉറക്കവുമില്ലാതെ വിശ്രമമില്ലാതെ പണിയെടുക്കുന്നവരെന്നു പുകഴ്ത്തുന്ന, ദേശസ്നേഹത്തിൻറെ ആൾരൂപമെന്നു പുകഴ്ത്തുന്ന വിഭാഗമാണ് ഇന്ത്യൻ പട്ടാളം.ആ പട്ടാളക്കാരനൊരുവൻറെ അച്ഛനെയാണ് വീട്ടിൽ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്നാരോപിച്ച് ഒരുചോദ്യം പോലും ചോദിക്കാതെ തല്ലിക്കൊന്നത്.പിന്നീട് വീട്ടിൽ സൂക്ഷിച്ചത് ബീഫല്ല, മട്ടനാണെന്ന് തെളിയുകയും ചെയ്തു. ഈ തല്ലിക്കൊല്ലലിൽ ബിജെപിക്ക്ാർ യാതൊരു അസഹിഷ്ണുതയും കാണുന്നില്ല എന്നുതന്നെയല്ല, ആ കൊലയെ ചോദ്യം ചെയ്തതാണ് അസഹിഷ്ണുത എന്ന് പാടുകയും ചെയ്യുന്നു. കൂടുതൽ നീട്ടുന്നില്ല, മറ്റൊന്നും കൊണ്ടല്ല, സമീപകാല ഉദാഹരണങ്ങൾ ആയതുകൊണ്ടാണ്.
                   അപ്പോൾ നാം കാണുന്നത്, പഴയകാലവാക്കുകൾ കണ്ടെത്തുക, അതിന് അവർ അവർക്ക് തോന്നുന്ന അർത്ഥങ്ങൾ കൽപിക്കുക,അത് അടിച്ചേൽപിക്കുക എന്ന ഫാസിസ്റ്റ് മെത്തേടാണ്.ഫാസിസം വരുന്ന ഓരോ വഴികളേയ്!
                      എന്നാൽ കേരളത്തിലേക്ക് വന്നാൽ ഇവിടെ വളച്ചൊടിച്ചുപയോഗിക്കുന്നത് വികസനം എന്ന വാക്കാണ്.ഒരൊറ്റ ഉദാഹരണം മാത്രം പറഞ്ഞവസാനിപ്പിക്കാം. സീപ്ളെയിൻ പ്രോജക്ട് എല്ലാവരും കേട്ടതല്ലെ? പരീക്ഷണപറക്കലിന് ലാൻഡ് ചെയ്യാൻപോലുമനുവദിക്കാതെ കേരളത്തിലെ പ്രബുദ്ധരായ ജനത കെട്ടുകെട്ടിച്ചതാണി പ്രോജക്ട്.അതോടെ തീർന്നു എന്ന് കരുതിയിരുന്ന പ്രോജക്ട് പുനരവതരിക്കുന്നു.ഒൻപത് സീറ്റുള്ള വിമാനമാണ് വരൂന്നത്.സംഭവം നഷ്ടമായിരിക്കുമെന്ന് എല്ലാവർക്കുമറിയാം.ഗവൺമെൻറിതിനെ മറികടക്കുന്നത് അഞ്ച് സീറ്റിൻറെ പണം ആളുണ്ടെങ്കിലും ഇല്ലെങ്കിലും ഗവൺമെൻറ് കൊടുത്തുകൊണ്ടാണ്.എന്താ വികസനം അല്ലേ?
Post a Comment