പരിസരദിനചിന്തകൾ.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

                  100 ശതമാനം സാക്ഷരരും ഏതാണ്ട് 80 ശതമാനം പേരും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരുള്ള ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം.പക്ഷെ ഇതൊക്കെയാണെങ്കിലും അന്ധവിശ്വാസത്തിൻറെ കാര്യത്തിലും മണ്ടത്തരങ്ങൾ വേദവാക്യങ്ങളായി അംഗീകരിച്ച് കൊണ്ടു നടക്കുന്നവരുടെ എണ്ണത്തിൽ കൂടിയും മുൻപന്തിയിലാണ് നമ്മുടെ കേരളം.ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ ഒരുപാടുണ്ടെങ്കിലും സ്ഥലപരിമിതി മൂലം അതിനു മുതിരുന്നില്ല.എങ്കിലും ഒന്നുപോലും പറയാതെ പോകുന്നതു മോശമാണല്ലോ എന്നു കരുതി ഒന്നുമാത്രം ചൂണ്ടിക്കാണിക്കാം.തിരക്കേറിയ ഒരു റോഡ് ക്രോസ്സ് ചെയ്യാൻ പോലും സഹായിക്കാത്ത ആ സർവേശ്വരൻ ഏതാപത്തിൽ നിന്നും തന്നെ കരകേറ്റുമെന്നു വിശ്വസിച്ച് അദ്ദേഹത്തിൻറെ പേരിൽ എന്തുമാത്രം അക്രമങ്ങളാരങ്ങേറുന്നത് എന്നൊന്നാലോചിച്ചു നോക്കൂ.
                 പക്ഷെ എൻറെ ലേഖനത്തിലെ വിഷയം സർവേശ്വരനോ അദ്ദേഹവുമായി ബന്ധപ്പെട്ട വിഷയങ്ങളോ അല്ല.പകരം ശാസ്ത്രചിന്തകൾ പിൻപറ്റുന്നു എന്നു നാം വിചാരിക്കുന്ന കുറേയാളുകൾ പുലർത്തിപ്പോരുന്ന ചില അന്ധവിശ്വാസങ്ങളാണ് എൻറെ വിഷയം.സമൂഹത്തിലെ ഒരു ന്യൂനപക്ഷം കാട്ടിക്കൂട്ടുന്ന അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ ചലനം സൃഷ്ടിക്കുന്നതിൻറെ എത്രയോ ഇരട്ടി ചലനമാണ് ഒരു ശാസ്ത്രബോധമുള്ളവനെന്നു സമൂഹം വിശ്വസിക്കുന്നവൻ കാണിക്കുമ്പോഴുണ്ടാകുന്നത്.
                  1972 ലെ സ്റ്റോക്ഹോം കൺവെൻഷനോടനുബന്ധിച്ച് യുഎൻ ജനറൽ അസംബ്ലിയാണ് ലോകപരിസരദിനം എന്ന പരിപാടി കൊണ്ടുവന്നത്.1974ലെ പരിസരദിനത്തിലാണ് ആദ്യമായി ഇതിനൊരു തീം കൊണ്ടുവന്നത്,ആദ്യത്തെ തീം ഒരേ ഒരു ഭൂമി(Only One Earth).തുടർന്ന് ഓരോ വർഷവും അപ്പോഴത്തെ ഒരു പ്രധാന ഇഷ്യു തീമാക്കിയാണ് ലോകപരിസര ദിനം ആചരിക്കുന്നത്. ഉദാഹരണത്തിന്,2018 ൽ തീം പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പൊരുതുക (Beat Plastic Pollution) ആയിരുന്നപ്പോൾ 2019ലെ തീം വായു മലിനീകരണത്തിനെതിരെ പൊരുതുക(Beat Air Pollution) എന്നതായിരുന്നു.ഈ വർഷം (2020) തീം ജൈവവൈവിധ്യത്തെ ആഘോഷമാക്കുക(Celebrate Biodiversity) എന്നതാണ്.ഓരോ വർഷവും അതത് വർഷത്തെ ഒരു പ്രധാന പ്രശ്നം തീമാക്കി എടുത്ത് അതിനനുയോജ്യമായ ഇടങ്ങളിൽ വച്ച് ആചരണത്തിൻറെ മുഖ്യപരിപാടി നടത്തുന്നു.2018ൽ ആചരണത്തിൻറെ മുഖ്യവേദി പ്ലാസ്റ്റിക്ക് മലിനീകരണത്തിൽ മുന്നിൽ നിന്നിരുന്ന ഡൽഹിയായിരുന്നെങ്കിൽ 2019ൽ വായു മലിനീകരണത്തിൽ മുന്നിൽ നിൽക്കുന്ന ചൈനയിലായിരുന്നു. ഈ വർഷം ലോക ജൈവവൈവിധ്യത്തിൻറെ 10 ശതമാനവും സ്ഥിതി ചെയ്യുന്ന കൊളമ്പിയിലുമാണ്.ഇത്രയും വിശദമായി പറഞ്ഞത് പരിസരദിനാചരണത്തിന് ഇത്രയും മാനങ്ങളുണ്ടെന്ന് കാണിക്കാനാണ്.
           പക്ഷെ കേരളത്തെ സംബന്ധിച്ചിടത്തോളം പരിസരദിനം എന്നു പറഞ്ഞാൽ തൈനടാനുള്ള ദിവസമെന്നാണർത്ഥം.കേരള ശാസ്ത്രസാഹിത്യ പരിഷത്തു പോലുള്ള ചുരുക്കം ചില സംഘടനകൾ മാത്രമേ ആ പൊതുധാരണയിൽ നിന്നും മാറി നിൽക്കുന്നുള്ളു.ബാക്കി ഏതാണ്ട് മിക്കവാറും സംഘടനകളുടെ ധാരണ പരിസരദിനമെന്നാൽ തൈനടാനുള്ള ദിവസമെന്നാണ്,ഓരോ വർഷത്തേയും തീമുകളേക്കുറിച്ച് അവർ അറിയുന്നതുപോലുമില്ല. ഇതാണ് ഞാൻ നേരത്തെ പറഞ്ഞ ശാസ്ത്രബോധമുള്ളവരുടെ ഇടയിൽ നിലനിൽക്കുന്ന ഒന്ന്.ശാസ്ത്രസാഹിത്യ പരിഷത്തുപോലുള്ള സംഘടനകൾ ആ വർഷത്തെ തീമിനേക്കുറിച്ച് പല തലങ്ങളിലുള്ള കുറിപ്പുകളും മറ്റുമുണ്ടാക്കി അതതു തലങ്ങളിൽ ക്ലാസ്സുകളും സംവാദങ്ങളും സംഘടിപ്പിക്കുമ്പോൾ മറ്റുള്ളവർ അഞ്ഞൂറ്,ആയിരം ഒക്കെ ഫലവൃക്ഷങ്ങളും മറ്റും സംഘടിപ്പിച്ച്നട്ടു് നിർവൃതിയടയുന്നു.ഒരുപക്ഷെ കഴിഞ്ഞ വർഷം തൈനട്ട് ദിനാചരണം നടത്തിയ അതേ കുഴിയിലായിരിക്കും ഈ വർഷവും അടുത്ത വർഷവും തൈ നടുക.ഒരു സരസൻ പറഞ്ഞതുപോലെ നാളിതുവരെ ദിനാചരണത്തിനു നട്ട മരങ്ങൾ വളർന്നു പടർന്നിരുന്നെങ്കിൽ കേരളമിന്നൊരു ഘോരവനമായേനെ.
     ഇതിനു വലിയൊരു ദോഷവശമുണ്ട്.ഉദാഹരണത്തിന് ഈ വർഷത്തെ തീമായ ജൈവവൈവിധ്യം തന്നെയെടുക്കുക.ലോകത്താകെ ദശലക്ഷക്കണക്കിനു ജന്തുസസ്യ ജാതി ൈവിധ്യമുണ്ട്.ഈ ഭൂമിയുടെ ഐശര്യസമ്പുഷ്ടമായ നിലനിൽപ്പിന് ഈ വൈവിധ്യം ആവശ്യമാണു താനും.ജീവൻറേയും ജീവനില്ലായ്മയുടേയും നടുവിൽ നിൽക്കുന്ന അതിസൂക്ഷ്മ വൈറസ്സുകൾ മുതൽ നീലത്തിമിംഗലം വരെ ലക്ഷക്കണക്കാണവയുടെ വൈവിധ്യം.എന്നാൽ   ഇതിനു വലിയൊരു ദോഷവശമുണ്ട്.ഉദാഹരണത്തിന് ഈ വർഷത്തെ തീമായ ജൈവവൈവിധ്യം തന്നെയെടുക്കുക.ലോകത്താകെ ദശലക്ഷക്കണക്കിന് സസ്യങ്ങളും ജന്തുക്കളുമുണ്ട്.പ്രകൃതിയുടെ സുഗമമായ നിലനിൽപ്പിനും പ്രകൃതിയുടെ സന്തുലനം നിലനിർത്തുന്നതിനും  ഇവയുടെ സാന്നിദ്ധ്യം ആവശ്യമാണ്.എന്നാൽ ഇവയിലൊന്നായ മനുഷ്യരിലെ ഒരുന്യൂനപക്ഷം  തൻറെ ലാഭവർദ്ധനക്കായി പ്രകൃതിവിരുദ്ധമായി ഇടപെടുന്നതിനാൽ ഈ സസ്യജന്തുജാലം വല്ലാതെ തകർന്നു കൊണ്ടിരിക്കുകയാണ്.ഒരു കണക്ക് പറയുന്നത് കഴിഞ്ഞ നൂറ്റാണ്ടിൽ (പത്തൊൻപതാം നൂറ്റാണ്ടിൽ) വർഷത്തിലൊരു ജീവജാതിയാണ് നശിച്ചിരുന്നെങ്കിൽ ഈ നൂറ്റാണ്ടിൽ  ഇത് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഒന്ന് എന്ന നിലയിലേക്കെത്തിയിരിക്കുന്നു.
                ഇത്തരം കാര്യങ്ങളേക്കുറിച്ചുമെല്ലാം ജനങ്ങളുടെ ഇടയിൽ പ്രചരണം നടത്താനുള്ള അവസരമാണ് വെറും തൈ നടലിൽ ഇല്ലാതായിപ്പോകുന്നത്.ലോകത്ത് നടക്കുന്ന കാര്യങ്ങളേക്കുറിച്ചെല്ലാം ജനങ്ങളുടെയിടയിൽ അവബോധം സൃഷ്ടിക്കേണ്ടതും അതിനെതിരെ ജനങ്ങളെ സംഘടിപ്പിക്കുകയും വേണം.എന്നാൽ ദിനാചരണം വെറും തൈനടലിലൊതുങ്ങുമ്പോൾ ബാക്കിയെല്ലാം വിസ്മരിക്കപ്പെട്ടു പോകുന്നു.പ്ലാസ്റ്റിക് മലിനീകരണമായാലും മറ്റെന്തായാലും സംഭവിക്കുന്നത് ഇതുതന്നെയാണ്.ഇതാണ് ഞാൻ ആദ്യമേ പറഞ്ഞ അന്ധവിശ്വാസവും അതുണ്ടാക്കുന്ന ദുരന്തവും.ഇതിൽ നിന്ന് കുതറിച്ചാടേണ്ടത് അത്യാവശ്യമാണെന്നുകൂടി ഓർമ്മിപ്പിക്കുന്നു.

           

1 comment :