പ്രദീപ് എന്ന മാധ്യമപ്രവർത്തകന്റെ മരണം.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

 

             

        ഇന്നലെയാണ് പ്രദീപ് എന്ന മാധ്യമപ്രവർത്തകൻ അജ്ഞാതവാഹനമിടിച്ച് കൊല്ലപ്പെട്ടത്.മാതൃഭൂമി സംഭവം റിപ്പോർട്ട് ചെയ്യുന്നതെങ്ങനെ,: വൈകീട്ട് മൂന്നര മണിയോടെ കരമന കലയിക്കാവിള ദേശീയ പാതയിൽ (ശ്രദ്ധിക്കുക,ദേശീയ പാതയിൽ ) തുലവിളയിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.റോഡിൽ തെറിച്ചു വീണ പ്രദീപിന്റെ ദേഹത്ത് ഇടിച്ച വാഹനത്തിന്റെ പിൻടയർ കയറിയിറങ്ങി അദ്ദേഹം തൽക്ഷണം മരിച്ചു.അദ്ദേഹത്തിന് ആദരാഞ്ജലികൾ .

             അപകടവിവരം റിപ്പോർട്ട്  ചെയ്തയുടനേ വന്നു ഇത് കൊലപാതകമാണെന്നുള്ള അഭിപ്രായപ്രകടനങ്ങൾ. എന്തിനു അദ്ദേഹത്ത്തി കോല ചെയ്യണമെന്ന ചോദ്യത്തിന് രണ്ട് കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്,ഒന്ന് കേരളത്തിലിപ്പോൾ നടക്കുന്ന കേന്ദ്രഅന്വേഷണ സംഘവുമായി ബന്ധപ്പെട്ടും മറ്റൊന്ന് എന്തോ അതിഭീകരമായ രഹസ്യം അദ്ദേഹത്തിനറിയാമായിരുന്നുഎന്നുള്ളതും.പക്ഷെ റോഡപകടങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്ന ആർക്കും അറിയാൻ കഴിയുന്ന ഒരു കാര്യമുണ്ട്,റോഡപകടങ്ങളിൽ ഹിറ്റ് ആൻഡ് റൺ കേസുകൾ കൂടുന്നു എന്നത്.അതോടോപ്പം മറ്റൊരു കാര്യവും അറിയാൻ കഴിയും ഇത്തരം കേസുകൾ സിസി ടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് വളരെ വേഗം പിടിക്കാമെന്നതും.

                  മിനിമം കേരളത്തിലെങ്കിലും സുസജ്ജമായ കാര്യപ്രാപ്തിയുള്ള ഒരു പോലീസ് സേനയുണ്ട്,അവർ എത്ര വലിയ വെല്ലുവിളികളും തെളിയിക്കാൻ പ്രാപ്തരാണ് താനും.അങ്ങനെ പല കേസുകളും അവർ തെളിയിച്ച ചരിത്രമുണ്ട് താനും. ഒരുപാട്ഉദാഹരണങ്ങൾ ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാനുണ്ട് താനും

                 എന്നിട്ടും ഒരു വിഭാഗം ഇതൊരു  കൊലപാതകമാണെന്ന് പറയുമ്പോൾ അതിനെന്തെങ്കിലും തെളിവുകൾ  ഹാജരാക്കാൻ മിനക്കെടുന്നില്ല . നാഷണൽ ഹൈവേയിൽ പട്ടാപ്പകൽ ഒരു കൊലപാതകം നടത്താൻ വിവരമുള്ളവർ തിരഞ്ഞെടുക്കുമെന്ന് തോന്നുന്നില്ല.കാരണം രണ്ടാണ്ഒന്ന് നാഷണൽ ഹൈവേയിലേ വാഹനത്തിരക്കിൽ അപകടമുണ്ടാക്കി ,അതും പീക്ക് ടൈമിൽ,അനായാസേന രക്ഷപ്പെടാനുള്ള ബുദ്ധിമുട്ട്,രണ്ട് വഴിനീളെ സിസി  ക്യാമറകൾ ഉള്ളവിവരം അപകടം നടത്താൻ വരുന്നവർക്കും അറിയാമല്ലോ?നമ്മുടെ ഫേസ്ബുക് ഡിക്റ്ററ്റീവ് മാരേക്കാൾ ബുദ്ധി കൊലപാതകികൾ കാണിക്കും.കാരണം  സിംപിൾ ആണ് ,കൊല പാതകികൾക്ക് (അങ്ങനെയാണെങ്കിൽ) ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്,നമ്മുടെ ഫേസ്‌ബുക്ക് ഡിക്റ്ററ്റീവുമാർക്ക് ഇതിൽ പറ്റിയില്ലെങ്കിൽ അടുത്തതിൽഅത്രയേയുള്ളൂ.

              ഇനിയൊന്നുള്ളത് ഇവർ പറയുന്നതുപോലെ പ്രദീപിന് അതിഭീകര രഹസ്യങ്ങൾ അറിയാമായിരുന്നെങ്കിൽ ,അത് കേരള ഭരണകക്ഷിയായാലും കേന്ദ്ര ഭരണകക്ഷിയായാലും , അദ്ദേഹവും ഒന്ന് ശ്രദ്ദിക്കില്ലേ?ഈ ഡിക്റ്ററ്റീവുമാർ കേരള  ഗവണ്മെന്റിനെക്കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്,മടിയിൽ കനമുള്ളവനെ വഴിയിൽ ഭയമുണ്ടാകൂ എന്ന്,ഇവിടെ ഇവർ പറയുന്നത് നേരാണെങ്കിൽ പ്രദീപിന്റെ മടിയിൽ കനമുണ്ടായിരുന്നു.ആ കനം സ്വായത്തമാക്കിയ പ്രദീപിനറിയാമായിരിക്കുമല്ലോ വഴിയിൽ ഭയക്കണമെന്ന്?അപ്പോൾ ആ വാദവും പൊളിയുന്നു.

            ലോകത്ത് നടക്കുന്ന എന്തിനെക്കുറിച്ചും എന്തഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം നമുക്കുണ്ട് , അത് പറയുകയേം ചെയ്യാം.പക്ഷെ അങ്ങനെ പറയുമ്പോൾ അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കൂടി കണക്കിലെടുക്കുക എന്നത് നല്ലൊരു ജനാധിപത്യ വിശ്വാസികളുടെ കടമയാണ്.എന്തായാലും ഈ കേസ് അന്വേഷിക്കാൻ  പോലീസ് പ്രത്യേകമൊരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.അവർ അന്വേഷിക്കട്ടെ,അവരുടെ ഫൈന്ഡിങ്സ് പുറത്ത് വരട്ടെ.എന്നിട്ട് നമുക്ക് പ്രതികരിക്കാം,അതുവരെ കാക്കുകയല്ലേ നല്ലത്?

 

1 comment :

  1. അവർ അന്വേഷിക്കട്ടെ,അവരുടെ ഫൈന്ഡിങ്സ് പുറത്ത് വരട്ടെ.എന്നിട്ട് നമുക്ക് പ്രതികരിക്കാം,അതുവരെ കാക്കുകയല്ലേ നല്ലത്?

    ReplyDelete