EXPIRY DATE (എക്സ്പയറി ഡേറ്റ്)

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:

 

            മുല്ലപ്പെരിയാര്‍ ഡാം 50 വര്‍ഷത്തെ ആയുസ്സ് കണ്ട് നിര്‍മ്മിച്ചതാണെന്നും ഇപ്പോളത് 126 വര്‍ഷം കഴിഞ്ഞെന്നും നമുക്കെല്ലാവര്‍ക്കും അറിയാം.അവിടെ പുതിയൊരു ഡാമാണ് വേണ്ടതെന്നും നമുക്കറിയാം.പക്ഷെ പ്രശ്നമെന്താണെന്നു വച്ചാല്‍ ഒരു രാത്രി രണ്ടു കുട്ടയും ഒരു തൂമ്പയും മൂന്നാളുകളുമായി ചെന്നാല്‍ ഒരൊറ്റ രാത്രി കൊണ്ട് നിലവിലെ ഡാം പൊളിച്ചു കളഞ്ഞ് പുതിയൊരു ഡാമും പണിത്ത് വീട്ടിലെത്തി രണ്ട് സ്മാളുമടിച്ച് കിടന്നുറങ്ങാവുന്ന ഒന്നല്ല മുല്ലപ്പെരിയാര്‍ ഡാം.രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള കരാര്‍ - അതിലൊരു കക്ഷി കള്ളക്കളി കളിച്ചിട്ടുണ്ടാവാം പക്ഷെ അതു ഇപ്പോള്‍ പറഞ്ഞിട്ടെന്തു കാര്യം - നിലവിലെ പ്രശ്നം പരിഹരിക്കയല്ലേ വേണ്ടത്?അല്ലാതെ ആ പള്ളി അവിടെ പണിതത് --- ചക്രവര്‍ത്തി 500 വര്‍ഷങ്ങള്‍ക്കു മുംബ് ഹിന്ദുക്കളുടെ കയ്യേറിയതാണെന്നും പറഞ്ഞ് അവിടെ തകര്‍ക്കുകയല്ല മാര്‍ഗ്ഗം.തമിഴ്നാടിനാണെങ്കില്‍ ഈ ഡാം ജീവവായുവാണ്.അവരുടെ നിരവധി ജില്ലകളില്‍ ജീവന്‍ നിലനില്‍ക്കുണ്ടെങ്കില്‍ അതിനു കാരണം ഈ ഡാമാണ് അതുകൊണ്ടു തന്നെ അവര്‍ക്കത് ഈവന്മരണ പ്രശ്നമാണ്.പഴയ അവരുടെ ചതി അവര്‍ക്കറിയാമെങ്കില്‍ അവര്‍ ചതി പറ്റാതിരിക്കാന്‍ പരമാവധി ശ്രമിക്കും.

       ഇതിനിടയിലാണ് നമ്മുടെ മാധ്യമങ്ങളുടെ കുത്തിത്തിരിപ്പുകള്‍.നോക്കൂ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയാക്കാന്‍ കേരളം സുപ്രീം കോടതിയില്‍ സമ്മതിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ മാതൃഭൂമിയുടെ  ലീഡ് വാര്‍ത്ത.ഇന്നോ, കേരളത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ജലനിരപ്പ് 138.5 അടിയാക്കാന്‍ സമ്മതിച്ചു,മേല്‍നോട്ട സമിതിയോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു എന്നായി വാര്‍ത്ത..ഇങ്ങനെ തന്തക്കു പിറക്കാത്ത മാധ്യമങ്ങളും അതേറ്റു പാടുന്ന പിണിയാളുകളൂം ഉണ്ടാക്കുന്ന ഡാമേജ് വളരെ കൂടുതലാണ്.പിന്നൊന്ന് എല്ലാ രാഷ്ട്രീയ സിനിമാക്കാര്‍ക്കും തമിഴ് നാട്ടില്‍ സ്ഥലമുണ്ടെന്നാണ്.(ഒരൊറ്റ മറുപടിയെ ഇതിനുള്ളു, അതു പറയാനുള്ള സാംസ്കാരീക നിലവാരമെനിക്കില്ല എന്നതുകൊണ്ട് ഞാനൊന്നും പറയുന്നില്ല.)

    പിന്നൊന്നാണ് ഓരോ വര്‍ഷവും ഡാം പൊളിറ്റീമുകള്‍ ഇറക്കുന്ന ഇണ്ടാസുകള്‍."കഴിഞ്ഞ ദിവസം യു.എന്നില്‍ നടന്ന അന്താരാഷ്ട്ര സെമിനാറില്‍ ഡാം ഒരാഴ്ച്ച്ക്കുള്ളില്‍ പൊട്ടുമെന്ന് കണ്ടെത്തിയിരിക്കുന്നു."യു എന്നിന്‍റെ ഏതു സെക്ഷന്‍,എവിടെ വച്ച് എന്ന് ആരൊക്കെ പങ്കെടുത്ത് സെമിനാറ് എന്നു ചോദിച്ചാല്‍ വാലു ചുരുട്ടി ഓടുന്നതു കാണാം. ഇതാണ് സ്റ്റൈല്‍.ഈ വര്‍ഷം അവര്‍ ഇറക്കിയ നൂതനമായ ഒരു വാദഗതിയാണ് എക്സ്പയറി ഡേറ്റ്.രണ്ടു മൂന്നു ദിവസമായി ഓടുന്നുവെങ്കിലും എന്‍റെ ചോട്ടില്‍ അതു വന്നത് ഇന്നാണ്.അതുകൊണ്ടു തന്നെ അതിനൊരു മറുപടി എഴുതാമെന്നു വിചാരിക്കുകയാണ്.

     എന്താണ് എക്സ്പയറി ഡേറ്റ്?കേംബ്രിഡ്ജ് ഇംഗ്ലീഷ് ഡിഷിനറി പറയുന്ന അര്‍ത്ഥം "the date at which a document, agreement, etc. has no legal force or can no longer be used:" അപ്പോള്‍ ഇത്രയേയുള്ളു ഈ എക്സ്പയറി ഡേറ്റെന്നും പറഞ്ഞ് നമ്മെ ഭീഷണിപ്പെടുത്തുന്ന സാധനം.ശരി അതുമാത്രമല്ല വേറെ പലതും കൂടിയാണത് എന്നാണെങ്കില്‍ അതും കൂടി പറയൂ,നമുക്ക് ചര്‍ച്ച ചെയ്യാം.ഇനി അവര്‍ പറയുന്നത് മുല്ലപ്പെരിയാറ് ഡാമിന്‍റെ എക്സ്പെയ്റി ഡേറ്റ് 50 വര്‍ഷമായിരുന്നു എന്നാണ്.സത്യമായിരികാം.പക്ഷെ ഈ എക്സ്പയറി ദേറ്റ് എന്നു പറഞ്ഞല്‍ അതു തീരുനതിന്‍റെ പിറ്റേന്നാള്‍ അതു തകര്‍ന്നു വീഴുമെന്നല്ല പിന്നയോ തകരാനുള്ള സാധ്യത കൂടി എന്നു മാത്രമാണ്.അത്രയേയുള്ളു.മനുഷ്യര്‍ക്കുമുണ്ട് ഈ എക്സ്പയറി ഡേറ്റ്, ആയുര്‍ദൈര്‍ഘ്യം എന്നാണതറിയപ്പെടുന്നത്.നോക്കൂ ഇന്ത്യ ബിട്ടീഷ് നുകത്തില്‍ നിന്നും മോചിതമാകുമ്പോള്‍ ഒരു ശരാശരി ഇന്ത്യാക്കാരന്‍റെ ആയുര്‍ഡൈഘ്യം ശരാശരി 32 വയസ്സയിരുന്നു.അതായത് ഡാം പൊളിക്കാരുടെ വാദഗതിപ്രകാരം ഇന്ത്യാക്കാരന്‍റെ അന്നത്തെ എക്സ്പയറി ഡേറ്റ് 32 വയസ്സ്.ആ പ്രായം കഴിഞ്ഞ് ആരും ഇവിടെ ഉണ്ടാകാന്‍ പാടില്ല.എന്നാല്‍ കൂട്ടമരണങ്ങളൊ കൊലകളോ നടന്നതായി അറിയില്ലല്ലോ?പക്ഷെ നമ്മളവിടുന്ന് പണി തുടങ്ങി.ആരോഗ്യരംഗത്ത് മോഡേണ്‍ മെഡിന്സിന്‍ അല്‍ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു,പരിസരശുചീകരണം നടപ്പാക്കി ,വിദ്യാഭ്യാസം പ്രത്യേകിച്ചും സ്ത്രീ വിധ്യാഭ്യാസം നടപ്പാക്കി.വലിയ വലിയ ഡാമുകള്‍ പണിത് കൃഷിക്കാര്‍ക്ക് ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള വെള്ളം,കെമിക്കല്‍ വളങ്ങള്‍,കീടനാശിനികള്‍ ഒക്കെ നടപ്പാക്കി.(ഇതിനൊക്കെ കുറേയേറേ തിരിച്ചടികളും നേരിട്ടു.എന്നാല്‍ ഈ ചെയ്യ്ന്നതൊക്കെ മോശം എന്നു പറഞ്ഞ് കുമ്പിട്ടിരിക്കാതെ അതു സംഭവിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ചു കൊടുത്തു.) അപ്പോള്‍ എന്തു സംഭവിച്ചു,1947 ലെ 32 വയസ്സില്‍ നിന്നും ആയുര്‍ഡൈഘ്യം - എക്സ്പയറി ദേറ്റ് ഇന്ന് 70 വയസ്സിനടുത്ത് എത്തിയിരിക്കുന്നു.

       ഇനി ഡാമുകളുടെ കാര്യമെടുത്താല്‍ ഈ സഹോദരങ്ങള്‍ തന്നെ പറയുന്നത് ഡാം പണിതത് 126 വര്‍ഷം മുമ്പാണെന്നാണ്.അതായത് 126 വര്‍ഷം മുമ്പത്തെ ടെക്നോളജിയാണ് അന്ന് ഡാം പണിതപ്പോഴുന്‍റായിരുന്നെങ്കില്‍ ഇന്ന് ശാസ്ത്രം എത്രയോ പുരോഗമിച്ചിരിക്കുന്നു.ആ ശാസ്ത്രമുപയോഗിച്ച് ഡാമിന്‍റെ ബലക്ഷയമുള്ള ഭാഗങ്ങള്‍ കണ്ടെത്തി വേണ്ട സുരക്ഷിത നടപടികള്‍ എടുത്തിട്ടുണ്ട്.അവയൊന്നും ഞാന്‍ വെറുതെ വിശദീകരിക്കുന്നില്ല.അതിലെന്തെങ്കുലും കുറ്റങ്ങളോ പോരായ്മകളോ ചൂണ്ടിക്കാണിക്കാനില്ലാതെ വരുമ്പോഴാണ് ഇപ്പോള്‍ എക്സ്പയറി ഡേറ്റുമായി ഈ കേരളത്തില്‍ വന്നലക്കുന്നത്.( ആകാശത്തു പറക്കുന്ന വിമാനങ്ങള്‍ക്കും കടലിലും കടലിനടിയിലും സഞ്ചരിക്കുന്ന ജലയാനങ്ങള്‍ക്കും കരയിലോടുന്ന സകല വാഹനങ്ങള്‍ക്കും നിര്‍മ്മാതാക്കള്‍ എക്സ്പയറി ഡേറ്റ് നല്‍കിയിട്ടുണ്ട്.വേണമെങ്കില്‍ ആ വാഹനങ്ങള്‍ ഒഴിവക്കാം ,പുതിയവയില്‍ പഴയ ഭാഗങ്ങള്‍ ഉരുകി ചേര്‍ത്ത് നിര്‍മ്മിക്കുമെന്നു മാത്രം.

    അവസാനിപ്പിക്കുകയാണ്.വെറുതെ ഇത്തരം വെടിയും പൊകയുമായി കേരളത്തിലേക്ക് വരേണ്ടതില്ല എന്നു പറയുന്നു

 

1 comment :