എന്റെ സി ഐ റ്റി യു അക്രമം എന്ന ബ്ലോഗ്ഗ് പൊസ്റ്റിന് ലിപി രെഞ്ചു എന്നൊരാള്‍ വളരെവലിയൊരു മറുപടി തന്നിരിക്കുന്നു.(ഇതാണ് ലിങ്ക്: :http://cituissue.blogspot.com/2011/01/blog-post.html).സാധാരണ കമന്റുകളായി വരുന്ന നന്നായി,ഉഗ്രന്‍,തുടങ്ങിയ സ്ഥിരം പ്രയോഗങ്ങള്‍ക്ക് പകരം വളരെ ഗൌരവപൂര്‍ണം ഒരാള്‍ എഴുതിക്കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി.ഇത്രയും നല്ലൊരു മറുപടി എനിക്കു നല്‍കിയ ലിപിക്ക് എന്റെ അഭിനന്ദനങ്ങള്‍.
ഇനി ലിപിയുടെ കുറിപ്പിലേക്ക് വരാം.അതിനുമുന്‍പ് എന്റെ ബ്ലോഗിലെ ഒരു വാചകം ഞാന്‍ ക്വോട്ട് ചെയ്തോട്ടെ,:
വയലുകളില്‍ യന്ത്രം കൊണ്ടുവരുന്നതിനോട് ഞങ്ങള്‍ എതിരല്ല,എന്നാല്‍ യന്ത്രവല്‍ക്കരണം വരുമ്പോള്‍ തൊഴിലില്ലാതാവുന്ന നിരവധി ആയിരങ്ങളുണ്ട് , അവരെ പുനരധിവസിപ്പിക്കണം.“ (അടിവര ഞാന്‍ ഇപ്പോള്‍ നല്‍കിയത്.)ഇതാണ് യന്ത്രവല്‍ക്കരണത്തെക്കുറിച്ചുള്ള സി പി എമ്മിന്റെ അടിസ്ഥാന മുദ്രാവാക്യം.ഇതിനെ വളച്ചൊടിക്കാന്‍ മാധ്യമങ്ങളപ്പുറത്തുണ്ടെന്നതു വേറേ കാര്യം.അതു പോലെ വിഭിന്ന തലങ്ങളില്‍ നില്‍ക്കുന്ന തൊഴിലാളികളും പ്രവര്‍ത്തകരുമാണ് പാര്‍ട്ടിയുടെ ആശയഗതിക്കൊത്ത് പ്രവര്‍ത്തിക്കുന്നതെന്നതു അടുത്തകാര്യം.അവര്‍ക്കുണ്ടാകുന്ന ചെറിയ ചെറിയ ഭ്രംശങ്ങള്‍ക്കൂടി ഊതിപ്പെരുപ്പിച്ച് പ്രചരിപ്പിക്കാന്‍ ഇവിടെ മാധ്യമങ്ങള്‍ മത്സരിക്കുന്നു എന്നത് മറ്റൊരുകാര്യം.
ലിപി പറയുന്നു,: “ജോലി ചെയ്യാന്‍ മടിയില്ലാത്ത ഒരു കൂലി പണിയ്ക്കാരന് കേരളത്തില്‍ തൊഴില്‍ കിട്ടുന്നില്ല എന്ന് പറഞ്ഞാല്‍ സമ്മതിച്ചു കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട് , കാരണം , സമയത്ത് പണിക്കാരെ കിട്ടാത്തത് കൊണ്ട് മാത്രം വെറും 1500sq.ft. വീട് പണിയാന്‍ 3 വര്‍ഷം എടുത്ത അനുഭവമുള്ള നമ്മുടെ നാട്ടില്‍ തൊഴിലാളികളെ മാത്രം വച്ച് ഒരു മെഷിനറിയും ഉപയോഗിക്കാതെ 10 ഉം 20 ഉം നിലകളുള്ള കെട്ടിടങ്ങള്‍ പണിയുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ട് ഊഹിക്കാവുന്നതെ ഉള്ളൂ .....“ആയിരത്തഞ്ഞൂറു സ്ക്വറ്റര്‍ ഫീറ്റ് വീട് പണിയാന്‍ ലിപി 3 വര്‍ഷമെടുത്തിട്ടുണ്ടെങ്കില്‍ അതിനു കാരണം വേറെയെന്തെങ്കിലുമായിരിക്കും.കാരണം 3000 സ്ക്വയര്‍ ഫീറ്റ് വീട് ഒരുവര്‍ഷംകൊണ്ട് പണിതീര്‍ക്കാന്‍ എനിക്കായിട്ടുണ്ട്.ഒരു മെഷിനറിയും ഉപയോഗിക്കാതെ ................., ഞാന്‍ പറഞ്ഞല്ലോ , പാര്‍ട്ടി നിലപാട് യന്ത്രവല്‍ക്കരണത്തിനെതിരല്ല,പിന്നയോ,അതുവഴി ആര്‍ക്കും തൊഴില്‍ നിഷേധിക്കപ്പെടരുതെന്നാണ്.
പിന്നെ സെക്കന്റുകള്‍കൊണ്ട് 10ഉം 20ഉം നില കെട്ടിടങ്ങള്‍ കെട്ടാന്‍ ഇവിടെ ഭൂകമ്പം വന്ന് ആയിരങ്ങള്‍ക്ക് വീടും കുടുമ്പോം നഷ്ടപ്പെട്ടിട്ടില്ലല്ലോ? പിന്നെന്താണ് പ്രശ്നം? കൂണുകള്‍ പോലെ നാടെങ്ങും ഫ്ലാറ്റുകള്‍ വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.റിയല്‍ എസ്റ്റേറ്റ് മാഫിയായും മറ്റുമൊക്കെ ഇവിടെ വിലസിയിരുന്ന ഒരു കാലം.അന്ന് ഒരു ദിവസം മുന്‍പെങ്കില്‍ ഒരു ദിവസം മുന്‍പ് ഫ്ലാറ്റുയര്‍ന്നാല്‍ മുതലാളിക്കു ലാഭം കോടികളായിരുന്നു.അതു കിട്ടാന്‍ വേണ്ടി ഒരു മാതിരി എന്തൊത്തുതീര്‍പ്പിനും അവന്‍ തയ്യാറായിരുന്നു.1000 ര്‍ഊപ പോലും സെന്റിനു വിലയില്ലാത്ത സ്ഥലത്തിന് പതിനായിരവും ഒക്കെക്കൊടുത്ത് വാങ്ങാന്‍ അവന്‍ തയ്യാറായിരുന്നു.അവരാണ് കെട്ടിട നിര്‍മ്മാണത്തിന് യന്ത്രോപകരണങ്ങള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്.തടയാന്‍ ചെന്ന സ്ഥലത്തെ അത്യാവശ്യം ചുമട്ടുതൊഴിലാളിക്ക് നഷ്ടപരിഹാരം എന്നപേരില്‍ കൂലി നല്‍കാനവര്‍ തയ്യാറായി.കാരണം സിമ്പിള്‍,ഒരു ദിവസം പണിമുടങ്ങിയാല്‍ ഫ്ലാറ്റ് തീരാന്‍ ഒരു ദിവസം വൈകും അതു നഷ്ടമാകും,അതുതന്നെ കാരണം.അതു മാത്രമല്ല, ടിപ്പറോടുമ്പോള്‍ വീടിലേക്ക് പൊടിയടിക്കുമെന്ന് പറഞ്ഞ് ടിപ്പര്‍ ലോറികള്‍ തടഞ്ഞു നിര്‍ത്തുമ്പോള്‍ ഫ്ലാറ്റുകാര്‍ റെസിഡന്റ് അസോസിയേഷനുകള്‍ക്കും പണം കൊടുക്കും.പക്ഷെ അത് നോക്കുകൂലിയുടെ കണക്കില്‍ വരില്ല കാരണം അസോസിയേഷന്‍ കാര്‍ മാന്യന്മാരും വലതുപക്ഷക്കാരുമാണല്ലോ.പിന്നെ അവിടെ മാധ്യമങ്ങള്‍ക്കെന്തു കാര്യം.അപ്പോള്‍ പറഞ്ഞു വന്നത് ഫ്ലാറ്റ്കാരന്റെ ബുദ്ധിമുട്ട് എന്ന്പറയുന്നത് അവന്റെ ലാഭത്തില്‍ വരുന്ന കുറവാണ്.( ഫ്ലാറ്റില്‍ നിരവധി കാലം പണിചെയ്ത അനുഭവം വച്ചാണ് ഇത് പറയുന്നത്).
ലിപി പിന്നേയും പറയുന്നു,: “ഒരു സാധാരണ ക്കാരന്‍ തന്‍റെ ജീവിത കാലത്തെ മുഴുവന്‍ സമ്പാദ്യവും, തികയാത്തത് ലോണും ഒക്കെ എടുത്തു സ്വന്തം വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആക്കാന്‍ ശ്രമിക്കുമ്പോള്‍ വിലങ്ങു തടി ആയി വരുന്നത് ഈ പറയുന്ന ആഗോള വല്‍ക്കരണം ഒന്നും അല്ല . തൊഴില്‍ ഇല്ല എന്ന് മുറവിളി കൂട്ടുന്ന ഒരു വിഭാഗം ആളുകള്‍ ആണ് . സ്വന്തം പറമ്പില്‍ ഒരു ലോഡ് കല്ലോ മണലോ ഇറക്കണം എങ്കില്‍ ഇവരുടെ ഒക്കെ അനുവാദം വേണം . നമ്മള്‍ കോണ്ട്രാക്റ്റ് കൊടുത്ത തൊഴിലാളികളെ കൊണ്ട് ലോഡ് ഇറക്കിക്കാന്‍ ഇവര്‍ സമ്മതിക്കില്ല . ഇനി ഇവരെ എതിര്‍ത്തു ഇറക്കിയാലോ ? ഈ മഹാന്മാര്‍ക്ക് നോക്ക് കൂലി കൊടുക്കണം . ഇവിടെ യഥാര്‍ത്ഥത്തില്‍ ആരാണ് തൊഴില്‍ നിഷേധം നടത്തുന്നത് ? കാര്‍ഡ് ഇല്ലാത്ത തൊഴിലാളിക്ക് തൊഴില്‍ നിഷേധിക്കാം എന്ന് ഭരണ ഘടന യില്‍ ഇവിടെ യാണ് പറഞ്ഞിട്ടുള്ളത് ?“
ഇവിടെ ലിപിക്ക് സംഭവിച്ചത് കളിക്കുന്നവനെ കാണുകയും കളിപ്പിക്കുന്നവനെ കാണാതെ പോവുകയും ചെയ്യുന്നു എന്നതാണ്.ഇന്‍ഡ്യയെപോലുള്ള ഒരു മൂന്നാം ലോകരാഷ്ട്രത്തില്‍ ആഗോളവല്‍ക്കരണം ഉണ്ടാക്കിയ പശ്നങ്ങള്‍ ലിപി കാണാതെ പോകുന്നു എന്നതാണ്.എനിക്കറിയാം,ആഗോളമാന്ദ്യം എന്നു പത്രത്തില്‍ കണ്ട അന്നുതന്നെ പല ഫ്ലാറ്റു നിര്‍മാതാക്കളും പെയ്മെന്റ് നിറുത്തി,കാരണം മാന്ദ്യം.ആഗോളവല്‍ക്കരണത്തിന്റെ ഫലമായി എല്ലാം കമ്പോളവല്‍ക്കരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഇവിടെ സാധാരണക്കാരന്റെ വിചാരങ്ങള്‍ക്കും വികാരങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും മാത്രമേ മാര്‍ക്കറ്റില്ലാത്തതായുള്ളു.
നമ്മള്‍ കോണ്ട്രാക്ട് കൊടുത്ത തൊഴിലാളികളെക്കൊണ്ട് ലോഡിറക്കിപ്പിക്കുവാന്‍ അവര്‍ സമ്മതിക്കില്ല എന്നു പറയുന്നു.അവരെ ,ചുമട്ടുതൊഴിലാളികളെ , ലോഡിറക്കാനായി അവിടെ പ്രതിഷ്ഠിച്ചത് നാം തന്നെയാണ്.അംഗീകൃത ചുമട്ടുതൊഴിലാളികളെ മാറ്റിനിറുത്തി കോണ്ട്രാക്ട് കൊടുത്തവരെക്കൊണ്ട് ലോഡിറക്കിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് ലിപി ചോദിക്കുകയാണ് ആരാണ് തൊഴില്‍ നിഷേധിക്കുന്നതെന്ന്?.ഇതില്‍ രണ്ടുകാര്യമാണുള്ളത്.ഒന്ന് അംഗീകൃതതൊഴിലാളിക്ക് തൊഴില്‍ നിഷേധിക്കുന്നു.രണ്ട് കോണ്ട്രാക്ട് തൊഴിലാളിയെക്കൊണ്ടതു ചെയ്യിച്ചിട്ട് അവന് അതിനു കൂലി കൊടുക്കാതെ അത് കോണ്ട്രാക്റ്ററുടെ ലാഭമായി മാറുന്നു.അവര്‍ക്കും ഇവര്‍ക്കും കിട്ടാത്ത കൂലി കോണ്ട്രാക്ടര്‍ക്ക് ലാഭമാകണമെന്ന് ലിപിക്ക് എന്താണ് ഇത്ര വാശി? വൈകുന്നേരം ഷെയറ് തരുമോ?
കാര്‍ഡില്ലാത്തവരെക്കോണ്ട് തൊഴിലെടുപ്പിക്കരുതെന്ന് ഏത് ഭരണഘടനയില്‍ പറയുന്നു എന്ന് ലിപി ചോദിക്കുന്നു.നല്ലത്, ലിപി ഭരണഘടന പഠിച്ചോ,അതോടൊപ്പം തന്നെ നാടിന്റെ ചരിത്രം കൂടി പഠിക്കണം.അപ്പോള്‍ മനസ്സിലാകും എന്താണ് കാര്‍ഡ്,എന്താണതിന്റെ പ്രാധാന്യം എന്നൊക്കെ.
ചുമട്ടുതൊഴിലാളികള്‍മൂലം സാധാരണക്കര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് എന്താണറിയാത്തതെന്ന് ലിപി ചോദിക്കുന്നു.അതുപോലെ തിരിച്ചു ഞാനും ചോദിക്കട്ടെ, ചുമട്ടു തൊഴിലാളിയുടെ പ്രശ്നങ്ങളെക്കുറിച്ച് താങ്ങളുമെന്താണ് അറിയാത്തത്.എല്ലാ വശവും അറിയുമ്പോഴല്ലെ അറിവു പൂര്‍ണമാകൂ?തമിഴന്റേയും തെലുങ്കന്റേയും ഗള്‍ഫ് ആയി കേരളം മാറി എന്നു പറയുന്നല്ലോ.തമിഴന്മാര്‍ മിക്കവാറും എല്ലാവരും തിരിച്ചു പോയി എന്നാണ് ലേറ്റസ്റ്റ് പഠനം കാണിക്കുന്നത്.പിന്നെ ഇപ്പോള്‍ ഇവിടെയുള്ളത് അധികവും ഒറീസ്സ ഉത്തര്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഉള്ളവരാണ്.അവര്‍ക്കവിടെ കിട്ടുന്ന ദിവസക്കൂലി 50 രൂപ 60 രൂപ ഒക്കെയാണ്,അതിവിടെ വരുമ്പോള്‍ 150 രൂപ 200 രൂപയൊക്കെയാവും.ഇന്നത് 300 രൂപവരെയായിരിക്കുന്നു.അപ്പോള്‍ അവരുടെയൊക്കെ ഗള്‍ഫ് ആയേതീരൂ കേരളം.എന്നാല്‍ കേരളീയനീ കൂലി കിട്ടിയാല്‍ പോരാതാനും.അപ്പോള്‍ മറ്റു സ്റ്റേറ്റുകാരുടെ ഗള്‍ഫ് എന്നു പറഞ്ഞാല്‍ ശുദ്ധമായ തൊഴിലാളി ചൂഷണം മാത്രമാണ് എന്നു മനസ്സിലാക്കുക.
ഇനി ലിപി ഇടത്തരക്കാരന്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുന്നു.യഥാര്‍ത്ഥത്തില്‍ ഇതു തന്നെയാണ് ലിപിയുടെ പ്രശ്നം,അല്ലെങ്കില്‍ സമകാലീക കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.ജനസംഖ്യയില്‍ വളരെ ഉയര്‍ന്ന ഒരു ശതമാനം പേരും ഇടത്തരക്കാരായി എന്നു വിചാരിക്കുന്നവരാണ്.അവര്‍ക്ക് തൊഴിലാളി,അല്ലെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ എന്നൊക്കെ കേട്ടാല്‍ ഓക്കാനം വരുന്ന അവസ്ഥയാണ്.എന്നാല്‍ കമ്യൂണിസ്റ്റുകാരാണ് അവരെ ഇന്നത്തെ നിലയില്‍ എത്തിച്ചത് എന്നവര്‍ മറന്നു പോകുന്നു, അല്ലെങ്കില്‍ സ്വന്തം പൈത്രുകം മറക്കുന്നു.ഇതാണ് നമ്മുടെ ഇന്നത്തെ ഏറ്റവും വലിയപ്ര്ശ്നം. എന്താണിതിന്റെ ഫലമെന്നു ചോദിച്ചാല്‍ നാം കഷ്ടപ്പെട്ടു നേടിയതൊക്കെ നാം തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇനി അവസാനമായി ഒരു കാര്യം കൂടി.സ്വന്തം കമ്പനിയിലെ തൊഴിലാളികളേയും ടീ വീക്കാരെയ്യും ഒക്കെ വിളിച്ചുകൂട്ടി ചിറ്റിലപ്പിള്ളി കൊച്ചൌസേപ്പ് കാണിച്ചുകൂട്ടിയതിനൊക്കെ അദ്ദേഹതിന്റേതായ ഒരു അജണ്ടയുണ്ടെന്നത് ലിപിക്കൊഴിച്ച് ബാക്കി മിക്കവാരും പേര്‍ക്ക് മനസ്സിലായി.അതുകൊണ്ടാണ് തൊഴിലാളികളുടെ അക്രമം എന്നുകേട്ടാല്‍ ചാടി വീഴുന്ന പത്രം പോലും രണ്ടുദിവസത്തിനു ശേഷം ഈ പ്രശ്നം വിട്ടുകളഞ്ഞതും.
ശേഷം ചിന്ത്യം ശുഭം.
ഒരു സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍! അപ്പോ അന്യനാട്ടില്‍ പോയി പണിയെടുക്കുന്ന മലയാളികളേയും അന്നാട്ടുകാര്‍ ഈ നിയമത്തിന്റെ പേരില്‍ പറഞ്ഞുവിടണം അല്ലേ മാഷെ? ശിവസേനക്കാരുടെ ബോംബെ പോലെ? എന്താ യോചിക്കുന്നോ?
ReplyDeleteഒരു ക്ഷമാപണം
ReplyDeletehttp://cituprathikaranam.blogspot.com/2011/01/blog-post.html
ഒരു സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളോ എന്താണിതിന്റെ അര്‍ത്ഥം എന്നു മനസ്സിലായില്ല.ശിവസേനക്കാരുടെ ബോംബെ എന്നു പറഞ്ഞാലെന്താ? അവിടെ ശരിക്കും അക്ഷരാഭ്യാസമില്ലാത്ത തൊഴിലാളികളെ അടിച്ചോടിക്കുന്നതല്ലേ കാണാന്‍ കഴിയുന്നത്?.അത്യാവശ്യം നേതാക്കളായിട്ടുള്ള ആരേയും അവിടെ ആരും അടിച്ചോടിക്കുന്നില്ല. ഇടത്തരക്കാരില്‍ ഏറ്റവും താഴേ നില്‍ക്കുന്നവരെ മുതല്‍ അതിനു താഴോട്ടുള്ളവരെ മാത്രമേ ശിവസേന അടിച്ചിറക്കാന്‍ ചെന്നിട്ടുള്ളു.ബാക്കിയാര്‍ക്കും ഒരു പ്രശ്നവുമില്ല (ഭീകരാക്രമണങ്ങളോടെ കഥ മാറി)
ReplyDeleteകേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള 43-ാം പൂളിലെ രജിസ്ട്രേഡ് തൊഴിലാളികളാണ് 15 വര്‍ഷമായി 35,000 സ്ക്വയര്‍ഫീറ്റ് വരുന്ന ആസാദ് ഗോഡൌണുകളിലെ വിവിധ സ്ഥാപനങ്ങളിലെ ജോലി ചെയ്യുന്നത്. വി-സ്റ്റാര്‍ എന്ന സ്ഥാപനം വരുന്നതിനുമുമ്പ് അവിടെ പ്രവര്‍ത്തിച്ചിരുന്ന ശ്രീഗിരി പേപ്പര്‍, നോവിനോ ബാറ്ററി എന്നിവിടങ്ങളിലും ഈ തൊഴിലാളികളാണ് പണി ചെയ്തിരുന്നത്.
ReplyDeleteഉണ്ണിച്ചേട്ടാ.. ഇതെന്താണ്???? ഞാനിതു ഒരുവരിയിലാക്കിയപ്പോള്‍ ഒരല്പം മാറ്റമുണ്ടായിട്ടുണ്ട് പക്ഷേ വല്യവ്യത്യാസമായോ!
ശ്രി മുക്കുവന്‍ താങ്കളുടെ ഒറ്റവരി വായിച്ചപ്പോള്‍ എനിക്ക് കാര്യങ്ങള്‍ കൃത്യമായി മനസ്സിലായില്ല അതുകൊണ്ടാണ് ,പോറുക്കുക.
ReplyDeleteഇനി ലിപിയോട് , എന്തിനാണ് ക്ഷമാപണം എന്നെനിക്കു മനസ്സിലായില്ല.എങ്കിലും ചോദിക്കട്ടെ,പാര്‍ട്ടിയില്‍ നടക്കുന്ന ചെറുതും വലുതുമായ ഭംശങ്ങളേക്കുറിച്ചറിയുന്നില്ലേ എന്നു ചോദിക്കുന്നു.അതു വാരി വെളിയിലിടുന്ന മാധ്യമങ്ങളേ പഴിചാരി രക്ഷപെടരുതെന്ന് എന്നെ ഉപദേശിക്കുകയും ചെയ്യുന്നു.നന്നായി.ഈ അടുത്ത കാലത്ത് പാര്‍ട്ടിക്കു പറ്റിയ ഒരു ഭ്രംശം മാധ്യമങ്ങള്‍ വെളിയില്‍ കൊണ്ടുവന്നിരുന്നു,അതെ ലോട്ടറികേസിലെ വി എസിനെ ശാസിച്ചതു തന്നെ കാര്യം.എന്നിട്ടെന്തായി?ഇതാണ് മാധ്യമങ്ങളുടെ സ്ഥിതി.ഇടതുപക്ഷത്തിന്റെ ചെയ്തികള്‍ കാത്തിരുന്ന് പെരുപ്പിക്കുകയും വലതുപക്ഷത്തെ കാണാതിരിക്കുകയും ചെയ്യുന്നു.ഇതാണോ ലിപി പൊക്കി പിടിച്ച മാധ്യമവിചാരം.കമ്യൂണിസത്തിന്റെ നന്മയില്‍ത്തന്നെയാണ് എല്ലവരും ഇവിടെ വളരുന്നത്.കുറച്ചു കഴിയുമ്പോള്‍ വിപ്ലവം പോരെന്നുതോന്നി മറുകണ്ടം ചാടാറാണുപതിവ്, പക്ഷെ പെട്ടെന്നാരും ക്ഷമാപണം നടത്താറില്ലെന്നു മാത്രം.
പിന്നെ വീടുപണി തീരാത്തതിന്റെ കാരണം തൊഴിലാളികളല്ല പണത്തിന്റെ കുറവാണെന്നു സമ്മതിച്ചുതന്നല്ലോ നന്നായി.മറ്റുകാര്യങ്ങളും ഇതുപോലെ ശാന്തമായി ചിന്തിച്ച് ഒരു ധാരണയിലെത്തുക.അവസാനമായി ഒരു കാര്യം കൂടി.താങ്കള്‍ ഭരണഘടന പഠിച്ചിട്ടുണ്ടോ എന്നു ഞാന്‍ ചോദിച്ചിട്ടില്ല, പകരം ഭരണ ഘടന പഠിക്കുന്നതിനോടൊപ്പം മറ്റുകാര്യങ്ങളും കൂടി പഠിക്കണമെന്നേ പറയുന്നുള്ളു.“താന്‍ പിടിച്ച മുയലിനു കൊമ്പ് മൂന്നു എന്ന് സമര്‍ത്ഥിക്കുന്ന മിടുക്കന്മാരോട് പ്രതികരിക്കാന്‍ ശ്രമിച്ച എന്‍റെ മണ്ടത്തരത്തിന് എന്നോട് ക്ഷമിക്കു ............“എന്ന് ഞാന്‍ ആശംസിക്കുന്നില്ല,കാരണം അത്തരക്കാരോടും ക്ഷമയോടെ കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.എന്തായാലും ലാല്‍ സലാം.
chechy....ugran
ReplyDelete