സ്ത്രീ

**msntekurippukal | 5 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
പ്രിയ പെണ്‍കുട്ടി        നിന്റെ ആത്മാവിനു  മുന്നില്‍ പ്രബുദ്ധ കേരളംലജ്ജിച്ച് തല താഴ്ത്തുന്നു.
                   ശ്രീ കുഞ്ഞാലിക്കുട്ടിയും റൌഫും അവരുടെ കൊമ്പുകോര്‍ക്കലും കേരളത്തിന്റെ സാംസ്കാരീകാന്തരീക്ഷത്തെ എത്ര കണ്ട് മലിനപ്പെടുത്തിയെന്ന് ഞാന്‍ എന്റെ ഈ ബ്ലോഗില്‍ഊടെ വ്യക്തമാക്കിയതേയുള്ളൂ.അതൊടൊപ്പം തന്നെ സ്ത്രീ പുരുഷ ബന്ധത്തില്‍ വന്നിരിക്കുന്ന അസ്വാഭാവീകതയും അതില്‍ നിന്നും മുറിച്ചു കടക്കാനുള്ള ദീര്‍ഘമായ ശരിയായ വഴിയും അതോടൊപ്പം തന്നെ താല്‍ക്കാലീകമായി അതിനൊരു മാറ്റം വരുത്താനുമുള്ള മാര്‍ഗവും എനിക്കു തോന്നിയതുപോലെ ഞാന്‍ വിശദീകരിച്ചിരുന്നു,കഴിഞ്ഞ ബ്ലോഗില്‍.എന്നാല്‍ ആ ബ്ലോഗ് എന്റെ വായനക്കാരുടെ കയ്യിലേക്കെത്തുന്നതിനു മുന്‍പ് തന്നെ മറ്റൊരു നിന്ദ്യവും പൈശാചീകവുമായ ഒരു സംഗതി ഷൊര്‍ണൂരില്‍ അരങ്ങേറിയിരിക്കുന്നു.അവിടെ സന്ധ്യയ്ക്ക് ലോക്കല്‍ ട്രെയിനിന്റെ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ ഒറ്റക്ക് യാത്ര ചെയ്ത സൌമ്യ എന്ന പെണ്‍കുട്ടി ഞരമ്പുരോഗിയായ ഒരു പുരുഷനാല്‍ ക്രൂരമായി പീഡിപ്പിക്കപ്പേട്ടു.ഒറ്റക്ക് ചെറുത്തു നിന്ന അവളെ ആ ദ്രോഹി കമ്പാര്‍ട്ട്മെന്റില്‍ നിന്നും തള്ളി താഴെയിടുകയും അയാളും കൂടെ ചാടുകയും ചെയ്തു.എന്നിട്ട് ട്രാക്കില്‍ ബോധമറ്റുകിടന്ന അവളെ മാരകമായി പരിക്കേല്‍പ്പിക്കുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ശേഷം അയാള്‍ രക്ഷപെടുകയും ചെയ്തു.(ഭാഗ്യവശാല്‍ വളരെ പെട്ടെന്നു തന്നെ അയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.) ട്രാക്കില്‍ ബോധമറ്റുകിടന്ന അവളെ മറ്റു യാത്രക്കാര്‍ ( അതോ ഗാര്‍ഡോ) നല്‍കിയ വിവരമനുസരിച്ച് പെട്ടെന്നു തന്നെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കുശേഷം അവള്‍ മരിച്ചു പോയി.
                    ഒരു പെണ്‍കുട്ടി ആദ്യവും പിന്നാലെ ഒരു പുരുഷനും ( ഒറ്റക്കയ്യന്‍ എന്ന് പ്രത്യേകം മനസ്സിലാക്കിയത്രേ) ട്രെയിനില്‍ നിന്നും ചാടുന്നത് മറ്റു ബോഗ്ഗികളിലെ യാത്രക്കാര്‍ കണ്ടെങ്കിലും അവര്‍ അടുത്ത സ്റ്റേഷനില്‍ വണ്ടിയെത്തൂന്നതുവരെ വിദഗ്ധമായ മൌനം പാലിച്ചുകൊണ്ട് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്.എന്റെ അഭിപ്രായപ്രകാരം അവര്‍ക്കെതിരെകൂടി കൊലകുറ്റത്തിനു കേസ് എടുക്കേണ്ടതാണ്.
                 ഏതായാലും ഈ സംഭവത്തിന്റെ വെളിച്ചത്തില്‍ സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കാമെന്നു വിചാരിക്കുന്നു.
                നമുക്കറിയാം ഒരൊറ്റ എക്സിക്യൂട്ടീവ് ഉത്തരവിലൂടെയോ ഒരു ഓര്‍ഡിനന്‍സില്‍ക്കൂടെയോ ദൈവം സൃഷ്ടിച്ചതല്ല മനുഷ്യനെ എന്ന് നമുക്കൊക്കെ അറിയാം.ആദ്യം പ്രപഞ്ചമുണ്ടായി, പിന്നെ വളരെയേറെ വര്‍ഷങ്ങള്‍ക്കുശേഷം ഭൂമിയുണ്ടായി, പിന്നീട് ഭൂമിയില്‍ നിരവധി അനവധി മാറ്റങ്ങളുണ്ടായി,ഉണ്ടായി അവസാനം ജീവിവര്‍ഗങ്ങളുണ്ടായി.അതില്‍ത്തന്നെ ആദ്യം ഒറ്റകോശജീവീ കടലിലുണ്ടാവുകയും പിന്നീട് കോശങ്ങളുടെ എണ്ണം കൂടുകയും ജീവി കടലില്‍ നിന്നും കരയിലേക്കു കയറുകയും ചെയ്തു.കരയിലേക്ക് കയറിയ ജീവി വര്‍ഗമാണ് പക്ഷിയായും മരമായും ജന്തു വര്‍ഗമായും മാറിയത്.അതില്‍ ജന്തു വര്‍ഗത്തിനുണ്ടായ പരിണാമത്തിന്റെ ഫലമായി മാറി മാറി അവസാനം മനുഷ്യനുമുണ്ടായി. ഇതാണ് പ്രപഞ്ചത്തില്‍ മനുഷ്യനുണ്ടായതിന്റെ ഒരു രത്നചുരുക്കം.എന്നു വച്ചാല്‍ രത്നചുരുക്കം എന്നു മാത്രമേ പറയാവൂ, വിശദാശങ്ങളിലും പലകാര്യങ്ങളിലും ഒക്കെ ഒരു പാട് ഒരു പാട് മാറ്റങ്ങളുണ്ടാകാം - സമയത്തിനും ക്രമത്തിനും മറ്റും.ഒരുശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍ ബിഗ് ബാങ്ങ് എന്ന ഇന്നത്തെ പ്രപഞ്ചമുണ്ടായ പൊട്ടിത്തെറിയുടെ സമയം രാത്രി 00.00 മണിയാണെങ്കില്‍ ഈ ഭൂമിയില്‍ മനുഷ്യന്‍ എന്നു പേരുള്ള ആ പ്രാകൃത സാധനം ഉണ്ടായ സമയം 23.45 മണിയാണത്രെ.ഇന്നത്തെ അധുനീകമനുഷ്യനുണ്ടായ സമയം 23.55 മണിയും, വീണ്ടും 00.00 മണിക്ക് എല്ലാം - ആ‍ മനുഷ്യന്റെ പ്രവൃതികള്‍ കൊണ്ട് - നശിക്കാറായി നില്‍ക്കുകയുമാണത്രേ.
                            അതെന്തെങ്കിലുമാകട്ടെ, നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന കാര്യം അതല്ല.അന്നത്തെ ആ പ്രാകൃത മനുഷ്യന്‍ ഉണ്ടായപ്പോള്‍ എന്തു ചെയ്യണം എങ്ങനെ ചെയ്യണം,എങ്ങനെ ജീവിക്കണം എന്നൊന്നും വനെ ആരും പഠിപ്പിച്ചിരുന്നില്ല.അവനന്ന് ചെയ്യാന്‍ അധികം കാര്യങ്ങളും ഉണ്ടായിരുന്നില്ല.ഒന്നുകില്‍ അവന്റെ വയറു നിറക്കാനുള്ള ശ്രമത്തില്‍, അല്ലെങ്കില്‍ അവനെ കൊല്ലാന്‍ തക്കം പാര്‍ത്തുനില്‍ക്കുന്ന ക്രൂരമൃഗങ്ങളുടെ വയറ്റിലെത്താനുള്ള ശ്രമത്തില്‍.ഈ സമയത്ത് അവന്‍ പെണ്ണിനെ ശ്രദ്ധിക്കാനോ,അവളെ പീഡിപ്പിക്കാനോ സമയം കിട്ടിക്കാണുമെന്ന് തോന്നുന്നില്ല.അവനും അവളും ഒന്നിച്ചായിരുന്നൂ അന്നത്തെ പ്രവര്‍ത്തനങ്ങള്‍.ഒന്നിച്ച് ഇരതേടുക,ഒന്നിച്ച് മറ്റു മൃഗങ്ങളോട് പടവെട്ടുക,.ഈ പ്രവര്‍ത്തങ്ങള്‍ക്കിടയിലെ അവിചാരിതങ്ങളായിരുന്നൂ അവനെ സംബന്ധിച്ചിടത്തോളം രതി.അവന് അങ്ങനെ കൃത്യമായ ഒരു പങ്കാളിയോ സഖിയോ,അവളെ സംബന്ധിച്ചിടത്തോളം ഒരു സ്ഥിരം സഖാവോ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.മൃഗങ്ങളുടേത് പോലെ കുത്തഴിഞ്ഞ ഒരുകാലഘട്ടം അവര്‍ക്കുണ്ടായിരുന്നു.ഒരു പക്ഷെ മൃഗങ്ങളില്‍നിന്നായിരിക്കാം അവന്‍/അവള്‍ രതി പഠിച്ചിരിക്കുക.അമ്മയോ പെങ്ങളെന്നോ മകളെന്നോ വ്യത്യാസമില്ലാതെ രതി നിര്‍വഹിച്ചു പോന്ന ( ശ്രദ്ധിക്കുക, ആസ്വദിക്കുകയല്ല നിര്‍വഹിക്കുക) ഒരു കാലഘട്ടം.
                    പിന്നീട് അവന്‍/അവള്‍ കൃഷി യാദൃശ്ചികമായി കണ്ടുപിടിക്കുകയും കൃഷി ചെയ്യാനവരാരംഭിക്കുകയും ചെയ്തപ്പോള്‍,അന്നുവരെ അലഞ്ഞു തിരിഞ്ഞു നടന്ന അവര്‍ ഒരിടത്ത് സ്ഥിരതാമസമാക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.ആ സ്ഥിരതാമസം വളരെയേറേക്കാര്യങ്ങളവരെ പഠിപ്പിച്ചു.സ്വന്തമായി കൂടാരം പോലൊന്ന് ഉണ്ടാക്കാനവര്‍ പഠിച്ചു,.അന്നുവരെ മരത്തണലിലോ ഗുഹകള്‍ക്കുള്ളിലോ ഉറങ്ങിയിരുന്ന അവര്‍ ചെന്നായയുടേയോ പട്ടിയുടേയോ കാവലോടെ പുറത്ത് കൂടാരത്തിലുറങ്ങാന്‍ പഠിച്ചു.വയറു നിറച്ചു ഭക്ഷണം കൃഷി ചെയ്തു കിട്ടാനും ആയുധമുപയോഗിച്ച് മൃഗങ്ങളെ വകവരുത്താനും അങ്ങനെ വക വരുത്തുന്ന ജീവികളുടെ മാംസം വേവിച്ചു തിന്നാനും അങ്ങനെ വേവിക്കാനായി തീയിനെ സൂക്ഷിക്കാനും പഠിച്ചപ്പോള്‍ ജീവിതത്തിലാദ്യമായി അവര്‍ വിശ്രമ ജീവിതമെന്തെന്നു മനസ്സിലാക്കി. ഈ വിശ്രമജീവിതം അവരിലെ മൃദുലവികാരങ്ങളെ ഉണര്‍ത്തുകയും അത് പതുക്കെ പതുക്കെ ഏകപത്നീ/ഭത്തൃ ബന്ധത്തിലേക്കവരെ എത്തിക്കുകയും ചെയ്തിരിക്കാം.
                ഈ പറഞ്ഞതിനൊന്നും കൃത്യമായി തെളിവുകളെവിടെ എന്നു ചോദിച്ചാല്‍ കാണിക്കാന്‍ കോണ്‍ക്രീറ്റായ തെളിവുകളൊന്നും ഉണ്ടായിരിക്കില്ല.എന്നാലും അന്നത്തെ ചുമര്‍ചിത്രങ്ങളിലൂടെ,വിശ്രമജീവിതകാലത്തുണ്ടാകിയ പുരാണങ്ങളിലൊക്കെ ചിതറിക്കിടക്കുന്ന പലതും സംസാരിക്കുന്നത് ഇതിനേക്കുറിച്ചാണ്.
                അങ്ങനെ അലഞ്ഞു തിരിഞ്ഞു നടന്ന ഇവര്‍ സ്ഥിരജീവിതത്തിലേക്ക് എത്തിപ്പെട്ടു.പക്ഷെ ഈ സമയത്തും ആണും പെണ്ണും എപ്പോഴും ഒന്നായിത്തന്നെ നിന്നു.ഒന്നിച്ചുള്ള കൃഷിപ്പണി,വിളവെടുപ്പ്,ശത്രുജീവികളെ ആട്ടിയോടിക്കല്‍ എല്ലാം എല്ലാം ഒന്നായിട്ടായിരുന്നു.ആണ് പെണ്ണ് എന്നുള്ള ഒരു വിവേചനത്തെക്കുറിച്ചുള്ള ചിന്തപോലും അവരെ അലട്ടിയിരുന്നില്ല.എല്ലാം ഒന്നിച്ച്.പണി കഴിഞ്ഞ് വിശ്രമവും ഒന്നിച്ച്,ഉറക്കവും എല്ലാം എല്ലാം ഒരുമിച്ച്. ഈ ജീവിതമാണ് പതുക്കെ ഏക പത്നീ/ഭത്ത്രൂ വ്ര്തത്തിലേക്കവരെ എത്തിച്ചത്.പതുക്കെ പതുക്കെ ബന്ധങ്ങള്‍ക്കൊക്കെ കെട്ടുറപ്പു വന്നു.ഈ ജീവിതകാലത്താണ് വിവിധതരം ആചാരങ്ങളും മറ്റും വളര്‍ന്നു വന്നിട്ടുണ്ടാവുക.അനവധി നിരവധി ആചാരങ്ങള്‍.ഇവയൊക്കേയും ആചരിക്കുന്നത് അആണും പെണ്ണും കൂട്ടുചേര്‍ന്നായിരുന്നു.പതുക്കെ ഈ ആചാരങ്ങളൊക്കെ നടത്താന്‍ ഒരു പ്രത്യേകവര്‍ഗം ഉയര്‍ന്നു വന്നൂ - പുരോഹിതന്മാര്‍.അന്നുവരെ ചൂഷണം ഇല്ലാതിരുന്ന സമൂഹത്തില്‍ പതിയെ പതിയെ ചൂഷണം ആരംഭിക്കുകയും ചെയ്തു.പുരോഹിതന്മാര്‍ക്കൊപ്പം പതുക്കെ പ്രഭുക്കളും രാജാക്കന്മാരും ചക്രവര്‍ത്തിമാരും ഒക്കെ ഉദയം ചെയ്തു.പുരോഹിതന്മാരുടെ വരവോടെയാണ് ചരിത്രത്തില്‍ ദൈവത്തിന്റെ ഉദയം.ദൈവം,ദൈവത്തിന്റെ അരുളപ്പാടുകള്‍ മനസ്സിലാക്കി സാധാരണക്കാരനു മനസ്സിലാക്കിച്ചുകൊടുക്കാന്‍ പുരോഹിതരും,അവരെ സംരക്ഷിക്കാന്‍ ഫ്യൂഡല്‍ പ്രഭുക്കളും അവരെ സംരക്ഷിക്കാന്‍ രാജാക്കന്മാരും.
                    അങ്ങനെ കാലം കഴിഞ്ഞു പോയിക്കൊണ്ടിരിക്കെ പ്രഭുക്കന്മാര്‍ തമ്മിലും പ്രഭുക്കളും രാജാക്കനന്മാരും തമ്മിലും രാജാക്കന്മാര്‍ തമ്മിലുമുള്ള വഴക്കുകള്‍ രൂക്ഷമായ ഏറ്റുമുട്ടലുകളിലേക്കും അതിനായി അവര്‍ക്ക് പട്ടാളക്കാരേയും ആവശ്യമായി വന്നു.ഇതാണ് യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ കഷ്ടകാലത്തിനു വഴി തെളിച്ചതെന്നു പറയാം.ഇടക്കിടക്ക് പ്രസവിച്ചിരുന്ന സ്ത്രീകള്‍ക്ക് സമൂഹം കുട്ടികളെ സംരക്ഷിക്കാനും കുടുംബം നോക്കാനും, ഭര്‍ത്താക്കന്മാര്‍ യുദ്ധത്തിനു പോകുമ്പോള്‍ കൃഷിപ്പണി ചെയ്യാനും ഏല്‍പ്പിച്ചു.യുദ്ധത്തിനു പോയി വിജിഗീഷുവായി തിരിച്ചുവരുന്ന ഭര്‍ത്താവ് ഹീറോയാവുകയും അയാള്‍ക്കുവേണ്ടി അയാളുടെ കുട്ടികളെ പ്രസവിച്ച് സംരക്ഷിക്കുകയും ചെയ്യുന്ന സ്ത്രീ രണ്ടാം സ്ഥാനത്താവുകയും ചെയ്തു.
                    ഇത് ലോകത്തിന്റെ പൊതുവായൊരു ചരിത്രം. ഇനി നമുക്ക് നമ്മുടെ കേരളത്തിന്റെ കഥ നോക്കാം.ഇവിടെ ഫ്യൂഡലിസം നടമാടിയത് ജാതി സംബ്രദായത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ചരിത്രം പറയുന്നത്.ഇടക്കിടെ രജസ്വലയാകുന്ന സ്ത്രീ പുരുഷനൊപ്പം നില്‍ക്കാന്‍ കെല്‍പ്പില്ലാ‍ാത്തവളാണെന്നാണ് അന്നത്തെ മാടമ്പിമ്മാര്‍ വിധിച്ചത്. തന്നേയുമല്ല,ചെറുപ്പത്തില്‍ പിതാവും യൌവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധ്യക്യത്തില്‍ പുത്രനും നോക്കി സംരക്ഷിക്കേണ്ട സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്ന് നിസംശയം പുരാണകാരന്മാര്‍ വിധിക്കുകയും ചെയ്തു.ഇതു പോലെ നൂറു നൂറു കഥകളിലൂടെ പുരാണങ്ങളിലൂടെ സ്ത്രീയെ അബലയാക്കിയും ചപലയാക്കിയും അവന്‍ സംരക്ഷിച്ചു പോന്നു.അവനെന്നും കുറ്റം ചാര്‍ത്താനായി അവല്‍ വേണമായിരുന്നു.മരുമക്കത്തായം നിലവില്‍ വന്നെങ്കിലും വളരെ പെട്ടെന്നുതന്നെ അതിനെ ഇല്ലായ്മ ചെയ്യാനവര്‍ക്കായി.
                    ചരിത്രപരമായി രണ്ടാം സ്ഥാനത്തായ സ്ത്രീകള്‍ക്ക് ഒന്നാം സ്ഥാനം ഒരു കിട്ടാക്കനിയായി മാറി.വിദേശരാജ്യങ്ങളില്‍ ഫ്യൂഡലിസം മുതലാളിത്തത്തിന് വഴിമാറിയപ്പോള്‍ പുതിയതായി വന്ന ഫാക്ടറികളീലേക്ക് തൊഴിലാളികളെ കിട്ടേണ്ട ആവശ്യമുണ്ടായി.അപ്പോള്‍ ആ ഒരാവശ്യത്തെ മുന്നിര്‍ത്തി ആവശ്യമായത്ര സ്വാതന്ത്ര്യം സ്ത്രീകള്‍ക്കനുവദിച്ചു നല്‍കാന്‍ മുതലാളിത്ത്വം തയാറായി.എന്നാല്‍ ഇന്‍ഡ്യയില്‍  മുതലാളിത്വത്തിനുവേണ്ടി സ്വാതന്ത്ര്യത്തിനുവേണ്ടി സമരങ്ങളുണ്ടായെങ്കിലും അവസാനം ഫ്യൂഡലിസവുമായി സന്ധി ചെയ്തുകൊണ്ട്  ഫ്യൂഡലിസത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടൂള്ള സ്വാതന്ത്രയമാണ് നമുക്ക് കിട്ടിയത്. ഇത് സ്ത്രീകളുടെ പണ്ടേ ദുര്‍ബലമായിരുന്ന നില കൂടുതല്‍ വഷളാക്കുകയാണുണ്ടായത്.
                    അതുകൊണ്ടുതന്നെ പുരുഷന്‍ ഒന്നാമനും സ്ത്രീ അവന്റെ കളിപ്പാവ എന്ന ചിന്താഗതിയുമാണ് ഇവിടെ നടമാടുന്നത്.എന്നാല്‍ ശക്തമായ പ്രചരണ പരിപാടികളീലൂടെ, പുരുഷനും സ്ത്രീയും ഒന്നാണെന്ന പാഠം ചെറുപ്പം മുതല്‍ കുട്ടികളെ പഠിപ്പിച്ചും,എല്ലാ രംഗങ്ങളിലും സ്ത്രീക്കുമ്പുരുഷനും തുല്യപ്രാധാന്യം നല്‍കാന്‍ ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായും,പുരുഷന്റെ ഭാഗത്തുനിന്നുമുള്ള തെറ്റായ ഇടപെടലുകള്‍ക്ക് മതിയായ ശിക്ഷ ഉറപ്പാക്കിയും മാത്രമേ നമുക്ക് സ്ത്രീകളുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാകൂ.

5 comments :

  1. ആത്മാര്‍ത്ഥതയുടെ ആര്‍ജ്ജവത്തില്‍ നിന്നും ഇങ്ങനെയൊരു കഠിന ശ്രമം ..........പുസ്തകങ്ങളില്‍ വായിച്ചതും വായനയില്‍ ചിന്തിച്ചതും പറഞ്ഞു...
    http://malayalamresources.blogspot.com/
    http://entemalayalam.ning.com/

    ReplyDelete
  2. പുരുഷന്റെ ഭാഗത്ത്‌ നിന്നുള്ള തെറ്റായ ഇടപെടലിന്
    മതിയായ ശിക്ഷ ഉറപ്പാക്കി ...അത് കലക്കി.. ബാക്കിയൊക്കെ പതിയെ വന്നു കൊണ്ടിരിക്കുകയാണല്ലോ.. അല്ലെങ്കില്‍ ആ പെണ്‍കുട്ടി ഒറ്റക്ക് എങ്ങനെ യാത്ര ചെയ്തു.. സ്ത്രീ മുംബോട്റ്റ് വന്നു കഴിഞ്ഞു .. കാരണം ഇന്നു ജീവിക്കാന്‍ മുമ്പത്തെ പോലെ തന്നെ രണ്ടു പേരും ശ്രമിച്ചാല്‍ മാത്രമേ കഴിയൂ .....ഇനി വേണ്ടത് ശക്തമായ
    നിയമ പാലനമാണ്..

    ReplyDelete
  3. നിയമപാലനം മാത്രം പോരാ ബിഗ്ബി പല നില്അയിലുമുള്ള ബോധവല്‍ക്കരണം കൂടി ആവശ്യമാണ്.

    ReplyDelete
  4. കേരള ജനതയ്ക്ക് ബോധവല്കരണത്തിന്റെ കുറവുണ്ടെന്ന് തോന്നുന്നില്ല ....നിയമം പലപ്പോഴും
    നോക്കുകുത്തികലാണ്...കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല ..പണവും സ്വാധീനവും ഉള്ളവര്‍
    രക്ഷപ്പെടുന്നു.. സിനിമ കളാണ് മറ്റൊരു പ്രശ്നം.. സ്ത്രീയെ എങ്ങിനെ വശീകരിക്കാം ..സ്ത്രീ യെ ഉപയോഗിച്ച് പുരുഷനെ എങ്ങിനെ വശീകരിക്കാം
    എന്നീ ഇതിവൃത്തങ്ങള്‍ ആണ് നമ്മുടെ മുഖ്യ സിനിമകളും.. ഇതു കണ്ടാണ്‌ നമ്മുടെ ബാലിക ബാലന്മാര്‍ വളരുന്നത്‌..

    ReplyDelete
  5. അവിടെത്തന്നെയാണ് മി.ബിഗ്ബി ബോധവല്‍ക്കരണത്തിന്റെ ആവശ്യം.കേരളജനതക്ക് ബോധവല്‍ക്കരണത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല എന്നു പറഞ്ഞില്ലേ, അതു തന്നെയാണ് അവന്റെ അഹങ്കാരത്തിന്റെ ഏറ്റവും വലിയ തെളിവ്.അവനെല്ലാം അറിയാം അവനെ ഒന്നും പഠിപ്പിക്കേണ്ട എന്നെല്ലാമുള്ള അഹന്ത.അതിനുള്ള മരുന്നാണ് ആദ്യം കൊടുക്കേണ്ടത്.പഴമക്കാര്‍ പറയും എളിമ,ലാളിത്യം ഇതൊക്കെയാണ് അത്യാവശ്യമെന്ന്.പുതുമക്കാര്‍ പറയും എനിക്കാന്ത്യം മറ്റുള്ളവര്‍ക്ക് കിട്ടിയില്ലെങ്കിലും എനിക്കു കിട്ടിയാല്‍ മതി.ഇതിനൊരറുതി വരാതെ കേരളം രക്ഷപ്പെടില്ല.അതിന് ശരിയായ രീതിയിലുള്ള ബോധവല്‍ക്കരണവും മുഖം നോക്കാതെയുള്ള ശിക്ഷയും മാത്രമേ വഴിയുള്ളു.

    ReplyDelete