BC 384 മുതല്‍ BC 322 വരെ ജിവിച്ചിരുന്ന തത്വചിന്തകനും ശാസ്ത്രജ്ഞനായിരുന്നു അരിസ്റ്റോട്ടില്‍.താന്‍ ജീവിച്ചിരുന്ന കാലത്തേയും പിന്നീട് വളരെക്കലത്തേയും തത്വചിന്തകന്മാരേയും ശാസ്ത്രജ്ഞരേയും വളരെ അധികം ഉദ്ദീപിപ്പിച്ചിരുന്ന മഹാനായിരുന്നു അരിസ്റ്റോട്ടില്‍.അരിസ്റ്റോട്ടില്‍ പറയുന്നത് ഒരു തര്‍ക്കവും കൂടാതെ എല്ലാവരും അംഗീകരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു.താന്‍ ജീവിച്ചിരുന്ന കാലത്തൊരിക്കല്‍ അരിസ്റ്റോട്ടില്‍ ഒരു കണ്ടുപിടുത്തം നടത്തി.പുരുഷന്മാര്‍ക്ക് 32 പല്ലുകളും സ്ത്രീകള്‍ക്ക് 24 പല്ലുകളും ഉണ്ട് എന്ന് ആ കണ്ടുപിടുത്തത്തിലൂടെ അരിസ്റ്റോട്ടില്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചുകളഞ്ഞു.രണ്ടു ഭാര്യമാരുണ്ടായിരുന്ന അദ്ദേഹം ഈ കണ്ടുപിടുത്തം നടത്തുന്നതിനു മുന്‍പ് ഏതെങ്കിലും ഒരു ഭാര്യയുടെ വായിലെ പല്ലുകള്‍ എണ്ണിനോക്കിയാല്‍ ഈ വിഡ്ഡിത്തം പറയില്ലാതിരുന്നു. ഇതിലെ തമാശ അതല്ല.അക്കാലത്തേയും പിന്നീട് കുറേക്കാലത്തേയും ശാസ്ത്രജ്ഞര്‍ അദ്ദേഹം പറഞ്ഞത് ശരി വൈക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു പോന്നു.
ഇനി ഒരു കേസിന്റ കഥ.അഛന്‍ അമ്മയെ തല്ലി എന്നതാണ് സംഭവം.പക്ഷെ തല്ലിന്റെ ശക്തി കൂടിയതുകൊണ്ടാണോ എന്തോ സംഗതി കേസായി.കോടതിയില്‍ മോള് മൊഴികൊടുത്തത് അഛന്‍ അമ്മയെ തല്ലി എന്നു തന്നെയാണ്.എന്നാല്‍ അഛനോട് താല്‍പ്പര്യമുള്ള മകന്‍ പറഞ്ഞു’ അഛന്‍ “ഹാ “ എന്നു പറഞ്ഞു കൈ വീശിയപ്പോള്‍ അമ്മ പുറം അവിടെ വച്ചുകൊടുത്തതാണ് എന്ന്. എന്താ ശരിയല്ലേ.അഛന്‍ കൈ വീശിയപ്പോള്‍ അമ്മ കൃത്യമായി അവിടെത്തന്നെ പുറം കൊണ്ടു വച്ചു കളഞ്ഞു, അതിന് “അടി“ എന്നും പറയാം. കേസ് എന്തായി എന്നെനിക്കറിയില്ല എന്നുതന്നേയുമല്ല അതില്‍ നമുക്ക് ഒരു താല്പര്യവുമില്ല.
നമ്മുടെ സമൂഹത്തിലേക്ക് നോക്കുക.ഈ കേസിനുദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നമുക്ക് കാണാന്‍ കിട്ടും വലുതായി പാടുപെടാതെ തന്നെ.അമ്മയുടെ കൂടെ നില്‍ക്കുന്നവരേയും അഛന്റെ കൂടെ നില്‍ക്കുന്നവരേയും എത്ര വേണമെങ്കിലും ഈ സമൂഹത്തില്‍ നമുക്ക് കാണാന്‍ കഴിയും.എന്നാല്‍ എല്ലാ കാര്യത്തിലും ഇതു നമ്മള്‍ പ്രതീക്ഷിക്കരുത്.ഉദാഹരണത്തിന് സുപ്രസിദ്ധ സിനിമാതാരം നവ്യാനായര്‍, അല്ലെങ്കില്‍ കാവ്യാ മാധവന്‍ ഇവരുടെയൊക്കെ കല്യാണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍, അല്ലെങ്കില്‍ ശ്രീ സച്ചിന്‍ ടെന്‍ഡൂല്‍ക്കര്‍ സെഞ്ച്വറി അടിച്ചതു പോലുള്ള വാര്‍ത്തയിലൊന്നും ഇത് അത്ര പ്രകടമായി കാണാന്‍ കഴിഞ്ഞെന്നു വരില്ല.എന്നാല്‍ നമ്മുടെ പൊതു സമൂഹത്തെ വല്ലാതെ ബാധിക്കുന്നതും സമൂഹത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്താന്‍ കെല്പുള്ളതുമായ വാര്‍ത്തകള്‍ വരുമ്പോളെല്ലാം നമ്മൂടേ മുഖ്യധാരാ മാധ്യമങ്ങളെല്ലാം വളരെ പെട്ടെന്ന് പ്രകടമായ മാറ്റങ്ങള്‍ പ്രകടിപ്പിക്കുന്നതു കാണാം. അധികം ഉദാഹരണങ്ങള്‍ നിരത്താതെ തന്നെ ആര്‍ക്കുമ മനസ്സിലാക്കാവുന്ന കാര്യങ്ങളാണിത്.ഉദാഹരണത്തിന് സി പി എമ്മിനെതിരെയുള്ള ഒരു വാര്‍ത്ത വന്നാല്‍ നമ്മുടെ മിക്കവാറും മാധ്യമങ്ങള്‍ കാണിക്കുന്ന വല്ലാത്തൊരു ഹാലിളക്കം മാത്രം നോക്കിയാല്‍ മതി.ഈ ഹാലിളക്കം കൂടി കൂടി വന്ന് സിപി എമ്മിനെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ സ്വയം നിര്‍മ്മിക്കാനും അത് അച്ചടിച്ച് പ്രചരിപ്പിക്കാനും അവര്‍ തുടങ്ങിയിരുന്നു.ഈ വാര്‍ത്താനിര്‍മ്മിതികള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ പല കോണുകളില്‍നിന്നും ഉയര്‍ന്നുവന്നിട്ടും അതൊന്നും ഗൌനിക്കാതെ പുതിയ പുതിയ വാര്‍ത്തകള്‍ അവര്‍ പടച്ചുകൊണ്ടേയിരുന്നു.സി പി എം സെക്രട്ടറിയെ അന്യായമായി പ്രതി ചേര്‍ത്ത ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് നമ്മൂടേ മാധ്യമങ്ങളുടെ വാര്‍ത്താനിര്‍മ്മാണവൈഭവം നമ്മുടെ സിനിമാ തിരക്കഥാകൃത്തുക്കളെപ്പോലും കടത്തിവെട്ടിയെന്നുള്ളതാണ് സത്യം.ലാവലിന്‍ കേസിലെ അഴിമതിയെന്ന് ആരോപിക്കുന്ന തുക പലരും പലതാണ് പറഞ്ഞത്,അതില്‍ത്തന്നെ ഏറ്റവും കൂടൂതല്‍ പറഞ്ഞത് 346 കോടി രുപയാണ്,അതു തന്നെ പിണറായി അഴിമതി നടത്തിയതിനു തെളിവില്ലെന്നാണ് അന്വേഷണ ഏജെന്‍സിയായ സി ബി ഐ പറഞ്ഞത്.അതിനു മേളിലാണ് ഈ കഥകളത്രയും മാധ്യമങ്ങള്‍ പടച്ചുണ്ടാക്കിയത് എന്നുകൂടി വിചാരിക്കണം.എന്നാല്‍ കൃത്യമായി ഇതേ ഏജെന്‍സി തന്നെ കേന്ദ്ര ഭരണകക്ഷിക്കെതിരെ ലക്ഷം ലക്ഷം കോടികളുടെ അഴിമതി ആരോപണം വന്നപ്പോള്‍ ഈ മാധ്യമങ്ങളൊന്നും തുള്ളി ഉറയുന്നത് കണ്ടില്ല.ലക്ഷം കോടി എന്നൊക്കെ പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാവാത്തതു കൊണ്ടാണോ എന്നറിയില്ല അവരീ വാര്‍ത്ത വളരെ അപ്രധാനമായി ആരും കാണാത്ത ഇടത്ത് ചെറുതായി കൊടുത്തത് എന്നറിയില്ല.
വലിയ ബുദ്ധിയോ ശ്രദ്ധയോ കൊടുക്കാതെ തന്നെ മാധ്യമങ്ങള്‍ നടത്തുന്ന ഈ പക്ഷപാതപരമായ ഇടപെടല്‍ ഏതൊരാള്‍ക്കും കൃത്യമായി അറിയാന്‍ കഴിയും.ഒന്നു കൂടി ശ്രദ്ധിച്ചാല്‍ മാധ്യമങ്ങള്‍ക്കു മാത്രമല്ല സമൂഹത്തില്‍ നടക്കുന്ന എല്ലാത്തിലും ഈ പക്ഷപാതിത്വം നമുക്ക് കാണാന്‍ കഴിയും.അല്ലെങ്കില്‍ സമൂഹത്തില്‍ വ്യക്തമായും രണ്ടു ചേരികള്‍ - ഉള്ളവന്റേയും ഇല്ലാത്തവന്റേയും ചേരികള്‍ - ഉള്ളതായും ആ ചേരികള്‍ വളരെ പ്പെട്ടെന്ന് തന്നെ വ്യക്തമായ രൂപം ധരിക്കുന്നതായും നമുക്ക് കാണാന്‍ കഴിയും.സമ്പത്തും പണവും സകല സൌഭാഗ്യങ്ങളും കുന്നു കൂടിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗവും അതുപോലെ തന്നെ എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗവും.
വാര്‍ത്തകള്‍ വായിക്കുകയോ കാണുകയോ ചെയ്യുമ്പോള്‍ത്തന്നെ ഇതിലേതു വിഭാഗത്തിലാണ് മാധ്യമങ്ങള്‍ നിലകൊള്ളുന്നതെന്ന് നമുക്ക് കാണാന്‍ കഴിയും.പ്രത്യക്ഷത്തില്‍ ചക്കര പഞ്ചാര വര്‍ത്തമാനങ്ങള്‍ പറയുമെങ്കിലും,വായനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയാലും, അവര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയാലും, ഒരു വാര്‍ത്ത വരുമ്പോള്‍ , വാര്‍ത്ത കൊടുക്കുമ്പോള്‍ അവര്‍ അവരുടെ വായനക്കാരുടെ താല്പര്യങ്ങളല്ല പിന്നയോ പത്രത്തിന്റെ പത്രമുതലാളിയുടെ താല്പര്യങ്ങളാണ് വായനക്കാരുടെ മുതുകില്‍ അടിച്ചേല്‍പ്പിക്കുന്നത്.വലിയൊരു വിഭാഗം വായനക്കാരും ഇതറിയാതെ അവരുടെ വലയില്‍ വീണു പോവുകയും ചെയ്യുന്നു.
ഇവിടെയാണ് അഛന്‍ അമ്മയെ തല്ലിയ കേസിന്റേയും അരിസ്റ്റോട്ടിലിന്റേയും പ്രസക്തി.ആദ്യം നാം നമ്മള്‍ നില്‍ക്കുന്ന ചേരി ആദ്യം കണ്ടെത്തുക.ആ പറയുന്നതു തന്നെ മുഴുവന്‍ ശരിയല്ല.നാം ഏതു ചേരിയില്‍ നില്‍ക്കണമെന്നു തീരുമാനിച്ചാലും സംഭവഗതികള്‍ നമ്മെ കൊണ്ടെത്തിക്കുന്ന ഒരു ചേരിയുണ്ട്.ആ ചേരി ഏതാണ് എന്ന് നാം മനസ്സിലാക്കുക.അപ്പോള്‍ ചോദിക്കും അതെങ്ങനെ മനസ്സിലാക്കും എന്ന്?.അരിസ്റ്റൊട്ടില്‍ പറയുന്നത് അപ്പടി വിശ്വസിക്കാതെ നാം നമ്മുടെ ബുദ്ധിശക്തി കൂടി ഉപയോഗിക്കണം.നമ്മള്‍ കേരളീയ്യര്‍ ഇക്കാര്യത്തില്‍ പുറകോട്ടാണെന്ന് പറയാതെ വയ്യ. പരീക്ഷ ജയിക്കാന്‍ ദൈവത്തിന് കൈക്കൂലി കൊടുക്കുന്നവരാണ് നമ്മള്‍.അവിടെപ്പോലും നാം നമ്മുറ്റെ ബുദ്ധി ചിലവാക്കി പഠിക്കാന്‍ നാം തയ്യറാവുന്നില്ല.ഇവിടെ മാത്രമല്ല, നമ്മൂടെ രാഷ്ട്രീയ നയം നമ്മള്‍ രൂപീകരിക്കുന്നത് രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെ നാം മനസ്സിലാക്കിയിട്ടല്ല, പകരം നമ്മൂടെ പത്രം നമുക്കത് പറഞ്ഞു തരും.നമ്മളതുപോലെ ചെയ്യും.അല്ലാതെ നമ്മുടെ പത്രങ്ങള്‍ പറയുന്നത് ഒന്ന് ക്രോസ് ചെക്ക് ചെയ്യാന്‍ നമ്മളാരും ശ്രമിക്കാറില്ല.
എന്താ ശരിയല്ലേ? ഇനിയെങ്കിലും മാധ്യമങ്ങള്‍ - അത് ഏത് മാധ്യമമായാലും - പറയുന്നത് ശരിയാണോ എന്ന് ഇടക്കൊന്നു പരിശോധിക്കുന്നത് നന്നായിരിക്കും,.
നീ ചെയ്യുന്നത് എന്തെന്ന് നിനക്കറിയില്ലേല്‍ പുല്ലേ എന്നോടു ചോദിക്ക് ഞാന്‍ പറയാം..
ReplyDeleteനമ്മൂടെ രാഷ്ട്രീയ നയം നമ്മള്‍ രൂപീകരിക്കുന്നത് രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെ നാം മനസ്സിലാക്കിയിട്ടല്ല, പകരം ചൈന ക്യുബ എന്നി രാജ്യങ്ങള്‍ എന്ത് ചെയ്യുന്നു എന്ന് നോക്കി വേണം ..ഫാ... റാ....