ബഡ്ജറ്റ് അവതരിപ്പിച്ച ഈ വേളയിലും ഞാന്‍ എഴുതാന്‍ തുനിയുന്നത് മറ്റൊരു കാര്യത്തെക്കുറിച്ചാണ്.കളമശ്ശേരിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെക്കുറിച്ചാണ് ഞാന്‍ വേവലാതി കൊള്ളുന്നത്.എന്താണ് കളമസ്സേരിയില്‍ നടന്നതെന്ന് നമ്മളെല്ലാം പത്രം വഴിയും ദൃശ്യമാധ്യമങ്ങള്‍ വഴിയും അറിഞ്ഞു കാണും.പക്ഷെ എന്റെ വീടിന്റെ അടുത്താണീ സംഭവം നടന്നതെങ്കിലും സെന്‍സസ് ഡ്യൂട്ടിയുള്ള ഭാര്യയെ സഹായിക്കാന്‍ പോയിരുന്നതിനാല്‍ ഞാനീ സംഭവമൊന്നുമറിഞ്ഞില്ല.പിറ്റേന്ന് പത്രത്തില്‍ നിന്നുമാണീ സംഭവം മുഴുവന്‍ അറിയുന്നത്.
പത്രത്തില്‍ നിന്നും ഞാനറിഞ്ഞതു വച്ച് ഇങ്ങനെയായിരിക്കണം സംഭവം നടന്നിരിക്കുക.പോലീസ് ചെക്കിങ്ങിനിടയിലേക്ക് ഹെല്‍മറ്റ് തലയില്‍ വൈക്കാതെ ഹാന്‍ഡിലില്‍ തൂക്കിയിട്ട് രണ്ടു പേര്‍ മോട്ടോര്‍ ബൈക്കില്‍ കടന്നു വന്നു.ചെക്കിങ്ങിനു നിന്ന പോലീസുകാര്‍ വണ്ടി പരിശോധനക്കായി നിറുത്താന്‍ കൈ കാണിച്ചിട്ടും അവര്‍ വണ്ടി നിറുത്താതെ പോയി.ഇതില്‍ പ്രകോപിതരായ പോലീസുകാര്‍ ഇവരെ ജീപ്പില്‍ (?) പിന്തുടര്‍ന്നു.സ്വാഭാവീകമായും ബൈക്കുകാര്‍ സ്പീഡ് കൂട്ടിയിട്ടുണ്ടാകണം, ഏതായാലും ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ആ ബൈക്ക് എതിരെ വന്ന ഒരു ബസുമായി കൂട്ടിയിടിക്കുകയും ബൈക്ക് ഓടിച്ചിരുന്നയാള്‍ റോഡില്‍ തെറിച്ചുവീണ് തല്‍ക്ഷണം മരിക്കുകയും പിന്നിലിരുന്നയാള്‍ക്ക് ഗുരുതരമായി ഇതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ (?) പോലീസിനെ ആക്രമിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തുകയും പ്രശ്നമുണ്ടാക്കിയ രണ്ടു പോലീസുകാരെ സസ്പെന്റ് ചെയ്യുകയും ഒക്കെ ചെയ്ത് പ്രശ്നം അവസാനിപ്പിച്ചു.ഇതാണ് കളമശ്ശേരിയില്‍ ഉണ്ടായ പ്രശ്നം.ഇപ്പോള്‍ പ്രശ്നത്തിന്റെ ഗൌരവം ഇല്ലാതായിട്ടുണ്ട്, അതു കൊണ്ടുതന്നെ പ്രശ്നത്തിലേക്ക് നമുക്കൊന്ന് സാവകാശം കടന്നു നോക്കാം.
അവിടെയുണ്ടായ സംഭവങ്ങളെ നമുക്കൊന്ന് സംഭവങ്ങളായിട്ട് അടുക്കി നോക്കാം.1.ഹെല്‍മെറ്റ് ഉപയോഗിക്കാതെ രണ്ടുപേര്‍ ബൈക്ക് ഓടിച്ചു വരുന്നു.
2.റോഡ് സൈഡില്‍ വാഹനപരിശോധനക്കുനിന്ന പോലീസുകാരുടെ ശ്രദ്ധയില്‍ അതു പെടുന്നു.
3.അവര്‍ ആ ബൈക്കിനു കൈ കാണിക്കുന്നു.
4.ബൈക്ക് പരിശോധനക്കായി നിറുത്താതെ സ്പീഡ് കൂട്ടി സ്ഥലം വിടുന്നു.
5.ഇതില്‍ പ്രകോപിതരായ പോലീസുകാര്‍ അവര്‍ ഉപയോഗിച്ചിരുന്ന വാഹനത്തില്‍ ബൈക്കിനെ പിന്തുടരുന്നു.
6.ഇതറിഞ്ഞ ബൈക്കുകാര്‍ സ്പീഡ് കൂട്ടുകയും അത് നിയന്ത്രണം വിട്ട് എതിരെ വന്ന ബസ്സില്‍ ഇടിക്കുന്നു, മറ്റു സംഭവങ്ങളുണ്ടാകുന്നു.
ഇതില്‍ ഒന്നാമത്തെ സംഭവം നോക്കുക.ഇന്‍ഡ്യന്‍ മോട്ടോര്‍ വാഹന നിയമപ്രകാരം ഹെഡ്ഗിയര്‍ ഉപയോഗിക്കാതെ ബൈക്ക് ഓടിക്കുന്നത് ശിക്ഷാര്‍ഹമാണ്.തന്നേയുമല്ല നമ്മുടെ നാട്ടിലുണ്ടാകുന്ന 90% ബൈക്കപകടങ്ങളിലും മരണം അല്ലെങ്കില്‍ ഗുരുതരമായുണ്ടാകുന്ന പരിക്ക് മിക്കവാറും തലക്കായിരിക്കും തന്നേയുമല്ല ആ മരണം / അല്ലെങ്കില്‍ പരിക്ക് ഒഴിവാക്കാന്‍ ഹെല്‍മെറ്റിന്റെ ഉപയോഗം ഒന്നുകൊണ്ടുകഴിയും എന്നാണ് ഈ രംഗത്ത് പഠനം നടത്തിയിട്ടുള്ള വിദഗ്ധരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്.തന്നേയുമല്ല നമ്മുടെ ചെറുപ്പക്കാരുടെ ഭൂരിപക്ഷത്തിന്റേയും സ്വര്‍ഗമായ അമേരിക്കയില്പോലും ഹെല്‍മെറ്റ് ഉപയോഗിക്കാതെ ബൈക്ക് ഉപയോഗിക്കുന്നത് തടഞ്ഞിരിക്കുകയാണ് നിയമം മൂലം.ഈ യൊരു സാഹചര്യത്തിലാണ് നമ്മുടെ ഗവണ്മെന്റും നമ്മുടെ നാട്ടില്‍ ഹെല്‍മറ്റിന്റെ ഉപയോഗം നിയമം മൂലം നിര്‍ബന്ധമാക്കിയിരിക്കുന്നത്.ഇതിനെ അപഹസിച്ച് എന്തെല്ലാം പറഞ്ഞാലും എന്തെല്ലാം തൊടുന്യായങ്ങള്‍ പറഞ്ഞാലും നമ്മള്‍ ആത്യന്തികമായി ഹെല്‍മറ്റ് ധരിച്ചേ മതിയാകൂ.ഹെല്‍മറ്റ് വേട്ട വേണ്ട എന്നു പറഞ്ഞ മന്ത്രി പോലും നിയമത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല എന്നോര്‍ക്കുക.
ഇങ്ങനെ നിയമലംഘനം നടത്തുന്നവരെ പിടികൂടാനാണ് പോലീസ് ഇടക്കിടക്ക് റോഡില്‍ വാഹന പരിശോധന നടത്തുന്നത്.ഈ പരിശോധനകള്‍ വഴി നിരവധി പിടികിട്ടാപുള്ളികളെ പിടിക്കുകയും നിരവധി കൊള്ളകള്‍ക്കും കളവുകള്‍ക്കും തുമ്പുണ്ടാക്കുകയും ചെയ്യാറുണ്ട് നമ്മുടെ പോലീസുകാര്‍.അവര്‍ കൈകാര്യം ചെയ്യുന്ന മറ്റു കേസുകള്‍ വച്ചു നോക്കുമ്പോള്‍ ഹെല്‍മറ്റില്ലാതെ വണ്ടി ഓടിക്കുന്നു എന്നത് വളരെ നിസ്സാരമായ കുറ്റമാണ്.അതുകൊണ്ടുതന്നെ ആ കുറ്റം ചെയ്തവരെ പോലീസ് പിടിച്ചാല്‍ വലിയ ശിക്ഷയൊന്നും സാധാരണയുണ്ടാവാറില്ല, കൂടിവന്നാല്‍ 100 രൂപ പിഴ അല്ലെങ്കില്‍ 50 വരെ വരുന്ന ഒരു തുക പോക്കറ്റിലേക്ക്.ഇത്രയേയുള്ളു.പക്ഷെ ഇവിടെ വണ്ടി നിറുത്താതെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിക്കുമ്പോള്‍ സ്ഥിതി മാറി. ന്യായമായും പോലീസ് ധരിക്കുന്നത് ഏതോ കൊടും കുറ്റവാളികളെന്നോ,അല്ലെങ്കില്‍ മോഷണ ബൈക്കെന്നോ ആയിരിക്കും.പോലീസ് പിന്നാലെ പാഞ്ഞു എന്നത് സ്വാഭാവീകം മാത്രം.തന്നേയുമല്ല, ഒരുത്തന്‍ നിറുത്താതെ പോകുമ്പോള്‍ ചെക്കിങ്ങില്‍ നിറുത്തിയ മറ്റെല്ലാവരും ഉറക്കെയല്ലെങ്കില്‍ മനസ്സിലെങ്കിലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ങാ! ഞാന്‍ വണ്ടി നിറിത്തിയതുകൊണ്ടല്ലെ ഈ പുലിവാലൊക്കെ,നിറുത്താതെ ദേ അവനെപ്പോലെ അങ്ങു പോയ്യാല്‍ സാറെന്തു ചെയ്തേനെ?എന്ന്.ഇതൊരു ഇറിറ്റേറ്റിംങ്ങ് ചോദ്യമാണ്.യൂണിഫോമിട്ട ഏതൊരുത്തനും ചൊറിച്ചില്‍ വരുത്തുന്ന കാര്യമാണ് കൈ കാണിച്ചിട്ടും ഒരുത്തന്‍ നിറുത്താതെ പോകുക എന്നത്.
അപ്പോള്‍ മരിച്ചുപോയവനോടും ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നവനോടും എല്ലാ ആദരവും നിലനിറുത്തിക്കൊണ്ട് ഉള്ള എല്ലാ ആദരവും നിലനിറുത്തിക്കൊണ്ടുതന്നെ ചോദിക്കട്ടെ,എന്താണവര്‍ യൂണിഫോമിട്ട നിയമപാലകര്‍ ആവശ്യപ്പെട്ടിട്ടും വണ്ടി നിറുത്താതിരുന്നത്?.അതുകൊണ്ട് മാത്രമല്ലെ പോലീസ് പിന്തുടര്‍ന്നതും ബാക്കി ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അരങ്ങേറിയതും.പക്ഷെ, ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അരങ്ങേറിക്കഴിഞ്ഞപ്പോള്‍ വണ്ടി നിറുത്താതിരുന്ന സംഭവം മറക്കപ്പെട്ടു, മറക്യപ്പെട്ടു.സംഭവം പോലീസിന്റെ പിരടിക്കു വച്ചുകെട്ടി,പിന്നെ പ്രശ്നങ്ങളായി.ഇതിവിടെ ആദ്യത്തെ പ്രശ്നമല്ല, ഇതിനു മുന്‍പും നിരവധി പ്രശ്നങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്.അവിടെയൊക്കെ ജനം എന്ന പേരില്‍ നിയമനിഷേധികള്‍ അഴിഞ്ഞാടിയിട്ടുമുണ്ട്.ഇത്തരം സംഭവങ്ങള്‍ ജനങ്ങളുടെയിടയിലുണ്ടാക്കുന്ന ധാരണ എന്തായിരിക്കും.എന്തു നിയമം വേണമെങ്കിലും ലംഘിച്ചോ, ജനം എന്ന പേരില്‍ പ്രതിപക്ഷം തങ്ങളുടെ കൂടെയുണ്ടാകും എന്നുതന്നെയാണ്.
ഓര്‍ക്കുന്നോ, കുറച്ചുനാള്‍ മുന്‍പ് പാലക്കാടുണ്ടായത്? അവിടെ ഒരു വീട്ടമ്മ പട്ടാപ്പകല്‍ നിഷ്ഠുരമായി കഴുത്തറുത്ത് കൊല ചെയ്യപ്പെടുന്നു.അതിലെ പ്രതികളെ പോലീസ് പിടിക്കുന്നു, ചോദ്യം ചെയ്യലിനിടയില്‍ പ്രതികളിലൊരാള്‍ അബദ്ധത്താല്‍ മരിച്ചുപോകുന്നു,(കൊല തന്നെ).പക്ഷെ,അതു വരെ അടങ്ങി നിന്ന ജനത്തിന്റെ പേരില്‍ ഇവിടത്തെ മാധ്യമങ്ങളുമ്പ്രതിപ്ക്ഷവും ഇളകിയാടുന്നു.വീട്ടമ്മ കൊല ചെയ്യപ്പെട്ടതൊക്കെ സാധാരണ സംഭവം.പക്ഷെ കൊലയാളി മരിച്ചു പോയതിനേക്കാള്‍ വലിയ പാതകം ലോകത്ത് വേറെയുണ്ടോ എന്ന നിലയിലായി കാര്യങ്ങള്‍.
ഇനിയും ഇതു പോലെ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്.പക്ഷെ അതുകൊണ്ടെന്തു കാര്യം.എന്നാല്‍ ജനം എന്ന പേരിലറിയപ്പെടുന്ന പക്ഷം( പ്രതി അല്ലെങ്കില്‍ ഭരണം) ചെയ്യേണ്ടൊരു കാര്യം നമുക്കൊരു ലിഖിതമായ ഭരണഖടനയുണ്ടെന്നും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നാമെല്ലാവരും അനുസരിക്കാനായിട്ടാണെന്നും ഒരു ബോധം എല്ലാ ജനങ്ങള്‍ക്കുമുണ്ടാക്കിക്കൊടുക്കണം.
മാഷെ ഇതില്‍ ഒരു കുഴപ്പം ഉണ്ടെന്നു തോന്നുന്നു. പൊലിസ് ഹൈക്കോടതിയുടെ കമന്‍റ് കേട്ട് ചാടിപുറപെട്ടതല്ലേ എന്നൊരു സംശയം. മന്ത്രിമാരെ പോലും അനുസരിക്കണ്ടയെന്ന ഉത്തരവ് ഇതിന്‍റെ പിന്നില്‍ പ്രവര്ത്തിച്ചിരിക്കുന്നുവെന്ന സംശയം. പിന്നെ പൊലിസ് ക്രമസമാധാന പാലകരാണ്. അല്ലാതെ അത് തകര്‍ക്കുന്നവരാകരുത്
ReplyDelete