കോണ്‍ഗ്രസ്സും പാലത്തിന്റടിയിലെ ജാനുവും.

**msntekurippukal | 8 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കോണ്‍ഗ്രസ്സ് എന്നു പറഞ്ഞാല്‍ എന്താണെന്നെല്ലാവര്‍ക്കും അറിയാം.കേന്ദ്രത്തിലേയും വളരെക്കുറച്ച് സംസ്ഥാനങ്ങളിലേയും ഭരണകക്ഷി.എന്നാല്‍ പാലത്തിന്റടിയിലെ ജാനുവോ?.എന്റെ നാട്ടുകാരല്ലാതെ മറ്റാരും അവളെ അറിയുമെന്ന് തോന്നുന്നില്ല.പേര് സൂചിപ്പിക്കുമ്പോലെ അവള്‍ നാട്ടിലെ കലുങ്കിനടിയില്‍ പാര്‍ക്കുന്ന സ്ത്രീയാണ്., തന്നേയുമല്ല ഞങ്ങളുടെ നാട്ടിലെ ഏറ്റവും താഴ്ന്ന നിലവാരമുള്ള ചില പുരുഷന്മാര്‍ ആശ്രയിക്കുന്ന ഒരു താണ വേശ്യയുമാണ്.( ആഗോള വനിതാദിന ആഘോഷക്കാര്‍ ക്ഷമിക്കണം, നിങ്ങളെ ആരേയും വ്യസനിപ്പിക്കാനോ ആവേശം കൊള്ളിക്കാനോ കോപപ്പെടുത്തൂവാനോ അല്ല ഈ പോസ്റ്റ് കൊണ്ടുദ്ദേശിക്കുന്നത്,പിന്നയോ പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ അവള്‍ ഒരു കഥാപാത്രം, അല്ല ഒരുപമയായി മാറി എന്നു മാത്രം.)
                   മറ്റു വേശ്യകളില്‍ നിന്നും ഇവളെ വ്യത്യാസപ്പെടുത്തുന്നത് അവളുടെ ഒരു ശീലമാണ്, ചില കാലങ്ങളില്‍ കള്ളവാറ്റുകാരന്‍ ഗോവിന്ദനായിരിക്കും അവളുടെ ആള്‍.ആ സമയത്ത് മറ്റാരെങ്കിലും ആ ആവശ്യത്തിനായോ എങ്ങാന്‍ അവളെ സമീപിച്ചാല്‍, അങ്ങനെ ചെല്ലുന്നയാളെ അവള്‍ പൂരപ്പാട്ടുപാടി കുളിപ്പിച്ചു കളയും. പൂരപ്പാട്ടില്‍ അവളുടെയത്രയും വിദഗ്ദ്ധ ഞങ്ങളുടെ നാട്ടില്‍ മറ്റാരുമില്ലത്രേ.അങ്ങനെ ഒരു രണ്ടാഴ്ച കഴിയുമ്പോള്‍ കാണാം കള്ളവാറ്റ് ഗോവിന്ദനെ അവള്‍ കാലുമടക്കിയടിച്ച് പുറത്താക്കിയതായി കാണാം.പിന്നെ കുറച്ചുനാളേക്ക് ജയിലില്‍ നിന്നും വന്ന സ്ക്രൂഡ്രൈവര്‍ എല്‍ദോ ആയിരിക്കും അവളുടെ ആള്.അന്നേരം ഗോവിന്ദനടക്കം മറ്റെല്ലാവരും പുറത്ത്.ഇതൊരു കഷ്ടി രണ്ടാഴ്ച്ച നില്‍ക്കും.അതുകഴിഞ്ഞാല്‍ സ്ക്രൂഡ്രൈവര്‍ പുറത്തും മറ്റൊരാള്‍ അകത്തൂം.സംഗതി കൂശാല്‍.
                      ഞാനിതിപ്പം പറയാന്‍ കാരണം നമ്മുടെ കേന്ദ്രഭരണകക്ഷിയായ കോണ്‍ഗ്റ്റസ്സിനെക്കുറിച്ചോര്‍ത്തപ്പോഴാണ്.കോണ്‍ഗ്രസ്സിന്റെ ഇക്കാ‍ലത്തെ ചില ചെയ്തികള്‍ ജാനുവിന്റെ ചെയ്തികളെ ഓര്‍മ്മിപ്പിക്കുന്നു എന്നതാണ്.
                        1947 ആഗസ്റ്റ് മാസം 14-)0 തീയതി അര്‍ദ്ധരാത്രിക്ക് ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ഇവിടെ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്ന ഒറ്റപാര്‍ട്ടിമാത്രമേ ഉണ്ടായിരുന്നുള്ളു.അന്നത്തെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സിന് 82% സീറ്റുകളുണ്ടായിരുന്നു.എന്നുവച്ചാല്‍ ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്ന ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സിന് ജനമനസ്സുകളില്‍ സ്വാധീനവും അംഗീകാരവും ഉണ്ടായിരുന്നു എന്നര്‍ത്ഥം.ആ പാര്‍ട്ടിയെ ഭരണത്തിലേറ്റാന്‍ ജനങ്ങള്‍ മത്സരിച്ചുത്സാഹിച്ചു എന്നാണ് നാം മനസ്സിലാക്കേണ്ടത്.എന്നാല്‍ അന്നും കോണ്‍ഗ്രസ്സിന്റെ അന്തരാത്മാവും പരമാത്മാവും ആയിരുന്ന ശ്രീ.മഹാത്മാ ഗാന്ധി പറഞ്ഞു:- കോണ്‍ഗ്രസ് അതിന്റെ കടമ നിറവേറ്റിക്കഴിഞ്ഞു, അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് സ്വയം പിരിഞ്ഞു പോവുകയോ അല്ലാത്ത പക്ഷം അതിനെ പിരിച്ചുവിടുകയോ ചെയ്യണം.
                    അദ്ദേഹം എത്ര മാന്യന്‍, സത്യസന്ധന്‍,ഒരു, ഒരേ ഒരു നേതാവ് എന്ന നിലയില്‍, ക്രാന്തദര്‍ശിയായ നേതാവ് എന്ന നിലയില്‍ തന്റെ താഴേയുള്ള നേതാക്കളേയും അണികളേയും സത്യസന്ധമായി മനസ്സിലാക്കാന്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ തികച്ചും സ്വാഭാവീകമായ പ്രതികരണം മാത്രമായിരുന്നു ആ പ്രസ്താവന.

                    എന്നാല്‍ അധികാരമെന്ന ചക്കരക്കുടത്തിന്റെ സ്വാദ് അല്ല മണം കിട്ടിയ രണ്ടാം നിര നേതാക്കള്‍ ഒന്നാം കിട നേതാവായ ശ്രീ.ഗാന്ധിയെ തള്ളിമാറ്റി ദല്‍ഹിയിലേക്ക്,അധികാരത്തിലേക്ക് വിറളി പിടിച്ചു പാഞ്ഞു.പാവം ഗാന്ധി, എല്ലാവരും ദല്‍ഹിയില്‍ സ്വാതന്ത്ര്യാഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ , നവഖാലി എന്ന അറിയപ്പെടാത്ത ഗ്രാമത്തില്‍ വര്‍ഗീയകലാപത്തില്‍ മുറിവേറ്റ കുടുംബങ്ങളെ ശുശ്രൂഷിക്കുന്നതില്‍ മുഴുകി, മറ്റെല്ലാ ആഘോഷങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു മാറിനിന്നു.
               പിന്നീട് പടി പടിയായി, അധികാരത്തിലേറുന്നതിനായി എന്തു വൃത്തികേടും കാണിക്കാന്‍ തയ്യാറായ കോണ്‍ഗ്രസ്സ് , ജനഹൃദയങ്ങളില്‍ നിന്നും പിന്മാറാന്‍ തുടങ്ങി.അതിന്റെ തെളിവായിരുന്നു പടിപടിയായി കുറഞ്ഞുവന്ന കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്റിലെ പ്രാധിനിത്യവും അവര്‍ക്ക് കിട്ടിയ വോട്ടിംഗ് ശതമാനവും.കോണ്‍ഗ്രസ്സിന്റെ ഭാഗ്യവും ഇന്‍ഡ്യയുടെ നിര്‍ഭാഗ്യവുമെന്ന് പറയാം പ്രതിപക്ഷകക്ഷികള്‍ നൂറു നൂറായിരം കഷണങ്ങളായി ഭിന്നിച്ചു നില്‍ക്കുന്നു എന്നത്.ഇതിലും വിചിത്രമായ സംഗതി പോള്‍ ചെയ്ത വോട്ടുകളുടെ 35 മുതല്‍ 40 - 42 ശതമാനം വോട്ടുകളായിരിക്കും മുന്നൂറു മുതല്‍ നാനൂറ് വരെ സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്സിന് ലഭിക്കുന്നത്.100 മുതല്‍ 150 വരെ സീറ്റുകള്‍ നേടിയ ഇവിടത്തെ പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം കൂടി പോള്‍ ചെയ്തതില്‍ 60 മുതല്‍ ശതമാനം വോട്ടുകള്‍ കരസ്ഥമാക്കിയതായി കാണാം.എന്നാല്‍ ഇവരിലെ ഭിന്നിപ്പ് മാറി ഒന്നിച്ചു നിന്ന ഘട്ടത്തിലെല്ലാം ആ മുന്നണി അധികാരത്തില്‍ വന്നതായി കാണാം.(വളരെ പെട്ടെന്ന് തന്നെ തമ്മിലടിച്ച് ആ മുന്നണി പിളരുന്നതും കാണാം.)ജനങ്ങളുടെ പിന്തുണയും സീറ്റും നഷ്ടപ്പെട്ട ഇന്‍ഡ്യന്‍ ദേശീയ ഭരണകക്ഷി അമിതാധികാരപ്രവണതയിലേക്ക് വഴുതിപ്പോയതും നമുക്ക് കാണാന്‍ കഴിഞ്ഞു.
                        കഴിഞ്ഞ രണ്ടുപ്രാവശ്യമായി സീറ്റ് കുറഞ്ഞ് കുറഞ്ഞ് ഒറ്റക്ക് ഭരിക്കാനുള്ള സീറ്റ് സംഘടിപ്പിക്കാന്‍ പോലും കോണ്‍ഗ്രസ്സിനു കഴിയാതെ പോയി എന്നതാണ് സത്യം.കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പിനുശേഷം സംഘടിപ്പിച്ച യു.പി. എ എന്ന മുന്നണിയും പുറത്തു നിന്നു പിന്തുണ നല്‍കിയ ഇടതുപക്ഷമുന്നണിയും പിന്നെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി,സമാജ് വാദി പാര്‍ട്ടി എന്നിവയുടേയും പുറത്തുനിന്നുള്ള സപ്പോര്‍ട്ടുകൂടിയായപ്പോഴേ ഭരിക്കാനുള്ള ഭൂരിപക്ഷമായുള്ളു.പക്ഷെ അന്നത്തോടെ കോണ്‍ഗ്രസ്സിന്‍ ശ്വാസം മുട്ടല്‍ ആരംഭിച്ചു എന്നാണ് പിന്നീട് കോണ്‍ഗ്രസ്സ് ഇടതുപക്ഷത്തിന്റെ പിന്തുണയെക്കുറിച്ച് പ്രസ്താവിച്ചത്. ഏതായാലും കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലുള്ള ബന്ധം സംഘര്‍ഷത്തിന്റേതായിരുന്നു.എന്തായാലും ആണവകരാറിലൊപ്പിടാന്‍ ഇന്‍ഡ്യ തീരുമാനിക്കുകയും ഇടതുപക്ഷം അതിനെ എതിര്‍ക്കുകയും ചെയ്തു.പതുക്കെ പതുക്കെ ഇതൊരു ദേശീയ ചര്‍ച്ചയായി വളര്‍ത്താന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞു.പൊതുസമൂഹത്തിലെ ഏതാണ്ട് എല്ലാ വിഭാഗം ആളുകളും ഈ കരാറിനെക്കുറിച്ച് ചേരി തിരിഞ്ഞ് ചര്‍ച്ചകളില്‍ മുഴുകി.ഏതായാലും പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തേ കരാര്‍ ഒപ്പിടൂ എന്ന് പറഞ്ഞ് വിദേശസന്ദര്‍ശനത്തിനു പോയ കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി അവിടെ വച്ച് ആണവകരാര്‍ ഒപ്പ്പ്പിടുന്ന കാഴ്ച്ചയാണ് കണ്ടത്.ഇതില്‍ പ്രകോപിതരായി ഇടതു പക്ഷം മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു.
                 ഇതൊരു വല്ലാത്ത രംഗമാണ് ഇന്‍ഡ്യന്‍ രാഷ്ട്രീയ രംഗത്തുണ്ടാക്കിയത്.ഇന്നലെ വരെ ആണവക്കരാറിനെ എതിര്‍ക്കുകയും ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുകയും ചെയ്ത ചിലപാര്‍ട്ടികള്‍ പിറ്റേന്ന് കോണ്‍ഗ്രസ്സിനെ സപ്പോര്‍ട്ട് ചെയ്യുന്ന കാഴ്ച്ചയാണ് നാം കാണുന്നത്.ഇവിടെ ചെറൊയൊരു ജാനു മണം അനുഭവപ്പെടുന്നില്ലേ സുഹൃത്തുക്കളെ?ഇല്ലെങ്കില്‍ വേണ്ട, ജാനു പരസ്യമായി രംഗത്തു വരുന്നത് സമീപഭാവിയിത്തന്നെ നമുക്ക് കാണാം.
                 പുതിയ കൂട്ടുകാരെ കോണ്‍ഗ്രസ്സിനു കിട്ടിയെങ്കിലും അവര്‍ അധികകാലം പിടിച്ചു നിന്നില്ല.ആണവകരാറിന്റെ പേരുതന്നെ പരസ്യമായി പറഞ്ഞ് വിഹിതം ചോദിക്കുന്നതാണ് നമ്മള്‍ കാണുന്നത്.ഏതായാലും ഇലക്ഷന്‍ വരികയും കോണ്‍ഗ്രസ്സ് നില മെച്ചപ്പെടുത്തിയെങ്കിലും ഒറ്റക്ക് ഭരിക്കാനുള്ള സീറ്റ് അവര്‍ക്ക് കിട്ടിയില്ല. പിന്നേയും ഒരു കൂട്ടുമന്ത്രിസഭ അധികാരത്തില്‍ വന്നു.ഇവിടെയാണ് കുപ്രസിദ്ധമായ 2ജി സ്പെക്ട്രം,ആദര്‍ശ് ഫ്ലാറ്റ്, കോമണ്‍ വെല്‍ത്ത് , എസ് ബാണ്ട് തുടങ്ങിയ അഴിമതികള്‍ ഉദയം ചെയ്തത്.ഭരണത്തിലേറിയപ്പോള്‍ കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി ആശ്വാസപൂര്‍വം ഒരു പ്രസ്ഥാവന നടത്തിയിരുന്നു - ഇടതുപക്ഷം ഒന്നും ചെയ്യാന്‍ സമ്മതിച്ചിരുന്നില്ലെന്ന്.ഏതായാലും ഇടതുപക്ഷത്തിന്റെ സഹായമില്ലാതെ കോണ്‍ഗ്രസ്സ് ചെയ്യാന്‍ തുടങ്ങിയതാണ് മുകളില്‍ പറഞ്ഞ കോടി കോടി ( എല്ലാംകൂടി ഏതാണ്ട് 100ലക്ഷം കൊടി രൂപയുടെ മതിപ്പ് വരും.) രൂപയുടെ അഴിമതി.അപ്പോള്‍ ഇടതുപക്ഷം തടഞ്ഞതും ഭരണപക്ഷം ചെയ്യാന്‍ കൊതിച്ചതും എന്താണെന്ന് മനസ്സിലായില്ലേ.
                   ഇനിയാണ് നമ്മുടെ ജാനു വരുന്നത്.കോണ്‍ഗ്രസ്സ് ഭരണത്തിലുടനീളം കാണാവുന്നതും ഇപ്പഴൊക്കെ വ്യക്തമാകുന്നതുമായ ഒരു വസ്തുതയുണ്ട്.കോണ്‍ഗ്രസ്സിന്റെ ഒരു സഖ്യകക്ഷി ഇടക്ക് പെട്ടെന്ന്കോണ്‍ഗ്രസ്സുമായി ഏറ്റുമുട്ടുന്നത് കാണാം.ഉദാഹരണത്തിന് ഇപ്പോ ഡി.എം.കെ ചെയ്യുന്നത് കണ്ടോ? ഒന്നിച്ച് നിന്ന് ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ അഴിമതി കാണിച്ച് പണം പങ്കിട്ടവരാണവര്‍. പക്ഷെ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഡി.എം.കെ ഉടക്കുകയും പിന്തുണ പിന്‍ വലിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസ്സ് പ്രതിപക്ഷത്തെ സമാജ് വാദി പാര്‍ട്ടിയുമായി അടുക്കാന്‍ ശ്രമിക്കുന്നു.( മനോരമ മാര്‍ച്ച് 7).ഇനി ഡി എം കെ പോയാലും പ്രശ്നമില്ല, പിറ്റേന്ന് സമാജ് വാദി വരും കൂടെ പൊറുക്കാന്‍.നാളെ മറ്റൊരു പാര്‍ട്ടിയുമായി ഇടഞ്ഞാലും അവര്‍ ഒരു തത്വദീക്ഷയും നോക്കാതെ ആരു സപ്പോര്‍ട്ട് ചെയ്താലും സ്വീകരിക്കും.എന്നുവച്ചാല്‍ ജാനുവിനെപ്പോലെ,കൂടെ ക്കിടക്കാന്‍ ഒരാളെ കിട്ടിയാല്‍ മതി.രണ്ടുദിവസം കഴീഞ്ഞ് അയാള്‍ പോയാല്‍ വേറൊരാള്‍ അവീടെ നാട്ടുനടപ്പ്,മര്യാദ,നിയമം,ധാര്‍മ്മികത,ആദര്‍ശം,ഒന്നിനും ഒരു പ്രസക്തിയുമില്ല.
                ഇതുതന്നെയല്ലെ ഞങ്ങളുടെ ജാനുവും ചെയ്യുന്നത്?നമുക്ക് സ്വാതന്ത്ര്യം കിട്ടാന്‍ മുന്നില്‍ നിന്നു പോരാടിയ , നിരവധി അനവധി ബഹുമാന്യവ്യക്തികളാല്‍ നയിക്കപ്പെട്ട, ലോകത്തെ ഒരുപക്ഷെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ നിലകൊള്ളുന്ന ഒരു പാര്‍ട്ടി ജാനു എന്ന തറവേശ്യയുടെ സ്വഭാവം കാണിക്കുന്നത് നല്ലതാണോ എന്നു ചിന്തിക്കാന്‍ ഞാന്‍ കോണ്‍ഗ്രസ്സ് സുഹൃത്തുക്കളോട് അപേക്ഷിക്കുകയാണ്.( ദയവായി സുഹൃത്തുക്കള്‍ ശ്രി.സക്കറിയ എഴുതിയ ഖദറിന്റ കാലങ്ങള്‍ എന്ന ചെറുകഥ കൂടി ഒന്നുവായിച്ചുനോക്കണമെന്ന് അപേക്ഷിക്കുന്നു.)

8 comments :

  1. എന്നുവച്ചാല്‍ ജാനുവിനെപ്പോലെ,കൂടെ ക്കിടക്കാന്‍ ഒരാളെ കിട്ടിയാല്‍ മതി.രണ്ടുദിവസം കഴീഞ്ഞ് അയാള്‍ പോയാല്‍ വേറൊരാള്‍ അവീടെ നാട്ടുനടപ്പ്,മര്യാദ,നിയമം,ധാര്‍മ്മികത,ആദര്‍ശം,ഒന്നിനും ഒരു പ്രസക്തിയുമില്ല.>>
    ഇതു കാൺഗ്രസ്സിനു മാത്രമല്ലല്ലോ യോജിച്ചത്.മുന്നണി രാഷ്ട്രീയത്തിന്റെ പൊതു സ്വഭാവമല്ലേ..?

    ReplyDelete
  2. ഇന്ത്യയില്‍ ഇനി പ്റാദേശിക കക്ഷികളുടെ പിന്‍ ബലമില്ലാതെ ആറ്‍ക്കും ഒറ്റക്കു ഭരിക്കാന്‍ കഴിയില്ല ആ റിയാലിറ്റിയുമായി പൊരുത്തപ്പെട്ടേ പറ്റു, ഇടതു പക്ഷം എന്താ മോശം ആണൊ ഇടതു പക്ഷവും കരുണാനിധിയുടെ കൂടെ കിടന്നതല്ലേ? കേരളത്തില്‍ നമ്മള്‍ എന്നു മുതലേ ഈ അധികാര പങ്കിടല്‍ കണ്ടു കൊണ്ടിരിക്കുന്നു കേരള കോണ്‍ഗ്രസും മുസ്ളീം ലീഗും ആണു അതു കൊണ്ട്‌ ഏറ്റവും നേട്ടം ഉണ്ടാക്കിയവറ്‍ ഇപ്പോഴത്തെ യു പീ എ ഗവണ്‍മണ്റ്റ്‌ നേരിടുന്ന വലിയ പ്റശ്നം കഴിവില്ലാത്ത മന്ത്റിമാറ്‍ ആണു വയലാറ്‍ രവി തന്നെ എന്താ ചെയ്യുന്നത്‌ വിമാന ഗതാഗതം കിട്ടിയിട്ട്‌ എന്തു ചെയ്യുന്നു, ആണ്റ്റണി ഡിഫന്‍സ്‌ നേരെ കൊണ്ടു പോകുന്നുണ്ടോ? അഴിമതി ഗ്ളോബലൈസേഷണ്റ്റെ ഭാഗം ആണു പക്ഷെ ആരോപണങ്ങള്‍ വരുമ്പൊള്‍ പതുക്കെയാണെങ്കിലും കോണ്‍ ഗ്രസ്‌ നടപടി എടുക്കുന്നുണ്ട്‌ ഇടതു പക്ഷം എവിടെയാണു നന്നായി ഭരിച്ചത്‌ ബംഗാളില്‍ ഒന്നു പോയി നോക്കു മോഹനാ

    ReplyDelete
  3. ഏതെങ്കിലും ഒരു ജാനു, ആ നിലവാരത്തില്‍ തന്നെയാണ് ഇന്നത്തെ കോണ്‍ഗ്രസ്‌. ഇനിയും എത്രകാലം ഇങ്ങനെ എന്ന ചോദ്യം മാത്രമേ ഉള്ളൂ. കൂട്ടിക്കൊടുക്കാന്‍ കുത്തക മാധ്യമങ്ങളും കോര്‍പ്പറേട്ടുകളും മത്സരിക്കുകയാനല്ലോ.

    ReplyDelete
  4. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എ ഡീ മൂവായിരം ആയാലും കോണ്‍ ഗ്രസ്‌ ഇവിടെ തന്നെ കാണും അനോണീ കാരണം ജനാധിപത്യ വിശ്വാസികള്‍ക്കു വിശ്വസിക്കാന്‍ വേരെ പാര്‍ട്ടി ഇല്ല ഈടതനും ബീ ജേ പിയും ഒക്കെ ഫാസിസ്റ്റ്‌ പാര്‍ട്ടികള്‍ ആണൂ അതുപോലെ ന്യൂന പക്ഷത്തെയും ഭൂരി പക്ഷത്തെയും ഉള്‍ക്കൊള്ളാന്‍ കോണ്‍ ഗ്രസിനെ കഴിയു ഇറ്റലിക്കാരിയായ സോണിയ ഗാന്ധി അധ്യക്ഷ ആകാനും ഈ പാര്‍ട്ടിയിലേ കഴിയു ഭരണം കിട്ടിക്കഴിയുമ്പോള്‍ ഇടതനും ബീ ജേ പിയും ഒക്കെ തനി നിറം കാണിക്കും കോണ്‍ ഗ്രസ്‌ അങ്ങിനെ അല്ല

    ReplyDelete
  5. ജാനു കേട്ടാല്‍ കേസ് കൊടുക്കും ..മാനഹാനിക്കു..
    പക്ഷെ നമ്മുടെ നേതാകള്‍ക്ക് ഇതും തണലാ ...

    ReplyDelete
  6. അതുശറിയാ സുസീലോ .... എല്ലാ നാറിത്തരങ്ങളും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി തന്നെയാണ് കോണ്‍ഗ്രസ്‌ ... പിന്നെ എന്താണീ ഫാസിസം..

    ReplyDelete
  7. എന്താണീ നാറുന്നതും മണക്കുന്നതും? പച്ച ഇറച്ചിയുടെ അല്ലെങ്കില്‍ മീനിണ്റ്റെ ഉളുമ്പ്‌ മണം ചിലറ്‍ക്കു വമനേഛ വരുത്തും ചിലര്‍ക്കത്‌ പരമ പഥ്യം , എന്താണു രാഷ്ട്രീയത്തില്‍ നാറുന്നതും മണക്കുന്നതും, മദ്യം മങ്ക കൈക്കൂലി ഇവയാണോ? ഇതിണ്റ്റെ സ്വാധീനം എല്ലാ പാര്‍ട്ടിയിലും ഇല്ലെ? ഇന്നിപ്പോള്‍ രാജ ഏതായാലും തിഹാര്‍ ജയിലില്‍ കിടക്കുകയാണല്ലോ ബെറ്റര്‍ ലേറ്റ്‌ താന്‍ നെവറ്‍ ഒന്നു ചൂണ്ടിക്കാണിക്കട്ടെ കേരള യൂണിവേര്‍സിറ്റിയിലെ അസിസ്റ്റണ്റ്റ്‌ നിയയമനം അഴിമതിയും തട്ടിപ്പും ആണെന്നു ലോകായുക്ത മുതല്‍ എല്ലാവരും കണ്ടെത്തി, ജഡ്ജുമെണ്റ്റും ഇറക്കി, പക്ഷെ മാറ്‍ക്സിസ്റ്റ്‌ പാറ്‍ട്ടി എന്തെങ്കിലും ചെയ്തോ സഖാക്കളുടെ പിന്‍ വാതില്‍ കൂടി കയറിയ ബന്ധുക്കള്‍ ഇപ്പോഴും അവിടെ ജോലി ചെയ്യുന്നു ഇതാണൂ ആദറ്‍ശം പറയുന്ന മാറ്‍ക്സിസ്റ്റും വല്യ ആദറ്‍ശം പറയാത്ത കോണ്‍ഗ്രസും തമ്മില്‍ ഉള്ള വ്യത്യാസം, ശശി സീ പീ എമില്‍ ഉണ്ട്‌ ഉണ്ണിത്താന്‍ കോണ്‍ഗ്രസിലും

    ReplyDelete
  8. വെറുതെ രാഷ്ട്രീയപാര്‍ട്ടികളെ തെറി പറയാതെ സ്നേഹിതാ.ഓരോ പാര്‍ട്ടിക്കും ഓരോ ആദര്‍ശവും നടപടിക്രമവും ഒക്കെ ഉണ്ടാകും.വെറുതെ അതിനെ തെറി പറഞ്ഞിട്ട് കാര്യമില്ല.

    ReplyDelete