ആനക്കാര്യത്തിനിടയില്‍ ചേനക്കാര്യം.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ദേ ഈ പാട്ടൊന്ന് കേട്ടു നോക്കിക്കേ!.കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ എന്ന സിനിമയിലെ പാട്ടാണിത്.റഫീക് അഹമ്മെദ് എഴുതിയ വരികള്‍ക്ക് ബെന്നെറ്റ് വീത് രാജ് സംഗീതം നല്‍കിയിരിക്കുന്നു.പഴയ ഏതോ ട്യൂണ്‍ ഓര്‍മ്മയില്‍ വരുമെങ്കില്‍കൂടിയും വളരെ നന്നായി ചെയ്തിരിക്കുന്നു, ബെന്നെറ്റ് വീത് രാജ് ടീം.വിജയ് യേശുദാസും ചിത്രയും ഇത് മനോഹരമായി പാടുകയും ചെയ്തിരിക്കുന്നു.
ഈ പാട്ടൊന്ന് കാണുകയും കേള്‍ക്കുകയും ചെയ്തു നോക്കൂ





ഇനി എന്താണിതിന്റെ പ്രത്യേകത എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.എന്റെ അഭിപ്രായത്തില്‍ വളരെ പ്രത്യേകതകള്‍ നിറഞ്ഞ പാട്ടാണിത്.ഒരു പാട് യുഗ്മഗാനങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ആ ഗാനങ്ങളെല്ലാം പുരുഷസ്വരത്തില്‍ തുടങ്ങി സ്ത്രീശബ്ദം കൂടെക്കൂടി ഒന്നിച്ചോ അല്ലെങ്കില്‍ പൂരുഷസ്വരത്തിലോ അല്ലെങ്കില്‍ സ്ത്രീസ്വരത്തിലോ അവസാനിക്കുന്ന പാട്ടുകളായിരിക്കും അത്.അങ്ങനെയല്ലാതെ ഒരു യുഗ്മഗാനം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല എന്നാണ് സത്യം.സിനിമ ഒരു പക്ഷെ സ്ത്രീ പക്ഷ സിനിമയായിരിക്കാം,അല്ലായിരിക്കാം. എന്നാല്‍ പാട്ടുകള്‍ തുടങ്ങുന്നത് എപ്പോഴും പുരുഷസ്വരത്തിലായിരിക്കും.
                    ഇവിടെയാണ് ഈ പാട്ടിന്റെ പ്രത്യേകത.സ്ത്രീശബ്ദത്തിലാരംഭിച്ച് വളര്‍ന്നു വരുന്ന ഒരു സ്ത്രീപക്ഷഗാനമാണിതെന്ന് സന്തോഷത്തോടെ ഞാനറിയുന്നു.മലയാളത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി സംഭവിക്കുന്ന ഒരു കാര്യം.സിനിമ ഞാന്‍ കണ്ടില്ല, മലയാളം സിനിമ ഞാന്‍ കാണാറുമില്ല.എങ്കിലും ഇതൊരു സ്ത്രീപക്ഷസിനിമയായിരിക്കുമെന്ന് തോന്നുന്നു.
                 എന്നാലും ഈ ചങ്കൂറ്റം കാണിച്ച ഈ സിനിമയുടെ പ്രവര്‍ത്തകരെ ഞാന്‍ ആദരപൂര്‍വം അഭിനന്ദിക്കുന്നു.

1 comment :

  1. കുറിപ്പ് കൊള്ളാം
    സാമ്യമുള്ള പക്ഷം ഈ കുറിപ്പ് കൂടി നോക്കുമല്ലോ..?
    http://www.thattakam.com/?p=1108

    ReplyDelete