ഉത്തരേന്ഡ്യന്‍ രാഷ്ട്രീയത്തില്‍ നിന്നും നമ്മുടേയിടയില്‍ പ്രചരിച്ച ഒരു പ്രയോഗമാണ് “ആയാറാം, ഗയാറാം” എന്നത്.സ്വാതന്ത്ര്യത്തിന്റെ ആദ്യകാലഘട്ടത്തിലും പിന്നീടും യാതൊരു തത്വദീക്ഷയുമില്ലാതെ പാര്‍ട്ടി നേതാക്കളും എം എല്‍ എ , എം.പി മാരും സ്ഥാനമാനങ്ങള്‍ക്കും പണത്തിനുമായി സ്വന്തം പാര്‍ട്ടി വിട്ടും പാര്‍ട്ടിയെ മൊത്തത്തില്‍ കീശയിലാക്കിയും ഭരണ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറുന്നതിനേയാണ് ആയാറാം ഗയാറാം എന്നു പറഞ്ഞു പോരുന്നത്.
ആണവകരാര്‍ പ്രശ്നവുമായി അവിശ്വാസപ്രമേയം നേരിടേണ്ടി വന്ന ഒന്നാം യു.പി.എ ഗവണ്മെന്റ് നിലനില്‍പ്പിനായി കോടികള്‍ മുടക്കി എം പി മാരെ വിലക്കുവാങ്ങിയെന്ന സ്പോടകാത്മകമായ വാര്‍ത്ത ഈ അടുത്തകാലത്ത് വീക്കിലക്സ് പുറത്തു കൊണ്ടുവന്നിരുന്നു.എന്നാല്‍ പതിവുപോലെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതു നിഷേധിക്കുകയും പിന്നെ അതിന്മേല്‍ മൌനം ഭജിക്കുകയുമാണ്.എനിക്കു തോന്നുന്നത് ഈ മൌനം ഇനി കോടികള്‍ കൈപ്പറ്റി കാലുമാറാനിരിക്കുന്ന എം പിമാര്‍ക്കൊരു പ്രചോദനമാണെന്നാണ്. കാരണം, നിങ്ങള്‍ കാലുമാറി ഞങ്ങളുടെ കൂടെ വന്നാല്‍ വീക്കിലക്സ് അല്ല ആരു പറഞ്ഞാലും ഞങ്ങള്‍ സംരക്ഷിക്കും എന്ന സന്ദേശമാണ് ഈ മൌനത്തിലൂടെ പ്രധാനമന്ത്രി നല്‍കുന്നതെന്നാണ്.
എന്നാല്‍ പൊതുവേ നമ്മുടെ കേരളത്തിലീ ആയാറാം ഗയാറാം പരിപാടിക്ക് വലിയ വേരോട്ടം ലഭിച്ചില്ലഎന്നു വേണം പറയാന്‍. ഒരു വലിയ പരിധി വരെ അതിനു പറ്റിയ സാഹചര്യം ഇവിടെ ഉണ്ടായില്ല എന്നു വേണം പറയാന്‍,അതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ ഉയര്‍ന്ന സാക്ഷരതയും ഉയര്‍ന്ന രാഷ്ട്രീയ ബോധവും ഇത്തരക്കാരെ അകറ്റി നിറുത്താന്‍ സഹായിച്ചു എന്നുവേണം പറയാന്‍.
ഒരിക്കലോ മറ്റോ സി പി ഐ യും കോണ്‍ഗ്രസ്സും(അ) മാണി കോണ്‍ഗ്രസ്സും വലതുമുന്നണിയില്‍ നിന്നും ചാടി ഇടതുപക്ഷത്തു വന്നിട്ടുണ്ട്, കേരള കോണ്‍ഗ്രസ്സ് (ബി) ഇടതുപക്ഷത്തുനിന്നും വലതു പക്ഷത്തേക്ക് പോയിട്ടുണ്ട് എന്നല്ലാതെ വലിയ ചാട്ടങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല.അതുപോലെ തന്നെ മാണിക്കോണ്‍ഗ്രസ്സ് ഒന്നു രണ്ടു വട്ടം ചാടിക്കളിച്ചെങ്കിലും അവസാനം വലതുമുന്നണിയില്‍ അവരും സമാശ്വാസം കണ്ടെത്തുകയായിരുന്നു.പിന്നേയുള്ളത് വ്യക്തികളുടെ ചാട്ടമായിരുന്നു.രണ്ടു ഭാഗത്തുനിന്നും അങ്ങോട്ടുമിങ്ങോട്ടും വളരെ അപൂര്‍വം ചാട്ടങ്ങളേ ഇവിടെ നടന്നിട്ടുള്ളു എന്ന് ഏത് ചരിത്ര വിദ്യാര്‍ഥിക്കും കാണാം.വലതു പക്ഷത്തുനിന്നും ഇടതുപക്ഷത്തേക്കു മാറിയ ലോനപ്പന്‍ നമ്പാടനും ടി.കെ.ഹംസയും പിന്നെ ഇടതു പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുകയാണുണ്ടായത്.ഇടതുപക്ഷത്തുനിന്നും വലതുപക്ഷത്തേക്കു മാറിയ എം.വി.രാഘവനും,കെ.ആര്‍.ഗൌരിയമ്മയും യഥാര്‍ഥത്തില്‍ സി പി എമ്മില്‍ നിന്നും പുറത്താവുകയും പിന്നീട് വലതുപക്ഷത്തേക്ക് കാലുമാറുകയും ചെയ്തതാണ്.
പിന്നീട് ഓരോ ഇലക്ഷന്‍ വരുമ്പോഴും സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് വിമതശല്യം ഉണ്ടാകാറുണ്ടെങ്കിലും ആ ശല്യം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് വലതുമുന്നണിയിലാണ്.ആ മുന്നണിയില്‍ വിമതശല്യം വളര്‍ന്ന് മിക്കവാറും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.ഇതിന്റെ ഭാഗം എന്ന നിലയില്‍ ഇടതുമുന്നണി കൊള്ളാവുന്ന വിമതന്മാരെ സ്വന്തം സ്വതന്ത്രസ്ഥാനാര്‍ഥികളായി അംഗീകരിക്കുകയും അവരെ ജയിപ്പിച്ചെടുക്കുകയും ചെയ്യാറുണ്ട്,ഇതിന്റെ എറ്റവും വലിയ ഉദാഹരണമാണ് ശ്രി.ടി.കെ.ഹംസയും,ശ്രി.ചെറിയാന്‍ ഫിലിപ്പും ഒക്കെ.(ചെറിയാന്‍ ഫിലിപ്പിനെ ജയിപ്പിച്ചെടുക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല.)ഇതിനു വിശദീകരണമായി പാര്‍ട്ടി പറയുന്നത്, ആ വിമതരെ പിന്താങ്ങുക വഴി ശത്രുപക്ഷത്തൊരു പിളര്‍പ്പും ആശയക്കുഴപ്പവുമുണ്ടാക്കാനും അതുവഴി മോശമല്ലാത്ത ഒരു വിഭാഗം ജനങ്ങളെ അണികളില്‍നിന്നും അടര്‍ത്തിയെടൂക്കാനും പാര്‍ട്ടിക്കു കഴിയുന്നു എന്നാണ്.ഒരു വലിയ പരിധി വരെ ഇതു ശരിയാണുതാനും. എന്നാല്‍ ഇടതുപക്ഷത്ത് ഇത്തരം പ്രവണതകള്‍ അധികം കാണാനുമില്ല.
എന്നാല്‍ ഇത്തവണത്തെ ഇലക്ഷന്‍ പ്രഖ്യാപനത്തോടെ കാര്യങ്ങള്‍ മാറുകയാണ്.അതിനും മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞടുപ്പു മുതല്‍ കാര്യങ്ങള്‍ പറഞ്ഞാലേ കഥ ശരിയാകൂ.സാധാരണത്തേക്കാള്‍ വലിയ തരംഗങ്ങളോ വേലിയേറ്റങ്ങളോ ഒന്നും ഇല്ലാതെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ രണ്ടു മുന്നണികളും നേരിട്ടത്.സാധാരണ തിരഞ്ഞെടുപ്പുകളില്‍ അജണ്ട തീരുമാനിക്കാറ് ഇടതുപക്ഷവും പ്രത്യേകിച്ച് സി പി എമ്മുമാണ്. എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് കേളികൊട്ടുയരാന്‍ തുടങ്ങിയപ്പോഴേ നമ്മൂടേ ഒരു വിഭാഗം മാധ്യമങ്ങള്‍ രംഗത്ത് ചാടി വീഴുകയും ലാവലിന്‍,മദനി പ്രശ്നത്തില്‍ മാത്രമായി തിരഞ്ഞെടുപ്പുപ്രചരണം ചുരുക്കുകയും ചെയ്തു.അവരഴിച്ചുവിട്ട നുണപ്രവാഹത്തില്‍ പിടിച്ചു നില്‍ക്കാന്‍ സി പി എം പാടുപെടുന്ന കാഴ്ചയാണ് കാണാന്‍ ക്ഴിഞ്ഞത്.ആ എലക്ഷനിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടാവുകയും അതിന്റെ ഫലമായി ഇടതു മുന്നണി ആടിയുലയുകയും ചെയ്തു.അതില്‍ നിന്നും വീരേന്ദ്രകുമാര്‍ പ്രതിനിധാനം ചെയ്യുന്ന ജനതാദളിന്റെ കഷണം അടര്‍ന്നു പോവുകയും അവര്‍ യു ഡി എഫില്‍ ലയിക്കുകയും ചെയ്തു.
അവസാനം റിസല്‍റ്റു വന്നപ്പോള്‍ സി പി എം നേതൃത്വം നല്‍കുന്ന ഇടതു മുന്നണി പച്ച തൊട്ടില്ല.പിന്നീട് നടന്ന പഞ്ചായത്തുതിരഞ്ഞെടുപ്പിലും വലിയ കാര്യമായി സ്ഥിതി മെച്ചപ്പെടുത്താന്‍ ഇടതു മുന്നണിക്കായില്ല.എന്തായാലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം വലതു മുന്നണിക്കെന്ന് കേരളം ഉറപ്പിക്കുകയും ചെയ്തു.ഇതിന്റെ, ഈ വിശ്വാസത്തിന്റെ ഫലം മുന്നണി ബന്ദ്ധങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്തു.ഇടതു മുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ്സ് (ജോസെഫ്) പ്രത്യേകിച്ച് കാരണമൊന്നുമ്പറയാതെ വലതുമുന്നണിയിലേക്ക് ചാടി.ഇതിനു പുറകെ പി.എം.എ.സലാം നേതാവായിട്ടുള്ള മുസ്ലീം ലീഗ് വലതുപക്ഷത്തേക്ക് കാലുമാറി.ഇതിനു മുന്‍പായി ഒരു കാലത്ത് സി പി എമ്മിന്റെ സമ്പൂജ്യനായ യുവനേതാവായിരുന്ന അബ്ദുള്ളക്കുട്ടി, കൃസ്ത്യന്‍ വിഭാഗത്തില്‍ നിന്നും സി പി എം ഉയര്‍ത്തിക്കോണ്ടുവന്ന കെ.എസ്.മനോജ് മറുകണ്ടം ചാടി.മുങ്ങുന്ന കപ്പലില്‍ നിന്നും ജീവനില്‍കൊതിയുള്ളവര്‍ രക്ഷപ്പെടുമെന്ന് വലതുപക്ഷം പരിഹസിച്ചപ്പോള്‍ ഇടതുപക്ഷം പറഞ്ഞു, പാര്‍ട്ടിയിലെ,മുന്നണിയിലെ അഴുക്കുകളെയാണ് ഞങ്ങള്‍ കുടഞ്ഞു കളയുന്നത്,അതിനെ പിന്നാലെ നടന്ന് വാരിക്കൂട്ടിയ വലതുമുന്നണിയെ അവര്‍ തന്നെ പാഠം പഠിപ്പിക്കുമെന്ന് തിരിച്ചടിച്ചു.
ഈയൊരു സാഹചര്യത്തിലാണ് നിയമസഭാ ഇലക്ഷന്‍ പ്രഖ്യാപിച്ചത്.എന്നാല്‍ മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളിലായി ഇലക്ഷനുണ്ടാകുമെന്നും അതിനു തങ്ങള്‍ സജ്ജരായിരിക്കുകയാണെന്നാണ് രണ്ടു മുന്നണികളും ഉറക്കെ പ്രഖ്യാപിച്ചത്.പക്ഷെ ഇലക്ഷന്‍ പ്രഖ്യാപികതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.ഇടതുമുന്നണി നേരത്തെ പറഞ്ഞതുപോലെ വളരെ പെട്ടെന്ന് സീറ്റ് വിഭജനം നടത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രവര്‍ത്തനമാരംഭീച്ചു.എന്നാല്‍ വലതു മുന്നണി സീറ്റു മോഹികളെക്കൊണ്ട് വീര്‍പ്പുമുട്ടുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്.മിനിമം 25 സീറ്റുകളായിരുന്നു ഓരോ ഘടകക്ഷികളുടെ ആവശ്യം.കോണ്‍ഗ്രസ്സ് തന്നെ സീറ്റ് മോഹികളെക്കൊണ്ട് വീര്‍പ്പുമുട്ടുന്ന സമയം.140 സീറ്റുകള്‍ക്കുപകരം 280 സീറ്റുണ്ടെങ്കില്‍ പോലും കോണ്‍ഗ്രസ്സിലെ സീറ്റുമോഹികള്‍ക്ക് പങ്കുവൈക്കാന്‍ തികയാത്ത അവസ്ഥ.ഇതിനിടയില്‍ ഘടകകഷികളുടെ അതിമോഹവും.
വലതു മുന്നണിയുടെ വിജയ പ്രതീക്ഷ വളരെപ്പെട്ടെന്ന് അസ്തമിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്.ഇതിനിടയില്‍ കൂനിന്മേല്‍ കുരു എന്ന നിലയില്‍ അവരുടെ ഒരു ഘടകക്ഷിനേതാവ് ബാലകൃഷ്ണപിള്ള കഠിനത്തടവിന് സെന്ട്രല്‍ ജയിലിലായി, ഒതുക്കിതീര്‍ത്ത ഒരു പെണ്ണുകേസില്‍ മറ്റൊരു ഘടകകക്ഷി നേതാവ് കുഞ്ഞാലിക്കുട്ടി അകത്താകും എന്ന അവസ്ഥ, അതോടൊപ്പം പഴയൊരു പാമോയില്‍ കേസില്‍ വലതുപക്ഷത്തെ പ്രമുഖനേതാവ് ഉമ്മന്‍ ചാണ്ടി പ്രതിയാകും എന്ന അവസ്ഥ.ഇതൊക്കെ വലതുമുന്നണിയുടെ സ്ഥിതി പരുങ്ങലിലാക്കിയിരുന്നു.ഇതിനോടൊപ്പമാണ് ആ മുന്നണിയിലെ പതിവില്ലാത്ത തമ്മിലടി.പ്രതിപക്ഷം മത്സരിക്കുന്ന ഓരോ സീറ്റിലും ഒന്നോ രണ്ടോ വിമതന്മാരുള്ള അവസ്ഥ.
ഇങ്ങനെ എല്ലാ പ്രതീക്ഷയും നശിച്ച് അത്യാസന്നനിലയിലായ വലതുമുന്നണിയെ ജയിപ്പിക്കാന്‍ അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും പെടാപാടു പെടുന്ന സമയം.സ്ഥാനാര്‍ത്ഥിനിര്‍ണയവുമായി ബന്ദ്ധപ്പെട്ട് സി പീഎമ്മിലുണ്ടായ പ്രശ്നങ്ങളൂതിക്കത്തിക്കാന്‍ നോക്കിയെങ്കിലും വളരെ പെട്ടെന്നുതന്നെ നേതാക്കള്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് പ്രശ്നങ്ങള്‍ പരിഹ്രിക്കുകയും ചെയ്തതോടെ ആ പ്രശ്നവും കൂമ്പടഞ്ഞു.പതിവുപോലെ തന്നെ ഇടതുപക്ഷം പ്രതിപക്ഷത്തിന്റെ ഇടയില്‍നിന്നും കൊള്ളാവുന്ന വിമതരെ സ്വതന്ത്രന്മാരായി പിന്തുണക്കുകയും ചെയ്യാന്‍ തീരുമാനിച്ചു,തിരുവനന്തപുരം ജില്ലയിലെ ജയാഡാലി ഇതിന്റെ ഉത്തമോദാഹരണമാണ്.വളരെ ചെറുപ്പം മുതല്‍ തന്നെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായ അവര്‍ തന്റെ സ്വന്തം നാട്ടില്‍ സീറ്റുകിട്ടുമെന്ന് വിശ്വസിച്ചിരിക്കുകയും കിട്ടാതെ വന്നപ്പോള്‍ ഖിന്നയാവുകയും ചെയ്തു.അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോളവര്‍ സ്നതോഷപൂര്‍വം അതു സ്വീകരിച്ചപ്പോള്‍ വരുടെ പിന്നിലുള്ള ഒരു ജനവിഭാഗത്തിന്റെ കൂടി പിന്തുണയാണ് പാര്‍ട്ടി ഉറപ്പാക്കിയത്.അതുപോളെ തന്നെ കോട്ടയന്‍ ജില്ലയിലെ രണ്ടു കേരളകോണ്‍ഗ്രസ്സ് നേതാക്കന്മാര്‍.
ഇതെല്ലാം കണ്ട് സ്തബ്തരായി നിന്ന പ്രതിപക്ഷത്തിനും അവറെ പിന്തുണക്കുന്ന മാധ്യമങ്ങാള്‍ക്കും കിട്ടിയ സി പി എമ്മിനെ അടിക്കാന്‍ കിട്ടിയ വടിയാണ് അല്ഫോന്‍സ് കണ്ണന്താനവും സിന്ധു ജോയിയും.കാഞ്ഞിരപ്പിള്ളിയില്‍ നിന്നും സി പി എം സ്വതന്ത്രനാണ് ഐ എ സ് കാരനും മുന്‍ കളക്ടറുമായ ശ്രി അല്ഫോണ്‍സ് കണ്ണന്താനം.ഏതെങ്കിലും ഒരു പാര്‍ട്ടി അനുഭാവി എന്ന നിലയിലല്ല ഒരു ഹ്യൂമനിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം അന്നും ഇന്നും.അതുകൊണ്ടുതന്നെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ചട്ടക്കൂടുകള്‍ അദ്ദേഹത്തിനന്യമായിരുന്നു.ഇത്തവ്വണ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പാര്‍ട്ടി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി കണ്ടുവച്ചിരിക്കുകയായിരുന്നു.എന്നാല്‍ അദ്ദേഹം ബി ജെ പിയില്‍ ചേരാന്‍ തീരുമാനിക്കുകയാണുണ്ടായത്.സി പി എമ്മിനോടുള്ള എതിര്‍പ്പല്ല, പിന്നയോ ബ് ജെ പിയോടുള്ള കൂടുതല്‍ സ്നേഹമാണത്രെ അദ്ദേഹത്തെ ബി ജേപിയിലേക്കടുപ്പിച്ചത്.
പിന്നീട് വന്ന മാറ്റം സിന്ധു ജോയിയുടേതായിരുന്നു.അവരൊരു സുപ്രഭാതത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു കളഞ്ഞു.സി പി എമ്മില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലെന്നാണ് ഉണ്ണിത്താന്റെ പാര്‍ട്ടിയില്‍ചേര്‍ന്നുകൊണ്ടവര്‍ പ്രഖ്യാപിച്ചത്.അവരുടെ പോക്കിനെ കൃത്യമായി വിലയിരുത്തിയത് വി എസ് ആയിരുന്നു:- മനുഷ്യരായ മനുഷ്യരെല്ലാം കോണ്‍ഗ്രസ്സില്‍ നിന്നും രക്ഷപെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇവിടെയൊരുത്തി അങ്ങോട്ടോടി ചെല്ലുന്നു.എന്ന്.ഇന്നത്തെ കേരള കൌമുദിയിലെ (26/03) റിപ്പോര്‍ട്ട് പ്രകാരം 2004 - 2007 ലെ രസീതുപയോഗിച്ച് ചതിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്ത അവരോട് പാര്‍ട്ടിക്കാര്‍ക്ക് അത്ര മതിപ്പില്ലത്രെ.തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസില്‍ ചെന്ന അവര്‍ക്ക് അത്ര നല്ല സ്വീകരണമല്ല കിട്ടിയതത്രെ.ചിരിച്ചു കാണിച്ചതിനു മറുപടിയായി സാവിത്രി ലക്ഷ്മണന്‍ പറഞ്ഞു എന്റെ കോലം കത്തിച്ചയാളല്ലെ? എന്ന്.
യഥാര്‍ഥത്തില്‍ സിന്ധു ജോയിയുടെ ഈ മാറ്റം ക്ഷമയോടെ നോക്കിക്കൊണ്ടിരുന്നവരായിരുന്നു സി പീ എമ്മുകാര്‍. കഴിഞ്ഞ പാര്‍ലമെന്റു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റതിനുശേഷം അവര്‍ പാര്‍ട്ടിയില്‍ സജീവമായിട്ടില്ല എന്നതാണു വാസ്തവം .മനോരമയുടെ റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍ സി പി എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മെംബറായ ഇവര്‍ പാര്‍ട്ടി മീറ്റിങ്ങുകളില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ലത്രെ.
നമ്മുടെ മാധ്യമങ്ങള്‍ അല്ഫോണ്‍സിന്റേയും സിന്ധു ജോയിയുടേയും കാലുമാറ്റങ്ങള്‍ വിചാരിച്ചപോലെ കൊണ്ടാടിയില്ലെങ്കിലും ഇത് ആഘോഷിക്കുന്ന ഒരു വിഭാഗമുണ്ട്, ഇന്റെര്‍നെറ്റ് ലോകത്തെ ബുദ്ധിജീവികള്‍. ഇവര്‍ തിരിച്ചും മറിച്ചും ഒക്കെ സിന്ധു ജോയിയുടെ കാലുമാറ്റം ചര്‍ച്ച ചെയ്യുന്നു.സിന്ധു ജോയി പോയത് പാര്‍ട്ടിയുടെ അപചയമാണെന്നാണ് എങ്ങനെയെല്ലാം ചര്‍ച്ച ചെയ്താലും അവരെത്തിച്ചേരുന്ന നിഗമനം.എന്നാല്‍ സിന്ധു ജോയിയുടെയും അബ്ദുല്ലക്കുട്ടി മനോജ് പ്രഭൃതികളേയും ഉദാഹരണമായെടുത്ത് പാര്‍ട്ടി തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സ്ഥാപിക്കാനാണവര്‍ തിടുക്കം കാട്ടുന്നതെന്നു മാത്രം.
ഇവരുടെ പ്രസ്ഥാവനകള്‍ പാര്‍ട്ടിയെ എങ്ങനെ തുറന്നുകാട്ടുന്നു എന്നു സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍ ഇവരുടെ പ്രസ്ഥാവനകള്‍ ഇവരെത്തന്നെ എങ്ങനെ തുറന്നു കാട്ടുന്നു എന്നീ നെറ്റ് ബുജികള്‍ ചിന്തിക്കുന്നില്ല എന്നതാണ് സത്യം.സിന്ധു ജോയിയുടെ ഒന്നു രണ്ടു പ്രസ്ഥാവനകള്‍ മാത്രം നമുക്കൊന്ന് പരിശോധിച്ചു നോക്കാം.ഏതു കാര്യത്തിനുവേണ്ടി സമരം ചെയ്യാന്‍ അവര്‍ ജീവിതം ഉഴിഞ്ഞു വച്ചോ,ആ കാര്യത്തെ തള്ളിപ്പറയാന്‍ അവരുടെ ചുരിദാര്‍ മാറ്റുന്ന വികാരം പോലും അവര്‍ കാണിച്ചില്ലെന്നതാണ് നേര്. സ്വാശ്രയ പ്രശ്നത്തില്‍ കത്തോലിക്കാ ബിഷപ്പിന്റെ നിലപാടാണ് ശരിയെന്നു അവര്‍ നിര്‍ലജ്ജം പ്രഖ്യാപിക്കുമ്പോള്‍ കാശില്ലാത്തതിനാല്‍ അഡ്മിഷന്‍ ലഭിക്കാതെ പോയ ആയിരക്കണക്കിനു കത്തോലിക്കാകുട്ടികളുടെ ശാപം ഇവരുടെ നേര്‍ക്ക് പതിക്കും എന്ന കാര്യത്തില്‍, ഉള്ളാലെ ചിരിക്കുന്ന കോണ്‍ഗ്രസ്സുകാരെങ്കിലും വിചാരിക്കുന്നുണ്ടാകും.
അടുത്തൊരു പ്രസ്താവന നോക്കുക,മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന്.ഇതുകേട്ട് പുതുപ്പള്ളിയിലെ സര്‍വത്ര കുഞ്ഞാടുകളും തലയറഞ്ഞ് ചിരിക്കുണ്ടാകും.സി പി എമ്മില്‍ രക്ഷ കിട്ടാത്ത അവര്‍ പോയിരിക്കുന്നതോ ഉണ്ണിത്താന്മാര്‍ നിറഞ്ഞ, തന്തൂരി അടുപ്പുകള്‍ നിറഞ്ഞ കോണ്‍ഗ്രസ്സിലേക്കും.ഇതിനെതിരേ പ്രസ്താവനയിറക്കിയ വീ സ് ഒരുത്തി എന്നു വിളിച്ചു എന്നു പറഞ്ഞ് വി എസിനെ ചീത്ത വിളിക്കാന്‍ ഇവിടെ ബുജികളുണ്ടായി.എന്നാല്‍ അവരുടെ പ്രസ്താവനയിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടി തിരുത്തിച്ച് നേര്‍വഴിക്കു നടത്തിക്കാന്‍ ഇവിടെ ഒരു ബു ജിയേയും കണ്ടില്ല.അതോ കോണ്‍ഗ്രസ്സിലേക്ക് പോയതുകൊണ്ടും പ്രസ്താവന കോണ്‍ഗ്രസ്സ് സ്റ്റാറ്റസ്സ് അനുസരിച്ചായതുകൊണ്ടും നിശബ്ദത പാലിക്കുന്നതാണോ എന്തോ.
ഒരു ഹിന്ദു ഇതുപോലെ മാറ്‍ക്സിസ്റ്റ് പാറ്‍ട്ടിയില്‍ ഉയരുമോ? സിന്ധുവിനു ന്യൂനപക്ഷ പദവി മാത്റമല്ല ഗ്ളാമറും ഉണ്ട്, സിന്ധുവിനെതിരെ ബ്ളോഗ് എഴുതിയ രണ്ടു സീ ഡീ എസ് മാറ്‍ക്സിസ്റ്റ് ബുധിജീവികളൂടെ ജോലി വരെ പോയി കേസ് ഇനിയും തീറ്‍ന്നിട്ടില്ല
ReplyDeleteസിന്ധു ജോയിക്കു ഡൊക്ടറേറ്റ് നല്‍കാന്‍ സെനറ്റില്‍ കാണിച്ച തറവേലകള്‍ സീ പീ എമിനു എന്നും നാണക്കേടാണു അങ്ങിനെ എല്ലാം കിട്ടിക്കഴിഞ്ഞപ്പോള്‍ സിന്ധു പൊടിയും തട്ടിപോയി
കള്ളന്‍ പവിത്റന്‍ സിനിമയില്‍ പവിത്റനു പറ്റിയ പോലെ അബധം , സുചരിതകളായ ആറ്റ്മാറ്‍ഥത ഉള്ള അനേകം പ്റവറ്‍ത്തകരെ അവഗണിച്ചു അവരുടെ തലക്കു മീതെ പൊക്കിക്കൊണ്ടു വന്ന സിധു വേറേ കൂടു തേറ്റി പറന്നു
രാജ്യ സഭ കൊടുത്തിരുന്നെങ്കില്‍ പാറ്‍ട്ടിയില്‍ നില്‍ക്കുമായിരുന്നു. ക്റിസ്ത്യാനികള്‍ തന്നെ പാറ്‍ട്ടിയില്‍ അടിയുറച്ചു നില്‍ക്കുന്ന എത്റ പേര്‍ ഉണ്ട്, ഇതു താല്‍ക്കാലിക ലാഭത്തിനു ചെയ്ത പ്റവറ്‍ത്തികള്‍ സീ പീ എമിനു പാരയായി
ഈ ജയ ഡാലിയെ നിങ്ങള്‍ ഇടതു പക്ഷ ബ്ളോഗറ്‍മാറ്‍ പൊക്കിക്കൊണ്ട് നടന്നില്ലേ? അവരാരു?
ഞങ്ങള്‍ അങ്ങിനെ ഒരു വലിയ നേതാവിനെ നിങ്ങള്‍ പറയുമ്പോള്‍ മാത്റമാണു അറിയുന്നത്, അങ്ങിനെ ചമ്മിയ ഞങ്ങള്‍ വലതു പക്ഷ ബ്ളോഗ്ഗറ്‍ മാറ്‍ അവിടെ നിന്നും ഒരു സ്റ്റാറ്‍ താരം സീ പീ എമിലേ റീമി ടോമി മറുകണ്ടം ചാടിയാല്‍ വിടുമോ?
അത്റെ ഉള്ളു.
സുശീലന്‍ ചേട്ടോ,
ReplyDeleteചേട്ടനിത്ര മണ്ടനാണെന്ന് ഞാനറിഞ്ഞില്ല.സാധാരണ ആളുകള്‍ ചോദിക്കാറ് സി പി എമ്മില്‍ എത്ര ന്യൂനപക്ഷക്കാരുണ്ട്, എത്ര കൃസ്ത്യന്‍ മതക്കാര്‍ നേതാക്കളായുണ്ട്,എത്ര ഇസ്ലാം മതക്കാര്‍ നേതാക്കളായുണ്ട് എന്നൊക്കെയാണ്.
സിന്ദ്ധു ജോയിയെക്കുറിച്ച് താങ്കള്‍ പറഞ്ഞതൊക്കെ ഞാനും യോജിക്കുന്നു.പിന്നെ ജയ ഡാലിയെക്കുറിച്ച്.അങ്ങനെയൊരു വലിയ നേതാവിനെ താങ്കള്‍ അറിയില്ലെന്നു പറയുമ്പോള്‍ താങ്കളുടെ ജനറല്‍ നോളജ് അപാരം തന്നെ!.എങ്കിലും ഇങ്ങനെയൊക്കെയല്ലേ സുശീലന്‍ ചേട്ടാ നമ്മള്‍ ആളോളെ തിരിച്ചറിയുന്നത്?.ഇനിയും എത്ര ആളുകളെ അറിയാനിരിക്കുന്നു നമ്മള്‍.ഒരു പക്ഷെ ഭാവിയില്‍ സുശീലന്‍ ചേട്ടനെ തന്നെ തിരിച്ചറിയേണ്ടിവരും നമ്മള്‍.