തുണിപൊക്കി ചന്തി കാണിക്കുന്നവര്‍

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
പ്രശസ്ത ഹോളീവുഡ് നടനും സംവിധായകനും നിര്‍മ്മാതാവുമായ ശ്രീ.മെല്‍ ഗിബ്സന്റെ പ്രശസ്തമായ ഒരു സിനിമയായിരുന്നു ബ്രേവ് ഹാര്‍ട്ട്.(Brave Heart).ഇംഗ്ലണ്ടും സ്കോട്ട് ലന്റും  തമ്മിലുള്ള ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഹൃദയാവര്‍ജകമായ വളരെ പ്രദര്‍ശനവിജയം നേടിയ ഒരു സിനിമയായിരുന്നു അത്.ആഭ്യന്തരയുദ്ധം നയിച്ച ഒരു പഴയകാല സ്കോട്ട്ലന്റ്  യോദ്ധാവിന്റെ കഥയായിരുന്നു അത്.ആ സിനിമയിലെ ഒരു രംഗം ആ സിനിമ കണ്ട ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും.സംഭവം ഇതാണ്. സ്കോട്ട് ലന്റ് സൈന്യവും ഇംഗ്ലണ്ട് സൈന്യവും പരസ്പരം അഭിമുഖമായി യുദ്ധത്തിനൊരുങ്ങി നില്‍ക്കുന്നു.ഏതു നിമിഷവും അതു സംഭവിക്കാം.അന്നേരമാണ് അത് സംഭവിക്കുന്നത്.ബ്രിട്ടീഷ് പട്ടാളത്തേയും നമ്മളേയും അല്‍ഭുതപ്പെടുത്തിക്കൊണ്ട് സ്കോട്ട് ലന്റ് പട്ടാളം ഒന്നടങ്കം പുറം തിരിഞ്ഞുനിന്ന് ഉടുതുണി പൊക്കിക്കാണിക്കുന്നു.നായകനടക്കം എല്ലാ സ്കോട്ട് ലന്റ് പട്ടാളക്കാരും ഒന്നിച്ച് പുറം തിരിഞ്ഞുനിന്നാണാ പരിപാടി നടപ്പിലാക്കുന്നത്.ഒരായിരം ചന്തികള്‍ ഒന്നിച്ച് നല്ല ശേലില്‍തന്നെ ലോംങ്ങ് ഷോട്ടില്‍ നമ്മേ കാണിക്കുന്നു.മീശമാധവന്‍ എന്ന മലയാള സിനിമയിലും ചന്തിപ്രദര്‍ശനപരിപാടി കാണിക്കുന്നുണ്ട്.അതുപക്ഷെ യുദ്ധവുമായി ബന്ദ്ധപ്പെട്ടല്ല, പിന്നയോ ശത്രുവിനോട് കാണിക്കുന്ന ഒരു ചില്ലറ തമാശ എന്ന രീതിയില്‍ മാത്രമാണ്.
                           ഇത് പണ്ട് നമ്മുടെ നാട്ടിലും നടപ്പിലുണ്ടായിരുന്ന ഒരു പരിപാടിയാണ്.രണ്ട്പേര്‍ പറഞ്ഞു തെറ്റുമ്പോള്‍ ഒരുത്തന് മൊഴിമുട്ടുമ്പോള്‍ അയാള്‍ കൂളായി തിരിഞ്ഞുനിന്ന് തുണിപൊക്കിക്കാണിക്കുന്ന ആ മഹത്തായ പരിപാടി പണ്ടിവിടെ പലപ്പോഴും നടന്നിരുന്നു.എന്തിന് നാട്ടുകാര്‍ പൊക്കുന്നത് കണ്ട് ഹരം കയറി ഞാനും ചെറുപ്പത്തില്‍ (ആരെയാണെന്ന് ഓര്‍മ്മയില്ല.)തുണിപൊക്കിക്കാണിച്ചിട്ടുണ്ട്.പക്ഷെ തുണി പൊക്കിയതേ ഓര്‍മ്മയുള്ളു, എന്റെ ആ മൃദുലതയിലേക്കൊരു കൈപ്പത്തി ആഞ്ഞു പതിച്ചു.ആ രംഗം കണ്ടുനിന്ന എന്റെ അച്ചന്‍ ആഞ്ഞൊരടി തന്നതാണ്.പിന്നെ അങ്ങനെയൊരു മോഹം എനിക്കുണ്ടായിട്ടില്ല.
                      അതൊക്കെ പഴയ കഥ. ഇന്ന് ഈ കഥയെല്ലാം ഓര്‍ക്കാനൊരു കാരണമുണ്ടായി.വേറൊന്നുമല്ല നമ്മുടെ ലതികാ സുഭാഷും വി എസുമാണാ ഓര്‍മ്മകളുണര്‍ത്തിയത്.ഇപ്പോ സംഭവം എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായിക്കാണുമല്ലോ.
                         നമുക്ക് വി എസിനെക്കൂറിച്ചൊന്നു ചിന്തിക്കാം.അദ്ദേഹം വളരെക്കാലം മുന്‍പു തന്നെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ അംഗമാവുകയും അക്കാലത്തെ കയര്‍ പിരി തൊഴിലാളികളെ സംഘടിപ്പിച്ച് വളര്‍ന്നു വരികയും ചെയ്ത നേതാവാണ്. ഇന്നദ്ദേഹത്തിന് , അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ 89 വയസ്സുണ്ട്.ഇക്കണ്ട കാലമത്രയും തൊഴിലാളിപ്രസ്ഥാനവുമായി ഇഴചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.പ്രസംഗത്തിനിടയിലെ നീട്ടലും കുറുക്കലും പ്രത്യേകതരം ആവര്‍ത്തനങ്ങളുമെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതയാണ്, അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഭാഷയും.പലതും നമുക്ക് രസിക്കണമെന്നോ രുചിക്കണമെന്നോ ഇല്ല എന്നു തന്നേയുമല്ല അദ്ദേഹത്തിനതില്‍ യാതൊരു ബേജാറുമില്ല.കാരണം തുറന്ന ശുദ്ധമായ ആത്മാര്‍ദ്ധതയില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ ഓരോ വാക്കും പുറത്തുവരുന്നത്. ഒരിക്കലദ്ദേഹം തന്റെ പ്രസംഗശൈലിയേക്കുറിച്ചു പറഞ്ഞത്, പഴയകാലത്തെ അടിസ്ഥാനവിദ്യാഭ്യാസം പോലുമില്ലാത്ത തൊഴിലാളികള്‍, അവരോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതിനായി താന്‍ അവരുടെ ഭാഷയും ആ ഭാഷാ ഉപയോഗത്തില്‍ വരുന്ന പ്രത്യേകതകളും ഉപയോഗിക്കുകയും അവസാനം അത് തന്റെ ശൈലിയായി മാറുകയും ചെയ്തു എന്നാണ്.
                ഈ പ്രത്യേകതകളൊക്കെ വച്ച് അദ്ദേഹം നടത്തിയ രണ്ടു പദപ്രയോഗങ്ങള്‍, അതിനേപ്പിടിച്ച് വലതുപക്ഷവും അവര്‍ക്കനുകൂല മാധ്യമങ്ങളുംകൂടി ഉണ്ടാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന കൊടുങ്കാറ്റ് , അതിന്റെ ഗതിവിഗതികള്‍ ഇവയെക്കുറിച്ചൊക്കെ ഒന്നന്വേഷിക്കുന്നത് ഇത്തരുണത്തില്‍ നന്നായിരിക്കും.ആദ്യത്തെ പ്രയോഗം സിന്ദ്ധു ജോയിയെക്കൂറിച്ചായിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തീപ്പൊരിപ്രവര്‍ത്തകയായിരുന്നു അവര്‍ ഒരുകാലത്ത്.എസ് എഫ് ഐ യുടെ സംസ്ഥാന അദ്ധ്യക്ഷയായി വരെ അവര്‍ വളര്‍ന്നു.അതിനനുസരിച്ചുള്ള ഉത്തരവാദിത്വം അവര്‍ കാണിക്കുകയും അത് പാര്‍ട്ടി കാണുകയും ചെയ്തു. 2006ലെ നിയമസഭ തിരഞ്ഞെടുപ്പിലവര്‍ പുതുപ്പള്ളിയില്‍ ശ്രീ.ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചു പരാജയപ്പെട്ടു.പിന്നീട് നടന്ന പാര്‍ലമെന്റ് തിരഞെടുപ്പില്‍ എറണാകുളം നിയോജകമണ്ഡലത്തില്‍ പാര്‍ട്ടി അവരെ മത്സരിപ്പിക്കുകയും എന്നാല്‍ പൊതുവെ കാറ്റ് എതിരായതിനാല്‍ മിക്കവാറും ഇടതുസ്ഥാനാര്‍ഥികള്‍ തോറ്റപ്പോള്‍ പിടിച്ചു നില്‍കാനവര്‍ക്കും കഴിഞ്ഞില്ല.പിന്നീടവരെക്കുറിച്ചു കൂടുതല്‍ നാം കേള്‍ക്കുന്നില്ല.ആ തിരഞ്ഞെടുപ്പില്‍ തോറ്റ മറ്റു പലരും വീണ്ടും സജീവമായി സംഘടനാപ്രവര്‍ത്തനത്തിനിറങ്ങിയപ്പോള്‍ ഇവര്‍ മാത്രം മൌനം പാലിച്ചു.തന്നേയുമല്ല പിന്നീടവര്‍ വാര്‍ത്തയില്‍ നിറയുന്നതീ തിരഞ്ഞെടുപ്പുകാലത്താണ്.അവര്‍ പാര്‍ട്ടിയില്‍നിന്നും രാജി വച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരിക്കുന്നു.തന്നേയുമല്ല പാര്‍ട്ടിവിട്ടുപോവുന്നവര്‍ സാധാരണ പറയാറുള്ള ചില അപവാദപ്രചരണവും നടത്തി.പിന്നെ വേറൊരു ഗുണം കിട്ടിയത് ദൈവമാണവരെ കമ്യൂണിസത്തില്‍നിന്നും മാറ്റി ജനാധിപത്യത്തിലെത്തിച്ചത് എന്നതിനാല്‍ വലിയ നുണപ്രളയം ഉണ്ടായില്ല എന്നുമാത്രം - പ്രത്യേകിച്ച് മാധ്യമങ്ങള്‍ ആ സ്ത്രീയുടെ വായില്‍ വിരലിട്ട് കുത്തിയിട്ടും.അങ്ങനെ വിഷണ്ണരായിരിക്കുന്ന മാധ്യമങ്ങള്‍ക്ക് വീണുകിട്ടിയ ഒരു അപ്പക്കഷണമായിരുന്നു ഇതിനേക്കുറിച്ചുള്ള വി എസിന്റെ കമന്റ്. ഏതോ ഒരുത്തി എന്ന് വി എസ് സിന്ദ്ധു ജോയിയെ വിളിച്ചിരിക്കുന്നു. ഹോ ഹെന്തൊരു ഭീകരമായ കുറ്റം.ഇതിലും വലിയൊരു കുറ്റം ഇനി ഈ ഭൂമുഖത്തുണ്ടാകാനിടയില്ല.മാധ്യമങ്ങളെല്ലാം ഇളകി വശായി ഒന്നു പിടിച്ചു നോക്കി.പക്ഷെ പ്രത്യക്ഷത്തില്‍ കുറ്റം കാലുമാറ്റവും അതിനെക്കുറിച്ചുള്ള കമന്റുമായതിനാല്‍ ശക്തമായ ഒരു കാറ്റു പിടിത്തം ഉണ്ടായില്ല എന്നു മാത്രം.ഇതോടൊപ്പം സിന്ദ്ധു ജോയിയുടെ ചില വളിപ്പുകളുംകൂടിയായപ്പോള്‍ ആ കൊടുംകാറ്റ് ചായക്കോപ്പയില്‍ പോലുമെത്താതെ കെട്ടടങ്ങി.
                  അങ്ങനെ വീണ്ടും മാധ്യമങ്ങള്‍ തേരാപാരാ നടക്കുമ്പോഴാണ് അവര്‍ക്ക് അടുത്ത ഒരവസരം കൈവന്നത്.വി എസ് പാലക്കാട് നടന്ന പത്രസമ്മേളനത്തില്‍ വച്ച് എതിര്‍ സ്ഥാനാര്‍ഥി ലതികാ സുഭാഷിനെ അപവാദം പരഞ്ഞത്രേ!എന്തപവാദം എന്നു ചോദിച്ചപ്പോള്‍ ആദ്യം പറഞ്ഞ അതേ ലാഘവത്തോടെ ആത്മാര്‍ഥതയോടെ വീണ്ടും പറഞ്ഞത്രേ, അവര്‍ പ്രശസ്തയാണ് എന്തിലാണ് പ്രശസ്തയെന്ന് നിങ്ങള്‍ അന്വേഷിച്ചറിഞ്ഞോളൂ എന്ന്.സംഗതി ആദ്യം പത്രക്കാര്‍ക്കും പിന്നീട് ലതികാ സുഭാഷിനും അതിനും പിന്നീട് യു ഡി എഫ് കാര്‍ക്കും കത്തി.അതേ അതേ വി എസ് സ്ത്രീത്വത്തെ അപമാനിച്ചിരിക്കുന്നു.പത്രങ്ങള്‍ വെണ്ടക്കയെഴുതി, ചാനലുകാര്‍ ചര്‍ച്ച കൊഴുപ്പിച്ചു, വി എസ് സ്ത്രീത്വത്തെ അപമാനിച്ചിരിക്കുന്നു.
               ശ്രീമതി ലതികാ സുഭാഷ് കോട്ടയം ജില്ല പഞ്ചായത്തുപ്രസിഡണ്ടായിരുന്നു.അത് വി എസിനറിയാം.പിന്നെയെന്തൊക്കെയെന്ന് എനിക്കറിയില്ല നിങ്ങള്‍ക്കന്വേഷിച്ചാലറിയാം എന്നാണ് പറഞ്ഞതെന്ന് വി എസ്.അല്ല സ്ത്രീത്വത്തെ അപമാനിച്ചെന്ന് മാധ്യമങ്ങള്‍ .ഇതിനു രണ്ടിനും നടുവില്‍ ലതികാ സുഭാഷും.കാര്യങ്ങള്‍ എപ്പടി.മനോരമയാണ് ഒരു പടി മുന്നില്‍ അപമാനിക്കലില്‍.അപമാനപ്രശ്നത്തെ അപമാനിച്ചുകൊണ്ട് അമെരിക്ക,ജപ്പാന്‍,സിംഗപ്പൂര്‍,ജൈപ്പൂര്‍,കോട്ടയം,മാന്നാനം എന്നീ വിദേശരാജ്യങ്ങളില്‍നിന്നൊക്കെ സ്ത്രീകള്‍ പ്രതിഷേധ യോഗവും ജാഥയും നടത്തി വി എസിനെതിരെ പ്രമേയം പാസ്സാക്കി മനോരമക്കയച്ചുകൊടുത്തിരിക്കുന്നു.( മനോരമയാണല്ലോ വി എസിനെതിരെ നടപടിയെടുക്കേണ്ടത്.)
ഇതുകണ്ടപ്പോള്‍ മാതൃഭൂമിക്കരിശം വന്നു.അവര്‍ ചന്ദ്രനില്‍നിന്നും ചൊവ്വയില്‍നിന്നും ഒക്കെയുള്ള സ്ത്രീകളുടെ പ്രതികരണങ്ങള്‍ ചേര്‍ക്കാനാലോചിക്കുന്നു.
                  ഇവരോടെനിക്ക് ചോദിക്കാനുള്ളത് മറ്റൊന്നാണ്.അദ്ദേഹം തന്നെ പറഞ്ഞുകേട്ടതുപ്രകാരം അദ്ദേഹത്തിനു 89 വയസ്സു കഴിഞ്ഞു. നന്നേ ഹെറുപ്പത്തില്‍ത്തന്നെ അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.അന്നുമുതല്‍ ഇന്നുവരെ അദ്ദേഹത്തിന്റെ ജീവിതം തന്നെ  രാഷ്ട്രീയപ്രവര്‍ത്തനമാണ് . ഒളിവിലും തെളിവിലും കൂടിയാണാ ജീവിതം ഇന്നുവരെ എത്തിയത്.ഇതദ്ദേഹത്തിന്റെ കാര്യം മാത്രമല്ല അക്കാലത്തെ ഒട്ടുമിക്ക കമ്യൂണിസ്റ്റുപാര്‍ട്ടി പ്രവര്‍ത്തകരുടേയും ജീവിതം തന്നെ അങ്ങനെയായിരുന്നു. ഒറ്റമുറിക്കുടിലിലും മറ്റും ഒളിവുജീവിത്അം നയിച്ച അവരില്‍ പലര്‍ക്കും കുഞ്ഞാലിക്കുട്ടിയാവാനുള്ള അവസരം കൈവന്നിരുന്നു എങ്കിലും ആരെങ്കിലും ആ വഴിക്കു നീങ്ങിയതായി ഒരു നേരിയ ആരോപണം പോലും ഇന്നുവരെ ഉണ്ടായിട്ടില്ല.ആ ജീവിതത്തിന്റെ മഹത്തായ ഒരിതിഹാസമാണ് തൊപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ എന്ന പുസ്തകം.
ആ ജീവിതങ്ങളുടെയ്യൊക്കെ ആകത്തുകയാണ് വി എസ്.പാര്‍ട്ടിക്കുവേണ്ടി ഉഴിഞ്ഞു വച്ച ഈ 89,90 വയസ്സിനുള്ളില്‍ ഏതെങ്കിലും ഒരു സ്ത്രീയെ നോക്കിനാലോ വാക്കിനാലോ അപമാനിച്ചതായി കേട്ടുകേള്‍വി പോലുമില്ല.ആ മഹാനായ നേതാവിനെക്കുറിച്ചാണ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന് വെണ്ടക്ക നിരത്തുന്നത്.ഇത് യഥാര്‍ഥത്തില്‍ ഞാന്‍ നേരത്തേ പറഞ്ഞ തുണിപൊക്കിക്കാണിക്കല്‍ എന്ന പ്രക്രിയയല്ലെ മാധ്യമങ്ങള്‍ നടത്തിയത്.
                 ഇതാ വേറേയും തെളിവികള്‍. വി എസിനോടാ ചോദ്യം ചോദിച്ച ആ പത്ര പ്രതിനിധിയെ അറിയുമോ?അയാള്‍ ഒരു പത്രപ്രതിനിധിയല്ല തന്നെ.അയാളൊരു കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കാരനാണ്, ശരിക്കും പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥി ലതികാ സുഭാഷിന്റെ പാര്‍ട്ടിക്കാരന്‍.ഏതോ പൂട്ടിപ്പോയ ഒരു സായാഹ്നപത്രത്തിന്റെ പേരും പറഞ്ഞാണ് അയാള്‍ സമ്മേളനത്തിനെത്തിയത്.പാലക്കാട് പ്രസ് ക്ലബ്ബിന് അവരുടെ മെമ്പര്‍മാരെ തിരിച്ചറിയാന്‍ കഴിയില്ലെ?.അവര്‍ക്ക് പാലക്കാട് ജില്ലയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പത്രമാസികകളുടെ എണ്ണവും പേരും അറിയില്ലേ? ആപേരില്‍ ഒരു കള്ളന്‍ പത്രക്കാരന്‍ എന്നും പറഞ്ഞ് പത്രസമ്മേളനത്തിനെത്തിയതില്‍ ദുരൂഹതയില്ലെ?അതോ ഇനി പ്രസ് ക്ലബ്ബ്കാര്‍ കൂടി നടത്തിയ ഒരൊത്തുകളീയായിരുന്നോ അത്?അതുദ്ദേശിച്ചത് വി എസിനെതന്നെയാണോ അതോ ലതികാ സുഭാഷിനെതാറടിച്ചു കാണിക്കാനോ?
                  ഇനിയുമുണ്ട് പ്രശ്നം.ഈ സംഭവത്തിനെതിരെ കോടതിയില്‍ ലതികാ സുഭാഷ് കേസ് കൊടുത്തിട്ടുണ്ട്.ആരാണ് വക്കീലെന്നറിയാമോ പെണ്ണുകേസില്‍ അകത്തു കിടന്നയാള്‍.നോക്കണേ ഈ കേസിന്റെ മറിമായം.ലതികാ സുഭാഷിന് മറ്റൊരു വക്കീലിനെപ്പോലും കിട്ടിയില്ലേ കേസ് കൊടുക്കാന്‍.
               ഇതെല്ലാം കൂട്ടിവായിക്കുമ്പോഴാണ് ഈ മാധ്യമങ്ങള്‍ നമ്മളെയെല്ലാം തുണിപൊക്കിക്കാണിക്കുകയല്ലേ എന്നെനിക്ക് തോന്നിപ്പോകുന്നത്.


2 comments :

  1. വീയെസ് "പ്രശസ്ത" എന്നു പറഞ്ഞപ്പോള്‍ ഉടനെ വാളെടുത്തവനെല്ലാം വെളിച്ചപ്പാടായി ഉറഞ്ഞു തുള്ളിയ യൂഡീയെഫുകാരും, കോണ്‍ഗ്രസ്സ് നോട്ടീസിന്റെ നിലവാരത്തില്‍ വാര്‍ത്തകള്‍ പടച്ച് വിടുന്ന മാധ്യമ പ്രമാണികളും ഇന്നലെ ശ്രീ വെള്ളാപ്പള്ളി നടേശന്‍ "പ്രശസ്തയുടെ" "പ്രശസ്തി" സംബന്ധിച്ച് നടത്തിയ വിശദമായ പ്രസ്താവന അറിഞ്ഞില്ലെന്നു തോന്നുന്നു. വെള്ളാപ്പള്ളിക്കെതിരെ കേസു കൊടുക്കാന്‍.... എന്തിനു.. ഒന്നു പ്രതികരിക്കാന്‍ പോലും "ഒരുത്തനേയും" "ഒരുത്തിയെയും" കണ്ടില്ലല്ലൊ? ഇലക്ഷന്‍ അടുത്തിരിക്കുന്ന സമയത്ത് (അല്ലാത്തപ്പൊഴും) പ്രമുഘ സമുദായ നേതാവിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്കും അവരുടെ ശിങ്കിടികള്‍ക്കും ഏറാന്‍ മൂളികള്‍ക്കും മുട്ടിടിക്കും യൂഡീയെഫില്‍ ആണും പെണ്ണും കെട്ടവരല്ലാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ വേള്ളാപ്പള്ളിക്കെതിരെ കേസു കൊടുക്കാന്‍ ധൈര്യം കാണിക്കട്ടെ.


    വാല്‍ക്കഷണം : "പ്രശസ്ത സിനിമാതാരം" കാവ്യാ മാധവന്‍ ഉദ്ഘാടനം ചെയ്യുന്നു എന്നു പുതിയ കടയുടെ പരസ്യത്തില്‍ ചേര്‍ത്തതിനു കരിക്കിനേത്ത് ടെക്സ്റ്റെയ്ല്‍സിനെതിരെ കാവ്യ മാനനഷ്ടത്തിനു കേസു കൊടുത്തെന്നു കേട്ടു.. നേരാണോ ആവോ????

    ReplyDelete
  2. തുണി പോക്കികാണിക്കുന്ന ചില സഗക്കന്മാരുറെ ബ്ലോഗുകള്‍ ...

    http://ldfperambra.blogspot.com/2011/04/blog-post_05.html

    ReplyDelete