വോട്ടു ചെയ്യുക എല്ലാവരും!

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ആയിരക്കണക്കിന്
ജനങ്ങള്‍
ചോരയും കണ്ണീരും
ഒഴുക്കി
വെടിയേറ്റു വീണ്
കൊടിയ മര്‍ദ്ദനം സഹിച്ച്
എത്രയോ കുടുംബങ്ങളെ
അനാഥമാക്കി
എത്രയോ കുട്ടികള്‍ക്ക്
അഛനില്ലാതാക്കി
എത്രയോ ഭാര്യമാര്‍ക്ക്
തുണയില്ലാതാക്കി
എത്രയോ കുടുംബങ്ങള്‍ക്ക് നാഥനില്ലാതാക്കി
എത്രയോ ത്യാഗം സഹിച്ച്
നമ്മുടെ പൂര്‍വികര്‍
നമുക്ക് നേടിത്തന്നതാണീ 
അവകാശം !.
ആതേ സ്വന്തം സമ്മതി ദാനം ചെയ്യാനുള്ള അവകാശം!
ആ അവകാശം പാഴാക്കിക്കളയാതിരിക്കുക !
സ്വന്തമായി ചിന്തിച്ച്
ഭീതിരഹിതമായി
ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ
സത്യസന്ധമായി
അത്
വിനിയോഗിക്കുക!


Post a Comment