അണ്ണാ ഹസാരെ : ജനങ്ങളുടേ ശരിയായ നേതാവ് ഭാഗം 2(എത്ര കണ്ട് ശരിയായ നേതാവ്)

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ആദ്യ പോസ്റ്റില്‍ നാം ഹസാരെയുടെ ജീവിതവും ലോക്പാല്‍ ബില്ലിനേക്കുറിച്ചും മനസ്സിലാക്കി.ഹസാരെ നിരാഹാരസമരം നടത്തുകയും മന്ത്രിസഭയുടെ ഉറപ്പിനു പുറത്ത് ആ സമരം അദ്ദേഹം ആവശ്യമെന്നാല്‍ വീണ്ടും ആരംഭിക്കാന്‍ മടിക്കില്ല എന്ന മുന്നറിയിപ്പോടെ അവസാനിപ്പിക്കുകയും ചെയ്തു. അദ്ദേഹം നടത്തിയ ഈ സമരം ഇന്‍ഡ്യയിലെ ജനങ്ങള്‍ക്കിടയില്‍ വളരെയേറെ ഇളക്കങ്ങളാണുണ്ടാക്കിയത്.സാധാരണ സമരങ്ങളില്‍ കാണാത്ത മുഖങ്ങളാണ് അദ്ദേഹത്തിനു പിന്തുണയുമായി രംഗഠെത്തിയതെന്നതുതന്നെ  അദ്ദേഹത്തിന്റെ സമരത്തിനു കിട്ടിയ അസാമാന്യമായ പ്രചാരണത്തിനു സാക്ഷ്യം വഹിക്കുന്നു.
                ഇനി അദ്ദേഹത്തിന്റെ സമരത്തിനു പിന്തുണയേകാന്‍ നടന്ന ഒരു കൂടിച്ചേരലിന്റെ കഥ വായിക്കുക.(തര്‍ജമ എന്റേത്.അതുകൊണ്ടുതന്നെ അതിന്റെ എല്ലാ കുഴപ്പങ്ങള്‍ക്കും ഉത്തരവാദിത്വം എന്റെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിനു തന്നെ.)ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് (എഫ്.ഇ.സി.) എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍നിന്നുമാണീ സംഭവം.നോക്കൂ:- എന്റെ പട്ടണത്തില്‍ (ഡല്‍ഹി?) അണ്ണാ ഹസാരെക്ക് ഐക്യപ്പെട്ടുകൊണ്ട് വെള്ളിയാഴ്ച്ച രാത്രി ഏതാണ്ട് 7000 ത്തോളമാളുകള്‍ ഒരു ഫാഷന്‍ ഷോവിനെന്ന പോലെ ഒരുങ്ങി മെഴുതിരി കൊളുത്താനെത്തി.
എല്ലാം സമൂഹത്തിലെ ഉന്നതര്‍,അങ്ങനെയല്ലാത്തവര്‍ രണ്ടുപേരുണ്ടായിരുന്നത് മെഴുതിരിവില്പനക്കാരായിരുന്നു.
മൈതാനത്തിനു നടുവിലെ മെഴുതിരിവെളിച്ചപ്രഭയോടൊപ്പം മൈതാന അരികുകളിലെ ഇറക്കുമതി ചെയ്തതും ഇന്‍ഡ്യന്‍ നിര്‍മ്മിതവുമായ ആഡംബരക്കാറുകളും തിളങ്ങി.
ഒരു ആര്‍.എസ്.എസ് യോഗത്തിലെന്നപോലെ വന്ദേ മാതരഗാനം അവിടെങ്ങും മുഴങ്ങി.
പ്രച്ഛന്നവും വൃത്തികെട്ടതുമായ രീതിയില്‍ ഉയര്‍ന്നുകേട്ട ദേശസ്നേഹം അതിന്റെ ഏറ്റവും വൃത്തികേടായ രീതിയില്‍തന്നെ അവിടെങ്ങും നിറഞ്ഞു നിന്നിരുന്നു.
ഈ പരിപാടിയുടെ ഏറ്റവും വലിയ സംഘാടകന്‍ നഗരത്തിലെ ഏറ്റവും വലിയ ബിസിനസ്കാരനാണ്.അദ്ദേഹമാണ് നഗരത്തില്‍ അടുത്തകാലത്ത് ബ്രാംഹണര്‍ക്കുമാത്രമായി വലിയൊരു ശ്മശാനം നിര്‍മ്മിച്ചു നല്‍കിയത്.
അതേ - സംശുദ്ധത - മരിച്ചാലും ജീവിച്ചാലും സംരക്ഷിക്കപ്പെടണമല്ലോ.
മറ്റൊരു സംഘാടക ഇന്‍ഡ്യയിലെ സ്പീഡ് ഗവര്‍ണര്‍ നിര്‍മ്മാണത്തിലെ അതികായയാണ്.അവരുടെ ഫാക്ടറിയിലെ പാവങ്ങളില്‍ പാവങ്ങളായ പണിക്കാരെ പീഡിപ്പിക്കുന്നതിലവര്‍ മിടുക്കിയാണ്, അതുപോലെ തന്നെ നിയമപരമായ ആവശ്യങ്ങള്‍ക്കായി പോരാടുന്നവരേയും.
ബസ്സുകളില്‍ സ്പീഡ് ഗവര്‍ണറുകള്‍ നിര്‍ബന്ധിതമാക്കുന്നതിനായി ജഡ്ജിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും അവര്‍ കൈക്കൂലി നല്‍കിയെന്നാണ് പൊതുസംസാരം.
സര്‍ക്കാര്‍ ബസ്സുകള്‍ സ്പീഡ് ഗവര്‍ണറുകള്‍ പിടിപ്പിച്ച് റോഡിലിഴയുമ്പോള്‍ പ്രൈവറ്റ് ബസ്സുകള്‍ ഇതഴിച്ചിട്ട് റോഡിലൂടെ ഇഴയുന്നു.അവരും അഴിമതിക്കെതിരെ മെഴുകുതിരി കത്തിച്ചു.
കാപ്പിറ്റേഷന്‍ ഫീയും സംഭാവനയും വാങ്ങുകയും അധ്യാപകര്‍ക്ക് തുഛശംബളം നല്‍കുകയും ചെയ്യുന്ന നടത്തിപ്പുകാരും മെഴുതിരി കത്തിക്കാനുണ്ടായിരുന്നു.
മൈതാനത്തിന്റെ ഒരു കോണില്‍ വെള്ള യൂണിഫോം ധരിച്ച നഴ്സുമാര്‍ ഒരു ജാഥയായി വരുന്നുണ്ടായിരുന്നു - തുഛശമ്പളം കൊടുക്കുന്ന അവരുടേ മുതലാളിമാരെ പേടിച്ച്.
മുതലാളിമാരോ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചും വയല്‍ നിരത്തിയും കെട്ടിടം പണിതവരായിരുന്നു.
അതോടൊപ്പം തന്നെ കുടിവെള്ളവും വായുവും മലിനപ്പെടുത്തുന്ന വ്യവസായികളും ആ കൂടെയുണ്ടായിരുന്നു.
അതെ,
ഇതാണ് ഏറ്റവും മഹത്തായ ഇന്‍ഡ്യന്‍ ഹാസ്യം.
(ലിങ്ക്:- http://groups.google.com/group/fourth-estate-critique/browse_thread/thread/b416e605b94e0870?hl=en#)
                                            അണ്ണാ ഹസാരെയുടെ സമരത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ആണിത്.വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ ഫലം കണ്ട ആ മഹത്തായ സമരത്തിന്റെ ഒരു റിപ്പോര്‍ട്ട്.ദല്‍ഹിയില്‍ മാത്രമല്ല, ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍, കേരളത്തില്പോലും പല പട്ടണങ്ങളിലും അണ്ണാ ഹസാരെയോടനുഭാവം രേഖപ്പെടുത്തിക്കൊണ്ട് മെഴുതിരികള്‍ കൊളുത്തി ജനങ്ങളൊത്തുകൂടി.എന്നാല്‍ ഇവിടങ്ങളിലൊന്നും സാധാരണക്കാര്‍ - പണിയെടുക്കുന്നവര്‍ - ദരിദ്രനാരായണന്മാര്‍ - പ്രത്യക്ഷപ്പെട്ടതായി റിപ്പൊര്‍ട്ടുകളൊന്നുമില്ല,അഥവാ ഉണ്ടെങ്കില്‍ തന്നെ അത് മെഴുതിരിവില്പനക്കാരായിരുന്നു താനും.അണ്ണാ ഹസാരെ സമരമാരംഭിച്ചയുടന്‍ തന്നെ സി.എന്‍.എന്‍-ഐ.ബി.എന്‍, എന്‍.ഡി.ടി.വി,ടൈംസ് നൌ തുടങ്ങിയ ചാനലുകളും ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങളും സര്‍ക്കാറിതര സംഘടനകളും ഗാന്ധിയന്‍ കൂട്ടായ്മകളും പ്രൊഫഷണലുകളുടെയും വിദ്യാര്‍ഥികളുടെയും  യുവജനങ്ങളുടെയും പല നിലക്കുള്ള സംഘടനകളും പ്രക്ഷോഭത്തിനു പൂര്‍ണ പിന്തുണയുമായി  രംഗത്തെത്തി.  ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയിലൂടെ സമരത്തിന് അനുകൂലമായ വികാരം ഇന്‍ഡ്യാകമാനം പടര്‍ന്നു. വന്‍ നഗരങ്ങളിലെല്ലാം  ഇതിനകം  പിന്തുണയുമായി പ്രകടനങ്ങളും റാലികളും നടന്നു. ഇന്ത്യയിലെ മറ്റനേകം സ്ഥലങ്ങളിലും യുവത്വത്തിന്റെ മുന്‍കൈയില്‍ അനേകം കൂടിച്ചേരലുകള്‍ നടക്കാനിരിക്കുകയാണ്.
                            എന്നാല്‍ മറ്റൊരു കണ്ടെത്തല്‍ വായിക്കൂ:- അണ്ണാ ഹസാരേയെപ്പോലുള്ളവര്‍ വ്യവസ്ഥിതിയെ മാറ്റാനല്ല, മറിച്ച് പ്രഷര്‍ കുക്കര്‍ പോലെ പൊട്ടിത്തെറിക്ക് തയ്യാറെടുക്കുന്ന സമൂഹങ്ങള്‍ക്ക് ഒരുമാതിരി പ്രഷര്‍ റിലീസ് വാല്‍‌വ് പോലെ ആണ് പ്രവര്‍ത്തിക്കുന്നത്. അയാള്‍ നിരാഹാരം നിര്‍ത്തീട്ട് നാളെ എഴുന്നേറ്റ് പോയാല്‍ ജിന്ദാബാ വിളിക്കാന്‍ ചെല്ലുന്ന അരാഷ്ട്രീയാഘോഷക്കാരും വച്ചുകെട്ടി വീട്ടില്പോകാനേ ഉള്ളൂ ഈ വക സമരങ്ങള്‍.

വര്‍ഷങ്ങളായി ഈ സോ കോള്‍ഡ് "ഗാന്ധിയന്‍" മുറ സ്വീകരിച്ചിരിക്കുന്ന ഇറോം ശര്‍മ്മിളയെപ്പോലുള്ളവര്‍ക്ക് കിട്ടാത്ത മീഡിയാ ലൈം ലൈറ്റ് ഹസാരേക്കുമേല്‍ വന്ന് വീഴുമ്പോള്‍, പഴയ മെറിറ്റിന്റെ പേരും പറഞ്ഞ് ഓബിസി റിസര്‍വ്വേഷനെതിരേ നടത്തിയ AIIMSലെ യൂത്ത് ഫോര്‍ ഇക്വാളിറ്റി ഏയര്‍ കണ്ടീഷന്‍ഡ് സമരമാണ് ഓര്‍മ്മവരുന്നത്.

ഒരര്‍ത്ഥത്തില്‍ ഇയാള്‍ അഴിമതിക്കഥകളില്‍ അടിമുടി നാറിനില്‍ക്കുന്ന യുപിഏ സര്‍ക്കാരിനു സ്കോര്‍ ചെയ്യാനുള്ള കോപ്പുകൂടിയാണ് കൊടുക്കുന്നത്. മന്മോഹന്‍ സിംഗിന്റെ ദൂതന്‍ ചെന്ന് അയാളോട് സന്ധിപ്രഖ്യാപിക്കുകയും “ശരിയണ്ണാ എല്ലാം ഗോമ്പ്ലിമെന്റ്സ് ” എന്ന് പറഞ്ഞ് ഇയാളുടെ തൊള്ളയില്‍ ഒരു ഗ്ലാസ് നാരങ്ങാ നീരൊഴിച്ച് കൊടുക്കുകയും ചെയ്താല്‍ തീരാനുള്ള വെടിമരുന്നേ ഈ സമരത്തിനുള്ളൂ.

ഈ വക ചെമ്പരത്തിപ്പൂ ‘വിപ്ലവ’സമരത്തോട് പൂര്‍ണമായും വിയോജിക്കുന്നു
.ഗൂഗില്‍ ബസില്‍ അദ്ദേഹത്തിന്റെ സമരമുറകളെക്കുറിച്ചുള്ള അനേകം കമന്റുകളില്‍ ഒന്നുമാത്രമാണിത്.
                   നമുക്കറിയാം രണ്ടാം യു.പി.എ സര്‍ക്കാര്‍ വന്നതിനുശേഷം ഉണ്ടായ നാറുന്ന അഴിമതിക്കഥകള്‍ക്കൊരവസാനമില്ലെന്ന്.ആദ്യം ഒന്നേമുക്കാല് ലക്ഷ്ം കോടിയുടെ 2ജി സ്പെക്റ്റ്രം അഴിമതിയായിരുന്നു.പിന്നീട് കോമണ്വെല്‍ത്ത്  ഗെയിംസ് അഴിമതിയായി,ശേഷം ആദര്‍ശ് ഫ്ലാറ്റ് അഴിമതി.അവസാനം എസ്.ബാന്‍ഡ് അഴിമതിയും.ഇതുകൊണ്ടൊരവസാനം ആയി എന്നു പറയാന്‍ കഴിയില്ല.ഇനിയും എപ്പോ വേണമെങ്കിലും പുതിയൊരഴിമതി പുറത്തുവന്നേക്കാം.സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രം പരിശോധിച്ചാല്‍ അഴിമതിക്കഥകളുടെ ചരിത്രമായിരിക്കും കോണ്‍ഗ്രസ്സ് എന്നത്.എന്തുകൊണ്ടാണിത് എന്നുപരിശോധിക്കുമ്പോള്‍ നാം ആദ്യം കേള്‍ക്കുന്ന ശബ്ദം ആ മഹാത്മാവിന്റേതുതന്നെയാണ് - ഗാന്ധിജി.അദ്ദേഹമിത് അന്നേ പറഞ്ഞു ലക്ഷ്യം സാധിച്ചുകഴിഞ്ഞാല്‍ കോണ്‍ഗ്രസ്സ് പിരിച്ചുവിടുകയോ മറ്റേതെങ്കിലും ഒരു പാര്‍ട്ടിയില്‍ ലയിക്കുകയോ വേണമെന്ന്.കാരണം കോണ്‍ഗ്രസ്സ് അതിന്റെ ലക്ഷ്യം സാധിച്ചുകഴിഞ്ഞു എന്ന്.എത്ര ശരിയായ കാഴ്ച്ചപ്പാട്.                  അധികാരവും സമ്പത്തും നഷ്ടപ്പെട്ട ഇവിടത്തെ നാട്ടുരാജാക്കന്മാരും, ഭൂപ്രഭുക്കളും പിന്നെ ഇവിടെ സ്വാതന്ത്ര്യലബ്ധിയോടെ ഉയര്‍ന്നുവന്ന മുതലാളിത്തവും ആണ് കോണ്‍ഗ്രസ്സിനെ നയിക്കുന്നത് എന്നുകാണാം.അതുകൊണ്ട് തന്നെ ഫ്യൂഡലിസത്തിന്റെ നുകത്തിങ്കീഴില്‍ നിന്നും  ജനങ്ങളെ മോചിപ്പിച്ച് മുതലാളിത്തത്തിലേക്ക് നയിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാവുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല.നോക്കൂ ഇന്നും മിച്ചഭൂമി വിതരണം ഏറ്റെടുത്ത് നടപ്പാക്കിയിട്ടുള്ളത് കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളല്ല പിന്നയോ കമ്യൂണിസ്റ്റു ഗവണ്മെന്റുകളാണ്.                 ഇവിടത്തെ ജനങ്ങളെ കൂടുതല്‍ കൂടുതല്‍ പട്ടിണിയിലേക്ക് തള്ളിവിടുന്ന പണിയല്ലെ കേന്ദ്രഭരണകക്ഷിയായ കോണ്‍ഗ്രസ്സ് സ്വീകരിച്ചിട്ടുള്ളത്.ഇതല്ലെ ശരിയായ അഴിമതി.ഇവിടുത്തെ ജനങ്ങളുടെ സാക്ഷരതാശതമാനം എത്രയാണെന്നറിയാമോ? 30% മാത്രം.(സര്‍ക്കാര്‍ കണക്കില്‍ സാക്ഷരന്‍ എന്നുപറഞ്ഞാല്‍ സ്വന്തം പേരെഴുതി ഒപ്പിടാന്‍ കഴിയുന്ന ആള്‍ എന്നര്‍ത്ഥം.അയാള്‍ക്ക് അയാളുടെ കൂലി ശരിയായി കണക്കാക്കാന്‍ അറിഞ്ഞോളണമെന്നില്ല.കടയില്‍നിന്നും വാങ്ങുന്ന അരിയുടെ അളവില്‍ തട്ടിപ്പ് കാണിച്ചാല്‍ എവിടെ എങ്ങിനെ പരാതിപ്പെടണം എന്നറിയില്ല) അതായത് 70% ശതമാനം ആളുകള്‍ക്കും ഇവിടെ നടക്കുന്ന സംഭവങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നര്‍ത്ഥം..ഇതല്ലേ സാര്‍ ശരിയായ അഴിമതി?ഇതിനെതിരെ പൊരുതാന്‍ എത്രപേരിവിടെ തയ്യാറാവുന്നുണ്ട് സര്‍?               നമ്മുടെ നാടിന്റെ സ്വാതന്ത്ര്യം മുഴുവന്‍ അമേരിക്കക്ക് പണയം വച്ചുകൊണ്ടൊരു കരാര്‍ അമേരിക്കയുമായി ഒപ്പുവൈക്കുകയുണ്ടായി ഒന്നാം യു.പി,എ ഗവണ്മെന്റ്.അതിനെതിരെ ഉള്ള ശക്തിയുമായി പോരാടാനിറങ്ങിയത് സി പി ഐ (എം) മാത്രമായിരുന്നു.അന്നീ ഹസാരേയും അദ്ദേഹത്തിനിപ്പോള്‍ പിന്തുണയുമായി വന്ന മിഡില്‍ക്ലാസും എവിടേയായിരുന്നു.ഇന്ന് ശ്രീ ഹസാരെ നിര്‍ബന്ധം പിടിക്കുന്ന ലോക്പാല്‍ ബില്ലിന്റെ പരിധിയിലീ കരാര്‍ വരുമെന്നെനിക്കു തോന്നുന്നുമില്ല.എന്നുവച്ചാല്‍ വായു വലിച്ചുകിടക്കുന്ന  ഒരു മനുഷ്യനെ നേത്രരോഗത്തിനു ചികിത്സിക്കുന്നതുപോലെ..അപ്പോള്‍ ഇത്തരം ജനവഞ്ചനാകരാറുകള്‍ക്കെതിരേ പോരാടിയ സി പി എം പോലും ആ കരാര്‍ ഒപ്പിട്ട കോണ്‍ഗ്രസിനെപ്പോലെ അഴിമതിക്കാരായി.അതുപോലെ 2ജി സ്പെക്ട്രവുമായി ബന്ധപ്പെട്ട് ജെ.പി.സി അന്വേഷണത്തിനുവേണ്ടി പോരാടിയ സി പി എമ്മും അഴിമതിയിലൂടെ കോടിക്കണക്കിനു രൂപ കൈപ്പറ്റിയ കോണ്‍ഗ്രസ്സും ഇപ്പോ അണ്ണാ ഹസാരെയുടെ കണക്കിലൊരു പോലെ.                    ഇനി വീണ്ടും നോക്കൂ,  അണ്ണാ ഹസാരെ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലൊരു അഭിപ്രായം കാച്ചി.വേറൊന്നുമല്ല ഇന്‍ഡ്യയിലെ മുഖ്യമന്ത്രിമാര്‍ മാത്രുകയാക്കേണ്ടത് രണ്ടു പേരെയാണ്; ബീഹാര്‍ മുഖ്യമന്ത്രി ശ്രി.നിതീഷ് കുമാറിനേയും ഗുജറാത്ത് മുഖ്യമന്ത്രി ശ്രി നരേന്ദ്രമോഡിയേയും.എന്തു നല്ല ആശയമാണെന്നു നോക്കൂ അദ്ദേഹം പറഞ്ഞത്.ഇതിനദ്ദേഹം പറഞ്ഞ കാരണം രണ്ടുപേരും  ഗ്രാമീണജനങ്ങളുടെ വികസനത്തിനും ഉന്നമനത്തിനുമായി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടത്രെ.(ഹിന്ദുസ്ത്താന്‍ ടൈംസ്,ഏപ്രില്‍ 13,2009).ഇതിനെതിരെ വന്ദ്യ വയോവൃദ്ധനായ ഒരു ഗുജറാത്തുകാരന്‍ ഗാന്ധിയന്റെ പ്രസ്ഥാവന കാണുക.കൂടാതെ അണ്ണാ ഹസാരെയുടെ ഗുജറാത്ത് പ്രസ്താവനയില്‍ പ്രതിഷേധിച്ച് കത്തെഴുതിയ ഗുജറാത്ത് ലോക് ആന്ദോലന്‍ നേതാവിനേയും നമുക്കറിയാം.
(1)         http://www.youtube.com/watch?v=tQB658n2Mf0&feature=player_embedded
(2)           https://mail.google.com/mail/u/0/?shva=1#inbox 
രണ്ടാമതു ലിങ്ക് ലോക് ആന്ദോളന്‍ ന്റെ ഗുജറാത്തിലെ നേതാവ് അണ്ണാ ഹസാരെയുടെ കൂടെയുണ്ടായിരുന്ന സ്വാമി അഗ്നിവേശിനെഴുതിയ പ്രതിഷേധക്കുറിപ്പാണ്,ഹസാരെയുടെ ഗുജറാത്ത് പ്രസ്താവനക്കെതിരെ.
             അപ്പോള്‍ ഇതൊക്കെയാണ് ഹസാരെ.ആശയമണ്ഡലത്തിലെ വൈരുദ്ധ്യങ്ങള്‍ അദ്ദേഹത്തേയും ബാധിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ ജനം ഏറ്റവുമധികം താല്പര്യം പ്രകടിപ്പിച്ചത് രാഷ്ട്രീയക്കാരോടുള്ള വിരോധമാണ്.എന്താണ് രാഷ്ട്രീയക്കാര്‍ ചെയ്ത തെറ്റ്? അഴിമതിക്കാരാണന്നതോ?അഴിമതിക്കാര്‍ രാഷ്ട്രീയക്കാരില്‍ മാത്രമാണോ?അണ്ണാ ഹസാരേയെ പൊതിഞ്ഞു നിന്നവരിലും അഴിമതിക്കാരില്ലേ? നീരാറാഡിയായുടെ ടേപ്പില്പോലും പേറുള്ള മാധ്യമപ്രവര്‍ത്തകനല്ലെ അവിടെ ആളെക്കൂട്ടാന്‍ നിന്നത്?ബ്യൂറോക്രാറ്റുകളില്‍,കലാകാരന്മാരില്‍,എഴുത്തൂകാരില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ഒക്കെ അഴിമതിക്കാരില്ലേ? കാലങ്ങളായി നിശബ്ദമായി പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന മേധാ പടേക്ക്ക്കര്‍,ഈറോം ശര്‍മിള പോലുള്ള പ്രവര്‍ത്തകര്‍ക്കുപോലും കാലങ്ങളായി കിട്ടാതിരുന്ന മാധ്യമ കവറേജ് എന്തുകൊണ്ടു ഹസാറെക്ക് കിട്ടി?ഇതന്വേഷിക്കുമ്പോഴാണ് ടുണീഷ്യയില്‍ നടന്നതുപോലെ, ഈജിപ്തില്‍ നടന്നതുപോലെ മറ്റു പലയിടത്തൂം നടക്കുന്നതുപോലെ ഒരു വിപ്ലവം ഇന്‍ഡ്യയില്‍ നടന്നാല്‍ അതിന്റെ മുന്നണിപ്പോരാളികളാകാന്‍ കച്ചകെട്ടി വന്നവരാണവരെല്ലാം എന്നറിയുന്നത്.പക്ഷെ ടുണീഷ്യയിലെ,അല്ലെങ്കില്‍ ഈജിപ്തിലെ അല്ലെങ്കില്‍ മറ്റു സ്ഥലങ്ങളിലെ സ്ഥിതിയല്ല ഇന്‍ഡ്യയില്‍.
            ഏതായാലും അണ്ണാ ഹസാരേയുടെ സമരം കാ‍ലങ്ങളായി ഇവിടെ നടക്കുന്ന കൊള്ളരുതായ്മകള്‍ കണ്ടില്ലെന്നു നടിച്ചു വന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങളിലൊരു ചലനം ഉണ്ടാക്കാനായിട്ടുണ്ട്.അതെങ്ങിനെ മുന്നോട്ട് ചലിക്കും എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ രാജ്യത്തിന്റെ ഭാവി.


1 comment :

  1. The movement is supported by middle class .It is nothing but to protect the ugly system of our country. One more thing u forget The movements against the GAAT is not led by the CPM. It only made statements in papers . But realy the then CPL (ML)redflag come strongly against this neo colonial traty.
    saji

    ReplyDelete