അങ്ങനെ കാത്തു കാത്തിരുന്ന ഇലക്ഷന്‍ റിസല്‍റ്റും വന്നു.എല്ലാ പ്രവചനങ്ങളേയും തെറ്റിച്ചുകൊണ്ട് സാങ്കേതികമായി യു ഡി എഫ് വിജയിച്ചു, എല്‍ ഡി എഫ് പരാജയപ്പെട്ടു.72 സീറ്റ് യു ഡി എഫിനും 68 സീറ്റ് എല്‍ ഡി എഫിനും.യു ഡി എഫിനെ സംബന്ധിച്ചിടത്തോളം ഇതില്‍ക്കൂടുതല്‍ ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.കാരണം എല്‍ ഡി എഫ് 5 കൊല്ലം ഭരണത്തിലിരുന്ന് വേണ്ടുവോളം ജനങ്ങളുടെ വൈരാഗ്യം ഏറ്റു വാങ്ങിയിരിക്കും, അതു മുഴുവന്‍ പ്രതിപക്ഷകകഷിക്ക് വോട്ടായി മാറുകയും ചെയ്യും.ഇതാണ് കേരളത്തെ സംബന്ധിച്ചേടത്തോളം സാധാരണ കണ്ടു വരുന്ന ഒരു പൊതു സ്വഭാവം.എന്നാല്‍ ഇത്തവണ ഗവണ്മെന്റിനെതിരെ ഒരു ജനവികാരം ആളിക്കത്തിയതായി എങ്ങും കാണാന്‍ കഴിഞ്ഞില്ല.അതോടൊപ്പം ഗവണ്മെന്റിനനുകൂലമായ ഒരു വികാരവും ഉണ്ടായില്ല എന്നതാണ് സത്യം.എന്തായാലും പ്രതിപക്ഷത്തിന് വേണ്ടപോലെ തിളങ്ങാന്‍ കഴിഞ്ഞില്ല എന്നതു സത്യം, ഇത് അതേപോലെ തന്നെ ഭരണകക്ഷിക്കും ബാധകമാണ്.അതിനെക്കുറിച്ചൊക്കെ തിരഞ്ഞെടുപ്പ് വിശാരദന്മാരും വിദഗ്ധന്മാരും ചര്‍ച്ച ചെയ്ത് കാരണം കണ്ടു പിടിക്കും.ഞാനിവിടെ ഉദ്ദേശിക്കുന്നത് മറ്റൊന്നാണ്.
സാധാരണ ഇലക്ഷന്‍ നടക്കുമ്പോള്‍ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളില്‍ മത്സരിക്കുന്നവര്‍ സാധാരണ തോല്‍ക്കാറാണ് പതിവ്.ജനങ്ങളുടെ മേല്‍ ഈ വേണ്ടാതീനങ്ങളെല്ലാം അടിച്ചേല്‍പ്പിച്ചതിന് പകരം വീട്ടി എന്ന് ജനങ്ങള്‍ ആശ്വാസം കൊള്ളുന്നത് സാധാരണ മത്സരിക്കുന്ന മന്ത്രിമാരെ തോല്പിച്ചാണ്.എന്നാല്‍ ഇത്തവണ ആ പതിവും ജനം തെറ്റിച്ചു.മത്സരിച്ച ഏതാണ്ട് 9 മന്ത്രിമാരോടും ജനം വല്ലാതെ സ്നേഹം പ്രകടിപ്പിച്ചു.മൂന്നുപേര്‍ മാത്രമേ പരാജയത്തിന്റെ കയ്പ്പറിഞ്ഞുള്ളു.അതില്‍ ജലവിഭവവകുപ്പുമന്ത്രി ശ്രീ.എന്‍.കെ പ്രേമചന്ദ്രന്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും നല്ല മന്ത്രിമാരിലൊരാള്‍ എന്നല്ല നല്ല മന്ത്രിമാരില്‍ മുന്‍പന്‍ എന്ന് പേരെടുത്ത ആളാണ് ശ്രി.പ്രെമചന്ദ്രന്‍.കേരളത്തിലെ എല്ലാവര്‍ക്കും കുടിവെള്ളം എത്തിച്ചുകൊടുത്തല്ല അദ്ദേഹം നല്ല മന്ത്രി എന്ന പേര്‍ സമ്പാദിച്ചത്.എല്ലാവര്‍ക്കും കുടിവെള്ളം കേരളത്തില്‍ നല്‍കാന്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാല്‍ പോലും കഴിയില്ല.കാരണം കെരളത്തിലെ കുടിവെള്ള സ്രോതസ്സുകള്‍ ദിനേനയെന്നോണം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയായി മാറിക്കഴിഞ്ഞു കേരളീയ്യര്‍.ഈ നാട്ടിലെ പുഴകളില്‍നിന്നുമുഴുവന്‍ മണല്‍ വാരി വാരി, നാട്ടിലേയും കാട്ടിലേയും മരങ്ങള്‍ മുഴുവന്‍ വെട്ടി നശിപ്പിച്ച് സ്വന്തം കുടിയിടം പോലും മുപ്പതു വെള്ളിക്കാശിനായി നശിപ്പിക്കുന്നവരായി നമ്മള്‍.മൃഗങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്നവയാണ്(ഒരിക്കലും പന്നി / എലി സ്വന്തം മല / താവളം കുത്തുകയില്ലെന്ന പഴഞ്ചൊല്ല് ഓര്‍ക്കുക.) നമ്മള്‍ കേരളീയര്‍ സന്തോഷത്തോടെ ചെയ്യുന്നത്.
പക്ഷെ ഇതിലൊന്നുമല്ല എനിക്കുല്‍കണ്ഠ.ശ്രീ.പ്രേമചന്ദ്രനെ ഒരു മികച്ച മന്ത്രി എന്ന നിലയില്‍ എക്കാലവും നമ്മള്‍ ഓര്‍ക്കുക ഒരൊറ്റ കാര്യത്തിലാണ്, അതേ, മുല്ലപ്പെരിയാറ്ഡാമിന്റെ കാര്യത്തില്‍. ഡാമിന്റെ സുരക്ഷിതവുമായി ബന്ധപ്പെട്ട് നമുക്ക് ഏതാണ്ട് എല്ലാ പിടിവള്ളിയും നഷ്ടപ്പെട്ടു എന്നു കരുതിയ ഒരു സന്ദര്‍ഭത്തിലാണ് ശ്രി.പ്രെമചന്ദ്രന്‍ മന്ത്രിയായി വരുന്നത്.അദ്ദേഹത്തിന്റെ കീഴില്‍ മികച്ച ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടത്തിയ അക്ഷീണ പ്രവര്‍ത്തനമാണ് കാണാതിരുന്ന ഫയലുകള്‍ കണ്ടെത്താനും ആ ഫയലുകള്‍ കേരളത്തിനു സഹായകമായ രീതിയില്‍ കൃത്യമായും ശക്തമായും ഡല്‍ഹിയില്‍ സുപ്രീം കോടതിയിലും മറ്റുദ്യോഗസ്ഥരുടെ മുന്നിലും അവതരിപ്പിക്കാന്ഉം കഴിഞ്ഞത്. അതു മാത്രം മതി അദ്ദേഹത്തെ എക്കാലത്തേയും മികച്ച മന്ത്രിയാക്കാന്‍.കേസിന്റെ കാര്യത്തിലായാലും ഇതുമായി ബന്ധപ്പെട്ട മറ്റേതൊരു പ്രശ്നമായാലും വളരെ ത്യാഗം സഹിച്ച് കിട്ടാവുന്ന രേഘകളൊക്കെ തപ്പിപ്പിടിച്ചെടുത്ത് മിനക്കെട്ടിരുന്ന് പഠിച്ച് വേണ്ടപ്പെട്ടവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ നമുടെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്.അദ്ദേഹത്തിന്റെ പ്രയത്നത്തിന്റെ ഫലമായി, നശിച്ചില്ലാതായി എന്നു വിച്ചാരിച്ചിരുന്ന കേരളം പതുക്കെ പതുക്കെ മുന്‍പന്തിയില്‍ എത്താന്‍ തുടങ്ങി.കേരളം പറയുന്നതില്‍ പലതിലും കാര്യമുണ്ടെന്നും അത് ശ്രദ്ധിക്കേണ്ടതാണെന്നും സുപ്രീം കോടതി ജഡ്ജിമാരും മറ്റുന്നതോദ്യോഗസ്ഥരും മനസ്സിലാക്കാന്‍ തുടങ്ങി എന്നതാണ് സത്യം.പലപ്പോഴും കേരളത്തിന്റെ വാദഗതികള്‍ക്ക് മറുവാദങ്ങളില്ലാതെ തമിഴ് നാട് വിറങ്ങലിച്ചു നിന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാന്‍ തുടങ്ങി.
എന്തായിരുന്നു കെരളത്തിന്റെ വാദം.എല്ലാവര്‍ക്കും അറിയാമെങ്കിലും ഞാനൊന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ്‍.
(1) നൂറോ നൂറ്റമ്പതോ വര്‍ഷങ്ങള്‍ക്കു മുന്‍പ് 50 കൊല്ലത്തെ ആയുസ്സ് കണക്കാക്കൊയാണ് മുല്ലപ്പെരിയാര്‍ ഡാം പണിതത്.
(2) അന്നത്തെ രാജാവ് 99 വര്‍ഷത്തേക്കോ മറ്റൊ പാട്ടത്തിനു കൊടുത്ത സ്ഥലത്താണീ അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്.പാട്ടക്കാലാവധി കഴിഞ്ഞിട്ടു തന്നെ നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.കാലാവധി കഴിഞ്ഞപ്പോള്‍ തന്നെ കാലാവധി പുതുക്കാനോ അവസാനിപ്പിക്കാനോ കേരളാ ഗവന്മെന്റ് തുനിഞ്ഞില്ല.
(3) അന്നത്തെ നിര്‍മ്മാണ വിദ്യയും സാമഗ്രികളായ സുര്‍ക്കി (കല്പൊടി ശര്‍ക്കര കുമ്മായ മിശ്രിതം) യും വെട്ടുകല്ലുമുപയോഗിച്ചാണീ ഡാം പണിതിരിക്കുന്നത്.അതുകൊണ്ട്തന്നെ ഡാമിന് ബലക്ഷയം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.അതി ശക്തമായ ചോര്‍ച്ചയാണീ ഡാമിന് ഇപ്പോഴുള്ളത്.ആ ചോര്‍ച്ച വഴി ഡാം പണിയാനുപയോഗിച്ച സുര്‍ക്കി മിശ്രിതം മിക്കവാറും ഒഴുകിപ്പോയിക്കഴിഞ്ഞു.
(4)അതുകൊണ്ടുതന്നെ ഡാം ഏതു നിമിഷവും തകരാം.ഡാം തകര്‍ന്നുകഴിഞ്ഞാല്‍ ഇടുക്കി എറണാകുളം ജില്ലകള്‍ വെള്ളത്തിനടിയിലാവും. ഈ ജില്ലകളിലെ ലക്ഷക്കണക്കിന് കേരളീയര്‍ മരിക്കും.സ്വത്തിനും വസ്തു വകകള്‍ക്കും അനേകായിരം കോടി രൂപയുടെ നഷ്ടം സംഭവിക്കും.അതുകൊണ്ട് ഡാം ഉപയോഗശൂന്യമായതായി പ്രഖ്യാപിക്കണം.
ഇത്രയുമായിരുന്നു കേരളത്തിന്റെ ആവശ്യം.എന്നാല്‍ ഈ ആവശ്യത്തോട് ഏതാണ്ട് പരിഹാസത്തോടെയുള്ള ധിക്കാരമായിരുന്നു തമിഴ്നാടിന്റെ മറുപടി.കേന്ദ്രഗവണ്മെന്റില്‍ അവര്‍ക്കുള്ള സ്വാധീനവും കഴിയുന്നത്ര തെളിവുകള്‍ തമസ്കരിച്ചും അവാസ്തവപ്രചാരണങ്ങള്‍ നടത്തിയും മുന്നേറുകയായിരുന്നു തമിഴ്നാട് ഗവണ്മെന്റ്.അവരുടെ ധാരണ അവര്‍ക്ക് വെള്ളം കൊടുക്കാതിരിക്കാനായി കേരളീയര്‍ ഉയര്‍ത്തുന്ന പ്രശ്നമാണ് ഡാമിന്റെ അപകടാവസ്ഥ എന്നായിരുന്നു.ഏതാണ്ട് ഇതു തന്നെ ഉന്നതോദ്യോഗസ്ഥരെയും സുപ്രീമ് കോടതി ജഡ്ജിമാരേയും പറഞ്ഞു വിശ്വസിപ്പിക്കാനും തമിഴ്നാടിനു കഴിഞ്ഞിരുന്നു എന്നതാണ് കാര്യങ്ങളുടെ ഭീകരാവസ്ഥ.എന്നാല്‍ ശ്രി .പ്രേമചന്ദ്രന്റെയും ഉദ്യോഗസ്ഥരുടേയും ശ്രമഫലമായി ഈ ധാരണ മാറ്റിയെടുക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റേയും നമ്മുടേയും വിജയം. ഇക്കാര്യത്തില്‍ കഴിഞ്ഞ ഗവണ്മെന്റ്റിന്റെ (2001 – 2006) കാലത്തെ പ്രതിപക്ഷനേതാവായിരുന്ന ശ്രി അച്യുതാനന്ദന്റെ പ്രവര്‍ത്തനവും അതുല്യമായിരുന്നു.
അതുകൊണ്ടുതന്നെ അക്കാലത്തെ തമിഴ്നാടിന്റെ ദേഷ്യം മുഴുവന്‍ അന്ന് അച്യുതാനന്ദനോടായിരുന്നു.അദ്ദേഹത്തെ തുടര്‍ന്നു വന്ന തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ കോടികളുമായി തമിഴ്നാട്ടുകാര്‍ മലമ്പുഴയില്‍ ശ്രമിച്ചെങ്കിലും അതു വിഫലമാവുകയാണുണ്ടായത്.. അന്ന് അച്യുതാനന്ദന്‍ തുടങ്ങി വച്ച പോരാട്ടം കുറേക്കൂടി സഫലമായി ശക്തമായി മുന്നോട്ട് കൊണ്ടുപോയത് പിന്നീട് ജലവിഭവമന്ത്രിയായി വന്ന ശ്രി പ്രേമചന്ദ്രനാണ്.അതുകൊണ്ടു തന്നെ തമിഴ്നാടിന്റെ ദൃഷ്ടി അദ്ദേഹത്തില്‍ പതിഞ്ഞിരിക്കണം.എന്തു വില കൊടുത്തും പ്രേമചന്ദ്രനെ തോല്‍പ്പിക്കേണ്ടത് തമിഴ്നാടിന്റെ ആവശ്യമായിരുന്നു.പ്രേമചന്ദ്രന്റെ തോല്‍വിയില്‍ക്കൂടി തമിഴന്മാര്‍ രണ്ടുകാര്യങ്ങളാണ് കണ്ടത്. ആദ്യമായി, ശ്രി പ്രേമചന്ദ്രന്‍ തോറ്റാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രശ്നത്തില്‍ ഇത്രയും ശക്തമായി വാദിക്കാന്‍ പിന്നെ ആളുണ്ടാവില്ല.രണ്ടാമത്, തങ്ങള്‍ക്കെതിരെ പടനയിക്കുന്നവ്ര് മുഴുവന്‍ തോറ്റാല്‍, പിന്നെ തങ്ങള്‍ക്കെതിരെ വാദിക്കാന്‍ ആളുകള്‍ ( മന്ത്രിമാര്‍) മടിക്കും.അവസാനമായി, തങ്ങള്‍ക്കെതിരെ വാദിച്ചവനെ തങ്ങളിടപെട്ടു തോല്‍പ്പിച്ചു എന്ന് സ്വന്തം നാട്ടില്‍ വീംബിളക്കിയാല്‍ അതൊരന്ധവിശ്വാസം പോലെ കേരളത്തില്‍ പ്രതിഫലിക്കും.
ഇക്കാരണങ്ങള്‍ കൊണ്ട് ശ്രി.പ്രേമചന്ദ്രനെ തോല്‍പ്പിക്കാന്‍ എത്രകോടികള്‍ വേണമെങ്കിലും ചിലവഴിക്കാന്‍ അവിടത്തെ രാഷ്ടീയ നേതൃത്വവും വങ്കിട മുതലാളിമാരും, എന്തിന് ഗവണ്മെന്റിന്റെ രഹസ്യഫണ്ട് പോലും വാരിക്കോരി ചിലവഴിക്കപ്പെട്ടു എന്നു വേണം വിചാരിക്കാന്‍.( 2006 നിയമസഭ തിരഞ്ഞെടുപ്പുകാലത്തെ കേരളശബ്ദം വായിക്കുക.)അതാണ് ശ്രി പ്രേമചന്ദ്രന്‍ ഇലക്ഷന്‍ കഴിഞ്ഞയുടനെതന്നെ തന്നെ തോല്‍പ്പിക്കാന്‍ ചിലര്‍ ആത്മാര്‍ദ്ധമായി ശ്രമിച്ചു എന്നു പറയുകയുണ്ടായത്.അത് എന്‍ എസ് എസ് ആണെന്ന് പറഞ്ഞ അദ്ദേഹം എന്‍ എസ് എസിനു പിന്നിലെ തമിഴ് ബന്ദ്ധം കാണാതെ പോയതാണോ അതോ അറിയാതെ പോയതാണോ?.അതോ ഇനി ഒരു പക്ഷെ തമിഴ് പാര്‍ട്ടികള്‍ എന്‍ എസ് എസു വഴിയാണോ ഓപറേറ്റ് ചെയ്തിട്ടുണ്ടാവുക.കാശുകണ്ടാല്‍ മയങ്ങാത്തവര്‍ വിരളമാണല്ലോ.
പക്ഷെ ഈ കഥ ശരിയാകാം തെറ്റാകാം.ഏതായാലും ഒരു നല്ല കേരളത്തിനായി, മുങ്കാലങ്ങളിലൊന്നും ആരും ചെയ്യാത്തത്ര ആത്മാര്‍ത്ഥത കാണിച്ച ഒരു മന്ത്രിയാണദ്ദേഹം.അതിനു പ്രതിഫലമായി അദ്ദേഹത്തിനു,ആ പ്രവര്‍ത്തിയുടെ ഗുണഭോക്താക്കളായ നമ്മള്‍ കൊടുത്ത സമ്മാനമായിരുന്നു തോല്പിക്കല്‍. ഇനിയാരും നമുക്കുവേണ്ടി നന്മ ചെയ്യരുത്,ചെയ്താല്‍ നമ്മളയാളെ തോല്പിച്ച് നശിപ്പിച്ച് കളയും, പറ്റുമെങ്കില്‍ ഇല്ലാതാക്കിക്കളയും. ഇതു പൊതുവെ ഇടതുപക്ഷ ഗവണ്മെന്റിനുതന്നെ ബാധകമാണ്.എത്രയോ മഹത്തായ കാര്യങ്ങള്‍ , മറ്റൊരു ഗവണ്മെന്റും ചെയ്തിട്ടില്ലാത്ത വിധം , നമ്മുടെ നാട്ടിനു വേണ്ടി ചെയ്തു.ഇക്കഴിഞ്ഞ ഗവണ്‍,മെന്റിന്റെ സഹായം കിട്ടാത്ത ഒരു വീടുപോലും നാട്ടിലുണ്ടാകില്ല എന്ന് ഗവണ്മെന്റ് അവകാശപ്പെട്ടിരുന്നു.എന്നിട്ട് നാമതിനു കൊടുത്ത മറുപടിയോ? ആ ഗവണ്മെന്റ്റിനെ തോല്പിച്ച് നിലം പരിശാക്കിക്കളഞ്ഞു, കോണ്‍ഗ്രസിനെ അധികാരത്തിലേറ്റുകയും ചെയ്തു.പകരം അപ്പോള്‍ കിട്ടി നമുക്ക് സമ്മാനം - പെട്രോള്‍ വില ലിറ്ററിന് 6 രൂപതോതില്‍ വര്‍ദ്ധിപ്പിച്ചു.എല്ലാവര്‍ക്കും സന്തോഷം സംതൃപ്തി.
എന്നാലും എന്തുകൊണ്ടാണ് കേരളീയര്‍ ഇത്ര തെണ്ടികളും ---------------------------------------------------------------------------- ഒക്കെ ആയിപ്പോകുന്നത്.? കേരളം തന്നെ നശിച്ചു പോയാലും തല്‍ക്കാലം നമ്മുടെ കയ്യില്‍ വരുന്ന ഒരഞ്ചു പിച്ചക്കാശു മതിയോ നമുക്ക് തൃപ്തിപ്പെടാന്‍. ആ കാശു വാങ്ങി പ്രേമചന്ദ്രനെ തോല്‍പ്പിച്ചവരും പത്രവും റ്റി വിയും കാണുന്നവരല്ലെ? അവര്‍ക്കറിയില്ലെ മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥ.?ഡാമിനു സമീപത്തും താഴേയും ( ഇടുക്കി ജില്ലയിലെ കുറെ പേരും എറണാകുളം ജില്ലയിലെ ഭൂരിഭാഗം പേരും) മലയാളികളല്ല എന്നാണൊ അവര്‍ ധരിച്ചിരിക്കുന്നത്?.സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് ആ കാശ് അവര്‍ വാങ്ങുമായിരുന്നോ? അതേപോലെ തന്നെ അന്യന്റെ ജീവനും വിലയില്ലേ? അതെന്താണവര്‍ കാണാത്തത്? എങ്ങനെ കാണും? അവരും കേരളീയര്‍ തന്നെയല്ലെ അല്ലേ?
എന്നാലും എന്തുകൊണ്ടാണ് കേരളീയര്‍ ഇത്ര തെണ്ടികളും ---------------------------------------------------------------------------- ഒക്കെ ആയിപ്പോകുന്നത്.? കേരളം തന്നെ നശിച്ചു പോയാലും തല്‍ക്കാലം നമ്മുടെ കയ്യില്‍ വരുന്ന ഒരഞ്ചു പിച്ചക്കാശു മതിയോ നമുക്ക് തൃപ്തിപ്പെടാന്‍. ആ കാശു വാങ്ങി പ്രേമചന്ദ്രനെ തോല്‍പ്പിച്ചവരും പത്രവും റ്റി വിയും കാണുന്നവരല്ലെ? അവര്‍ക്കറിയില്ലെ മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥ.?ഡാമിനു സമീപത്തും താഴേയും ( ഇടുക്കി ജില്ലയിലെ കുറെ പേരും എറണാകുളം ജില്ലയിലെ ഭൂരിഭാഗം പേരും) മലയാളികളല്ല എന്നാണൊ അവര്‍ ധരിച്ചിരിക്കുന്നത്?.സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് ആ കാശ് അവര്‍ വാങ്ങുമായിരുന്നോ? അതേപോലെ തന്നെ അന്യന്റെ ജീവനും വിലയില്ലേ? അതെന്താണവര്‍ കാണാത്തത്? എങ്ങനെ കാണും? അവരും കേരളീയര്‍ തന്നെയല്ലെ അല്ലേ?
ReplyDeleteഎന്നിട്ട് ഇടുക്കിയിലും എറണാകുളത്തും ഉള്ളവര്‍ ആര്‍ക്കാ ഓട്ടു ചെയ്തതു? അവര്‍ക്കില്ലാത്ത ഉത്കണ്ഠ ചവറക്കാര്‍ എന്തിനു കാട്ടണം?
ReplyDeleteSantosh
തിരഞ്ഞെടുപ്പില്‍ തോറ്റതിന് മലയാളികളെ മൊത്തം പ്രാകുകയാണോ അമ്മാവോ ?
ReplyDeleteഇത്തവണ മലയാളി ഒന്നാംതരം സെലക്ഷന്‍ ആണു നടത്തിയിരിക്കുന്നത് കൊള്ളാവുന്ന ഒരാളും തോറ്റിട്ടില്ല, അതാണു ഭൂരിപക്ഷം ഇത്റ കുറവായത് രമേശ് ചെന്നിത്തലയുടെ ലഡ്ഡു വായില്‍ വീെഴുന്നതിനു മുന്‍പ് മലയാളി സുന്ദരമായി പൊട്ടിച്ചു പ്റേമചന്ദ്രന്‍ ജലസേചന വകുപ്പില്‍ ഒരു കുന്തവും ചെയ്തില്ല മുല്ല പെരിയാര്‍ മുല്ല പെരിയാറ്‍ എന്നും പറഞ്ഞു നടന്നു, ജപ്പാന്‍ കുടിവെള്ളം എന്ന ഒരു പധതി ഉണ്ട് അനന്തപുരിയില്‍ അതിണ്റ്റെ പേരില്‍ റോഡെല്ലാം കുഴിച്ച് നാനാവിധമാക്കി അഞ്ചു കൊല്ലം കഴിഞ്ഞിട്ടും അതു ടാറിടാനോ വെള്ളം നല്‍കാനോ ഒന്നും കഴിഞ്ഞില്ല കോണ്ട്റാക്ട് നല്‍കിയത് ആറ്‍ എസ് പിയുടെ നേതാവ് വീ പീ രാമക്രിഷ്ണപിള്ളയുടെ മരുമകനു അയാള്‍ക്കു ഇങ്ങിനെ ഉള്ള പണികള്‍ ഒന്നും ചെയ്ത് പരിചയവും ഇല്ല കൊല്ലം ജില്ലയില്‍ എല്‍ ഡീ എഫ് തരംഗം ആയിരുന്നു അപ്പോള്‍ എന്തു കൊണ്ട് പ്റേമ ചന്ദ്രന്‍ മാത്റം തോറ്റു? കൊല്ലം ജില്ലക്കാറ്‍ തിരുവനന്തപുരത്തെ ജപ്പാന്‍ കുടിവെള്ള പധതി അഞ്ചു വറ്‍ഷമായി കണ്ടു കൊണ്ടിരിക്കുന്നവരാണു ഇവന്‍ വകയ്ക്ക് കൊള്ളാത്തവന്‍ ആണെന്നു അവറ്‍ക്ക് മനസ്സിലായി അത്റേ ഉള്ളു സംഗതി സിമ്പിള്‍ ചവറ മണ്ഢലം എന്‍ എസ് എസിനു യാതൊരു പിടിപാടും ഉള്ള മണ്ഢലം അല്ല അവിടെ നായന്‍മാറ്‍ വളരെ കുറവാണു നായന്‍മാറ്‍ എന്‍ എസ് എസ് പറയുന്നിടത്തല്ല വോട്ടു ചെയ്യുന്നതും
ReplyDelete