എം എഫ് ഹുസൈന്റെ ലോകം.

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
അങ്ങിനെ എം എഫ് ഹുസ്സൈന്‍ ലോകത്തോട് വിട പറഞ്ഞു.ലണ്ടനിലായിരുന്നു അന്ത്യം.അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ ശിവസേനാ നേതാവ് ശ്രി ബാല്‍ താക്കറെ ഇങ്ങനെ അനുശോചനം രേഖപ്പെടുത്തി:- “മികച്ച കലാകാരനായിരുന്നു ഹുസ്സൈന്‍.അദ്ദേഹത്തിന്റെ ആത്മാവിന് അല്ലാഹു ശാന്തി നല്‍കട്ടേ”.വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം എഫ് ഹുസ്സൈന്‍ ഭാരത് മാത എന്ന ചിത്രം വരച്ചതിന്റെ പേരില്‍ മൃഗീയമായി പീഡിക്കപ്പെട്ടു.അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ആര്‍ട്ട് ഗാലറി ആക്രമിക്കപ്പെട്ടു,അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തെരുവില്‍ പിച്ചിചീന്തുകയും കത്തിക്കുകയും ചെയ്തപ്പോള്‍ ബാല്‍ താക്കറേയുടെ നാവില്‍ നിന്നും വീണ വാക്കുകള്‍ എന്തൊക്കെയായിരുന്നു എന്ന് ഓര്‍ക്കുന്നത് ഇത്തരുണത്തില്‍ നന്നായിരിക്കും.അദ്ദേഹം നിന്ദ്യമായി പീഡിക്കപ്പെട്ടു,അങ്ങനെ അദ്ദേഹം ലണ്ടനിലേക്ക് പലായനം ചെയ്തു.അന്നൊന്നും ആ മനുഷ്യനെക്കുറിച്ച് വേദനകൊള്ളുന്നവരുടെ കൂട്ടത്തില്‍ ബാല്‍ താക്കറേയും കൂട്ടരുമുണ്ടായിരുന്നില്ല എന്നു തന്നേയുമല്ല , ഹുസ്സൈന്റെ പലായനത്തില്‍ അവര്‍ അമിതാഹ്ലാദം കൊള്ളുകയും ചെയ്തു.
                              കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അഭയാര്‍ത്ഥി ജീവിതം ആ മനുഷ്യനെ വല്ലാതെ തളര്‍ത്തിയിരുന്നു.സ്വന്തം മണ്ണിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം അദ്ദേഹം പലവട്ടം പ്രകടിപ്പിച്ചിരുന്നു.ഖത്തറിലും ദുബായിലും ലണ്ടനിലുമായി കഴിഞ്ഞ ആ നിസ്തുല കലാകാരന്റെ, ഇന്‍ഡ്യന്‍ പിക്കാസോയുടെ ദുഖം തിരിച്ചറിയാന്‍ ഇന്‍ഡ്യന്‍ ഭരണാധികാരികള്‍ ഒരിക്കല്പോലും തയ്യാറായില്ല എന്നതാണ് സത്യം.
ആ മഹാനായ കലാകാരനെ ഭാരതത്തില്‍ നിന്നും ആട്ടി
യോടിക്കാന്‍ ശ്രമിച്ച ആ സാഹചര്യം വര്‍ത്തമാനകാല
ഇന്‍ഡ്യയുടെ രാഷ്ട്രീയമായ ഒരു പരിണാമത്തിന്റെ ആരംഭ
മായി കാണാവുന്നതാണ്.ഒരു വര്‍ഗീയ തീവ്രവാദ ഗ്രൂപ് വി
ചാരിച്ചാല്‍ ലോകം മുഴുവന്‍ ആദരിക്കുന്ന വാര്‍ദ്ധ്യക്കത്തിലെത്തിയ ഒരു കലാകാരനെ നാടു കടത്താന്‍ ഭാരതം ഭരിക്കുന്ന മതേതരം ഊണിലും ഉറക്കത്തിലും ഉരുവിടുന്ന ഭരണകക്ഷി തയ്യാറാകും എന്നതാണാ പരിണാമം.നാട്ടിലെ മുഴുവന്‍ സാംസ്കാരികനായകന്മാരുടേയും യഥാര്‍ത്ഥ മതേതരവാദികളുടെയും പിന്തുണയേക്കാളും വാക്കിനേക്കാളും വലുതായിരുന്നു ആ മതേതര ഭരണകക്ഷിക്ക് ഒരു തീവ്രവാദി ഗ്രൂപ്പിന്റെ ഭീഷണി.നാട്ടില്‍ നന്മ പുലരണമെന്നും മതേതരത്വം വിജയിക്കണമെന്നും ആര്‍ജവത്തോടെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ഗവണ്മെന്റ് ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഹുസ്സൈന് ഈ ഗതി വരുമായിരുന്നില്ല.തന്നേയുമല്ല ഹുസ്സൈനില്‍ നിന്നും എത്രയോ ചിത്രങ്ങള്‍ നമുക്ക് ലഭിക്കുകയും ചെയ്യുമായിരുന്നു.
                              നഗ്നതയെ വളരെ പവിത്രമായി കണ്ടിരുന്നു ശ്രി.ഹുസ്സൈന്‍.ഇതിനു തെളിവാണ് ഒരു കുഞ്ഞു പിറക്കുമ്പോഴുള്ള അതിന്റെ നൈര്‍മല്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുടര്‍ച്ചയായ പരാമര്‍ശം.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പലതിലും നഗ്നത നമുക്ക് കാണാന്‍ കഴിയും.നഗ്നത എന്നു കേട്ടാലുടനെ അശ്ലീലം എന്ന് ഹാലിളകുന്നവരാണ് അദ്ദേഹത്തിന് പതിത്വം കല്പിച്ചത്.അവര്‍ തന്നെയാണ് അജന്തയിലേയും എല്ലോറയിലേയും രതിവൈകൃതങ്ങള്‍ക്കു മുന്നില്‍ വണങ്ങി നില്‍ക്കുന്നതും.സമകാലീന സാഹിത്യവും കലകളും മോശം അശ്ലീലം, പഴയ കാല സാഹിത്യവും കലയും എല്ലാം മാന്യം എന്ന ചിന്താഗതി വച്ചുപുലര്‍ത്തുന്ന വര്‍ഗീയ കോമരങ്ങള്‍ക്ക് ഓശാന പാടാനാണ് മന്‍ മോഹന്‍ ഗവണ്മെന്റും തയ്യാറായതെന്നോര്‍ക്കണം.അപ്പോള്‍ മന്‍ മോഹന്‍ ഗവണ്മെന്റും വര്‍ഗീയ കോമരങ്ങളും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്?,ലോകം കണ്ട മികച്ചൊരു കലാകാരനെ നാടുകടത്താനും അയാളുടെ ചിത്രങ്ങള്‍ നശിപ്പിക്കാനും വര്‍ഗീയ കോമരങ്ങള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുകയല്ലേ മന്‍ മോഹന്റെ ക്കോണ്‍ഗ്രസ് ഗവണ്മെന്റും ചെയ്തത്.ഇതിനെതിരെ ഒരു ചെറിയ മുറുമുറുപ്പു പോലും കോണ്‍ഗ്രസിനകത്തു നിന്നും ഉയര്‍ന്നില്ല എന്നതാണല്‍ഭുതം.
                                   ഏതാണ്ട് മൂവായിരത്തിലധികം കേസുകള്‍ ഇന്‍ഡ്യയില്‍ ഹുസ്സൈനെതിരെ ഉണ്ടായിരുന്നു.എന്നാല്‍ എല്ലാ കേസുകളും തള്ളുകയാണുണ്ടായത്.ഇതുമായി ബന്ധപ്പെട്ട് ഹുസ്സൈനെ എന്ന് നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പത്രപ്രവര്‍ത്തകര്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ.പി.ചിദംബരത്തിനോട് ചോദിക്കുകയുണ്ടായി.അതിനന്ന് ശ്രി.ചിദംബരം പറഞ്ഞ മറുപടി ഹുസ്സൈന് എന്നു വേണമെങ്കിലും ഇന്‍ഡ്യയിലേക്ക് വരാമല്ലോ എന്നാണ്.എന്നാല്‍ അദ്ദേഹം നാടുവിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പറയാനോ ഗവണ്മെന്റ് അതിനെ എങ്ങനെ നേരിടുമെന്നോ പറയുകയുണ്ടായില്ല.ഇതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ശ്രീ ഹുസ്സൈന്‍ പറഞ്ഞത് ഇന്‍ഡ്യന്‍ ഗവണ്മെന്റിനു നട്ടെല്ലില്ല എന്നാണ്.പ്രയോഗത്തിലും നമ്മളതു തന്നെയാണു കണ്ടു കൊണ്ടിരിക്കുന്നത്.
                      ശ്രീ എം എഫ് ഹുസ്സൈന്‍ എന്ന മഹാനായ ചിത്രകാരന്റെ മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു!!!
Post a Comment