ഹെന്തൊരു കഷ്ടം! ആണത്തമുള്ളവര്‍ സി പി എമ്മില്‍ മാത്രം!

**Mohanan Sreedharan | Be the first to comment! **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കഴിഞ്ഞ ദിവസം രാജേഷും ജെയിംസ് കുട്ടിയുമായിരുന്നു.രാജേഷ് ആദ്യമൊന്നു പതറിയെങ്കിലും ജെയിംസ് കുട്ടി അന്തസ്സായി പിടിച്ചു നിന്നു.നിയമസഭാനടപടികളുടെ വീഡിയോ ഉണ്ടല്ലോ,  ആ വനിതാ വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്തതായി കാണിക്കമെങ്കില്‍ ഞങ്ങള്‍ രാജി വൈക്കാന്‍ തയ്യാറാണ് എന്ന് അദ്ദേഹം ധൈര്യപൂര്‍വം വെല്ലുവിളിച്ചു.വലതനുകൂല മാധ്യമങ്ങളുടെ ഓലിയിടലില്‍ ഇത് മുക്കാന്‍ നോക്കിയെങ്കിലും നടന്നില്ല എന്നു മാത്രം.അവസാനം ഉമ്മന്‍ ചാണ്ടിക്ക് പറയേണ്ടി വന്നു, വനിതകളെ ഉപദ്രവിച്ചതിനല്ല സസ്പെന്‍ഷന്‍, സ്പീക്കറോട് അപമര്യാദയായി പെരുമാറിയിട്ടാണ് എന്ന്.അങ്ങനെ നിയമസഭയിലെ പീഡനം ചീറ്റിപ്പോയി.
                                 ഇനി സ്പീക്കറോട് അപമര്യാദയായി പെരുമാറിയെന്ന ഉമ്മന്‍‌ചാണ്ടി വിലാപം നോക്കാം.സ്പീക്കര്‍ പറഞ്ഞത് അവര്‍ (രാജേഷും ജെയിംസ് മാത്യുവും) ഖേദം പ്രകടിപ്പിച്ചതിനാല്‍ മറ്റു നടപടികളിലേക്ക് കടക്കുന്നില്ല എന്നാണ്.അപ്പോഴാണ് രാജേഷും ജെയിംസും പറഞ്ഞത് താങ്കള്‍ നുണ പറയുകയാണ്, ഞങ്ങള്‍ ഖേദം പ്രകടിപ്പിച്ചില്ല.ഇതുകേട്ട് സ്പീക്കര്‍ മുഖ്യമന്ത്രിയെ നോക്കിയപ്പോള്‍ മുഖ്യമന്ത്രി മടിക്കുത്തില്‍ നിന്നും ഒരു കടലാസെടുത്ത് വായിച്ചു, രണ്ടു പേരേയും രണ്ടു ദിവസത്തേക്ക് സസ്പെന്റ് ചെയ്തിരിക്കുന്നു എന്ന്. അപ്പോള്‍ സ്പീക്കറാണോ അതോ മുഖ്യമന്ത്രിയാണോ വലുത്? സ്പീക്കറുടെ അധികാരമല്ലെ മുഖ്യമന്ത്രി ചെയ്തത്?സ്പീക്കര്‍ മറ്റുനടപടികള്‍ എടുക്കുന്നില്ല എന്നു പറഞ്ഞിട്ടും എന്തിനാണ് മുഖ്യമന്ത്രി അവരെ സസ്പെന്റ് ചെയ്തത്?
                                വനിതാപീഡനം നടത്തിയത് ഇടതുപക്ഷ എം എല്‍ എ മാരാണെങ്കിലും അതില്‍ നാറിപ്പോയത് വലതുപക്ഷമാണ്.കാരണം സംഭവത്തിന്റെ പരിണാമഗുപ്തി അങ്ങനെയായിപ്പോയി.എങ്ങനെ? വലതുപക്ഷത്തെ രണ്ടുപേര്‍ അവധിയിലായിപ്പോയതിനു കളിച്ച നാറിയ കളിയായിപ്പോയി അതെന്ന് ലോകത്തെ സകലമാനപേര്‍ക്കും മനസ്സിലായി എന്നതു തന്നെ കാരണം.വീഡിയോ കാണിക്കുന്നതില്‍ നിന്നും പ്രതിപക്ഷം മുടക്കി എന്നുപറഞ്ഞ് ബഹളമുണ്ടാക്കിയവര്‍ പ്രതിപക്ഷത്തിന്റെ അനുമതിയോടെ വീഡിയോ കാണിച്ചപ്പോള്‍ ജനം കണ്ടത് കേമനായ ഒരു മന്ത്രി ഉടുമുണ്ട് പൊക്കിക്കാണിക്കുന്നതാണ്. ഇതില്പരം ഒരു നാണക്കേട് ഭരണപക്ഷത്തിനു വരാനുണ്ടോ?
                          അതിന്റെ ചൂടാറുന്നതിനു മുന്‍പാണ് എം വി ജയരാജന്‍ പരസ്യമായി ഡി വൈ എസ് പിയെ തല്ലാന്‍ അഹ്വാനം ചെയ്തത്.വെറും ആഹ്വാനം മാത്രമല്ല, യൂണിഫോം ധരിച്ചില്ലെങ്കില്‍ ഡി വൈ എസ് പിയും നിങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല അതുകൊണ്ട് കിട്ടിയിടത്തു വച്ച് തല്ലിക്കോ എന്നാണ് ആഹ്വാനം.സംഭവം ശുദ്ധ പോക്രിത്തരമല്ലേ, നാട്ടില്‍ നിയമവും പോലീസും കോടതിയും ഒന്നുമില്ലേ, ഇത്തരം കാര്യങ്ങള്‍ അനുവദിക്കാമോ എന്നൊക്കെ ശുദ്ധരില്‍ ശുദ്ധന്മാര്‍ക്ക് തോന്നും.(അത്തരക്കാര്‍ ദൈവം തമ്പുരാന്‍ സഹായിച്ച് നാട്ടില്‍ കുറവാണ്).പക്ഷെ ആ ഭീഷണിയെക്കുറിച്ചഭിപ്രായം പറയുന്നതിനു മുന്‍പ് അതിനു തൊട്ടുമുന്‍പായി നടന്ന സംഭവങ്ങള്‍ കൂടി നാമൊന്ന് കാണണം.എന്താണത്?.കോഴിക്കോട്ടെ നിര്‍മ്മല്‍ മാധവ് പ്രശ്നം. നിര്‍മ്മല്‍ മാധവ് പ്രശ്നത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായും ഞാനേറ്റെടുക്കുന്നു എന്ന് നിയമസഭയില്‍ ഞെഞ്ചും ഉന്തി നിന്ന് പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടിക്ക് ആ പ്രസ്താവനയുടെ ചൂടാറുന്നതിനു മുന്‍പ് നിര്‍മ്മല്‍ മാധവിനേയും കൊണ്ട് മലപ്പുറത്തിനോടേണ്ടി വന്നു.എന്നിട്ട് പറഞ്ഞ കോളേജില്‍ അഡ്മിഷന്‍ കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ അത് ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയ മറ്റൊരു അടിയായി.
                            പക്ഷെ      അനധികൃതമായി അഡ്മിഷന്‍ കിട്ടിയ നിര്‍മ്മല്‍ മാധവിനെ പുറത്താക്കാനായി കഴിഞ്ഞ മൂന്നുമാസങ്ങളായി ആ കോളേജില്‍ സമരം നടക്കുകയായിരുന്നു.ആ സമരത്തെ (യാതൊരു അധികാരവുമില്ലാത്ത) ഹോം ഗാഡുമാരെ വരെ ഇറക്കി തല്ലിയൊതുക്കാനാണ് ഉമ്മന്‍ ചാണ്ടി ഭരണം തുനിഞ്ഞത്.ആ സംഘര്‍ഷത്തിലായിരുന്നു വിശ്വവിഖ്യാതനായ ഡി വൈ എസ് പി യുടെ പ്രകടനം.വിശ്വവിഖ്യാതന്‍ എന്നു പറയാന്‍ കാരണം ആ മഹാന്റെ മറ്റു രംഗങ്ങളിലെ പ്രകടനങ്ങള്‍ കൂടി വിലയിരുത്തിയിട്ടാണ്. സാക്ഷാല്‍ മണിച്ചന്റെ പറ്റുപടി പുസ്തകത്തിലെ ഒന്നാം നമ്പര്‍കാരന്‍, കുഞ്ഞാലി ബ്രാന്റ് ഐസ്ക്രീമുമായി ബന്ധപ്പെട്ട് രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു കോഴിക്കോട്,( അതിലൊന്ന് അറിയപ്പെടുന്ന ഗായകന്‍ നജ്‌മല്‍ ബാബുവിന്റെ മകളാണ്).ആ ആത്മഹത്യക്ക് ഐസ്ക്രീം കേസുമായി ബന്ധമില്ലെന്ന് അന്വേഷണോദ്യോഗസ്ഥനെ മറികടന്ന് റിപ്പോര്‍ട്ട് നല്‍കി കോടതി ശാസിച്ചയാള്‍ തുടങ്ങിയവ അതില്‍ ചിലതാണ്.
                                റവുഫിന്റെ മാത്രമല്ല, സാഹചര്യത്തെളിവുകള്‍ കൂടി,നമുക്ക് കാണിച്ചു തരുന്നത് ആ ആത്മഹത്യക്ക് ഈ കേസുമായി ബന്ധമുണ്ട് എന്നാണ്.വൈകീട്ട് ഒരു ഫ്ലാറ്റില്‍ നിന്നും ഉറക്കെ കരഞ്ഞുകൊണ്ടോടിയ രണ്ട് കുഞ്ഞുങ്ങള്‍,അവര്‍ കെട്ടിപ്പിടിച്ച് ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു.അന്നീകേസ് ഐസ്ക്രീമുമായി ബന്ധപ്പെടുത്തി അന്വേഷിച്ചെങ്കിലും ഒരു ഘട്ടത്തില്‍ അന്വേഷണം വഴിമുട്ടുകയായിരുന്നു.റവുഫിന്റെ പുതിയ മൊഴിപ്രകാരം അന്വേഷിച്ചപ്പോള്‍ ഈ കേസുകൂടി അന്വേഷണ പരിധിയില്‍ വന്നിരുന്നു.സ്വന്തം മകളുടെ പ്രായമുള്ള ഈ കുട്ടികളുടെ മരണത്തിന് ഐസ്ക്രീം കേസുമായി ഒരു ബന്ധവുമില്ലെന്നും ഈ കേസിനി പുനരന്വേഷിക്കാന്‍ കഴിയില്ലെന്നും ആണിയാള്‍ കോടതിയി റിപ്പോര്‍ട്ട് കൊടുത്തത്.ഈയൊരൊറ്റക്കാരണം മതി ഇയാളെ കാണുന്നിടത്തുവച്ച് അടിച്ചുകൊല്ലാന്‍. എന്നിട്ടോ വെടിവൈപ്പ് കേസില്‍ അന്വേഷണങ്ങളോടന്വേഷണം തന്നെ. യാതൊരു കാരണവുമില്ലാതെ സര്‍‌വീസ് റിവോള്‍വര്‍ ഉപയോഗിച്ചു എന്ന കുറ്റം ചെയ്ത പോലീസിനെതിരെ എന്തു നടപടി എടുത്തു ഉമ്മന്‍ ചാണ്ടി.അന്വേഷണക്കമ്മീഷന്‍ വരട്ടെ എന്നു പറഞ്ഞാല്‍ ദൈവമല്ലല്ലോ, മുഖ്യമന്ത്രിയുടെ ആളുകള്‍ തന്നെയല്ലെ അന്വേഷിക്കുന്നത്.അപ്പോള്‍ എന്താകും കമ്മീഷന്‍ കണ്ടെത്തുക എന്ന് നമുക്കറിയാമല്ലോ.
                         നിയമക്കോടതികള്‍ പരാജയപ്പെടുന്നിടത്ത് ജനകീയക്കോടതികള്‍ വിജയിക്കന്ന കാഴ്ച നാം ധാരാളം കാണുന്നില്ലേ? ജനകീയക്കോടതിയില്‍ കേസുവാദിക്കാന്‍ ജനത്തിനെ കാര്യം പറഞ്ഞു മനസ്സിലാക്കിക്കുക എന്നതാണ് മുഖ്യകാര്യം.അതു ചെയ്യാന്‍ ആണ്‍‌കുട്ടികള്‍ക്കേ കഴിയൂ.