ഒരു ദിവ്യാല്‍ഭുതം പൊളിച്ചതിന്

**msntekurippukal | 6 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                       ബോംബെ പട്ടണത്തില്‍ നിന്നും മാറി പട്ടണതിരക്കുകളില്‍നിന്നും അകന്നുകിടക്കുന്ന പ്രദേശമാണ് ഇര്‍ലാഗ്രാമം.ഈ ഗ്രാമത്തിലെ കത്തോലിക്കാ പള്ളി നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്.ഈ പള്ളിയുടെ മതിലിനു വെളിയില്‍ കാണുന്ന കുരിശിന് നൂറ്റാണ്ടോളം പഴക്കമുണ്ട്. 1873 ല്‍ ജനിച്ച എ.എം ദിയാസ് എന്ന ആളുടെ മാതാപിതാക്കളാണീ കുരിശു നിര്‍മ്മിച്ചതെന്ന് കുരിശുപടിയോടു ചേര്‍ന്നുള്ള ഫലകത്തില്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ടത്രെ.പഴക്കമുള്ള തേക്കുകൊണ്ടുള്ള ഈ കുരിശില്‍ 2001 ല്‍ ഒരു ക്രൂശിതരൂപം കൂടി സ്ഥാപിച്ചിട്ടുണ്ട്.
               കഴിഞ്ഞ മാര്‍ച്ച് 6-)0 തീയതി രാവിലെ ഇവിടെ പ്രാര്‍ത്ഥിക്കാനെത്തിയ ഒരു സ്ത്രീ ഈ ക്രൂശിതരൂപത്തിന്റെ കാലുകളിലൂടെ തുള്ളി തുള്ളിയായി ജലം ഊറി വരുന്നതു കണ്ടെത്തി.നിമിഷങ്ങള്‍ക്കകം ഈ വാര്‍ത്ത നാടെങ്ങും പരക്കുകയും ഈ പള്ളിയും പ്രദേശവും അല്‍ഭുത ദൃശ്യം കാണാനെത്തിയവരെക്കൊണ്ട് നിറഞ്ഞു.ഭക്തജനങ്ങളെ ഈ സംഭവത്തിലേക്ക് ആകൃഷ്ടനാക്കുവാനായി ഈ ജലപാദത്തിന്റെ ഫോട്ടൊ മിറക്കിള്‍ എന്ന തലക്കെട്ടോടെ നാടെങ്ങും പ്രദര്‍ശിക്കപ്പെട്ടു.അത് ഉദ്ദേശിച്ച ഫലം ചെയ്തു.ജനക്കൂട്ടത്തെ
വന്‍‌തോതില്‍ ഈ പ്രദേശത്തേക്കാകര്‍ഷിക്കപ്പെട്ടു.അങ്ങനെ അവിടെ
ആത്മീയാഘോഷം നടക്കുമ്പോള്‍ മഹാരാഷ്ട്ര, ഗുജറാത്ത്,ഗോവ എന്നീ സ്ഥലങ്ങളില്‍ നല്ല പ്രചാരമുള്ള റ്റി വി 9 എന്ന ചാനലുകാര്‍
ഈ അല്‍ഭുത പ്രതിഭാസത്തെക്കുറിച്ചൊരു ചര്‍ച്ച സംഘടിപ്പിച്ചു.ഈ ചര്‍ച്ചയില്‍ പള്ളിയുമായും മതവുമായും ബന്ധമുള്ള നിരവധി പ്രമുഖരെ ഉള്‍പ്പെടുത്തിയ കൂട്ടത്തില്‍ ഇവരുടെ ഡല്‍ഹി സ്റ്റുഡിയോയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനായി  ഇന്‍ഡ്യന്‍ യുക്തിവാദപ്രസ്ഥാനത്തിന്റെ നേതാവും സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും ആയ ശ്രീ സനല്‍ ഇടമറുകിനേയും ക്ഷണിച്ചു.
                     മനുഷ്യശരീരത്തില്‍ നിന്നും മൂത്രം,വിയര്‍പ്പ്,കണ്ണുനീര്‍ തുടങ്ങിയ രൂപങ്ങളിലൊക്കെ വെള്ളം വരാറുണ്ടെങ്കിലും ഒരു പ്രതിമയില്‍ നിന്നും ഇതു സംഭവിക്കുക അസാദ്ധ്യമാണെന്നും സാധാരണ ശരീരം മുറിഞ്ഞാല്‍ പുറത്തുവരിക രക്തമാണെന്നും വെള്ളമല്ലെന്നും ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ടദ്ദേഹം പറഞ്ഞു.വിഗ്രഹത്തില്‍ നിന്നും വെള്ളം വരണമെങ്കില്‍ അതിനു പ്രത്യേകിച്ചെന്തെങ്കിലും കാരണം കാണണമെന്നും അദ്ദേഹം പറഞ്ഞു. ഈ കാരണമെന്താണെന്നു കണ്ടെത്താന്‍ പള്ളി അധികാരികള്‍ തന്നെ മുന്‍‌കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു പള്ളി അധികാരികള്‍ ഇതൊരു ദിവ്യാല്‍ഭുതമാണെന്ന് ശഠിച്ചു.തന്നെയുമല്ല ഇതേ പള്ളിയില്‍ തന്നെ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതുപോലൊരല്‍ഭുതം - കുരിശില്‍ നിന്നും ദിവ്യജലം ഇറ്റുവീണ സംഭവം - ദിവ്യാല്‍ഭുതവിദഗ്ദര്‍ ഓര്‍ത്തെടുത്തു.ഇതു പോലെ മറ്റല്‍ഭുതങ്ങളും ഈ പ്രദേശത്തും പരിസരങ്ങളിലുമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തതായി ഇവര്‍ വിവരിച്ചു.
                       ഏതായാലും വെള്ളത്തിന്റെ ഉറവിടം കണ്ടെത്താനായി ശ്രീ സനല്‍ ഇടമറുകിനെ വെല്ലുവിളിയുടെ രൂപത്തില്‍ ക്ഷണിച്ചുകൊണ്ടാണാ ചര്‍ച്ച അവസാനിച്ചത്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ രൂപത്തില്‍ നിന്നും ഒഴുകി വീഴുന്ന വെള്ളത്തിന്റെ അളവ് കൂടുകയും അവിടേക്കെത്തി ആ വെള്ളം ശേഖരിച്ചുകൊണ്ടു പോകുന്ന ഭക്തരുടേയും എണ്ണം നാള്‍ക്കുനാള്‍ ഇരട്ടിയായി വന്നു, ഈ വെള്ളം കുടിച്ചു രോഗം മാറിയവരുടേയും എണ്ണം കൂടികൂടിവന്നു. മാര്‍ച്ച് 9 -)0 തീയതി ശ്രീ സനലും കൂട്ടരും ബോംബെയിലെത്തുകയും അവിടെ നിന്ന് ടെലിവിഷന്‍ സംഘത്തിന്റേയും പോലീസിന്റേയും സഹായത്തോടെ പള്ളിയിലെത്തുകയും , നേരത്തെ പറഞ്ഞുറപ്പിച്ചതുപോലെ കുരിശും ക്രൂശിതരൂപവും പരിസരപ്രദെശങ്ങളും പരിശോധിക്കാനുള്ള സാഹചര്യം ആ ടീമിനു ലഭിക്കുകയും ചെയ്തു.പക്ഷെ അദ്ദേഹം പരിശോധനക്കായി എത്തിയപ്പോഴേക്കും വെള്ളം ഒഴുകിയെത്തുന്നത് ഏതാണ്ട് നിലച്ചിരുന്നു എന്നാണ് കണ്ടത്.ക്രൂശിതരൂപത്തിന്റെ കാലിനടിയില്‍ വച്ചിരുന്ന ജാറില്‍ വെള്ളമുണ്ടായിരുന്നെങ്കിലും അത് രൂപത്തില്‍ നിന്നും ഇറ്റുവീണുകൊണ്ടിരുന്ന വെള്ളത്തിനോടൊപ്പം കൂടുതല്‍ പേര്‍ക്ക് നല്‍കാനായി ധാരാളം മറ്റു വെള്ളവും കലര്‍ത്തിയിട്ടുണ്ട് എന്നാണ് മറുപടി കിട്ടിയത്. ഏതായാലും അദ്ദേഹവും കൂടെയുണ്ടായിരുന്ന എഞ്ചിനീയര്‍ സുബോധ് സിന്‍‌ഹയും വളരെ വേഗമതിനു മറുപടി കണ്ടെത്തി.
                        പള്ളിയുടെ വിവാദമായ കുരിശു നില്‍ക്കുന്ന മതിലിനു പിന്നില്‍ മതിലിനോട് ചേര്‍ന്ന് ഒരഴുക്കുചാലുണ്ടെന്ന് ഇവര്‍ കണ്ടെത്തി.പള്ളിയിലെ കുളിമുറി വാഷ് ബേസിന്‍ എന്നിവയിലെ അഴുക്കുവെള്ളം കളയാനുദ്ദേശിച്ചുള്ള ഈ അഴുക്കു ചാല്‍ പെട്ടെന്നാരുടേയും കണ്ണില്‍ പെടില്ല.എന്നാല്‍ മതില്‍ പടര്‍ന്നു കയറിയിരിക്കുന്ന ഈര്‍പ്പവും പായലുമാണ് അവരുടെ ശ്രദ്ധ അങ്ങോട്ടെത്തിച്ചത്.മൂടിക്കിടന്ന സ്ലാബിളക്കി നോക്കിയപ്പോള്‍ ചാലില്‍ അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നതായവര്‍ കണ്ടെത്തി. പിന്നെ സംഗതി എളുപ്പമായിരുന്നു.കെട്ടിക്കിടന്ന അഴുക്കുവെള്ളം “കാപ്പില്ലറി” പ്രവര്‍ത്തനത്തിലൂടെ മതിലു വഴി മുകളിലേക്ക് കയറി മരം കൊണ്ടുള്ള കുരിശിലേക്ക് കയറി ക്രൂശിതരൂപം ഉറപ്പിച്ചിരിക്കുന്ന ആണിപ്പാടിലൂടെ പുറത്തു വന്ന് കാലിലൂടെ താഴേക്കൊഴുകിവരുന്നത് ഇവര്‍ കണ്ടെത്തി.ഇത് സാക്ഷിയായി കൊണ്ടുപോയിരുന്ന അഭിഭാഷകന്റേയും പുരോഹിതന്മാരുടേയും മുന്നില്‍ വച്ച് വിശദീകരിക്കുകയും അവിടെ കൂടിയ ജനങ്ങളോട് പൊതുവായി ചിലകാര്യങ്ങള്‍ വിശദീകരിച്ചുകൊടുഠതിനു ശേഷം വൈകുന്നേരം റ്റി വി ഷോ കാണണമെന്നും അതില്‍ എല്ലാ ഉത്തരങ്ങളുമുണ്ടാകുമെന്ന് പറയുകയും ചെയ്തശേഷം അവര്‍ സ്ഥലം വിട്ടു.വൈകീട്ട് റ്റിവി പരിപാടിയില്‍ ഈ അല്‍ഭുതം സംഭവിച്ചതിന്റെ പിന്നിലെ രഹസ്യങ്ങള്‍ വിശദമായി ജനങ്ങള്‍ക്ക് വിശദീകരിക്കുകയും ചെയ്തതോടെ ഒരല്‍ഭുത പ്രതിഭാസത്തിനു കൂടി തിരശീല വീണു.
                        അല്‍ഭുതത്തിനു തിരശീല വീണെങ്കിലും കഥ അവിടെ അവസാനിച്ചില്ല.ഈ പള്ളിയിലെ വികാരിയായ ഫാ. അഗസ്റ്റിന്‍ പാലേട്ട് പറയുന്നത് നോക്കുക:- "Something has happened here that is beyond our understanding and that has gathered together Hindus, Muslims and Christians, united in prayer. Sanal Edamaruku's statements are unwarranted, unfounded and false. The Church does not try to make money from people's devotion. Its institutions relentlessly serve poor and marginalized, without any discrimination of caste or creed, to build this nation."
                          തീര്‍ന്നില്ല, ആ പള്ളി കൂടി വരുന്ന പ്രദേശത്തിന്റെ ആക്സിലറി ബിഷപ്പായ മോണ്‍സിഞ്യോര്‍.ആഗ്നെലൊ ഗ്രേഷ്യസ് പറയുന്നു:  "The Church is always cautious in attributing supernatural causes to out of the ordinary phenomena. Whenever possible, it always tries to find 'scientific' explanations for similar events. It does not pay great attention to things like this, although it accepts the possibility that God can intervene in human life in 'extraordinary' ways: what we call 'miracles'."
                  എന്നാല്‍ സനല്‍ ഇതിനെയൊക്കെ ടി വി മാധ്യമം വഴി പരസ്യമായി വെല്ലുവിളിച്ചു.പിന്നീടുണ്ടായ സംഭവം അസാധാരണവും അത്യന്തം അപലപനീയവുമാണ്.അദ്ദേഹത്തിനെതിരെ ബോംബേയിലേയും പരിസരപ്രദേശങ്ങളിലേയും പത്ത് പോലീസ് സ്റ്റേഷനുകളിലായി 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുകയാണ്.ഇന്‍ഡ്യന്‍ ശികഷാ നിയമം 295 എന്ന ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്നതും ജാമ്യമില്ലാത്തതുമായ വകുപ്പാണ് പത്തു കേസിലും ചുമത്തപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ബോംബെയിലെ ഒരു സബ് ഇന്‍സ്പെക്ടര്‍ അദ്ദേഹത്തോടെ എത്രയും പെട്ടെന്ന് ബോംബെയിലെത്തി അറസ്റ്റുവരിക്കാനാവശ്യപ്പെട്ട് ഫോണ്‍ ചെയ്തത്രെ.അത്രക്കധികം സമ്മര്‍ദ്ദമാണാ ഇന്‍സ്പെക്ട്രര്‍കെന്നാണയാള്‍ പറഞ്ഞത്.
                 ഇത്രയൊക്കെ ക്രൂശിക്കാനായി സനല്‍ ചെയ്ത തെറ്റെന്താണ്? നമ്മുടെ രാജ്യത്തിന്റെ ഭരണ ഘടന ഇവിടുത്തേ ഓരോ പൌരനോടും ആവശ്യപ്പെടുന്നതുപോലെ ജനങ്ങളില്‍ ശാസ്ത്രബോധവും,അന്വേഷണാത്മകതയും ഒക്കെ ചെയ്യേണ്ടതിന്റെ ആവശ്യകത പറഞ്ഞു എന്നല്ലാതെ ഒരു മതത്തിനെതിരേയോ ജാതിക്കെതിരേയോ പ്രവര്‍ത്തിച്ചില്ല.ഒരു ജാതിയേയോ മതത്തിനേയോ അവഹേളിച്ചില്ല.എന്നിട്ടും കത്തോലിക്കാ സഭ അദ്ദേഹത്തെ ജയിലഴിയിലാക്കികണാനാഗ്രഹിക്കുന്നു.എന്തിന്? കത്തോലിക്കാ സഭ വിദഗ്ദമായി ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു തട്ടിപ്പ് സനലിടപെട്ട് പൊളിച്ചടുക്കിയതിന്റെ പ്രതികാരമായി.
                    എല്ലാ നല്ലവരായ നാട്ടുകാരും ജനാധിപത്യവിശ്വാസികളും മതേതരവിശ്വാസികളും സനലിനെ പിന്തുണക്കാനായി അണിനിരക്കണമെന്നത് ഒരു കടമയായി കണക്കാക്കണം.

6 comments :

  1. ഇത്രയൊക്കെ ക്രൂശിക്കാനായി സനല്‍ ചെയ്ത തെറ്റെന്താണ്? നമ്മുടെ രാജ്യത്തിന്റെ ഭരണ ഘടന ഇവിടുത്തേ ഓരോ പൌരനോടും ആവശ്യപ്പെടുന്നതുപോലെ ജനങ്ങളില്‍ ശാസ്ത്രബോധവും,അന്വേഷണാത്മകതയും ഒക്കെ ചെയ്യേണ്ടതിന്റെ ആവശ്യകത പറഞ്ഞു എന്നല്ലാതെ ഒരു മതത്തിനെതിരേയോ ജാതിക്കെതിരേയോ പ്രവര്‍ത്തിച്ചില്ല.ഒരു ജാതിയേയോ മതത്തിനേയോ അവഹേളിച്ചില്ല.എന്നിട്ടും കത്തോലിക്കാ സഭ അദ്ദേഹത്തെ ജയിലഴിയിലാക്കികണാനാഗ്രഹിക്കുന്നു.എന്തിന്? കത്തോലിക്കാ സഭ വിദഗ്ദമായി ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു തട്ടിപ്പ് സനലിടപെട്ട് പൊളിച്ചടുക്കിയതിന്റെ പ്രതികാരമായി.
    എല്ലാ നല്ലവരായ നാട്ടുകാരും ജനാധിപത്യവിശ്വാസികളും മതേതരവിശ്വാസികളും സനലിനെ പിന്തുണക്കാനായി അണിനിരക്കണമെന്നത് ഒരു കടമയായി കണക്കാക്കണം.

    ReplyDelete
  2. ആ ടി.വി. ഷോ യൂട്യൂബിൽ ഉണ്ട്.... കാണാൻ നല്ല രസമാണു ;)

    അവസാനം സനൽ ക്രിസ്ത്യാനികളുടെ വിഗ്രഹാരാധനയെ പറ്റി പറഞ്ഞതിൽ അവർ കടിച്ച് തൂങ്ങുന്നത് കാണാം... പ്രതിമകൾക്ക് മുന്നിൽ തിരിയും മറ്റും ഒക്കെ കത്തിച്ച് വെയ്ക്കുന്നത് വിഗ്രഹ ആരാധനയല്ല മറിച്ച് അതിനെ “ആദരവ്” എന്നാണു വിളിക്കുക അത്രേ!! മുടി വെയ്ക്കുന്നതിനെയും ആദരവ് എന്ന് പറയുന്ന മത പുരോഹിതരെ കേരളം ഈ ഇടയ്ക്ക് കണ്ടു...

    ഹിന്ദുക്കൾ ചെയ്യുമ്പോൾ ആരാധന അല്ലാത്തവർ ചെയ്യുമ്പോൾ അതേ സധനത്തെ ആദരവ് എന്ന് വിളിക്കണം!!!

    മതപുരോഹിതരുടെ കടന്ന് കയറ്റം കേരളത്തിലെ 5ആം മന്ത്രിയിൽ മാത്രം ഒതുങ്ങുന്നില്ല എന്ന് മുബൈ സംഭവം വരച്ച് കാട്ടി തരുന്നു!!

    ReplyDelete
    Replies
    1. പ്രിയ മനോജെ
      ഇന്നത്തെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയോട് പോരടിച്ച് അത് നേരെയാക്കണ്ടേ?

      Delete
  3. ഹിന്ദുക്കൾ ചെയ്യുമ്പോൾ ആരാധന അല്ലാത്തവർ ചെയ്യുമ്പോൾ അതേ സധനത്തെ ആദരവ് എന്ന് വിളിക്കണം!!!

    nothing more to add. well said

    ReplyDelete
  4. അസംബന്ധം ചെയ്യുന്നവരില്‍ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും ഉണ്ട്. ഇതെല്ലാം വെളിച്ചത്തു കൊണ്ട് വരികയും ആളുകളില്‍ ശാസ്ത്രീയ ചിന്ത ഉണ്ടാക്കുകയും ചെയ്യേണ്ടത് ഓരോ മനുഷ്യന്‍റെയും കടമയാണ്.

    ReplyDelete
  5. തട്ടിപ്പുകള്‍ കൊണ്ട് അധികകാലമൊന്നും ആരെയും പറ്റിക്കാന്‍ കഴിയില്ല, എല്ലാം ഇതു പോലൊക്കെത്തന്നെ വെളിച്ചത്ത് വരും....സര്‍വ്വ ശക്തനായ ഈശ്വരന് ഇതു പോലെയുള്ള പൊടിക്കൈകളിലൂടെ പ്രത്യക്ഷപ്പെടണ്ട കാര്യമുണ്ടോ ഇല്ലല്ലോ

    ReplyDelete