സ്വയം ചെറുതാകുന്ന നമ്മള്‍!

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                             ലോകമെങ്ങും 21-)0 നൂറ്റാണ്ടില്‍ ജീവിക്കുമ്പോള്‍ ഇപ്പോഴും 19-)0 നൂറ്റാണ്ടിലും 18-)0 നൂറ്റാണ്ടിലും ഒക്കെ ജീവിക്കുന്ന ജനവിഭാഗങ്ങളും ഇന്ന് ലോകത്ത് ജീവിപ്പിച്ചിരിക്കുന്നുണ്ട്.തന്നെയുമല്ല മനുഷ്യന് വളരെ പരിതാപകരമായ ഒരു ഭൂതകാലമുണ്ട് താനും.പണ്ടേതോ ജീവിയില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന രണ്ടു ജീവിവര്‍ഗങ്ങളായിരുന്നു മനുഷ്യനും കുരങ്ങനും.എന്നാല്‍ മനുഷ്യനെ മനുഷ്യനെന്നു വിളിക്കാന്‍ പോലും മടിച്ചിരുന്ന പരിണാമത്തിന്റേതായ ഒരു കാല്‍ഘട്ടം ഉണ്ടായിരുന്നു.നരവംശശാസ്ത്രജ്നന്മാര്‍ പോലും ഹോമോസാപ്പിയന്‍(മനുഷ്യന്‍) എന്ന വാക്കുപയോഗിച്ച് അവരെ വിളിച്ചിരുന്നില്ല.പകരം ഹ്യൂമനോയ്‌ഡ് എന്ന വാക്കാണുപയോഗിച്ചിരുന്നത് അവരെ വിളിക്കാന്‍.അങ്ങനെയൊരു കാല്‍ഘട്ടത്തിലൂടെ കടന്നു വന്നവനാണ് മനുഷ്യന്‍.
                  നരഭോജികള്‍ക്ക് ഇരയാവാതെ നോക്കലും മറ്റു കൊള്ളാവുന്ന ജീവികളെ കൊന്നു തിന്നലുമായിരുന്നു അന്നത്തെ മനുഷ്യന്റെ ജോലി. ആ അവസ്ഥയില്‍ നിന്നും സ്വന്തം അദ്ധ്വാനത്തിലൂടെ ഒരു പുതുലോകം സൃഷ്ടിച്ചവനാണ് മനുഷ്യന്‍.സ്വന്തം അദ്ധ്വാനത്തിന്റെ ഫലമായി പുതിയൊരു ലോകം സൃഷ്ടിച്ചെടുക്കാനും ആ പുതുലോകത്തില്‍ തൃപ്തി വരാതെ വീണ്ടൂം പുതിയ പുതിയ ലോകങ്ങളിലേക്ക് പടവെട്ടിപ്പോയവനാണ് മനുഷ്യന്‍.ഇന്ന് നാമീ ലോകത്തുകാണുന്നതു മുഴുവന്‍ മനുഷ്യന്‍ അവന്റെ സ്വന്തം അദ്ധ്വാനം കൊണ്ടുമാത്രം സൃഷ്ടിച്ചതാണ്.ഒരിക്കല്‍ ഉയരങ്ങളെ പേടിച്ചിരുന്ന മനുഷ്യന്‍ ഇന്ന് റോക്കറ്റുകളിലേറി ഗോളാന്തരയാത്ര ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നു.അവന്റെ തന്നെ കണ്ടു പിടുത്തങ്ങളുടെ , അദ്ധ്വാനത്തിന്റെ ഫലമായി സ്വന്തം ആയുസ്സ് , ദൈവം നിശ്ചയിച്ച ആയുസ്സ് കൂട്ടിയെടുത്തവനാണ് മനുഷ്യന്‍.സ്വന്തം കയ്യൂകൊണ്ടുണ്ടാക്കിയ വീടുപയോഗിച്ച് കാലാവസ്ഥ മാറ്റത്തെ ചെറുക്കാനും നാം പഠിച്ചു. എന്നാല്‍ ഈ നേട്ടങ്ങളൊന്നും മനുഷ്യന്‍ നേടിയതല്ലെന്നും അത് ദൈവത്തിന്റെ സൌമനസ്യം മാത്രമാണെന്നും വിചാരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുമുണ്ട്.മറ്റൊരു വിഭാഗം പറയുന്നത് ഈ നേട്ടങ്ങളില്‍ക്കൂടി മനുഷ്യന്‍ അവന്റെ ശവപ്പെട്ടി പണിയുകയാണ് ചെയ്തിരിക്കുന്നതെന്നാണ്.അതിനു കാരണമായി ഈ അഭിപ്രായക്കാര്‍ ചൂണ്ടിക്കാണിക്കുന്നത് നമ്മുടെ ഇടപെടലുകള്‍ കൊണ്ട് ഭൂമിക്കും അതിന്റെ അന്തരീക്ഷത്തിനും വന്ന മോശമായ മാറ്റമാണ്.എന്നാല്‍ എനിക്കീ അഭിപ്രായമല്ല ഉള്ളത്.എന്നാല്‍ എന്റെ ഈ കുറിപ്പിന്റെ ഉദ്ദേശം ഇതു വിശദീകരിക്കുകയല്ലാത്തതിനാല്‍ പിന്നീടൊരവസരത്തിലേക്ക് മാറ്റുന്നു വിശദീകരണം.
                       ഇങ്ങനെ ദിനേന അവന്റെ ജീവിതശൈലിയിലും മറ്റുകാര്യങ്ങളിലുമൊക്കെ പുരോഗമിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ ഇക്കഴിഞ്ഞദിവസം നമ്മുടെ തലസ്ഥാനത്തുനിന്നും വന്ന വാര്‍ത്ത എന്നെ ലജ്ജിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു എന്നു പറയാതെ വയ്യ.
                              പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ ശങ്കറിന്റെ( കെ.ശങ്കരപ്പിള്ള) ഉടമസ്ഥതയിലുള്ള ശങ്കേര്‍സ് വീക്കിലിയില്‍ 1949 ല്‍ പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണ്‍ വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ പാര്‍ലമെന്റില്‍ വിവാദമാവുകയും ബന്ധപ്പെട്ട മന്ത്രി അതില്‍ ഖേദം പ്രകടിപ്പിച്ച് ക്ഷമ ചോദിക്കുകയും ആ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച പാഠപുസ്തകം പിന്‍‌വലിപ്പിക്കുകയും ചെയ്തിരിക്കുന്നു.നമ്മുടെ രാജ്യത്തിന് ഒരു ഭരണഘടന എഴുതിയുണ്ടാക്കാനായി തീരുമാനിക്കപ്പെട്ട സമിതി 1946 മുതല്‍ 1949 വരെ ഏകദേശം മൂന്നു വര്‍ഷമെടുത്താണ് ഭരണഘടനക്കു രൂ‍പം നല്‍കിയത്.എന്നാല്‍ ഇത് ഒരു വലിയ കാലവിളംബം ആയി എന്ന് ആക്ഷേപിച്ചുകൊണ്ട് അന്നത്തെ പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ വരച്ചതായിരുന്നു ആ കാര്‍ട്ടൂണ്‍.ഭരണഘടനാസമിതിയുടെ ചെയര്‍മാന്‍ ശ്രീ അംബേദ്കര്‍ ഒരു ചാട്ടവാറുമായി ഒച്ചിന്റെ പുറത്തിരിക്കുന്നതും ശ്രി ജവഹര്‍ ലാല്‍ നെഹ്രു ചാട്ടവാറേന്തി ആ ഒച്ചിന്റെ പിന്നില്‍ നില്‍ക്കുന്നതുമായിരുന്നു കാര്‍ട്ടൂണ്‍.
                                        ഈ കാര്‍ട്ടൂണ്‍ സി ബി എസ് സി സിലബസിലെ പതിനൊന്നാം ക്ലാസിലെ സാമൂഹ്യപാഠപുസ്തകത്തിലെ ഭരണഘടന കര്‍മ്മപഥത്തില്‍ (Indian Constitution at Work.) എന്ന പാഠത്തില്‍ 2006 മുതല്‍ ചെര്‍ത്തു കുട്ടികളെ പഠിപ്പിച്ചു വരുന്നതാണ്.ആ സംഭവം പുതിയതാണെന്ന ഭാവത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിടുതലൈ ചിരുതായ്‌കള്‍ കച്ചിയിലെ തോല്‍ തിരുമാളവന്‍ എന്ന അംഗമാണ് പ്രശ്നം അവതരിപ്പിച്ചത്.ഈ ചര്‍ച്ചക്കൊടുവിലാണ് ബന്ധപ്പെട്ട മന്ത്രി മാപ്പുപറഞ്ഞതും നടപടി എടുക്കാമെന്ന് പറഞ്ഞതും. എന്നാല്‍ നടപടിക്കു വിധേയമാകേണ്ടിയിരുന്ന കാര്‍ട്ടൂണിസ്റ്റ് 1989 ല്‍ അന്തരിച്ചു.അതിനും മുന്നേ തന്നെ അംബേദ്‌കറും നെഹ്രുവും അന്തരിച്ചിരുന്നു.എന്നാലോ ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്ന സമയത്തോ, അതിനുശേഷം 2011 വരേയോ ഇതിനെച്ചൊല്ലി യാതൊരു ആക്ഷേപവും നാളിതുവരെ ഉണ്ടായിരുന്നിട്ടുമില്ല.എന്നിട്ടാണ് ഇപ്പോള്‍ ഇത് അപഹാസ്യമാണെന്നും പറഞ്ഞ് ചര്‍ച്ചയും തുടര്‍‌നടപടികളുമുണ്ടാകുന്നത്.ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് എന്‍ സി ഇ ആര്‍ ടി യുടെ ഉപദേശകസമിതി അംഗങ്ങളായ ഡോ.യോഗേന്ദ്രശര്‍മ്മയും ഡോ.സുഹാസ് പത്ഷികാറും രാജിവച്ചു.
                  ഇനി നിങ്ങള്‍ പറ, 1949 നു ശേഷം നമ്മൂടെ ഭാരതം പുരോഗമിച്ചോ അതോ?

3 comments :

  1. മനുഷ്യന് വളരെ പരിതാപകരമായ ഒരു ഭൂതകാലമുണ്ട് താനും.പണ്ടേതോ ജീവിയില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന രണ്ടു ജീവിവര്‍ഗങ്ങളായിരുന്നു മനുഷ്യനും കുരങ്ങനും.എന്നാല്‍ മനുഷ്യനെ മനുഷ്യനെന്നു വിളിക്കാന്‍ പോലും മടിച്ചിരുന്ന പരിണാമത്തിന്റേതായ ഒരു കാല്‍ഘട്ടം ഉണ്ടായിരുന്നു.നരവംശശാസ്ത്രജ്നന്മാര്‍ പോലും ഹോമോസാപ്പിയന്‍(മനുഷ്യന്‍) എന്ന വാക്കുപയോഗിച്ച് അവരെ വിളിച്ചിരുന്നില്ല.പകരം ഹ്യൂമനോയ്‌ഡ് എന്ന വാക്കാണുപയോഗിച്ചിരുന്നത് അവരെ വിളിക്കാന്‍.അങ്ങനെയൊരു കാല്‍ഘട്ടത്തിലൂടെ കടന്നു വന്നവനാണ് മനുഷ്യന്‍.

    ReplyDelete
  2. അന്നത് വരച്ച ശങ്കരപ്പിള്ളക്ക് ജാതി ചിന്ത ഉണ്ടാകാം , അത് നമുക്കറിയില്ല , ഏതായാലും അന്നത്തെ അത്ര ബ്രോഡ് അല്ല ജനങ്ങള്‍ , അന്ന് ഹിന്ദു മുസ്ലീം വിവാഹം എത്ര നടന്നിരുന്നു സമൂഹത്തില്‍ ഇന്ന് ഒരെണ്ണം എങ്കിലും പോസ്സിബിള്‍ ആണോ? ജാതി കക്ഷികള്‍ കൂടി കൂടി വരുന്നു, കേരളത്തില്‍ പോലും , അങ്ങിനെ ഉള്ള ഒരു സാഹചര്യത്തില്‍ ഈ കാര്‍ട്ടൂണ്‍ എന്തിനു പൊക്കി എടുത്തു പാഠ പുസ്തകത്തില്‍ ഇട്ടു? അതിനു എന്താണ് സാംഗത്യം? കേരള സിലബസിലെ ചരിത്ര പുസ്തകം പരിശോധിച്ചാല്‍ ഇതുമാതിരി ആവശ്യമില്ലാത്ത പലതും കുത്തി തിരുകിയിട്ടുണ്ടെന്നു കാണാം , ഇവിടെ നായരും നമ്പൂതിരിയും കൂടി മറ്റുള്ളവരെ പീഡി പ്പിക്കുകയായിരുന്നു എന്നൊക്കെ ഉള്ള ചില വിവരണങ്ങള്‍, ചില ചരിത്ര പാഠ പുസ്തകങ്ങളില്‍ ഒളിഞ്ഞു കിടക്കുന്നത് കാണാം, മാറ് മറയ്ക്കല്‍ സമരം ഒന്നും ഞാന്‍ പഠിച്ചിട്ടില്ല അത് പക്ഷെ എന്റെ മകന്റെ ആറാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ ഞാന്‍ കണ്ടു ? ഇതൊക്കെ ആറില്‍ പഠിക്കുന്ന കുട്ടി എന്തിനു പഠിക്കണം? പരിഷത്ത് കാര്‍ ഇങ്ങിനെ പല വേണ്ടാതീനവും പാഠ പുസ്തകങ്ങളില്‍ തിരുകി കയറ്റി വച്ചിട്ടുണ്ട് , പാഠ പുസ്തകം തയ്യാറാക്കുമ്പോള്‍ ഹിഡന്‍ അജണ്ടകള്‍ പാടില്ല

    ReplyDelete
  3. എന്റെ സുശീലന്‍ ചേട്ടാ, താങ്കളെക്കൊണ്ട് തോറ്റൂ ഞാന്‍.ഒന്നുകില്‍ താങ്കളൊരു വിവരദോഷി,അല്ലെങ്കില്‍ താങ്കളൊരു പൊട്ടന്‍,അതുമല്ലെങ്കില്‍ ഒരു പഠിച്ച കള്ളന്‍.എന്നാല്‍ താങ്കളെ ഒരു പൊട്ടനായി എഴുതിതള്ളാന്‍ ഞാനുദ്ദേശിക്കുന്നില്ല,വിവര്‍ദേഷിയാണെന്നു തോന്നുന്നുമില്ല.എന്താണ് താങ്കള്‍ എഴുതി വച്ചിരിക്കുന്നതെന്ന് ഒന്നുകൂടി വായിച്ചുനോക്കൂ.‘ശങ്കരപ്പിള്ളക്ക് ജാതി ചിന്തയുണ്ടാകാം’, ഉണ്ടാകട്ടേ, എന്നാല്‍ അന്ന് ഇതുപോലൊരു വിവാദം സൃഷ്ടിക്കപ്പെട്ടിരുന്നില്ല എന്നത് താങ്കളും സമ്മതിക്കുന്നുണ്ട് താനും.അതു തന്നെയാണ് ഞാനും പറഞ്ഞത്.ഫ്യൂഡല്‍ കാലഘട്ടത്തിന്റെ അവശിഷ്ടങ്ങളായ ജാതി ചിന്തകള്‍ ഒരിക്കല്‍ നാം കേരളീയ്യര്‍ പടിയടച്ചു പിണ്ഡം വച്ചതാണ്.എന്നാല്‍ പിന്നീട് നടന്ന വിമോചനസമരം ആണ് ശവക്കുഴിയില്‍ നിന്നും അവറ്റകളെ കൈ പിടിച്ചുയര്‍ത്തിയത്.അത് ചെയ്തത് കോണ്‍ഗ്രസ്സുകാരാണു താനും.എന്തിന് എന്നതിന് ഒരുത്തരമേയുള്ളൂ കമ്യൂണിസ്റ്റുകാരെ പുറത്താക്കാന്‍.എന്നാല്‍ പിന്നീട് പിടിച്ചു ഞാനവനെന്നെക്കെട്ടി എന്നു പറഞ്ഞതു പോലായി പ്രശ്നങ്ങള്‍.ജാതിമതശക്തികളുടെ പിടിയിലേക്കമര്‍ന്ന് സ്വത്വം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സ് ആ പെരുമ്പാമ്പിന്റെ വയറ്റിലേക്ക് മുങ്ങിത്താഴുന്ന കാഴ്ച്ചയാണ് സമകാലീന കേരള രാഷ്ട്രീയം പോലും കാഴ്ച്ച വൈക്കുന്നത്.പിന്നെ ചേട്ടന്റെ ചോദ്യം ഇതെന്തിനെടുത്ത് ചരിത്രപുസ്തകത്തില്‍ വച്ചു എന്ന്. നല്ല ചോദ്യം തന്നെ. എന്റെ ബ്ലോഗിലും മറ്റു പത്രങ്ങളിലുമൊക്കെ വന്നിട്ടുണ്ട് 2006 മുതല്‍ (5 കൊല്ലം മുന്‍പ്) പഠിപ്പിക്കുന്നതാണെന്ന്‍.എന്നിട്ടും ചേട്ടനു ശംശയം.ഇനി ചേട്ടന്റെ അടുത്ത കമന്റ് ഇത്തരം ആവശ്യമില്ലാത്തതൊക്കെ എന്തിനാ പഠിപ്പിക്കുന്നതെന്ന്? എന്നാല്‍ പിന്നെ വെണ്മണിയുടെ ശൃംഗാരകാവ്യങ്ങള്‍ പഠിപ്പിച്ചാലോ ചരിത്രമായി? ങേ? കേരള ചരിത്രത്തില്‍ കേരളത്തിന്റെ പൂര്‍വകാലകഥകളൊക്കെയല്ലെ പഠിപ്പിക്കേണ്ടത്?മാറുമറയ്ക്കല്‍ സമരമൊന്നും ചേട്ടന്‍ പഠിച്ചിട്ടില്ലെന്നും എന്നാല്‍ മകന്‍ പഠിക്കുന്നെണ്ടെന്നും പറഞ്ഞല്ലോ. ചേട്ടനും മകനും തമ്മിലുള്ള പ്രായവ്യത്യാസം, അതിനിടയില്‍ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍, അതു മനസ്സിലാക്കുന്നതിലെ ചേട്ടന്റെ വൈമനസ്യം ( ജനറേഷന്‍ ഗ്യാപ് എന്നു ഞാന്‍ പറയുന്നില്ല) ഒക്കെയാണിത് കാണിക്കുന്നത്, കാര്‍ട്ടൂണ്‍ കണ്ട് ഹാലിളകിയ ആ അതേ മനസ്സ്. അതിന് പരിഷത്തുകാരെന്തു പിഴച്ചു?

    ReplyDelete