ഇന്‍ഡ്യന്‍ പേറ്റന്റ് നിയമവും ഔഷധരംഗത്തെ വെല്ലുവിളികളും

**Mohanan Sreedharan | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                 ആരോഗ്യരംഗത്തെ കുത്തകയായ സീബാ ഗീഗി( ഇന്നത്തെ നൊവാട്ടീസ്) യുടെ ഉല്‍പ്പന്നമായ ക്ലയോക്വിനോള്‍ അടങ്ങിയ മരുന്നുപയോഗിച്ചിട്ടാണ് ജപ്പാനില്‍ സ്മോണ്‍ എന്ന രോഗം പടര്‍ന്നു പിടിച്ചതെന്ന് കണ്ടെത്തി തുടര്‍ന്ന് എട്ടു വര്‍ഷത്തോളം പോരാടി നിയമയുദ്ധത്തിലൂടെ അവരെ മുട്ടുകുത്തിച്ച ഡോ.ഒലിഹാന്‍സണ്‍ ജനകീയ ആരോഗ്ഗ്യരംഗത്തെ മികച്ച പോരാളിയാണ് . ഈ വര്‍ഷത്തെ ഒലിഹാന്‍സണ്‍ ദിനം അങ്കമാലിയിലെ സി എസ് എ ലൈബ്രറിയും കേരള ശാസ്ത്രസാഹിത്യപരിഷത്തും കൂടി സംയുക്തമായാണ് ആചരിച്ചത്, 2012 മെയ് 23 ബുധനാഴ്ച്ച നടന്ന ചടങ്ങില്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെ സംസ്ഥാനകമ്മിറ്റിയംഗം ശ്രീ.അഡ്വ. എം.ഗോപകുമാര്‍ ഇന്‍ഡ്യന്‍ പേറ്റന്റ് നിയമവും ഔഷധരംഗത്തെ വെല്ലുവിളികളും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.
                           പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണത്തെ എന്റെ പോസ്റ്റ്  ശ്രീ.ഗോപകുമാറിന്റെ റിക്കാര്‍ഡ് ചെയ്ത പ്രസംഗം ഓഡിയോ ആയി പോസ്റ്റ് ചെയ്തതാണ്.ദയവായി നാളിതുവരെ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവരും ഇത് സശ്രദ്ധം ശ്രവിക്കുകയും വളരെ കൃത്യമായി തങ്ങളുടെ അഭിപ്രായം പോസ്റ്റ് ചെയ്യണമെന്നഭ്യര്‍ത്ഥിക്കുന്നു.കാരണം ഇതൊരു വ്യത്യസ്ഥതയാണ്.നിങ്ങളിത് അംഗീകരിക്കുന്നെങ്കില്‍ ഇനിയും പലതും എനിക്ക് നിങ്ങളുമായി പങ്കുവൈക്കാനുണ്ട്. അതുകൊണ്ടു തന്നെ ഈ ക്ലാസിന്റെ റിക്കാഡിംഗ് ( ഞാനിത് എന്റെ മൊബൈല്‍ ഫോണില്‍ റിക്കാര്‍ഡ് ചെയ്ത് കമ്പ്യൂട്ടറില്‍ ലോഡ് ചെയ്ത് എ സ്നിപ്പ് വഴിയാണ് നിങ്ങള്‍ക്കെത്തിക്കുന്നത്.) അടക്കം എല്ലാ കാര്യങ്ങളിലുമുള്ള അഭിപ്രായങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുന്നു.My Music - Patent - eSnips
Post a Comment