ശ്രീ ജയശങ്കറിനോട്, വേണുവിനോടും ഒപ്പം നികേഷ് കുമാറിനോടും!

**Mohanan Sreedharan | 55 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
video
                          ആദ്യം ഈ വീഡിയോ കാണുക.നിങ്ങളില്‍ ചിലരെങ്കിലും ഇത് നേരിട്ട് ടി വിയില്‍ കണ്ടുകാണും.എന്നാല്‍ റ്റിവി യില്‍ കാണാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ ലഭിച്ചിട്ടില്ലാത്തവര്‍ ഈ വീഡിയോ കാണുക.
                              ശ്രീ പ്രേമചന്ദ്രന്‍ , ശ്രീ സുനില്‍ കുമാര്‍ (?), പിന്നെ എനിക്ക് പേരറിയാന്‍ കഴിയാത്ത ഒരു യുവനേതാവും ആണ് അവതാരകന്‍ വേണുവിന്റേയും അഡ്വ.ജയശങ്കറിന്റേയും കൂടെയുള്ളത്.രാഷ്ട്രീയക്കാരുടെ മുഖങ്ങളില്‍ പ്രത്യേകിച്ചൊരു വികാരവും കാണാന്‍ കഴിയുന്നില്ല.ഒരു പക്ഷെ അഡ്വ.പറയുന്ന കാര്യങ്ങളോട് പ്രത്യേകിച്ച് താല്പര്യമൊന്നുമുണ്ടായിരിക്കുകയില്ല,അല്ലെങ്കില്‍ ഇവരെല്ലാം പരസ്പരം കാണാനും കേള്‍ക്കാനും കഴിയാത്ത ഇടങ്ങളില്‍ വേറെ വേറെ ആയിരിക്കും ഇരിപ്പ്.
                  ഇനി നമ്മള്‍ വീഡിയോവില്‍ കണ്ടതുപോലെ ജയശങ്കര്‍ ഇരുന്ന് ശ്രീ.പിണറായി വിജയനെ തെറി വിളിക്കുകയാണ്.മാന്യതയും സംസ്കാരവും ഉള്ള ഒരാള്‍ക്കും പറയാനോ കേള്‍ക്കാനൊ കൊള്ളാത്ത വാക്കുകള്‍ ആണദ്ദേഹം മൊഴിയുന്നത്.പീണറായിയെ ആദ്യം അദ്ദേഹം മനോരോഗി എന്നു വിളിക്കുന്നു, പിന്നെ ആ വിളിക്ക് ഉദ്ദേശിച്ച ഒരു ഇഫക്ട് വരുന്നില്ല എന്നു കരുതിയാകണം നായ എന്നും ഭ്രാന്തന്‍ നായ എന്നും ഒക്കെ വിളിക്കുന്നത്.പിണറായി എന്ന നായ ആരെയൊക്കയോ കടിച്ചതും ഇനി ആരെയൊക്കെയോ കടിക്കാനിരിക്കുന്നതായും അദ്ദേഹം പറയുന്നു.എന്നാല്‍ ആ ലിസ്റ്റിലൊന്നും ( കടി കിട്ടിയവരുടേയോ ഇനി കിട്ടാനിരിക്കുന്നവരുടേതോ)  ശ്രീ അഡ്വക്കേറ്റിനെ കാണുന്നില്ല.
                     കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ ഒരു ചാനലിലും ഇത്രയും മോശമായി ഒരു രാഷ്ട്രീയക്കാരനെ - ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിനെ - ആരും തെറി വിളിക്കുകയോ പറയുകയോ ചെയ്തിട്ടുണ്ടാവില്ല.രാഷ്ട്രീയക്കാര്‍ തമ്മില്‍ പരസ്പരം കായികമായി പോരടിക്കുന്നതും അടികൂടുന്നതും കണ്ടിട്ടുണ്ട് ടി വിയില്‍.എന്നാല്‍ ഒരു മൂന്നാം കക്ഷി ഇത്രയും മോശമായ ഭാഷയില്‍, തന്നോട് യാതൊരു ദ്രോഹവും ചെയ്യാത്ത ഒരു നേതാവിനെ നായ എന്നും മറ്റും വിളിക്കുന്നത് ചരിത്രത്തിലാദ്യമായിരിക്കും.അപ്പോള്‍ ഇങ്ങനെ പിണറായിയെ തെറി വിളിക്കാന്‍ എന്താണ് അദ്വക്കേറ്റിനുണ്ടായ പ്രകോപനം?
                   അഡ്വക്കേറ്റ് ജയശങ്കറുമായോ അദ്ദേഹത്തിന്റെ കുടുംബപരമ്പരയില്‍ പെട്ട ആരെയെങ്കിലുമായോ പിണറായി വിജയന്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയതായി ആരെങ്കിലും ഒരിക്കലും പറഞ്ഞു കേട്ടിട്ടില്ല. ശ്രീ ജയശങ്കര്‍ പൊലും നാളിതുവരെ ഇങ്ങനെ ഒരാരോപണം ഉന്നയിച്ചിട്ടുമില്ല.പൊതുവേ ഇതൊക്കെയാണല്ലോ ചുമ്മ ഒരു പ്രകോപനവുമില്ലാതെ ഒരാളെ നായ എന്നു വിളിക്കാനുള്ള പ്രചോദനം.എന്നാല്‍ ഈയടുത്ത കാലത്ത് സി പി എമ്മിന്റെ കേരള സെക്രട്ടറിയായ പിണറായി തന്റെ എല്‍ ഡി എഫിലെ ഒരു സഖ്യകക്ഷിയെ വിമര്‍ശിച്ചിരുന്നു.അതിനദ്ദേഹത്തിനുണ്ടായ പ്രചോദനം കൂടെയുള്ള കക്ഷിക്ക് ഒരു പ്രശ്നമുണ്ടായപ്പോള്‍ ,മറ്റേ കക്ഷി വേണ്ട രീതിയില്‍ പ്രതികരിച്ചില്ല എന്നതാണ്.അതിന് മറ്റേ കക്ഷി കൃത്യമായി മറുപടിയും പറഞ്ഞു , എന്നാല്‍ അതില്‍ തൃപ്തി വരാതെ ശ്രീ പിണറായി വീണ്ടും വിമര്‍ശിക്കുകയും അതൊരു ദൌര്‍ഭാഗ്യകരമായ തര്‍ക്കമായി വളരുകയും ചെയ്തു.എന്നാല്‍ ഈ തര്‍ക്കം വളരുമ്പോള്‍ തന്നെ അവരിരുവരുടേയും അഖിലേന്ത്യാനേതാക്കള്‍ അതിലിടപെടുകയും തര്‍ക്കം സൌമ്യമായി പരിഹരിക്കാനാവശ്യമായ നടപടികള്‍ എടുത്തു വരുകയുമാണ്.എന്നാല്‍ തര്‍ക്കം വളരെ രൂക്ഷമായി നില്‍ക്കുമ്പോള്‍ പോലും ഇരു പാര്‍ട്ടിക്കാരും അവരുടെ പദപ്രയോഗങ്ങള്‍ വളരെ സൂക്ഷിച്ചാണ് ഉപയോഗിച്ചിരുന്നതെന്ന് നമുക്ക് കാണാന്‍ കഴിയും.ശ്രീ ജയശങ്കര്‍ ഉപയോഗിച്ചതിന്റെ നാലിലൊന്ന് രൂക്ഷതയുള്ള വാക്കുകള്‍ പോലും ഇവരാരും ഉപയോഗിച്ചു കണ്ടില്ല.
                ഇനി ഈ വഴക്കും തര്‍ക്കവും ബഹളവും ഒക്കെ സി പി എമ്മും സഖ്യകക്ഷിയുമായിട്ടാണ്.ഇവരാരും ശ്രീ ജയശങ്കറെ ഈ പ്രശ്നത്തില്‍ മധ്യസ്ഥതക്കോ മറ്റെന്തിനുമോ വിളിച്ചതായി ആരും പറഞ്ഞു കേട്ടില്ല.തന്നെയുമല്ല ശ്രീ ജയശങ്കര്‍ പോലും ഇങ്ങനെ അവകാശപ്പെട്ടു കേട്ടില്ല. ഇനി അഥവാ മറ്റേ കക്ഷി ഇനി ആര്‍ക്കെങ്കിലും വക്കാലത്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അതൊരിക്കലും ജയശങ്കറിനേപ്പോലെ ഒരു മനുഷ്യനു വക്കാലത്ത് കൊടുക്കാന്‍ മാത്രം അത്രയും തരം താണിട്ടുമില്ല. പിന്നെ ഈ തെറിവിളിയുടെ പ്രകോപനമെന്താണു മി.ജയശങ്കറെ?
                   ഇനി ഇന്ന് നില നില്‍ക്കുന്ന  രാഷ്ട്രീയ സാഹചര്യം പരിശോധിച്ചു നോക്കാം. ദു:ഖകരമായ, അപലപനീയമായ ഒരു കൊലപാതകം നടന്നു.കഷ്ടകാലത്തിന്  സി പി എമ്മില്‍ നിന്നും തെറ്റിപിരിഞ്ഞ ഒരാളായിപ്പോയി കൊല ചെയ്യപ്പെട്ടത്.ഇതിനുമുന്‍പും നിരവധിപേര്‍ പാര്‍ട്ടിയുമായി തെറ്റിപിരിഞ്ഞ് പുറത്തു പോയിട്ടുണ്ട്.എന്നാല്‍ അവരിലാരെയെങ്കിലും കൊല ചെയ്ത ചരിത്രം മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കില്ല.പക്ഷെ ഈ കൊലപാതകം നടക്കുമ്പോള്‍ കേരളത്തിലെ സാഹചര്യം സവിശേഷമായ ഒന്നായിരുന്നു.എന്താണാ സാഹചര്യമെന്ന് എല്ലാവര്‍ക്കുമറിയാമെന്നതുകൊണ്ട്  വിശദീകരിക്കുന്നില്ല.
               ആ കൊലയോടെ ഉയര്‍ന്നു വന്ന സാഹചര്യം മുതലെടുക്കുവാന്‍ ഭരണകക്ഷി രംഗത്തു വന്നു സ്വാഭാവീകമായിത്തന്നെ.ഭരണകക്ഷിക്ക് പിന്‍‌തുണയുമായി ,കള്ളപ്രചരണവുമായി സകലമാന വലതുപക്ഷ മാധ്യമങ്ങളും രംഗത്തെത്തി.അവര്‍ സംഘം ചേര്‍ന്നൊന്നായി നടത്തിയ ഓരിയിടലില്‍, ഉപതിരഞ്ഞെടുപ്പില്‍ ജയിക്കേണ്ടിയിരുന്ന എല്‍ ഡി എഫ് തോറ്റു തുന്നം പാടി.ഇത്രയുമൊക്കെയായി കാര്യങ്ങള്‍ വളര്‍ന്നിട്ടും, രൂക്ഷമായ തര്‍ക്കങ്ങളും ആക്ഷേപങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമൊക്കെ ഉണ്ടായിട്ടും ആരും വ്യക്തിപരമായി ആരേയും ആക്ഷേപിച്ചിരുന്നില്ല എന്നത് നമ്മൂടെ ഉയര്‍ന്ന സംസ്കാരത്തിന്റെ ഗുണം കോണ്ടുമാത്രമായിരുന്നു. എന്നാലിന്ന് അതിന്റെയൊക്കെ കല്ലും പതിരും തെളിയാന്‍ തുടങ്ങിയിരിക്കുന്നു.ചന്ദ്രശേഖരന്‍ വധത്തിന്റെ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു.ആ കുറ്റപത്രത്തില്‍ സി പി എമ്മിനെ കുടുക്കാനാവശ്യമായ യാതൊന്നുമില്ലെന്നാണ് ദി ഹിന്ദു ദിനപത്രം പറയുന്നത്.എന്നുവച്ചാല്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഭരണകക്ഷി തട്ടിക്കൂട്ടിയുണ്ടാക്കിയതാണിതെന്നര്‍ത്ഥം.കാര്യങ്ങള്‍ ഇത്രയുമൊക്കെ വെളിവായിരിക്കുമ്പോഴാണ്  ശ്രീ ജയശങ്കര്‍  നിലാവത്ത് കുറുക്കന്മാര്‍ ഓളിയിടുന്നതുപോലെ അമറുന്നത്. എന്തിനാണിതെന്ന് ഒന്നു വിശദീകരിക്കാമോ ശ്രീ ജയശങ്കര്‍?
                ഇനി സി പി എം എന്നുപറയുന്നത് ജനങ്ങള്‍ക്കിടയില്‍ ഭരണഘടനാപ്രകാരം  പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. നിയമം അനുശാസിക്കുന്ന രീതിയില്‍ ഭരണസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കാലാകാലങ്ങളില്‍ സ്വന്തം നിയമാവലിയനുസരിച്ച് മീറ്റിങ്ങുകള്‍ കൂടുകയും തിരഞ്ഞെടുപ്പുകള്‍ നടത്തി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്.അതിന്റെ സാമ്പത്തീക ഇടപാടുകള്‍ കാലാകാലങ്ങളില്‍ ഓഡിറ്റ് ചെയ്ത് ധനകാര്യവകുപ്പില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.ഇന്നാട്ടിലെ മറ്റുപല വന്‍‌പാര്‍ട്ടികളും ഇത്തരത്തില്‍ യോഗങ്ങള്‍ ചേരുകയോ തിരഞ്ഞെടുപ്പുകള്‍ നടത്തുകയോ, കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുകയോ കണക്കുകള്‍ സമര്‍പ്പിക്കുകയോ ചെയ്യുന്നവയല്ല.എന്നുവച്ചാല്‍ ഇന്ന് നമ്മുടെ രാജ്യത്തുള്ള പലരാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ ഭേദം ഈ സി പി എം തന്നെയാണെന്നര്‍ത്ഥം.എന്നിട്ടും ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ മറ്റു പ്രകോപനങ്ങളൊന്നുമില്ലാതെ തെറി വിളിക്കാന്‍ താങ്കള്‍കാര് അധികാരം തന്നു മി.ജയശങ്കര്‍?
               താങ്കളെപ്പോലെ തന്നെ സൃഷ്ടിച്ച അഛനാരെന്നും അമ്മയാരെന്നും അറിയാവുന്ന വ്യക്തിയാണ് ഈ പിണറായി വിജയനും.അദ്ദേഹവും താങ്കളെപ്പോലെ കുളിച്ച് വൃത്തിയായി നടക്കുകയും താങ്കളെപ്പോലെതന്നെ വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും താങ്കളെ പോലെ തന്നെ മിതമായ ശുചിയായ ഭക്ഷണം കഴിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരു വ്യക്തി തന്നെയാണ് അദ്ദേഹവും.താങ്കള്‍ക്ക് ഭരണഘടന അനുവദിച്ചു തന്നിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ശ്രീ പിണറായി വിജയനുമുണ്ട്. അദ്ദേഹത്തെ താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിനെ ആരും വിലക്കിയിട്ടുമില്ല.അതുകൊണ്ടുതന്നെ തനിക്ക് ശരിയെന്നു തോന്നുന്നത് ശരിയായ ഭാഷയില്‍ പറയാനുള്ള അവകാശവും അദ്ദേഹത്തിനുണ്ട്,അദ്ദേഹം അത് ചെയ്യുകയും ചെയ്യുന്നുണ്ട്.അദ്ദേഹം പറയുന്നത് തെറ്റാണെന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ അത് ശരിയായ ഭാഷയില്‍ പറയാനും അദ്ദേഹത്തെ വിമര്‍ശിക്കാനുമുള്ള അവകാശം താങ്കള്‍ക്കുമുണ്ട്.പക്ഷെ മി.ജയശങ്കര്‍ അതിനുപയോഗിക്കേണ്ടത് നല്ല മാന്യമായ ഭാഷയായിരിക്കണം, ഒരിക്കലും അതിന് കലുങ്കിനടിയിലെ ജാനുവിന്റെ ഭാഷ ഉപയോഗിക്കരുത് മി ജയശങ്കര്‍.
                താങ്കളോര്‍ക്കുന്നോ , പണ്ടൊരു ക്രൈം നന്ദകുമാര്‍ പിണരായിവിജയനെ പിന്നാലെ നടന്ന് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.പിണറായി വിജയന് അവിടെ സമ്പാദ്യം, ഇവിടെ ഭാര്യയുടെ പേരില്‍ സമ്പാദ്യം എന്നൊക്കെ പറഞ്ഞ് കോടതികേസുകളുടെ ഒരു പ്രളയം തന്നെ അയാള്‍ സൃഷ്ടിച്ചിരുന്നു.എന്നാല്‍ പോലും അയാള്‍ ഇത്തരം കേട്ടാലറയ്ക്കുന്ന വാക്കുകള്‍ പിണറായിക്കെതിരെയോ തിരിച്ചോ ഉപയോഗിച്ചതായി കേട്ടിട്ടുണ്ടോ മി ജയശങ്കര്‍.അന്ന് ഈ നന്ദകുമാറിന് പിണറായിക്കെതിരെ കളിക്കാന്‍ പലരും പിന്നില്‍ നിന്ന് പണം നല്‍കിയതായി പറയപ്പെടുന്നുണ്ട്.അതുപോലെ താങ്കള്‍ക്കും ആരെങ്കിലും നല്‍കിയിട്ടുണ്ടോ മി ജയശങ്കര്‍?
                     ഞങ്ങളുടെ നാട്ടില്‍ വെള്ളമില്ലാത്ത കലുങ്കിനടിയില്‍ ഒരു ജാനു ഉണ്ടായിരുന്നു.ഞങ്ങളുടെ നാട്ടിലെ പിച്ചക്കാരും അതേ സ്റ്റാന്‍ഡാര്‍ഡിലുള്ള പലരും കാമം തീര്‍ക്കാന്‍ എത്തിയിരുന്നത് ഈ ജാനുവിന്റെ അടുത്തായിരുന്നു.ഇരുപത്തിയഞ്ചു പൈസ മുതല്‍ അഞ്ചു രൂപവരെയായിരുന്നുവത്രെ അവളുടെ റേറ്റ്.പിന്നെ ഒരു കഞ്ചാവ് ബീഡിയും നൂറു ചാരായവും കിട്ടിയാല്‍ വളരെ സന്തോഷം.ഇതുവകകളുമായി അവളുടെ അടുത്തെത്തുന്നവരേയും പിന്നീട് വഴിയേ പോകുന്നവരേയും തെറിവിളിക്കുക എന്നത് അവളുടെ ഹോബി ആയിരുന്നു.അങ്ങിനെ സഹികെട്ട് അവസാനം പോലീസെത്തി അവളെ അവിടന്ന് ഓടിച്ചു.ഇവള്‍ക്ക് കഞ്ചാവ് ബീഡിയും നൂറ് മില്ലി ചാരായവും വാങ്ങിക്കൊടുത്താല്‍  നാട്ടിലുള്ള  ആരേയും  അവള്‍ തെറിവിളിച്ചോളും.ഇതുതന്നെ തരമെന്ന് കണ്ട് പലരും ശത്രുതയുള്ള മാന്യന്മാരെ അവഹേളിക്കാന്‍ ഇവളെ കരുവാക്കി.ആ ജാനുവിനെയണ് മി ജയശങ്കര്‍ ഞാന്‍ ഇന്നലെ താങ്കളുടെ പ്രകടനത്തില്‍ കണ്ടത് എന്ന് ക്ഷമാപൂര്‍വം പറഞ്ഞുകൊള്ളട്ടെ മി.ജയശങ്കര്‍.
                  മറ്റൊന്നുകൂടി ഞാന്‍ ഇന്നലെ കണ്ടു.പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെയുള്ള താങ്കളുടെ തെറിവിളി കണ്ട് ചുണ്ടിലൊരു ഗൂഡമന്ദസ്മിതവുമായി ഒരാള്‍ ഇരിപ്പുണ്ടായിരുന്നു, താങ്കളുടെ അടുത്ത്.മറ്റാരുമായിരുന്നില്ല അത്, ന്യൂസ് അവതാരകന്‍ ശ്രീ വേണുവായിരുന്നു അത്.താങ്കളെ ഇഷ്ടപ്പെടുന്ന താങ്കളുടെ ഒരാരാധകനായിരുന്നു ശ്രീ വേണു ഞാന്‍.എന്നാല്‍ ഇന്നലത്തെ താങ്കളുടെ ആ മന്ദസ്മിതം കണ്ടതോടെ ഞാന്‍ താങ്കളെ വെറുത്തുപോയി ശ്രീ.വേണു.ആ താങ്കളുടെ പുഞ്ചിരി എന്നെ ഓര്‍മ്മിപ്പിച്ചതെന്താണെന്നറിയാമോ വേണു.ജാനുവിന് കള്ളുവാങ്ങിക്കൊടുത്ത് തെറിപറയിക്കുന്നവന്‍ കലുങ്കിന്റെ ഓരം ചേര്‍ന്ന് “ഞാനൊന്നുമറിഞ്ഞില്ലേ” എന്ന മട്ടില്‍ ഒരിളം ഇളിയോടെ, തെറി കേള്‍ക്കുന്ന മാന്യനെ നോക്കിയൊരു ഇരിപ്പുണ്ട്. ആ ഇരിപ്പാണെന്നെ ഇന്നലെ താങ്കളുടെ പ്രകടനം ഓര്‍മ്മിപ്പിച്ചത്.എന്നിട്ടയാളൊരു ചോദ്യം ചോദിക്കും; “അവള്‍ പറഞ്ഞത് കേട്ടില്ലേ, സാറിനെന്തു പറയാനുണ്ട്” എന്ന്.തെറി കേട്ട മാന്യന്‍ അമേദ്യം ചവിട്ടിയ അറപ്പോടെ ഓടി രക്ഷപെടും.
                 ഇതേ ചോദ്യം തന്നെയല്ലെ മി.വേണു, ജയശങ്കറിന്റെ പ്രകടനം കഴിഞ്ഞപ്പോള്‍ താങ്കള്‍ ശ്രീ ദക്ഷിണാമൂര്‍ത്തിയോട് ചോദിച്ചത്. “കേട്ടില്ലെ, എന്തു പറയുന്നു ശ്രീ ദക്ഷിണാ മൂര്‍ത്തീ” എന്ന്. സത്യമായിട്ടും വേണു ഞാന്‍ താങ്കളെ വെറുത്തു പോയി.
                 റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമയായ ശ്രീ നികേഷ്കുമാറിനോടൊരഭ്യര്‍ത്ഥനയുണ്ട്.ചാനലിന് പബ്ലിസിറ്റി കിട്ടാന്‍, റേറ്റിങ്ങ് കൂട്ടാന്‍ ഒരു പാട് വഴികളുണ്ട്, എന്നാല്‍ അതിന് പണ്ട് മോഹന്‍‌ലാല്‍ പറഞ്ഞ ഒരു വഴിയുണ്ട്.ദയവായി അതു മാത്രം താങ്കള്‍ ചെയ്യരുത്, താങ്കളുടെ ശമ്പളക്കാരെക്കൊണ്ട് ചെയ്യിക്കുകയും അരുത്, ദയവായി.

55 comments :

 1. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമയായ ശ്രീ നികേഷ്കുമാറിനോടൊരഭ്യര്‍ത്ഥനയുണ്ട്.ചാനലിന് പബ്ലിസിറ്റി കിട്ടാന്‍, റേറ്റിങ്ങ് കൂട്ടാന്‍ ഒരു പാട് വഴികളുണ്ട്, എന്നാല്‍ അതിന് പണ്ട് മോഹന്‍‌ലാല്‍ പറഞ്ഞ ഒരു വഴിയുണ്ട്.ദയവായി അതു മാത്രം താങ്കള്‍ ചെയ്യരുത്, താങ്കളുടെ ശമ്പളക്കാരെക്കൊണ്ട് ചെയ്യിക്കുകയും അരുത്, ദയവായി.

  ReplyDelete
  Replies
  1. പ്രിയ സുഹൃത്തെ,

   ഞ്ഞാനൊരു രഷ്ട്രീയ അനുഭാവി അല്ല. ഈ കൂത്തെല്ലാം തുടക്കത്തിലേ കാണുകയും വായിയ്ക്കുകയും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് എനിയ്ക്ക് പറയാനുള്ളത്;

   ക്പ്പയും മത്തിയും തിന്നുന്ന സാധാരണക്കാരനുപോലും മനസിലാകും എന്താണു നടന്നത് എന്നും ആരാണു കൊല്ലിച്ചതു എന്നു. ഇതിനു പ്രത്യ്കിച്ച് horlicks ഒന്നും കഴിച്ച് ബുദ്ധി കൂട്ടണമെന്നില്ല.ഒപ്പം നിങ്ങളുടെ വിഷമവും മനസിലാകുന്നു.

   എന്തായലും ഒരു കാര്യം ഉറപ്പ്, കുറച്ച് നാളത്തേയ്ക്കെങ്കിലും cmp ഈ formula നിര്‍ത്തി വയ്ക്കും.

   Delete
  2. ഹ ഹ ഹ ഞങ്ങളും കപ്പയും മത്തിയും തന്നെയാണു തിന്നുന്നത് സഹോദരാ, നാട്ടുകാര്‍ അങ്ങനെയാനല്ലോ ഒരു നൂറുപ്രാവശ്യം അബദ്ധത്തില്‍ ചാടിയാലും പിറ്റേന്നും ചാടും അബദ്ധത്തില്‍.ഇവരെയാണല്ലോ നമ്മള്‍ മലയാളികള്‍ എന്നു പറയുന്നത്.ലാവലിന്‍ പ്രശ്നം ദാ ഇപ്പോ പീണറായിയേയും സി പി എമ്മിനേയും ഒതുക്കിത്തരാം എന്നു പറഞ്ഞ് വന്നതല്ലേ, എന്നിട്ടെന്തായി?പിന്നീട് ടി പി വധമായിരുന്നു,കുറേപാവങ്ങളെ പറഞ്ഞു പറ്റിച്ചു പാര്‍ട്ടി അങ്ങനെ ചെയ്തു,ഇങ്ങനെ ചെയ്തു,മറ്റയാള്‍ കരഞ്ഞു,ഇയാള്‍ മാപ്പപേക്ഷിച്ചു എന്നൊക്കെ.ഇപ്പൊ എന്തായി? കുറ്റപത്രം കൊടുത്തല്ലോ അതില്‍ ഈ കേസ് സി പി എമ്മുമായി ബന്ധിപ്പിക്കാന്‍ യാതൊന്നുമില്ലെന്ന് ഹിന്ദു പത്രം എഴുതിയത് വായിച്ചോ? എന്നിട്ടും കൊടിച്ചിപട്ടികള്‍ മോങ്ങുന്നതുപോലെ ഓളിയിടാന്‍ കുറേ ചാനലുകളും മറ്റും,അതുകേട്ട് വിശ്വസിക്കാന്‍ പാവം അനോണിയേപ്പോലുള്ളവരും.ഇനി ഇതു കഴിയുമ്പോള്‍ മറ്റൊന്ന് വരും അന്നും കുറേ അനോണികള്‍ ചോദ്യങ്ങളുമായി വരും,പിന്നേം പിന്നേം പിന്നേം ഇതു സംഭവിക്കും.ഇതു മാറണമെങ്കില്‍ പത്രങ്ങളുടെ രാഷ്ട്രീയം നാം തിരിച്ചറിയണം,അതിനെവിടെ നമുക്ക് നേരം സമയം കാറല്‍ മാര്‍ക്സിനേക്കാള്‍ വലിയ മാര്‍ക്സിസ്റ്റാണല്ലോ നമ്മളോരോരുത്തരും!

   Delete
  3. ലാവലിന്‍ പ്രശ്നം അതുപോലെ തന്നെ ഇപ്പോഴുമുണ്ട്. കോടതിയില്‍ കേസു നടക്കുന്നു. സര്‍ക്കാര്‍ ഖജനാവിനു നഷ്ടമുണ്ടാക്കിയ കേസാണത്. ബാല ഷ്ണപിള്ള നഷ്ടമുണ്ടാക്കിയതുപോലെ. ഇപ്പോള്‍ സി പി എം ഉള്‍പ്പടെയുള്ള പ്രതിപക്ഷം പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കുന്നതും അതുപോലെ ഒരു പ്രശ്നത്തിന്റെ പേരിലാണ്. കല്‍ക്കരി ഇടപാടില്‍ ഖജനാവിനു നഷ്ടമുണ്ടാക്കി എന്ന് സി എ ജി എഴുതി വച്ചതിന്റെ പേരിലാണിപ്പോള്‍ ബഹളം. അതേ സി എ ജി ആണ്, ലാവലിന്‍ കരാര്‍ വഴി കേരള ഖജനാവിനു നഷ്ടമുണ്ടായി എന്നെഴുതി വച്ചിരിക്കുന്നത്.

   കേസിന്റെ വിചരണ കഴിയട്ടേ. എന്നിട്ടല്ലേ എന്താകുമെന്നൊക്കെ അറിയാന്‍ പറ്റുക?

   Delete
  4. റ്റി പി വധക്കേസില്‍ ബന്ധമുണ്ടോ ഇല്ലയോ എന്നൊക്കെ കോടതിയല്ലേ തീരുമാനിക്കേണ്ടത്? ഹിന്ദു പത്രവും ദേശാഭിമാനിയുമൊന്നുമല്ലല്ലോ.

   Delete
  5. കാളിദാസന്‍ ചേട്ടാ ഒരു സംഭവത്തിന്റെ ഗതി എന്താവുമെന്നറിയാന്‍ അതിന്റെ അവസാനം വരെ കാത്തിരിക്കണമെന്നില്ല.അതിന്റെ ഉല്‍ഭവം,വളര്‍ച്ച,അതിനെ ഭാവി നിയന്ത്രിക്കുന്ന വൈരുധ്യങ്ങള്‍ ഇതൊക്കെ കണ്ട് അതിന്റെ ഭാവി പ്രവചിക്കാന്‍ പറ്റും.അങ്ങനെയാണ് ലാവലിന്‍ കേസില്‍ കഴംബില്ലെന്ന് ഞങ്ങള്‍ പറഞ്ഞത്.കേസിന്റെ വിചാരണ കഴിയട്ടെ എന്നിട്ടല്ലെ എന്താകുമെന്നൊക്കെ അറിയാന്‍ പറ്റൂ? ശരിയാണ് വലിയൊരു പരിധി വരെ.എന്നാല്‍ പിണറായി അഴിമതി കാണിച്ചു,പൈസ അടിച്ചുമാറ്റി എന്നൊക്കെ ബഹളമുണ്ടാക്കിയത് നിങ്ങളൊക്കെതന്നെയല്ലെ? എന്നിട്ട് ഒന്നും ക്ലച്ച് പിടിക്കാതായപ്പോള്‍ കോടതി വിചാരണ കഴിയട്ടെ എന്നിട്ട് പറയാമെന്നോ?സി എ ജി എഴുതി എന്നതുകൊണ്ടുമാത്രം അഴിമതി നടന്നു അല്ലെങ്കില്‍ നടന്നില്ല എന്നു പറയാന്‍ കഴിയില്ല എന്ന് താങ്കള്‍ക്കുമറിയാമല്ലോ? പിന്നെന്തിനാ ബാലകൃഷ്ണപിള്ളയേയും പ്രധാനമന്ത്രിയേയുമൊക്കെ ഇതോടൊപ്പം ചേര്‍ക്കുനനത്.

   Delete
  6. മോഹനന്‍,

   വ്യക്തിപരമായി നേട്ടമുണ്ടാക്കുന്നത് മാത്രമല്ല അഴിമതി. മറ്റുള്ളവര്‍ക്ക് അനര്‍ഹമായ നേട്ടമുണ്ടാക്കുന്നതും  ഖജനാവിനു നഷ്ടമുണ്ടാക്കുന്നതും അഴിമതിയുടെ പരിധിയില്‍ വരും. നഷ്ടമുണ്ടാക്കുന്നവര്‍ അതിനു ഉത്തരം പറയേണ്ടി വരും. വിജയന്‍ പൈസ അടിച്ചു മറ്റി എന്ന് സി എ ജിയോ മറ്റേതെങ്കിലും ഉത്തരവാദപ്പെട്ടവരോ പറഞ്ഞിട്ടില്ല. സി പി എം പാര്‍ട്ടി നിയോഗിച്ച ബാലനന്ദന്‍ കമ്മിറ്റിയും കേരള സര്‍ക്കാരിലെ പല ഉദ്യോഗസ്ഥരും ലാവലിനുമായുള്ള കരാറിനെ എതിര്‍ത്തിരുന്നു. അതൊന്നും വക വയ്ക്കാതെ മുന്നോട്ടു പോയതിന്റെ ഉത്തരവാദി മന്ത്രി സ്ഥാനം വഹിച്ച വിജയനാണ്. ലാവലിന്‍ കമ്പനി തരാമെന്നേറ്റ മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം മാത്രമായിരുന്നു, ഈ കരാറുകൊണ്ട് കേരളത്തിനുണ്ടാകുമായിരുന്ന ഏക നേട്ടം. പക്ഷെ അതുപോലും ഉറപ്പാക്കാന്‍ വിജയനായില്ല.

   സി എ ജി എഴുതി എന്നതുകൊണ്ടുമാത്രം അഴിമതി നടന്നു പറയാന്‍ കഴിയില്ല എന്ന് എനിക്കറിയാം. സര്‍ക്കാരുകളുടെ ഇടപാടുകളിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കലാണ്, ആ സ്ഥാപനത്തിന്റെ ജോലി. ഇടമലയര്‍ പദ്ധതിതിയിലെ പാളിച്ചള്‍ ചൂണ്ടിക്കാണിച്ച്, അത് ഖജനാവിനു ന്ഷ്ടമുണ്ടാക്കി എന്നേ സി എ ജി പറഞ്ഞുള്ളു. അതില്‍ പിള്ളക്കുള്ള പങ്ക് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി കോടതിയെ ധരിപ്പിച്ചു. കോടതി ശിക്ഷയും വിധിച്ചു. ഇപ്പോള്‍ കല്‍ക്കരി ഖനികള്‍ ലേലം ചെയ്ത് വില്‍ക്കാതെ ഇഷ്ടക്കാര്‍ക്ക് വിറ്റപ്പോള്‍ ഖജനാവിനു നഷ്ടമുണ്ടായി എന്നാണ്, സി എ ജി പറഞ്ഞത്. 2 ജി സ്പെക്റ്റ്രം അതുപോലെ ഇഷ്ടക്കാര്‍ക്ക് നല്‍കിയപ്പോള്‍ ഉണ്ടായ നഷ്ടവും സി എ ജിയാണു പറഞ്ഞത്. സി ബി ഐ അനേഷിച്ചപ്പോള്‍ അതിലെ ക്രമക്കേടുകള്‍ കണ്ടെത്തി മന്ത്രിയായ രാജക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഇനി വിചാരണ നടക്കുമ്പോഴേ രാജയെ ശിക്ഷിക്കാനുള്ള തെളിവുണ്ടോ എന്നറിയൂ. കോടതിക്ക് ബോധ്യമാകുന്ന തെളിവില്ലെങ്കില്‍ രാജയെ വെറുതെ വിട്ടേക്കും. ലാവലിന്‍ ഇടപാടിലും ഇതൊക്കെ തന്നെയേ സംഭവിക്കൂ. സി ബി ഐ അന്വേഷിച്ചപ്പോള്‍ വിജയനെ പ്രതി ചേര്‍ക്കാനുള്ള വക അവര്‍ കണ്ടെത്തി. കുറ്റപത്രവും സമര്‍പ്പിച്ചു. ഇനി വിചാരണ നടക്കട്ടെ. ജ്യോത്സ്യന്‍മാര്‍ക്ക് ഭാവി പ്രവചിക്കുകയോ ഒക്കെ ചെയ്യാം.ജ്യോത്സ്യത്തില്‍ വിശ്വാസമില്ലാത്തവര്‍ പക്ഷെ കോടതി തീര്‍പ്പു വരെ കാത്തിരിക്കും.

   ബാലകൃഷ്ണപിള്ളയേയും പ്രധാനമന്ത്രിയേയുമൊക്കെ ഇതോടൊപ്പം ചേര്‍ക്കുന്നത് സമാനമായ കേസുകളായതുകൊണ്ടാണ്. പ്രധാനമന്ത്രി പൈസ അടിച്ചു മാറ്റി എന്ന് സി പി എം പോലും പറയുന്നില്ല. പക്ഷെ അഴിമതി നടന്നു എന്നുതന്നെയണു സി പി എം പറയുന്നത്? സി എ ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  തന്നെയല്ലേ സി പി എമ്മിതു പറയുന്നത്? അല്ലാതെ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതാണോ?

   Delete
  7. ഇത്രയുമൊക്കെ കൃത്യമായറിയാവുന്ന കാളിദാസന്‍ ടി പി വധം വരുമ്പൊഴും അതുപോലെ ലാവലിന്‍ വരുമ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടി, മാഫിയാവല്‍ക്കരനം,ക്രിമിനല്‍ സംഘം എന്നൊക്കെ ഉറഞ്ഞു തുള്ളുന്നു, എന്നിട്ട് തെളിവൊന്നും ഇതിലേക്ക് ച്ച്ഃഊണ്ടിക്കാണിക്കാനില്ലാതെ പിച്ചും പെയും പരയുന്നു.എന്തിനാ ചേട്ടാ ഈ അഭ്യാസം? നമുക്കിത് നിറുത്താം കാരണം താങ്കള്‍ക്ക് പുതുതായൊന്നും പരയാനില്ല.പിന്നെ മറ്റൊരു കാര്യം, മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ധനസഹായം വിജയന്‍ ഇല്ലാതാക്കിയെന്ന് പറയുന്നു താങ്കള്‍.അത് വസ്തുതാപരമായിത്തന്നെ പിശകാണ്.ഇത്തരം കള്ളങ്ങളുടെ ഘോഷയാത്രയാണ് താങ്കളുടെ കമന്റുകള്‍ മുഴുവന്‍.അപ്പോള്‍ പിന്നെ ഇതിനു മറുപടി ഇനിയും പറയാന്‍ നിന്നാല്‍ ഞാനും താങ്ക്ജളുടെ അവസ്ഥയിലേക്ക് മാറേണ്ടി വരും അതെനിക്ക് ഇഷ്ടമല്ലാത്തതിനാല്‍ ഞാന്‍ പിന്‍വാങ്ങുന്നു.ഒരു കാര്യം കൂടി; ശ്രീ ജയശങ്കര്‍ പിണറായിയെ തെറിവിളിച്ചത് തെറ്റായി എന്ന് വളരെ സൌമ്യമായി ചൂണ്ടിക്കാട്ടാനാണ് ഞാന്‍ ശ്രമിച്ചത്.അതിന് ഞാന്‍ കാണുന്ന ഒരൊറ്റകാരണമേയുള്ളൂ, പിണറായിയും ജയശങ്ക്ജറും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല.അപ്പോള്‍ ഒരു കാരണവുമില്ലാതെ ഒരാളെക്കയറി പട്ടി,മനോരോഗി എന്നൊക്കെ വിളിക്കുന്നത് ശരിയല്ല എന്നുപരയുമ്പോള്‍,അത് കേരളാത്തിന്റെ സംസ്കാരത്തിനു നിരക്കാത്തതാണെന്നു പറയുമ്പോള്‍ താങ്കള്‍ എന്തൊക്കയോ പുകമറകള്‍ അവ്യക്തമായ നിലയില്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജശങ്കറിനെ ന്യായീകരിക്കുന്നു.എന്റെ രീതി വച്ച് എനിക്കത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്.ഇത്രയൊക്കെ പ്രകോപനമുണ്ടായിട്ടും പ്പീണറായിയോ ആരെങ്കിലുമോ ഇത്തരം മൊസം വാക്കുകള്‍ ഉപയോഗിച്ചില്ല എന്നതും കാണുക.അതുകൊണ്ട് പ്രിയ സുഹൃത്തേ, നമസ്കാരം.

   Delete
  8. മോഹനന്‍,

   റ്റി പി വധക്കേസില്‍ ലഭ്യമായ തെളിവുകളൊക്കെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അതു കൊണ്ടാണ്, കോടതി സി പി എം നേതാക്കള്‍ക്ക് ജാമ്യം നിഷേധിക്കുന്നത്. ലാവലിന്‍ വിഷയത്തിലും ഇത് സംഭവിച്ചു. ഇനി വിചാരണ ചെയ്ത് കോടതി തീരുമാനിക്കട്ടെ.

   വൈദ്യുതി പദ്ധതികളുടെ നവീകരണം കുറഞ്ഞ ചെലവില്‍ നടത്തമെന്ന് ഇന്‍ഡ്യന്‍ കമ്പനികള്‍  പറഞ്ഞിട്ടും, ബാലാനന്ദന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടും ലാവലിനെ ഏല്‍പ്പിച്ചത് മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള സഹായം എന്ന ഒറ്റ വിഷയത്തിലായിരുന്നു. അല്ലെങ്കില്‍ സാമ്രാജ്യത്ത്വ മൂരാച്ചിയുടെ കമ്പനിയെ കമ്യൂണിസ്റ്റു മന്ത്രി ഇത് ഏല്‍പ്പിക്കേണ്ട കാര്യമില്ല. ആ സഹായം ഉറപ്പാക്കാനുള്ള ഒരു കരാര്‍ ഉണ്ടാക്കുക എന്നത് മന്ത്രി ആയിരുന്ന വിജയന്റെ ഉത്തരവാദിത്തമായിരുന്നു. അതില്‍ വീഴ്ച പറ്റി. ഇതിലെന്താണ്, വസ്തുതാപരമായി പിശകുള്ളത്?

   ജയശങ്കര്‍ വിജയനെ വിളിച്ചതുപോലെ വിജയന്‍ മറ്റ് പലരെയും വിളിച്ചിട്ടുണ്ട് എന്നാണു ഞാന്‍ പറഞ്ഞത്. വരദചാരി എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിജയനുമായി ഒരു പ്രശ്നവുമില്ലായിരുന്നു എന്നിട്ടും സര്‍ക്കാര്‍ ഫയലില്‍ അദ്ദേഹത്തിന്റെ തല പരിശോധിക്കണമെന്ന് വിജയന്‍ എഴുതി വച്ചു. താമരശ്ശേരി ബിഷപ്പും വിജയനുമായി ഒരു പ്രശ്നവുമില്ലായിരുന്നു. എന്നിട്ടും അദ്ദേഹത്തെ വിജയന്‍ നികൃഷ്ടജീവി എന്നു വിളിച്ചു. ഇതിലൊന്നും യാതൊരു കുഴപ്പവും കാണാതെ ജയശങ്കര്‍ വിളിച്ചതില്‍ മാത്രം കുഴപ്പം കണ്ടു പിടിക്കുന്ന താങ്കളുടെ ഇരട്ടത്താപ്പിനെയാണു ഞാന്‍ ചോദ്യം ചെയ്തത്.

   ജയശങ്കര്‍ പറഞ്ഞത് സംസ്കാരത്തിനു നിരക്കാത്തതാണെങ്കില്‍ വിജയന്‍ പറഞ്ഞതും സംസ്കാരത്തിനു നിരക്കാത്തതാണ്. രണ്ട് ആളവുകോലു വച്ച് സംസ്കാരം അളക്കുന്നതിന്റെ കുഴപ്പമാണു താങ്കള്‍ക്ക്.

   വളരെ വ്യക്തമായിട്ടാണ്, ഞാന്‍ ഇതൊക്കെ ചൂണ്ടിക്കാണിച്ചത്. ഒരു പുക മറയും ഇല്ല. അവ തെറ്റാണെങ്കില്‍ എങ്ങനെ തെറ്റാകുന്നു എന്ന് താങ്കള്‍ വിശദീകരിക്കണം.

   Delete
  9. പ്രിയ കാലിദാസന്‍, ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താം എന്നാല്‍ ഉറക്കം നടിക്കുന്നവനെ അങ്ങനെ കഴിയില്ല.അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് താങ്കള്‍.നോക്കൂ ടി പി വധക്കേസില്‍ വലിയ സ്രാവുകളൊക്കെ പുറതു വന്നു കഴിഞ്ഞു, ഇനി ചില്ലറ മിനുകലെയുള്ളൂ.ഇതു താങ്കള്‍ക്കറിയാമല്ലോ.ലാവലിന്‍ കേസില്‍ മാര്‍ക്സിസ്റ്റുകാര്‍ ജയിലില്‍ഊണ്ടെന്നത് പുതിയ അറിവാണ്,അറിയിച്ചു തന്നതിനു നന്ദി.അവരുടെ പെരുവിവരം കൂടി ഒന്നു കിട്ടിയാല്‍ നന്നായിരുന്നു.ഇനി ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടൊന്നും പി കാര്‍ത്തികേയന്‍ എന്ന അന്നത്തെ വൈദ്യുതി മന്ത്രിയാണ് തുടങ്ങിവച്ചത്,കേസിന്റേയും മറ്റും കാരണം ( നേര്യമംഗലമാണെന്നാണെന്റെ ഓര്‍മ്മ) കൊണ്ട് പിണറായി തുടരുക മാത്രമേ ചെയ്തുള്ളൂ.എന്നിട്ടും മലബാര്‍ കാന്‍സര്‍ സെന്ററിനു കരാറുണ്ടാടാക്കിയപ്പോള്‍ അവര്‍ എല്ലാ വര്‍ഷവും അപ്രീസിയേഷന്‍ ലെറ്റര്‍ ചോദിച്ചു, ശര്‍മ്മ മന്ത്രി വരെ അതു കൊടുത്തു.പിന്നീട് വന്ന കടവൂര്‍ ശിവദാസന്‍ മന്ത്രി,പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും അത് ചെയ്തില്ല,അങ്ങനെ ആ പണം ലഭിച്ചില്ല.ഈ വിവരമൊക്കെ ഉറക്കം നടിക്കുന്ന കാളിദാസനൊഴികെ ബാക്കിയെല്ലാവര്‍ക്കും അറിയാം.താങ്കള്‍ക്കുമാത്രം അറിയില്ലല്ലോ.ഇതില്‍ വിജയന് എവിടെ വീഴ്ച്ച പറ്റി സഹോദരാ?ജയശങ്കര്‍ വിജയനെ വിളിച്ചതുപോലെ വിജയന്‍ പലരേയും വിളിച്ചിട്ടുണ്ടെന്നു താങ്കള്‍ പറയുന്നു.എന്റെ അറിവില്‍ ആരേയും അങ്ങേര് പട്ടി എന്ന് വിളിച്ചതായി എനിക്കറിയില്ല, ഇനി താങ്കളെ വിളിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല.ഇനി വിളിച്ചിട്ടുണ്ടെങ്കില്‍ തന്നെ പകരം വിളിക്കുന്നത് താങ്കള്‍ ഇതുവരെ പറഞ്ഞ ഒരു നീതിസാരത്തിലും പെടുന്നില്ലല്ലോ?എന്നാലും തല പരിശോധിക്കണമെന്ന് പറയുകയല്ല ഒരു ഫയലില്‍ കുറിപ്പെഴു്തുകയാണ് ചെയ്തത്.അത് ആരും അറിയാതിരുന്ന ഒരു സംഭവമാണ്.എന്നാല്‍ ലാവലിന്‍ കേസിനു മൈലേജ് കിട്ടാന്‍ ആ എഴുത്ത് ലാവലിന്‍ കേസുമായി ബന്ധപ്പെടുത്തി മനോരമ നുണ എഴുതുകയാണുണ്ടായത്.അതുപോലല്ലല്ലോ ഒരു ടി വി ചാനലില്‍ കയറിയിരുന്ന് ലോകം മുഴുവന്‍ കേള്‍ക്കെ പട്ടി പേപ്പട്ടി മനോരോഗി എന്നൊക്കെ വിളിക്കുന്നത്.രണ്ടും ഒന്നാണെന്ന് താങ്കള്‍ക്കു മാത്രമേ തോന്നൂ കാരണം താങ്കളുടെ ലക്ഷ്യം വേറെയാണല്ലോ?
   താമരശ്ശേരി ബിഷപ്പിനെ ജയശങ്കറുമായി താരതമ്യം ചെയ്തത് എനിക്ക് മനസ്സിലായില്ല.പിണറായിയുടെ പാര്‍ട്ടിയുടെ ഒരു എം എല്‍ എ അബോധാവസ്ഥയില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിന്റെ വിശ്വാസത്തിനു നിരക്കാത്ത ഒരു കാര്യം ചെയ്തെന്ന പച്ചനുണ പ്രചരിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തപ്പോഴാണാ വിളി പിണറായിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.എന്നാല്‍ ജയശങ്കറിന് അങ്ങനെയൊരു കാരണം പോലും ഉണ്ടായിരുന്നില്ല ഈ വിളിക്ക് എന്ന് താങ്കള്‍ക്ക് അറിയാത്ത കാര്യമൊന്നുമല്ലല്ലോ
   ഏതയാലും ഞാനീ സാഹസത്തില്‍ നിന്നും പിന്‍ വാങ്ങുന്നു, നന്ദി സഹോദരാ നന്ദി.

   Delete
 2. ഇത്തരം പേപ്പട്ടികളെ വിളിച്ചു കുരപ്പിച്ചാൽ താങ്കളുടെ ചാനൽ കാണാൻ ഒരു കൊടിച്ചിപ്പട്ടിപോലുമൂണ്ടാകാത്ത സ്ഥിതി വരും നികേഷ് കുമാർ! ആ പട്ടിമോന്ത കണാൻ വയ്യാഞ്ഞ് ചാനൽ മാറ്റുന്ന ഞങ്ങൾ സി.പി.ഐ.എമ്മുകാർ കൂടി ചേർന്നതാണ് താങ്കളുടെ പ്രേക്ഷകർ എന്നു മറക്കേണ്ട നികേഷ്! വേണുവിന്റെ അധ:പതനത്തിൽ സഹതപിക്കുന്നു. മറ്റേതെങ്കിലും പാർട്ടി നേതാവിനെപ്പറ്റിയാണ് ഇത്തരത്തിൽ പട്ടിത്തരം പറയുന്നതെങ്കിൽ തെരുവിലിറങ്ങി നടക്കുമായിരുന്നോ ഈ പന്ന....... ഇയാളെ വല്ലതും പറയണമെങ്കിൽ നമ്മുടെ നാക്കു കൂടി നാറുന്ന പരപ്രയോഗങ്ങൾ നടത്തേണ്ടി വരും. ഞങ്ങൾ അത്ര അധ:പ്പതിച്ചിട്ടില്ലാത്തതുകൊണ്ട് കൂടുതൽ പറയുന്നില്ല. ഭൂ!

  ReplyDelete
  Replies
  1. നന്ദി സുഹ്രുത്തേ

   Delete
  2. കൊടിച്ചിപ്പട്ടി. നല്ല പ്രയോഗം. വിജയനെ പട്ടി എന്നു വിളിച്ചു എന്നാക്ഷേപിക്കുന്നവര്‍ തന്നെ ചാനലു കാണുന്ന കാണികളെ കൊടിച്ചിപ്പട്ടികള്‍ എന്നു തന്നെ വിളിക്കണം. ഒരു കുലം കുത്തി മറ്റൊരു കുലം കുത്തിയെ കുലം കുത്തി എന്നു വിളിക്കുമ്പോലെ മനോഹരം.

   കൊടിച്ചിപ്പട്ടികള്‍ ചാനലൊക്കെ കണ്ടുതുടങ്ങിയോ സജീമേ?

   ഇഷ്ടമില്ലാത്തവരെ പട്ടി എന്നു വിളിക്കുനത് വെറുപ്പില്‍ നിന്നാണ്. എന്നു വച്ചാല്‍ പട്ടി ഒരു നികൃഷ്ടജീവി ആണെന്ന സങ്കല്‍പത്തില്‍ നിന്നാണതുണ്ടാകുന്നത്. ഒരു മതാദ്ധ്യക്ഷനെ നികൃഷ്ടജീവി എന്നു വിളിച്ചിട്ട് വിജയന്‍ തെരുവിലിറങ്ങി നടക്കുന്നുണ്ടല്ലൊ സജീമേ. ഒരു പന്ന.. യും വിജയനെ ആക്രമിച്ചില്ലല്ലോ.

   അടങ്ങ് സജീമേ അടങ്ങ്. ഇതൊക്കെ അല്‍പ്പം ഫലിതത്തോടും സ്വാരസ്യത്തോടും എടുത്താല്‍  തീരുന്ന പ്രശ്നമേ ഉള്ളു. സി പി എം പോലെ കര്‍ശന അച്ചടക്കമുള്ള സംവിധാനമാണ്, കത്തോലിക്കാ സഭയും. അവരുടെ നേതാവിനെ നികൃഷ്ടജീവി എന്നു വിളിച്ചിട്ട് കേരളം കത്തിയൊന്നുമില്ല. അതിലപ്പുറം ഇതിലും സംഭവിക്കില്ല. വേണമെങ്കില്‍ ജയശങ്കറിനെ ഏതെങ്കിലും ക്വട്ടേഷന്‍ സംഘത്തേക്കൊണ്ട് 52 വെട്ടു വെട്ടിക്കാം.

   Delete
 3. ഇവന്‍ ഇപ്പോള്‍ തുടങ്ങിയതല്ല, വളരെക്കാലമായി സ: പിണറായി വിജയനെ അധിക്ഷേപിക്കുന്നു. ഇവന്റെ ലക്‌ഷ്യം മറ്റെന്തോ ആണ്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് വക്താവായ ഇവന് കോണ്‍ഗ്രസ്സിനെയും അതിന്റെ നയങ്ങളും കേമമായി വ്യാഖാനിക്കുന്നു. രാധ മന്ത്രി ഏറ്റവും നല്ല മന്ത്രിയാണ് പോലും. ഇവന്റെ ഇടതുപക്ഷ ബോധം എത്രതോളമുണ്ട് എന്ന് അളക്കാന്‍ ഇതിലും വലിയ വേറെ എന്ത് തെളിവുവേണം. ഉമ്മന്‍ ചാണ്ടിയും രാധയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ്സും അവരുടെ ഭരണവും നല്ലതാണെങ്കില്‍ പിന്നെ ഇവിടെ ഇവന്റെ പാര്‍ട്ടിയുടെ പ്രസക്തിയെന്താണ്‌. സി പി ഐ എം വിരോധം തീര്‍ക്കാന്‍ ഇവര്‍ നടത്തുന്ന നെറികെട്ട ജല്പനങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. കെ സുധാകാരന്‍ പി സി ജോര്‍ജ്ജ് പി കെ ബഷീര്‍ ബാലകൃഷ്ണപിള്ള ഗണേശന്‍ തുടങ്ങി നിരവധി യു ഡി എഫ് നേതാക്കള്‍ക്കെതിരെ ചെറുവിരല്‍ അനക്കാത്ത യു ഡി എഫ് സര്‍ക്കാരില്‍ മഹത്വം ദര്‍ശിക്കുന്ന ഇവന്‍ കമ്മ്യൂണിസ്റ്റ് മേലങ്കി ഊരിവക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം. ഇവന്‍ ഒരു വക്കീലാണ് എന്നിട്ടാണ് ഈ സ്വജനപക്ഷപാതം കാണാതെ പോകുന്നത്. സമൂഹത്തില്‍ മനപൂര്‍വം വിഷം വിതറുന്ന ഇവന്റെയും ഇവന്റെ പാര്‍ട്ടിയുടെ അവസരവാദവും കാപട്യവും തുറന്നു കട്ടപ്പെടുക തന്നെ വേണം.

  ReplyDelete
 4. പിത്രുശൂന്യനെന്നോ, നികൃഷ്ടജീവി എന്നോ മറ്റോ ആയാലോ ? ഇനി 1-2-3-4 ?

  ReplyDelete
  Replies
  1. പിതൃശൂന്യനെന്നല്ലാ സൂരജ് വിളിച്ചത് പിതൃശൂന്യമായ പത്രപ്രവര്‍ത്തനമെന്നാണ് ശ്രീമാന്‍ അനോനീ.രണ്ടും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ളതിനേക്കാള്‍ വ്യത്യാസമുണ്ടന്നറിയാത്ത ആളല്ലല്ലോ അനോനീയും.എന്നാലും ഏക്കുകയാണെങ്കില്‍ ഏക്കട്ടെ എന്നു കരുതി പറഞ്ഞു നോക്കിയതാ അല്ലേ?പക്ഷെ ആ പരിപ്പിവിടെ ഇനി വേവുകയില്ലാ മിസ്റ്റര്‍ അനോനീ.
   നികൃഷ്ടജീവി എന്നു വിളിച്ചു എന്നത് സത്യം തന്നെയാണ്.മാര്‍ക്സിസ്റ്റായി ജീവിച്ച് മാര്‍ക്സിസ്റ്റായി മരിച്ച ഒരു സഖാവായിരുന്നു ശ്രീ മത്തായി ചാക്കോ.ആ മനുഷ്യന്‍ തന്റെ ജീവിതകാലത്ത് ചിന്തിക്കുക പോലും ചെയ്യാതിരുന്ന ഒരു കാര്യം ചെയ്തെന്ന് ചുമ്മാ പച്ചക്കള്ളം പറഞ്ഞ ആ പുരോഹിതനെ പിന്നെ എന്തു വിളിക്കണമായിരുന്നെന്ന് കൂടി അനോനി ഒന്നു പറയുക കൂടി ചെയ്യണം.

   Delete
  2. യഥാര്‍ത്ഥ പേരും മേല്‍വിലാസവും വച്ച് എഴുതാത്തതിനെയാണല്ലോ പിതൃശൂന്യം എന്നു വിളിച്ചത്. ആ അര്‍ത്ഥത്തില്‍ ഞാനും താങ്കളും എഴുതുന്നതൊക്കെ പിതൃശൂന്യമല്ലേ.
   തന്തയില്ലാത്തത് എന്ന് മലയാളത്തില്‍ പറയുന്നതിനെയാണ്, സംസ്കൃ തത്തില്‍ പിതൃശൂന്യം എന്നു പറയുന്നത്. അറിയപ്പെടുന്‍ അതന്തയില്ലാത്തവര്‍ക്കുമ്മ്തന്തയുണ്ട്. പേരു വയ്ക്കാതെ എഴുതുന്നതിനും  ഷ്ടാവുണ്ട്.

   പിതൃശൂന്യം എന്നത് ഭാഷയിലെ ഒരപഭ്രുംശമാണ്. സംസ്കാര ശൂന്യമായ പ്രയോഗം. പേപ്പട്ടി എന്നു വിളിക്കുന്നതും ഇതും തമ്മില്‍ വ്യത്യാസമില്ല. വളരെ വിരളമായേ പൊതു വേദിയില്‍ ഇത് കേള്‍ക്കാറുള്ളു. സ്വരാജിനു സഹിക്കാന്‍ പറ്റാത്ത തരത്തില്‍ ഒരു വാര്‍ത്ത വന്നപ്പോള്‍ അത് പ്രയോഗിച്ചു. ജയശങ്കറിനു സഹിക്കാന്‍ പറ്റാത്ത തരത്തില്‍ വിജയന്‍ ചില പ്രയോഗങ്ങള്‍ നടത്തിയപ്പോള്‍ അദ്ദേഹവും  പ്രതികരിച്ചു. ജയരാജന്‍ ഒരു ജഡ്ജിയെ ശുംഭന്‍ എന്നു വിളിച്ചതിലും സംഭവിച്ചത് അതാണ്.

   പല കാരണങ്ങളാലും പേരും മേല്‍വിലാസവും വെളിപ്പെടുത്താന്‍ ഇഷ്ടമില്ലാത്തവര്‍ തൂലിക നാമത്തില്‍ എഴുതാറുണ്ട്. അങ്ങനെ എഴുതി വിടുന്നത് ഇഷ്ടമില്ലാതെ വരുമ്പോള്‍ കയര്‍ത്തിട്ട് കാര്യമില്ല. ഇപ്പോള്‍ ജയശങ്കറിന്റെ നേരെ കുരച്ചിട്ടും കാര്യമില്ല. വേണമെങ്കില്‍ സഖറിയയെ കൈകാര്യം ചെയ്ത പോലെ കൈ കാര്യം ചെയ്യാം. അതു കൊണ്ട് എന്തു നേടും? പിണറായി വിജയനേപ്പറ്റി പൊതു സമൂഹത്തിലുള്ള ധാരണ മാറുമോ? ഇല്ലേ ഇല്ല. അത് മാറണമെങ്കില്‍ പിണറയി വിജയന്‍  ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ സമൂഹത്തോട് സംവദിക്കണം. പാര്‍ട്ടി അംഗങ്ങള്‍ ലെനിനിസ്റ്റ് സംഘടന തത്വത്തെ പേടിച്ച് പിണറായി വിജയന്‍ പറയുന്ന എല്ലാറ്റിനും ഓശാന പാടിയേക്കും. പക്ഷെ പാര്‍ട്ടിക്കു പുറത്തുള്ളവരില്‍ നിന്നും അത് പ്രതീക്ഷിക്കരുത്. അതിന്റെ കാരണം അവര്‍ ജീവിക്കുന്നത് ഒരു സ്വതന്ത്രസമൂഹത്തിലാണ്. പേരു വച്ചും പേരു വയ്ക്കാതെയും ആരെയും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു സമൂഹത്തില്‍.

   Delete
  3. മാര്‍ക്സിസ്റ്റായി ജീവിക്കുന്ന അനേകം സഖാക്കള്‍ പള്ളിയിലും  അമ്പലത്തിലും മോസ്കിലും ഒക്കെ പോകാറുണ്ട്. മുന്തിയ ഒരു മാര്‍ക്സിസ്റ്റിനു വേണ്ടി പ്രസിദ്ധമായ ഒരമ്പലത്തില്‍ പൂമൂടല്‍ വരെ നടന്നിട്ടുണ്ട്.

   മത്തായി ചാക്കോ ആരായാലും അദ്ദേഹത്തിന്റെ മരണക്കിടക്കയില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ മതാചാരപ്രകാരം അന്ത്യ കൂദാശ കൊടുത്തു എന്നത് സത്യമാണ്. ഒരു ബിഷപ്പ് അത് പൊതു വേദിയില്‍ പറഞ്ഞപ്പോഴേക്കും അദ്ദേഹത്തെ നികൃഷ്ടജീവി എന്നൊക്കെ വിളിക്കേണ്ടതുണ്ടോ? അതും കേരളത്തിലെ പ്രബല സമുദായത്തിലെ ഒരു മതാദ്ധ്യക്ഷനെ? ബിഷപ്പ് പറഞ്ഞത് തെറ്റാണെങ്കില്‍ വളരെ മാന്യമായ പദപ്രയോഗത്തോടെ അതിനെ വിമര്‍ശിക്കാമായിരുന്നു. ജയശങ്കര്‍ പട്ടി പൂച്ച എന്നൊക്കെ പ്രയോഗിക്കുന്നു എന്നു പരാതി പറയുന്നവര്‍ ഇതും കൂടി മനസിലാക്കേണ്ടതുണ്ട്.

   മറ്റുള്ളവരില്‍ നിന്നും മാന്യത പ്രതീക്ഷിക്കുന്നവര്‍  ആദ്യം മറ്റുള്ളവരോടും മാന്യമായി പെരുമാറണം.

   Delete
  4. പ്രിയ കാളിദാസന്, കാണുന്നില്ലല്ലോ എന്തുപറ്റി എന്നു വിചാരിച്ച് ഇരിക്കുകയായിരുന്നു.ഏതായാലും വന്നല്ലോ സന്തോഷം!പിതൂന്യമെന്നത് വളച്ചൊടിച്ച് താങ്കള്‍ തൂലികാനാമമെന്നാക്കിയല്ലോ.നല്ലത്.ഒരുപാട് പേരുണ്ട് തൂലികാനാമത്തിലെഴുതുന്നവരായി.അവരുടെ കൂട്ടത്തില്‍ നമ്മള്‍ രണ്ടുപേരുമെന്ന് പറഞ്ഞതിനോട് വിയോജിപ്പുണ്ട്,കാരണം തൂലികാനാമത്തിലെഴുതുന്ന ആ മഹാരഥന്മാരെവിടെ ഞാനെവിടെ? അതുപോട്ടെ, അവരെ ആരും തെറിപറയാറില്ല കാരണം തൂലികാനാമം അവരുപയോഗിക്കുന്നത് അവരുടെ സര്‍ഗസൃഷ്ടി വെളിപ്പെടുത്താനാണ്,അല്ലാതെ ആരെക്കുറിച്ചും നട്ടാല്‍ മുളക്കാത്ത നുണകള്‍ പ്രചരിപ്പിക്കാനല്ല.അതുകൊണ്ടുതന്നെ ആ താരതമ്യം ശരിയല്ല എന്നാദ്യം പറയട്ടെ.ഇനി ആരും പ്രയോഗിക്കാത്ത ഒരു വാക്ക് സ്വരാജിന് സഹിക്കാന്‍ പറ്റാത്ത വാര്‍ത്ത വന്നപ്പോള്‍ ഉപയോഗിച്ചു, ജയശങ്കറും അതു ചെയ്തു എന്ന് കാളിദാസന്‍ പറയുന്നു.നല്ലകാര്യം തന്നെ.സ്വരാജ് എന്നയാള്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ സംസ്ഥാനതല നേതാക്കളിലൊരാളാണ്, പാര്‍ട്ടിക്കെതിരെ ഒരു വാര്‍ത്തവന്നാല്‍ പ്രതിരോധിക്കേണ്ടയാള്‍,അങ്ങേരത് ചെയ്തു, ഒരു തെറ്റായ വാര്‍ത്ത നിരന്തരം ആവര്‍ത്തിച്ചുവന്നപ്പോള്‍, അതും ഒരു പ്രത്യേക വ്യക്തിയെ അപമാനിക്കാനായി - എന്നിട്ടാവാര്‍ത്തയെഴുതിയ ആളുടെ പേരുമില്ല എന്നോര്‍ക്കണം,അപ്പോഴാണദ്ദേഹം പ്രതികരിച്ചത് പിതൃശൂന്യമായ വാര്‍ത്തയെന്ന്. ഇനി ജയശങ്കറിന് പിണറായിയെ പട്ടി എന്നു വിളിക്കാനുള്ള പ്രചോദനം എന്തായിരുന്നെന്ന് താങ്കള്‍ക്കൊന്ന് പറഞ്ഞു തരാമോ?അദ്ദെഹം എന്റെ അറിവില്‍ ഒന്നാം കക്ഷിയോ,രണ്ടാം കക്ഷിയോ നൂറാം കക്ഷിയോ പോലുമല്ല.എന്നിട്ടും പത്ത് കാശ് കിട്ടുമെന്ന് കണ്ടപ്പോള്‍
   മത്തായി ചാക്കോ ആരായാലും എന്നല്ല നിരീശ്വരവാദിയായ എനിക്കദ്ദേഹം ഒരു മാതൃകയായിരുന്നു.മരിച്ചുകഴിഞ്ഞ് വിവാദം ഉണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ സ്വന്തം ഭാര്യ പറഞ്ഞത് ഒരച്ചനും അവിടെ വന്നിട്ടില്ല മത്തായി ചാക്കോ അന്ത്യകൂദാശ കൈക്കൊണ്ടിട്ടില്ല എന്നാണ്.ഇനി അതങ്ങനെയല്ല എന്ന് കാളിദാസന് എങ്ങനെ മനസ്സിലായി എന്നെനിക്കറിയില്ല.എന്നിട്ടും കെരളത്തിലെ ഒരു പ്രബല സമുദായത്തിലെ ഒരു മതാദ്ധ്യക്ഷന്‍ സ്വന്തം ലാഭത്തിനായി പരസ്യമായി നുണ പറയുമ്പോള്‍ അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ പിന്നെന്താണ് പറയേണ്ടത്?അപ്പോള്‍ ഇങ്ങോട് തരുന്നതിനനുസരിച്ചായിരിക്കും അവര്‍ക്കും കിട്ടുന്നത്,അത് ബിഷപ്പിനു കിട്ടി.

   Delete

  5. മോഹനന്‍,

   പിതൂന്യമെന്നത് വളച്ചൊടിച്ച് ഞാന്‍  തൂലികാനാമമെന്നാക്കി എന്നത് താങ്കളുടെ ദുര്‍വ്യാഖ്യാനം. ഇവിടെ താങ്കള്‍ മോഹനന്‍ എന്ന പേരു വയ്ക്കുന്നതും ഞാന്‍ കാളിദാസന്‍ എന്ന പേരുവയ്ക്കുന്നതും മറ്റ് ചിലര്‍Anonymous എന്ന പേരു വയ്ക്കുന്നതും ഒരു പോലെ ആണെന്നേ ഞാന്‍ പറഞ്ഞുള്ളു.

   നട്ടാല്‍ മുളക്കാത്ത നുണ എന്നതിന്റെ മറ്റൊരു പേരാണ്, മാദ്ധ്യമ സൃഷ്ടി എന്നത്. വി എസ് പി ബിക്ക് കത്തെഴുതി എന്ന ഒരു വാര്‍ത്ത പ്രചരിച്ചപ്പോള്‍ അതും മാദ്ധ്യമ സൃഷ്ടി എന്നായിരുന്നു വിജയന്‍ പ്രതികരിച്ചത്. അത് മാദ്ധ്യമ സൃഷ്ടി ആയിരുന്നോ എന്നൊക്കെ പിന്നീട് മലയാളികള്‍ മനസിലാക്കി. വിജയന്‍ പറഞ്ഞത് നട്ടാല്‍ മുളയ്ക്കാത്ത നുണ ആയിരുന്നു എന്ന് എനിക്കും പറയാം. ഇടുക്കിയില്‍ പലരെയും  സി പി എം കാര്‍ കൊലപ്പെടുത്തി എന്ന് ആക്ഷേപമുണ്ടായപ്പോള്‍ അതും നട്ടാല്‍ മുളയ്ക്കാത്ത നുണ എന്നായിരുന്നു വ്യാഖ്യാനിച്ചിരുന്നത്. പക്ഷെ മണി അത് പൊതു വേദിയില്‍ പറഞ്ഞപ്പോള്‍ ആ നുണയുടെ യഥാര്‍ത്ഥ വശം പൊതു ജനം മനസിലാക്കി.

   ആരെങ്കിലും തെറ്റായ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോഴേക്കും അതിനെതിരെ പിശൂന്യമെന്ന് കുരയ്ക്കുകയല്ല വേണ്ടത്. തെറ്റാണെന്ന് പൊതു ജനത്തിനെ ബോധ്യപ്പെടുത്തുകയാണ്. അവര്‍ വിശ്വസിക്കുമെങ്കില്‍.

   മത്തായി ചാക്കോ അന്ത്യകൂദാശ കൈക്കൊണ്ടില്ല എന്നത് ശരിയാണ്., കാരണം അദ്ദേഹം അബോധാവസ്ഥയില്‍ ആയിരുന്നു. പക്ഷെ ക്രൈസ്തവ ആചാരപ്രകാരം അദ്ദേഹത്തിന്, അന്ത്യ കൂദാശ നല്‍കി എന്നത് സത്യം. അത് വേണമെങ്കില്‍ നട്ടാല്‍ മുളയ്ക്കാത്ത നുണകളുടെ കൂടെ വരവു വച്ചോളൂ.

   നിരീശ്വരവാദം സി പി എമ്മിന്റെ ഔദ്യോഗിക നയമാണെങ്കിലും അനേകായിരം സി പി എം കാര്‍  ദൈവത്തിലും മതത്തിലുമൊക്കെ വിശ്വസിക്കുന്നുണ്ട്. ഇതൊക്കെ നട്ടാല്‍ മുളയ്ക്കാത്ത നുണയൊന്നുമല്ല. എല്ലാവര്‍ക്കുമറിയാവുന്ന സത്യമാണ്. അതുകൊണ്ട് മത്തായി ചക്കോക്ക് അന്ത്യ കൂദാശ നല്‍കി എന്ന് ഒരു ബിഷപ് പറയുന്നതില്‍ അത്ര വലിയ പുതുമയൊന്നുമില്ല. പി ബി അംഗത്തിനു വേണ്ടി കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തിയതൊക്കെ അറിയുന്ന വിജയനു മാന്യമായു രീതിയില്‍ മാന്യമായ ഭാഷയില്‍ ബിഷപ്പ് പറഞ്ഞത് നുണയാണെന്നു പറയാമായിരുന്നു. അതിനു പകരം ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ചാക്ഷേപിച്ചു. അതിനെ ഇങ്ങോട് തരുന്നതിനനുസരിച്ച് ബിഷപ്പിനു തിരിച്ചു കിട്ടി എന്നാണു താങ്കള്‍ ന്യായീകരിക്കുന്നതും.

   വിജയനെ ബിഷ്പ്പ് ഒരു തരത്തിലും ചീത്ത പറഞ്ഞിട്ടില്ല. പക്ഷെ ചാക്കോക്ക് വേണ്ടി വിജയന്‍ ബിഷപ്പിനെ ചീത്തവിളിച്ചു. ചക്കോക്ക് വേണ്ടി വിജയനു ഒരു ബിഷപ്പിനെ ചീത്തവിളിക്കാമെങ്കില്‍ സി പി ഐക്കും മറ്റ് പലര്‍ക്കും വേണ്ടി ജയശങ്കറിനും വിജയനെ ചീത്ത വിളിക്കാം.

   Delete

  6. ജയശങ്കര്‍ വിജയനെ പട്ടി എന്നു വിളിച്ചു എന്ന് ഞാന്‍ കരുതുന്നില്ല.

   പേപ്പട്ടിയേപ്പോലെ വിജയന്‍ എല്ലാവരുടെ നേരെയും കുരയ്ക്കുന്നു എന്നു പറഞ്ഞാല്‍ സാമാന്യ ബോധമുള്ള ആരും വിജയനെ പട്ടി എന്നു വിളിച്ചു എന്നു വ്യാഖ്യാനിക്കില്ല. വി എസ് മരിച്ചു പോയ മേജര്‍ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ ചെല്ലുമെന്നറിയിച്ചപ്പോള്‍  അദ്ദേഹത്തിന്റെ അച്ഛന്‍ പ്രതികരിച്ചത് ഒരു പട്ടിയും ഇവിടേക്ക് വരേണ്ട എന്നായിരുന്നു. അതിന്റെ പേരില്‍ വി എസിനെ പട്ടിയെന്നു വിളിച്ചേ എന്ന് ആരും അക്ഷേപിച്ചില്ല. പകരം മരിച്ചത് മലയാളി മേജറായ്തുകൊണ്ടാണ്, അവിടേക്ക് പോകാന്‍ ശ്രമിച്ചത് അല്ലെങ്കില്‍ ഒരു പട്ടിയും അവിടേക്ക് തിരിഞ്ഞു നോക്കില്ല എന്നാണു പ്രതികരിച്ചത്. അതിനേതെല്ലാം തരത്തില്‍  വ്യാഖ്യാനമുണ്ടായി എന്നൊക്കെ ഇന്‍ഡ്യ മുഴുവന്‍ കണ്ടതാണ്.

   പൊതു സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളേക്കുറിച്ച് പ്രതികരിക്കാന്‍ അതില്‍ കക്ഷിയാകണമെന്നൊക്കെ പറയുന്നത് അല്‍പ്പം കടന്ന കയ്യാണ്. കാന്തപുരം കൊണ്ടു നടക്കുന്ന ഒരു മുടിയേപ്പറ്റിയുള്ള വിവാദത്തില്‍ പങ്കു ചേര്‍ന്ന വിജയന്‍ അതേപ്പറ്റി അഭിപ്രായം പറഞ്ഞു. വിജയന്‍ അതില്‍ കക്ഷി ആയതുകൊണ്ടാണോ ആ അഭിപ്രായം പറഞ്ഞത്?
   വിജയന്, ഏതിനേക്കുറിച്ചും പ്രതികരിക്കാം. ഏത് വാക്കു വേണമെങ്കിലും ഉപയോഗിക്കാം. വ്യാഖ്യാന ഫക്റ്ററികള്‍ അതൊക്കെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് മഹത്വപ്പെടുത്തും.( എടോ എന്ന വിജയന്റെ പ്രയോഗം  വര്‍ഗ്ഗസമരമെന്നായിരുന്നു കെ ഇ എന്‍ കുഞ്ഞഹമ്മദ് വ്യാഖ്യാനിച്ച് വിജയനെ സുഖിപ്പിച്ചത്). പക്ഷെ മറ്റുള്ളവര്‍ക്കത് പാടില്ല എന്നു ശഠിക്കുന്നതിനാണ്, ധാര്‍ഷ്ട്യം എന്നു വിളിക്കുന്നത്. നിങ്ങളൊക്കെ കൂടി വിജയന്റെ ധാര്‍ഷ്ട്യത്തിനു വളം വച്ചു കൊടുക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ അഹന്ത കൂടി കൂടി വരുന്നു.

   Delete
 5. സാംസ്കാരികതയും, ധാര്മികതയുമൊക്കെ പറയുന്നത് കൊല്ലപ്പെട്ടയാളെ കുലംകുത്തി
  എന്ന് വീണ്ടും വീണ്ടും വിളിച്ചു ഒരു ഖേദ പ്രകടനത്തിന് കൂടി തയ്യാറാകാത്ത
  പിണറായിയെ സപ്പോര്ട്ട് ചെയ്യുന്നവര്. നല്ല തമാശ.

  ReplyDelete
  Replies
  1. കൊല്ലപ്പെട്ടയാളെ കുലംകുത്തി എന്ന് വിണ്ടും വീണ്ടും വിളിചെങ്കിൽ അത് പിണറായിയുടെ പാർട്ടിയെ പിളർത്തിപുറത്തു പോയതുകൊണ്ടാണെന്ന് ഏതു പോലീസുകാരനും അറിയാം.എന്നിട്ടും കുലംകുത്തി എന്ന ഒരു വാക്കുമാത്രമേ അദ്ദേഹം ഉപയോഗിച്ചുള്ളൂ.അതിനു മറുപടി പിണറായിയെ പട്ടി എന്നു വിളിക്കലോ മനോരോഗി എന്നു വിളിക്കലോ അല്ല, അതും ഈ സംഭവങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾ.ഒരു പക്ഷെ ടി പി ചന്ദ്രശേഖരന്റെ ഭാര്യയോ ടി പി യുടെ സഹപ്ർഅവർത്തകരോ വിളിച്ചിരുന്നെങ്കിൽ അത് വികാരവിക്ഷോഭം കൊണ്ടാണെന്ന് മനസ്സിലാക്കാമായിരുന്നു.എന്നാൽ ഇതൊക്കെ കണ്ടും കേട്ടും നിന്ന ഒരു മൂന്നാം കക്ഷി ഇങ്ങനെ പെരുമാറുമ്പോൾ അതിന്റെ കാരണം വേറെയെവിടെയെങ്കിലുമല്ലെ അൻവേഷിക്കേണ്ടത്.അതു ചെയ്യുമ്പോൾ സാംസ്കാരികത്അയില്ലായ്മയും ധാർമികതയില്ലായ്മയുമൊന്നും കാണേൻടകാര്യമുണ്ടോ സുഹോദരാ?

   Delete
  2. ഇതൊക്കെ അവരുടെ ജീവിത മാര്‍ഗമാണെന്നു മനസിലാക്കുക. ഇല്ലെങ്കില്‍ കുറ്റം ചെയ്തെന്നു സംശയിയ്ക്കുന്നവരെ അറസ്റ്റ് ചെയ്യുമ്പോള്‍ നിയമത്തെ സഹായിയ്ക്കുന്നതിനു പകരം ഹര്‍ത്താല്‍ നടത്തുമ്പോഴേ വ്യക്തമല്ലേ ആറാണു ചെയ്തതു എന്നു. എന്നിട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി വിളിച്ച് കൂവുന്നു. ഇവരൊക്കെ എന്താണു പൊതുജനങ്ങളെ പറ്റി മനസിലാക്കിയിരിയ്ക്കുന്നത് എന്ന് മനസിലാകുന്നില്ല.

   Delete
  3. ഏതായാലും അനോണി സത്യം പറഞ്ഞു, ജീവിതമാര്‍ഗമാണെന്ന്.അതാണ് അനോനീ സത്യം ജീവിതമാര്‍ഗം.പക്ഷെ ജീവിതമാര്‍ഗമെന്ന നിലയില്‍ ആര്‍ക്കും എന്തും ആകാമെന്ന നില പാടില്ല.നോക്കൂ, കോണ്‍ഗ്രസ്സ് ചെയ്യുന്ന കൊള്ളരുതായ്മകള്‍.എന്നിട്ട് ഈ ജയശങ്കറൊന്നും ഒരു കോണ്‍ഗ്രസ്സുകാരനേക്കുറിച്ചും ഒന്നും പറയുന്നില്ലല്ലോ.നമുക്കറിയാം കോണ്‍ഗ്രസ്സ് അഴിമതി നടത്തിയുണ്ടാക്കുന്ന കാ‍ശിന്റെ ഷെയറൊന്നും അനോണിക്കും ജയശങ്കറിനും തരുന്നില്ലെന്ന്.എന്നിട്ടും ഇക്കൂട്ടരൊന്നും കോണ്‍ഗ്രസ്സ് നേതാക്കളെക്കുറിച്ചൊന്നും പറയുന്നില്ലെങ്കില്‍ അതിന്റെ കാരണം ചുട്ട അടി കിട്ടുമെന്ന പേടി മാത്രമാണ്.അതേതായാലും മാര്‍ക്സിസ്റ്റുകാരുടെ കയ്യില്‍ നിന്നും കിട്ടില്ലെന്നറിയാം.അതുകൊണ്ട് അവര്‍ക്കെതിരെ എന്തുമാകാം.അതൊരു നല്ല സര്‍ട്ടിഫിക്കറ്റാണ് പാര്‍ട്ടിക്ക്.പക്ഷെ അതിനുമൊക്കെ ഒരു ലിമിറ്റ് വൈക്കുന്നത് നല്ലതാണ്.
   ഇനി കുറ്റം ചെയ്തെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്ത കാര്യം.ഇപ്പോ അങ്ങിനെയായോ? ഇതുവരെ ഗുണ്ടാനേതാവ് കൊലയാളി ജയരാജന്‍ എന്നായിരുന്നല്ലോ?അതിപ്പൊ മാറിയല്ലോ നന്നായി.സംശയമുള്ളവരെ മുഴുവന്‍ അറസ്റ്റ് ചെയ്താല്‍ പിന്നെ ഭൂമിമലയാളത്തിലാരാ ബാക്കിയുണ്ടാവുക.ലീഗ് എം എല്‍ എ ബഷീര്‍ മാത്രം.അപ്പൊ അതിനൊക്കെ ചില നടപടിക്രമങ്ങള്‍ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.അതൊക്കെ ലംഘിച്ച് തോന്നിയപൊലെ അറസ്റ്റ് ചെയ്താല്‍ ഇനിയും പ്രതിഷേധിക്കും,ഹര്‍താല്‍ നടത്തും,ഒക്കെ ചെയ്യും.ഏതായാലും പൊതുജനങ്ങളെ പറ്റി മനസ്സിലാക്കിയിരിക്കുന്നത് അനോണി മനസ്സിലാക്കിയതു പോലെയല്ല,ശരിയായ രീതിയില്‍ തന്നെയാണ് ഒരു സംശയവുമക്കാര്യത്തില്‍ വേണ്ട.

   Delete
  4. പാര്‍ട്ടിയെ പിളര്‍ത്തിക്കൊണ്ടു പോകുന്നവരെ കുലം കുത്തി എന്നു വിളിക്കാമോ? ഇതല്ലെ മഷേ മാടമ്പിത്തരം? അപ്പോള്‍ വിജയന്റെ പാര്‍ട്ടിയോ? അതല്ലെ ആദ്യ കുലം കുത്തി. വിജയനും കുലം കുത്തിയല്ലേ? സി പി ഐ പിളര്‍ന്നു മാറിയതല്ലേ സി പി എം?

   വിജയന്റെ സ്വഭാവമായിരുന്നെങ്കില്‍ പന്ന്യനും സുനില്‍ കുമാറുമൊക്കെ എത്ര വട്ടം വിജയനെ കുലം കുത്തി എന്നു വിളിക്കണം?

   കുലം കുത്തി എന്ന വാക്ക് സി പി ഐക്കാര്‍ പ്രയോഗിച്ചില്ല. മുന്നണി മര്യാദ പാലിക്കുന്നതുകൊണ്ടാണത്. പക്ഷെ അതവര്‍ വ്യംഗ്യമായി പല പ്രാവശ്യം സൂചിപ്പിച്ചു. വിജയന്‍ വേറുതെ ഇരിക്കുന്നവരുടെ നേരെ കുരച്ച് തിരിച്ച് കുര മേടിക്കുകയാണ്. ജയശങ്കര്‍ സി പി ഐ അനുഭാവിയായതുകൊണ്ടും അദ്ദേഹം പാര്‍ട്ടി അംഗമല്ലാത്തതുകൊണ്ടും പല സി പി ഐകാരുടെയും മനസിലുള്ളത് തുറന്നു പറഞ്ഞു.

   സി പി എമ്മും സി പി ഐയും തമ്മില്‍ കുറച്ചു നാളുകള്‍ വാക്പയറ്റുണ്ടാക്കിയതുകൊണ്ട് എന്തു നേടി? പഴയ ചരിത്രം, അതും രണ്ടുക്കുട്ടര്‍ക്കും അസ്വാരസ്യമുണ്ടാക്കുന്ന ചരിത്രം  പൊതു വേദികളില്‍ പരസ്പരം വിളിച്ചു പറഞ്ഞു. മറ്റുള്ളവര്‍ക്ക് പറഞ്ഞു ചിരിക്കാന്‍ വകയുണ്ടാക്കിയത് മിച്ചം.

   Delete
  5. മനോരോഗമുണ്ടെന്നു തോന്നിപ്പിക്കുന്ന ഒരാളെ മനോരോഗി എന്നു വിളിക്കാറുണ്ട്.

   വിജയന്‍ മന്ത്രി ആയിരുന്നപ്പോള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനു മനോരോഗമാണെന്ന് തോന്നി. അതുകൊണ്ട് അദ്ദേഹത്തിന്റെ തല പരിശോധിക്കണമെന്ന് സര്‍ക്കാര്‍ ഫയലില്‍ എഴുതിയും വച്ചു.

   വിജയനു മനോരോഗമാണെന്ന് ജയശങ്കറിനു തോന്നുന്നു. അതുകൊണ്ട് വിജയന്റെ തലയില്‍ തളം വയ്ക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

   തല പരിശോധിക്കുന്നത് ചികിത്സയുടെ ഭാഗമാണ്. തളം വയ്ക്കുന്നതും ചികിത്സയുടെ ഭാഗം.

   വിജയന്‍ ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ മനോരോഗി എന്നു വിളിച്ചപ്പോള്‍ താങ്കള്‍ക്കെന്തെങ്കിലും വിഷമം തോന്നിയിരുന്നോ?

   Delete
  6. അത് അതിരുവിട്ടിട്ടില്ല ഇതോ?

   Delete
  7. ഒരാളുമായി വഴക്കടിക്കുമ്പോള്‍ ആരും അയാളുടെ കുട്ടിക്കാലത്തെ കാര്യങ്ങള്‍ പറഞ്ഞ് ചീത്ത പറയാറില്ല.ഉദാഹരണത്തിന് ഒരാളെ ചീത്ത പറയാനായി “നീ അന്ന് കിടക്കപ്പായില്‍ മൂത്രമൊഴിച്ചില്ലെ, അമ്മയെ അന്ന് തല്ലിയവനല്ലെ’ എന്നൊന്നും ആരും പറയാറില്ല.അതൊക്കെ വെറും കുട്ടിക്കാലത്തെ ബാലിശമായ സംഭവങ്ങള്‍ മാത്രം.അന്ന് ( എന്ന് 1960 കളില്‍) സി പി ഇ യില്‍ നിന്നും ഇറങ്ങിപ്പോന്നവരല്ലെ നിങ്ങള്‍ എന്നൊക്കെ പറയുന്നത് ഇതേപോലെ ബാലിശമാണെന്നാണെനിക്കു തോന്നുന്നത്.കാരണം അതിന്റെ ന്യായാന്യായതകളൊക്കെ എത്രയോ വട്ടം ചര്‍ച്ച ചെയ്തുകഴിഞ്ഞു.മാതൃസംഘടന എവിടെയെത്തി എന്നും പിരിഞ്ഞു പോന്നവരെവിടെയെത്തിയെന്നുമൊക്കെ കാലത്തിന്റെ കണ്ണാടിയില്‍ നാം കണ്ടുകഴിഞ്ഞു.എന്നിട്ടും ഇനി പിണറായിയെ കുലംകുത്തി (അന്നിറങ്ങിപ്പോരാന്‍ പിണറായി ഉണ്ടായിരുന്നില്ലാ താനും)എന്നു വിളിക്കണമെങ്കില്‍ വിളിക്കാം ഇതുവരെ നിങ്ങളൊക്കെ വിളിച്ചതില്‍ ഏറ്റവുംകടുപ്പം കുറഞ്ഞവാക്കാണത്.ഇനി അതിന്റെ ഒരു കുറവ് വേണ്ടാ!പിണറായി വെറുതെ ഇരിക്കുന്നവരുടെ നേരെ കുരച്ച് ചാടുകയാണെന്നു പറഞ്ഞല്ലോ! ഇതാണോ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യേണ്ടത്?അതാണ് സി പി ഐ ക്കുള്ള കുഴപ്പം ചുമ്മാ ഇരിക്കും,അപ്പോ പിന്നെ ആരുമൊന്നും പറയില്ലല്ലോ, എന്തെങ്കിലും ചെയ്താലല്ലേ പിണറായിയെ തെറി പറയുന്നതു പോലെ പറയാന്‍ പറ്റൂ! മിണ്ടാതിരുന്നത് ശരിയായില്ല എന്ന് പിണറായി പറഞ്ഞത് തെറ്റും മിണ്ടാത്തെ അനങ്ങാതെ ഇരിക്കുന്നത് ശരിയും ഇതാണ് വര്‍ത്തമാന കാലത്തെ കമ്യൂണിസ്റ്റ് പ്രവര്‍ത്തനം ഭേഷായിട്ടുണ്ട്

   Delete
  8. >>>.എന്നിട്ടും ഇനി പിണറായിയെ കുലംകുത്തി (അന്നിറങ്ങിപ്പോരാന്‍ പിണറായി ഉണ്ടായിരുന്നില്ലാ താനും)എന്നു വിളിക്കണമെങ്കില്‍ വിളിക്കാം <<<<   മോഹനന്‍,

   നല്ല വ്യാഖ്യാന പാടവം.

   1964ല്‍ ഇറങ്ങിപ്പോന്നില്ലേ എന്നു ചോദിച്ചാല്‍  അത് ബാലിശം. 2004 ല്‍ ഇറങ്ങിപ്പോന്നില്ലേ എന്നു ചോദിച്ചാല്‍ അത് മോഹനം മനോഹരം.

   അപ്പോള്‍ 1964 നു ശേഷമാണോ വിജയന്‍ ജനിച്ചത്?

   ഞാനൊക്കെ മനസിലക്കിയിരിക്കുന്നത് അദ്ദേഹം 1944ല്‍ ജനിച്ചു എന്നും വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍  കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു എന്നും 1964 ല്‍ അദ്ദേഹം കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ അംഗമായി എന്നുമൊക്കെ ആണ്. ഇനി ഇതും നട്ടാല്‍ മുളയ്ക്കാത്ത നുണ ആണോ എന്തോ?

   എന്തായാലും വിജയന്‍ 1964 ല്‍ ഇറങ്ങിപ്പോന്നവരുടെ കൂടെ ചേര്‍ന്ന് കുലം കുത്തി ആയി, മാതൃസംഘടനക്കെതിരെ പ്രവര്‍ത്തിച്ചു എന്നതും നട്ടാല്‍ മുളയ്ക്കാത്ത നുണയാണോ?

   സി പി ഐ മറ്റൊരു പാര്‍ട്ടിയാണ്., അവര്‍ എന്തു ചെയ്യണം എന്ത് ചെയ്യേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. അവര്‍ മിണ്ടാതിരുന്നാല്‍ വിജയനു പ്രതികരിക്കാം. പക്ഷെ ആ പ്രതികരണത്തോട് അവര്‍ പ്രതികരിക്കുന്നത് കേള്‍ക്കാനുള്ള ,മനോ നില കൂടി ഉണ്ടാകണം. അതില്ലാതെ പോയതാണിപ്പോള്‍ ഈ പേപ്പട്ടി പ്രയോഗം വരെ എത്തിയത്. പേപ്പട്ടി പ്രയോഗത്തേക്കാള്‍ ഗുരുതരമാണ്, വിജയനു സമനില തെറ്റിയിരിക്കുന്നു, അദ്ദേഹത്തിനു മാനസിക രോഗമാണ്, അദ്ദേഹത്തെ ഭ്രാന്താശുപത്രിയില്‍  ചികിത്സിപ്പിക്കണമെന്നും തലയില്‍ തളം വയ്ക്കണം എന്നുമൊക്കെ ജയശങ്കര്‍  പറഞ്ഞത്.

   Delete
  9. >>>>ഒരാളുമായി വഴക്കടിക്കുമ്പോള്‍ ആരും അയാളുടെ കുട്ടിക്കാലത്തെ കാര്യങ്ങള്‍ പറഞ്ഞ് ചീത്ത പറയാറില്ല.ഉദാഹരണത്തിന് ഒരാളെ ചീത്ത പറയാനായി “നീ അന്ന് കിടക്കപ്പായില്‍ മൂത്രമൊഴിച്ചില്ലെ, അമ്മയെ അന്ന് തല്ലിയവനല്ലെ’ എന്നൊന്നും ആരും പറയാറില്ല.<<<<

   മോഹനന്‍,

   ആരും പറയാറില്ല എന്നൊക്കെ അത്ര തറപ്പിച്ചു പറയാമോ? പലരും പറയുന്നുണ്ട്.

   സി പി ഐ കോണ്‍ഗ്രസിനൊപ്പം  പോയ കാര്യം ഒരാള്‍ കൂടെക്കൂടെ പറയാറുണ്ടല്ലോ. എന്നിട്ടയാളുടെ പാര്‍ട്ടി തന്നെ കോണ്‍ഗ്രസിന്റെ കൂടെ പോയി എന്നു മാത്രമല്ല, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സ്പീക്കറെയും സംഭാവന ചെയ്തു. ഇതേ ആള്‍ തന്നെ സി പി ഐ ജനസംഘത്ത്ന്റെ കൂടെ കൂടി എന്നാരോപിച്ചു. 1977 ല്‍ ഇതേ ആളുടെ പാര്‍ട്ടി ജനസംഘവുമായി അഖിലേന്ത്യ തലത്തില്‍ സഖ്യമുണ്ടാക്കി. കേരളത്തില്‍ ജനസംഘത്തിന്റെ നേതാവ് കെ ജി മാരാരെ പരസ്യമയി പിന്തുണച്ചു. ഇതേ വ്യക്തി തന്നെ കോണ്‍ഗ്രസുമായി വഴക്കടിക്കുമ്പോള്‍ അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസിന്റെ പോലീസ് തല്ലിയപ്പോള്‍ ഒലിച്ച ചോര പുരണ്ട ഷര്‍ട്ടിന്റെ കാര്യം പോലും പറയാറുണ്ട്.

   ഇപ്പോഴും കുട്ടിത്തം വിട്ടുമാറാത്തതുകൊണ്ടാണോ ഇദ്ദേഹം ഈ കുട്ടിക്കാല കഥകളൊക്കെ മലയാളികളെ കൂടെക്കൂടെ പറഞ്ഞ് രസിപ്പിക്കുന്നത്?

   Delete
  10. >>>>കാരണം അതിന്റെ ന്യായാന്യായതകളൊക്കെ എത്രയോ വട്ടം ചര്‍ച്ച ചെയ്തുകഴിഞ്ഞു.മാതൃസംഘടന എവിടെയെത്തി എന്നും പിരിഞ്ഞു പോന്നവരെവിടെയെത്തിയെന്നുമൊക്കെ കാലത്തിന്റെ കണ്ണാടിയില്‍ നാം കണ്ടുകഴിഞ്ഞു<<<<


   മോഹനന്‍,

   ഇങ്ങനെ പല ചോദ്യങ്ങളും ആര്‍ക്കും ചോദിച്ചു കൊണ്ടിരിക്കാം. മാതൃസംഘടന മാത്രമല്ല ശിശു സംഘടനയും പ്രത്യേകിച്ച് ഒരിടത്തും എത്തിയില്ല. മൂന്നു പതിറ്റാണ്ടു കാലം ഇന്‍ഡ്യയിലെ രണ്ടാമത്തെ വലിയ കക്ഷി കമ്യൂണിസ്റ്റുപാര്‍ട്ടി ആയിരുന്നു. മാതൃസംഘടനയുടെ കാര്യം പോകട്ടെ, ശിശു സംഘടന ഇന്ന് പാര്‍ലമെന്റിലെ എത്രാമത്തെ കക്ഷിയാണെന്ന് താങ്കള്‍ക്കറിയാമോ?

   കോണ്‍ഗ്രസ് ബന്ധവും വലതു പക്ഷ വ്യതിയാനവും ആരോപിച്ച് പിരിഞ്ഞു പോന്നവര്‍ അതേ പാത പിന്തുടര്‍ന്നപ്പോള്‍ പല വട്ടം ചര്‍ച്ച ചെയ്തതിന്റെ പ്രസക്തി പോലും അവസാനിച്ചില്ലേ മാഷേ? എന്തിനാണിന്ന് ഇന്‍ഡ്യയില്‍ രണ്ട് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍?

   പിരിഞ്ഞു പോന്നവര്‍ പലയിടത്തും എത്തുമായിരുന്നു. പക്ഷെ എത്തിയില്ല. എന്തുകൊണ്ട്? ബംഗാളിലെ അവരുടെ കുത്തക അവസനിച്ചു. കേരളത്തില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ഭാരണമാറ്റത്തിനപ്പുറം എന്താണിപ്പോള്‍ ഉള്ളത്?പെണ്ണുപിടിയന്‍മാരുടെയും കൊലപാതകികളുടെയും പാര്‍ട്ടി എന്ന മുദ്ര എന്തുകൊണ്ട് ചാര്‍ത്തിക്കിട്ടുന്നു? കാലത്തിന്റെ കണ്ണാടി ഇടക്കൊക്കെ സ്വന്തം മുഖത്തിനു നേരെയും പിടിച്ചു നോക്കണം. അപ്പോള്‍ പല അസുഖകരമായ കാഴ്ചകളും കാണാം.

   അടുത്തിടെ വിജയന്‍ ഒരു പ്രസ്ഥാവന നടത്തിയിരുന്നു. ഇതാണത്.

   നമ്മുടെനാട്ടില്‍ ഇടതുതീവ്രവാദ നിലപാടില്‍ നിന്ന് ഇടതുപക്ഷത്തെ വിമര്‍ശിക്കുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ വിശ്യാസ്യത ലഭിക്കുന്നു. ഇവര്‍ക്ക് സമൂഹത്തില്‍ സ്വാധീനം ചെലുത്താനുമാവുന്നു.
   കേരളത്തിന്റെ സാമൂഹ്യമനസ്സ് ഇടതുപക്ഷ മനസ്സാണ്.


   ജനയുഗത്തെ വിമര്‍ശിക്കാന്‍ വേണ്ടി പറഞ്ഞതാണെങ്കിലും അത് വാസ്തവമാണ്. പക്ഷെ വിജയന്‍ മറന്നു പോയ കാര്യം ഇന്‍ഡ്യയുടെ മനസ് ഇടതുപക്ഷമാണെന്നാണ്.

   കേന്ദ്ര ആഭ്യന്ത്രമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്, ഇന്‍ഡ്യയിലെ 200 ജില്ലകളില്‍ ഇടതു തീവ്രവാദികള്‍ ശക്തമാണെന്നാണ്. അവര്‍ക്ക് ജന പിന്തുണയുമുണ്ട്. വിജയന്റെ പാര്‍ട്ടി ഉപേക്ഷിച്ചു പോയ അല്ലെങ്കില്‍ ഇറങ്ങി ചെല്ലാന്‍ മടിച്ച ഇടതു സ്ഥലികളില്‍ തീവ്ര ഇടതുപക്ഷം കയറി നില്‍ക്കുന്നു. ബംഗാളില്‍ സി പി എമിന്റെ വലതു പക്ഷ വ്യതിയാനം ഉപേക്ഷിച്ചു പോയ ഇടങ്ങളില്‍ നക്സലുകളും മാവോയിസ്റ്റുകളും കയറി നിന്നു. മമത ബാനാര്‍ജി അവരുടെ ചേരിയില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്തു. ജെ എന്‍ യുവില്‍ പതിറ്റാണ്ടുകളോളം എസ് എഫ് ഐ ജയിച്ചിരുന അവസ്ഥ മാറി ഇപ്പോള്‍ തീവ്ര ഇടതുപക്ഷ വിഭാഗമായ ഐസയാണവിടെ ഭരണത്തില്‍.

   ഇടതുതീവ്രവാദ നിലപാടില്‍ നിന്ന് ഇടതുപക്ഷത്തെ വിമര്‍ശിക്കുമ്പോള്‍ വിശ്യാസ്യത ലഭിക്കുന്നു എന്നു മാത്രമല്ല, അവര്‍ ഒരു ബദലായി വളരുന്നു എന്ന സത്യം കൂടി ആ സംഭവം വിളിച്ചു പറയുന്നു. കാലത്തിന്റെ കണ്ണാടിയില്‍ ശരിക്കും നോക്കിയാല്‍ ഇതൊക്കെ മനസിലാകും.

   ചര്‍ച്ച ചെയ്തു പാര്‍ട്ടി ഉപേക്ഷിച്ചു എന്നു കരുതി അത് ഇടതു പക്ഷ മനസുള്ള പൊതു ജനങ്ങളുടെ മനസില്‍ നിന്നും പോകുന്നില്ല. അതുകൊണ്ടാണ്, തീവ്ര ഇടതുപക്ഷത്തിനു സി പി എമ്മിനേക്കാള്‍ പല കാര്യത്തിലും വിശ്വാസ്യത ലഭിക്കുന്നത്.

   Delete
  11. >>>>മിണ്ടാതിരുന്നത് ശരിയായില്ല എന്ന് പിണറായി പറഞ്ഞത് തെറ്റും മിണ്ടാത്തെ അനങ്ങാതെ ഇരിക്കുന്നത് ശരിയും ഇതാണ് വര്‍ത്തമാന കാലത്തെ കമ്യൂണിസ്റ്റ് പ്രവര്‍ത്തനം ഭേഷായിട്ടുണ്ട്.<<<<


   മോഹനന്‍,

   കൊലപാതകകേസില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് ഒരു മഹാ സംഭവമൊന്നുമല്ല എന്ന് സി പി ഐക്ക് തോന്നുന്നു. അതിനു വേണ്ടി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താനും അവര്‍ക്ക് തോന്നിയില്ല.

   നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും കമ്യൂണിസ്റ്റു പ്രവര്‍ത്തനമായി ചിലര്‍ക്കൊക്കെ തോന്നിയേക്കാം. എല്ലാവര്‍ക്കും  അങ്ങനെ തോന്നണമെന്നില്ല.

   Delete
  12. കൊലപാതക ക്കേസിലാണറസ്റ്റ് എന്ന് കാളിദാസനോടാരാ പറഞ്ഞത്?കൊലപാതക കേസിലായിരുന്നില്ല അറസ്റ്റ് .അതുകൊണ്ടു കൂടിയാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താലാചരിച്ചതെന്നും ജയരാജന് ജാമ്യം ലഭികതെന്നും അറിയാത്ത ആളാണ് കാളിദാസന്‍ എന്നു എനിക്കു തോന്നുന്നില്ല. പിന്നെ ഏതായാലും നുണകളുടെ അതിപ്രസരത്തില്‍ ഒരേണ്ണം കൂടിയാലും കുറഞ്ഞാലും വലിയ കുഴപ്പമില്ല എന്ന കാഴ്ച്ചപ്പാടായിരിക്കും താങ്കള്‍ക്ക്. നല്ലതു തന്നെ.
   ഇന്ത്യയിലേതാണ്ട് അഞൂറോളം ജില്ലകലേയുള്ളൂ.അതില്‍ 200 ലും ഇടതു തീവ്രവാദികള്‍ ശക്തമാണെങ്കില്‍ അത് നല്ലതു തന്നെ എന്ന് തോന്നും.പക്ഷെ അവരെഅങ്ങനെ ശക്തരായെന്നറിയാമോ?നാട്ടിലെ എല്ലാ മാഫിയാകള്‍ക്കും സപ്പോര്‍ട്ട് കൊടുത്തുകൊണ്ട്, നിരക്ഷരകുക്ഷികളായ ഗ്രാമീണരെ തോക്കിന്‍ കുഴലില്‍ നിറുത്തിമാഫിയാകള്‍ക്ക് വേണ്ടി ( കാളിദാസന്റെ സ്ഥിരം മാഫിയാ/കുറ്റവാളിവല്‍ക്കരണമല്ല കെട്ടോ) നിര്‍ദ്ദാക്ഷിണ്യം പണിയെടുപ്പിച്ച്,അവന്റെ വരുമാനത്തില്‍ നിന്നും തട്ടിപ്പറിച്ചും മാഫിയാകളുടെ കയ്യില്‍ നിന്നും നിര്‍ബന്ധ പിരിവ് എന്ന പേരില്‍ കോടികള്‍ കൈപറ്റിയും ഭരണ കക്ഷിക്ക് ഓശാന പാടുകയും ചെയ്യുന്നവരാണീ കാളിദാസന്‍ പുകഴ്ത്തുന്ന ഇന്ദ്യന്‍ വിപ്ലവത്തിന്റെ പതാകാ വാഹകരായ ഇടതുപക്ഷ തീവ്ര വാദികള്‍.( പിന്നൊന്ന് നിലവിലുള്ള നീതിന്യായ വ്യവസ്ഥയുടെ പൊള്ളതരം ചൂണ്ടിക്കാണിച്ചുകൊടുത്തുകൊണ്ടേ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാകൂ.അതു ചെയ്യാത്തതിനാലാണ് സി പി ഐ യെ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് പരയാത്തത്.

   Delete
  13. മോഹനന്‍,

   അപ്പോള്‍ ഏതെങ്കിലും  മോഷണക്കേസിലാണോ ജയരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്?

   ജയരാജന്‍ അറസ്റ്റ് ചെയ്യപ്പെടുക എന്നത് ജയരാജന്റെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം. പൊതുനന്മക്ക് വേണ്ടിയുള്ള സമരത്തില്‍ പങ്കെടുത്തതിനല്ലല്ലൊ അദ്ദേഹം ​അറസ്റ്റ് ചെയ്യപ്പെട്ടത്. സി പി ഐക്ക് അതിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തേണ്ടെങ്കില്‍ അവരെ അവരുടെ പാട്ടിനു വിടുക. അതല്ലേ സാമാന്യ മര്യാദ?

   200 ജില്ലകളില്‍ ഇടതു തീവ്രവാദികള്‍ ശക്തമാണെന്നു പറഞ്ഞത് നല്ലത് എന്ന അര്‍ത്ഥത്തിലല്ല. അവിടെ ഇടതു മിതവാദികള്‍ക്ക് സ്വാധീനം ഉറപ്പിക്കാനുള്ള കാലാവസ്ഥ ആണെന്നു സൂചിപ്പിക്കാനാണ്. നിരക്ഷരരായ ഗ്രാമീണരെ സക്ഷരരാക്കാന്‍ മുന്നിട്ടിറങ്ങേണ്ട പ്രസ്ഥാനമാണ്, സി പി എം. എന്തുകൊണ്ട് സി പി എമ്മിനവിടങ്ങളില്‍ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചില്ല എന്നാണു ഞാന്‍ ചോദിച്ചത്. അതിന്, മാഫിയ ഗുണ്ട നിര്‍ബന്ധിത പിരിവ് എന്നൊക്കെ മറുപടി പറയാതെ മോഹനാ.

   മറ്റ് സംസ്ഥാനങ്ങളിലെ ഇടതു തീവ്രവാദത്തെ വിട്ടു കള. 30 വര്‍ഷം തുടര്‍ച്ചയായി സി പി എം ഭരിച്ച ബംഗാളില്‍ എന്തുകൊണ്ട് ഇടതു തീവ്രവാദം ശക്തമായി? താങ്കളാലോചിച്ചിട്ടുണ്ടോ? സി പി എം ഉപേക്ഷിച്ചു പോയ ഇടതു സ്ഥലികളില്‍ അവര്‍ കയറി നിന്നു. സിംഗൂരും നന്ദിഗ്രാമിലും  ബഹുരാഷ്ട്ര കുത്തകകളെ പ്രോത്സാഹിപ്പിച്ചപ്പോള്‍  ഇടതു പക്ഷ ജനങ്ങളിലുണ്ടായ അസംതൃപ്തി അവര്‍ മുതലെടുത്തു. 30 വര്‍ഷം സി പി എം ഭരിച്ച ബംഗാളില്‍ മാഫിയ ഉണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി ആരാണു മോഹനാ? അമേരിക്കയോ?

   താങ്കളിത് പറഞ്ഞതുകൊണ്ട് ചിലതുകൂടെ പറയട്ടേ.

   അന്തിയേരി സുര എന്ന ഗുന്ടയുടെ മകളുടെ വിവാഹത്തില്‍ സി പി എം പോളിറ്റ് ബ്യൂറൊ അംഗവും ജില്ല സെക്രട്ടറിയും പങ്കെടുത്തതില്‍ താങ്കള്‍ക്ക് ഒരു പ്രശ്നവും തോന്നുന്നില്ലേ? ഇടതു തീവ്രവദികള്‍ ഗുണ്ടകളുമായി ചങ്ങാത്തിലാണെന്നു പറയുമ്പോള്‍ ഇതു കൂടി ആലോചിക്കണം. കൊടി സുനി എന്ന ഗുണ്ട ജയില്‍ മോചിതനാകാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ സി പി എം അംഗമാണെന്നു കാണിച്ചിരുന്നു. ഇടതു മിതവാദികള്‍ ഗുന്ടകളുമായി ചങ്ങാത്തമാകുന്ന അവസ്ഥയില്‍ ഇടതു തീവ്രവാദികള്‍ അത് ചെയ്യുന്നു എന്ന് അരോപിക്കുന്നത് അല്‍പത്തരമല്ലേ മോഹന്‍?

   സി പി എം അതിന്റെ അംഗങ്ങളില്‍ നിന്നും നിര്‍ബന്ധമയി ലെവി പിരിക്കുന്നില്ലേ? ജനപ്രതിനിധികളുടെ വരുമാനത്തില്‍ ഏറിയ പങ്കും പാര്‍ട്ടി എടുക്കുന്നില്ലേ? പിന്നെന്തിനു ഇടതു തീവ്രവാദികല്‍ പിരിക്കുന്നതിനെ വിമര്‍ശിക്കുന്നു?

   നിലവിഉലുള്ള നീതി ന്യായ വ്യവസ്ഥയുടെ പൊള്ളത്തരം ചൂണ്ടിക്കാണിച്ചാല്‍ ആ വ്യവസ്ഥ തനിയെ അങ്ങ് മാറുമോ? ഇല്ലല്ലോ. അത് മാറ്റണമെങ്കില്‍ അധികാരത്തിലെത്തണം. അതിനു വേണ്ടി മേലനങ്ങി പണിയെട്യ്ക്കാന്‍ സി പി എമ്മിനാകുന്നില്ല. സജിം  എന്റെ ബ്ളോഗില്‍ വന്ന് പറഞ്ഞത് അവിടെയൊക്കെ നവോത്ഥാനം ​ഉണ്ടായിക്കഴിഞ്ഞാലേ സി പി എമ്മിനു കടന്നു വരാനാകൂ എന്നായിരുന്നു.

   കേന്ദ്ര മന്ത്രിസഭയെ നയിക്കാനുള്ള അവസരം സി പി എം പാഴാക്കി. വെറുതെ 4 വര്‍ഷം യു പി എ സര്‍ക്കാരിനെ പിന്തുണച്ച് പട്ടി ചന്തക്കു പോയ പോലെ ഇളിഭ്യരായി പോരേണ്ടി വന്നു. ഈ രണ്ടവസരത്തിലും ഇടതുപക്ഷത്തിനും സി പ് എമ്മിനും എന്തു ചെയ്യാന്‍ സധിക്കുമെന്ന് ഇന്‍ഡ്യയെ കാണിച്ചു കൊടൂക്കേണ്ടിയിരുന്നു. തീവ്ര ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലെ നിരക്ഷരര്‍ അപ്പോള്‍ ഇവരേക്കുറിച്ച് അറിയുമായിരുന്നു. അവസരങ്ങള്‍ എന്നും ഉണ്ടാകില്ല. ഇനി അതുണ്ടാകാന്‍ സാധ്യതയുമില്ല.

   നവോത്ഥാനമൊക്കെ ഉണ്ടായി കഴിഞ്ഞശേഷം ജനങ്ങളൊക്കെ സി പി എമ്മിനെ കൊട്ടും കുരവയുമായി എതിരേല്‍ക്കും എന്ന സജീമിന്റെ ശുഭാപ്തി വിശ്വാസം താങ്കള്‍ക്കുമുണ്ടെങ്കില്‍ അതിനു നല്ല നമസ്കാരം പറഞ്ഞു നിറുത്തട്ടെ.


   Delete
 6. കമ്മ്യുണിസ്റ്റ് പാര്‍ടി പൊളിച്ചായിരുന്നല്ലോ സീപിഎം ഉണ്ടാക്കിയത്. അപ്പൊ, ടിപിയുടെ അനുഭവം പിണറായിയ്ക്ക് പറ്റിയാല്‍ പന്ന്യന് കുലംകുതിയെന്നോ, ഭ്രാന്തന്‍ പട്ടിയെന്നോക്കെ താങ്കളുടെ ലോജിക്ക് പ്രകാരം വിളിയ്ക്കാം.

  ഇനി, അത് വിവാദമായാല്‍, ആര്‍ക്കെങ്കിലും മനോവിഷമമുണ്ടാക്കിയെങ്കില്‍ ഖേദിയ്ക്കുന്നു എന്നൊരു സഹതാപ വാക്ക് ജീവിച്ചിരിയ്ക്കുന്ന ബന്ധു മിത്രാദികളുടെ വേദന കൂട്ടാതിരിയ്ക്കാന്‍ വേണ്ടിയെങ്കിലും പറയരുത്.

  നാളത്തെ തലമുറയൊക്കെ മാതൃകയാക്കേണ്ട എന്തൊരു സംസ്കാരഭദ്രമായ നിലപാട് !!!

  മാഫിയ, കൊട്ടേഷന്‍ സംഘത്തോട് സംസ്കാരത്തെപറ്റിയൊക്കെ സംവദിയ്ക്കാന്‍ വരരുത് എന്നൊരു ഭീഷണിയായിരിയ്ക്കും ഇനി മറുപടി.

  ReplyDelete
  Replies
  1. താങ്കളുടെ വിഷമത്തില്‍ ഞാനും പങ്കു ചേരുന്നു.കാരണം പന്ന്യനു വിളിക്കാം,അങ്ങേര്‍ക്കതിന് ലോജിക്കുണ്ട്.എന്നാല്‍ ജയശങ്കറിനോ?
   അപ്പോള്‍ നാളത്തെ തലമുറയൊക്കെ മാതൃകയാക്കേണ്ട നടപടി നടത്തിയത് ജയശങ്കറല്ലോ, അതുമാത്രം താങ്കള്‍ സമ്മതിച്ചു തന്നാല്‍ മതി.മാഫിയ ക്വട്ടേഷന്‍ സംഘമാണ് താന്‍ (അല്ലെങ്കില്‍ ഒരു മാതിരി മാധ്യമപ്രവര്‍ത്തരൊക്കെ അതുതന്നെയാണല്ലോ ) എന്ന തോന്നലായിരിക്കും.അതു ശരിയല്ല എന്നുമാത്രം മനസ്സിലാക്കുക.

   Delete
  2. അപ്പോള്‍ ആരാണു വിളിക്കുന്നതെന്നതാണു വിഷയം. പന്ന്യനു പലതും വിളിക്കാം അതില്‍ ലോജിക്കുണ്ട്. പക്ഷെ ജയശങ്കറിനു പറ്റില്ല.

   ജയശങ്കര്‍ ജീവിക്കുന്നത് ഏക പാര്‍ട്ടി വ്യവസ്ഥയിലെ ഏക കക്ഷി ഭരണത്തിലല്ല. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്താണ്. ജയശങ്കര്‍ എന്തെങ്കിലും പറയുന്നു എങ്കില്‍  അദ്ദേഹത്തിന്റെ ഭാഷയിലോ മാന്യമായ ഭാഷയിലോ മറുപടി കൊടുക്കുക. ജയശങ്കറിന്റെ ഭാഷയൊക്കെ വിജയനു നല്ല പരിചയമുണ്ടല്ലോ.

   പാര്‍ട്ടി വിട്ടു പോകുന്നവരെ ക്വട്ടേഷന്‍ നല്‍കി കൊല്ലുന്നതിലും വലിയ മാതൃക അല്ലല്ലൊ ജയശങ്കര്‍ നാളത്തെ തലമുറക്കു വേണ്ടി കാണിച്ചത്. ജയശങ്കര്‍ പറയുന്നത് കേട്ടൊന്നുമല്ല മറ്റുള്ളവര്‍ പട്ടി എന്ന വാക്കുപയോഗിക്കുന്നത്. ജയശങ്കറൊക്കെ ജനിക്കുന്നതിനും മുന്നേ ഈ വാക്കിവിടെ ഉണ്ടായിരുന്നു.

   Delete
  3. എഴുതിയും പറഞ്ഞും ആവേശം മൂത്ത് വന്നപ്പോള്‍ ശ്രീ.കാളിദാസന് സ്ഥലജലവിഭ്രാന്തി വന്നുവോ? അതോ പിണറായിക്കെതിരെ എഴുതുമ്പോള്‍ എന്തും എഴുതാം എന്തും പറയാം എന്നായിരിക്കുന്നുവോ?ഒരുദാഹരണം നോക്കുക “ പാര്‍ട്ടി വിട്ടു പോകുന്നവരെ ക്വട്ടേഷന്‍ നല്‍കി കൊല്ലിച്ചു” എന്നദ്ദേഹം പറയുന്നു നേരെ മുകളില്‍.അതേ അദ്ദേഹം തന്നെ അന്നു തന്നെ പറയുന്നു “ റ്റി പി വധക്കേസില്‍ ബന്ധമുണ്ടോ ഇല്ലയോ എന്നൊക്കെ കോടതിയല്ലേ തീരുമാനിക്കേണ്ടത്? ഹിന്ദു പത്രവും ദേശാഭിമാനിയുമൊന്നുമല്ലല്ലോ.“എന്നുവച്ചാല്‍ ശ്രീ കാളിദാസന് വേണമെങ്കില്‍ കോടതിയാവാം എന്ന് അല്ലെങ്കില്‍ കാളിദാസന്‍ തന്നെയാണ് കോടതിയെന്ന്. ഹോ ഞാന്‍ നമിച്ചു പ്രഭോ നമിച്ചു.ഇനി അദ്ദേഹം പറയുന്നത് നൊക്കുക , ഏക പാര്‍ട്ടിവ്യവസ്ഥയിലല്ല ജീവിക്കുന്നത് സ്വതന്ത്ര ജനാധിപത്യ രാജ്യത്താണ് എന്ന്.ഈ സ്വതന്ത്ര ജനാധിപത്യ രാജ്യത്തല്ലെ സഹോദരാ ഒരു മാഷൂടെ കൈ അറുത്ത് മാറ്റിയത്? അവിടെ ഈ സ്വാതന്ത്ര്യം എവിടെപ്പോയീ? ആ സ്വതന്ത്ര ജനാധിപത്യ രാജ്യത്തല്ലെ ഒരു മാഷെ ചവിട്ടിക്കൊന്നത്? അതുകൊണ്ട് പ്രിയ ജയശങ്കറെ കാളിദാസന്‍ പലതും പറയും അതനുസരിച്ച് താങ്കള്‍ പ്രവര്‍ത്തിക്കരുത്?താങ്കള്‍ ടിവിയില്‍ പറഞ്ഞ കാര്യങ്ങല്‍ സി പി എമ്മിന്റെയല്ല മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി നേതാവിനെക്കുറിച്ചൊന്നു പറഞ്ഞു നോക്കൂ( ഞാന്‍ പറഞ്ഞ ഉദാഹരണങ്ങള്‍ മനസ്സില്‍ കണ്ടോണേ)അപ്പൊ അറിയാം താങ്കള്‍ ജീവിക്കുന്ന സ്വതന്ത്ര ജനാധിപത്യത്തിന്റെ വില.ഇനി കാളിദാസന്‍ പറയുന്നു ജയശങ്കര്‍ പറഞ്ഞതിന് അദ്ദേഹത്തിന്റെ ഭാഷയില്‍ മറുപടി കൊടുക്കുക എന്ന് പറയാമായിരുന്നു, പക്ഷെ ഒറ്റകുഴപ്പമേയുള്ളൂ പിണറായിക്ക് മൃഗങ്ങളുടെ ഭാഷ അറിയില്ല.ഇനി അദ്ദേഹം പറയുന്നത് നൊക്കുക അദ്ദേഹം ജനിക്കുന്നതിനു മുന്‍പും പട്ടി എന്ന വാക്കിവിടെ ഉണ്ടായിരുന്നത്രെ, എനിക്കത്ര പരിചയം പോരാ

   Delete
  4. >>>.എഴുതിയും പറഞ്ഞും ആവേശം മൂത്ത് വന്നപ്പോള്‍ ശ്രീ.കാളിദാസന് സ്ഥലജലവിഭ്രാന്തി വന്നുവോ? <<<<


   മോഹനന്‍,

   റ്റി പി വധക്കേസില്‍ സി പി എമ്മിന്റെ അംഗങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ചീത്ത വറ്റു കഴിക്കുന്നതുകൊണ്ടായിരിക്കാം. ഇന്‍ഡ്യയില്‍ അത് മാത്രം പോരല്ലോ. ഇവിടെ ഒരു നിയമ വ്യവസ്ഥിതിയുണ്ട്. പക്ഷെ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഏകാധിപത്യമുള്ള രാജ്യങ്ങളില്‍ അതൊക്കെ പാര്‍ട്ടിയാണു തീരുമാനിക്കുന്നത്. അതിന്റെ പ്രേതം ഇപ്പോഴും ഉള്ളതുകൊണ്ടാണ്, റ്റി പി വധക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമുണ്ടോ ഇല്ലയോ എന്നൊക്കെ പാര്‍ട്ടി തീരുമാനിക്കും എന്ന് പ്രകാശ് പറഞ്ഞത്.

   ഹിന്ദുവോ ദേശാഭിമാനിയോ പറയുന്നതല്ല ഇന്‍ഡ്യയിലെ നിയമ വ്യവസ്ഥ കേള്‍ക്കുന്നത്. അതിനെ താങ്കള്‍ എങ്ങനെ വ്യാഖ്യാനിച്ചാലും എനിക്ക് വിരോധമില്ല.

   വി എസിനെ ഇകഴ്ത്താന്‍ ചില കുബുദ്ധികള്‍ കളിച്ച കളിയില്‍ പാവം മണി പെട്ടു പോയി. ശുദ്ധഗതിക്കാരനായതുകൊണ്ട് പരസ്യമായി ചിലതൊക്കെ പറഞ്ഞു. നല്ല വറ്റ് കഴിക്കുന്നവര്‍ക്കൊക്കെ അതില്‍ നിന്നും ചിലതൊക്കെ മനസിലായി. പാര്‍ട്ടി അറിയാതെയാണ്, മണി അതൊക്കെ ചെയ്തതെങ്കില്‍ മണിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണു വേണ്ടത്. കൊല നടത്തി എന്നു സമ്മതിക്കുന്ന മണിയെ സംരക്ഷിക്കുമ്പോള്‍  വിജയനും സംശയത്തിന്റെ നിഴലില്‍ വരുന്നു.

   സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് ഒരു കുറ്റവും  നടക്കില്ല എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഏകാധിപത്യമുള്ള രാജ്യങ്ങളില്‍ പാര്‍ട്ടി പറയുന്നത് വിശ്വസിക്കേണ്ട ഗതികേട് ജനങ്ങള്‍ക്കുണ്ട്. പക്ഷെ സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് പാര്‍ട്ടി പറയുന്നതല്ല ജനം വിശ്വസിക്കുന്നതും നിയമ വ്യവസ്ഥ അംഗീകരിക്കുന്നതും. അത് താങ്കള്‍ക്ക് മനസിലാകാന്‍  അല്‍പ്പം ബുദ്ധിമുട്ടുണ്ട്. അതു കൊണ്ട് അതിനു ശ്രമിക്കേണ്ട.

   Delete
  5. This comment has been removed by the author.

   Delete
  6. താങ്കള്‍ക്ക് വിശ്വസിക്കാംമഅ വിശ്വാസത്തെ ഇവിടെ ആരും ചോദ്യം ചെയ്തിട്ടില്ല.എന്നാല്‍ അങ്ങനെയല്ല എന്നു വിശ്വസിക്കാനും ഞങ്ങള്‍ക്ക് ഞങ്ങളുടെ ന്യായമുണ്ട് എന്ന് താങ്കളും സമ്മതിക്കണം.അത്രയും നല്ലത്.ഇനി അടുത്ത ഇഷ്യു നോക്കാം, കൊല ചെയ്തത് ഞങ്ങളല്ലെന്ന് വിശ്വസിക്കുന്ന ഞങ്ങളിലൊരാള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന ഒരു പാര്‍ട്ടി ഉണ്ടായില്ലെന്ന് ഒന്നു രണ്ടിടത്ത് പരിഭവം പറഞ്ഞു.അതിന് ആ പാര്‍ട്ടിയും മറുപടി പറഞ്ഞു.ഇത്രയും ശരിതന്നല്ലോ കാളിദാസന്‍ ചേട്ടാ.അപ്പോഴാണ് ഇതുമായി പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ലാത്ത മൂന്നാം കക്ഷി ഞങ്ങളുടെ ആളിനെ പട്ടി,പേപ്പട്ടി,മനോരോഗി എന്നൊക്കെ വിളിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടത്.ഇതിനെന്താണ് ഹേതു എന്നുമാത്രമേ ഞാന്‍ ചോദിച്ചൊള്ളൂ,അതും വളരെ ലളിതമായ ഭാഷയില്‍.അത് ശര്യായോ അതോ തെറ്റായ്യോ എന്ന് മാത്രം പറയുഅക്,പ്രത്യേകിച്ചും സാംസ്കാരീകമായി ഉയര്‍ന്ന കേരളത്തില്‍.ലോകം മുഴുക്കെ കാണുന്ന ഒരു ചാനലിലൂടെയാണാ കൃത്യം നടന്നിരിക്കുന്നത്,അല്ലാതെ സെക്രട്ടേറിയേറ്റില്‍ പൊടി പിടിച്ചിരിക്കുന്ന ഒരു ഫയലിലല്ല.ഇനി “ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് ( ഹൌ എന്തൊരു ജനാധിപത്യം,എന്തൊരു സ്വാതന്ത്ര്യബോധം,എന്തൊരു ജനാധിപത്യം)പാര്‍ട്ടി പറയുന്നതല്ല ജനം വിശ്വസിക്കുന്നതും നിയമവ്യവസ്ഥ അംഗീകരിക്കുന്നതെന്നും” എന്ന് താങ്കള്‍ പറയുന്നതിനോട് ഞാന്‍ വിയോജിക്കുന്നു.ഉദാഹരണം ലാവലിനും മറ്റുമൊക്കെ തന്നെ.എന്തൊക്കെയായിരുന്നു പുലയാട്ടുകള്‍ എന്നിട്ടിപ്പോഴോ?കാളിദാസനു പോലും അതേപോലെ ഇപ്പോഴും നിലനില്‍ക്കുന്നു എന്നു പറയാനേ കഴിയുന്നുള്ളൂ.അന്നത്തെ കാളിദാസന്‍ ഇങ്ങനെയായിരുന്നില്ല ഒരിക്കലും.കാളിദാസനില്‍ പോലും അത്തരം മാറ്റങ്ങള്‍ വന്നത് പാര്‍ട്ടി പറയുന്നത് വിശ്വസിക്കേണ്ടി വന്നതുകൊണ്ടല്ലെ?നാളെ ടി പി വധം,ഷുക്കൂര്‍ വധം,ഫസല്‍ വധം എന്നൊക്കെ ഇതേ ക്ഷീണത്തോടെ കാളിദാസനു പറയേണ്ടി വരും.അത് താങ്കള്‍ക്ക് മനസ്സിലകാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.അതുകൊണ്ട് അതിന് ശ്രമിക്കേണ്ട.

   Delete
  7. മോഹനന്‍,

   വ്യക്തിപരമായ വിശ്വാങ്ങളല്ലല്ലൊ, നിയമത്തിന്റെ മുന്നിലെ ശരി. ഒരു കുറ്റവാളിയും താന്‍ തെറ്റു ചെയ്തു എന്നു സമ്മതിക്കാറില്ല. വളരെ അപൂര്‍വം അവസരങ്ങളിലൊഴികെ. അതുകൊണ്ടല്ലേ എല്ലാവരും മുന്തിയ വക്കീലിനെ വച്ച് കേസു വദിക്കുന്നത്. അതുകൊണ്ട് വ്യക്തിപരമായ വിശ്വാസങ്ങള്‍ക്ക് പ്രസക്തിയില്ല.

   കൊല ചെയ്തത് സി പി എം അല്ല എന്നു വിശ്വസിക്കുന്ന താങ്കള്‍ക്കുള്ള സ്വതന്ത്ര്യം പോലെ തന്നെ, അതില്‍ സി പി എമ്മിനു പങ്കുണ്ട് എന്നു വിശ്വസിക്കാന്‍ സി പി ഐക്കും സ്വാതന്ത്ര്യമുണ്ട്. പരസ്യ വേദികളില്‍ പരിഭവം പറഞ്ഞാല്‍ പരസ്യ വേദികളിലും അതിനു പ്രതികരണമുണ്ടാകും. അല്ലെങ്കില്‍ അവരെ വിളിച്ചു വരുത്തി രഹസ്യമായി അതൊക്കെ ചര്‍ച്ച ചെയ്യണം.

   കൊല ചെയ്യപ്പെട്ടത് പൊതു പ്രവര്‍ത്തകനെ വഴി തടഞ്ഞ മറ്റൊരു സംഘടനയുടെ പ്രവര്‍ത്തകനാണ്. അപ്പോള്‍ പൊതു രംഗത്തുള്ള എല്ലാവരും അതേകുറിച്ച് അഭിപ്രായം പറയും.ജയരാജനെ വഴിതടഞ്ഞവര്‍ കൊലചെയ്യപ്പെട്ടാല്‍ ജയരാജനെ സംശയിക്കുക സ്വാഭാവികമാണ്. അതിനോടനുബന്ധിച്ചുണ്ടാകുന്ന മറ്റ് സംഭവങ്ങളേക്കുറിച്ചും അഭിപ്രായം പറയും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങളേക്കുറിച്ച് എഴുതുകയും  അഭിപ്രായം ​പറയുകയും ചെയ്യുന്ന വ്യക്തിയാണു ജയശങ്കര്‍. സ്വാഭാവികമായി ഈ വിഷയം സംബന്ധിച്ചും അദ്ദേഹം അഭിപ്രായം പറഞ്ഞു. അതിലപ്പുറം ഗൌരവുമതിനില്ല. പറഞ്ഞത് പിണറായി വിജയനെതിരെ ആയതാണു താങ്കളുടെ പ്രശ്നം. മറ്റാരെയൊക്കെ ഇതു പോലെ ജയശങ്കര്‍ വിമര്‍ശിക്കുന്നുണ്ട് എന്ന് താങ്കളോര്‍ക്കുന്നുണ്ടോ?

   ലാവലിന്‍ വിഷയത്തില്‍ എനിക്ക് ഒരു മാറ്റവും വന്നിട്ടില്ല. ഞാന്‍ ആദ്യം പറഞ്ഞിടത്തു തന്നെ ഇപ്പോഴും നില്‍ക്കുന്നു. പാര്‍ട്ടിയല്ല അത് തീരുമാനിക്കേണ്ടത്. ഇന്‍ഡ്യയിലെ നിയമ വ്യവസ്ഥയണ്. ഇടമലയാര്‍ കേസില്‍ 2 കോടി രൂപയുടെ നഷ്ടമാണു പിള്ള ഖജനാവിനുണ്ടാക്കിയത്. പക്ഷെ ലാവലിന്‍ കേസില്‍ 370 കോടിയില്‍ പരം രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ്, സി എ ജി കണ്ടെത്തിയത്. ക്യാന്‍സര്‍ സെന്ററിനു ലഭിക്കേണ്ടിയിരുന്ന പണം ഉള്‍പ്പടെ ലാവലിന്‍ കമ്പനിക്ക് അനര്‍ഹമായ നേട്ടാമാണിതില്‍ ഏറിയ പങ്കും. അതില്‍ അന്നത്തെ മന്ത്രിയായിരുന്ന വിജയന്, എന്തു പങ്കുണ്ടെന്ന് കോടതി തീരുമാനിക്കട്ടെ. ലാവലിന്‍ കമ്പനിയെ സഹായിക്കുന്ന തരത്തില്‍ അനേകം പാളിച്ചകള്‍ ആ കരാറിലുണ്ടായിരുന്നു. വിജയനതിന്റെ ഉത്തരവാദിത്തതില്‍ നിന്നും  ഒഴിഞ്ഞ് നില്‍ക്കാന്‍ ആകില്ല.

   Delete
 7. അഡ്വക്കേറ്റ് ജയശങ്കറിനേപ്പറ്റി മാത്രം മിണ്ടിപ്പോകരുത് ഓൻ സി പി ഐ ക്കരനാ

  ReplyDelete
 8. പേപ്പട്ടിയേപ്പോലെ കുരയ്ക്കുക എന്നത് ഭാഷയിലെ ഒരു പ്രയോഗമാണ്. യാതൊരു കാരണവുമില്ലാതെ വെറുതെ വഴിയെ പോകുന്നവരുടെ നേരെ കയര്‍ക്കുക എന്നത് പേപ്പട്ടിയുടേ സ്വഭാവമാണ്. അതേ ജയശങ്കര്‍ പറഞ്ഞുള്ളു. അതിനദ്ദേഹം അനേകം ഉദഹരണങ്ങളും നിരത്തി.

  ജയശങ്കറുടെ വാക്കുകള്‍ അല്‍പ്പം കടന്നു പോയിട്ടുണ്ട്. വാസ്തവത്തില്‍ പിണറായി വിജയന്‍ വടി കൊടുത്ത് അടി വാങ്ങുകയാണു ചെയ്തത്. സി പി എം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സി പി ഐ പങ്കെടുക്കാത്തത് അത്ര വലിയ മഹാപരാധമാണോ? ചെണ്ടകൊട്ടി കേരളം മുഴുവന്‍ പാടി നടക്കത്തക്ക രീതിയില്‍.?

  ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയുടെ നേതാവ് ഉത്തരവാദിത്തത്തോടെ സംസാരിക്കണം. ജയശങ്കര്‍ ഉപയോഗിച്ച വാക്കുകള്‍ മാറ്റി നിറുത്തിയാല്‍ അദ്ദേഹം പറഞ്ഞത് ശരിയല്ലേ? വഴിയില്‍ കാണുന്ന എല്ലാവരുടെയും നേരെ കുരയ്ക്കുകയാണു വിജയന്റെ പണി. ചിലര്‍ തിരിച്ചു കുരയ്ക്കുമ്പോള്‍ വിറളി പിടിച്ചിട്ട് കാര്യമില്ല.

  ഇപ്പറഞ്ഞ ചര്‍ച്ചയില്‍ വിജയനുപയോഗിച്ച ചില പ്രയോഗങ്ങളും കാണിച്ചിരുന്നു. അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ ഇങ്ങനെ. ഏതാടോ പത്രാധിപരെ നിങ്ങടെ ചരിത്രബോധം. പണ്ട് എടോ ഗോപാല കൃഷ്ണ എന്നായിരുന്നു മറ്റൊരു പത്രാധിപരെ വിളിച്ചത്. നികൃഷ്ടജീവി എന്നായിരുന്നു ഒരു മതത്തിന്റെ അദ്ധ്യക്ഷനെ വിളിച്ചത്. സര്‍ക്കാര്‍ ഫയലില്‍ ഒരു ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണമെന്ന് മന്ത്രി ആയിരുന്നപ്പോള്‍ എഴുതി വച്ചു. ഇതൊക്കെ ചെയ്യാന്‍ മടിയില്ലാത്ത ഒരാള്‍ ജയശങ്കര്‍ പറഞ്ഞതില്‍ കുണ്ഠിതപ്പെടേണ്ടതുണ്ടോ? വിജയന്‍ ഇതൊക്കെ പറയുമ്പോള്‍ അതിനെ വിമര്‍ശിക്കാത്തവര്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നതില്‍ എന്തു യുക്തി ഉണ്ട്?

  മരിച്ചുപോയവരോടു പോലും സാമാന്യ മര്യാദ കാണിക്കാന്‍ അറിയാത്ത വിജയന്, അദ്ദേഹത്തിന്റെ ഭാഷയില്‍ ഒരു മറുപടി കിട്ടിയെന്ന് കരുതിയാല്‍ മതി. കൂടെ നടക്കുന്നവര്‍ അതദ്ദേഹത്തെ ഉപദേശിക്കുകയാണു വേണ്ടത്. അല്ലെങ്കില്‍ ഇനിയും കിട്ടിയാന്‍ സാധ്യതയുണ്ട്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ തല പരിശോധിക്കണം എന്ന് സര്‍ക്കാര്‍ ഫയലില്‍ എഴുതിയപ്പോള്‍ ക്ഷോഭിക്കാന്‍ മറന്നു പോയ ദക്ഷിണാമൂര്‍ത്തി ഇപ്പോള്‍ ക്ഷോഭിക്കുന്നത് കാണുമ്പോള്‍ അതിശയം തോന്നുന്നില്ല. ഭക്തി മൂക്കുമ്പോള്‍ അതൊക്കെ സംഭവിക്കും.

  ReplyDelete
 9. സര്‍ ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. താങ്കളുടെ മാന്യതകൊണ്ട് താങ്കളുടെ ലേഖനത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഒരു മാന്യതയുണ്ട്,പക്ഷെ തന്തയില്ലാത്ത ഇവന്‍ മാരെ ക്കുറിച്ച് പറയുമ്പോള്‍ കുറച്ച് അതിരുവിടാം തങളുടെ നിയന്ത്രണം ഞാന്‍ സമ്മതിക്കുന്നു. ഇതിന്റെ കുറച്ചുഭാഗ്ഗം എന്റെ ഫേസ് ബുക്കില്‍ ഉപയോഗിക്കുന്നതില്‍ താങ്കള്‍ക്ക് വിഷമമുണ്ടോ? ഡോ.കൃഷ്ണകുമാര്‍

  ReplyDelete
 10. "ലാവലിന്‍ പ്രശ്നം ദാ ഇപ്പോ പീണറായിയേയും സി പി എമ്മിനേയും ഒതുക്കിത്തരാം എന്നു പറഞ്ഞ് വന്നതല്ലേ"

  ഇങ്ങിനെ ആരും പറഞ്ഞതായി കേട്ടിട്ടില്ല, പറയുമെന്നും തോന്നുന്നില്ല. ഇനി, പാര്‍ടിക്കുള്ളിലെ വെല്ലുവിളിയായിരുന്നോ ?

  "പിന്നീട് ടി പി വധമായിരുന്നു,കുറേപാവങ്ങളെ പറഞ്ഞു പറ്റിച്ചു പാര്‍ട്ടി അങ്ങനെ ചെയ്തു,ഇങ്ങനെ ചെയ്തു"

  പാര്‍ട്ടി ചെയ്തു എന്ന് ആരും പറഞ്ഞിട്ടില്ല, പാര്ടിക്കുള്ളിലെ മാഫിയ/ കൊട്ടേഷന്‍ സംഘം ചെയ്യുന്നുണ്ട് എന്നത് പകല്‍പോലെ സത്യം. അവരുടെ നീരാളി പിടുത്തം വിടുവിയ്ക്കാന്‍ കഴിയുമോ എന്നതാണ് വിഷയം.

  ശ്രീ മോഹനന്‍ ശ്രീധരനോക്കെ ഇവരെ സപ്പോര്‍ട്ട് ചെയ്യേണ്ടത് ജീവല്‍ പ്രശ്നമായിരിയ്ക്കാം, അതൊകൊണ്ടാണ്‌ വഴു വഴാന്നിങ്ങനെ പറയേണ്ടി വരുന്നത്. പക്ഷെ സമൂഹത്തെ നേരിട്ടിരിയ്ക്കുന്ന ഈ അത്യാപത്ത് ഇന്നല്ലെങ്കില്‍ നാളെ താങ്കളെയും ബാധിയ്ക്കുമെന്ന് ഓര്‍ക്കുക.

  ReplyDelete
 11. പിന്നെ അതങ്ങനെയാണല്ലോ വരൂ! കാര്യത്തോടടുത്തുവരുമ്പോള്‍ “ഹേയ് ഞങ്ങളാരും അങ്ങനെ പറഞ്ഞില്ലല്ലോ, നീ പറഞ്ഞോ, നീയോ നീയും പറഞ്ഞില്ലല്ലോ”.അപ്പോള്‍ ഇത്രയും കുത്തിയിരുന്ന് എഴുതിയ പത്രക്കാര്‍ വിഡ്ഡികള്‍, ചാനല്‍ ചര്‍ച്ചകള്‍ സംഗ്ഘടിപ്പിച്ച ചാനലുകാര്‍ ആന മണ്ടന്മാര്‍! പിന്നെ അനോനിയായതിനാല്‍ എന്തു വേഷവും കെട്ടാമല്ലോ,ആരും അറിയാനും പോകുന്നില്ലല്ലോ പരമസുഖം തന്നെ.പാര്‍ട്ടി ചെയ്തു എന്ന് ആരും പറഞ്ഞിട്ടില്ല, പാര്‍ട്ടിക്കുള്ളിലെ മാ‍ഫിയ/ക്വട്ടേഷന്‍ ചെയ്യുന്നുണ്ട് എന്നായി ഇപ്പോള്‍ എന്നിട്ട് മുകളില്‍ ഗീര്‍വാണം അടിക്കുകയും ചെയ്യും,ദേശാഭിമാനിയല്ല്ല്ലോ കൊലപാതകികളെ തീരുമാനിക്കുന്നതെന്ന്( തിരഞ്ഞു നോക്കി എഴുതിയ വാചകമല്ല, ഓര്‍മ്മയില്‍ നിന്നു എഴുതുന്നതാണ്)എന്നിട്ട് നിങ്ങള്‍ക്കൊക്കെ തീരുമാനിക്കാം ക്വട്ടേഷന്‍/മാഫിയ എന്നൊക്കെ.മരിച്ചു പോയ നേതാക്കന്മാരൊക്കെ നല്ലവര്‍(അവര്‍ ജീവിച്ചിരുന്നപ്പോള്‍ എന്തു പറഞ്ഞു എന്നു നോക്കരുത്) ജീവിച്ചിരിക്കുന്ന നേതാക്കളൊക്കെ മോശക്കാര്‍ ക്വട്ടേഷന്‍/മാഫിയാക്കാര്‍. കൊള്ളാം പരിപാടി നടക്കട്ടെ അനോനീ ഭംഗിയായിത്തന്നെ കാര്യങ്ങള്‍ പക്ഷെ ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം, ലാവലിന്‍ കാലത്തും പിന്നെ ടി പി വധസമയത്തും നിങ്ങളൊക്കെ പറയുന്നത് വിശ്വസിക്കാന്‍ കുറേപേരെങ്കിലും ഉണ്ടായിരുന്നു.എന്നാല്‍ ഇന്ന് അവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരികയാണ്.കാരണം ഇതിനകത്തെ തരികിട എല്ലാവര്‍ക്കും മനസ്സിലായിത്തുടങ്ങി.മോഹനന്‍ ശ്രീധരനുമാത്രമല്ല എല്ലാ പാവപ്പെട്ടവരുടേയും ജീവല്‍ പ്രശ്നമാണ് പാര്‍ട്ടി നിലനില്‍ക്കണമെന്ന്.കാരണം പാര്‍ട്ടി മാത്രമേ ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ളൂ.

  ReplyDelete
  Replies
  1. >>>.എന്നിട്ട് മുകളില്‍ ഗീര്‍വാണം അടിക്കുകയും ചെയ്യും,ദേശാഭിമാനിയല്ല്ല്ലോ കൊലപാതകികളെ തീരുമാനിക്കുന്നതെന്ന്( തിരഞ്ഞു നോക്കി എഴുതിയ വാചകമല്ല, ഓര്‍മ്മയില്‍ നിന്നു എഴുതുന്നതാണ്)എന്നിട്ട് നിങ്ങള്‍ക്കൊക്കെ തീരുമാനിക്കാം ക്വട്ടേഷന്‍/മാഫിയ എന്നൊക്കെ.<<<<


   മോഹനന്‍,

   ഓര്‍മ്മയില്‍ നിന്നുമെഴുതേണ്ട സിംഹമുഖത്തു നിനു കേട്ട് എഴുതിക്കോളൂ. ദാ ഇവിടുണ്ട്. ആരാണു കൊലപാതകികളെ തീരുമാനിച്ചതെന്ന് താങ്കളുടെ പാര്‍ട്ടിയുടെ ഒരു ജില്ലാസെക്രട്ടറി തന്നെ പറയുന്നു.

   ചിലര്‍ കൊലപതകം നടത്തുന്നു. അവരെ മാറ്റി നിറുത്തിയിട്ട് പാര്‍ട്ടി നേതക്കള്‍ മറ്റ് ചിലരെ പ്രതികളെന്നും പറഞ്ഞ് പോലീസില്‍ ഏല്‍പ്പിക്കുന്നു. അതും പോലീസിന്റെ ഒത്താശയോടെ. ഈ സംഗതിയെ താങ്കളുടെ ഭാഷയില്‍ എന്തു വിളിക്കാം. ക്വട്ടേഷന്‍ മാഫിയ എന്നതൊക്കെ ഇഷ്ടമായില്ലെങ്കില്‍ അതൊക്കെ മറന്നേക്കൂ.

   Delete
  2. താങ്കളുടെ പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറി പറയുന്നത് മാത്രമല്ല മറ്റുപലപാര്‍ട്ടികളുടെ സംസ്ഥാന നേതാക്കല്‍ പറയുന്നതും ഞാന്‍ കേള്‍ക്കുന്നു.എന്നിട്ട് അവരെയൊന്നും ജയശങ്കര്‍ മനോരോഗിയെന്നോ പട്ടിയെന്നോ പേപ്പട്ടിയെന്നോ വിളിക്കുന്നില്ലല്ലോ? അതെന്തുകൊണ്ടാണെന്നാണ് ഈ ബ്ലോഗില്‍ ഞാനന്വേഷിച്ചത്.അതിനു ഡയറക്ടായി എന്തെങ്കിലും മറുപടി താങ്കള്‍ക്കൂണ്ടോ?അല്ലാതെ പയറെത്ര എന്നു ചോദിച്ചാല്‍ അരിയഞ്ഞാഴി എന്നു പറയുകയല്ല വേണ്ടത്.

   Delete
  3. മോഹനന്‍,

   ജയശങ്കര്‍ പലരെയും പല പേരുകളും വിളിക്കാറുണ്ട്. അതൊക്കെ കേള്‍ക്കണമെങ്കില്‍ അദ്ദേഹം വിമര്‍ശനം നടത്തുന്ന വാരാന്ത്യം എന്ന പരിപാടിയും അദ്ദേഹം പങ്കെടുക്കുന്ന ചര്‍ച്ചകളും കാണണം.

   Delete
 12. സ്വന്തം കാര്യലാഭത്തിന് പാര്‍ടിയെ ഉപയോഗിയ്ക്കുന്നു, അതിനുള്ള മണിയടി ആണ് ഈ ബ്ലോഗ്‌ എന്ന് മനസ്സിലാവുന്നുണ്ട്. പക്ഷെ ചുരുക്കമായുള്ള പാര്‍ടിയിലെ മാഫിയ സംഘത്തെ സപ്പോര്‍ട്ട് ചെയ്യുന്നത്, അത്രയ്ക്കും ഗതികേടാണോ ? സുഹൃത്തെ, മഴു തിരിച്ചു തന്റെ ശിരസ്സില്‍ വീഴും എന്നും ഓര്‍ക്കുക.

  ReplyDelete
  Replies
  1. കൊള്ളാം ഞാന്‍ താന്കളില്‍ നിന്ന് ഒരല്‍പ്പം കൂടി ബുദ്ധിനിലവാരം പ്രതീക്ഷിച്ചുപോയി.ക്ഷമിക്കുക, ഞാനൊരു മണ്ടന്‍. സ്വന്തം കാര്യലാഭത്തിന് പാര്‍ട്ടിയെ ഉപയോഗിക്കുന്നു എന്നുവരെ താങ്കള്‍ പറഞ്ഞു കഴിഞ്ഞല്ലോ! എത്ര ശരിയായ എത്ര ബുദ്ധിപരമായ എത്ര ഔന്നത്യമൂള്ള ഒരു കണ്ടെത്തല്‍.എന്നാല്‍ പ്രിയ അനൊനിമസ്സെ ഒരു കാര്യം താങ്കള്‍ മനസ്സിലാക്കുക, സ്വന്തമായി ജൊലി ചെയ്ത് അതില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍.ഞാനും എന്റെ ഭാര്യയും എന്റ്റെ മകനും ജോലി ചെയ്യുന്നു(ഞങ്ങളിത്രേം പേരേയുള്ളൂ വീട്ടില്‍)അതുക്കോണ്ട് പാര്‍ട്ടിയെ അല്ല താങ്കളെപ്പോലെ ആരേയും മണിയടിക്കേണ്ട ഒരാവശ്യവും എനിക്കില്ലെന്ന് താങ്കള്‍ മനസ്സിലാക്കിയാലും.മാധ്യമങ്ങള്‍ വഴിയും മറ്റു രീതികളിലും ഒക്കെ മനസ്സിലാക്കിയ കാര്യങ്ങള്‍ ഞാനെന്റെ കാഴ്ച്ചപ്പാടില്‍ എഴുതുന്നു എന്ന് മാത്രം.അത് ഇത്രേം ഗഹനമായി ഗവേഷണം നടത്തി വ്യക്തിപരമായ രീതിയിലേക്ക് താങ്കള്‍ ചുരുക്കിക്കളഞ്ഞല്ലോ മോശം തന്നെ അത് അതുകൊണ്ട് നമസ്കാരം, വേറെ ഒരു രീതിയിലേക്ക് താങ്കളുട കമന്റുകള്‍ വഴിമാറുന്നതിനു മുന്‍പ് ഞാന്‍ പിന്‍വാങ്ങുന്നു.നാട്ടിലുണ്ടാകുന്ന ഒരു പ്രശ്നത്തേയും ചര്‍ച്ചകള്‍ക്കായി ഞാന്‍ വ്യക്തിപരമായ ഒരാവശ്യമായി ആരേയും ചിത്രീകരിച്ചിട്ടില്ലെന്നാണെന്റെ ഓര്‍മ്മ.

   Delete
  2. "എല്ലാ പാവപ്പെട്ടവരുടേയും ജീവല്‍ പ്രശ്നമാണ് പാര്‍ട്ടി നിലനില്‍ക്കണമെന്ന്.കാരണം പാര്‍ട്ടി മാത്രമേ ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ളൂ."

   മാഫിയ / കൊട്ടേഷന്‍ സംഘത്തെ പാര്‍ടിയില്‍ എതിര്‍ക്കുമെന്ന് പറയാനുള്ള ചങ്കൂറ്റവും വേണം.

   Delete
 13. Good Post, Well said ,Nice Comments , Keep It Up Mohanan Sreedharan

  ReplyDelete