മെട്റോ റെയിലിനെക്കുറിച്ച് !

**msntekurippukal | 5 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                       കേരളത്തിലെ ഇപ്പോഴത്തെ വിവാദം മെട്രോറെയിലീനെ കുറിച്ചാണല്ലോ! കഴിഞ്ഞ എല്‍ ഡി എഫ് ഗവണ്മെന്റീന്റെ കാ‍ലത്ത് നാംധാരാളം ചർച്ച ചെയ്തതും എന്നാൽ പൊതുധാരയിൽ അല്ലെങ്കിൽ കേരളത്തിലെ ജനങ്ങളുടെ ഉടമസ്ഥതയിൽ വേണമെന്ന് നാം വാശി പിടിച്ചതിനാൽ സ്വകാര്യമേഖലയുടെ ആരാധകരായ കേന്ദ്രഗവണ്മെന്റ് അനുവദിക്കാതിരുന്നതുമായിരുന്നു നമ്മുടെ മെട്രോ റെയിൽ. എന്നാൽ ഇതിനു ശേഷം ആലോചന തുടങ്ങിയ പല സംസ്ഥാനങ്ങളിലും മെട്രോ റെയിൽ ഓടിത്തുടങ്ങിയെന്ന് മലയാള മനോരമ പതുവു ശൈലിയിൽ അന്നത്തെ കേരള ഗവണ്മെന്റിനെ കളിയാക്കിയതും അതെന്തുകൊണ്ടെന്ന് ജനങ്ങളെ അറിയിക്കാത്തതും ഇതേ മെട്രോ റെയിലിനെ ചൊല്ലിയായിരുന്നു.
                                 എന്നാൽ അന്നത്തെ എൽ ഡി എഫ് ഗവണ്മെന്റ്  മാറി കേന്ദ്രത്തിന്റെ സ്വന്തം ഗവണ്മെന്റായ യു ഡി എഫ് ഗവണ്മെന്റ് വന്നപ്പോൾ പെട്ടെന്നു തന്നെ അനുവാദം ലഭിച്ചതും ഈ മെട്രോ റെയിലിനു തന്നെയായിരുന്നു. എന്നാൽ അന്ന് തുടങ്ങിയിരുന്നെങ്കിൽ ഏതാണ്ട് 3000 ത്തിനു മുകളിൽ കോടിക്ക് തീരുമായിരുന്ന മെട്രോറെയിലിന്റെ ചിലവ് ഇന്ന് 5200 കോടിരൂപയോളമായി വർദ്ധിച്ചു. ഈ വർദ്ധനവു തന്നെയാണ് ഇന്ന് മെട്രോ റെയിലിനു പാരയായിത്തീർന്നതും.എൽ ഡി എഫ് ഗവണ്മെന്റ് മെട്രോ റെയിൽ രാജ്യത്തെ ഏറ്റവും നല്ല എഞ്ചിനീയറിങ്ങ് ഗ്രൂപ്പായ ഡി എം ആർ സി യെക്കൊണ്ട് ചെയ്യിപ്പിക്കാനായിരുന്നു താൽപ്പര്യം എന്നു തന്നെയുമല്ല അതവർ തുറന്നു പറയുകയും ആ ഗ്രൂപ്പിന്റെ ജീവനായ മലയാളിയായ എഞ്ചിനീയർ ശ്രീ.ശ്രീധരനുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.ഈ ഘട്ടത്തിലാണ് യു ഡി എഫ് ഗവണ്മെന്റ് വന്നത്.
                           ആദ്യമാദ്യം  അവരും ശ്രീധരനുമായി ചർച്ചകൾ നടത്തുകയും എൽ ഡി എഫ് ഗവണ്മെന്റിന്റെ പാത പിൻതുടരുകയും ഡി എം ആർ സി യെ പണിയേൽപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.എന്നാല്‍ പതിയെ പതിയെ അവരുടെ മനസ്സ് മാറാന്‍ തുടങ്ങി. 5200 കോടി രൂപയുടെ ബീസിനസ്സ് ചെയ്യുമ്പോഴുണ്ടാകുന്ന ഭീമമായ കമ്മീഷന്‍ (1200 കോടി രൂപയോളം വരൂം അത്.) യു ഡി എഫ് പ്രഭൃതികളെ വല്ലാതെ ആകര്‍ഷിക്കാന്‍ ആരംഭിച്ചു.ഈ ഭീമമായ കമ്മീഷന്‍ ആര്‍ക്ക് എന്നതായി യഥാര്‍ത്ഥത്തില്‍ ഇവിടെ പ്രശ്നം.ഇത് ശ്രീധരനു പോയാല്‍ അങ്ങേരാ‍ പണം സാധനവിലയിലും മറ്റു പലതിലും അഡ്ജസ്റ്റ് ചെയ്ത് തിരിച്ച് ജനങ്ങള്‍ക്ക് തന്നെ തരും, യു ഡി എഫ് നേതാ‍ക്കള്‍ക്ക് പോയാലത് അവരുടെ കുടുംബത്തും പിന്നീടത് ഏതെങ്കിലും സ്വിസ്സ് ബാങ്ക് അകൌണ്ടിലെത്തുകയും ചെയ്യും.ഇതിലേതു  വേണം എന്ന തര്‍ക്കമാണ് ഇന്ന് മെട്രോ റെയിലിനെ വേട്ടയാടുന്നത്. തര്‍ക്കം ഇങ്ങനെ മുറുകി മുറുകി മൊത്തം ചിലവ് ഏതാണ്ട് പതിനായിരം കോടിയെത്തുന്നതുവരെ നിണ്ടു പോകാനാണു സാധ്യത.അപ്പോള്‍ കമ്മീഷന്‍ തുക പിന്നെയും കൂടുമല്ലോ.
                           ആ തര്‍ക്കം അങ്ങനെ നീണ്ടു പോകുമ്പോള്‍ എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്.എല്ലാ ദിവസവും ഏതാണ്ട് എറണാകുളം ജില്ലയുടെ മധ്യാഭാഗത്തുനിന്നും കാറോടിച്ചു ജില്ല മുറിച്ച് കടന്ന് ആലപ്പുഴ ജില്ലയില്‍ പോയി പണിയെടുത്ത് വൈകീട്ട്  ഇതുവഴി തന്നെ തിരിച്ചുവരൂന്ന വ്യക്തി എന്ന നിലയില്‍ ഇതു പറയാന്‍ സര്‍വ്വഥാ യോഗ്യന്‍ ഞാന്‍ തന്നെയാണെന്നു കരുതുന്നു.
                               എറണാകുളം പട്ടണത്തിനു ഇന്ന് അത്യാവശ്യം വേണ്ടത് മെട്രോ റെയില്‍ തന്നെയാണോ? ഇന്നത്തെ പൊതുകാഴ്ചപ്പാടിനു വിരുദ്ധമായ ഒരു ചോദ്യമായിരിക്കും ഇത്.ക്ഷമിക്കുക, ഇന്നാട്ടിലെ ഒരു വിവരമില്ലാത്ത മനുഷ്യന്റെ സംശയം എന്നു വിചാരിച്ചാല്‍ മാത്രം മതി.ഞാ‍ന്‍ നേരത്തെ പറഞ്ഞല്ലോ രാവിലേയ്യും വൈകീട്ടും ജില്ല മുറുച്ചുകടന്ന് മറുജില്ലയില്‍ പോയി പണിയെടുക്കുന്ന ഒരാ‍ളാണെന്ന്.ഈ യാത്രയിലൊന്നും മെട്രൊ റെയില്‍ നോക്കി നില്‍ക്കുന്ന ഒരാളെപ്പോലും കണ്ടിട്ടില്ല.തന്നെയുമല്ല ട്രാഫിക് ബ്ലോക്കുകളില്‍ പെട്ട് സമയവും ഇന്ധന്നവും നഷ്ടപ്പെടുത്തീ സ്വയം ശപിച്ചു നില്‍ക്കുന്ന ആയിരക്കണക്കിനു ആളുകളെ കാണുന്നുണ്ട് താനും.ഒരൂ ദിവസം ഏതാണ്ട് 19 ലക്ഷം രൂപയുടെ ഇന്ധനമാണ് നമ്മുടെ എറണാകുളട്ത്തെ ട്രാഫിക് ബ്ളോക്കുകളില്‍ മാത്രം എരീഞ്ഞു തീരുന്നത് എന്നാണ് മലയാള മനോരമ കണ്ടെത്തിയത്.അതായത് ഒരു മാസം 5 കോടി 70 ലക്ഷം രൂപയുടെ ഇന്ധനം.ആ കാശു പോരെ പ്രാധാന ജംഷനുകളിലെല്ലാം ഒരോ ഫ്ല്ലൈ ഓവറുണ്ടാക്കാ‍ന്‍.പ്രധാനമായും നാഷണല്‍ ഹൈവേയിലെ കുണ്ടന്നൂര്‍,വൈറ്റില,പാലാരിവട്ടം,ഇടപ്പള്ളീ ജംഷനുകളില്‍ മാത്രം മതി.ഈ ഫ്ലൈ ഓവറുകള്‍ നമ്മുടെ സിറ്റി ട്രാഫിക്കീലുണ്ടാക്കുന്ന മാറ്റം അല്‍ഭുതാവ്വഹമായിരിക്കും.അടുത്ത ഘട്ടം മറ്റു ചെറിയ ചെറിയ ജംഷനുകളിലേക്കും വ്യാപിപ്പിക്കാം,ഫ്ലൈ ഓവറുകള്‍ അല്ലെങ്കില്‍ അണ്ടര്‍ പാസേജുകള്‍.
                        ഇങ്ങനെ കുറേ കാര്യങ്ങളാണ് ഏറ്റവും അടിയന്തിരമായി എറണാകുളം പ്രതീക്ഷിക്കുന്നത്.പക്ഷെ ഇതിനുള്ള കുഴപ്പം കമ്മീഷന്‍ കുറവാ‍യീരിക്കും എന്നതാണ്, എങ്കിലും ഇതല്ലെ നമുക്കത്യാവശ്യം.ഇതിനാവാശ്യമുള്ള പണം കണ്ടെത്താനും വളരെ എളുപ്പമാണ്..ഇപ്പോള്‍ തന്നെ നമ്മളടിക്കുന്ന ഓരോ ലിറ്റര്‍ ഇന്ധനവിലയില്‍ നിന്നും 2 രൂപ റോഡ് ഫണ്ട് എന്ന രീതില്‍ മാറ്റിവൈക്കപ്പെടുന്നുണ്ട്.2010 - 11 ല്‍ മാത്രം ഈ ഫണ്ടിനത്തില്‍ കേരളത്തില്‍ നിന്നുമാത്രം പിരിച്ചെടുത്തത് 699.47 കോടി രൂപായാണ്.(കേരള ശാസ്ത്ര സാഹീത്യ പരിഷത്തിന്റെ പഠന റിപ്പോര്‍ട്ട് - എന്‍ എച്ച് 47 ലെ ടോള്‍ കൊള്ള ). ഇതത്ര മോശം തുകയൊന്നുമല്ലല്ലോ? ഇനി ഇതു പോരാ എന്നുണ്ടെങ്കില്‍ നമ്മുടെ നിരത്തിലോടുന്ന സ്വകാര്യ ഡീസല്‍ കാറുടമകളുടെ പക്കല്‍ നിന്നും ഒരു ചെറിയ വിഹിതം വാങ്ങിക്കാവുന്നതേയുള്ളൂ.( മോട്ടോര്‍ സൈക്കിളുകള്‍ കഴിഞ്ഞാല്‍ നിരത്തീല്‍ കൂടുതല്‍ കാണുന്നത് സ്വകാര്യ കാറുകളാണ്, മേല്‍ പറഞ്ഞ പഠനം.)നിരത്തില്‍ കൂടിയുള്ള ഗതാ‍ഗതം കൂടുതല്‍ സ്മൂത്ത് ആ‍വുമെന്ന് കണ്ടാല്‍ അതിനല്‍പ്പം പണം മുടക്കാന്‍ ആരും തയ്യാറാവും.
                      അടുത്തതായി നമുക്ക് വേണ്ടത് ലെയിന്‍ ട്രാഫിക് ക്രമീകരിക്കുക എന്നതാണ്.പക്ഷെ അതിനും മുന്‍പ് ചെയ്യേണ്ട മറ്റൊരു പ്രധാന കാര്യം ബസ്സുകള്‍ക്ക് മാത്രമായി പ്രത്യേക ലെയിന്‍ ഉണ്ടാക്കുക എന്നതാണ്. ഏതിലേയും ഓവര്‍ ടേക്ക് ചെയ്യാനും എവിടേയൂം നിറുത്തി ആളെ ഇറക്കാനും ഉള്ള ഇവരുടെ ശ്രമം വേഗത കുറഞ്ഞ ലെയിനില്‍ കൂടി വരുന്ന ഭാരം കയറ്റിയതും അല്ലാത്തതുമായ ട്രക്ക് ഡ്രൈവര്‍മാരെ കുഴപ്പത്തിലാക്കുന്നു.പെട്ടെന്നുള്ള ബ്രേക്കിങ്ങും ഒക്കെ ഇവരുടെ അദ്ധ്വാനം ഇരട്ടിയാക്കുന്നു.ഇതിനു കാരണക്കാരാകട്ടെ തോന്നിയതു പോലെ ഓടിക്കുകയും തോന്നിയിടത്തു നിറുത്തുകയും ചെയ്യുന്ന  ബസ്സുകാരും.അതുകൊണ്ട്  ബസ്സുകാര്‍ക്ക്  ബസ്സുകാര്‍ക്ക് ഒരു പ്രത്യേകട്രാക്ക് നല്‍കിയേ മതിയാകൂ.
                         അങ്ങനെ ബസ്സുകാരെ - അത് സിറ്റി ബസ്സായാലും സൂപ്പര്‍ ഫാസ്റ്റായാലും ഈ ട്രാക്കിലൂടെ തന്നെ പോയേ പറ്റൂ.നിറുത്താനായി പ്രത്യേകം ബസ് ബേ ക്കളും അവിടെ മൂന്നില്‍ കൂടുതല്‍ ബസ്സുകള്‍ നിറുത്തിയിടാതിരിക്കുകയും ചെയ്താല്‍ ബസ് ഗതാഗതം സുഗമമായി. പിന്നെ ഇടതു ലെയിനീല്‍ കൂടി വാഹനങ്ങള്‍ പോവുകയും ഓവര്‍ടേക്ക് ചെയ്യാനായി മാത്രം വലതു ലെയിന്‍ ഉപയോഗിക്കുകയും ചെയ്താല്‍ തീരാനുള്ളതേയുള്ളൂ എറണാകുളത്തെ പ്രശ്നങ്ങള്‍.മറ്റു പ്രധാന പട്ടണങ്ങളിലെല്ലാം ഏതാണ്ട് ഇതു പോലെ തന്നെയാണ് ഗതാഗതം എന്ന് നമുക്ക് അറിയാവുന്നതേയുള്ളൂ.ഫ്ലൈ ഓവറുകളും അതിനു മീതേ ഫ്ലൈ ഓവ്വറുകള്‍ക്കും ശേഷമാണ് അവര്‍ മെട്രോ ഒക്കെ ചിന്തിക്കുന്നത്.
                         നമ്മുടെ റോഡുകളില്‍ പിന്നെ തിരക്കുണ്ടാക്കുന്നത് മോട്ടോര്‍ സൈക്കിളുകളാണ്, (ഓട്ടോ റിക്ഷകളെ മറന്നിട്ടല്ല കെട്ടോ.) മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നത് 90% വും എക്സികൂട്ടിവുകളാണ്. ഒരു ക്ലൈന്‍റിന്‍റെ അടുത്തു നിന്ന് അടുത്ത ക്ലൈന്‍റിന്‍റെ അടുത്തേക്ക് പറക്കുന്നവര്‍.ഇവരും മെട്റോ റെയില്‍ ഉപയോഗിക്കില്ല,കാരണം ഇവര്‍ക്കാവശ്യമുള്ള സ്റ്റോപ്പുകള്‍ മെട്റോ റെയിലിനുണ്ടാകില്ല.അവര്‍ക്ക് വേണ്ടത് കുട്ടിബസ്സുകളായിരിക്കും.ടൌണിനകത്ത് മാത്രം കറങ്ങിക്കൊണ്ടിരിക്കുന്ന കുട്ടിബസ്സുകള്‍. മിക്കവാറും വൈറ്റില വൈറ്റില സര്‍ക്കുലറുകള്‍ പോലെ മറ്റു ചെറിയ ചെറിയ റൂട്ടുകളും പരീക്ഷിക്കാം.ചുമ്മാ ഓടിച്ചാ പോരാ പിന്നയോ ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യാവുന്ന 30/40 രൂപ വില വരുന്ന സിങ്കിള്‍ ടിക്കറ്റും വേണം.(ചാര്‍ജ് വേണമെങ്കില്‍ മാറ്റാം.)ഇതില്‍ റൂട്ടില്‍ എവിടെ ഇറങ്ങാനും കയറാനും കഴിയണം. ഈ സര്‍വീസ് പ്രചാരത്തിലായാല്‍ പിന്നെ സ്വകാര്യകാറുകളെ ടൌണിലേക്ക് കടത്തരുത്.കോട്ടയം തിരുവനതപുരം ഭാഗത്തുനിന്നും വരുന്ന സ്വകാര്യകാറുകളെ മൊബിലിറ്റി ഹബിലും ആലുവ,കൊടുങ്ങല്ലൂര്‍ ഭാഗത്തു നിന്നും വരുന്നവയെ ഇടപ്പള്ളിയിലും പാര്‍ക്ക് ചെയ്യിച്ചാല്‍ (പാര്‍ക്കിങ്ങ് ഫീ നിര്‍ബന്ധമായും വേണം) പിന്നെന്തിനു മെട്റോ റെയില്‍,പക്ഷെ ഒന്നുണ്ട് കമ്മീഷനടിക്കാന്‍ പറ്റില്ല.
                             ഇനി ഇന്ന് ബസ്സിനു വരുന്നവര്‍ കൂട്ടത്തോടെ മെട്റോ റെയിലിലേക്ക് കൂടുമാറുമെന്നും പറയാനാകില്ല.കാരണം ഒന്ന്, ചാര്‍ജ് കൂടുതല്‍, രണ്ട്, ബസ്സുകളേപോലെയുള്ള സ്റ്റോപ്പുകള്‍ ഇവയ്ക്കുണ്ടാകില്ല.അപ്പോള്‍ കൂടിയ കാശുകൊടുത്ത് യാത്ര ചെയ്ത് ഇറങ്ങി അടുത്ത ബസ്സ് പിടിച്ച് മുന്നോട്ടോ പിന്നോട്ടോ പോകണം,അതിനുള്ള കാശ് വേറേ.
                 അപ്പോള്‍ ഈ പറഞ്ഞ കാരണങ്ങളൊക്കെ വച്ചു നൊക്കുമ്പോള്‍ മെട്റോ നമുക്ക് വേണ്ട എന്നാണെന്‍റെ ബലമായ അഭിപ്രായം.പക്ഷെ നമ്മള്‍ അതു സമ്മതിക്കില്ലല്ലോ, കാരണം നമ്മുടെ ലക്ഷ്യം ഗതാഗതപ്രശ്നങ്ങള്‍ അവസാനിപ്പിക്കുകയല്ലല്ലോ പകരം കമ്മീഷനടിക്കുകയാണല്ല്ലോ.തല്‍ക്കാലം ഇത്രമാത്രം സുഹൃത്തുക്കളേ!

5 comments :

  1. അപ്പോള്‍ ഈ പറഞ്ഞ കാരണങ്ങളൊക്കെ വച്ചു നൊക്കുമ്പോള്‍ മെട്റോ നമുക്ക് വേണ്ട എന്നാണെന്‍റെ ബലമായ അഭിപ്രായം.പക്ഷെ നമ്മള്‍ അതു സമ്മതിക്കില്ലല്ലോ, കാരണം നമ്മുടെ ലക്ഷ്യം ഗതാഗതപ്രശ്നങ്ങള്‍ അവസാനിപ്പിക്കുകയല്ലല്ലോ പകരം കമ്മീഷനടിക്കുകയാണല്ല്ലോ.തല്‍ക്കാലം ഇത്രമാത്രം സുഹൃത്തുക്കളേ!

    ReplyDelete
  2. സംഗതി കൊള്ളാം.കമ്മീഷനടിക്കാൻ നടക്കുന്നവരുടെ മുന്നിൽ പെടാതെ നോക്കണേ ചേട്ടാ!

    ReplyDelete
  3. ആശയമൊക്കേ കൊള്ളാം പക്ഷേ റോഡ്‌ ഇങ്ങനേ ആകാന്‍ ഉള്ള സ്ഥലം ആരു തരും

    ReplyDelete
  4. പെട്രോളിയം ഉല്പന്നങ്ങളുടെ NH സെസ്‌ എന്ന പേരില്‍ പിരിക്കുന്ന തുക റോഡുകളുടെ വികസനത്തിന്‌ മാത്രമായി ഉപയോഗിച്ചാല്‍ ഇവിടുത്തെ റോഡുകള്‍ മുഴുവന്‍ ഗ്രനിറെ ഇടുവാനുള്ള പനമുണ്ടാകും.

    ReplyDelete
  5. എറണാകുളത്തും പരിസരത്തുമായി വന്ന പലപുതിയ റോഡുകൾ ബന്ധിപ്പിച്ചും, കൂടുതൽ ബസ്സുകൾ ഈ റോഡുകളിലൂടെ ആരംഭിച്ചും നിലവിൽ പല യാത്രാപ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാം. അതിന് മെട്രോ വരെ കാത്തിരിക്കേണ്ടതില്ല. ഇടപ്പള്ളിയിലെയും ടോളിലേയും ഫ്ലൈ ഓവറുകൾക്ക് പ്രധാനപ്രശ്നം സ്ഥല ലഭ്യത ആയിരിക്കും.

    ReplyDelete