കലാകൌമുദി v/s കേരള ശബ്ദം.

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                             ഇത്തവണത്തെ പോസ്റ്റ് രണ്ടുമലയാളവാരികകളില്‍ വന്ന ലേഖനങ്ങളെ ആസ്പദിച്ചുള്ളവയാണ്.ഒക്റ്റോബര്‍ 21 ലക്കം കേരളശബ്ദം വാരികയില്‍ എം ആര്‍ അജയന്‍ പേരുവച്ചെഴുതിയ ഒരു ലേഖനമുണ്ടായിരുന്നു, “കിറ്റെക്‍സ് നാടുവിടുന്നതെന്തുകൊണ്ട്“ എന്ന്. ആ ലേഖനം എഴുതാന്‍ ശ്രീ അജയന് പ്രചോദനമായതാ‍വട്ടെ സെപ്തംബര്‍ 27 ന്  കിറ്റെക്സ് മാനേജിങ്ങ് ഡയറക്റ്റര്‍ ശ്രീ സാബു.ഈം ജേക്കബ് നടത്തിയ പത്രസമ്മേളനവും.
                കേരളശബ്ദം ഇങ്ങനെ തുടങ്ങുന്നു,സെപ്റ്റംബര്‍ 7 ന് സാബു നടത്തിയ പത്രസമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞു,: “കിറ്റെക്സ് ഗാര്‍മെന്റ്സ് 262 കോടി രൂപ നിക്ഷേപത്തില്‍ സംസ്ഥാനത്ത് നടത്താനിരുന്ന വികസനപദ്ധതികള്‍ വേണ്ടെന്നു വൈക്കുന്നു.നാലായിരത്തിലേറെ പേര്‍ക്ക് പുതുതായി തൊഴിലവസരം ലഭിക്കുമായിരുന്ന പദ്ധതികളാണ് രാഷ്ട്രീയ രംഗത്തുനിന്നുള്ള തിക്താനുഭവങ്ങള്‍ മൂലം ഉപേക്ഷിച്ച് ശ്രീലങ്കയിലേക്കോ ചൈനയിലേക്കോ മാറ്റാന്‍ പോകുന്നത്.എറണാകുളം ജില്ല്ലയില്‍ കിഴക്കംബലം എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.7200 തൊഴിലാളികള്‍ പണിയെടുക്കുന്ന ഈ സ്ഥാപനം 1973 ല്‍ എം സി ജോസെഫ് സ്ഥാപിച്ച അന്ന അലൂമിനിയം കമ്പനിയുടെ ഭാഗമായാണ് 1995 ല്‍ കിറ്റെക്സ്  തുടങ്ങിയത്..കിറ്റെക്സ് ഗാര്‍മെന്റ്സിനോടനുബന്ധിച്ചുള്ള 50 ഏക്കര്‍ സ്ഥലത്ത് 2022 കോടി രൂപ മുടക്കി 4000 പേര്‍ക്ക് പണികിട്ടാവൂന്ന അപ്പാരല്‍ പാര്‍ക്ക് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.അതിനു വേണ്ടിയുള്ള അനുബന്ധ പരിപാടികളൊക്കെ പൂര്‍ത്തിയായിക്കഴിഞ്ഞു.എന്നാല്‍ ഓരോരോ തടസ്സവാദങ്ങളുന്നയിച്ച് തദ്ദേശസ്വയംഭരണസ്ഥാപനവും വിവിധസര്‍ക്കാര്‍ വകുപ്പൂകളും സര്‍ക്കാറും സമയബന്ധിതമായി ഉല്പാദനം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്“.ഇതായിരുന്നു സാബുവിന്റെ ആരോപണം.ഇത് നമ്മളെല്ല്ലാവരും ദൃശ്യമാധ്യമത്തിലൂടെ കണ്ടതുമാണ്.
               എന്നാല്‍ കേരളശബ്ദം തുടരുന്നു, കിറ്റെക്സ് എം ഡിയുടെ ആരോപണങ്ങള്‍ പത്രങ്ങളില്‍ വന്നതോടെ സി പി എമ്മിന്റേയും സി പി ഐ യുടേയും നേതാക്കള്‍ ശക്തമായ പിന്തുണയുമായീ രംഗത്തുവന്നു.തുടര്‍ന്ന് വി എസ് അവിടം സന്ദര്‍ശിച്ചുകൊണ്ടു നടത്തിയ പ്രസ്താവനയും കൊടുത്തിട്ടുണ്ട്.എന്നിട്ട്  ശ്ശബ്ദം ഇങ്ങനെ ചോദിക്കുന്നു,:- കിറ്റെക്സിന്റെ കാര്യത്തില്‍ സി പ്പി എമ്മും സ്സി പി ഐയും താല്പര്യം കാണിക്കുകയും കോണ്‍ഗ്രസ്സുകാര്‍ മൌനം അവലംബിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? എന്ന്.എന്നിട്ട് ശബ്ദം അതിന്റെ കാരണം ഇങ്ങനെ കണ്ടെത്തുന്നൂ:- കിഴക്കംബലം പഞ്ഛായത്തിലെ ജനങ്ങള്‍ കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ മലിനീകരണം മൂലം ദുരിതങ്ങള്‍ അനുഭവിക്കുന്നവരാണ്.98% ജനങ്ങളും കിറ്റെക്സ് വിരോധികളുമാണ്.മലിനീകരണം തടയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 17 വര്‍ഷത്തിലേറെയായി ജനങ്ങള്‍ സമരം ചെയ്യുക്കയാണ്. ( അടിവര എന്റേത്.)ചുരുക്കി പറഞ്ഞാല്‍ കിറ്റെക്സ് തുടങ്ങിയ കാലം മുതല്‍ അവിടെ മലിനീകരണമുണ്ടെന്നും അതിനെതിരെ സമരം ചെയ്യുന്ന ജനങ്ങളെ സി പി എം സി പി ഐ കക്ഷികളുടെ പിന്തുണയോടെ ഇവര്‍ എതിര്‍ക്കുകായുമാണത്രെ. എന്നാല്‍ കോണ്‍ഗ്രസ്സ് ബി ജെ പി മുസ്ലിം ലീഗ് തുടങ്ങിയ കക്ഷീകള്‍ ജനങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് സമരരംഗത്തുമാണെന്നാണ് കേരള ശബ്ദം പറയുന്നത്.
പിന്നെയും നിരവധി ആരോപണങ്ങള്‍ കേരള ശബ്ദം കിറ്റെക്സിനെതിരെ ഉയര്‍ത്തുന്നുണ്ട്..2000 ത്തില്‍ പഞ്ചാ‍ായത്ത് ഭരിച്ചിരുന്ന എല്‍ ഡി എഫിന് (16 സീറ്റ്) 2005 ലെ തിരഞ്ഞെടുപ്പില്‍ 2 സീറ്റാണു ലഭിച്ചത്  എന്നും പറഞ്ഞു വൈക്കുന്നു.ഇപ്പോള്‍ കോണ്‍ഗ്രസ്സ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്, പുതിയ ഭരണസമിതി കിറ്റെക്സിനെ പലവട്ടം താക്കീത് ചെയ്തു, മലിനീകരണത്തിനെതിരെ.തന്നെയുമല്ല കെട്ടിടനികുതി തൊഴില്‍ക്കരം എന്നീ ഇനങ്ങളിലായി 60 ലക്ഷം രൂപയൂം അടയ്ക്കേണ്ടിവന്നു.പഴയ ഭരണ സമിതി നാമമാത്രമായ തുകയാണീടാക്കിയത്. കഴിഞ്ഞ സമിതിയുടെ കാലത്ത് ബോയിലര്‍ യൂണിറ്റ് വാങ്ങിയ കഥയും പുതിയ പ്രസിഡണ്ടീന്റെ സാക്ഷ്യപത്രത്തിലുണ്ട്.യാതൊരു അനുമതിയും വാങ്ങാതെയാണീ യൂണിറ്റ് വൈക്കാന്‍ അനുവാദം നല്‍കിയതെന്നും അതില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
                   2012 ജൂണ്‍ 12 ന് ആക്ഷന്‍ കൌണ്‍സില്‍ മുഖ്യമന്ത്രി മുതല്‍ കിഴക്കംബലം പഞ്ചായത്ത് പ്രസിഡണ്ടിനു  വരെ നല്‍കിയ പരാതി ഇങ്ങനെ,,:- കിറ്റെക്സ് ഗാര്‍മെന്റ്സ് കമ്പനിയില്‍ നിന്ന്നൂം പുറം തള്ളുന്ന രാസമാലിന്യങ്ങളും ഇവീടെ താമസിക്കുന്ന തൊഴിലാളികളുടെ കക്കൂസ് മാലിന്യങ്ങളും ഈ പ്രദേശത്തു കൂടി ഒഴുകുന്ന പെരിയാര്‍ വാലി ബ്രാന്ച്ച് കനാലിലേക്കും രണ്ടു പാടശേഖരങ്ങളീലേക്കും ഒഴുക്കിവിട്ട് ഇന്നാട്ടുകാ‍രുടെ കുടീവെള്ളവും കൃഷിയിടവും അന്തരീക്ഷവും മലിനപ്പെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളാ‍യി.നിരവധി പരാതികള്‍ ഇതിനുമുന്‍പ് നല്‍കിയിട്ടുണ്ടെങ്കിലും മുതലാളി ഭരണസമിതിയേയും ഉദ്യോഗസ്ഥരേയും സ്വാധീനിച്ച് നടപടിയെടുക്കാതെ മുന്നോട്ട് പോവുകയാണ്.പരാതി കൊടുക്കുന്നവര്‍ക്കെതിരെ കള്ളക്കേസും മര്‍ദ്ദനവും പ്രയോഗിക്കുകയാണ്.
                 ഇതിനെക്കുറിച്ച് പഠിക്കാന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ പരാതീപ്രകാരം ബ്ല്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരൂടെ സാന്നിദ്ധ്യത്തില്‍ ടെക്‍നിക്കല്‍ അസിസ്റ്റണ്ട് (ഗ്രേഡ് 1) നടത്തിയ പഠനത്തില്‍ മലിനീകരണം കണ്ടെത്തിയിരുന്നു.ആ പരിശോധനയുടെ അടിസ്ഥാനത്തില്‍ കമ്പനിയില്‍ ന്യൂനതകള്‍ കണ്ട്ടെത്തുകയും പരിഹരിച്ച് 15 ദിവസത്തിനകം റിപ്പോര്ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.ഇത് കമ്പനി അവഗണിച്ചതിനാല്‍ 2012 സെപ്തംബര്‍ 17 ന് മുവാറ്റുപുഴ ആര്‍ ഡി ഒ കളക്ടര്‍ക് റിപ്പോര്‍ട്ട് നല്‍കിയതിലും രൂക്ഷമായ ഈ മലിനീകരണം സൂചിപ്പീക്കുന്നുണ്ട്.
               ഇത്രയും പറഞ്ഞ കേരള ശബ്ദം മറ്റൊന്നുകൂടി പറയുന്നു, സമരക്കാരില്‍ ഭൂരിപക്ഷവും മുസ്ലീം സമുദായക്കാരാണ്, അതുകൊണ്ട് വരും നാളുകളില്‍ സമുദായ ചായ്‌വുള്ള സംഘടനകള്‍ സമരത്തിലേര്‍പ്പെടുമെന്നും അതുപോലെ കമ്പനി തൊഴിലാ‍ളികളെ ഉപയോഗിച്ച് സമരത്തെ നെരിടുമെന്നും അത് സാമുദാ‍യികമായി മാറുമെന്നും പറയുന്നു.
               ഏതാണ്ടിതാ‍ണ് കേരള ശബ്ദത്തിന്റെ റിപ്പോ‍ര്‍ട്ടിങ്ങ്.ഇതു വായിച്ച് സത്യം പറഞ്ഞാല്‍ എനിക്ക് വിശ്വസിക്കാനായില്ല. ഇത്ര രൂക്ഷമായ പ്രശ്നം ന്നിലനില്‍ക്കുന്നിടത്താണ് വി എസ് ചെന്നതും പിന്തൂണ പ്രഖ്യാപിച്ചതും.ഇതു ശരിയായിരിക്കുമോ എന്ന് എനിക്ക് തോന്നിയെങ്കിലും ഒന്ന് ക്രോസ്സ് ചെക്ക് ചെയ്യാനുള്ള ഒന്നും ഒരു സാധാരണ പൌരന്‍ എന്ന നിലയില്‍ എനിക്കുണ്ടായീരൂന്നില്ല.അങ്ങനെ ഒരു ദിവസം എനീക്ക് ഓഫീസില്‍ വച്ച്  ആരോ വായിച്ചുപേക്ഷിച്ച ഒരു കലാ കൌമുദി കിട്ടിയത്.കലാ‍കൌമുദി എന്നാല്‍ ബുദ്ധിജീവികള്‍ മാത്രം വായീക്കുന്ന സ്റ്റാന്‍ഡാര്‍ഡ് കൂടിയ ഒരു വാരികയായാണറിയപ്പെടുന്നത്. ഞാനൊരു ബുദ്ധിജീവിയല്ലാത്തതിനാല്‍ കേരള ശബ്ദം പോലുള്ളവയാ‍ണ് വായിക്കാറ്.ആ ശബ്ദം എന്നെ ഇളക്കി മറിക്കുകയും ചെയ്തു.അപ്പോഴാണ് ഓഫീസിലെ ബഞ്ചില്‍ നിന്നും ചുരുട്ടിയെറിഞ്ഞ നിലയില്‍ കലാകൌമുദി കിട്ടിയത്.
               കലാകൌമുദിയുടേ മുഖചിത്രത്തീല്‍ തന്നെ കാണാം :- ബന്നീ ബഹ്‌നാന്റെ എമര്‍ജിങ്ങ് കേരള (അടിവര കലാ കൌമൂദിയുടേത് ) കിറ്റെക്സ് പൂട്ടിക്കാന്‍ കോണ്‍ഗ്രസ്സ്.ആവേശത്തോടെ തന്നെ അതു മുഴൂവന്‍ ഒറ്റയിരുപ്പില്‍ വായിച്ചു.അത്തൂം ഒരു ലേഖകന്‍ പെരുവച്ചെഴുതിയതാണ്, - ശ്രീകുമാര്‍ മനയില്‍.ആ ലേഖനത്തിന്റെ ലീഡിംങ്ങ് തന്നെ ഇതാണ്,: കിറ്റക്സിന്റെ 260 കോടിയുടെ രണ്ടാം ഘട്ട വികസനപദ്ധതിക്ക് കിഴക്കമ്പലം പഞ്ചായത്ത് അനുമതി നിഷേധിച്ചത്തിനു പിന്നില്‍ ബന്നി ബഹ്‌നാന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് ഗ്രൂപ്പാണെന്നും കമ്പനി പൂട്ടിക്കുകയാണവരുടെ ലക്ഷ്യമെന്നും കിറ്റെക്സ് കമ്പനി എം ഡി സാബു ജേക്കബ് തുറന്നടിക്കുന്നു” എന്നാണ്.
             കലാ കൌമുദി തുടരുന്നു, കേവലം ഇരുപത്തെണ്ണായിരത്തില്‍ താഴെ ജനസംഖ്യയുള്ള പഞ്ചായത്തിലെ പതിനയ്യായിര(15000)ത്തിലധികം പേര്‍ക്ക് ജോലി നല്‍കുന്ന വ്യവസായ ശൃംഖല.അതില്‍ തന്നെ ഒരു കമ്പനിയില്‍ മാത്രം എണ്ണായിരത്തോളം തൊഴിലാളികള്‍, അതില്‍ത്തന്നെ അയ്യായിരത്തോളം പേര്‍ക്ക് താമസവും ഭക്ഷണവും സൌജന്യം.എട്ടാം ക്ലാസ് വ്വിദ്യാഭ്യാസമുള്ള ഒരാള്‍ കമ്പന്നിയില്‍ ചേരുമ്പോള്‍ ട്രെയിനിങ്ങ് സമയത്ത് കീട്ടുന്നത് അയ്യായിരത്തീല്‍ താഴെ, ട്രെയിനിങ്ങ് കഴിഞ്ഞാല്‍ അന്നുമുതല്‍ എല്ലാ ആനുകൂല്യ്യവും ഉള്ള തൂഴിലാളീ, മൊത്തം വാര്‍ഷിക വിറ്റുവരവ് 1100 കോടി, ടാക്സ് 21 കോടി, ശമ്പളം 68 കോടി.ഇങ്ങനെ കമ്പനിയെ മുഖസ്തുതിയില്‍ കുളിപ്പിക്കുകയാണ് കലാകൌമുദി.പിന്നീട് ഈ കമ്പ്പനിയുടെ ചരിത്രം കാണിച്ചു തരികയ്യാണ് കലാകൌമുദി ചെയ്യുന്നത്.
                അങ്ങനെ എം സി ജേക്കബ് കമ്പനി ആരംഭിക്കുന്നു.അന്നുമുതല്‍ തന്നെ എതിര്‍പ്പുകളും രൂക്ഷമായി എന്നും പറയുന്നു കലാ കൌമുദീ.1997 ല്‍ അന്ന് ഏതാ‍ണ്ട്  75 വയസ്സുണ്ടായിരുന്ന ജേക്കബിനെ പ്രതിയോഗികള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു.അദ്ദേഹം ദേഹത്ത് 72 വെട്ടുകളോടെ രക്ഷപെട്ടു.( 52 വീട്ടു കിട്ടിയ ടി പി എവിടെ 75 -)0 വയസ്സില്‍ 72 വെട്ട് കിട്ടിയ ജേക്കബെവിടെ)(ബ്രാക്കട്ടിലുള്ളത് എന്റെ വക.)ഈ കേസുകളിലെല്ലാം പ്രതികളായത് കോണ്‍ഗ്രസ്സുകാര്‍ മാത്രം.കോണ്‍ഗ്രസ്സിലെ പ്രബലരായ ആന്റണി വിഭാഗത്തിലെ ശക്തനായ ഒരു നേതാവും അദ്ദേഹത്തിന്റെ അനുയായി വൃന്ദവുമായിരുന്നു എഥിര്‍പ്പിനു പിന്നിലെന്ന് കൌമൂദി വിലയിരുത്തുന്നു.1978 മുതല്‍ക്കാണ് കോണ്‍ഗ്രസ്സുകാര്‍ കമ്പനിക്കെതിരാവുന്നത് എന്നു പറയുന്നു കൌമുദി.അന്ന് യൂത്ത് കോണ്ണ്ഗ്രസ്സ് സംസ്ഥാന്ന ജെനറല്‍ സെക്രട്ടറിയായിരുന്ന ബെന്നി ബെഹ്‌നാന്‍ അന്ന് കമ്പനിയില്‍ കോണ്‍ഗ്രസ്സ് തൊഴിലാളീ സാംഘടനയുണ്ടാക്കാന്‍ ശ്രമിച്ചു.എന്നാല്‍ തൊഴിലാളികള്‍ ഇതിനെ എതിര്‍ത്തു, അത് സംഘട്ടനമായി വളര്‍ന്നു, അതില്‍ ബെന്നി ബെഹ്‌നാന് പരിക്കേറ്റു.അതോടെയാണ് കോ‍ണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതൃത്വം എതിര്‍ക്കാ‍ാന്‍ തുടങ്ങിയതെന്നു പറയുന്നു കമ്പനിയും കൌമുദിയും.
                     കൌമുദിയില്‍ സാബു പറയുന്നു രണ്ടു രീതിയിലാണ് കമ്പനി പൂട്ടിക്കാനുള്ള ശ്രമം.ഒന്ന് കമ്പനിയില്‍ നിന്നും കിട്ടാനുള്ള എല്ലാ ടാക്സുകളും മറ്റും കൈപറ്റിക്കൊണ്ട് കമ്പനിക്ക് നിയമപരമായി നല്‍കേണ്ടുന്ന അനുവാദങ്ങള്‍ സമയാസമയത്ത് നല്‍കാതിരിക്കുക.കമ്പനി നടത്തിക്കൊണ്ട് പോകാന്നുള്ള ലൈസന്‍സ്  നല്‍കാതിരിക്കുക, കമ്പനിയുടെ മാത്രമല്ല മാനേജ്മെന്റിന്റെ പോലും വീടുകളില്ലെ പണികള്‍ക്കു പോലും അനുമതി നല്‍കാതിരിക്കുക.രണ്ട്:- മലിനീകരണപ്രശ്ശ്നം ഉയര്‍ത്തിക്കൊണ്ട് വരിക.അതിനായീ റവന്യൂ പോലീസ് മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ആണത്രെ കാര്യങ്ങള്‍ ചെയ്യിക്കുന്നത്.ഇതിനെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് പറാതിപ്പെട്ടപ്പോള്‍ ബെന്നി അടുക്കുന്നില്ല എന്ന ഒറ്റവാചകം മാത്രമേ അദ്ദേഹം പറയുന്നുള്ളു.
                   2012 ജൂണ്‍ 30 ന് മലിനീകരണ ബോര്‍ഡിന്റെ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതിനു  3 ദിവസം മുന്‍പേ അവര്‍ കോടതിയിലെത്തി കമ്പനി വന്‍‌തോതില്‍ മലിനീകരണം ഉണ്ടാക്കുന്നതിനാല്‍ ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് വാദിച്ചു.കോടതി നിര്‍ദ്ദേശപ്രകാരം ഒരു ചീഫ് എന്‍‌വയേണ്‍‌‌മെന്റല്‍ ഓഫീസര്‍ കമ്പനി പരിശോധിക്കാനെത്തി.അദ്ദേഹത്തോടൊപ്പം നിരവധി നാട്ടുകാരും എത്തിയിരുന്നു.അപ്പോള്‍ നാട്ടുകാരെ കടത്താന്‍ പ്പറ്റില്ലെന്ന് പറഞ്ഞ കമ്പനി പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍, ആര്‍ ഡി ഒ, പന്‍ച്ചായത്ത് പ്രസിഡണ്ട്, കമ്പനി നില്‍ക്കുന്ന വാ‍ര്‍ഡിലെ മെമ്പര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പരിശോധന നടത്താന്‍ പറഞ്ഞു. അവര്‍ പരിശോധിച്ച് ക്ലീന്‍ ചിട്ടു നല്‍കി.ഇതു കൂടാതെയാണ് നിരന്തരം ഇവിടെ ന്നടക്കുന്ന അക്രമപരമ്പര. 2001 ല്‍ ആന്റ്റ്റണി ഗവണ്മെന്റ് അധികാരത്തിലേറിയ അന്ന് കോണ്‍ഗ്രസ്സ്സുകാര്‍ കമ്പനിയിലേക്കിടിച്ച് കയറി സകലതും തല്ലിത്തകര്‍ക്കുകയും ത്തൊഴിലാളികളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തെന്ന് പറയൂന്നു.തൊഴിലാളികളെ ആക്രമിക്കുക, കമ്പനിയിലേക്ക് വരുന്ന വാഹനങ്ങള്‍ തകര്‍ക്കുക ഒക്കെ നിത്യ സംഭവമാണെന്ന്നും സാബു പറയുന്നതായി കലാ കൌമുദി പറയുന്നു.
                 അപ്പോള്‍ സുഹ്രൂത്തുക്കളെ നിങ്ങള്‍ കണ്ടില്ലെ ഒരേ സംഭവത്തെ തന്നെ ഈ മാധ്യമപ്രഭൃതികള്‍  ആനയും ആടുമായി പ്രചരിപ്പിക്കുന്നത്.അപ്പോള്‍ അറിയാനുള്ള പൌരന്റെ അവകാശം ഏത് തോട്ടിലാണൊലിച്ച് പോയതെന്ന് കണ്ടോ?തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് മാത്രം ജയിച്ചുകയറുന്നതിന്റേയും ഇലക്ഷനോട് ചേര്‍ന്ന് തങ്ങള്‍ക്ക് തോല്‍ക്കാ‍ന്‍ പാകത്തില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടി ടി പി ചന്ദ്രശേഖരനെ 52 വെട്ടുവെട്ടി കൊലചെയ്യുന്നതെങ്ങനെയെന്നും ഇപ്പോള്‍ മനസ്സിലായില്ലേ?അപ്പോ  ഇതാണ് നമ്മുടെ മാധ്യമലോകം.പ്രത്യേകിച്ച് രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ലാത്ത ഒരു സംഭവത്തില്‍ പോലും സത്യം ആരും പൊതുജനങ്ങളോട് - യഥാര്‍ത്ഥ ചരിത്ര നിര്‍മ്മാതാക്കളായ പൊതുജനങ്ങളോട് പറയുന്നില്ല എന്നു തന്നെയുമല്ല അത് ജനമധ്യത്തിലെത്തുന്നതില്‍ നിന്ന് മറച്ചുവൈക്കപ്പെടുകയും ചെയ്യുന്നു.
കേരളശബ്ദം                 21 ഒക്റ്റോബര്‍ 200112, പുസ്തകം 51 ലക്കം 9
കലാ കൌമുദി 1936     2012 ഒക്റ്റോബര്‍ 14
Post a Comment