വിറകുമരം വീണ്ടും

**Mohanan Sreedharan | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                      ഒരു വൃദ്ധ അദ്ദേഹത്തിന്റെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു “വരൂ, എന്റെ വീട്ടില്‍ കയറിയിട്ട് പോകാം.വീട്ടിലെത്തിയപ്പോള്‍ പ്രസിഡണ്ടിന് ഇരിക്കാന്‍ ഒരു കസേര നല്‍കാന്‍ അവിടെയില്ല.എന്നിട്ടും ഉറച്ച ശബ്ദത്തില്‍ ആ സ്ത്രീ പറഞ്ഞൂ:-“ അങ്ങ് ക്ഷമിക്കൂ,, ഇവിടെ ഇരിക്കാന്‍ കസേരകളില്ല, അടുപ്പില്‍ വിറകായി കത്തുന്നത് കട്ടീലിന്റെ കാലുകളാണ് , ഞങ്ങള്‍ കട്ടിലും കസേരയും കതകും ചിലപ്പോള്‍ വീടൂപോലും പൊളിച്ച് അടുപ്പില്‍ വച്ച് തീ പുകയ്ക്കും.പക്ഷെ നിങ്ങള്‍ ഒരിക്കലും തോറ്റുപോകരുത്..”
                                                         (ദേശാഭിമാനി വാരാന്തപതിപ്പ് 14/10/2012)

                     പണ്ടൊരു ഭറണാ‍ികാരി - പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ടല്ല 2004ല്‍ അമേരിക്കയേയും സ്വന്തം നാട്ടിലെ കൂത്തകകളേയും തന്റെ ജനങ്ങളെ അണിനിരത്തി തോല്‍പ്പിക്കാന്‍  ശ്രമിച്ചിരുന്നു.രാജ്യത്തെ എണ്ണ ശുദ്ധീകാരണശാലകളെല്ലാം അടച്ചുപൂട്ടി മാനേജര്‍ മാര്‍ ചെറുത്തുനിന്നു,കോടിക്കണക്കിനു ലിറ്റര്‍ പാല്‍ മണ്ണിലൊഴുക്കിക്കളഞ്ഞു,ആയിരക്കണക്കിനു കന്നുകാലികളെ തീറ്റക്കും പാലിനുമുപയോഗിച്ചിരുന്ന കന്നുകാലികളെ കൊന്നൊടുക്കീ രാജ്യത്തെ ഞെക്കി ഞെരുക്കി പ്രസിഡണ്ടിനെ ഇല്ല്ലാതാക്കാന്‍ അമേരിക്കന്‍ സി ഐ എ യുടെ സഹായത്തോടെ നാടന്‍ കുത്തകകള്‍ ശ്രമിച്ചൂകൊണ്ടിരുന്ന സമയം.സഹായത്തിനെത്തിയ സുഹൃത് രാഷ്ട്രങ്ങളും ദുരിതക്കയത്തിലായീരുന്നു.
                     നാട്ടിലെങ്ങും പട്ടിണിയും ദുരിതങ്ങളും നടമാടി.അസ്വസ്ഥനായ പ്രസിഡണ്ട് ഒരല്പം മാനസീകാശ്വാസത്തിനായി മലകയറാന്‍ തുടങ്ങി വളരെ അടുത്ത സുഹൃത്തൂക്കള്‍ക്കുമൊപ്പം.അങ്ങനെ മലമുകളിലെ ഗ്രാമത്തിലെത്തിയപ്പോള്‍ അവിടെ നടന്ന സംഭാഷണമാണ് മുകളിലുദ്ധരിച്ചത്.അപ്പോള്‍ പ്രസിഡണ്ടാരെന്ന് വ്യക്തമായിക്കാണുമല്ലോ - മറ്റാ‍രുമല്ല അത് നാലാം തവണയും പ്രസിഡണ്ടായീ സ്ഥാ‍നമേറ്റ ഹ്യൂഗോ ഷാവോസ് തന്നെ കക്ഷി.1998ല്‍ വെനിസ്വേലയുടെ ആദ്യപ്രസിഡണ്ടാവൂകയും പിന്നീട് 14 വര്‍ഷത്തിനിടായില്‍ 12 പ്രാവശ്യം ജനവിധി തേടീ തിരഞ്ഞെടൂക്കപ്പെടുകയുമ് ചെയ്ത ഹ്യൂഗോ ഷാവോസ് തന്നെ കഥാനായകന്‍.ഇതാ‍ണ് ഭരണാധികാരികളും ജനങ്ങളും തമ്മിലുണ്ടാകേണ്ട ആത്മബന്ധം.പണ്ട് കാളിദാസൻ പറഞ്ഞതു പോലെ വാക്കും അർത്ഥവും പോലേയുള്ള ബന്ധം.ജനങ്ങളില്ലാതെ ഭരണാധികാരികളില്ല എന്നും നല്ല ഭരണാധികാരികളാണ് നല്ല ഒരു ജനതയെ സൃഷ്ടിക്ക്കുന്നതെന്നും നമ്മളറിയണാം.ജനങ്ങള്‍ ഭരണാധികാരികളെ എങ്ങനെ കാണുന്നു എന്നു നോക്കൂ.
                              ഇനി മറ്റൊരു ഭരണാധീകാരിയെ പരിചയപ്പെടാം.വിലകയറ്റാന്നുള്ള അധികാ‍രം അതാ‍ാതൂ കമ്പനികള്‍ക്ക് നല്‍കിയും അവരെക്കൊണ്ട് ദിവസം തോറും വീലകൂട്ടിച്ച് ജനങ്ങള്ളെ കൊള്ളയാടിക്കുന്ന ഒരു ഭരണാധികാരി..മൌനിബാബ, ഭക്ഷണം കഴിക്കാ‍നും ജനങ്ങളുടെ മേല്‍ പഴി ചാരാനും മാത്രം വായ തൂറക്കുന്ന ഒരു ഭരണാ‍ധികാരി.ജനങ്ങള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതൂകൊണ്ടാണ് വിലക്കയറ്റം ഉണ്ടാ‍കുന്നതെന്ന് കണ്ടു പിടീച്ച മഹാന്‍.ദിവാസം തോറും ഇന്ധനവില വര്‍ദ്ധിപ്പിച്ച് ജനങ്ങളില്‍ ആധീകഭാരം അടിച്ചേല്‍പ്പിക്കാനും ആനന്ദം കണ്ടെത്തൂന്ന ഭരണാധികാരി.ഗ്യാസിന്റെ സബ്സീഡി എടുത്തു കളഞ്ഞ് സാധാരണക്കാ‍രന് ഗ്യാ‍സ് അപ്രാപ്യമാക്കീയ ഭരണാധികാരി.എന്നിട്ട് ജനങ്ങള്‍ക്ക് നല്കുന്ന ഉപദേശമോ അരിവേവിക്കാന്‍ വിറകീനായി മരം വച്ചു പിടിപ്പിച്ചോളാ‍ന്‍. എന്തൊരാത്മാര്‍ത്ഥതയുള്ള പ്രധാനാമന്ത്രി അല്ലെ?പൂരയുടെ കഴുക്കോലൂപൊലൂം ഊരിയെടുത്ത് ഞങ്ങള്‍ തീകത്തിച്ചോളാം താങ്കള്‍ തോല്‍ക്കരുത് എന്ന് പറയുന്ന ജനമെവിടെ നമ്മുടെ ഇന്‍ഡ്യയിലെ ജനമെവിടെ? നമ്മുടെ ഭരണാധികാ‍രീകള്‍ സന്തോഷത്തോടെ കാണപ്പെടുന്നതെപ്പോഴാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ - അമേരിക്കക്ക് എന്തെങ്കിലും സഹായം ചെയ്തു കഴിഞ്ഞ് അമേരിക്കന്‍ പത്രങ്ങള്‍ ആ ഭരണാധികാരികളെ പുകഴ്ത്തുമ്പോള്‍ മാത്രം.ഒരേ ഒരുദാഹരണം മാത്രം പറയാം, കഴിഞ്ഞൊരു ദിവസം അമേരിക്കന്‍ മാധ്യമങ്ങള്‍ മുഴുവന്‍ നമ്മുടെ പ്രധാനമന്ത്രിയെ കഴിവുകെട്ടവന്‍,കഴിവില്ലാത്തവന്‍ എന്നൊക്കെ വിളിച്ച ഒരു സംഭവമുണ്ടായി.പിറ്റേന്നു തന്നെ പ്രധാനമന്ത്രി അമേരിക്കയുടെ ചിരകാലാവശ്യമായ ചില്ലറവ്യാപാരരംഗത്ത് അമേരിക്കൻ കുത്തകകള്‍ക്ക് പ്രവേശനം അനുവദിച്ചു.അതായത് നമ്മുടെ 4.5 കോടി ചില്ലറ വില്പനക്കാരെ കണ്ണീരു കുടിപ്പിച്ചുകൊണ്ട് അമേരിക്കന്‍ കുത്തകകളെ പ്രീണിപ്പിക്കുന്ന ആ ഭരണാധികാരിയെവിടെ സര്‍വസ്വവും നാടിനുവേണ്ടി സമര്‍പ്പിക്കാന്‍ തയ്യാറുള്ള ആ നാട്ടിലെ ഭരണാധികാരിയെവിടെ?
                പൊതുവേ നമ്മളെക്കുറിച്ചുള്ള ആക്ഷേപം നമ്മൾ ടാക്സ് അടയ്ക്കാന്‍ മടി കാണിക്കുന്നു കൂടുതല്‍ ടാക്സ് വെട്ടിക്കുന്ന / അല്ലെങ്കില്‍ ഗവണ്മെന്റ് നയങ്ങള്‍ക്ക് വിരുദ്ധമായി പെരുമാറുന്ന ഒരു ജനതയാണ് നാം എന്നണ്.പൊതുവേ പറയുന്ന ഒരു പഴഞ്ചൊല്ല് 10 രൂപ ജനക്ഷേമത്തിനായി അനുവദിച്ചാൽ അതിൽ 8 രൂപയും കമ്മീഷനായി പലപോക്കറ്റിലേക്കു പോകുമെന്ന്.എന്തുകൊണ്ടിതു സംഭവിക്കുന്നു, ഭരണം ജനങ്ങളിലെത്തുന്നത് നമ്മെ സംബന്ധിച്ചിടത്തോളം ടാക്സ് വര്‍ദ്ധനവും വില വര്‍ദ്ധനവും ആയിട്ടാണ്..ഒരിക്കലും വില കൂട്ടുന്നത് ജനങ്ങളുടെ സുഖജീവിതത്തിനാണെന്ന് മന്ത്രിമാര്‍ പറയുന്നുണ്ടെങ്കിലും യാഥാ‍ര്‍ത്ഥ്യമ്ം തിരിച്ചാണെന്ന് ജനത്തിനറിയാം.സുഖം എന്നും പണക്കാര്‍ക്കും ദുരിതം സാധാരണജനത്തിനും.അധികാരികള്‍ പറയുന്നതൊന്ന് ജനങ്ങള്‍ക്ക് കിട്ടുന്നത് മറ്റൊന്ന്. സ്വൈര്യവും സമ്പല്‍‌സംര്^ദ്ധവൂമായ ഭരണം നല്‍കുന്നതിന് ജനങ്ങള്‍ നല്‍കേണ്ട ഫീസാണത്രെ ടാക്സ് എന്നാണ് ആദ്ധുനികമതം.ടാക്സ് നല്‍കുന്നതിനായി നാമുക്ക് കിട്ടുന്ന ആ നല്ല ഭരണം എന്താണീന്നു നോക്കുക.
                                 അപ്പോള്‍ ഭരണവും ജനങ്ങളും തമ്മില്‍ വലിയൊരൂ അകല്‍ച്ച വന്നിരിക്കുന്നു. ഇതു സംഭവിക്കുന്നതീന്റെ പ്രധാന കാരണം ഭരണാധികാരികളൂം ഭരണീയരും തമ്മീലുള്ള വിടവ് വര്‍ദ്ധിച്ചു വരുന്നു എന്നുള്ളതാണ്.ഭരണക്കാര്‍ ഭരികക്കുന്നത് സാധാരണക്കാരനുവേണ്ടിയല്ലാതായി. ജനങ്ങളില്‍ നിന്നകന്ന ഭരണാ‍ധികാരികളാണീ പ്രശ്നമുണ്ടാക്കുന്നത്. ഓര്‍ക്കുന്നില്ലേ പണ്ട് ചപ്പാത്തിയില്ല പട്ടിണിയാണ്  എന്നു പറഞ്ഞ് പ്രകടനം നടത്തിയ ജനങ്ങളോട് ചപ്പാത്തിയില്ലെങ്കില്‍  കേയ്ക് കഴിച്ചുകൂടെ എന്നു ചോദിച്ച രാജാവിന്നെ? ആ രാ‍ജാവീന്റെ പുനര്‍ജന്മങ്ങളാണോ‍ നമ്മുടെ ഭരണാധികാരീകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നൂ.
                   എന്തുകൊണ്ടാണ് ഭരണാ‍ധികാരികള്‍ ജനങ്ങളില്‍ നിന്നൊറ്റപ്പെടുന്നത്? ഒരൊറ്റ കാരണമേയുള്ളൂ, ഭരണാധികാരികള്‍ എപ്പോഴും ഭരണപരമായ തീരക്കിലായിരിക്കും.അവര്‍ക്ക് ഭരണത്തെകുറിച്ചുള്ള ഫീഡ് ബാക്ക് നല്‍കേണ്ടത് അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാ‍ര്‍ട്ടികളായിരിക്കണം.കൃത്യമാ‍യ തിരഞ്ഞെടുപ്പ് നടക്കുന്ന, കൃത്യമായ ഇടവേളകളീല്‍ യോഗങ്ങള്‍ ചേരുകയും കാ‍ര്യങ്ങള്‍ കൃത്യമായി വിലയിരുത്തുകയ്യും ഒക്കെ ചെയ്യുന്ന ഒരു ശക്തമായ രാഷ്ട്രീയ പാര്‍ട്ടി ഇതിന്റെ പിന്നില്‍ ഉണ്ടായിരിക്കണം.അവരാകണം ഭരണീയരുടേയ്യും ഭരണാധികാരികളുടേയും ഇടയിലെ പാലമായി വര്‍ത്തിക്കേണ്ടത് . കഷ്ടകാലത്തിന് നമ്മുടെ ഭരണാധികാരിക്കള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥിതി ഒന്നാ‍ലോചിച്ചു നോ‍ക്കുക.
                   
Post a Comment