സ്വാമിയേ ശരണമയ്യപ്പ!!
അയ്യപ്പസ്വാമി ഈ പോസ്റ്റിന്റെ ഐശര്യം.!
ദൈവവിളിയുണ്ടായിട്ടും വൈകിയതിനു ക്ഷമാപണം.!
ദൈവവിളിയുണ്ടായിട്ടും വൈകിയതിനു ക്ഷമാപണം.!
കലിയുഗവരദനായ അയ്യപ്പസ്വാമി നിങ്ങളെ തുണക്കട്ടെ!കല്ലും മുള്ളും കാടും കാട്ടാറും താണ്ടി നടന്നവശരായി എത്തിയിട്ടുള്ള ഭക്തന്മാര് ഒരല്പനേരമിരുന്നാട്ടേ!ഒരല്പം കട്ടന്‍ ചായയില്‍ പാലൊഴിച്ചതും രണ്ടു പൂവമ്പഴം തൊലി പൊളിച്ചതും തിന്ന് ഒന്ന് മയങ്ങിയാട്ടേ!മയക്കത്തിനായി ഞങ്ങളുടെ ഗുരുസ്വാമി ശ്രീ.സോണി ടേപ് റിക്കാര്‍ഡര്‍ (ഒരിജിനല്‍) താങ്കളെ ഒരല്പം ഭക്തിഗാനം കേള്‍പ്പിച്ചു തരും.
എന്ത് പാട്ട് വേണ്ടന്നോ? മയങ്ങുന്നില്ലെന്നോ? ഛായ് ! അതിനൊന്നും ഞങ്ങള്‍ അധികം പണപ്പിരിവ് നടത്തുന്നില്ലെന്നേയ്.ഒക്കെ ബി ഒ ടി അല്ലെ ചേട്ടാ, അയ്യോ സോറി സാറന്മാരേ, ദേ പിന്നേം തെറ്റി സ്വാമിമാരേ.ഹേയ് ഞങ്ങളൊരിക്കലും അങ്ങനെ വിളിക്കത്തില്ലെന്നേ, കാര്യം ആ തല്ലുകൊള്ളി ചെറുക്കന്മാരല്ലേ, അവര്‍ ചിലപ്പോള്‍ മനസ്സില്‍ വിളിച്ചെന്നിരിക്കും എന്നാലും ഞങ്ങള്‍ നിങ്ങളെ ഭക്തിയോടെ മാത്രമേ ഹാന്‍ഡില്‍ ചെയ്യൂ (ആ) സാമിമാരെ!.
എന്നിട്ട് അപ്പോ പാട്ട് വേണ്ടെന്നല്ലേ പറഞ്ഞത്. എന്നാലൊരു കഥ പറഞ്ഞാലോ? ഹേയ് ഗുരുസ്വാമിയൊന്നും അല്ല കഥ പറയുന്നത്, സാധാരണ, കഥ പറയാന്‍ ഞങ്ങള്‍ നിയോഗിച്ചതാ വേലുച്ചാമിയെ ആണേ. എന്നാലും നിങ്ങള്‍ ഞങ്ങളുടെ അതിഥികളായതിനാല്‍ ഞാന്‍ തന്നെ കഥ പറയാമെന്നു വിചാരിക്കുന്നു.ആ നല്ല ഭക്തിരസം തുളുമ്പുന്ന, നടന്ന സംഭവം പോലത്തെ കഥ വേണോ അതോ കഥ പോലത്തെ നടന്ന സംഭവം വേണമെന്നോ?ശരി എന്നാല്‍ തുടങ്ങാം.
അതോ ഇനി കുളി ജപം പാനം അങ്ങനെ വല്ലതുമുണ്ടോ?എല്ലാത്തിനും ഇവിടെ സൌകര്യമുണ്ടേ! എന്നാല്‍ തുടങ്ങുകയല്ലെ.
അങ്ങനെയിരിക്കുന്നതായ കാലത്തിങ്കല്‍ ഒരിടത്ത് ഒരിക്കല്‍ ഒരു ബാക്ടീരിയാ കോളനി ഉണ്ടായിരുന്നു.അത്ര പഴയതൊന്നും അല്ല താനും എന്നാല്‍ അത്ര അടുത്തുമല്ല താനും.കോടിക്കണക്കിനു ബാക്റ്റീരിയ കളാണാ കോളണിയില്‍ ജീവിച്ചിരുന്നതെങ്കിലും അവിടുന്ന് വലിയ അക്രമകഥകളൊന്നും കേള്‍വിപ്പെട്ടിരുന്നില്ല.ഒരു മാതിരി നല്ല നടപ്പുകാരായ ബാക്റ്റീരിയകളായിരുന്നു അവിടെ പാര്‍ത്തിരുന്നത് എന്നു വേണം വിചാരിക്കാന്‍.ആ കോളനിയുടെ പുറകിലെ കുഴിക്കണ്ടത്തിനോട് ചേര്‍ന്ന് ഒരു പത്തു സെന്റ് സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു.ബാക്റ്റീരിയാകുട്ടികള്‍ വൈകുന്നേരം പഠിത്തം കഴിഞ്ഞു വന്നാല്‍ കളിക്കാനും തിമിര്‍ക്കാനും ആയി ആ സ്ഥലം ഉപയോഗിച്ചു വരികയായിരുന്നു.
ആ സ്ഥലത്തിന്റെ ഉടമസ്ഥന്‍ ശ്രീമാന്‍ പക്ഷിപ്പനിക്കാരന്‍ ചേട്ടന്‍ ബാക്റ്റീരിയ അങ്ങ് ഡെല്‍ഹിയില്‍ ഗുമസ്തപണിയിലായിരുന്നു.അയാള്‍ റിട്ടയറാവുന്ന മുറയ്ക്ക് കുടുംബമടക്കം ആ സ്ഥലത്ത് വീടുവച്ചു താമസിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ആ പണിനടത്തിപ്പിക്കുന്നതിലേക്കായി പലവിധത്തിലും പണസംബാദനവും നടത്തിപോന്നിരുന്നു.അങ്ങനെയിരിക്കെ അദ്ദേഹം ഗുമസ്തപണിയില്‍ നിന്ന് വിടുതല്‍ ചെയ്യുകയും തന്റെ ലൊട്ടുലൊടുക്ക് സാമഗ്രികളും കുടുംബവും അടക്കം അങ്ങ് ദില്ലിയില്‍ നിന്ന് ഒരു നാ. പേ. ലോ. ( പേടിക്കണ്ട നാഷണല്‍ പെര്‍മിറ്റ് ലോറി എന്ന് തിരുത്തിവായിക്കാനപേക്ഷ.) കയറ്റി സ്വന്തം കുടുംബത്തേയും കൊച്ചുപിച്ചാസകലം ലോറിയിലേക്ക് തള്ളിക്കയറ്റി ലോറി ക്ലീനറേയും രണ്ടാം ഡ്രൈവറേയും ലോറിയുടെ പുറകില്‍ കയറ്റി ഇരുത്തി ഓട്ടിച്ചു വന്ന വരവില്‍ സ്വന്തം ആള്‍കളായ ബാക്റ്റീരിയാ കോളനിക്കടുത്ത് എത്താറായപ്പോള്‍ ലോറി ഒരു കല്ലേല്‍ തട്ടുകയും തല്‍ഫലമായി ലോറി ഒരു വൈറസ് കോളനിയിലെ വീടുകളുടെ മുകളിലേക്ക് മറിഞ്ഞു വീഴുകയും അങ്ങനെ നിരവധി വൈറസ് - രോഗബാധിതരും അല്ലാത്തവരും മരിക്കാനിടയാവുകയും ചെയ്തു.
ഇത്രയും മാരകമായ അപകടമായിട്ടും ഉടമകള്‍ കേസാക്കുകയോ പോലീസിനെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യാതെ വണ്ടി എടുത്ത് കോളനിയില്‍ ഒളിപ്പിച്ചിരിക്കുകയും ചെയ്തുവന്നപ്പോള്‍ കാര്യം ഒരു മഹാ സംഭവമായി പോലീസ് എടുത്ത് കേസാക്കുകയും അങ്ങനെ പോലീസ് ആവശ്യത്തിനായി നാളിതുവരെ ചെയ്യാത്ത ഒരു കാര്യം ചെയ്യുകയും ചെയ്തു.പോലീസ് കോളനിക്കകത്ത് ഇടിച്ചുകയറുകയും നാട്ടുകാര്‍ പോലീസിനെ തടഞ്ഞ് സംഘര്‍ഷം വളരുകയും ചെയ്തു.അപ്പോഴവിടെ ഉണ്ടായിരുന്ന അഡി. മജിസ്ട്രേറ്റിനോട് വെടിവൈക്കാന്‍ അനുവാദം ചോദിക്കുകയും ചെയ്തു - സര്‍, ലാത്തിയോ ബോംബോ
ഇന്റര്‍മിഷന്‍
ഒന്നും വേണ്ടെന്നു പറയുമ്പോഴേക്കും കന്നാസില്‍ പെട്രോളുമായി ഫോഴ്സ് അവിടെയെത്തുകയും ശൂക്കെന്ന് ആ കോളനി മുഴുവന്‍ പെട്രോളൊഴിച്ച് കത്തിച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ കുറേയേറെ ബാക്റ്റീരിയകള്‍ അതില്‍പെട്ട് വെന്ത് ചാമ്പലായിത്തീരുകയും ചെയ്തു.എന്നാല്‍ ആ കോളനിയില്‍ അത്യാഗ്രഹി എന്ന പേരില്‍ ഒരു അയ്യപ്പഭക്തനായ ബാക്റ്റീരിയ ജീവിച്ചിരുന്നു.സസ്യഭക്ഷണമല്ലാതെ മറ്റൊന്നുംകഴിക്കില്ല,പരദൂഷണമല്ലാതെ മറ്റൊന്നും പറയില്ല, അന്യദ്രോഹമല്ലാതെ മറ്റൊന്നും ചെയ്യില്ല. ഇതായിരുന്നു സ്ഥിതി.എന്തിനേറെ പറയുന്നു, കോളനിയിലെ അത്യാഹിതം കണ്ട് അദ്ദേഹം കുളിച്ച് മുറിക്കകത്ത് കയറി മനം നൊന്ത് വിളിച്ചു അയ്യപ്പനെ.ഭക്തജനങ്ങള്‍ക്ക് വിളിച്ചാല്‍ വിളിപ്പുറത്താണല്ലോ അയ്യപ്പന്‍.അത് മനുഷ്യനായാലും കൊള്ളാം തിര്യക്കുകളായാലും കൊള്ളാം, മനുഷ്യരൂപം പൂണ്ട തിര്യക്കുകളായാലും കൊള്ളാം മനമുരുകി ഹൃദയമുരുകി വിളിച്ചാല്‍ പിന്നെ കലിയുഗവരദനായ അയ്യപ്പന്‍ പിന്നെ ഇരിക്കപ്പൊറുതിയുണ്ടാകില്ല.
ഇവിടേയും അതുതന്നെ സംഭവിച്ചു.(സംഭവാമി യുഗേ യുഗേ എന്നാണല്ലോ പുണ്യപുരാതനപണ്ഡിതര് പാടിയിരിക്കുന്നത്.) അങ്ങനെ ആ കോളനിയും അതിലെ മുഴുവന്‍ അന്തേവാസികളടക്കം രക്ഷപ്പെട്ടു.അതിനു പ്രത്യുപകാരമായി നാട്ടിലുള്ള ബാക്റ്റീരിയകളെല്ലാം കറുപ്പുടുത്ത് താടി വളര്‍ത്തി വൃതം നോറ്റ് അയ്യപ്പനെ വണങ്ങാനെത്തിക്കൊള്ളാമെന്ന് ഒരു ശപഥവും ചെയ്തു നമ്മുടെ ബാക്റ്റീരിയാകാരണവര്‍. കൂട്ടരെ, ഇതാണിന്ന് നമ്മള്‍ കണ്ടത്.ഒന്നരലക്ഷം ഉണ്ണിയപ്പതില്‍ കയറി ഭഗവാനെ സന്ദര്‍ശിക്കാനെത്തിയ ബാക്റ്റീരിയകളെ നശിപ്പിക്കാന്‍ ആശ്രിതവത്സലനായ കലിയുഗവരദനായ അയ്യപ്പന്‍ ന്‍ തുനിയുമോ?തന്നെ സന്ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ക്ക് നല്‍കാനുള്ള ഉണ്ണിയപ്പത്തില്‍ പൂപ്പല്‍ കയറാതെ സംരക്ഷിക്കാന്‍ അയ്യപ്പനറിയാം, ..............................
ബാക്കി അല്ലയോ ഭക്തശിരോമണികളെ നിങ്ങള്‍ യുക്തം പോലെ ..........................
ഇവിടേയും അതുതന്നെ സംഭവിച്ചു.(സംഭവാമി യുഗേ യുഗേ എന്നാണല്ലോ പുണ്യപുരാതനപണ്ഡിതര് പാടിയിരിക്കുന്നത്.) അങ്ങനെ ആ കോളനിയും അതിലെ മുഴുവന്‍ അന്തേവാസികളടക്കം രക്ഷപ്പെട്ടു.അതിനു പ്രത്യുപകാരമായി നാട്ടിലുള്ള ബാക്റ്റീരിയകളെല്ലാം കറുപ്പുടുത്ത് താടി വളര്‍ത്തി വൃതം നോറ്റ് അയ്യപ്പനെ വണങ്ങാനെത്തിക്കൊള്ളാമെന്ന് ഒരു ശപഥവും ചെയ്തു നമ്മുടെ ബാക്റ്റീരിയാകാരണവര്‍. കൂട്ടരെ, ഇതാണിന്ന് നമ്മള്‍ കണ്ടത്.ഒന്നരലക്ഷം ഉണ്ണിയപ്പതില്‍ കയറി ഭഗവാനെ സന്ദര്‍ശിക്കാനെത്തിയ ബാക്റ്റീരിയകളെ നശിപ്പിക്കാന്‍ ആശ്രിതവത്സലനായ കലിയുഗവരദനായ അയ്യപ്പന്‍ ന്‍ തുനിയുമോ?തന്നെ സന്ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ക്ക് നല്‍കാനുള്ള ഉണ്ണിയപ്പത്തില്‍ പൂപ്പല്‍ കയറാതെ സംരക്ഷിക്കാന്‍ അയ്യപ്പനറിയാം, ..............................
ബാക്കി അല്ലയോ ഭക്തശിരോമണികളെ നിങ്ങള്‍ യുക്തം പോലെ ..........................
ആ കോളനിയും അതിലെ മുഴുവന്‍ അന്തേവാസികളടക്കം രക്ഷപ്പെട്ടു.അതിനു പ്രത്യുപകാരമായി നാട്ടിലുള്ള ബാക്റ്റീരിയകളെല്ലാം കറുപ്പുടുത്ത് താടി വളര്‍ത്തി വൃതം നോറ്റ് അയ്യപ്പനെ വണങ്ങാനെത്തിക്കൊള്ളാമെന്ന് ഒരു ശപഥവും ചെയ്തു നമ്മുടെ ബാക്റ്റീരിയാകാരണവര്‍. കൂട്ടരെ, ഇതാണിന്ന് നമ്മള്‍ കണ്ടത്.ഒന്നരലക്ഷം ഉണ്ണിയപ്പതില്‍ കയറി ഭഗവാനെ സന്ദര്‍ശിക്കാനെത്തിയ ബാക്റ്റീരിയകളെ നശിപ്പിക്കാന്‍ ആശ്രിതവത്സലനായ കലിയുഗവരദനായ അയ്യപ്പന്‍ ന്‍ തുനിയുമോ?തന്നെ സന്ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ക്ക് നല്‍കാനുള്ള ഉണ്ണിയപ്പത്തില്‍ പൂപ്പല്‍ കയറാതെ സംരക്ഷിക്കാന്‍ അയ്യപ്പനറിയാം, ..............................
ReplyDeleteബാക്കി അല്ലയോ ഭക്തശിരോമണികളെ നിങ്ങള്‍ യുക്തം പോലെ .......
This comment has been removed by the author.
ReplyDelete