പളുങ്ക്

**msntekurippukal | 3 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                               ങ്ങനെ ആ കുട്ടി വേദന തിന്ന് തിന്ന് ലോകത്തോട് വിടപറഞ്ഞു.അവഹേളനവും പീഡാനുഭവങ്ങളും വേദനയും കണ്ണീരും മാത്രം സമ്മാനിച്ച ഐ ലോകത്തുനിന്നുമവള്‍ പറന്നകന്നു.ദിവസങ്ങളോളം ബോധ അബോധത്തിന്റെ അലകളില്‍ അവള്‍ മുഴുകി.തനിക്കു വേണ്ടി പുറത്തു നടക്കുന്ന പ്രക്ഷോഭങ്ങള്‍ അവള്‍ അറിഞ്ഞുകാണണം.കാരണം തന്നെ സന്ദര്‍ശിച്ച തന്റെ ഒപ്പമുണ്ടാവുകയും തനിക്കുവേണ്ടി അവസാനം വരെ പൊരുതുകയും ചെയ്ത സുഹൃത്തിനോടവള്‍ ഇതു സൂചിപ്പിച്ചിരുന്നു.പ്രതികളെ പെട്ടെന്നുതന്നെ പിടിക്കാന്‍ കഴിയുമെന്നും അവര്‍ക്ക് മാക്സിമം ശിക്ഷ കിട്ടുമെന്നും അവള്‍ പ്രത്യാശിച്ചിരുന്നതായും ആ സുഹൃത്ത് പറയുന്നു.വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരേക്ക് കൊണ്ടുപോകപ്പെടുകയും അവീടെവച്ച് അവള്‍ തനിക്ക് വേദനയും അവഹേളനവും ഒക്കെ സമ്മാനിച്ച ക്രൂരന്മാര്‍ നിറഞ്ഞ ഈ ലോകത്തോട് വിട പറയുകയും ചെയ്തു.
                                             എന്നാല്‍ അവളെ അവിടേയ്ക്ക് കൊണ്ടുപോകേണ്ടിയിരുന്നില്ലെന്നും അത്രമാത്രം അവള്‍ അവശയായിരുന്നെന്നും   ചില അടക്കം പറച്ചിലുകള്‍ മര്‍മ്മരങ്ങളായി കേള്‍ക്കുന്നു.ശരിയാവരുതേ എന്നു മാത്രം പ്രാര്‍ത്ഥിക്കുന്നു.എന്തുകൊണ്ടെന്നാല്‍ അവളെ അവര്‍ ക്രൂരമായി പീഡിപ്പിച്ചതിനേക്കാള്‍ ക്രൂരമായി പല അഭിപ്രായങ്ങളും പലരും പറഞ്ഞിരുന്നു.അതൊന്നും അവള്‍ കേട്ടുകാണുകയില്ല്ല.അതുപോലെ തന്നെ ക്രൂരമായിരുന്നു, അവളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ദല്‍ഹിയില്‍ നടന്ന പ്രതിഷേധത്തെ ചിലര്‍ വിലയിരുത്തിയത്.അങ്ങനെ വിലയിരുത്താനുള്ള കാ‍രണമോ, പ്രകടനക്കാര്‍ കുറ്റവാളികള്‍ക്ക്  പരമാവധി ശിക്ഷ എന്ന നിലയില്‍ വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു എന്നതും.
                               ഇതു കേട്ടവാറെ നമ്മള്‍ മലയാളികളില്‍ ചിലര്‍ക്ക് സംശയമായി; വധശിക്ഷ നല്‍കണമെന്ന് പ്രക്ഷോഭകര്‍ക്ക് പറയാമോ, പീഡിപ്പിച്ചവരെ പോലീസ് പിടിച്ച് നിയമത്തിനൂമുന്നില്‍ കൊണ്ടുവന്ന് വിചാരണ ചെയ്ത് ഒരു ജഡ്ജ് അല്ലെ വധശിക്ഷ വിധിക്കേണ്ടത്? അല്ലാതെ ഇപ്പോഴേ വധശിക്ഷ ,വധശിക്ഷ എന്നുവാദിക്കുന്നത്,ആക്രോശിക്കുന്നത് ജഡ്ജിയെ സ്വാധീനിക്കാനല്ലേ എന്നൊക്കെ പ്രബുദ്ധരായ മലയാളികള്‍ പലരും ആശങ്ക പ്രകടിപ്പിച്ചതും കേള്‍ക്കാനിടയായി.മറ്റൊരാള്‍ (വനിത) ചോദിച്ചത് ഇങ്ങനെയാണ്, ഞാന്‍ ഒറ്റയ്ക്ക് രാത്രിയിലും സഞ്ചരിക്കുന്ന ആളാണ്, മാനഭംഗത്തിന് വധശിക്ഷ നല്‍കിയാല്‍ ,, മാനഭംഗം ചെയ്യാന്‍ വരുന്നയാള്‍ ഇരയെ (അതായത് എന്നെ) കൊന്നുകളയില്ലേ എന്നാണ്. അവര്‍ സഞ്ചരിക്കുന്നത് എന്നെ ഒന്നു മാനഭംഗം ചെയ്യൂ പ്ലീസ് എന്നു ഭാവിച്ചുകൊണ്ടാണോ എന്നുമാത്രം ചോദിച്ചുകൊള്ളട്ടെ!
                      പിന്നെ പ്രബുദ്ധരായ മലയാളികള്‍ക്ക് വന്ന മറ്റൊരു സംശയം, അന്ന് ആ ശാരിയെ പീഡിപ്പിച്ചകാലത്ത് ഇങ്ങനെയൊരു പ്രക്ഷോഭം കണ്ടില്ലല്ലോ എന്നാണ്.ഈയൊരു സാഹചര്യത്തില്ല് എന്താണിതിനൊരു മറുപടി നല്‍കുക എന്നെനിക്ക് അറിയുന്നില്ല..ഇന്നത്തെ എന്റെ മാനസീകാവസ്ഥ ഒരു മറുപടി തോന്നിപ്പിക്കുന്നില്ല എന്നതാണു ശരി.
                           പക്ഷെ ഒന്നുണ്ട്. ഏതു പ്രതീസന്ധി ഘട്ടത്തിലും ഇളകാതെ തളരാതെ പൂത്തുലഞ്ഞ് പുഷ്പിച്ചു നില്‍ക്കുന്ന മലയാളിയുടെ ഈ അതിബുദ്ധിയുണ്ടല്ലോ അതിന് ഒരു നൂറു നമോവാകം പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുന്നു.
എന്നെ വളരെ സ്പര്‍ശിച്ച ഒരു സിനിമാസീന്‍ ഒന്നു കണ്ടുനോക്കുക.നല്ലൊരു സംവിധായകന്‍, നല്ലൊരു നടന്‍,അങ്ങനെ ഈ  സീന്‍ പിറന്നുവന്നു.

3 comments :

  1. പക്ഷെ ഒന്നുണ്ട്. ഏതു പ്രതീസന്ധി ഘട്ടത്തിലും ഇളകാതെ തളരാതെ പൂത്തുലഞ്ഞ് പുഷ്പിച്ചു നില്‍ക്കുന്ന മലയാളിയുടെ ഈ അതിബുദ്ധിയുണ്ടല്ലോ അതിന് ഒരു നൂറു നമോവാകം പറഞ്ഞുകൊണ്ട് ഞാന്‍

    ReplyDelete
  2. ഏതു പ്രതീസന്ധി ഘട്ടത്തിലും ഇളകാതെ തളരാതെ പൂത്തുലഞ്ഞ് പുഷ്പിച്ചു നില്‍ക്കുന്ന മലയാളിയുടെ ഈ അതിബുദ്ധി...
    വളരെ ശരിയായ നിരീക്ഷണം

    ReplyDelete
  3. നിരീക്ഷണത്തെ മാനിക്കുന്നു..

    ReplyDelete