ശ്രീ ശ്രീ നമുക്ക് പഠിപ്പിച്ച് തരുന്ന പാഠം.

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                   ണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, ഒരു ശിവരാത്രി ദിവസം ജാതിയില്‍ താഴ്ന്നവരായ ഈഴവരും മറ്റു നിരവധി ആളുകളും ശിവഗിരിയില്‍ കൂടിയിരിക്കുകയാണ്.അവരുടെ നേതാവ് നാരായണന്റെ നേതൃത്വത്തിലാണവര്‍ കൂടിയിരിക്കുന്നത്.എങ്ങും ശിവസ്തുതികള്‍ മാത്രം. ആ‍ സ്തുതികള്‍ക്കിടയില്‍ നാരായണന്‍ ഘനഗംഭീരനായി ധ്യാനത്തിലാണ്ടിരിക്കുകയാണ്. ഈ ശബ്ദകോലാഹലമൊന്നും അദ്ദേഹത്തിന്റെ ധ്യാനത്തിനു ഭംഗം വരുത്തിയതായി തോന്നിയില്ല.സമയം ഏതാണ്ട് അര്‍ദ്ധരാത്രിയായി, ധ്യാനത്തില്‍ തന്നെ ആണ്ടുകൊണ്ട് അദ്ദേഹം എഴുനേല്‍ക്കുകയും സമീപത്തുള്ള നദിയിലേക്ക് നീങ്ങുകയും ചെയ്തു. ജനങ്ങള്‍ ആകാംക്ഷാപൂര്‍വം നോക്കിനില്‍ക്കുമ്പോള്‍ അദ്ദേഹം ആ പുഴയില്‍ മുങ്ങി ശിവലിംഗം പോലൊരു കല്ലുമായി ഉയര്‍ന്നുവരികയും ചെയ്തു.ജനം ആദരവോടെ ആകാംക്ഷയോടെ നോക്കിനില്‍ക്കുമ്പോള്‍ ആദ്ദേഹം ശിവഗിരിയില്‍ വിഗ്രഹപ്രതിഷ്ഠ നടത്തി.
                                  നാട്ടിലെങ്ങും കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത്.ജാതിയിലും അധികാരത്തിലും ഉയര്‍ന്നവരായ ബ്രാഹ്മണര്‍ കോലാഹലം സൃഷ്ടിച്ചപ്പോള്‍ വളരെ സൌമ്യമായി നാരായണന്‍ അതിനു മറുപടി പറഞ്ഞു, “നോം നിങ്ങളുടെ ദൈവ്വത്തെയല്ലല്ലോ പ്രതിഷ്ഠിച്ചത്, നോം പ്രതിഷ്ഠിച്ചത് ഒരു ഈഴവശിവനേയാ‍ണ്“  എന്നാണ്. എതിര്‍ക്കാന്‍ വന്നവരുടെയെല്ലാം വായടച്ചുപോയി എന്നതാണു സത്യം. നാരായണന്‍ ശ്രീ നാരായണഗുരുവായി മാറിയ ദിവ്യമുഹൂര്‍ത്തമായിരുന്നു അത്.പിന്നീട് പലയിടത്തും അദ്ദേഹം പ്രതിഷ്ഠ നടത്തിയിട്ടുണ്ട്, അവസാനം അദ്ദേഹം പ്രതിഷ്ഠിച്ചത് ഒരു കണ്ണാടിയായിരുന്നു.കണ്ണാടിയില്‍ നോക്കുന്നയാള്‍ തന്റെ തന്നെ പ്രതിരൂപം കണ്ണാടിയില്‍ കാണുന്നതിനാല്‍ താന്‍ തന്നെയാണ് തന്റെ ദൈവമെന്നോ, അല്ലെങ്കില്‍ താന്‍ തന്നെത്തന്നെ അറിഞ്ഞാല്‍ ദൈവത്തെ അറിയുന്നു എന്നോ ഒക്കെ നമുക്കതിനെ വ്യാഖ്യാനിക്കാം.
                           ആരെല്ലാം എങ്ങിനീയൊക്കെ വ്യാഖ്യാനിച്ചാലും നമ്മള്‍ മലയാളികള്‍ മാറാന്‍ പോകുന്നില്ല എന്ന് ഇവിടേയും ഭംഗിയായി നാം തെളിയിച്ചു, താ‍ന്‍ തന്നെയാണ് തന്റെ ദൈവം എന്നു പറഞ്ഞ ആ ദിവ്യപുരുഷനെത്തന്നെ ദൈവമാക്കി നാം ആ മഹദ്വചനങ്ങള്‍ക്ക് മറുപടി നല്‍കി.ഇന്ന് ശ്രീ നാരായണഗുരുദേവന്‍ കേരളത്തിലെ ആള്‍ദൈവങ്ങളിലൊന്നായി പരിലസിക്കുന്നു.“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്“ എന്ന് ഉദ്ഘോഷിച്ച ശ്രീനാരായണനാണ് ഏറ്റവും വലിയ ദൈവമെന്നും ഒരു ജാതി  എന്നദ്ദേഹം പറഞ്ഞത്  ഈഴവജാതി എന്നാണെന്നും ഒരു മതം എന്നത് ഹിന്ദുമതം മാത്രമാണെന്നും നമ്മള്‍ കേരളീയര്‍ തെളിയിച്ചു കഴിഞ്ഞു.എന്നുവച്ചാല്‍ അദ്ദേഹത്തിന്റെ മഹദ്‌വചനങ്ങളെ എത്ര മാത്രം വക്രീകരിക്കാമോ അത്രമാത്രം നമ്മള്‍ വക്രീകരിച്ചു കഴിഞ്ഞു.
                          അപ്പോള്‍ നമ്മുടെ സൌകര്യമാണ്, നമ്മുടെ സുഖമാണ്,  നമ്മുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.ഇതിനെന്തെങ്കിലും ഭംഗം നെരിട്ടാല്‍ ഏതറ്റം വരേയും പോയി നാമതിനെ എതിര്‍ത്ത് നിലമ്പരിശാക്കിക്കളയും.അതിന് സത്യമോ സമാധാനമോ നേരോ നെറിയോ ഒക്കെ വിട്ടു കളിക്കേണ്ടി വന്നാലും പ്രശ്നമല്ല, എന്തു ചെയ്തും ഏതു വിധേനയും നമ്മുടെ നഷ്ടപ്പെടാന്‍ വെംബി നില്‍ക്കൂന്ന സുഖസൌകര്യങ്ങള്‍ പുനസ്ഥാപിക്കപ്പെട്ടാല്‍ മതി.നമ്മള്‍ പറയുന്നതാണ് സത്യം, നമ്മള്‍ പറയുന്നതാണ് നീതി നമ്മള്‍ പറയുന്നതാണ് നിയമം എന്നിടം വരെയെത്തി കാര്യങ്ങള്‍. അപ്പോള്‍ ഇവിടെ ആരാ ഈ നമ്മള്‍? ഈ നാട്ടിലെ മുഴുവന്‍ മലയാളികളും അതില്‍ പെടുന്നുണ്ടോ? ഉണ്ടെന്നു നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.നമുക്ക് ശ്രീ നാരായണഗുരൂവിന്റെ കാര്യം തന്നെ എടുക്കാം അദ്ദേഹത്തെ സ്ഥാനത്തും അസ്ഥാനത്തും കെട്ടിയെഴുന്നെള്ളിച്ച് കാര്യം നേടാന്‍ മുന്‍ നില്‍ക്കുന്നവരില്‍ മലയാളികള്‍ അല്ലെങ്കില്‍ കേരളക്കാര്‍ മുഴുവനുമുണ്ടെന്നു തോന്നിയോ? മലയാളികളിലെ ഒരു ന്യൂനപക്ഷക്കാര്‍ മാത്രം.ബഹുഭൂരിപക്ഷം വരുന്ന മലയാളികള്‍ക്കും ഇതിലൊന്നും ഒരു താല്‍പ്പര്യവുമില്ലെന്നതാണ് സത്യം.അത്രക്കധികമാണ് അവര്‍ ചുമക്കുന്ന ജീവിതമെന്ന ഭാരം.പഴയ നാരദരെപ്പോലെ നിറഞ്ഞു തുളുമ്പുന്ന എണ്ണപ്പാത്രവുമായി അമ്പലം ചുറ്റുന്ന അവര്‍ക്കെന്ത് ദൈവം,എന്തു വിശ്വാസം.
                       ഇത്രയുമിപ്പോള്‍ ഓര്‍ക്കാന്‍ കാരണം രണ്ടാ‍ണ്.ഒന്ന് കഴിഞ്ഞ ദിവസം അവസാനിച്ച ജീവനക്കാരുടെ സമരം.സമരം വളരെ നേരത്തെ പ്രഖ്യാപിച്ചതായിരുന്നു.മിക്കവാറും എല്ലാ പത്രങ്ങളിലും ചാനലുകളിലും അത് സംബന്ധിച്ച വാ‍ര്‍ത്തകളും ചര്‍ച്ചകളും വന്നിരുന്നു.എന്നിട്ടും സമരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സോഷ്യല്‍ സൈറ്റുകളിലെല്ലാം ഒരു ന്യൂനപക്ഷം കരച്ചിലാരംഭിച്ചു, വരുമാനത്തിന്റെ 95%വും ശമ്പളവും പെന്‍ഷനും നല്‍കാനേയുള്ളൂ, പിന്നെ എങ്ങിനെ വികസനം എവിടെ വികസനം എന്നു ചോദിച്ചുകൊണ്ട്.എന്തായിരുന്നു ഈ വിവരത്തിന്റെ അടിസ്ഥാനം? ഒരടിസ്ഥാനവുമില്ല, മുഖ്യമന്ത്രി സൌകര്യപ്പൂര്‍വം പറഞ്ഞൊരു നുണ മാത്രം.ആ നുണയെ ഏറ്റുപിടിച്ച് എത്രമാത്രം വലുതാക്കാമെന്നും ആഗോളവല്‍ക്കരണത്തിനെതിരെയുള്ള ഒരു സമരത്തെ എങ്ങനെ ഭള്ളുപറയാമെന്നും നാം കാണിച്ചുകൊടുത്തു. ഓര്‍ക്കണം വികസനത്തിനായുള്ള 28 ലക്ഷം കോടി രൂപ നമ്മുടെ നാട്ടിലെ കുത്തകകള്‍ക്ക് സൌജന്യം നല്‍കിയതിനെതിരെ കരയാനും ഓര്‍ക്കാനും ഇവിടെ ആരുമില്ല.നമ്മൂടെ നാടിന്റെ വികസനത്തിനായി ലഭിക്കേണ്ടിയിരുന്ന 25 ലക്ഷം കോടി രൂപ സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ചതിനെതിരെ ഒരുത്തനും ഉരിയാടാനുള്ള ഏപ്പ് ഉണ്ടായില്ല. എന്നാല്‍ പാവപ്പെട്ട സര്‍ക്കാരുദ്യോഗസ്ഥര്‍ അത്യാവശ്യകാര്യത്തിനൊന്ന് സമരം ചെയ്തപ്പോഴേക്കും ഇവിടെ പലര്‍ക്കും പലതും ആവുന്നത് നാമൊക്കെ കണ്ടതല്ലെ? ഇവരെയൊക്കെ എന്താണു ചെയ്യേണ്ടത് എന്നറിയാമോ? അതും ഒരാളിവിടെ കാണിച്ചു തന്നു.
                ആനന്ദോത്സവത്തിനായി ഗുരുജി ശ്രീ ശ്രീ എഴുന്നള്ളുന്നു കേരളത്തിലേക്ക്.നാടെങ്ങും പ്രചരണവും ഒരുക്കങ്ങളും നടക്കുന്നു.ശ്രീ ശ്രീ രവിശങ്കര്‍ എന്ന ആള്‍ദൈവം മാതാ‍ാമൃതാനന്ദമയിക്കുശേഷം വന്ന ഒരു ദൈവമാണ്. ഒരു പ്രത്യേകതരം ശ്വസനക്രിയയിലാണദ്ദേഹം സ്പെഷലൈസ് ചെയ്തിരിക്കുന്നത്.മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന അദ്ദേഹത്തിന്റെ കോഴ്സില്‍ പങ്കെടുത്താല്‍ ഏതു മാറാരോഗവും മാറിയിരിക്കും.ഇത് ശ്രീ ശ്രീയോ ശിഷ്യന്മാരോ പറയുന്നതല്ല ഈ കോഴ്സില്‍ പങ്കെടുത്തവര്‍ വിളംബരം ചെയ്യുന്നതാണ്.എന്നാല്‍ ശ്രദ്ധിച്ച് കാതോര്‍ത്താല്‍ പലവട്ടം ഈ കോഴ്സില്‍ പങ്കെടുത്തിട്ടും അസുഖം മാറാത്തവരുടെ തേങ്ങളുകളും കേള്‍ക്കാം.
                         ഞാന്‍ പറയാനുദ്ദേശിച്ചത് അതല്ല.നല്ലൊരു ആള്‍ദൈവമായ അദ്ദേഹം തികഞ്ഞ ഒരു കമ്യൂണിസ്റ്റ് വിരുദ്ധന്‍ കൂടിയാണ്.എവിടെയൊക്കെ കമ്യൂണിസ്റ്റുകാരെ പുലഭ്യം പറയാനുള്ള അവസരം കിട്ടുന്നോ അവിടെയൊക്കെ ആഞ്ഞടിക്കാനുള്ള അവസരം അദ്ദേഹം ഒഴിവാക്കാറുമില്ല.പതിവുപോലെ ഇത്തവണയും വന്നിറങ്ങിയ വഴി അദ്ദേഹം ഒരു കൊണിച്ചം പറഞ്ഞു, കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതാവ് അതിനു കൃത്യമായി മറുപടി പറഞ്ഞു. പൊതുവേ ആള്‍ദൈവങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുന്നവരാണ്.സംഘര്‍ഷവും അതുപോലെ തന്നെ എതിര്‍പ്പുകളും ഉണ്ടാകാവൂന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരക്കാര്‍ പൊതുവേ മൌനം ദീക്ഷിക്കാറാണു പതിവ്.എന്നാല്‍ ആ പതിവുവിട്ട് ശ്രീ ശ്രീ കേറി കൊത്തുകയും അതിനുള്ള മറുപടി വാങ്ങിച്ചുകെട്ടുകയും ചെയ്തു.പക്ഷെ കാര്യങ്ങള്‍ അവിടേയൊന്നും നിന്നില്ല. പിണറായി പറഞ്ഞത് ശ്രീ ശ്രീ ആത്മീയത കച്ചവടം ചെയ്യുന്ന ആള്‍ എന്നാണ്.അതിനു മറുപടിയായി ഏവരേയും അല്‍ഭുതപ്പെടുത്തിക്കൊണ്ട് ശ്രീ ശ്രീ സത്യം പറഞ്ഞു, “ആത്മീയത വിപണനം ചെയ്യുന്നതിലെന്താണ് തെറ്റ്?”
                     തന്റെ പതിനായിരക്കണക്കിനു ശിഷ്യന്മാരെ സാക്ഷിയാക്കി താനൊരു ആത്മീയത കചവടക്കാരനാണെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു.ഞാനതില്‍ ശ്രീ ശ്രീയെ അഭിനന്ദിക്കുന്നു, കാരണം ആരും ഇന്നേവരെ ഇത്ര പച്ചയായി ആത്മീയത എന്നത് വില്‍കാനുള്ള സാധനമാണെന്നും താനതിന്റെ കച്ചവടക്കാരനാണെന്നും - എല്ലാവരും ചെയ്യുന്നത് അതുതന്നെയാണെങ്കിലും സമ്മതിക്കാറില്ല എന്നുമാത്രം - തുറന്നു സമ്മതിച്ചല്ലോ. നമ്മള്‍ കേരളീയര്‍ക്ക് അതുത്തന്നെ കിട്ടണം,പൊന്നാണെന്നു കരുതി മുക്കുപണ്ടത്തെ സംരക്ഷിച്ച അവസ്ഥയായി അവര്‍ക്ക്.ദൈവമായി ആരാധിച്ചിരുന്നത് വെറും ഒരു പിത്തലാട്ടക്കാരനാണെന്നറിയുമ്പോളുണ്ടാകുന്ന ആ ഒരു ചളിപ്പൊന്നും ആരുടെ മുഖത്തും കണ്ടില്ല.അതിനൊരു പക്ഷെ കാരണം ശിഷ്യന്മാര്‍ ഗുരുവെ വിറ്റു കാശുണ്ടാക്കുകയായിരുന്നിരിക്കണം.
                   പ്രശ്നം അവിടം കൊണ്ടും തീര്‍ന്നില്ല, മാതൃഭൂമി (അതോ കേരളകൌമുദിയോ‍) റിപ്പോര്‍ട്ട് ചെയ്യുന്നു, തിരുവനന്തപുരത്ത് ആനന്ദോത്സവത്തിനിടയില്‍ നൃത്തം വച്ചുകൊണ്ട് ശ്രീ ശ്രീ ഭക്തിയുടെ നിര്‍വൃതിയില്‍ പാടിയ പാട്ട് “ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ .....................”.കൊള്ളാം നല്ല ശിഷ്യരും നല്ല ഗുരുവും തന്നെ.പിന്നെ വേറൊന്നുണ്ട്, ഇത്രയും ഹിപ്പോക്രാറ്റുകളായ മലയാളികള്‍ക്ക് ഇതിലും നല്ല ഒരു ഗുരുവിനെ എവിടുന്ന് കിട്ടാന്‍.

4 comments :

  1. 100% ശരി.പക്ഷ ഇതൊന്നും ആരും വായിക്കുന്നില്ലല്ലോ ഇഷ്ടാ?FB യിലും ബ്ളോഗിലും പുറം ചൊറിയലല്ലേ നടക്കുന്നുള്ളൂ.കാപട്യം ആരെങ്കിലും ചൂണ്ടിക്കാണിച്ചാ പിന്നെ പറയുകയും വേണ്ട.ഇരുപത്തിനാലു മണിക്കൂറും കംപ്യൂട്ടറിലും മൊബൈലിലും അയല് വീട്ടിലെ അക്കന്റെ കുളി ഒളിച്ചു പിടിച്ചത് ആസ്വദിച്ചു നടക്കുന്നവന്മാരുടെ സദാചാര വിലാപം കാപട്യത്തിന്റെ മറ്റൊരു മുഖമാണ്.മിണ്ടരുതെന്നാണ്.വല്ലതും മിണ്ടിയാല് കാക്കക്കൂട്ടം ഇളകിയതു തന്നെ.ഇവിടെ ഒരു പെണ്ണും സുരക്ഷിതയല്ല.ആവാനും പോകുന്നില്ല.അമൃതയൂം ശ്രീ ശ്രീ യും കുടപ്പനക്കുന്നു സ്വാമിയും ഇവരെയൊക്കെ നിരങ്ങും.അടിമത്തം മനസ്സിലെ കറയാണ്.ഒരു മഹാത്മാവ് വിചാരിച്ചാലും അത് മായില്ല.സ്വയം കരുതണം.

    ReplyDelete
  2. തന്റെ പതിനായിരക്കണക്കിനു ശിഷ്യന്മാരെ സാക്ഷിയാക്കി താനൊരു ആത്മീയത കചവടക്കാരനാണെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു.ഞാനതില്‍ ശ്രീ ശ്രീയെ അഭിനന്ദിക്കുന്നു, കാരണം ആരും ഇന്നേവരെ ഇത്ര പച്ചയായി ആത്മീയത എന്നത് വില്‍കാനുള്ള സാധനമാണെന്നും താനതിന്റെ കച്ചവടക്കാരനാണെന്നും - എല്ലാവരും ചെയ്യുന്നത് അതുതന്നെയാണെങ്കിലും സമ്മതിക്കാറില്ല എന്നുമാത്രം - തുറന്നു സമ്മതിച്ചല്ലോ.

    ReplyDelete
  3. ഓരോ ജനത്തിനും അവരര്‍ഹിക്കുന്ന ‘ദൈവങ്ങള്‍’

    ReplyDelete
  4. മലയാളി എന്ന കപട സമൂഹത്തിന്റെ അന്തസ്സാര ശൂന്യത ആണു ഈ രന്ദു സംഭവങളുടെയും നിദാനം. മലയാളി സ്വതവേ പൊങച്ചം പറയുകയും മൻസ്സിൽ കൊന്ദു നദക്കുകയും ചെയ്യുന്ന ഒരു സമൂഹമാണു. പൊങച്ചം ആത്മാവിൻടെ പൊള്ളത്തരതിന്റെ ബാഹ്യലക്ഷണം ആണു. മലയാളി യധാർധതിൽ സാക്ഷരൻ മാത്രമാണു. വിദ്യാസംബന്നനല്ല. അവൻ നല്ല ക്ലെർക് അകും ,എഞിനിയർ ആകും ദോക്ടർ ആകും,നല്ലവണ്ണം കാണാപ്പാഡ്ഡം പഡ്ഡിച്ചു പരീക്ഷ ജയിക്കും. പക്ഷെ പഡ്ഡിചതിനു പുറത്തുള്ള ലോകം അവനെ സംബന്ധിച്ചിടത്തോളം അവഗണനാർഹം ആണു. കാരണം അതു പഡ്ഡിക്കുന്നത് കൊന്ദു സാമ്പത്തിക ലാഭം ഒന്നും ഇല്ലല്ലോ? ചിന്തിക്കുക എന്നതു അവനെ സംബന്ധിചിദത്തോളം പാഴ്വേലയാണു. അവന്ദെ കരിക്കുലം അവനെ പഡ്ഡിപ്പിചിട്ടുള്ളതു ചിന്തിക്കാതിരിക്കാനാണു അതിന്റെ ഒരു പ്രധാന കാരനം കേരളത്തിൽ വിദ്യാഭ്യാസരങം എക്കാലവും അരിവിന്റെ ശത്രുക്കലുടെ കയ്യിൽ ആയിരുന്നു എന്നുള്ളതാനു. പഡ്ഡിപ്പിക്കപ്പെദുന്നത്, കേല്ക്കുന്നതു, വിസ്വസിക്കുന്നതു എല്ലാം ചൊദ്യം ചെയ്യപ്പെടാതെ സ്വീകരിക്കുന്ന ഒരു അടിമ സമൂഹം മാത്രം ആനു അവർ

    സാന്ദർഭികമായി ചൂന്ദിക്കണിക്കട്ടെ. നാരായണ ഗുരുവിനെപ്പറ്റി നൂറ്റൊന്നു ആവർതിക്കപ്പെദുന്ന ഈ പ്രതിഷ്റ്റാ കതയുന്ദല്ലോ അതൊരു കധ മാത്രമാണു . ചരിത്രം ഇങനെ ഒന്നും അല്ല ഈഴവർക്കിദയിൽ അതിനു മുൻപും ആറാട്ടുപുഴ വേലയുധപ്പണിക്കരെപ്പോലെ ഉള്ളവർ ഊന്ദായിരുന്നു എന്നറിയാമോ. ഈഴവർക്കു അതിനു മുൻപും ക്ഷേത്രങൾ ഉന്ദായിരുന്നു. യധാർധത്തിൽ നാരായണ ഗുരുവിന്ദെ ഈ അറ്റ്ഭുത കധ പ്രചരിപ്പിചതു മറ്റൊരു മഹാമനീഷി ആണു. ഡോ പല്പു. അദ്ദേഹം വിവെകാനന്ദന്ദെ ഉപദേശം കേട്ടു ഒരൊ ആത്മീയ നേതവിനെ തിരഞു നദന്നപ്പോൾ തികചും പ്രാദേസികമായി ഒരു വാവൂട്ടു സഭയും ആയി വലുതായൊന്നും അറിയപ്പെടാതെ ഒതുങി കഴിയുകയായിരുന്നു ഗുരു അദ്ദേഹതെ ഒരു വലിയ നേതാവാക്കി പ്രചാരണം ചെയ്തതു പല്പു ആനു യധാർധതിൽ ഗുരുവിന്ദെ സ്താനതു വരേന്ദി ഇരുന്ന ആൾ പല്പു ആണു.പക്ഷെ പല്പു ഒരു മഹാനായിരുന്നു സ്വന്തം പേരൊ പെരുമയൊ അല്ല അദ്ദെഹം ആഗ്ര്ഹിചതു സമുദായതിന്റെ ഉന്നമനം മാത്രമാനു .അതാനു അദ്ദേഹതിന്റെ മഹത്വം

    ReplyDelete