ഊര്‍ജമെന്നാല്‍ ഊര്‍ജം (മാത്രം) അല്ല.

**Mohanan Sreedharan | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
2013 മാ‍ര്‍ച്ച് മാസം ( വാല്യം 48, ലക്കം 9) ശാസ്ത്രഗതി മാസികയിലെ (കേരള ശാസ്ത്രസാഹിത്യ പരിഷത് മുഖമാസിക) ശ്രീ ആര്‍ വി ജി മേനോന്‍ കൈകാര്യം ചെയ്യുന്ന ഊര്‍ജവിചാരം പംക്തിയില്‍ വന്നതാണ് ഈ ലേഖനം - ഊര്‍ജമെന്നാല്‍ ഊര്‍ജം ( മാത്രം)അല്ല. ഈ ലോകത്ത് ഒന്നിനും തനിയായി നിലനില്‍പ്പില്ലെന്ന് - അത് പല ശാസ്ത്രശാഖകള്‍ തമ്മിലായാലും പലരാജ്യങ്ങള്‍ തമ്മിലായാലും - മറ്റു പല പ്രധാന കാര്യങ്ങളോടുമൊപ്പം നമുക്ക് ഈ ലേഖനം കാട്ടിത്തരുന്നു.വായിക്കുക, പ്രചരിപ്പിക്കുക ഈ ലേഖനത്തിലെ ആശയങ്ങളെ!

                  ബ്രുവി മാസത്തിലെ ശാസ്ത്രിാരം പംക്ിയില്‍ കേരത്തിന്െ സൌരോര്‍ജദ്ികെ എങ്ങെ കെല്‍ട്രോണിന്െ വികമായി ബന്ധിപ്പിക്കാം (ബന്ധിപ്പിക്കണം) എന്ന് സൂചിപ്പിച്ചിരുന്നു.സോളാര്‍ പവര്‍ പ്ലാന്റിന്റെ ചെലവില്‍ പാതിയോളവും ബാലന്‍സ് ഓഫ് സിസ്റ്റംസ് ( Balance of Systems ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിലയാണ്.ഇന്‍‌വെര്‍ട്ടര്‍, ചാര്‍ജ് കണ്‍‌ട്രോളര്‍ തുടങ്ങിയവയാണവ. ആയിരം മെഗാവാട്ട് വൈദ്യുതി സൌരോര്‍ജത്തിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതിന് ഏതാണ്ട് പതിനായിരം കോടി രൂപയുടെ നിക്ഷേപം വേണ്ടി വരും.അതില്‍ പകുതിയും, അതായത് അയ്യായിരം കോടി രൂപ അതിനു വേണ്ട ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായിരിക്കും ചെലവാക്കുക.
                      ലോക പ്രശസ്തമായ എസ് എം എ ഇന്‍‌വെര്ടറുകള്‍ക്ക് 50000 - 60000 രൂപ വില വരും.(ഒരു കിലോ വാട്ടീന്റെ സിസ്റ്റത്തില്‍ വൈക്കാന്‍ വേണ്ട ഉപകരണത്തിന്.)അവയ്ക്ക് 97 - 98% ദക്ഷതയുണ്ടാകും.5 വര്‍ഷത്തെ വാറണ്ടിയും കിട്ടും.അതിനേക്കാള്‍ അല്പം മാത്രം കുറവുള്ള ഗുണക്കുറവുള്ള ഇന്‍‌വെര്‍ട്ടറുകള്‍ അതിന്റെ പകുതി വിലയ്ക്ക് ഇപ്പോള്‍ തന്നെ നമ്മുടെ നാട്ടില്‍ ഉണ്ടാക്കുന്നുണ്ട്.പക്ഷെ അവയില്‍ പലതിനും ദേശീയ നിലവാരമുള്ള ഗുണമേന്മാ സര്‍ട്ടിഫിക്കറ്റ് ഉണ്ടാവില്ല.ആ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനുള്ള ചെലവും നൂലാമാലകളുമാണ് പലരേഏയും പിന്തിരിപ്പീക്കുന്നത്.ദക്ഷത വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ മെച്ചപ്പെട്ട ഡിസൈനും ഘടകങ്ങളും വേണ്ടിവരും.ഇതെല്ലാം നമ്മുടെ കെല്‍ട്രോണിനു വേണമെന്നുവച്ചാല്‍ സുസാധ്യമാണ്.അതിനുള്ള രാഷ്ട്രീയ തീരുമാനവും സാങ്കേതിക മാനേജ്മെന്റും ഉണ്ടായാല്‍ മതി.ഡിസൈന്‍ ഘടകസംഭരണം എന്നിവ കേന്ദ്രീയമായി ചെയ്താല്‍ ഉല്പാദനം വികേന്ദ്രീകരിക്കാന്‍ സാധിക്കുമോ എന്നും ആലോചിക്കാ‍വുന്നതാണ്.അങ്ങനെയാണെങ്കില്‍ ചെറുകിട ഉല്‍പ്പാദന രംഗത്ത് വലിയൊരു വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ തന്നെ ഈ ഉപകരണത്തിനു കഴിയും.എന്തെന്നാല്‍ കോടിക്കണക്കിനു യൂണിറ്റുകളാണ് ഇന്ത്യയില്‍ ആവശ്യമായി വരാന്‍ പോകുന്നത്.ആയിരക്കണക്കിനു കോടി രൂപയ്ക്കുള്ള ഉപകരണങ്ങള്‍ കേരളത്തിനു തന്നെ ആ‍വശ്യമായി വരും.അസാ‍ധാരണമായ ഒരു സാഹചര്യവും അവസരവുമാണ് ഇത് തുറന്ന് തരുന്നത്.
               പക്ഷെ, ഈ വസ്തുത മറ്റുള്ളവരും ശ്രദ്ധിക്കുന്നുണ്ട് എന്നോര്‍ക്കുക.ഒരു പക്ഷെ നമ്മള്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിലും ! ഈ സമീപനത്തില്‍ അന്തര്‍ഹിതമായിരിക്കുന്ന തത്വം നമ്മൂടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെ നമ്മുടെ നാട്ടില്‍ വ്യാവസായികവികസനവും തൊഴിലവസരവും ഉണ്ടാകണം എന്നതാണല്ലോ.ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്വാശ്രയത്വം, അതാണ് പല വികസിത രാഷ്ട്രങ്ങള്‍ക്കും ദഹിക്കാത്തത്. അവരുടെ ദൃഷ്ടിയില്‍ ലോകവിപണി മുഴുവന്‍ അവര്‍ക്ക് അവകാശപ്പെട്ടതാണ്.അതില്‍ നിന്ന് അവരെ അകറ്റി നിറുത്താനുള്ള ഏതു ശ്രമവും സ്വതന്ത്രവിപണിവ്യവസ്ഥക്ക് എതിരാണ്.സര്‍വതന്ത്രസ്വതന്ത്രമായ വിപണി എന്നതാണല്ലോ ഈ നൂറ്റാണ്ടിന്റെ പരമോന്നത മൂല്യം.അതിനു വിഘാതമായ ഒന്നും അനുവദനീയമല്ല. ആ കാഴ്ചപ്പാടോടെയാണ് അമേരിക്ക ഇന്ത്യക്കെതിരെ ലോകവ്യാപാരസംഘടനയില്‍ പരാതി കൊടുത്തിരിക്കുന്നത്.

അമേരിക്കയുടെ പരാതി

               നമ്മുടെയൊക്കെ പരാതി ഇന്ത്യയുടെ ഊര്‍ജസുരക്ഷാ പദ്ധതിയീല്‍ പ്രാദേശീക സ്വയം പര്യാപ്തതയ്ക്ക് വേണ്ടത്ര ഊന്നല്‍ കൊടുക്കുന്നില്ല എന്നതാണല്ലോ.വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ആണവറിയാക്ടറുകളിലൂടെയാണ് നാം ഊര്‍ജ്ജസൂരക്ഷ കൈവരിക്കാന്‍ പോകുന്നത് എന്നതാണല്ലോ അതിലെ ഏറ്റവും വലിയ വൈരുദ്ധ്യം.എന്നിരുന്നാലും അതില്‍ ചില അനുകൂല ഘടകങ്ങളുണ്ട് എന്നത് ആശ്വാസകരമത്രെ.ഉദാഹരണമായി ജവഹര്‍ലാല്‍ നെഹ്രൂ നാഷണല്‍ സോളാര്‍ മിഷന്‍ അനുസരിച്ച് ഇവിടെ സ്ഥാ‍പിക്കുന്ന സൌരോര്‍ജപവ്വര്‍ പ്ലാന്റുകളില്‍ നാടന്‍ ഉപകരണങ്ങള്‍ ഉപയോ‍ഗിക്കുന്നതിന്  പ്രോത്സാഹനം കൊടുക്കുന്നുണ്ട്.ഇന്ത്യയില്‍ ഉണ്ടാക്കിയ സോളാര്‍ പാനലുകള്‍ ഉപയോഗിച്ചാല്‍ മാത്രമേ സര്‍ക്കാറിന്റെ സബ്സിഡി കിട്ടുകയുള്ളു.(കൂട്ടത്തില്‍ പറയട്ടെസോളാര്‍ സെല്‍ ഇറക്കുമതി ചെയ്ത് ഇവിടെ പാനല്‍ തട്ടിക്കൂട്ടിയാലും മതി.) പക്ഷെ അതു പോലും വിദേശ സപ്ലയര്‍മാരുടെ മൌലീകാവകാശലംഘനമാണ്  എന്നാണ് അമേരിക്ക പരാതിപെട്ടിരിക്കുന്നത്.അമേരിക്കയിലുണ്ടാക്കിയ സോളാര്‍ പാനലുകള്‍ക്ക് കിട്ടേണ്ട വിപണി ഇതുമൂലം നഷ്ടമാകുന്നു എന്നതാണ് പരാതി.നിലവിലുള്ള ലോകവ്യാപാരസംഘടനാ ചട്ടങ്ങള്‍ അനുസരിച്ച് ഇത് പൂര്‍ണമായും അസംബന്ധം എന്ന് പറയാനാകില്ല.എന്തെന്നാല്‍ യാതൊരു തടസ്സവുമില്ലാത്ത അന്താരാഷ്ട്രവ്യാപാ‍രം പ്രോത്സാഹിപ്പിക്കുക എന്നതാണല്ലോ അവരുടെ പ്രഖ്യാ‍പിതലക്ഷ്യം.പ്രാദേശികവികസനം,തൊഴിലവസരം സൃഷ്ടിക്കല്‍ മുതലായവയൊന്നും അവരുടെ പരിഗണനയിലില്ല.അതൊക്കെ സര്‍ക്കരുകളുടെ തലവേദന. പക്ഷെ ആ ലക്ഷ്യങ്ങള്‍ നേടാനായി ഇതു പോലുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കാ‍ന്‍ സര്‍ക്കാറുകള്‍ മുതിരുമ്പോള്‍ അവര്‍ ലോകവ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പരാതിയുമായെത്തും.
                      ഏറ്റവും രസകരമായ സംഗ്ഗതി ഇതേ തത്വം (തടസ്സമില്ലാത്ത വ്യാപാരം) ഉപയ്യോഗിച്ചാണ് ഈന്ത്യന്‍ കമ്പനികള്‍ അമേരിക്കയിലെ ബിസിനസ്സ് പ്രോസസ്സ്  ഔട്സോര്‍സിങ്ങ് (BPO) കരാറുകള്‍ കയ്യടക്കുന്നത്. ആതുമൂലം അമേരിക്കക്കാര്‍ ചെയ്യേണ്ടുന്ന ജോ‍ാലികളാണ് കുറഞ്ഞ കൂലിയ്ക്ക് നമ്മുടെ ആള്‍ക്കാര്‍ ഇവിടെ ഇരുന്നും അവിടെ ചെന്നും ചെയ്ത് കാശുവാരുന്നത്.അതുമൂലം ലക്ഷക്കണക്കിനു അമേരിക്കന്‍ ചെറുപ്പക്കാരുടെ പണിയാണ് ഇല്ലാതാകുന്നത്.അതിനെതിരെ അവിടെ വലിയ എതിര്‍പ്പ് ഉണ്ടായപ്പോഴാണ് പ്രസിഡണ്ട് ഒബാമ ബി പി ഒ കരാറുകള്‍ക്കെതിരെ നിയന്ത്രണം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്.അപ്പോള്‍ ഇന്ത്യന്‍ ഐ ട്ടി കമ്പനികളും നമ്മളും അതില്‍ പ്രതിഷേധിച്ചുവല്ലോ. എന്തെന്നാല്‍ അത് നമ്മുടെ ബിസിനസ്സ് താല്പര്യങ്ങള്‍ക്ക് പ്രതികൂലമാണ്.അതിന്റെ മറുവശം മാത്രമാണ് നമ്മുടെ ജോലികള്‍ സംരക്ഷീക്കാനായി നമ്മുടെ സോളാര്‍ പാനലുകള്‍ കഴിവതും ഇവിടെ നിര്‍മ്മീക്കണം എന്ന് നാം പറയുന്നത്.എവിടെ നിന്ന് വേണമെങ്കിലും ഇറക്കുമതി ചെയ്യാം, പക്ഷെ സര്‍ക്കാര്‍ സബ്സിഡി കിട്ടണമെങ്കില്‍ പ്രാദേശിക ഉല്‍പ്പാദനം വേണം.അത് ന്യായം എന്ന് നമുക്ക് തോന്നുന്നു.പക്ഷെ, അത് അമേരിക്കന്‍ ബിസിനസ്സിനു പ്രതികൂലമാണെന്ന് അവര്‍ക്ക് തോന്നുന്നു.
                        ഇതാണ് ലോകവ്യാപാര സംഘടനയുടെ അടിസ്ഥാന വൈരുദ്ധ്യം.അത് കച്ചവടം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരാര്‍ ആണ്.പ്രാദേശികവികസനം, തൊഴില്‍ സംരക്ഷണം മുതലായതൊന്നും അത് പരിഗണിക്കുന്നില്ല. വാണിജ്യ: പരമോ ധര്‍മ്മ: എന്നതാണവരുടെ പ്രമാണം.അപ്പോള്‍ ഇങ്ങനെയിരിക്കും.
                   കേരളത്തില്‍ സ്ഥാപിക്കുന്ന സോളാര്‍ പാവര്‍ സിസ്റ്റങ്ങളില്‍ കേരളത്തീല്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍‌വ്ര്ട്ടറുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് നമുക്ക് നിര്‍ബന്ധിക്കാന്‍ സാധ്യമല്ല.അമേരിക്ക മാത്രമല്ല ഇന്ത്യയ്യിലെ മറ്റു വ്യവസായികളും അതിനെ എതിര്‍ക്കും.അത് നിലവിലുള്ള ഇന്ത്യന്‍ നിയമങ്ങള്‍ക്കു പോലും എതിരായിരിക്കും.പക്ഷെ ന്യായമായ വിലയ്ക്ക് ഗുണനിലവാരമുള്ള ഇന്‍‌വെര്‍ട്ടറുകള്‍ ഇവിടെ തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അവയ്ക്ക് സ്വയം വിപണി പിടിച്ചടക്കാന്‍ കഴിയും.
                     മികച്ച ഗുണനിലവാരവും കുറഞ്ഞ വിലയും  അതാണ് പ്രധാനം.ആ വെല്ലുവിളി ഏറ്റെടുക്കാന്‍ നമുക്ക് കഴിയണം.വേണ്ടി വന്നാല്‍ അതിനായി ഇന്റര്‍നാഷണല്‍ സഹകരണവും പങ്കാളിത്തവും നമുക്ക് തേടാം.ആണവ റിയാക്ടറുകള്‍ അപ്പാടെ ഇറക്കുമതി ചെയ്യാന്‍ മടിക്കാത്ത നമുക്ക് എന്തുകൊണ്ട് മികച്ച ഇന്ന്‌വെര്‍ട്ടര്‍ നിര്‍മ്മിക്കാന്‍ വിദേശ സഹകരണം (വേണ്ടിവന്നാല്‍) തേടിക്കൂടാ?
Post a Comment