മെയ് ദിനസ്മരണകള്‍

**msntekurippukal | 4 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                             നാളെ മെയ്ദിനം.ലോക തൊഴിലാളി ദിനം.ലോകത്തെങ്ങും പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ ഇത്തവണത്തെ മെയ്ദിനാഘോഷങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിക്കുന്നു.
                                  പ്രത്യേകിച്ചും ഭാരതത്തില്‍ - ഫ്യൂഡലിസത്തിന്റേയും മുതലാളിത്തത്തിന്റേയും നുകത്തിനു കീഴില്‍ നുരയുന്ന ഇഴയുന്ന തൊഴിലാളിവര്‍ഗത്തിന് മെയ്ദിനം അവന്റെ സ്വപ്നങ്ങള്‍ക്ക് കനം വൈക്കുന്ന ദിനം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുനെല്ലൂര്‍ കരുണാകരന്‍ എഴുതിയ ഒരു ഗാനമാണ് മെയ്ദിനഗാനം.കാലങ്ങള്‍ പോകെ വിസ്മൃതിയിലാണ്ടു പോയ ഈ ഗാനത്തിനു പ്രസിദ്ധി നല്‍കിയത് കേരള ശാസ്ത്രസാഹിത്യ പരിഷത്താണ്.
                                      “ശാസ്ത്രം അദ്ധ്വാനം, അദ്ധ്വാനം സമ്പത്ത്, സമ്പത്ത് ജനനന്മക്ക്, ശാസ്ത്രം ജനനന്മയ്ക്ക് “ എന്ന അവരുടെ മുദ്രാവാക്യത്തോടൊപ്പം അദ്ധ്വാനത്തിന്റെ മഹത്വം പ്രചരിപ്പിക്കാനായി തിരുനെല്ലൂരിന്റെ മെയ്ദിനഗാനവും അവരുപയോഗിച്ചു.വി കെ എസ് ഈണം പകര്‍ന്ന് നാടെങ്ങും പാടിനടന്ന ഈ മെയ്ദിനഗാനത്തിന്റെ പ്രശസ്തി ഒരു കാലത്ത് കേരളത്തിലെങ്ങും അലയടിച്ചിരുന്നു.
                                  എന്നാല്‍ പതിയെ പതിയെ ആ ഗാനം വിസ്മൃതിയിലാണ്ടു പോയി.
യാദൃശ്ചികമായാണ് വി കെ എസ് പാടുന്ന ആ ഗാനത്തിന്റെ വീഡിയോ കിട്ടിയത്.ആ വീഡിയോ എല്ലാവര്‍ക്കുമായി ഇവിടെ സമര്‍പ്പിക്കുന്നു.
മെയ്ദിനമേ ജയഗാഥകളാല്‍............

4 comments :

  1. “ശാസ്ത്രം അദ്ധ്വാനം, അദ്ധ്വാനം സമ്പത്ത്, സമ്പത്ത് ജനനന്മക്ക്, ശാസ്ത്രം ജനനന്മയ്ക്ക് “ എന്ന അവരുടെ മുദ്രാവാക്യത്തോടൊപ്പം അദ്ധ്വാനത്തിന്റെ മഹത്വം പ്രചരിപ്പിക്കാനായി തിരുനെല്ലൂരിന്റെ മെയ്ദിനഗാനവും അവരുപയോഗിച്ചു.വി കെ എസ് ഈണം പകര്‍ന്ന് നാടെങ്ങും പാടിനടന്ന ഈ മെയ്ദിനഗാനത്തിന്റെ പ്രശസ്തി ഒരു കാലത്ത് കേരളത്തിലെങ്ങും അലയടിച്ചിരുന്നു.
    എന്നാല്‍ പതിയെ പതിയെ ആ ഗാനം വിസ്മൃതിയിലാണ്ടു പോയി.
    യാദൃശ്ചികമായാണ് വി കെ എസ് പാടുന്ന ആ ഗാനത്തിന്റെ വീഡിയോ കിട്ടിയത്.ആ വീഡിയോ എല്ലാവര്‍ക്കുമായി ഇവിടെ സമര്‍പ്പിക്കുന്നു.
    മെയ്ദിനമേ ജയഗാഥകളാല്‍............

    ReplyDelete