ഇടതുപക്ഷത്തിന്റെ ഉപരോധസമരം.

**msntekurippukal | 5 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                            ടതു പക്ഷം, പ്രത്യേകിച്ച് മാര്‍ക്സിസ്റ്റു പാര്‍ട്ടി പ്രഖ്യാപിച്ച സെക്രട്ടേറിയേറ്റ് ഉപരോധസമരം രണ്ടു ദിവസത്തിനകം പിന്‍‌വലിച്ചിരുന്നു. ആ നടപടി വിരുദ്ധമാധ്യമങ്ങളും ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റ് വിപ്ലവകാരികളും വല്ലാതെ കൊണ്ടാടിയിരുന്നു.ഇതിനേക്കുറിച്ചൊരു പോസ്റ്റിടാമെന്ന് വിചാരിക്കുന്നു.
ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നില്‍ ദിവസങ്ങളോളം നടന്ന രാപ്പകല്‍ സമരം ഉദ്ദേശിച്ച ലക്ഷ്യം കാണാതെ വന്നപ്പോഴാണ് സെക്രട്ടേറിയേറ്റ് ഉപരോധം നടത്താന്‍ എല്‍ ഡി എഫ് തീരുമാനിച്ചത്. എന്തായിരുന്നു രാപ്പകല്‍ സമരത്തിന്റെ ലക്ഷ്യം?
                                            നമുക്കെല്ലാവര്‍ക്കും അറിയാവുന്നതു പോലെ തന്നെ , സോളാര്‍ അന്വേഷണത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ല എന്ന് ഇടതുപക്ഷം പ്രഖ്യാപിക്കുന്നു.കാരണം  ഭരണം നടത്തുന്ന മുഖ്യമന്ത്രി നിയന്ത്രിക്കുന്നതോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഇടപെടാന്‍ കഴിയാവുന്നതോ ആയ ഒരു ഏജന്‍സി നടത്തുന്ന അന്വേഷണം തീര്‍ച്ചയായും മുഖ്യമന്ത്രിയെ വെള്ളപൂശാനേ ഉപകരിക്കൂ  അതുകൊണ്ട് ഇടതുപക്ഷം ജുഡീഷ്യല്‍ അന്വേഷണമാണാവശ്യമെന്ന് പ്രഖ്യാപിച്ചു. തന്നെയുമല്ല അതിനു മുന്നോടിയായി മുഖ്യമന്ത്രി രാജിവച്ച് പുറത്തു നില്‍ക്കണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. ഈ ഡിമാന്റുകള്‍ അംഗീകരിക്കാനായി ഇടതുപക്ഷം ആവിഷ്കരിച്ച സമരമുറകളിലൊന്നു മാത്രമായിരുന്നു രാപ്പകല്‍ സമരം.
എന്തുകൊണ്ട് മുഖ്യമന്ത്രി?സത്യത്തില്‍ സോളാര്‍ അഴിമതിയ്ക്ക് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്.സ്വന്തം ഓഫീസില്‍ വച്ചു നടന്ന ഈ മാരകമായ അഴിമതി താന്‍ അറിഞ്ഞതല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ പോലും കാണില്ല എന്നതാണ് സത്യം. സ്വന്തമായി മൊബൈല്‍ ഫോണില്ലാത്ത മുഖ്യമന്ത്രി ആശയവിനിമയത്തിനായി ആശ്രയിക്കുന്നത് സ്വന്തം സന്തതസഹചാരിയായ ജോപ്പന്റെ ഫോണാണ്.ആ ഫോണിലേയ്ക്കാണ് സോളാര്‍ നായിക സ്ഥിരമായി വിളിച്ചുകൊണ്ടിരുന്നത്.അത് ജോപ്പന്റെ സൌന്ദര്യത്തില്‍ മയങ്ങിയല്ല എന്നത് സ്പഷ്ടം, പിന്നയോ മുഖ്യമന്ത്രിയുമായി ആശയവിനിമയത്തിനായിരുന്നു എന്നത് സ്പഷ്ടം.ഇതുമുതല്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും സോളാറുമായി ബന്ധിപ്പിക്കുന്ന നിരവധി തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരുന്നു.തുടങ്ങി വച്ച നിയമസഭ ഒന്നുരണ്ടു ദിവസത്തിനകം അവസാനിപ്പിച്ച് താനും തന്റെ പരിവാരങ്ങളും ഒളിച്ചോടിയപ്പോള്‍ പ്രതിപക്ഷം അതിന്റെ കടമ നിര്‍വഹിച്ചു.രാപ്പകല്‍ സമരം, മുഖ്യമന്ത്രിയേ വഴിയില്‍ തടയല്‍ , കരിങ്കൊടി കാണിക്കല്‍ . അവസാനം മുഖ്യമന്ത്രി പല പ്രധാനപരിപാടികളും മാറ്റിവൈക്കാന്‍ തുടങ്ങി എന്നു തന്നെയുമല്ല അദ്ദേഹം തന്റെ ചരിത്രപ്രധാനമായ പ്രസ്താവനയും ഇറക്കി, എത്ര നാണം കെട്ടിട്ടായാലും ഹൈക്കമാന്റ് പറയുന്നതുവരെ താന്‍ മുഖ്യമന്ത്രിക്കസേരയില്‍ തുടരും.ഇന്നത്തെ അവസ്ഥയില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന് , യു ഡി എഫിന് അങ്ങനെയൊരു ഗതികേടുണ്ടോ? നാണം കെട്ടാലും താന്‍ തുടരും എന്നല്ലാതെ ഞാനിതാ മാറി നില്ക്കുന്നു, നിങ്ങളാരെങ്കിലും ഭരിക്ക് എന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ്സിലും യു ഡി എഫിലുമുള്ള എത്രയോ പരിചറ്റസമ്പന്നര്‍ എത്തും ഭരിക്കാന്‍!
                                    ഇതിനിടയില്‍ ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെ ഇടപെടാന്‍ തുടങ്ങിയെങ്കിലും , പതുക്കെ പതുക്കെ പോരാത്തതിന് സരിതയുടെ പ്രസ്താവനയില്‍ വന്ന മാറ്റം , ശ്രീധരന്‍ നായരുടെ മൊഴിയില്‍ അന്വേഷണം നടത്താത്തത് തുടങ്ങി മുഖ്യമന്ത്രിക്കനുകൂലമായ ദുര്‍ബലമായ ചരടുകള്‍ പുറത്തുവരാന്‍ തുടങ്ങി.ഈ ചരടുകളുടെ പ്രാധാന്യം മനസ്സിലാക്കി യു ഡി എഫ് അനുകൂലമാധ്യമങ്ങള്‍ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ തുടങ്ങി.ഒരേ മനസ്സോടെ നിന്ന പൊതുജനത്തിന്റെ ഒരു വിഭാഗത്തിന്റെ മനസ്സില്‍ സംശയത്തിന്റെ വിത്തുകള്‍ പാകുന്നതില്‍ ഈ മാധ്യമങ്ങള്‍ പതുക്കെ പതുക്കെ വിജയിക്കാനാരംഭിച്ചു. എന്നാലീ പ്രക്രിയ വ്യാപകമായിരുന്നില്ല താനും.
ഈ ഘട്ടത്തിലാണ് ഇടതുപക്ഷം ഉപരോധസമരവുമായി മുന്നോട്ട് വന്നത്.കേരളം ഇതിനു മുന്‍പ് കാണാത്ത സമാനതകളില്ലാത്ത ഒരു സമരമുറയായിരുന്നു അത്. ഈ സമരത്തെ ഇല്ലാതാക്കാന്‍ ഉമ്മന്‍ ചെയ്യാവുന്ന എല്ലാ വൃത്തികേടുകളും കാണിച്ചു.പട്ടാളത്തെ ഇറക്കി സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ആദ്യം ശ്രമിച്ചത്.ആയിരത്തിതൊള്ളായിരത്തി നാല്പതുകളില്‍ പുന്നപ്ര വയലാറില്‍ സര്‍ സി പി ചെയ്തതുപൊലുള്ള ഒരു കളിയാണ് മുഖ്യമന്ത്രി ആദ്യം ശ്രമിച്ചത്.എന്നാലതിന് സ്വന്തം പാളയത്തില്‍ നിന്നു തന്നെ എതിര്‍പ്പു വന്നു.സമരഭടന്മാര്‍ എത്താതിരിക്കാന്‍ ദീര്‍ഘദൂര ബസ്സുകള്‍ നിറുത്തലാക്കി, മറ്റു വാഹനങ്ങളെ കേസില്‍ പെടുത്താന്‍ വഴിനീളെ ചെക്കിങ്ങ് സ്ക്വാഡുകള്‍ .ഭടന്മാര്‍ക്ക് താമസസൌകര്യം നല്‍കരുതെന്ന് തലസ്ഥാനത്തെ ലോഡ്ജുടമകള്‍ക്ക് നോട്ടീസ്, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് അവിടെ മുഴുവന്‍ പട്ടാളത്തെ കുത്തിനിറച്ചു.ചുരുക്കത്തില്‍ തലസ്ഥാനത്ത് ഒരു യുദ്ധക്കളത്തിന്റെ പ്രതീതിയുണ്ടാക്കി സമരക്കാരുടെ എണ്ണം ചുരുക്കാനാണ് ശ്രമിച്ചത്.എന്നിട്ടും ആദ്യദിവസം സമരത്തിനെത്തിയത് മുഖ്യമന്ത്രിയുടെ ഇന്റലിജന്‍സ് റിപ്പൊര്‍ട്ട് പ്രകാരം 72,000 പേര്‍.സമരക്കാരുടെ കണക്കു പ്രകാരം ഒരു ലക്ഷത്തിനു മേല്‍ .
ആര്‍ത്തലച്ചു വന്ന ഈ ജനക്കൂട്ടം ഒരു കാര്യം സ്പഷ്ടമായി വെളിപ്പെടുത്തി, കേരള മനസ്സ് മുഖ്യനെതിരാണ് എന്ന്.ആ തിരിച്ചറിവില്‍ പട്ടാളവും പോലീസും എങ്ങോ പോയ് മറഞ്ഞു.മനപൂര്‍വം പ്രകോപനം സൃഷ്ടിക്കപ്പെട്ടിട്ടും ആത്മസംയമനം പാലിച്ച ജനക്കൂട്ടം മുഖ്യനേയും കൂട്ടാളികളേയും അതുപോലെ തന്നെ അനുകൂല മാധ്യമങ്ങളേയും കിടുക്കിക്കളഞ്ഞു.വെണ്ടക്ക നിരത്തുകയല്ലാതെ മറ്റൊന്നും അവര്‍ക്ക് നിര്‍വഹിക്കാനില്ലാതായി.നില്‍ക്കക്കള്ളിയില്ലാതായ മുഖ്യന്‍ അവസാനം ഇടതുപക്ഷത്തെ ചര്‍ച്ചക്കു വിളിച്ചെങ്കിലും അവരതു തള്ളിക്കളഞ്ഞു.അങ്ങനെ നാണം കെട്ട് മുഖ്യന്‍ ആദ്യം മുതലേ പറഞ്ഞു കൊണ്ടിരുന്നതില്‍ നിന്നും പിന്നോട്ടിറങ്ങി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.തന്നെയുമല്ല അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായി ആലോച്ചിച്ചു തീരുമാനിക്കുമെന്നും പറഞ്ഞു.
ഇടതുപക്ഷം ഈ പ്രഖ്യാപനം ചര്‍ച്ച ചെയ്ത് സമരത്തിന്റെ ഒന്നാം ഘട്ടം വിജയിച്ചതിന്റെ വെളിച്ചത്തില്‍ ഉപരോധം അവസാനിപ്പിച്ചു.അപ്പോഴും അവര്‍ പറഞ്ഞു , ജുഡീഷ്യല്‍ അന്വേഷണപ്രഖ്യാപനം വിജയമാണെങ്കില്‍ കൂടിയും സമരത്തിന്റെ അന്തിമലക്ഷ്യം മുഖ്യന്റെ രാജി ആയതിനാല്‍ സമരത്തിന്റെ ഈ രൂപം തല്‍ക്കാലം അവസാനിപ്പിക്കുന്നെങ്കിലും മുഖ്യന്‍ രാജി വൈക്കുന്നതുവരെ സമരം തുടരുമെന്നും പുതുരൂപം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പ്രഖ്യാപിച്ചു.
                                                  ഇത്രയും സാധാരണക്കാരായ മലയാളികള്‍ക്കും കേരളീയര്‍ക്കും മനസ്സിലാവുന്ന കാര്യമായിരുന്നു.എല്ലാ സമരങ്ങളും എപ്പോഴും ഭാഗികമായി മാത്രമേ വിജയിക്കാറുള്ളൂ എന്നും ചില സമരങ്ങള്‍ വിജയം കാണാതെ തന്നെ സാഹചര്യങ്ങളില്‍ വരുന്ന മാറ്റം അനുസരിച്ച് അവസാനിപ്പിക്കേണ്ടി വരുമെന്നും അവര്‍ക്കറിയാം.സെക്രട്ടേറിയേറ്റ് ഉപരോധമെന്ന സമരരൂപം മലയാളികള്‍ക്ക് നവ്യമായൊരു അനുഭവമായിരുന്നെങ്കിലും സമരത്തിന്റെ സ്വീകാര്യത ഉണ്ടാക്കിയ ജനപ്പെരുപ്പവും എല്ലാം ഒരിക്കലും നേതാക്കളുടെ കണ്ണു മഞ്ഞളിക്കാന്‍ ഇടയാക്കിയില്ല എന്നത് അഭിനന്ദനാര്‍ഹമാണ്.പൊതുവേ ഇത്രയേറെ ആളുകളെ കാണുമ്പോള്‍ ( കേരളത്തിന്റെ നാളിതുവരേയുള്ള ചരിത്രത്തില്‍ ഇത്രയും സമരഭടന്മാര്‍ എത്തിയ മറ്റൊരുദാഹരണം ഇല്ലത്രെ.) അവരെ ഉപയോഗിച്ച് ഡിമാന്റുകള്‍ കൂട്ടി നിശ്ചയിക്കാനുള്ള ത്വര ആര്‍ക്കായാലും ഉണ്ടാകാം.എന്നാല്‍ ഇടതുപക്ഷനേതാക്കള്‍ കൃത്യമായി ഇടപെറ്റേണ്ടിടത്ത് ഇടപെട്ട് പ്രകോപനം സംഘര്‍ഷമായി വളരാതെ നോക്കി നിയന്ത്രിച്ച സമരവും ചരിത്രത്തില്‍ അധികം ഉണ്ടാകില്ല.കാരണം ഇത്രയധികം ആളുകള്‍ കൂടുമ്പോള്‍ , പ്രത്യേകിച്ച് ഒരു സമരരംഗത്ത് ഒന്നിക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ എളുപ്പമാണ്, ഉണ്ടായാലോ അത് നിയന്ത്രിക്കാനും കഴിയാതെ പോയേക്കാം. ഈ സത്യം ആദ്യം മനസ്സിലാക്കിയത് മുഖ്യനാണ് , കാരണം അദ്ദേഹത്തിന് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് കിട്ടിയിരുന്നുവെന്ന് വേണം വിചാരിക്കാന്‍.കാരണം ആരു പറഞ്ഞാലും ജുഡീഷ്യല്‍ അന്വേഷണം ഇല്ല എന്നു പറഞ്ഞയാള്‍ അത് പ്രഖ്യാപിക്കണമെങ്കില്‍ ഒരു സംഘര്‍ഷം ഉണ്ടായാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും മുഖ്യനായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഘടകകക്ഷികളേയും സ്മരിക്കാം.
                                                    ഇവിടെയാണ് വാലും തുമ്പുമില്ലാതെ കുറെ അതിവിപ്ലവവായാടികള്‍ സമരം പരാജയമാണെന്ന് സോഷ്യല്‍ സൈറ്റുകളില്‍ ഛര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നത്. ഒരു ലക്ഷം പേരെ മൊബിലൈസ് ചെയ്ത് തലസ്ഥാനത്തെത്തിക്കാന്‍ കഴിയുന്ന നേതൃത്വത്തിന് പക്വമായിത്തന്നെ ആ സമരം മുന്നോട്ട് കൊണ്ടു പോകാനും അവസാനിപ്പിക്കേണ്ട സമയത്ത് അവസാനിപ്പിക്കാനും കഴിയുമെന്ന സത്യം , തിരിച്ചറിവാണ് ഇവര്‍ക്കില്ലാതെ പോകുന്നത്. അവര്‍ക്ക് പറ്റിയ തെറ്റ് അപ്പപ്പോള്‍ സംഭവിക്കുന്നതുമാത്രമാണ് ചരിത്രം എന്ന വ്യാജ അറിവാണ് അവര്‍ക്കുള്ളത് എന്നതാണ്. മുഖ്യന്റെ രാജി ആവശ്യപ്പെട്ട് ഉപരോധം നടത്തിയെങ്കിലും അതിനും മുന്നെയുള്ള ആവസ്യമാണ് ജുഡീഷ്യല്‍ അന്വേഷണം.അന്വേഷണം നടക്കുമ്പോള്‍ മുഖ്യന്‍ രാജി വച്ച് മാറി നില്‍ക്കണമെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.അതിന്റെ ആദ്യഭാഗം നടന്നു ജുഡീഷ്യലന്വേഷണം പ്രഖ്യാപിച്ചു. അടുത്ത ഭാഗമായ മുഖ്യന്റെ രാജി ജുഡീഷ്യലന്വേഷണത്തിന്റെ ഭാഗമായി നടക്കും , അതിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനുള്ള സമരങ്ങള്‍ അതതു ഘട്ടത്തില്‍ നടക്കുകയും ചെയ്യും.
അപ്പോള്‍ സമരം പരാജയപ്പെട്ടു ഇടതുപക്ഷത്തിന്റെ ഒളിച്ചോട്ടമായിരുന്നു അവിടെ കണ്ടത് എന്നു ആഹ്ലാദിക്കുന്ന പ്രിയ സുഹൃത്തുക്കളോട് പറയാനുള്ളത് ഉപരോധസമരവുമായി തലസ്ഥാനത്ത് തടിച്ചുകൂടിയത് ഇടതുപക്ഷക്കാര്‍ മാത്രമായിരുന്നില്ല.കേരളാ കോണ്‍ഗ്രസ്സ് യൂത്ത് ഫ്രണ്ട് സമരം ചെയ്യാന്‍ എത്തിയിരുന്നു , യൂത്ത് ലീഗുകാര്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു, പരസ്യമായി പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ്സുകാരും ബി ജെ പീക്കാരും സമരം ചെയ്യാന്‍ വന്നിരുന്നു.ചുരുക്കി പറഞ്ഞാല്‍ സമരം സംഘടിപ്പിച്ചത് ഇടതുപക്ഷമാണെങ്കിലും അവിടെ എത്തി സമരം ചെയ്തത് കേരളം മുഴുവനുമായിരുന്നു, മൂന്നരകോടി ജനങ്ങളുടെ മനസ്സായിരുന്നു അവിടെ എത്തിയത്.അല്ലെങ്കില്‍ മുഴുവന്‍ കേരളത്തിന്റേയും ആഗ്രഹമായിരുന്നു മുഖ്യന്‍ ഒഴിഞ്ഞു പോവുക എന്നത്.അതിനെതിരെ നിന്നത് മുഖ്യനും ഉറ്റവരും അടക്കം വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അവരുടെ ഭാഗം ചെര്‍ന്ന് പ്രബുദ്ധകേരളത്തെ പെണ്ണു പിടിയന്മാര്‍ക്കും കള്ളന്മാര്‍ക്കും അഴിമതിക്കാര്‍ക്കും ആയി ഒറ്റിക്കൊടുക്കുന്നവരാണീ സോഷ്യം ഛര്‍ദ്ദിലുകാര്‍ .അവര്‍ക്കിത് ഭൂഷണമാണോ എന്ന് മാത്രം ചിന്തിക്കുക.

5 comments :

  1. ചുരുക്കി പറഞ്ഞാല്‍ സമരം സംഘടിപ്പിച്ചത് ഇടതുപക്ഷമാണെങ്കിലും അവിടെ എത്തി സമരം ചെയ്തത് കേരളം മുഴുവനുമായിരുന്നു, മൂന്നരകോടി ജനങ്ങളുടെ മനസ്സായിരുന്നു അവിടെ എത്തിയത്.അല്ലെങ്കില്‍ മുഴുവന്‍ കേരളത്തിന്റേയും ആഗ്രഹമായിരുന്നു മുഖ്യന്‍ ഒഴിഞ്ഞു പോവുക എന്നത്.അതിനെതിരെ നിന്നത് മുഖ്യനും ഉറ്റവരും അടക്കം വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അവരുടെ ഭാഗം ചെര്‍ന്ന് പ്രബുദ്ധകേരളത്തെ പെണ്ണു പിടിയന്മാര്‍ക്കും കള്ളന്മാര്‍ക്കും അഴിമതിക്കാര്‍ക്കും ആയി ഒറ്റിക്കൊടുക്കുന്നവരാണീ സോഷ്യം ഛര്‍ദ്ദിലുകാര്‍ .അവര്‍ക്കിത് ഭൂഷണമാണോ എന്ന് മാത്രം ചിന്തിക്കുക.

    ReplyDelete
  2. Replies
    1. അങ്ങനെ കണ്‍ഫൂഷന്‍ വരരുത് അജിതെ ബ്രഹ്ത് പറഞ്ഞത് അറിഞ്ഞുകൂടെ, പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ എന്ന്.സാമൂഹ്യമാറ്റം ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യമാണ് സമൂഹത്തെ സമൂഹത്തിലുണ്ടാകുന്ന സംഭവങ്ങളെ വേണ്ട രീതിയില്‍ പഠിക്കുക, തന്റെ വര്‍ഗത്തിനനുകൂലമായി അതിനെ മാറ്റുക എന്നത്.കണ്‍ഫൂഷന്‍ എന്നത് സമൂഹമാറ്റം ആഗ്രഹിക്കാത്തവരുടെ ചിന്തയാണ്‍.അത് നമുക്ക് വേണ്ട.

      Delete
  3. സമരങ്ങൽ ആന്റി ബയോട്ടിക്ക് പോലെയാണു .ക്രിത്യമായ ലക്ഷ്യവും ആസൂത്രണവും ഇല്ലെങ്കിൽ അത്തരം സമരങ്ങല്ക്കെതിരായി ഒരു പ്രതിലോമ ചിന്ത ജന മനസ്സിൽ ഉയർന്നു വരും. ഭാവി സമരങ്ങളെ അതു ബാധിക്കും. ആസൂത്രണത്തിലെ പരാജയം സമ്മതിക്കലാവും വിമർശിക്കുന്നവരെ ഭള്ള് പറയുന്നതിലും നല്ലത്.

    ReplyDelete
    Replies
    1. സമരണങ്ള്‍ക്കൊരു കുഴപ്പമുണ്ട് നിതീഷെ, രണ്‍ു ഭാഗത്തും മനുഷ്യരായതിനാല്‍ നമുക്ക് ഒര് പരിധി വരെ മാത്രമേ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കഴിയൂ.സമരത്തിനിറ്റയ്ക്ക് ഉണ്ടാകുന്ന ഏതെങ്കിലും അപ്രതിക്ഷിതമായ ഒരു ചലനം കാര്യങളില്‍ അകെ മാറ്റം വരുത്താം.അതുകൊണ്ടു തന്നെ ഒരു സമരം സംഘടിപ്പിക്കാന്‍ വളരെ അനുഭവസമ്പത്തും പ്രവര്‍ത്തനപരിചയവും കൂടിയെ കഴിയു.അതിലും ബുദ്ധിമുട്ട് കൂടിയ പ്രക്രിയ ആണ് സമരം അവസാനിപ്പിക്കുക എന്നത്.ആ പണിയൊക്കെ അതിന് അറിവും കഴിവും ഉള്ളവര്‍ ചെയ്തോളും.നാളിതുവരെ സമരം കണ്ടിട്ടില്ലാത്തവര്‍ അതിനെ വിമര്‍ശിക്കാന്‍ നില്‍ക്കന്റ.

      Delete