രണ്ടു മുന്നണികള്‍ തമ്മിലുള്ള വ്യത്യാസം.

**Mohanan Sreedharan | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                               സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണിയും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിയും തമ്മിലുള്ള വ്യത്യാസം നാള്‍ തോറും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.പണ്ടു മതല്‍ക്കേ തന്നെ ഈ മുന്നണികള്‍ തമ്മില്‍ അജഗജാന്തര വ്യത്യാസമാണുണ്ടായിരുന്നതെങ്കിലും അതത്ര പ്രകടമായിരുന്നില്ല.എന്നാല്‍ ഇന്ന് ചെമ്മരിയാടിന്റെ പുറന്തോടുകളെല്ലാം ഊരിക്കളഞ്ഞ് തനിച്ചെന്നായ പുറത്തുവരത്തക്കവണ്ണം നഗ്നമായിരിക്കുന്നു യു ഡി എഫിന്റെ മുഖം.ആ മുഖം മൂടി വൈക്കാനായി സ്വയം എന്തെല്ലാം ലേപനങ്ങള്‍ വാരിപ്പൂശിയാലും അനുകൂല മാധ്യമങ്ങളെക്കൊണ്ട് എന്തെല്ലാം എഴുതിച്ചാലും മറയ്ക്കാന്‍ കഴിയാത്തത്ര ഭീകരമായിരിക്കുന്നു യു ഡി എഫിന്റെ മുഖം.
                 എത്രമാത്രം പറഞ്ഞാലും എഴുതിയാലും അധികമാകാത്തവിധം ശോഭനമായിരുന്നു കഴിഞ്ഞ എല്‍ ഡി എഫ് ഗവണ്മെന്റിന്റെ മുഖം.കൊതിക്കെറുവാണ് കരഞ്ഞു കാമം തീര്‍ക്കുകയാണ് തുടങ്ങിയ എന്നെ വിശേഷിപ്പിക്കാറുള്ള സാധാരണ വാക്കുകള്‍ക്കൊന്നും ഈ നേട്ടത്തെ മറച്ചു പിടിക്കാന്‍ കഴിയാതായിരിക്കുന്നു.“ ഈ ഗവണ്മെന്റിന്റെ സഹായം ലഭിക്കാത്ത ഒരു പ്രദേശമോ വീടോ ഈ സംസ്ഥാനത്തുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാനായിരുന്നു “ കഴിഞ്ഞ ഗവണ്മെന്റിന്റെ വെല്ലുവിളി. അതിനെ പ്രതിരോധിക്കാന്‍ യു ഡി എഫ് ജിഹ്വകള്‍ക്കോ അനുകൂല മാധ്യമങ്ങള്‍ക്കോ കഴിഞ്ഞില്ല എന്നതാണ് സത്യം. അതിനാലവര്‍ ഈ വെല്ലുവിളി അറിഞ്ഞ മട്ടു വച്ചില്ല.
                              എന്നിട്ടും നെരിയ മാര്‍ജിനില്‍ അവര്‍ വിജയിച്ചു.ജയിച്ചു കയറാനായി അവര്‍ കാണിച്ച സാഹസങ്ങള്‍ പലപ്പോഴായി അവരില്‍ നിന്നും അവരുടെ സഖാക്കളില്‍ നിന്നും പുറത്തു വന്നിട്ടുള്ളതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. പക്ഷെ ജയം എന്തായാലും ജയം തന്നെ. ലഭിച്ച നേരിയ മാര്‍ജിന്‍ അവരെ കൂടുതല്‍ വിനയാന്വിതരും ജനസേവകരുമാക്കി മാറ്റേണ്ടതായിരുന്നു. എന്നാല്‍ അതിനു പകരം അവര്‍ കൂടുതല്‍ ഔദ്ധത്യവും അഹങ്കാരവും പ്രകടിപ്പിക്കാന്‍ തുടങ്ങി.യു ഡി എഫ് അനുകൂലമായ ഏതാനും ദൃശ്യ വാര്‍ത്താമാധ്യമങ്ങള്‍ എന്തും മറച്ചു പിടിച്ച് വ്യാഖ്യാനിക്കാന്‍ ഉള്ളതിനാല്‍ കേരളത്തിലെ ഒരു വിഭാഗം മധ്യവര്‍ഗ ജനതയും അവരെ പിന്തുണയ്ക്കാന്‍ തുടങ്ങി.അങ്ങനെ എന്തും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കാളികൂള സദസ്സായി മാറി യു ഡി എഫ്.
                           ആദ്യമായി വന്ന പിറവം ബൈ ഇലക്ഷനില്‍ നെയ്യാറ്റിന്‍‌കര സെല്‍‌വരാജിന്റെ രാജി സംഘടിപ്പിച്ചെടുത്തു യു ഡി എഫ്. അങ്ങനെ എല്‍ ഡി എഫിനേക്കാള്‍ മെച്ചപ്പെട്ട മുന്നണി യു ഡി എഫ് ആണെന്ന തോന്നലുണ്ടാക്കി വിജയം സംഘടിപ്പിച്ചു അവര്‍ . ലോകത്ത് ഉത്തരവാദിത്വമുള്ള ആരെങ്കിലും മറുപാര്‍ട്ടിയില്‍ നിന്നൊരാളെ കോടികള്‍ കൊടുത്ത് കാലുമാറ്റിക്കാന്‍ തയ്യാറാവുമെന്ന് തോന്നുന്നില്ല.കാരണം അതൊരു ഇരുതല മൂര്‍ച്ചയുള്ള വാളാണ്.മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഒരാളെ അടര്‍ത്തിയെടുത്തതുകൊണ്ട് പാര്‍ട്ടിക്കൊരു നിയമസഭാ മെംബര്‍ കുറഞ്ഞു എന്നല്ലാതെ വേറെന്ത് പറ്റാന്‍ .(നിശ്ചയമായും പറ്റിയിട്ടുണ്ട്, സ്വന്തം
എം എല്‍ എ മാരെ പോലും നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കാവിന്നില്ലെങ്കില്‍ ..........? അത് ഉള്‍പാര്‍ട്ടി ചര്‍ച്ചകളിലൂടെ പരിഹരിക്കും.) എന്നാല്‍ പാര്‍ട്ടി തത്വദീക്ഷ കാണിച്ചതുകൊണ്ടുമാത്രം യു ഡി എഫ് മന്ത്രിസഭ നിലനില്‍ക്കുന്നു എന്നതാണ് സത്യം.അതേ നാണയത്തില്‍ എല്‍ ഡി എഫ് തിരിച്ചടിച്ചിരുന്നെങ്കില്‍ എന്തായേനെ സ്ഥിതി? അതു പോകട്ടെ, അതോടെ എല്‍ ഡി എഫ്ഉം     യു ഡി എഫ് ഉം ഒന്നായി മാറും.അതോടെ കേരളം ഇല്ലാതാകുകയും ചെയ്യും.എല്ലാത്തിലും വലുത് നമ്മുടെ മാതൃഭൂമിയായ കേരളമായതിനാല്‍ അതേ നാണയത്തില്‍ യു ഡി എഫിനു മറുപടി പറയാന്‍ എല്‍ ഡി എഫ് തയ്യാറായില്ല.
                           പിന്നെ നടന്നത് നെയ്യാറ്റിങ്കര ബൈ ഇലക്ഷന്‍ . അവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പഴയ സെല്‍‌വരാജ് . സെല്‍‌വരാജ് സ്വാഭാവികമായും മണ്ഡലത്തില്‍ കൈ കാലിട്ടടിയ്ക്കാനും യു ഡി എഫ് വെള്ളം കുടിക്കാനും തുടങ്ങി. ഇതേ സമയത്തു തന്നെ പൊട്ടിവീണു യു ഡി എഫിന് ടി പി ചന്ദ്രശേഖരന്‍ വധം.പാര്‍ട്ടിയ്ക്ക് അനഭിമതനായി പുറത്തു പോയി പുതിയ പാര്‍ട്ടി ഉണ്ടാക്കിയ നേതാവായിരുന്നു ചന്ദ്രസേഖരന്‍ . അദ്ദേഹം ഒരു രാത്രി ക്രൂരമായി കൊല്ലപ്പേറ്റുന്നു.അതോടെ കേരള സമൂഹമൊന്നായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരായി ഉണര്‍ന്നു. ആ കൊടുംകാറ്റില്‍ എല്‍ ഡി എഫ് ബൈ ഇലക്ഷനില്‍ തോറ്റംബി. ഒരു യു ഡി എഫ് നേതാവിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ “ചന്ദ്രശേഖരന്‍ വധം ഇലക്ഷനിലുപയോഗിക്കണമെന്നു മാത്രമേ ഞങ്ങള്‍ ആഗ്രഹിച്ചുള്ളൂ. എന്നാല്‍ സംഭവം കത്തിക്കയറുന്ന രീതി കണ്ടപ്പോള്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ഈ സംഭവം പ്രയോജനപ്പെറ്റും എന്ന് ഞങ്ങള്‍ കണ്ടു.”പക്ഷെ ചന്ദ്രശേഖരന്‍ സംഭവം പതിയെ പതിയെ തിരിച്ചടിയ്ക്കാന്‍ തുടങ്ങി.കാരണങ്ങള്‍ പലതാണ്. ഒന്ന് എത്ര മണ്ടത്തരങ്ങള്‍ കാണിച്ചാലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇങ്ങനെയൊരു സമയത്ത് ഇത്തരമൊരു അവിവേകം കാണിക്കുകയില്ലെന്ന് ആര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ ഓലിയിടുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് പോലും സംശയമുണ്ട് ഇന്നും കൊന്നത് മാര്‍ക്സിസ്റ്റ് കാരന്‍ തന്നയോ എന്ന്.പിന്നീട് സാക്ഷികള്‍ മുഴുവന്‍  മറികണ്ടം ചാടിയപ്പോള്‍ വാദി പ്രതിയാവുകയായിരുന്നു. ആദ്യം പറഞ്ഞ ന്യായം സാക്ഷികള്‍ മുഴുവന്‍ മാര്‍ക്സിസ്റ്റുകാര്‍, എന്തുകൊണ്ടത് വന്നെന്ന ചോദ്യത്തിന് പോലീസിലെ മാര്‍ക്സിസ്റ്റുകാര്‍ ചെയ്ത പണി. എന്തിനവരെ വിട്ടു എന്ന ചോദ്യത്തിന് ഇന്നും കോണ്‍ഗ്രസ്സുകാര്‍ക്ക് മരുപടിയില്ല.
                                 പിന്നെയുണ്ടായ അനവധി പ്രശ്നങ്ങള്‍ . അഞ്ചാം മന്ത്രി പ്രശ്നം മുതല്‍ ഗണേഷ് കുമാറിനെ മന്ത്രിമന്ദിരത്തില്‍ കയറി തല്ലിയ പ്രശ്നം വരെയുള്ളതില്‍ കോണ്‍ഗ്രസ്സുകാരനായ മുഖ്യമന്ത്രി എടുത്ത നിലപാറ്റുകള്‍ നോക്കിയാല്‍ പണ്ട് ഗാന്ധിജി പറഞ്ഞതുപോലെ കോണ്‍ഗ്രസ്സിനെ പിരിച്ചുവിട്ട് നേതാക്കള്‍ സന്യസിക്കാന്‍ പോകണം ആ പാപങ്ങള്‍ കഴുകിക്കളയാന്‍ . ഇതിനൊക്കെ മകുടംചാര്‍ത്തുന്നതായിരുന്നു സോളാര്‍ പ്രശ്നം.സംസ്ഥാനമെങ്ങും നടന്ന് സരിതയും ബിജുരാധാകൃഷ്ണനും നടത്തിയ കൊള്ള മുഴുവന്‍ മുഖ്യമന്ത്രിയെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണെന്ന വാര്‍ത്ത മുഖ്യനൊഴിച്ച് മറ്റുള്ളവരൊക്കെ ഇന്നും വിശ്വസിക്കുന്നു.തന്നെയുമല്ല ഈ സംഭവത്തിനുശേഷം പിടിയിലാകുന്ന എല്ലാ വന്‍ അഴിമതികള്‍ക്കും മുഖ്യമന്ത്രിയുടേ ഓഫീസിനും പങ്കുണ്ടെന്ന നില വന്നു.എന്നിട്ടും മുഖ്യന്‍ കര്‍ങ്കല്ലിനു കാറ്റുപിടിച്ചതു പോലെ അക്ഷോഭ്യനായി നിന്നു, നാണം കെട്ട് സര്‍വമാന കോണ്‍ഗ്രസ്സ് കാരും.ഇതിനെതിരെ പടനയിച്ച മാര്‍ക്സിസ്റ്റുകാര്‍ ഒന്നടങ്കം സെക്രട്ടേറിയേറ്റ് വളഞ്ഞു. മസിലു പിടിച്ചു നിന്ന ചാണ്ടി അവസാനം എല്‍ ഡി എഫ് ആവശ്യപ്പെട്ടതു പോലെ ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് പ്രഖ്യാപിച്ചു.ജനം പിരിഞ്ഞു.അന്നേരം സുരക്ഷിതനാണെന്ന് കണ്ട് മുഖ്യന്‍ ചോദിച്ചു ജുഡീഷ്യല്‍ പണ്ടേ പ്രഖ്യാപിച്ചതല്ലെ? അവര്‍ സമരം ചെയ്തു മതിയായപ്പോള്‍ തിരിച്ചു പോയി എന്ന്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പൂരപ്പറമ്പില്‍ പരസ്യമായി നഗ്നയായപ്പോള്‍ നടുങ്ങി നിന്നു പോയത് ആ സംസ്ഥാനം മുഴുവനുമായിരുന്നു.എന്നാല്‍ ഇതാദ്യമായിരുന്നില്ല ഈ മുഖ്യമന്ത്രി തന്റെ പദവിയ്ക്കു ചേരാത്ത പ്രവര്‍ത്തി ചെയ്യുന്നത്. പണ്ട് കുടുംബശ്രീ പെണ്ണുങ്ങള്‍ മുഴുവന്‍ പത്ത് ദിവസം സെക്രട്ടേറിയേറ്റ് ഉപരോധിച്ചു, അവസാനം നിവൃത്തികേടുകൊണ്ട് രണ്ടു മന്ത്രിമാര്‍ അവരുമായി ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരികതിനു തൊട്ടുപിന്നാലെ ഈ നാ------------------------ട്ട മുഖ്യമന്ത്രിയുടെ പ്രസ്ഥാവന വന്നു, അവരീ പറയുന്നതൊക്കെ നുണയാണ്, യാതൊരു ഡിമാന്റുകളും അംഗീകരിച്ചിട്ടില്ല എന്ന്.അതിനുശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ സമരം ചെയ്തപ്പോള്‍ അന്നും ഇതു പോലെ ഒരു പ്രസ്ഥാവന അദ്ദേഹം നടത്തിയിരുന്നു. പോരാ , നെഴ്സുമാരുടെ ഐതിഹാസികമായ സമരം പ്രത്യേകിച്ച് കോതമംഗലത്ത് നടന്നുകൊണ്ടിരിക്കുമ്പോള്‍ ആത്മഹത്യാഭീഷണിയുമായി ഒരു കുട്ടി ടെറസ്സില്‍ കയറി നില്‍ക്കുമ്പോള്‍ വായ തുറക്കാതിരുന്ന ഈ മുഖ്യന്‍ സി പീമ്മുകാര്‍ ഇടപെട്ട് നിരന്തര ചര്‍ച്ചക്കൊടുവില്‍ സമരം ഒത്തു തീര്‍ത്തപ്പോള്‍ ആ മുഖ്യന്‍ ചടി വീണു വല്ലാത്ത വിക്കലുമായി , താനാണീ പ്രശ്നം തീര്‍ത്തതെന്ന്.
                     എപ്പോ ആ മുഖ്യമന്ത്രിയ്ക്ക് സംസാരത്തില്‍ വിക്കല്‍ വരുന്നുവോ അപ്പോള്‍ ജനം മനസ്സിലാക്കണം ഏതോ നട്ടാല്‍ കുരുക്കാത്ത നുണയാണ് അദ്ദേഹം പറയാന്‍ പോകുന്നത് എന്ന്.
                                അപ്പോള്‍ തല്‍ക്കാലം പിടിച്ചു നില്‍ക്കാന്‍ എന്തും പരയുകയും കാണിക്കുകയും ചെയ്യുന്ന ഒരു മുഖ്യനെ അംഗീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി മലയാള മണ്ണിലല്ല, ഭാരതത്തിലല്ല ലോകചരിത്രത്തില്‍ പോലും കണ്ടുകിട്ടാനിടയില്ല എന്നതാണ് വാസ്തവം.ഈ മുഖ്യനെ അംഗീകരിക്കുന്നു എന്നുള്ളതാണ് ഇന്നത്തെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്.
                        പ്രശ്നങ്ങള്‍ ഇല്ലാത്തിടത്ത് നുഴഞ്ഞുകയറ്റക്കാരെ ഇറക്കിവിട്ട് പ്രശ്നങ്ങളുണ്ടാക്കുന്നവരെ നമുക്കറിയാം.എന്നാല്‍ സ്വന്തം ആളേക്കൊണ്ട് തന്നെ കല്ലെറിയിച്ചിട്ട് അത് മാര്‍ക്സിസ്റ്റ് കാരനാണെന്ന് വിളീച്ചുകൂവുന്ന ആ മുഖ്യനെ കോണ്‍ഗ്രസ്സ് കാര്‍ സപ്പോര്‍ട്ട് ചെയ്യേണ്ടി വരുന്നു എന്നുള്ളതാണ് കേരളത്തിലെ രണ്ടു മുന്നണിയും തമ്മിലുള്ള പ്രകടമായ ഒരു വ്യത്യാസം.   തിരിച്ചുകിട്ടിയാല്‍ ഭരണം പോകുമെന്ന് അറിഞ്ഞിട്ടും ഒരുത്തനെ യാതൊരു പ്രകോപനവും കൂടാതെ പ്രതിപക്ഷത്തുനിന്നും കൂറുമാറ്റിക്കുകയും എന്നിട്ട് പ്രതിപക്ഷത്തിന്റെ ദയാവായ്പില്‍ കൂറുമാറ്റത്തില്‍ ഊറ്റം കൊള്ളുകയും ചെയ്യുക എന്നത് ഒരു സ്വഭാവം. എന്നാല്‍ ഒരാളെ കൂറുമാറ്റിച്ചാല്‍ ഭരണം കൈപ്പിടിയിലാകുമെന്ന് അറിയാമായിരുന്നിട്ടും അത് ചെയ്യാതെ തത്വദീക്ഷ ചെയ്യുന്നു എന്നുള്ളത് രണ്ടു മുന്നണിയും തമ്മിലുള്ള അടുത്ത വ്യത്യാസം.നാണം കെട്ടാല്‍ ഇറങ്ങിപോരേണ്ടതിനു പകരം എത്ര നാണം കെട്ടിട്ടായാലും കാലുപിടിച്ച് ഇരന്നിട്ടായാലും താന്‍ മുഖ്യമന്ത്രിയായിരിക്കും എന്നു പറയുന്ന ഒരാളുടെ പാര്‍ട്ടി തന്നെയാണ് തന്റേതും എന്ന് പറയേണ്ടി വരുന്നതാണ് ഏറ്റവും വൃത്തികെട്ട വ്യത്യാസം.
Post a Comment