ഡല്‍ഹിയില്‍ അന്നു നടന്ന ഇലക്ഷനില്‍!

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                             നിക്കീ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഇലക്ഷനുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഡല്‍ഹി ഇലക്ഷനാണ്.എന്താണതിനു കാരണം എന്നു ചോദിച്ചാല്‍ കാരണം മറ്റൊന്നുമല്ല , നമ്മുടെ ഭാരതത്തിലെ പ്രശ്നങ്ങളെ കൃത്യമായി തരം തിരിച്ച് കള്ളികളിലാക്കി രേഖപ്പെടുത്തി ഉത്തരം മാറിപ്പോവാതിരിക്കാനായി അതിനടിയില്‍ രണ്ടു നേര്‍‌രേഖയും വരച്ച് ലോക്ക് ചെയ്തു കളഞ്ഞു ഡല്‍ഹിയിലെ വോട്ടര്‍മാര്‍ .
                                      നോക്കൂ , എന്താണീ ഡല്‍ഹിയില്‍ സംഭവിച്ചതെന്ന്? ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കഴിഞ്ഞ 15 കൊല്ലമായി അവരെ ഭരിക്കുന്ന കോണ്‍ഗ്രസ്സിനോട് തീര്‍ത്താല്‍ തീരാത്തത്ര അമര്‍ഷമുണ്ട്.കാരണം കഴിഞ്ഞ 15 വര്‍ഷങ്ങളായി ആവശ്യത്തിനും അനാവശ്യത്തിനും കോണ്‍ഗ്രസ്സ് സംസ്ഥാന ഭരണകക്ഷിയുടെ രൂപത്തിലും അതോടൊപ്പം തന്നെ കേന്ദ്രഭരണകക്ഷിയെന്ന നിലയ്ക്കും ഡല്‍ഹിക്കാരെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു.എത്രയോ എത്രയോ സംഭവങ്ങള്‍  . എന്നാല്‍ ഒരു പാരംബര്യമുള്ള മഹാരാജ്യത്തിന്റെ പ്രജകള്‍ എന്ന നിലയില്‍ - ആ രാജ്യത്തിന്റെ തലസ്ഥാനവാസികളെന്ന നിലയില്‍ - മുന്നില്‍ കാണുന്ന ആര്‍ക്കും വോട്ട് ചെയ്യാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല എന്നത് സ്പഷ്ടം.അതുകൊണ്ടാണ് അവരാ വോട്ടവകാശം കോണ്‍ഗ്രസ്സ് കഴിഞ്ഞാല്‍ ഇനി ഞങ്ങളാ‍ാ എന്ന് മുക്കുറയിട്ടുകൊണ്ടു നടന്നിരുന്ന ബി ജെപിയെ അവര്‍ അടുപ്പിച്ചില്ല. നോക്കൂ , കോണ്‍ഗ്രസ്സിനു നഷ്ടപ്പെട്ട ഏതാണ്ട് 40 ഓളം സീറ്റുകളില്‍ ബി ജെ പിക്കുള്ള നേട്ടം ഏതാണ്ട് മൂന്നോ നാലോ സീറ്റിന്റേതുമാത്രം.
                                        അപ്പോഴീ സീറ്റുകള്‍ എവിടേ പ്പോയി? കോണ്‍ഗ്രസ്സിനു നഷ്ടപ്പെട്ട സീറ്റുകള്‍ കൈനീട്ടിവാങ്ങിയത് - അല്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ നഷ്ടം തങ്ങള്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിയെ ഒതുക്കിക്കെട്ടി ജനം അവര്‍ വിശ്വസിക്കുന്ന ആം ആദ്മി പാര്‍ട്ടിക്കുകൊടുത്തു.നേരം ഒന്നിരുട്ടി വെളുത്തപ്പോഴേയ്ക്കും കോടീശ്വരന്മാരായി ആ പാര്‍ട്ടിക്കാര്‍ . എന്നു വച്ചാല്‍ ഈ കഥയുടെ അടിസ്ഥാനം വളരെ ലളിതമാണ്. നീ എന്റെ പിന്‍‌ഗാമിയാണെന്നും പിന്‍‌തുടര്‍ച്ചയാണെന്നും ഒക്കെ പറഞ്ഞു നടന്നോ പക്ഷേ നിന്നെയൊന്നും ഞങ്ങള്‍ അംഗീകരിക്കുന്നില്ല എന്നതാണ് സത്യം.ഇത്രനാളും ഒന്നുകില്‍ നിങ്ങള്‍ അല്ലെങ്കില്‍ കോങ്കികള്‍ . ഞങ്ങള്‍ക്ക് വേറെ ചോയ്സ് ഒന്നുമില്ലായിരുന്നു , പക്ഷെ ഇന്ന് ഞങ്ങളൊരാളെ കണ്ടെത്തി ഞങ്ങളെ രക്ഷിക്കും എന്ന് തോന്നിയ തോന്നുന്ന ഒരാളെ.ഇനി ഞങ്ങളവര്‍ക്കെ വോട്ടു ചെയ്യൂ.എന്നുവരേ? ഇവരേക്കുറിച്ച് മറിച്ചൊരഭിപ്രായം രൂപീകരിക്കപ്പെടുന്നതുവരെ. മറിച്ചഭിപ്രായം വന്നാലോ ? അന്ന് ഞങ്ങള്‍ പുതിയ ആളെ തേടാന്‍ തുടങ്ങും. ഇവിടെയാണ് ഇടതുപക്ഷം ശരിക്കും പരാജയപ്പെടുന്നത് - തെറ്റു ചെയ്യുന്ന , തെറ്റുമാത്രം ചെയ്യുന്ന കോണ്‍ഗ്രസ്സിനും ശരി അറിയാതെ കയ്യും കാലുമിട്ടടിക്കുന്ന ബി ജെ പിക്കും ബദലായി ഉയര്‍ന്നു വരേണ്ടത് ഇടതുപക്ഷമായിരുന്നു. പക്ഷെ എന്തുകൊണ്ടത് ഇവിടെ സംഭവിക്കുന്നില്ല?
                                              ഇനി അടുത്തതായി അടി കിട്ടിയ വര്‍ഗത്തെ നമുക്ക് അടുത്തറിഞ്ഞു നോക്കാം.ആഴ്ച്ചക്ക് ആഴ്ചയ്ക്ക് കോണ്‍ഗ്രസ്സുക്കാര്‍ പെട്രോളിനും മണ്ണെന്നയ്ക്കും ഗ്യാസിനും വില കൂട്ടി ക്കളിക്കുന്ന കാലം. ദിനേന അമ്മായിയും മിണ്ടാമുനിയും ഒന്നിച്ചിരുന്ന് ഏതിനൊക്കെ നാളെ വിലകയറ്റണമെന്ന് തീരുമാനിച്ച് വീട്ടില്പോയി കിടന്നുറങ്ങുന്ന കാലം.ഓരോ വിലവര്‍ദ്ധനയ്ക്കും എതിരെ ആ പാവങ്ങള്‍ മാര്‍ക്സിസ്റ്റുകാര്‍ തരം പോലെ ഹര്‍ത്താല്‍ സംഘടിപ്പിക്കുന്ന കാലം. മാര്‍ക്സിസ്റ്റുപാര്‍ട്ടി എന്നൊക്കെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടോ , അന്നൊക്കെ ആ പാര്‍ട്ടിയെ വളഞ്ഞു തൂങ്ങി നിന്ന് ആക്രമിക്കുന്ന കാലം.പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ച കാര്യം ആരെങ്കിലും ഫേസ്ബുക്കില്‍ അനൌണ്‍സ് ചെയ്യും, ആ അനൌണ്‍സ്മെന്റ്ന്റെ ചുറ്റും നിന്ന് ഒരു നൂറ് പേര്‍ ആഘോഷമാണ്, ഒരു സെറ്റ് കോഴിയെ മേടിക്കാന്‍ പോകുന്നു, ഒരു സെറ്റ് കുപ്പിക്കോടുന്നു, ഒരു സെറ്റ് മറ്റനുസാരികള്‍ക്കോടുന്നു, ആകെ ജക പൊക തന്നെ ഹര്‍ത്താലാഘോഷം.
                                        വേറൊരു സെറ്റ് കന്നാസും ഡപ്പയുമൊക്കെയായി പെട്രോള്‍ മേഡിക്കാന്‍ ഓടുന്നു, എന്താ കാരണം? നാളെ മുതല്‍ പെട്രോള്‍ ഫ്രീയായി കിട്ടും കാരണം മാര്‍ക്സിസ്റ്റുപാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചില്ലേ?അങ്ങനെയങ്ങനെ സമരം ചെയ്താല്‍ ശല്യം ചെയ്തില്ലാല്‍ ശല്യം എന്നീ നിലകളിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു ഈ  നിഷ്പക്ഷതെണ്ടികള്‍. സമരം ചെയ്താല്‍ ചുറ്റും വളഞ്ഞു നിന്ന് കൂവിത്തോല്‍പ്പിക്കും, എന്നിട്ടു പറയും സമരം പരാജയം എന്ന്.സമരം ചെയ്തില്ലെങ്കിലോ അന്നേരം പറയും ഒത്തുകളി എന്ന്.എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒത്തുകളി നടക്കുന്ന വേദികള്‍ ഇഷ്ടം പോലെയുണ്ട്, അതു കാണാനും കേള്‍ക്കാനും ഈ നിഷ്പക്ഷനാട്യത്തെണ്ടികള്‍ക്ക് സമയം അശേഷമില്ല. ഈ നായ്ക്കളുടെ കൂടി മുഖത്തടിയേറ്റ ഒന്നായിപ്പോയി ഇക്കഴിഞ്ഞ ഇലക്ഷനില്‍ ഡല്‍ഹി നിവാസികള്‍ നല്‍കിയത്.
                                  ഈ വായ്ത്താരി വീരന്മാരോട് ജനം പറഞ്ഞു ചെലയ്ക്കാണ്ട് പോടാ എന്ന്. അതായത് ഇവരുടെ സ്വരം ഏറ്റുപിടിയ്ക്കാന്‍ ഇന്നാട്ടില്‍ ആരും ഉണ്ടായില്ല എന്നത് ഈ വീരന്മാരെ സ്തബ്ധരാക്കി ക്കളഞ്ഞു എന്നു വേണം വിചാരിക്കാന്‍.
                                        അപ്പോള്‍ ഒരു സത്യസന്ധനായ മലയാളി എന്ന നിലയ്ക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന വ്യക്തവും ശക്തവും ആയ കാരണങ്ങളിലാല്‍ ഡല്‍ഹിയില്‍ നടന്ന ഇലക്ഷന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു എന്നും ഈ മാതൃകയെങ്കിലും ഭാരതത്തില്‍ വളര്‍ന്നു പന്തലിയ്ക്കട്ടെ എന്നു മാത്രം ആശംസിച്ചുകൊണ്ട് നിറുത്തട്ടെ

2 comments :

  1. ഡല്‍ഹി ഇലക്ഷന്‍ ഞാനും ഇഷ്ടപ്പെടുന്നു. കാരണം, ഒന്നില്ലാതെ എല്ലാ രാഷ്ട്രീയപിണ്ണാക്കന്മാരോടും ആയിരുന്നു ജനതയുടെ ആ മറുപടി. താല്‍ക്കാലികപ്രതിഭാസം ആയിരിക്കാം. എന്നാല്‍ മുഖമടച്ച് അടി കിട്ടിയപോലെ ആണ് എല്ലാ പാര്‍ട്ടികള്‍ക്കും. അതില്‍ സീപ്പീയെമ്മും ഉണ്ട്!

    ReplyDelete
  2. ഇത്രനാളും ഒന്നുകില്‍ നിങ്ങള്‍ അല്ലെങ്കില്‍ കോങ്കികള്‍ . ഞങ്ങള്‍ക്ക് വേറെ ചോയ്സ് ഒന്നുമില്ലായിരുന്നു , പക്ഷെ ഇന്ന് ഞങ്ങളൊരാളെ കണ്ടെത്തി ഞങ്ങളെ രക്ഷിക്കും എന്ന് തോന്നിയ തോന്നുന്ന ഒരാളെ.ഇനി ഞങ്ങളവര്‍ക്കെ വോട്ടു ചെയ്യൂ.എന്നുവരേ?

    mukalil parayunnathu keralathinum badakamakumennu pratheekshikkam

    ReplyDelete