ഒരു മഹാസംഗമവും ഒരു രക്ഷായാത്രയും.

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                           രു മഹാസംഗമം നടക്കുന്നതിനും ഒരു രക്ഷായാത്രയ്ക്കും കേരളം സമിപഭാവിയില്‍ സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്.അതിനു മുന്‍പൊരു ജാഥയുണ്ടായെങ്കിലും അതൊരു കോമാളിക്കഥയായി പര്യവസാനിക്കുകയാണുണ്ടായത്, പോരാത്തതിന് ഒരാളുടെ പ്രധാനമന്ത്രിസ്വപ്നത്തിനു മങ്ങലേല്‍പ്പിക്കുകയും ചെയ്തു.
                മഹാസംഗമം നടക്കുന്നത് - പച്ചയായ ഭാഷയില്‍ പറഞ്ഞാല്‍ - ഈഴവ മഹാസംഗമമാണ്.ഈ വാക്ക് സംഘാടകര്‍ നെഞ്ചത്തു തട്ടി അഭിമാനപൂര്‍വം പറയുകയാണ് , തിരുവിതാംകൂര്‍ ഈഴവ മഹാസംഗമം എന്ന്.അത് നടക്കുന്നത് ജനുവരി മാസം 31ന് തിരുവനന്തപുരത്ത്. ഒരു ജാതി ഒരു ദൈവം മനുഷ്യന് എന്ന് അന്നത്തെ അന്ധവിശ്വാസജടിലമായ സമൂഹത്തിന്റെ മുഖത്ത് നോക്കി ഗര്‍ജിച്ച ആ മഹാത്മന്‍ രൂപം കൊടുത്ത പ്രസ്ഥാനമാണ് ഇന്ന് ഈഴവ മഹാസംഗമം എന്ന് പ്രഘോഷിക്കുന്നത്.കാലത്തിന്റെ ഓരോരോ കളിവിളയാട്ടങ്ങള്‍ . ലക്ഷ്യം മാര്‍ഗത്തെ സ്വാധീനിക്കും എന്നല്ലേ , എന്താണ് ലക്ഷ്യമെന്ന് നോക്കാം. നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏതെങ്കിലും പ്രശ്നത്തിന് പരിഹാരം തേടിയാണോ ഈ സംഗമം എന്ന് ആലോചിച്ചു നോക്കിക്കേ. അപ്പോള്‍ എന്തൊക്കെയാണ് നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്ന് ചോദിച്ചാല്‍ ഏതൊരു കൊച്ചുകുട്ടിയും ഒറ്റയടിക്കു പറയും വര്‍ഗീയതയും അഴിമതിയുമാണെന്ന്. ഒരു ഹൈസ്കൂള്‍ ലെവല്‍ കുട്ടിയാണെങ്കില്‍ ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ഗവണ്മെന്റിന്റെ പിന്‍‌വാങ്ങല്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ കൂടി പറഞ്ഞേക്കും. ഇനി വിദ്യാഭ്യാസമില്ലാത്ത ഒരാളാണെങ്കില്‍ അമിതമായി കുതിച്ചുകയറുന്ന സാധനവിലകളെക്കുറിച്ചു കൂടി വാചാലമാകും.സാധനങ്ങളുടെ വില ദിനേന കുതിച്ചു കയറുകയാണെന്നും അതിനെ നിയന്ത്രിക്കേണ്ട സര്‍ക്കാര്‍ ഒന്നും ചെയ്യാതെ കയ്യും കെട്ടി നോക്കിയിരിക്കുകയാണെന്നും എന്നാല്‍ വിലവര്‍ദ്ധനക്കനുസരിച്ച് കൂലിയിനത്തില്‍ വര്‍ദ്ധനവ് ഇല്ലെന്നുകൂടി അയാള്‍ പറഞ്ഞേക്കും.ഒരുദ്യോഗസ്ഥനാണെങ്കിലോ , ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന സാധനവില അയാളുടെ വരുമാനത്തിലുണ്ടാക്കുന്ന ശോഷണവും കുറഞ്ഞു കുറഞ്ഞു വരുന്ന തൊഴിലവസരങ്ങളും തന്റെ തന്നെ ജോലിക്ക് വരുന്ന ഭീഷണിയും അയാള്‍ പറയും.
                       അങ്ങനെ ജീവിതത്തിന്റെ ഏതു തുറയിലുള്ളവനോട് ചോദിച്ചാലും അവന്റെ പ്രവൃത്തിമണ്ഡലത്തില്‍ അവന്‍ അനുഭവിക്കുന്ന ചൂഷണങ്ങളേക്കുറിച്ച് അവന്‍ ശക്തമായി പ്രതിപാദിക്കും.എന്നാല്‍ ഈ മഹാസംഗമത്തില്‍ ഇതിലേതു പ്രശ്നമാണ് ഇവര്‍ അഭിസംബോധന ചെയ്യാന്‍ പോകുന്നത്? ഇവരുയര്‍ത്തിയ ബാനറുകളിലോ ബോര്‍ഡുകളിലോ ഒന്നും അതിനേക്കുറിച്ചൊരു സൂചന തരുന്നില്ല.അല്ലെങ്കില്‍ നിത്യജീവിതത്തില്‍ ഈഴവരടക്കമുള്ള സാധാരണക്കാരന്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ നേര്‍ക്ക് ഈ സംഗമം മൌനം പാലിക്കുന്നു.അല്ലെങ്കില്‍ ഇങ്ങനെയൊരു പ്രശ്നം ഇല്ലെന്നവര്‍ ഭാവിക്കുന്നു.
                       അപ്പോള്‍ എന്തിനാണ് അവരീ സംഗമവുമായിട്ടിറങ്ങിയത്? അതോ അവര്‍ പറയുന്ന മാതിരി തിരുവിതാംകൂര്‍ ഈഴവമഹാറാലി എന്ന് പറഞ്ഞ് ഇന്നാട്ടുകാരെ മുഴുവന്‍ അവഹേളിക്കുന്നതോ ? അതോ ഇനി ഇതിന്റെ നേതാക്കന്മാരുടെ ആരുടേയെങ്കിലും കല്യാണമോ മറ്റോ ആ സംഗമവേദിയിലുണ്ടായിരിക്കുമോ ആവോ? അങ്ങനേയും സംഭവിക്കാമല്ലോ ? ലക്ഷക്കണക്കിനു ആളുകളെ വിളിച്ചുവരുത്തി ഒരു സ്ഥലത്ത് ഒന്നിച്ച് കൂടിച്ചിട്ട് ഒന്നുമില്ല പൊക്കോ എന്ന് അവരോട് പറയാനായി മാത്രം ഇത്രയധികം പണം ഇതിന്റെ സംഘാടകര്‍ ചിലവാക്കുമോ ഇനി അഥവാ ഇങ്ങനെ ചിലവാക്കാന്‍ ശ്രമിച്ചാല്‍ തന്നെ അത് ദേശീയനഷ്ടം അല്ലേ?ഇത്രയധികം ആളുകളെ അവരുടെ തൊഴിലിടങ്ങളില്‍ നീന്ന് വിളിച്ചുകൊണ്ടുവന്നിട്ട് - അതിനുതന്നെ കണ്ടമാനം പണച്ചിലവ് വരും. - അവരോട് ചുമ്മാ തമാശയ്ക്ക് വിളിച്ചതാണ് , വന്ന അതേ വാഹനത്തില്‍ തന്നെ തിരിച്ചുപൊയ്ക്കൊള്ളൂ എന്ന് പറയാനാണ് ഭാവം എന്ന് വിചാരിക്കുക.അങ്ങനെ പറഞ്ഞാല്‍ ആട്ടെ, ശരി എന്ന് പറഞ്ഞ് തിരിച്ചു പോകാന്‍ മാത്രം പച്ചപ്പാവങ്ങളാണോ ഈഴവര്‍ ? അല്ല എന്ന കാര്യം അതിന്റെ സംഘാടകര്‍ക്കറിയാം.അപ്പോള്‍ പിന്നെ സംഗതി ഇത്രയേ ഒള്ളൂ, ഇലക്ഷന്‍ അടുത്തുവരുന്നു.അന്നേരം അല്ലറ ചില്ലറ ഭീഷണികളൊക്കെ യു ഡി എഫിനു മുന്നില്‍ കാണിച്ചാല്‍ വല്ലതും ഒന്നോ രണ്ടോ സീറ്റ് തടഞ്ഞാലായി.
അപ്പോള്‍ ഇതാണ് ഈഴവമഹാസംഗമത്തിന്റെ ലക്ഷ്യം.അല്ലാതെ വിലക്കയറ്റത്തിന്റെ മൂല്യശോഷണത്തിന്റെ അഴിമതിയുടെ വര്‍ഗീയതയുടെ കെടുതിയില്‍ നിന്ന് രാജ്യത്തെ ജനങ്ങളെ രക്ഷിക്കാനല്ല ഈ സംഗമം എന്ന് ഈഴവര്‍ എന്ന് മനസ്സിലാക്കുന്നോ അന്നീ രാജ്യം അതിലെ ജനങ്ങളടക്കം രക്ഷപ്പെടും.
                       അല്ലെങ്കില്‍ ഇങ്ങനെയൊരു പ്രശ്നം ഇല്ലെന്നവര്‍ ഭാവിക്കുന്നു. അപ്പോള്‍ എന്തിനാണ് അവരീ സംഗമവുമായിട്ടിറങ്ങിയത്? അതോ അവര്‍ പറയുന്ന മാതിരി തിരുവിതാംകൂര്‍ ഈഴവമഹാറാലി എന്ന് പറഞ്ഞ് ഇന്നാട്ടുകാരെ മുഴുവന്‍ അവഹേളിക്കുന്നതോ ? അതോ ഇനി ഇതിന്റെ നേതാക്കന്മാരുടെ ആരുടേയെങ്കിലും കല്യാണമോ മറ്റോ ആ സംഗമവേദിയിലുണ്ടായിരിക്കുമോ ആവോ? അങ്ങനേയും സംഭവിക്കാമല്ലോ ? ലക്ഷക്കണക്കിനു ആളുകളെ വിളിച്ചുവരുത്തി ഒരു സ്ഥലത്ത് ഒന്നിച്ച് കൂടിച്ചിട്ട് ഒന്നുമില്ല പൊക്കോ എന്ന് അവരോട് പറയാനായി മാത്രം ഇത്രയധികം പണം ഇതിന്റെ സംഘാടകര്‍ ചിലവാക്കുമോ ഇനി അഥവാ ഇങ്ങനെ ചിലവാക്കാന്‍ ശ്രമിച്ചാല്‍ തന്നെ അത് ദേശീയനഷ്ടം അല്ലേ?ഇത്രയധികം ആളുകളെ അവരുടെ തൊഴിലിടങ്ങളില്‍ നീന്ന് വിളിച്ചുകൊണ്ടുവന്നിട്ട് - അതിനുതന്നെ കണ്ടമാനം പണച്ചിലവ് വരും. - അവരോട് ചുമ്മാ തമാശയ്ക്ക് വിളിച്ചതാണ് , വന്ന അതേ വാഹനത്തില്‍ തന്നെ തിരിച്ചുപൊയ്ക്കൊള്ളൂ എന്ന് പറയാനാണ് ഭാവം എന്ന് വിചാരിക്കുക.അങ്ങനെ പറഞ്ഞാല്‍ ആട്ടെ, ശരി എന്ന് പറഞ്ഞ് തിരിച്ചു പോകാന്‍ മാത്രം പച്ചപ്പാവങ്ങളാണോ ഈഴവര്‍ ? അല്ല എന്ന കാര്യം അതിന്റെ സംഘാടകര്‍ക്കറിയാം.അപ്പോള്‍ പിന്നെ സംഗതി ഇത്രയേ ഒള്ളൂ, ഇലക്ഷന്‍ അടുത്തുവരുന്നു.അന്നേരം അല്ലറ ചില്ലറ ഭീഷണികളൊക്കെ യു ഡി എഫിനു മുന്നില്‍ കാണിച്ചാല്‍ വല്ലതും ഒന്നോ രണ്ടോ സീറ്റ് തടഞ്ഞാലായി.
                               അപ്പോള്‍ ഇതാണ് ഈഴവമഹാസംഗമത്തിന്റെ ലക്ഷ്യം.അല്ലാതെ വിലക്കയറ്റത്തിന്റെ മൂല്യശോഷണത്തിന്റെ അഴിമതിയുടെ വര്‍ഗീയതയുടെ കെടുതിയില്‍ നിന്ന് രാജ്യത്തെ ജനങ്ങളെ രക്ഷിക്കാനല്ല ഈ സംഗമം എന്ന് ഈഴവര്‍ എന്ന് മനസ്സിലാക്കുന്നോ അന്നീ രാജ്യം അതിലെ ജനങ്ങളടക്കം രക്ഷപ്പെടും. 
                              ഇനി അടുത്തതൊരു രക്ഷായാത്രയാണ്, കേരള രക്ഷായാത്ര. യാത്ര നയിക്കുന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ശ്രീ.പിണറായി വിജയനും. എന്തിനീ യാത്ര എന്ന് ജാഥാപ്രചരണാര്‍ത്ഥം നാടെങ്ങും വച്ചിരിക്കുന്ന പോസ്റ്ററുകളില്‍ വ്യക്തമായി എഴുതി വച്ചിട്ടുണ്ട് , പുതിയൊരു കേരളത്തിനായി എന്ന്.അപ്പോള്‍ എന്താണിന്നത്തെ കേരളത്തിന്റെ കുഴപ്പമെന്ന് ചോദിച്ചാല്‍ അതിനും മറുപടിയുണ്ട് അവരുടെ അടുത്ത്. വളര്‍ന്ന് വരുന്ന വര്‍ഗീയത , സമൂഹത്തിന്റെ എല്ലാ തുറകളിലും പിടി മുറുക്കുന്ന അഴിമതി, തകരുന്ന സാമ്പത്തീകരംഗം , വന്‍‌തോതില്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി ഇതൊക്കെയാണെന്ന് അക്കമിട്ടവര്‍ പറയും.അതിനെ സാധൂകരിക്കാനുള്ള തെളിവുകളും നിരത്തും അവര്‍ . ഇതിനെന്തു ചെയ്യണമെന്ന് ചോദിച്ചാല്‍ കൃത്യമായ മറുപടിയും അതിനവര്‍ പറഞ്ഞു തരും.അവരുടെ വഴികളെ എതിര്‍ക്കുന്ന ചെറുക്കുന്ന പലരും ഉണ്ടായേക്കാം.എന്നാല്‍ അവര്‍ക്കു പറയാനുള്ളതുകൂടി കേട്ട് പരസ്പരം ആശയസംവാദം നടത്തി തിരുത്താനുണ്ടെങ്കില്‍ തിരുത്തി അല്ലെങ്കില്‍ കാര്യം മനസ്സിലാക്കിച്ച് മറ്റുള്ളവരെ തിരുത്തിച്ച് മുന്നോട്ട് പോകുന്നതിനായാണീ രക്ഷായാത്ര.
                    അപ്പോള്‍ ഇതു തന്നെയാണീ മഹാസംഗമവും ഈ രക്ഷായാത്രയും തമ്മിലുള്ള കാതലായ വ്യത്യാസം.ഒന്ന് വെറുതെ മനുഷ്യനെ മെനക്കെടുത്തി പണം നശിപ്പിക്കാനുള്ള ഒരു മാര്‍ഗമാകുമ്പോള്‍ മറ്റേത് ഒരു പുതിയ കേരള സൃഷ്ടിക്കായുള്ള മഹാപ്രസ്ഥാനമാകുന്നത് ഇതുകൊണ്ടാണ്.ഒന്ന് മനുഷ്യനെ നശിപ്പിക്കാനാകുമ്പോള്‍ അടുത്തത് മനുഷ്യനെ വാനോളം ഉയര്‍ത്താനാണ് എന്നു പറയുന്നതിന്റെ  കാരണം ലക്ഷ്യത്തിലുള്ള ഈ പ്രകടമായ വ്യത്യാസം തന്നെയാണ്.

1 comment :